Friday, June 19

Blog

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്ന് കൂടി; ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍
Malappuram

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്ന് കൂടി; ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്നു കൂടി അവസരം. മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ്‍ഫ്രന്‍സ് ഹാളുമാണ് വോട്ടെടുപ്പു കേന്ദ്രമായി സജ്ജീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പു ദിവസം ഡ്യൂട്ടിയിലുള്ള, പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കിയവര്‍ക്കുള്ള വോട്ടെടുപ്പ് ചൊവ്വ, ബുധന്‍ (ഏപ്രില്‍ 23,24) ദിവങ്ങളിലായി ഇതേ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുള്ള...
Malappuram

സ്വീപ് സൗഹൃദ ഫുട്‌ബോള്‍ മത്സരം ; സിവില്‍ സര്‍വീസ് മലപ്പുറം ജേതാക്കള്‍

മലപ്പുറം : തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. എടപ്പാള്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിവില്‍ സര്‍വീസ് മലപ്പുറവും ഇ.എസ്.എ.സി എടപ്പാള്‍ ടീമും മാറ്റുരച്ചു. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സിവില്‍ സര്‍വീസ് ടീം ജേതാക്കളായി. സിവില്‍ സര്‍വീസ് ടീമിന് വേണ്ടി മുന്‍ സന്തോഷ് ട്രോഫി താരം രഞ്ജിത്താണ് ഇരു ഗോളുകളും നേടിയത്. മത്സരത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിജ്ഞ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ചൊല്ലിക്കൊടുത്തു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചും കേരള വനിതാ ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റനുമായ നജ്മുന്നിസ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്ര...
Accident

മൈസൂരിൽ കാടപ്പടി സ്വദേശികൾ അപകടത്തിൽ പെട്ട സംഭവം; മരണം രണ്ടായി

പെരുവള്ളൂർ : കാടപ്പടിയിൽ നിന്ന് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച വാഹനം മൈസൂരിൽ അപകടത്തിൽ പെട്ട സംഭവത്തിൽ മരണം രണ്ടായി. കാടപ്പടി സ്വദേശി കെ.പി. മുഹമ്മദ് കോയയുടെ മകൻ കെ.പി. ശബീബ് (22) ആണ് മരിച്ചത്. ഇന്നലെ കാടപ്പടി എഴുവത്തും കാട്ടിൽ ഗഫൂറിന്റെ മകൻ ഫാഹിദ് (20) മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശബീബ് ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ മരണപ്പെട്ടു. മൈസൂർ നെഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിനു സമീപത്താണ് അപകടം ഉണ്ടായത്. പെരുവള്ളൂർ കാടപ്പടിയിൽ നിന്നും വിനോദയാത്ര പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 2 വാഹനങ്ങളിൽ 11 പേരാണ് വിനോദയാത്ര പോയിരുന്നത്. ഇതിൽ ഒരു വണ്ടിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ശനീഹ് നെയ്യൻ (26), റഹീസ് അലി (20), അർഷദ് (20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജെ എസ് എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂർ കെ എം സി സി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ ന...
Accident

കാടപ്പടിയിൽ നിന്നും വിനോദയാത്ര പോയ സംഘം മൈസൂരിൽ അപകടത്തിൽ പെട്ടു യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പെരുവള്ളൂർ : കാടപ്പടിയിൽ നിന്ന് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച വാഹനം മൈസൂർ നെഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിനു സമീപം അപകടത്തിൽ പെട്ട് കാടപ്പടി സ്വദേശി മരിച്ചു. കാടപ്പടി എഴുവത്തും കാട്ടിൽഗഫൂറിന്റെ മകൻ ഫാഹിദ് (20) ആണ് മരിച്ചത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതര പരിക്കാണ്. പെരുവള്ളൂർ കാടപ്പടിയിൽ നിന്നും വിനോദയാത്ര പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ജെ എസ് എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 വാഹനങ്ങളിൽ 11 പേരാണ് വിനോദയാത്ര പോയിരുന്നത്. ഇതിൽ ഒരു വണ്ടിയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ JSS ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. കെ എം സി സി യുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവർത്തനങ്ങൾ നടത്തുന്നു....
Malappuram

