പരീക്ഷകൾ പുനഃക്രമീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പാർട്ട് ടൈം ബി.ടെക് ; ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ ( 2009 സ്‌കീം - 2014 പ്രവേശനം ) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം. ആൽഫാ - ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ ഓൺലൈനായും ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ ഓഫ്‌ലൈനായും അപേക്ഷിക്കണം. പരീക്ഷാ തീയതി പിന്നീടറിയിക്കും.
പി.ആർ. 1606/2024
പരീക്ഷ പുനഃക്രമീകരിച്ചു
നവംബർ 13-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ, വിദൂര വിഭാഗം വിദ്യാർഥി കൾക്കുള്ള നാലാം സെമസ്റ്റർ ( 2014, 2015, 2016 പ്രവേശനം ) ബി.കോം., ബി.ബി.എ., ബി.എ., ബി.എസ് സി., ബി.സി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 29-ലേക്ക് പുനഃക്രമീകരിച്ചു. സമയം : രണ്ടുമണി. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം...