Saturday, June 20

Blog

വീഡിയോ ഷൂട്ടിനിടെ ആനയുടെ ആക്രമണത്തിൽ മാതൃഭൂമി ക്യാമറാമാൻ കൊല്ലപ്പെട്ടു
Obituary

വീഡിയോ ഷൂട്ടിനിടെ ആനയുടെ ആക്രമണത്തിൽ മാതൃഭൂമി ക്യാമറാമാൻ കൊല്ലപ്പെട്ടു

പാലക്കാട് : പാലക്കാട് കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി എ.വി.മുകേഷ് (34) അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം നടന്നത്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്‍ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടം. മുകേഷിന്റെ ഇടുപ്പിന് പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ് ജോലി ചെയ്ത് വരുന്നത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകന...
Kerala

എയര്‍ ഇന്ത്യയുടെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍ ; മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് 70 ഓളം സര്‍വീസുകള്‍

കരിപ്പൂര്‍ : സംസ്ഥാനത്ത് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. എഴുപതോളം രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകളാണ് മുടങ്ങിയതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ വലച്ചു. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. ഇതോടെ ബോര്‍ഡിങ് പാസ് ഉള്‍പ്പെടെ കിട്ടി മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ പലരും ക്ഷുഭിതരായി. കരിപ്പൂരില്‍ നിന്ന് ഇതുവരെ 12 സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. റാസല്‍ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് എ...
Local news

ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല് ക്യാമ്പും സംഘടിപ്പിച്ചു

വള്ളിക്കുന്ന് : ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാവുന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പടിക്കല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി കോഴിക്കോട് ഖാദി ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍ സിപി യൂനുസ് സ്വാഗതം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഗസ്റ്റ് ഫാക്കല്‍റ്റി ഇബ്രാഹിം ബാഖവി മേല്‍മുറി, ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ്‌ട്രെയിനിങ് ഫാക്കല്‍റ്റി കണ്ണിയന്‍ മുഹമ്മദ് അലി എന്നിവര്‍ ക്ലാസെടുത്തു. ഫീല്‍ഡ് ട്രെയിനര്‍മാരായ ജൈസല്‍, ജാഫര്‍അലി, ടി. സി അബ്ദുള്‍ റഷീദ്, ഡോക്ടര്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി മുന്നൂറ്റി അമ്പതോളം ഹാജിമാര്‍ പങ്കെടുത്തു....
Kerala

എസ്എസ്എല്‍സി ഫലം ഇന്ന് ; ഫലം കാത്ത് 4,27,105 വിദ്യാര്‍ത്ഥികള്‍ ; ഫലം അറിയാനുള്ള സൈറ്റുകളും ആപ്പുകളും ഇതാ

തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷകള്‍ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം വരുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. ഇത്തവണ 4,27,105 വിദ്യാർത്ഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. ഇതില്‍ 2,17,525 പേർ ആണ്‍കുട്ടികളും 2,09,580 പേർ പെണ്‍കുട്ടികളുമാണ്. കഴിഞ്ഞവർഷത്തെക്കാൾ 7977 വിദ്യാർത്ഥികൾ കൂടുതൽ. 99.7% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. 70 ക്യാമ്ബുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയത്തിന്റെ ഭാഗമായി. ഫലം വന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവേശന നടപടി ആരംഭിക്കാനാണ് വകുപ്പിന്റെ തീരുമാനം. പരീക്ഷാ ഫലംwww.prd.kerala.gov.in,www.result.kerala.gov.in,www.exa...
Malappuram

പൊതുജനാരോഗ്യനിയമം: പ്രാദേശിക സമിതികള്‍ വിളിച്ചുചേര്‍ക്കും

മലപ്പുറം : പൊതുജനാരോഗ്യനിയമം ശക്തമായി നടപ്പാക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ കൃത്യമായ അവബോധം സൃഷ്ടിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം പറഞ്ഞു. നിയമം സംബന്ധിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വഴി വിവരങ്ങള്‍ നല്‍കണം. ഇതിനായി പഞ്ചായത്ത്, നഗരസഭാ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കണമെന്നും ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ പ്രാദേശിക പൊതുജനാരോഗ്യ സമിതികള്‍ വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ ആദ്യയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെയും മനുഷ്യനെയും ഒന്നായിക്കാണുന്ന ഏകലോകം, ഏകാരോഗ്യം എന്ന ആശയമാണ് പുതിയ പൊതുജനാരോഗ്യനിയമത്തിന്റെ സത്തയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക വിശദീകരിച്ചു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.എസ് സി. കൗൺസലിംഗ് സൈക്കോളജി അസൈൻമെന്റ് സമർപ്പിക്കണം കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) എം.എസ് സി. കൗൺസലിംഗ് സൈക്കോളജി 2014 പ്രവേശനം വിദ്യാർത്ഥികളിൽ ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകളിലെ ഇന്റേണൽ പരീക്ഷക്ക് ഹാജരാകാത്തവരും മിനിമം മാർക്ക് ലഭിക്കാത്തവരും നിശ്ചിത വിഷയത്തിൽ ഒരു അസൈൻമെന്റ് സമർപ്പിക്കേണ്ടതുണ്ട്. സി.എച്ച്.എം.കെ. ലൈബ്രറിയിൽ നിന്നുള്ള പ്ലേജിയറിസം റിപ്പോർട്ട് സഹിതമാണ് അസൈൻമെന്റ് നൽകേണ്ടത്. അസൈൻമെന്റ് വിഷയങ്ങളും സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചവരുടെ വിവരങ്ങളും സി.ഡി.ഒ.ഇ. വെബ്സൈറ്റിൽ ലഭ്യമാണ് ( https://sde.uoc.ac.in/ ). അസൈൻമെന്റ് സി.ഡി.ഒ.ഇയിൽ  സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15. പി.ആര്‍. 593/2024 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷാ അപേക്ഷ എല്ലാ അവസരങ്ങളും നഷ്‌ടമായ 2018 പ്രവേശനം എസ്.ഡി.ഇ. വിദ്യാർഥികൾക്...
Kerala

ഉഷ്ണതരംഗം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം ; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. 'ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കത്ത് പൂര്‍ണരൂപം: ...
university

ഫോക്‌ലോര്‍ ശില്പശാലക്ക് തുടക്കമായി

ഫോക്‌ലോര്‍ ഏറ്റെടുക്കേണ്ട പുതിയകാല ദൗത്യം പ്രധാന വിഷയമാക്കി കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പും സിഡാര്‍ട്ട് ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന ശില്പശാലക്ക് തുടക്കമായി. അഞ്ച് ദിവസം നീളുന്ന പരിപാടി കുറുവിലങ്ങാട് ദേവമാതാ കോളേജിലെ അസോ. പ്രൊഫസര്‍ ജോബിന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ബി. ശിവകുമാര്‍, ഡോ. സി.കെ. ജിഷ, ഡോ. രാഘവന്‍ പയ്യനാട്, ഡോ. പി. വിജിഷ. എന്നിവര്‍ സംസാരിച്ചു....
Accident

ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം കഴക്കൂട്ടത്താണ് ദാരുണ സംഭവം. പെരുമാത്തുറ സ്വദേശി റുക്‌സാനയാണ് മരിച്ചത്. സ്‌കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്‌കൂട്ടറിന്റെ പിന്‍സീറ്റിലായിരുന്നു റുക്‌സാന. ടിപ്പറിന്റെ പിന്‍ ടയറിലൂടെ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തിരക്കേറിയ സമയത്ത് കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ടിപ്പര്‍ ലോറി യുവതിയെ ഇടിക്കുകയായിരുന്നു. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ടിപ്പറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്....
Kerala

എന്താണ് വെസ്റ്റ് നൈല്‍ ? വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം, ഒപ്പം രോഗപ്രതിരോധവും ചികിത്‌സയും

ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. എന്താണ് വെസ്റ്റ് നൈല്‍? ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്. രോഗപ്പകര്‍ച്ച ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിന...
Kerala

പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചശേഷം പുറത്തിറങ്ങി, യുവതിയെ സ്‌കൂട്ടറില്‍ നിന്നു വലിച്ചു താഴെയിട്ടു ; തിരുവല്ലയില്‍ മദ്യപന്റെ പരാക്രമം, പ്രതിയെ പൊലീസ് ജീപ്പിലിട്ട് കൈകാര്യം ചെയ്ത് യുവതിയുടെ ബന്ധുക്കള്‍

പത്തനംതിട്ട: തിരുവല്ലയില്‍ യുവതിയെ സ്‌കൂട്ടറില്‍ നിന്നു വലിച്ചു താഴെയിട്ട് മദ്യപന്റെ പരാക്രമം. പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചശേഷം പുറത്തിറങ്ങിയ ആളാണ് ആക്രമിച്ചത്. പൊലീസ് പിടിയിലായ പ്രതിയെ തിരുവല്ല ഗവ.ആശ്രുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകാനായി ജീപ്പില്‍ കയറ്റിയപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ കൈകാര്യം ചെയ്തു. സഹോദരിയെ റെയില്‍വേ സ്റ്റേഷനിലാക്കി മടങ്ങി വരുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്ന ഇയാളുടെ ആക്രമണം. തടഞ്ഞു നിര്‍ത്തി സ്‌കൂട്ടറിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോയി. ഇത് തടഞ്ഞപ്പോള്‍ കൈ പിടിച്ചു തിരിച്ചു. താക്കോല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൈക്ക് മുറിവ് പറ്റിയെന്നും രക്തം വന്നതിനെ തുടര്‍ന്ന് തലകറങ്ങുന്നതായി അനുഭവപ്പെട്ടെന്നും 25കാരിയായ യുവതി പറഞ്ഞു. വേങ്ങല്‍ സ്വദേശിനിയായ യുവതിയുടെ കൈയ്ക്കും താടിക്കും പരുക്കുണ്ടെന്നും ആരോഗ്യനില തൃപ്ത...
Kerala

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. 2011 മുതല്‍ സംസ...
Malappuram

താമിർ ജിഫ്രി കേസ്: പ്രതികളുടെ അറസ്റ്റ് ഉന്നതരെ രക്ഷപ്പെടുത്താനാകരുത് : എസ്.ഡി.പി.ഐ

മലപ്പുറം : താമിർ ജിഫ്രി കൊലപാതകത്തിലെ പ്രതികളുടെ സി.ബി.ഐ.അറസ്റ്റ് സ്വാഗതാർഹമാണെങ്കിലും ഉന്നതർരക്ഷപെടാൻ പാടില്ലന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി . 2023 ആഗസ്റ്റ് ഒന്നിനാണ് താനൂർ പോലീസ്സ്റ്റേഷനിൽ താമിർ ജിഫ്രിയെ മൂന്നാം മുറക്ക് വിധേയമാക്കി കൊലപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരുടെ നിഗാന്ത ജാഗ്രതയും തുടക്കത്തിൽ എസ്.ഡി.പി.ഐ നടത്തിയ ഇടപെടലുമാണ് സാദാ മരണമാകേണ്ട കേസ് ക്രൂരമായ കൊലപാതകമായിരുന്നെന്ന് കണ്ടത്തിയത്. പോലീസിലെ മർധകവീരന്മാരെ ഉൾപ്പെടുത്തി അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് രൂപീകരിച്ച ഡാൻസാഫ് സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞതിനെ തുടർന്ന് നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം അനധികൃത കസ്റ്റഡിയും, കൊലപാതകവും അത് മറച്ച് വെക്കാനുള്ള നടപടിയുമൊക്കെ കൊലക്ക് തുല്യമാണ്. ആയതിനാൽ വെറും നാല് പോലീസുകാരെ മാത്രം ഉൾപെടുത്തിയാവരുത് കേസന്വേഷണം. മുഴുവൻ ഉയർന്ന ഉദ്യോഗസ്...
university