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി : ആദ്യ ദിനം വോട്ട് രേഖപ്പെടുത്തിയത് 122 പേര്‍

മലപ്പുറം : ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പിന് തുടക്കമായി. മലപ്പുറത്തും നിലമ്പൂരിലും പ്രത്യേകം സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളിലെത്തിയാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇന്നും നാളെയും കൂടി (ഏപ്രില്‍ 21, 22) വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ടിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക് സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളിലും വയനാട് ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സർവകലാശാലയിൽ പ്രൊജക്റ്റ് മോഡ് കോഴ്‌സുകൾ 26 വരെ അപേക്ഷിക്കാം  കാലിക്കറ്റ് സർവകലാശാലയില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പുതുതായി ആരംഭിക്കുന്ന  ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ഇ.എം.എം.ആർ.സി. - 0494 2407279, 2401971), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് - 0494 2407406, 2407407), പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആൻ്റ് അനലിറ്റിക്സ് (കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് - 0494 2407325) എന്നീ പ്രൊജക്റ്റ് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 26. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 580/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 255/- രൂപയുമാണ...
Local news

“അക്ഷര ലോകത്തേക്ക് ആദ്യ ചുവട്” ; ഫത്ഹേ മുബാറക് പ്രൗഢമായി

തിരൂരങ്ങാടി : കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ പുതിയ അധ്യയന വർഷത്തെ വിദ്യാരംഭമായ ഫത്ഹേ മുബാറക് പ്രൗഢമായി നടന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുര വിതരണം നടത്തി. സദർ മുഅല്ലിം മുസ്തഫ സുഹ്രി മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ശാഹുൽ ഹമീദ് ജിഫ്രി ആദ്യാക്ഷരം കുറിച്ചു. സുലൈമാൻ സഖാഫി ആശംസ പ്രസംഗം നടത്തി. മൂസ മുസ്ലിയാർ സ്വാഗതവും ബഷീർ സഅദി നന്ദിയും പറഞ്ഞു. ഹസൻ മുസ്‌ലിയാർ, എൻ അബ്ദുൽ മജീദ്, സൈദു ഹാജി പി പി, ജംഷീർ എൻ , രായിൻകുട്ടി ( അക്ബർ ഇലെക്ട്രിക്കൽസ്) അബ്ദുൽ ഖാദർ സഖാഫി തുടങ്ങിയവർ പങ്കെടുത്തു...
Malappuram

ബിജെപിയുടെ പ്രചരണത്തെ ഭയന്ന് സ്വന്തം കോടി താഴ്ത്തി കിട്ടിയവരെ എങ്ങനെ വിശ്വസിക്കാനാവും : ബിനോയ്‌ വിശ്വം

പുത്തനത്താണി : സ്വന്തം മുന്നണിയിലുള്ള മുസ്ലിം ലീഗിന്റെ കോടിയെ പറ്റി ബിജെപിയുടെ വർഗീയമായ പ്രചരണത്തെപോലും ചെറുക്കാനാകാതെ കേടികൾ പൂഴ്ത്തിയ കോൺഗ്രസ് പാർട്ടിയെ എങ്ങനെ വിശ്വസിക്കാനാകുമെന്ന് ബിനോയ്‌ വിശ്വം. പുത്തനത്താണിയിൽ സംഘടിപ്പിച്ച എൽഡിഎഫ് ആതവനാട് പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് മണ്ഡലം ചെയർമാൻ ടി ജി രാജേഷ് അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അഡ്വ. പി ഹംസകുട്ടി, യു സൈനുദീൻ, അഡ്വ. ഹംസ, പിമ്പുറത്ത്ശ്രീനിവാസൻ, നാസർ കൊട്ടാരത്ത്, എന്നിവർ സംസാരിച്ചു....
Kerala

