Friday, June 19

Blog

മക്കയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു
Accident, Other

മക്കയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

മക്കയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വെസ്റ്റ് എടപ്പറ്റയിലെ പരേതനായ പൊറ്റയില്‍ കുഞ്ഞാപ്പുവിന്റെ മകന്‍ ജബ്ബാര്‍ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. മക്ക ശുമൈസിക്കടുത്തു ജബ്ബാറും മറ്റു രണ്ടു പേരും സഞ്ചരിച്ച കാര്‍, ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ : മര്‍സീന, മക്കള്‍ : ഷഹീല്‍ഷാന്‍, ഷെനില്‍, ഹൈദിന്‍, ഹൈസിന്‍...
Kerala, Other

ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി : ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. മുരിക്കാശേരി തോപ്രാംകുടിയില്‍ ആണ് സംഭവം. സ്‌കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി (14) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു 2 ന് വീട്ടുവളപ്പില്‍. അമ്മ: രജിത. സഹോദരങ്ങള്‍: വിഷ്ണുപ്രസാദ്, ശിവപ്രസാദ്....
Local news

കെ.എസ് ഹംസയുടെ ഛായാചിത്രവുമായി വിദ്യാർത്ഥിനി

കോട്ടക്കൽ: എടരിക്കോട് ഞാറത്തടത്ത് പ്രചാരണത്തിനെത്തിയ പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാർത്ഥിനി. ചുടലിപ്പാറ സ്വദേശി ഫാത്തിമ ദിൽനയാണ് സ്ഥാനാർത്ഥിയെ കാൻവാസിലാക്കിയത്. ഗ്രാഫിക്ക് ഡിസൈൻ പഠിതാവാണ് ദിൽന. ഇ.എം.എസ് മുതൽ എം. സ്വരാജ് വരെയുള്ളവരുടെ ഛായാചിത്രങ്ങൾ ദിൽ ന വരച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറും സി.പി.ഐ ചുടലപ്പാറ ബ്രാഞ്ച് സെക്രട്ടറിയുമായ മുഹമ്മദ് മർസൂക്കാണ് പിതാവ്. ഉമ്മ റുബീന....
Local news

ചെളിമണ്ണിന്റെ മറവിൽ കളിമണ്ണ് കടത്തിയെന്ന്; നന്നമ്പ്രയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

നന്നമ്പ്ര പഞ്ചായത്ത് ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് തോട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ചെളിമണ്ണ് നീക്കം ചെയ്യാനുള്ള കരാറിന്റെ മറവിൽ വൻതോതിൽ കളിമണ്ണ് കടത്തിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കരാറുകാരൻ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ ഒത്താശയോടെ കളിമണ്ണ് കടത്തിയെന്നായിരുന്നു പരാതി. വിജിലൻസ് നടത്തിയ പരിശോധനയിൽ മണ്ണിന്റെ മറവിൽ കളിമണ്ണ് എടുത്തു കൊണ്ടുപോയതായി കണ്ടെത്തി. മണ്ണ് മുഴുവൻ ഇവിടെ നിന്ന് നീക്കം ചെയ്തതിനാൽ എത്ര അളവിൽ മണ്ണ് എടുത്തു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കളിമണ്ണ് എടുത്തതായി കണ്ടെത്തിയതിനാൽ പഞ്ചായത്ത് തന്നെ അതിന്റെ നടപടികൾ ആരംഭിച്ചിരുന്നതായി വിജിലൻസ് സിഐ ജ്യോതീന്ദ്രകുമാർ പറഞ്ഞു. ചെളിമണ്ണിന്റെ വിലയാണ് കരാറുകാരനിൽ നിന്ന് ഈടാക്കിയിരുന്നത്. കളിമണ്ണ് കൊണ്ടുപോയതിനാൽ ഇതിന്റെ വില ഈടാക്കാൻ നിർദേശം നൽകി. ...
Kerala, Other

റിയാസ് മൗലവി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ ; കെഎം ഷാജി

റിയാസ് മൗലവി കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി. വിധിക്കെതിരെ അപ്പീല്‍ നല്‍കിയത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. പോക്സോ കേസിലെ ഇരയില്‍ നിന്ന് പണം തട്ടി എന്നതടക്കം കേസ് നേരിടുന്നയാളാണ് അഡ്വ. ഷാജിത്. പോക്‌സോ കേസിലെ പ്രതിയില്‍ നിന്ന് നാല്‍പത് ലക്ഷം രൂപ വാങ്ങി ഇരക്ക് കൊടുക്കാതിരുന്നതിന്റെ പേരിലാണ് വഞ്ചനാ കേസ്. റിയാസ് മൗലവി വധക്കേസ് അന്വേഷണത്തില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും കെ.എം ഷാജി പറഞ്ഞു. പച്ച കാണുമ്പോള്‍ ഭ്രാന്ത് പിടിയ്ക്കുന്നവരാണ് സിപിഎം. പിണറായിയുടെ ചെലവിലല്ല ലീഗ് പ്രവര്‍ത്തിക്കുന്നത്. കൊടിയും പച്ചയുമല്ല ലീഗിന്റെ പ്രശ്നം, ആശയമാണ് പ്രധാനം. സി.പി.എമ്മിന് തെരഞ്ഞെടുപ്പ് ചിഹ്നമാക്ക...
Local news

കൊളപ്പുറം ജംഗ്ഷനിൽ ഹൈവേ നിർമ്മാണം സ്റ്റൈ ഹൈകോടതി രണ്ടു മാസത്തേക്ക് നീട്ടി

കൊളപ്പുറം : നാഷണല്‍ ഹൈവേ വികസനതിന്റ് ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സ്റ്റേറ്റ് ഹൈവേ വെട്ടി മുറിച്ചതിനാല്‍ ഗതാഗതതടസം കൊളപ്പുറം ജംഗ്ഷനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ് രണ്ടുമാസത്തേക്ക് നീട്ടി. ജസ്റ്റിസ് ടി ആര്‍ രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സമരസമിതിക്ക് വേണ്ടി അഡ്വക്കറ്റുമാരായ തന്‍വീര്‍,അഹമ്മദ് ഷാ, നൂറ അലി, മുഹമ്മദ് ഡാനിഷ് എന്നിവര്‍ ഹാജരായി. പതിറ്റാണ്ടുകളായി യാത്ര ചെയ്തിരുന്ന പരപ്പനങ്ങാടി അരീക്കോട് സംസ്ഥാനപാത കൊളപ്പുറം ജംഗ്ഷനിൽ വെട്ടിമുറിച്ചതിനാൽ പൊതുജനങ്ങൾക്ക് യാത്ര തടസ്സം നേരിട്ടിരിക്കുകയാണ്. നാഷണൽ ഹൈവേ മുറിച്ച് കടക്കണം എങ്കിൽ കൂരിയാട് വഴി അഞ്ച് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പൊതുജനങ്ങൾ . ഇത് തൊട്ടടുത്ത കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസം അനുഭവപ്പെടുന്നു. സ്കൂളിന് പുറകുവശത്തിലൂടെ അനുവദിച്ചു തന്നിട്ടുള്ള പാത...
National

ട്രെയിനില്‍ നിന്ന് 4 കോടി രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ പിടിയില്‍ ; പണം കൊണ്ടു പോയത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശ പ്രകാരമെന്ന് സൂചന

തമിഴ്‌നാട്: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ പിടിയില്‍. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടിച്ചത്. ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് ഇന്നലെ രാത്രിയില്‍ ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്....
National, Politics

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതം: അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ

തവനൂർ: കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദ് ചെയ്തു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പൊന്നാനി എൻഡിഎ സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. നരേന്ദ്രമോദി സർക്കാർ സ്കോളർഷിപ്പ് റദ്ദാക്കുകയല്ല മറിച്ച് ഒരു കോടി സ്കോളർഷിപ്പ് ഉണ്ടായിരുന്നത് അഞ്ചു കോടിയാക്കി ഉയർത്തിയെന്നും സ്ഥാനാർത്ഥി പറഞ്ഞു. 15 ഇന സ്കോളർഷിപ്പുകളാണ് ന്യൂനപക്ഷ വിഭാഗത്തിനായി കേന്ദ്ര സർക്കാർ നിലവിൽ നൽകി വരുന്നത്. ന്യൂനപക്ഷ വിഭാഗത്തിലേ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് മോദി സർക്കാരിന്റെ പദ്ധതികൾ. മോദി സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. മുൻകാലങ്ങളിൽ അനർഹരുടെ പേരുകളിൽ ഇത്തരം സ്കോളർഷിപ്പുകൾ തട്ടിയെടുക്കുന്നത് പതിവായിരുന്നു. എന്നാൽ മോദി സർക്കാർ ഇത്തരം പ്രവണതകൾക്ക് അന്ത്യം കുറിച്ചു. സർക്കാർ ആനുകുല്യങ്ങൾ കൃത്യമായി അർഹരായവരുടെ കൈകളിലേക്ക് തന്നെ എത്തുകയാ...
Politics

മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം

മലപ്പുറം: കഠിനമാവുകയാണ് വേനൽ ചൂട് എന്നാൽ അതിനോട് മത്സരിക്കുന്ന പ്രചരണ ചൂടാണ് മലപ്പുറത്ത്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി വസീഫിന്റെ വാഹന പര്യടനം ഇന്ന് രണ്ട് മണ്ഡലങ്ങൾ സന്ദർശിച്ചു. മഞ്ചേരി, മലപ്പുറം എന്നീ മണ്ഡലളിലാണ് പര്യടനം നടന്നത്. രാവിലെ 8:15 മുതൽ ഉച്ച 12:15 വരെ സ്ഥാനാർഥി മഞ്ചേരി മണ്ഡലത്തിൽ പര്യടനം നടത്തി. മഞ്ചേരിയിലെ ചാരങ്കാവിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പാതിരിക്കോട്, എടക്കാട്, മൈലൂത്ത്, ഊഞ്ഞാലക്കണ്ടി, മരത്താണി, കാരക്കുന്ന് 24, ആമയൂർ,മേലാക്കം, വീമ്പൂർ, തടത്തിപറമ്പ്, മുട്ടിപ്പാലം, കവളങ്ങാട്, കച്ചേരിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ കണ്ടു. മഞ്ചേരിയിൽ, സിപിഐ എം ഏരിയ സെക്രട്ടറി പികെമുബഷിർ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ കൃഷ്ണദാസ് രാജ എന്നിവർ പര്യടനത്തിന്റെ ഭാഗമായി. ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥി മലപ്പുറം മണ്ഡലത്തിലെ വിവിധ സ്വീകരണ കേ...
Local news, Malappuram, Other

തിരൂരങ്ങാടിയില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു, കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളല്‍

തിരൂരങ്ങാടി : തിരൂരങ്ങാടി ചെറുമുക്കില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റിട്ടുണ്ട്. വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ തളര്‍ച്ച നേരിടുകയായിരുന്നു. പിന്നീടാണ് സൂര്യാഘാതമാണെന്ന് വ്യക്തമായത്....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാം കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ 2021 വർഷത്തിൽ UG-CBCSS റഗുലേഷൻ പ്രകാരം പ്രവേശനം നേടിയിട്ടുള്ളവരും, പുനഃപ്രവേശനം, സ്ട്രീം ചേഞ്ച് എന്നിവ വഴി CBCSS - 2021 ബാച്ചിൽ പ്രവേശനം നേടിയ ബി.എ. / ബി.കോം. / ബി.ബി.എ. (CBCSS 2021 പ്രവേശനം) വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യൽ സർവീസ് പ്രോഗ്രാം നിർവഹിച്ചതിന്റെ സർട്ടിഫിക്കറ്റ് സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളവയിൽ വെരിഫിക്കേഷനു ശേഷം റിജക്ട് ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകൾ സ്റ്റുഡന്റസ് പോർട്ടലിൽ കാരണ സഹിതം കാണാവുന്നതാണ്. കൂടാതെ മുൻപ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തതിലെ അപാകത മൂലം സ്റ്റുഡന്റസ് പോർട്ടൽ സ്റ്റാറ്റസ് “Not Verified” എന്ന് കാണിക്കുന്നവർക്കും അത്തരം സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റുകൾ 20 വരെ അപ...
Local news, Malappuram

ലോക് സഭാ തിരഞ്ഞെടുപ്പ് : എക്‌സൈസ് പരിശോധനയില്‍ തിരൂരങ്ങാടിയില്‍ നിന്നടക്കം 33 ലിറ്റര്‍ വിദേശ മദ്യം പിടികൂടി

തിരൂരങ്ങാടി : ലോക് സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ 33 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കൊണ്ടോട്ടി, മലപ്പുറം, തിരൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും നാലു ലിറ്റര്‍ വീതവും നിലമ്പൂര്‍ മണ്ഡല പരിധിയില്‍ നിന്ന് ഏഴും വണ്ടൂരില്‍ നിന്നും 3.5 ഉം തിരൂരങ്ങാടിയില്‍ നിന്നും 5.5 ഉം പൊന്നാനിയില്‍ നിന്നും അഞ്ചും ലിറ്റര്‍ വിദേശ മദ്യമാണ് എക്‌സ്സെസ് സംഘം പിടികൂടിയത്. പ്രതികള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു....
Malappuram

ലോക് സഭാ തിരഞ്ഞെടുപ്പ് ; ജില്ലയില്‍ 33,93,884 വോട്ടര്‍മാര്‍, കന്നി വോട്ടര്‍മാരായി 82,286 പേര്‍

മലപ്പുറം : ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചത് 33,93,884 പേര്‍. ഇതില്‍ 16,96,709 പുരുഷന്മാരും 16,97,132 സ്ത്രീ വോട്ടര്‍മാരും 43 മൂന്നാം ലിംഗക്കാരുമാണുള്ളത്. ഏപ്രില്‍ നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,33,645 പേരാണ് ഇവിടെ വോട്ടര്‍മാരായി ഉള്ളത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന ഏറനാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 1,84,363 പേരാണ് ഈ മണ്ഡലത്തില്‍ വോട്ടര്‍മാരായുള്ളത്. കന്നി വോട്ടര്‍മാരായി 82,286 പേരും പട്ടികയിലുണ്ട്. പാലക്കാട് ജില്ലയിലുള്‍പ്പെടുന്ന തൃത്താല നിയമസഭാ മണ്ഡലം അടക്കം പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ 14,70,804 പേരും മലപ്പുറം ലോക്‌സഭാ മണ്ഡലത...
Malappuram, Other

കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിയെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി : കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിയെ താമസിക്കുന്ന ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയും എറണാകുളം കോതമംഗലം സ്വദേശിയുമായ വസുദേവ് റെജിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കോളേജില്‍ പഠിക്കുന്ന സുഹൃത്തും വസുദേവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സുഹൃത്ത് ഇന്നലെ ഫ്‌ലാറ്റിലെത്തിയിരുന്നില്ല. ഇന്ന് രാവിലെ ഫ്‌ലാറ്റില്‍ മടങ്ങിയെത്തിയപ്പോഴാണ് വസുദേവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി....
Kerala, Malappuram, Other

പോളിങ് സ്റ്റേഷനുകളുടെ ഭിത്തികള്‍ വൃത്തികേടാക്കരുത്; പോളിങ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളടക്കമുള്ള കെട്ടിടങ്ങളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഭിത്തികളിലെ ചിത്രങ്ങളും മാപ്പുകളും നശിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍. ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിടുള്ളത്. പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നതിന് ശുദ്ധജലം നിറച്ച ഡിസ്പെൻസറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിങ് സ്റ്റേഷനിൽ നിർബന്ധമായും ലഭ്യമാക്കണം. തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള പോളിങ് സ്റ്റേഷനുകളിലെ മാലിന്യം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നീക്കം ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ മ...
Local news, Malappuram, Other

കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി

ആതവനാട്: മാട്ടുമ്മല്‍ ആശുപത്രിപ്പടിയില്‍ പര്യടനത്തിനെത്തിയ പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയ്ക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി. ആതവനാട് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നിധി ഉസ്മാനാണ് ചിത്രം കൈമാറിയത്.പൊതുപ്രവര്‍ത്തകനായ പിതാവ് ഉസ്മാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് നിധി ചിത്രം തയ്യാറാക്കിയത്. നേരത്തെ ഇ.എം.എസ്, ഇ.കെ നായനാര്‍ തുടങ്ങിയവരുടെ ഛായാചിത്രങ്ങളും വരച്ചിട്ടുണ്ട്. ചെറുപ്പം മുതലേ വര്‍ണ്ണങ്ങളുടെ കൂട്ടുകാരിയാണ് ഈ മിടുക്കി. പ്രത്യേക പരിശീലനമൊന്നും നേടാതെയാണ് ചിത്രരചന. ചിത്രം സന്തോഷപൂര്‍വ്വം സ്വീകരിച്ച സ്ഥാനാര്‍ത്ഥി സമ്മാനം നിധിപോലെ സൂക്ഷിക്കുമെന്നും പൊന്നാനിയുടെ തലവര മാറ്റുന്നതാകട്ടെ ചിത്രമെന്നും പറഞ്ഞു. വെട്ടിച്ചിറ അക്ഷയ കേന്ദ്രത്തില്‍ ജീവനക്കാരിയായ താഹിറാബാനുവാണ് നിധിയുടെ മാതാവ്....
Malappuram

തിരഞ്ഞെടുപ്പു ജോലികളില്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ സുതാര്യമാകണമെന്ന് പൊതു നിരീക്ഷകര്‍ ; നിരീക്ഷകരുടെ സാന്നിധ്യത്തിൽ വിപുലമായ അവലോകന യോഗം ചേർന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ഓരോ തലങ്ങളിലും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ സുതാര്യമായിരിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച പൊതു നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍മാരുടെയും ഉപ വരണാധികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിര്‍ദ്ദേശം. ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് പൊതു നിരീക്ഷകരായ അവദേശ് കുമാര്‍ തിവാരി, പുല്‍കിത് ആര്‍.ആര്‍ ഖരേ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ യോഗം ചേര്‍ന്നത്. പൊതുജനങ്ങളില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ ഇടയാകരുത്. ഉദ്യോഗസ്ഥര്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കതീതമായാണ്...
Malappuram, Other

പെരുമാറ്റച്ചട്ട ലംഘനം: സി-വിജില്‍ ആപ്പുവഴി ലഭിച്ചത് 2640 പരാതികള്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമുള്‍പ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച സി വിജില്‍ ആപ്പ് വഴി മലപ്പുറം ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത് 2640 പരാതികള്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള കണക്കാണിത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഏറെയും പരാതികളില്‍ ലഭിച്ചിട്ടുള്ളത്. റോഡുകളില്‍ പെയിന്റ് ഉപയോഗിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍, പൊതുസ്ഥലങ്ങളിലെ അനധികൃത പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങിയ പരാതികളാണ് കൂടുതലായും ലഭിച്ചത്. ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചതായി സി വിജില്‍, മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസര്‍ പി. ബൈജു അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ലഭിക്കുന്ന cVIGIL ആപ്പ് വഴിയാണ് പരാതി നല്‍കേണ്ടത്. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മ...
Malappuram

ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും മലപ്പുറം ജില്ലയിൽ എത്തി. മലപ്പുറം മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതു നിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഇവർ. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. ജില്ലയിലെത്തിയ നിരീക്ഷകര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജ...
Crime

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ജൈസൽ സ്വർണം തട്ടിയ കേസിൽ പിടിയിൽ

കരിപ്പൂർ : വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം തട്ടിയെടുക്കൽ കേസിൽ പ്രതി പിടിയിൽ. പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി കെ.പി.ജൈസലിനെ (39) കരിപ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി. പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിനിടെ ഗർഭിണിക്കു തോണിയിൽ കയറാൻ ചുമൽ കുനിച്ചുനൽകുന്ന വിഡിയോ പ്രചരിക്കപ്പെട്ടതിനെ തുടർന്ന് ശ്രദ്ധേയനായ ആളാണ് ജൈസൽ. കൊല്ലം ഈസ്റ്റ് കല്ലട സ്റ്റേഷനിലെ മറ്റൊരു കേസിൽ പിടിയിലായി തിരുവനന്തപുരം സ്പെഷൽ സബ് ജയിലിൽ കഴിയുന്നതിനിടെയാണ് കരിപ്പൂരിലെ കേസിലേക്ക് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്. ഇക്കഴിഞ്ഞ മാർച്ച് 12ന് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണം തട്ടിയെടുക്കൽ കേസിൽ പ്രതിയാണ് ജൈസൽ. 8 പ്രതികളിൽ 3 പേർ സംഭവദിവസം അറസ്റ്റിലായിരുന്നു. അവരെ ചോദ്യം ചെയ്തതിൽനിന്നാണ് ജൈസലും സംഘത്തിൽ ഉള്ളതായി അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത...
Obituary

