കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന, മാർച്ച് 26നും 27നും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന
ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, ജി.എം.എച്ച്.എസ്.എസ് സി.യു കാമ്പസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 26നും 27നും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടത്തും. അസ്സൽ ഹാൾടിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി എന്നിവയുടെ ഒറിജിനലും പകർപ്പും ഹാജരാക്കേണ്ടതാണ്. ബി.എഡ്/ ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി. മുൻവർഷങ്ങളിൽ വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്തവർക്കും വെരിഫിക്കേഷൻ നടത്താവുന്നതാണ്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 21 മുതൽ 27 വരെ രാവിലെ പത്ത് മുതൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.21ന് രാവിലെ...