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാന്‍ ആപ്പുണ്ട്

വോട്ടര്‍പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണോ? അതോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ ലോക്‌സഭ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കാതെ വോട്ടര്‍മാര്‍ ആപ്പിലാകാതിരിക്കാന്‍ ആപ്പുമായെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ ആപ്പാണ് വോട്ടര്‍മാര്‍ക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൗരന്മാരെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്താനും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമ...
Local news

മൂന്നിയൂരില്‍ അതിഥി തൊഴിലാളിക്കായി രാത്രികാല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂരില്‍ അതിഥി തൊഴിലാളിക്കായി രാത്രികാല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നിയൂര്‍ തലപ്പാറയില്‍ വച്ചാണ് അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മലമ്പനി, മന്ത്, കുഷ്ഠരോഗം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ സ്‌ക്രീനിംഗ് പരിശോധനയ്ക്ക് പുറമേ ശുചിത്വ ബോധവല്‍ക്കരണ ക്ലാസും നടത്തി. മലപ്പുറത്ത് നിന്ന് മൊബൈല്‍ ഇമിഗ്രന്റ് സ്‌ക്രീനിംഗ് ടീം അംഗങ്ങളായ ഡോ. അക്ഷയ് കൃഷ്ണന്‍ സി.എം, അരുണ്‍.റ്റി.എസ്, എഫ് എച്ച് .സി .മൂന്നിയൂരില്‍ നിന്ന് ജെ.എച്ച് .ഐ മാരായ എഫ്. ജോയ് , വി. പ്രശാന്ത്, കെ.എം ജൈസല്‍ എന്നിവരും ക്യാമ്പില്‍ പങ്കെടുത്തു. വരും മാസങ്ങളില്‍ പരിശോധന തുടരും എന്ന് എഫ്.എച്ച്.സി എം.ഒ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട്, എച്ച്.ഐ ഹസിലാല്‍.കെ.സി എന്നിവര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിട ഉടമകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ...
Local news

തണല്‍ വിരുന്ന് : ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസ്മി പ്രിസം കേഡറ്റിന്റെ 'തണല്‍ വിരുന്ന് ' ഏകദിന സമ്മര്‍ ക്യാമ്പ് തിരൂരങ്ങാടി പി. എസ്.എം. ഒ കോളേജ് മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും ഗ്രന്ഥകാരനുമായ ഡോ. ശരീഫ് ഹുദവി ഉദ്ഘാടനം ചെയ്തു. മീറ്റ് ദി എക്‌സ്‌പെര്‍ട്ട് സെഷനില്‍ അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹിയുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ റഹീം ചുഴലി, ട്രസ്റ്റ് മെമ്പര്‍ ചെറ്റാലി മുഹമ്മദ് കുട്ടി ഹാജി, സദര്‍ മുഅല്ലിം ഹസ്സന്‍ ഹുദവി സന്ദേശഭാഷണം നടത്തി. ശിഹാബ് ചുഴലി ക്ലാസിനു നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് 'പക്ഷികള്‍ക്കൊരു തണ്ണീര്‍ കുടം' പദ്ധതിയും ക്വിസ് മത്സരവും ട്രഷര്‍ ഹണ്ട് മത്സരവും ക്രാഫ്റ്റ് പരിപാടികളും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ കെജി വിഭാഗം റസല്‍, ഫഹീം, മുഹമ്മദ് റസിന്‍ എല്‍പി വിഭാഗം ഫഹീം, ഹലീമ ശാദ...
Local news

പ്രവാസികളെ അവഗണിച്ച സര്‍ക്കാരുകള്‍ക്കെതിരെ വിധിയെഴുതുമെന്ന് റഷീദലി ശിഹാബ് തങ്ങള്‍ : പ്രവാസിലീഗ് തെരെഞ്ഞെടുപ്പ് ക്യാമ്പയിന് ഉജ്വല തുടക്കം