വേങ്ങരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര വലിയോറ നായാട്ടി പറമ്പ് നല്ലാട്ട് തൊടിക വീട്ടിൽ ഇസ്മയിലിന്റെ മകൻ ഇഹ്‌സാൻ (25) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Crime

പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റയാൾ മരിച്ചു

മരിച്ചത് സിപിഎം പ്രവർത്തകൻ, നിഷേധിച്ച് എം.വി.ഗോവിന്ദൻ കണ്ണൂർ : പാനൂർ പുത്തൂർ മുളിയാത്തോട്ടിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 3 പേർക്കു പരുക്കേറ്റു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയതായാണു വിവരം. കോഴിക്കോട് മിംസിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഷെറിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴ...
Crime

വ്യാജ ഒപ്പിട്ട് പണം തട്ടിപ്പ്, നന്നമ്പ്ര പി എച്ച് സി യിലെ ക്ലർക്കിന് കഠിന തടവും പിഴയും

നന്നമ്പ്ര : മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ആരോഗ്യവകുപ്പിൻെറ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ ജീവനക്കാരന് കോഴിക്കോട് വി ജിലൻസ് കോടതി കഠിനതടവും പിഴയും വിധിച്ചു. നന്നമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ യു.ഡി. ക്ലർക്കായിരുന്ന സി.കെ. മുരളീദാസിനാണ് ശിക്ഷ.2005-08 കാലഘട്ടത്തിൽ നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻെറ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (എൻ ആർ എച്ച് എം) ഫണ്ടിനു വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് വിവിധ ഘട്ടങ്ങളിലായി മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ഒരുലക്ഷം രൂപ വെട്ടിപ്പുനടത്തിയെന്നാ യിരുന്നു കേസ്. മലപ്പുറം വിജിലൻസ് യൂണിറ്റ് മുൻ ഡിവൈ.എസ്.പി. പിഅബ്ദുൽഹമീദാണ് അന്വേഷണം നടത്തിയത്. അഞ്ചു വകുപ്പുകളിലായി ഒരുവർഷം വീതം ആകെ അഞ്ചുവർഷം കഠിന തടവും 1,40,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ...
Local news

മൂന്നിയൂരിൽ നിരോധനം ലംഘിച്ച് ഉപ്പിലിട്ടത് കച്ചവടം ; പിഴ ഈടാക്കി

തിരൂരങ്ങാടി : മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ടത്, വിവിധ രാസ വർണ്ണങ്ങൾ , വൃത്തിഹീനമായ ഐസ് , പച്ചവെള്ളം എന്നിവ ചേർത്ത് പാനീയങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടും അത് ലംഘിച്ച് കച്ചവടം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കി. ആദ്യ തവണ താക്കീത് നൽകിയിട്ടും വീണ്ടും നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ഇനിയും ആവർത്തിച്ചാൽ കേരള പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം നിയമ നടപടി സ്വീകരിക്കും എന്ന് എഫ്. എച്ച് .സി മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീക്ക് പുള്ളാട്ട്, എച്ച്.ഐ ഹസിലാൽ കെ.സി എന്നിവർ അറിയിച്ചു. പഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ നിയമപരമായ നടപടി സ്വീകരിക്കും എന്ന് സെക്രട്ടറി ഉണ്ണി അറിയിച്ചു. ജെ.എച്ച് ഐ മാരായ ജോയ് എഫ് , പ്രശാന്ത് .വി , അശ്വതി .എം, പഞ്ചായത്ത് എച്ച് ഐ ദീപ്തി .പി , സാരഥി കൃഷണൻ എന്നിവർ പരിശോ...
Kerala