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ ഒന്നാം വർഷ റഗുലർ / പ്രൈവറ്റ് (2023 പ്രവേശനം) അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി മെയ് 2024 റഗുലർ പരീക്ഷകൾ ജൂൺ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ. പി.ആര്‍. 584/2024 പരീക്ഷാ അപേക്ഷ സർവകലാശാലാ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോ-സയൻസ് (CCSS 2021 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 180/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും. പി.ആര്‍. 585/2024 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷ എല്ലാ അവസരങ്ങളും നഷ്ടമായ 1992 മുതൽ 2004 വരെ പ്രവേശനം എസ്.ഡി.ഇ. / പ്രൈവറ്റ് / റഗുലർ വിദ്യാർത്ഥികൾക്കായുള്ള ബി.കോം. പാർട്ട് III സെപ്റ്റംബർ 2022 ഒറ്റത്തവണ റഗ...
university

വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ സര്‍വകലാശാലയില്‍ സൗരോര്‍ജപ്പാടം

വൈദ്യുതിച്ചെലവ് പകുതിയായി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാല സൗരോര്‍ജപ്പാടം ഒരുക്കുന്നു. ഓണ്‍ ഗ്രിഡിലേക്ക് വൈദ്യുതി നല്‍കുന്ന തരത്തില്‍ ഒന്നര മെഗാവാട്ട് ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിക്കായി കെ.എസ്.ഇ.ബി. അധികൃതരും സര്‍വകലാശാലയുമായി പ്രാഥമിക ചര്‍ച്ച നടന്നു. പദ്ധതിക്ക് ഈ വര്‍ഷമാദ്യം തന്നെ സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയിരുന്നു. പദ്ധതിയിലൂടെ പ്രതിവര്‍ഷം 18 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ശരാശരി 2.7 ലക്ഷം യൂണിറ്റാണ് സര്‍വകലാശാലയുടെ പ്രതിമാസ ശരാശരി ഉപഭോഗം. വര്‍ഷത്തില്‍ 32.4 ലക്ഷം യൂണിറ്റ് വരെ വേണ്ടിവരും. സൗരോര്‍ജ പദ്ധതി പ്രാവര്‍ത്തികമായാല്‍ വൈദ്യുതി ബില്ലിനത്തില്‍ വര്‍ഷംതോറും 1.26/- കോടി രൂപ ലാഭിക്കാനാകും. 10/- കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഏഴു വർഷം കൊണ്ട് തന്നെ ഈ തുക മുതലാകും. നിലവില്‍ സര്‍വകലാശാലാ...
Malappuram

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

മലപ്പുറം : കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് ഉച്ചയ്ക്ക് അടിയന്തരയോഗം വിളിച്ചു. രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധന നടത്തിയപ്പോഴാണ് രോ...
Crime

രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്. ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് അരീക്കോട് സ്വദേശിയുടെ തലക്കും, മുഖത്തും വെട്ടിയത്. അരീക്കോട് സ്വദേശിയായ ലുഹൈബിനെ (24) ആണ് യുവതിയുടെ ഭര്‍ത്താവായ പുതുപ്പാടി മലപുറം സ്വദേശി ഫാഹിസ് തലയിലും മുഖത്തും വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റ ലുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയും ഭര്‍ത്താവും കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നേരത്തെ മൂന്ന് ദിവസം മുന്‍പ് താമരശ്ശേരി പൊലീസില്‍ ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇ...
Local news, Obituary