തിരൂരങ്ങാടി : ഇന്ത്യ എന്റെ രാജ്യമാണ് എന്ന പ്രമേയവുമായി പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ച പ്രവാസികളൊട് നീതി പുലര്‍ത്താത്ത കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിതിരെ പ്രവാസികള്‍ വിധിയെഴുതുമെന്ന് റഷീദലി തങ്ങള്‍ പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി പ്രവാസി ഫാമിലി മീറ്റ് ഗ്രഹസമ്പര്‍ക്ക പരിപാടികള്‍, വിദേശരാജ്യങ്ങളിലുള്ള പ്രവാസികളോട് വിവിധ മാധ്യമങ്ങളിലൂടെ സന്ദേശം കൈമാറല്‍,സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ളപ്രചാരണ പരിപാടികള്‍,കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രവാസി വിഷയങ്ങള്‍ ഉയര്‍ത്തിപ്പിച്ചും പ്രവാസി കോര്‍ണറുകള്‍ തുടങ്ങിയ പരിപാടികളാണ് പ്രവാസി ലീഗ് സംഘടിപ്പിക്കുന്നത് പടിക്കല്‍ നടന്ന പരിപാടിയില്‍ പ്രവാസി ലീഗ...
Obituary

എൽ ഡി എഫ് സ്ഥാനാർഥി വി.വസീഫിന്റെ ഭാര്യാപിതാവ് പ്രൊഫ. മമ്മദ് അന്തരിച്ചു

തിരൂരങ്ങാടി : പി.എസ് എം ഒ കോളേജ് റിട്ട. അധ്യാപകനും സി പി എം നേതാവുമായ പ്രൊഫ: പി മമ്മദ് (67) അന്തരിച്ചു. കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി കക്കാട് ആണ് സ്ഥിര താമസം. ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. രാവിലെയാണ് മരണപ്പെട്ടത്. ഇടതുപക്ഷ കോളേജ് അധ്യാപക സംഘടനയായ എ. കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും ആയിരുന്നു. ഇപ്പോൾ റിട്ടയേർഡ് കോളേജ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന ഭരവാഹിയാണ്. തിരൂരങ്ങാടി സി.പി.ഐ.എം ലോക്കൽ സെക്ക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. നിലവിൽ വേങ്ങര ന്യൂനപക്ഷ യുവജനക്ഷേമ പരിശീലന കേന്ദ്രം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം കോളജിൽ ജോലി ലഭിച്ചതിനെ തുടർന്ന് കക്കാട് സ്ഥിരതാമസം അയക്കുകയായിരുന്നു. മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി വി വസീഫ് മരുമകനാണ്.ഭാര്യ: റഷീദ ( അധ്യാപിക). മക്കൾ: ഡോ....
Other

