കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകള്
‘ഇന്റർവെൽ’ സ്കൂൾ വിദ്യാർഥികൾക്ക് റേഡിയോ സി.യുവിൽ പരിപാടികൾ അവതരിപ്പിക്കാം
കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക റേഡിയോയായ റേഡിയോ സി.യുവിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ‘ഇന്റർവെൽ’ പരിപാടി ആരംഭിക്കുന്നു. 'ഇന്റർവെൽ' പദ്ധതിയിലൂടെ സ്കൂൾ വിദ്യാർഥികൾക്ക് റേഡിയോ എന്ന മാധ്യമത്തെ തൊട്ടറിയാനും പരിപാടികൾ നിർമിക്കാനും അവതരിപ്പിക്കാനും ഭാവിയിൽ പല മേഖലകളിലും കഴിവ് തെളിയിക്കാനും സാധിക്കും. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ രൂപപ്പെടുത്തുകയും വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാനും വേദികളെ ഭയമില്ലാതെ നേരിടാൻ സജ്ജമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. എൽ.പി. മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർഥികൾക്ക് റേഡിയോ സി.യുവിൽ പരിപാടികൾ അവതരിപ്പിക്കാം. താത്പര്യമുള്ളവർ സ്കൂൾ പ്രിൻസിപ്പൽ / ഹെഡ്മാസ്റ്റർ മുഖേന [email protected] എന്ന ഇ-മെയി...





