റിയാദില്‍ വാഹനാപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരണപ്പെട്ടു

തേഞ്ഞിപ്പലം: റിയാദില്‍ വാഹനപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരിച്ചു. നീരോല്‍പാലം സ്വദേശി പറമ്പാളില്‍ വീട്ടില്‍ പൊന്നച്ചന്‍ അബ്ദുല്‍ ലത്തീഫിന്റെയും, സുലൈഖയുടെയും മകന്‍ ഷെഫീഖ് (26) ആണ് മരണപ്പെട്ടത്. ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് അപകടം നടന്നത്. റിയാദ് അല്‍ കര്‍ജ് റോഡില്‍ ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറിയും, മറ്റൊരു ട്രൈലറും കൂട്ടിയിടിച്ച് തീ പൊള്ളലേറ്റ് നാഷണല്‍ ഗാഡ് സൈനിക ഹോസ്പിറ്റലില്‍ തീവ്ര പരിചരണത്തില്‍ ചികിത്സയില്‍ ആയിരുന്നു. അവിവാഹിതനാണ്. ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറി മഴയെ തുടര്‍ന്ന് തെന്നിയപ്പോള്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രൈലര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് പുറത്തു ചാടിയ ഷഫീഖ് പതിച്ചത് മുന്നിലെ വണ്ടിയില്‍ നിന്ന് പടര്‍ന്ന തീയിലേക്കായിരുന്നു. രാസവസ്തുക്കളുമായി പോവുകയായിര...
Local news, Malappuram

വെളിമുക്ക് സ്വദേശി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്; ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

തിരൂരങ്ങാടി : വെളിമുക്ക് സ്വദേശിക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്. ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ആമസോണ്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി. വെളിമുക്ക് പടിക്കല്‍ സ്വദേശി മുഹമ്മദ് റാഫി നല്‍കിയ പരാതിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണ്‍ വാങ്ങുന്നതിനായി പരാതിക്കാരന്‍ 2022 ജൂലൈ 17 ന് ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫോണിന്റെ തുകയായ 1,22,900 രൂപയും അടച്ചു. ജൂലൈ 20 ന് ഫോണ്‍ അടങ്ങിയ പെട്ടി പരാതിക്കാരന് ലഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ അതിലുണ്ടായിരുന്നത് സാംസങ് എ 13 ഫോണ്‍ ആയിരുന്നു. പെട്ടി തുറക്കുന്നത് വീഡിയോ വഴി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പരാതിക്കാരന്‍ ഉടനെ ആമസോണ്‍ കമ്പനിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ ഫോണ്‍ മാറ്റിത്തരാമെന്ന് പറയുകയും ച...
Malappuram

നിലമ്പൂരില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നിലമ്പൂര്‍ : നിലമ്പൂരില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരഞ്ഞി മങ്ങാട് സ്വദേശി ഷിബു (42)ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. കിണറിന്റെ പടവില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ വീണതാകമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും....
Kerala

യദുവിന്റെ പരാതിയില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി മൂന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്റെ പരാതി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. അതേസമയം, ബസ...
Local news

എസ് ടി യു സ്ഥാപക ദിനം : പതാക ദിനം ആചരിച്ചു

മൂന്നിയൂർ : മെയ് 5 എസ് ടി യു 67-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി മൂന്നിയൂർ പടിക്കൽ യൂനിറ്റ് എസ് ടി യു കമ്മറ്റി പതാക ദിനം ആചരിച്ചു, എസ് ടി യു മലപ്പുറം ജില്ലാ സെക്രട്ടറി എം സൈതലവി പതാക ഉയർത്തി, പി പി സഫീർ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ചടങ്ങിൽ എസ് ടി യു ഭാരവാഹികളായ പി സി മുഹമ്മദ്,സി അഷറഫ്, എം ടി മുഹമ്മദ്, പി സി അബു, നൗഫൽ, മുസ്തഫ പാണക്കാടൻ, മുള്ളുങ്ങൽ മൊയ്തീൻകോയ,കെ ടി റഷീദ്, എപി ജാഫർ, യൂനസ് കോട്ടീരി, പുവ്വാട്ടിൽ മുത്തു, സിദീഖ് പാണക്കാടൻ എന്നിവർ സംബന്ധിച്ചു...
Accident

മുന്നിയൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

മുന്നിയൂർ : ആലിൻ ചുവട്ടിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.ആലിൻ ചുവട് സ്വദേശികളായ പാങ്ങാട്ട് കുഞ്ഞിമുഹമ്മദ് (70), പാങ്ങാട്ട് മുജീബ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ചെമ്മാട് തലപ്പാറ റൂട്ടിൽആലിൻചുവട് വെച്ച് ഇന്ന് രാവിലെയാണ് അപകടം....
Crime