പുതിയ അധ്യയന വർഷം ശനിയാഴ്ച ആരംഭിക്കുന്നു; 12 ലക്ഷം കുട്ടികള്‍ മദ്‌റസയിലേക്ക്

ചേളാരി: റമദാന്‍ അവധി കഴിഞ്ഞ് നാളെ ശനിയാഴ്ച (20/04/2024) മദ്‌റസകള്‍ തുറക്കുമ്പോള്‍ 12 ലക്ഷം കുട്ടികളാണ് അറിവ് നുകരാന്‍ മദ്‌റസകളില്‍ എത്തുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്ത്യക്കകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 10771 മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷം കുട്ടികള്‍ മദറസകളിലെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. 'നേരറിവ് നല്ല നാളേക്ക്' എന്ന പ്രമേയത്തില്‍ മിഹ്‌റജാനുല്‍ ബിദായ എന്ന പേരിലാണ് ഈ വര്‍ഷത്തെ മദ്‌റസ പ്രവേശനത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന, ജില്ല, റെയ്ഞ്ച് മദ്‌റസ തലങ്ങളില്‍ വിപുലമായ രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. കഴിഞ്ഞ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അനുമോദിക്കുന്നതിനും പുതുതായി മദ്‌റസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നത...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ് കാലിക്കറ്റ് സർവകലാശാലയിൽ ന്യൂഡൽഹിയിലെ എൻ.ഐ.ഇ.പി.എ., യു.കെയിലെ വാർവിക് സർവകലാശാലാ എന്നിവ സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പ്രോജക്ടിന്റെ ഭാഗമായി അഞ്ച് പ്രൊജക്റ്റ് അസിസ്റ്റന്റ് മാരെ നിയമിക്കുന്നു. മതിയായ യോഗ്യത, അഭിമുഖം,  പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. 29-ന് സർവകലാശാലാ എഡ്യൂക്കേഷൻ പഠനവകുപ്പിലാണ് അഭിമുഖം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് 9447247627, 9446645939. പി.ആര്‍ 529/2024 കാലിക്കറ്റിൽ ഇൻ്റഗ്രേറ്റഡ് എം.എസ് സി. സുവോളജി കാലിക്കറ്റ്‌ സർവകലാശാലാ സുവോളജി പഠന വകുപ്പിൽ ഈ വർഷം ആരംഭിക്കുന്ന പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് എം.എസ് സി. സുവോളജി പ്രോഗ്രാമിലേക്ക് പ്രവേശന പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി ഏപ്രിൽ 26. യോഗ്യത- ബയോളജി ഒരു വിഷയമായുള്ള പ്ലസ്ടു / തത്തുല്യ യോഗ്യത. വിശദ വിവരങ്ങൾ സർവകലാശാല...
Malappuram

കൊണ്ടോട്ടി നഗരസഭയിലെ ലീഗ് – കോണ്‍ഗ്രസ് പോര് തണുക്കുന്നു ; ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തില്‍ തീരുമാനം

കൊണ്ടോട്ടി: യുഡിഎഫ് സംവിധാനമുള്ള കൊണ്ടോട്ടി നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസിനു വിട്ടുനല്‍കാന്‍ മലപ്പുറത്തു ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തില്‍ ധാരണയായി. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും സ്ഥാനം കൈമാറുക. ചെയര്‍പേഴ്സണ്‍ സ്ഥാനം 3 വര്‍ഷം ലീഗിനും 2 വര്‍ഷം കോണ്‍ഗ്രസിനും എന്ന ധാരണ ഉണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ അത്തരമൊരു ധാരണ ഇല്ലെന്നാണ് ലീഗ് നിലപാട്. എന്നാല്‍, യുഡിഎഫ് സംവിധാനം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന ആവശ്യമാണ് ലീഗ് നേതൃത്വം മുന്നോട്ടുവച്ചത്. അതിനായി ചെയര്‍പേഴ്‌സന്‍ സ്ഥാനം, ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനു കൈമാറാന്‍ ആണ് ലീഗ് തീരുമാനം. നേരത്തേ വൈസ് ചെയര്‍മാന്‍ സ്ഥാനവും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസ് രാജിവച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥാനങ്ങള്‍ കൈമാറാമെന്നും അതുവരെ വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്നും കോണ്‍ഗ...
Malappuram, Other

ലോക് സഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കള്‍, ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തിട്ടുള്ളതില്‍ തിരൂരങ്ങാടിയും

ലോക് സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്‌ക്വാഡുകളുടെയും പൊലീസ്, എക്‌സൈസ്, ഡി.ആര്‍.ഐ തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കള്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കണക്കാണിത്. മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1. 53 കോടി രൂപ പണമായും 11.55 ലക്ഷം രൂപ വില വരുന്ന 1214.65 ലിറ്റര്‍ മദ്യവും, 3.80 കോടി രൂപ വിലവരുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള 22.47 കിലോഗ്രാം മയക്കുമരുന്നും 69. 93 ലക്ഷം രൂപ വില വരുന്ന മറ്റു വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം 10.71 കോടി രൂപയുടെ 14.68 കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലും കൊണ്ടോട്ടി...
Malappuram