തിരുവനന്തപുരത്ത് നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി ; 17 കാരൻ്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി, നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം : മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 കാരൻ്റെ രണ്ട് കൈപ്പത്തിയും അറ്റു പോയി. മറ്റൊരാൾക്ക് കാലിനും ഇടുപ്പിനും പരിക്കേറ്റു. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലേഷ്, കിരൺ, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിരൺ, ശരത് എന്നിവരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ മോഷണം, കഞ്ചാവ് വിൽപ്പന, പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം അടക്കമുള്ള കേസുകളുണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടിൽ കഴിഞ്ഞദിവസം പൊലീസെത്തിയിരുന്നു. പൊലീസിനെ ആക്രമിക്കാനാണ് പ്രതികൾ ബോംബ് നിർമിച്ചതെന്നാണ് പ്രാഥമിക വിവരം. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. മണ്ണന്തലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച...
Local news, Other

എൻ.ഡി.എ.സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ തിരൂരങ്ങാടിയിൽ പര്യടനം നടത്തി

തിരൂരങ്ങാടി : എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ചെറുമുക്ക് കാർത്തികേയൻ്റെ വീട്ടിൽ നടന്ന കുടുംബയോഗങ്ങളിലും, കീ വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥന നടത്തി. നന്നമ്പ്ര മേലേപ്പുറം കീഴാപുറത്ത് കുടുംബക്ഷേത്രത്തിലെ കലങ്കരി ഉൽസവത്തിലും, തെയ്യാല ശാന്തിഗിരി ആശ്രമത്തിലുമെത്തി,സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു . ആശ്രമം ഇൻ ചാർജ് സ്വാമി ജന പുഷ്പൻ ജ്ഞാനതപസ്വി, .മാനേജർ പി.എം.ചന്ദ്രശേഖരൻ, വ.എ.മോഹനൻ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.ബി ജെ പി എടരിക്കോട് മണ്ഡലം പ്രസിഡൻ്റ് റിജു രാഘവ്, ജന.സെക്രട്ടറിമാരായ എം.ശിവദാസ്, സജിത്ത് അങ്കത്തിൽ ,തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു...
Kerala, Other

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം ; ബന്ധു അറസ്റ്റില്‍

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഗ്രാമപ്രദേശത്തെ വീട്ടിലെത്തിയ യുവാവ് അര്‍ധരാത്രിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് ലൈഗികാതിക്രമ വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കുന്നംകുളം പൊലീസ് കണ്ണൂര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്....
Kerala

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ ; ആര് വോട്ട് ചെയ്താല്‍ വാങ്ങുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ : യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരന്‍. ഇലക്ഷന് എസ് ഡി പി ഐ എന്നല്ല ആര് വോട്ട് ചെയ്താലും അത് സിപിഎം വോട്ട് ചെയ്താലും വാങ്ങുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. എസ് ഡി പി ഐയുടെ പിന്തുണ കോണ്‍ഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാര്‍ത്ഥിയുടെ മിടുക്കാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു....
Malappuram

മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. കഴിഞ്ഞ മാസം പത്തിനായിരുന്നു സംഭവം. തിരക്കേറിയ റോഡില്‍ കുഞ്ഞിനെ മടിയിലിരുത്തി മുസ്തഫ വാഹനമോടിക്കുകയായിരുന്നു. എഐ കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉടമയോട് വിശദീകരണം തേടിയതിനുശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്....
Malappuram

ഇ.ടിയും സമദാനിയും നാമനിര്‍ദ്ദേശപത്രിക നല്‍കി

മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി അബ്ദു സമദ് സമദാനിയും നാമനിര്‍ദ്ദേശപത്രിക നല്‍കി. ഇ.ടി മുഹമ്മദ് ബഷീര്‍ വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദിന് മുമ്പാകെയും സമദാനി പൊന്നാനി മണ്ഡലം വരണാധികാരിയായ എ.ഡി.എം കെ. മണികണ്ഠന്‍ മുമ്പാകെയുമാണ് പത്രിക നല്‍കിയത്. കെപിസിസി സെക്രട്ടറി കെ. പി അബ്ദുല്‍ മജീദ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മഞ്ഞളാംകുഴി അലി എം എല്‍ എ, എന്നിവര്‍ സന്നിഹിതരായിരുന്നു...
error: Content is protected !!