ഒഴൂരിൽ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു

താനൂർ : ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് മൊത്തമായി സ്വർണം വിതരണം ചെയ്യുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഒഴൂരിനു സമീപം ചുരങ്ങരയിൽ ബൈക്കിൽ വരുന്നതിനിടെയാണ് കവർച്ച. മഞ്ചേരിയിൽ സ്വർണം നൽകി കോട്ടയ്ക്കലേക്ക് വരുമ്പോൾ വെന്നിയൂർ പറമ്പിൽ എത്തണമെന്ന് അജ്ഞാത ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. താനൂരിൽ ഒരു പുതിയ ജ്വല്ലറി തുടങ്ങാൻ സ്വർണാഭരണം ആവശ്യമുണ്ടെന് അറിയിച്ചായിരുന്നു ഇത്. അവിടെ എത്തിയപ്പോൾ ഒഴൂരിലേക്ക് വരാൻ സന്ദേശം നൽകി. വിജനമായ അവിടെവച്ച് മർദിച്ച് കാറിൽ ബലമായി കയറ്റി ഷർട്ടിനടിയിൽ ഒളിപ്പിച്ചിരുന്ന സ്വർണം കവരുകയായിരുന്നു. മൊബൈൽ ഫോണും താക്കോലുകളും കവർന്നിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായുള്ള മഹാരാഷ്ട്രക്കാരുടെ ആഭരണ നിർമാണശാലയിലെ സ്വർണമാണിതെന്നാണ് പ്രാഥമിക നിഗമനം. അവിടത്തുകാരനായ പ്രവീൺ സിങ്ങിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത...
Malappuram

ഉഷ്ണതരംഗ ഭീഷണി: സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ നടപടി

മലപ്പുറം : ഉഷ്ണതരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ രാവിലെ ഏഴു മുതല്‍ 12 വരെയും വൈകിട്ട് മൂന്നുമുതല്‍ രാത്രി ഏഴുവരെയുമാണ് ജോലിസമയം ക്രമീകരിച്ചിട്ടുള്ളത്. നടപടിയുടെ ഭാഗമായി വിവിധ സ്‌ക്വാഡുകള്‍ ജില്ലയില്‍ 22 ഇടങ്ങളില്‍ പരിശോധന നടത്തി. കെട്ടിട നിര്‍മാണ മേഖല, റോഡ് നിര്‍മ്മാണം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പകല്‍ 12 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയും ജോലി ചെയ്യുന്നതിനാണ് നിയന്ത്രണം. പരിശോധന നടന്ന ഭൂരിഭാഗം സ്ഥലത്തും സമയക്രമം പാലിക്കുന്നതായി കാണാന്‍ കഴിഞ്ഞതായി ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്‌മെന്റ്) വി.പി.ശിവരാമന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.ഷബീ...
university

പരീക്ഷ റദ്ദാക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിണ്ടിക്കേറ്റ് യോഗം കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് യോഗം മെയ് 10-ന് രാവിലെ 10.00 മണിക്ക് സിണ്ടിക്കേറ്റ് കോൺഫറൻസ് റൂമിൽ ചേരും. പി.ആര്‍. 574/2024 സി. എച്ച്. ചെയറിൽ സെമിനാർ പ്രമുഖ മാപ്പിള സാഹിത്യ നിരൂപകൻ ബാലകൃഷ്ണൻ വള്ളിക്കുന്നിനെ സ്മരിക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയർ ഏഴിന് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ചെയർ ഹാളിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് മാണി വരെ ബാലകൃഷ്‌ണൻ വള്ളിക്കുന്നിന്റെ രചനകളെയും ജീവിതത്തെയും അധികരിച്ചുള്ള പ്രദർശനവും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകുറിപ്പുകളുടെ സമാഹാരമായ ‘ബദറുൽ മുനീറിന്റെ നേട്ടങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം, പ്രമുഖ ചിന്തകനും സാമൂഹിക നിരീക്ഷകനുമായ ഡോ. ടി.ടി. ശ്രീകുമാർ ‘മധ്യകാല മലയാള സാംസ്കാരികത: ഷെൽഡൺ പൊള്ളോക്കിന്റെ രീതിശാസ്ത്രത്തിലൂടെ’ എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന പ്രഭാഷണം, സെമിനാർ, എഴ...
Local news