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ; ഗൃഹനാഥന്‍ അറസ്റ്റില്‍

മലപ്പുറം: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍. മലപ്പുറം വഴിക്കടവിലാണ് സംഭവം. വഴിക്കടവ് പുന്നക്കല്‍ സ്വദേശി ഷൗക്കത്തലിയെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷൗക്കത്തലിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷൗക്കത്തലിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ കഞ്ചാവ് ചെടികള്‍ ഇയാള്‍ നട്ടുവളര്‍ത്തിയതാണ് എന്ന് ഇയാള്‍ സമ്മതിച്ചു. ഷൗക്കത്തലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് ചെടികളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....
Local news

വെള്ളിയാഴ്ച വോട്ട് ദിനം :ജുമുഅ: സമയം ക്രമീകരിച്ച് പന്താരങ്ങാടി മഹല്ല്

തിരൂരങ്ങാടി : ഏപ്രില്‍ 26 ന് വെള്ളിയാഴ്ച്ച കേരളത്തില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മുസ്ലിംകള്‍ക്കിടയില്‍ ജുമുഅ: നിസ്‌കാരവുമായി ബന്ധപ്പെട്ട് നില നില്‍ക്കുന്ന ആശങ്ക പരിഹരിക്കുന്നതിന് പണ്ഡിതന്മാരുടെയും സമുദായ നേതാക്കളുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് സമയ ക്രമീകരണം നടത്താന്‍ പന്തരങ്ങാടി മുഈനുല്‍ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി തീരുമാനിച്ചു. അതിന്റെ ഭാഗമായി സംഘത്തിന് കീഴില്‍ വരുന്ന ബൂത്തുകള്‍ക്ക് പരിസരത്തുള്ള ജുമുഅത്ത് പള്ളികളില്‍ ഇലക്ഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തകര്‍ക്കും രണ്ട് ഘട്ടമായി ജുമുഅ നിര്‍വഹിക്കാന്‍ സാധ്യമാകുന്ന രീതിയില്‍ കരിപറമ്പ് കൊട്ടുവലക്കാട് ജുമുഅത്ത് പള്ളി, കക്കുന്നത്ത് പാറ ജുമുഅത്ത് പള്ളി എന്നിവയില്‍ 12.30 ന് തന്നെ ജുമുഅ: ആരംഭിച്ച് മറ്റു പ്രസംഗങ്ങളും ചടങ്ങുകളും ഒഴിവാക്കി 12.50 ന് ജുമുഅ അവസാനിപ്പിക്കുന്ന തരത്തില്‍ ഖുതുബയും...
Malappuram, Other