തിരൂരങ്ങാടി ബാപ്പു ഉസ്താദ് 10-ാം ഉറുസ് മുബാറക് സമാപിച്ചു

തിരൂരങ്ങാടി : പ്രമുഖ പണ്ഡിതനും അറബി സാഹിത്യകാരനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന തിരൂരങ്ങാടി ബാപ്പു ഉസ്താദ് 10-ാം ഉറുസ് മുബാറക് സമാപിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മഖാം സിയാറത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ്, ദുആ മജ് ലിസിന് അബ്ദുല്‍ വാസിഅ ബാഖവി കുറ്റിപ്പുറം, സത്താര്‍ സഖാഫി, അബ്ദുസ്സലാം സഖാഫി പറമ്പില്‍ പിടിക, ആവള അബ്ദുല്ല മുസ്ലിയാര്‍, ടി ടി അഹമ്മദ് കുട്ടി സഖാഫി, പി കുഞ്ഞാപ്പു സഖാഫി, യഹ് യ സഖാഫി നേതൃത്വം നല്‍കി. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ശിഷ്യ സംഗമം നടന്നു. ബദ് രിയ്യത്ത് വാര്‍ഷിക സംഗമത്തില്‍ കൂറ്റമ്പാറ അബ്ദുര്‍ റഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ബദ് രിയ്യത്തിന് വിപിഐ തങ്ങള്‍ ആട്ടീരി നേതൃത്വം നല്‍കി....
Malappuram

ഉഷ്ണതരംഗസാധ്യത : ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

ചൂട് കൂടിവരികയും ഉഷ്ണതരംഗസാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെയ് ആറ് വരെ പ്രതിരോധനടപടികളുടെ ഭാഗമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിറക്കി. പകല്‍ 11 മുതല്‍ മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കണം. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ ജോലിസമയം ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിക്കാലക്ലാസുകള്‍ക്കും മെയ് ആറ് വരെ അവധി പ്രഖ്യാപിച്ചു. എന്നാല്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കുടിവെള്ളവും പരീക്ഷാഹാളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരകള്‍ ആയിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍സ...
Local news

ജെഴ്‌സി പ്രകാശനം ചെയ്തു

മൂന്നിയൂര്‍ : വെളിമുക്ക് എ എഫ് സി അലുങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന മിറാക്കിള്‍ വര്‍ക്കേഴ്‌സ് ക്ലബ്ബിന് ആലുങ്ങല്‍ യൂത്ത് കോണ്‍ഗ്രസ്സ് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി പ്രകാശനം ചെയ്തു. ജെഴ്‌സി പ്രകാശനം പഞ്ചായത്ത് ബോര്‍ഡ് മെമ്പറും കോണ്‍ഗ്രസ്സ് പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ നൗഷാദ് തിരുത്തുമലിന്റെ നേതൃത്വത്തിലാണ് നിര്‍വഹിച്ചത്. ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ജാവിദ് ആലുങ്ങല്‍, ഷെരീഫ് കൂഫ , സുരേന്ദ്രന്‍, ക്ലബ് മാനേജേഴ്‌സ് ഫംനാസ് , സലാം എന്നിവര്‍ പങ്കെടുത്തു...
Local news

‘വേനൽപ്പച്ച’ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ അവധിക്കാല പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'വേനൽപ്പച്ച' പ്രധാന അധ്യാപിക പി.ഷീജ പ്രകാശനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി.വേലായുധൻ പിടിഎ ഭാരവാഹികളായ പി.ചന്ദ്രൻ ,എം.വി സാദിഖ്, സ്റ്റാഫ് സെക്രട്ടറി റജില കാവോട്ട്,അധ്യാപകരായ കെ.കെ റഷീദ്,ഇ.രാധിക,കെ.രജിത,എൻ.പി ലളിത എന്നിവർ പങ്കെടുത്തു....
error: Content is protected !!