അബ്ബാസലി തങ്ങൾ പൊന്നാനിയിൽ പര്യടനം നടത്തി

പൊന്നാനി: ഐക്യ ജനാധിപത്യ മുന്നണി സാരഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. പൊന്നാനി,മുതൂർ, ചേകന്നൂർ , മദിരശ്ശേരി, കുറുമ്പത്തൂർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ തങ്ങൾ പങ്കെടുത്തു. പൊന്നാനിയിൽ റസാഖ് പൊന്നാനി അധ്യക്ഷത വഹിച്ചു. അഷ്റഫ് കോക്കൂർ ആമുഖ പ്രഭാഷണം നടത്തി. ഖദീജ മൂത്തേടത്ത്,ബീവി പടിഞ്ഞാറകത്ത്, ഗംഗാധരൻ, എ അബ്ദുസ്സമദ്, കുഞ്ഞിമുഹമ്മദ് കടവനാട്, പി.കെ അഷ്റഫ്, ജയപ്രകാശ്, എ.എം രോഹിത്, പ്രഭിത കടവനാട്, പി. അബ്ദുല്ലഎന്നിവർ സംസാരിച്ചു....
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പുനര്‍ ലേലം മേലെ കോഴിച്ചെനയില്‍ പ്രവര്‍ത്തിക്കുന്ന ക്ലാരി ആർ. ആർ. ആർ. എഫ് ക്യാമ്പിലെ പരേഡ് ഗ്രൗണ്ടിനോടും 183എ നമ്പര്‍ കെട്ടിടത്തോടും ചേർന്ന് നിൽക്കുന്ന ഉങ്ങ് മരം (നമ്പർ 257) മുറിച്ചു നീക്കി കൊണ്ടു പോകുന്നതിനായുള്ള പുനര്‍ ലേലം ഏപ്രിൽ 22 ന് നടക്കും. രാവിലെ 11 ന് ക്ലാരി ആർ. ആർ. ആർ. എഫ് ക്യാമ്പില്‍ വെച്ചാണ് ലേലം. കൂടുതൽ വിവരങ്ങൾ 0494 2489398 എന്ന നമ്പറില്‍ ലഭിക്കും. ------------- വൈദ്യുതി മുടങ്ങും എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ (ഏപ്രില്‍ 19) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് ആറു മണി വരെ കക്കാട് ,കാവതികളം ,എടരിക്കോട് 11 കെ.വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും. ---------- കമ്പ്യൂട്ടര്‍ കോഴ്സ് പ്രവേശനം കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളഡ്ജ് സെന്ററില്‍ എല്‍.പി., യു.പി. ഹൈസ്കുള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുള്...
Local news

സഹോദരിയുടെ വീട്ടിലേക്ക് വിരുന്ന വന്ന വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു

വേങ്ങര : ഊരകം കോട്ടുമലയിലെ പുഴയിൽ വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട്. സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്‌നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം. കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി. Sisters from Vengara drowned in the river in Kottumala, Orakam....
Local news, Other

വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാര്‍ മരിച്ചു

വേങ്ങര : വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാരായ രണ്ട് യുവതികള്‍ മരിച്ചു. ഊരകം കോട്ടുമലയിലെ പുഴയില്‍ മുങ്ങിയാണ് മരണം. വേങ്ങര വെട്ടുതോട് സ്വദേശികളായ സഹോദരിമാരാണ് മരിച്ചത്. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരം ആണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗ്രേഡ് കാർഡ് വിതരണം വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ (2021 പ്രവേശനം) വിദ്യാർത്ഥികളുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും പ്രോവിഷണൽ സർട്ടിഫിക്കറ്റും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാകും. താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് പരീക്ഷ എഴുതിയവർ ബ്രാക്കറ്റിൽ കൊടുത്ത കേന്ദ്രങ്ങളിൽ നിന്ന് ഗ്രേഡ് കാർഡും സർട്ടിഫിക്കറ്റും കൈപ്പറ്റേണ്ടതാണ്. ഹൈടെക്ക് ആർട്സ് ആൻ്റ് സയൻസ് കോളേജ് (ഗവ. കോളേജ് മടപ്പള്ളി), മേഴ്‌സി കോളേജ് പാലക്കാട് (ഗവ. വിക്ടോറിയ കോളേജ് പാലക്കാട്), എം.പി.എം.എം.എസ്.എൻ. കോളേജ് ഷൊർണ്ണൂർ (എൻ.എസ്.എസ്. കോളേജ് ഒറ്റപ്പാലം), ബാഫഖി യത്തീംഖാന ആർട്സ് ആൻ്റ് സയൻസ് കോളേജ് ഫോർ വുമൺ കൽപകഞ്ചേരി, മോഡൽ ഡിഗ്രി കോളേജ് പരപ്പനങ്ങാടി, പി.പി.ടി.എം. ആർട്സ് ആൻ്റ് സയൻസ് കോളേജ് ചേറൂർ വേങ്ങര (പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി), എം.ഇ.എസ്. ആർട്സ് ആൻ്റ് സയൻസ് കോളേജ് ചാത്തമംഗലം, പി.വി.എസ്. കോളേജ് ഓഫ് ആർ...
Local news, Malappuram, Other

സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കാളിയായി മുനവ്വറലി തങ്ങള്‍

കോട്ടക്കല്‍ : പൊന്നാനി ലോക്‌സഭാ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഡോ. എം. പി അബ്ദുസമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കാളിയായി. കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പൊന്മള പഞ്ചായത്തില്‍ പര്യടനം നടക്കുമ്പോഴാണ് തങ്ങളെത്തിയത്. പര്യടന വാഹനവ്യൂഹത്തിനിടയിലൂടെ തങ്ങള്‍ സമദാനി യാത്ര ചെയ്യുന്ന തുറന്ന വാഹനത്തിനടുത്തെത്തി ഹസ്തദാനം നല്‍കി. ശേഷം തുറന്ന വാഹനത്തില്‍ കയറിയ തങ്ങള്‍ സമദാനിക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നീട് വോട്ടര്‍മാരെ തങ്ങള്‍ അഭിസംബോധന ചെയ്തു. ഡോ. സമദാനിയെപ്പോലുള്ള ബഹു മുഖ പ്രതിഭ പാര്‍ലമെന്റിലുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷം നല്‍കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഉദ്‌ഭോദിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഫി തങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു....
Kerala, Other

മകളുടെ മരണം ; പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ.എം.എ സലാമിന് പരോള്‍

ദില്ലി : പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ.എം.എ സലാമിന് പരോള്‍. വാഹനാപകടത്തില്‍ മരിച്ച മകള്‍ ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ തസ്‌കിയ കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്നും താഴ്ചയില്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു....
Obituary

ഊരകം സ്വദേശി ജിദ്ധയിൽ നിര്യാതനായി

ഊരകം സ്വദേശി ജിദ്ധയില്‍ നിര്യാതനായി. ജിദ്ദയിലെ ശാരാ സബ്ഹിന്‍ എയര്‍പോര്‍ട്ടിനടുത്ത് താമസിക്കുന്ന ഊരകം കാരാത്തോട് മുസ്ലിയാര്‍ കുറുങ്ങാട്ടില്‍ അനീസ് (44) പാണ്ടിക്കതൊടി ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജാമിഅ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം.
Kerala, Other

മോക് പോളിനിടെ ചെയ്യാത്ത വോട്ട് ബിജെപിക്ക് ; പരിശോധിക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദ്ദേശം നല്‍കി

കാസര്‍കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി. പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ പരാതി ഉന്നയിച്ചിരുന്നു. മോക് പോളിന്റെ ആദ്യ റൗണ്ടില്‍ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അ...
Kerala

എ.ഐ ക്യാമറ : നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ നോട്ടീസ് അയക്കാന്‍ കാലതാമസമുണ്ടാകാറുണ്ടെന്ന് ഗതാഗത വകുപ്പ്

കോഴിക്കോട് : എ.ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പിഴക്കുള്ള നോട്ടീസ് അയയ്ക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടാകാറുണ്ടെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നോട്ടീസ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്ന് പറഞ്ഞ് നിയമലംഘനം സാധൂകരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൃത്യമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ലഭിക്കാന്‍ കാലതാമസമുണ്ടായതു കാരണം ഭീമമായ പിഴത്തുക അടയ്‌ക്കേണ്ടി വന്നു വെന്ന പരാതിയില്‍ ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോഴിക്കോട് ആര്‍.റ്റി.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷ...
Crime

എ ആർ നഗറിൽ അതിഥി തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : എആർ നഗർ കക്കാടംപുറത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഒറീസ സ്വദേശി രാം ചന്ദ് പൂജാരി (55)യെ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമായി തലേന്ന് വാക്കേറ്റം ഉണ്ടായിരുന്നു. മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസ് പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്....
error: Content is protected !!