Thursday, March 12

Blog

കൊണ്ടാണത്ത് ബീരാൻ ഹാജി സ്മാരക കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു
Local news

കൊണ്ടാണത്ത് ബീരാൻ ഹാജി സ്മാരക കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി കൊണ്ടാണത്ത് ബീരാൻ ഹാജി സ്മാരക കോൺഗ്രസ് ഭവൻ തൃക്കുളം മണ്ഡലത്തിൽ ചെമ്മാട് കൊണ്ടാണത്ത് ബസ്സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു. തൃക്കുളം മണ്ഡലം പ്രസിഡൻ്റ് വി.വി അബുവിൻ്റെ അധ്യക്ഷതയിൽ കെ പി സി സി വർക്കിംഗ് പ്രസിഡൻ് എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ DCC പ്രസിഡൻ്റ് അഡ്വ.വി.എസ് ജോയ് മുഖ്യ പ്രഭാഷണം നടത്തി യു.ഡി.എഫ് ചെയർമാൻ പി.ടി അജയ് മോഹൻ , കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് , DCC വൈസ് പ്രസിഡൻ്റ് ഷാജി പച്ചേരി, DCC ജനറൽ സെക്രട്ടറി അസീസ് ചീരാതൊടി , ബ്ലോക്ക് പ്രസിഡന്റ് മോഹൻ വെന്നിയൂർ , മുൻസിപ്പൽ യുഡിഎഫ് ചെയർമാൻ എം.എൻ ഹുസൈൻ, ഡോ: മച്ചി ച്ചേരി കബീർ, കൊണ്ടാണത്ത് ഷറഫുദ്ദീൻ, കല്ലു പറമ്പൻ അബ്ദുൽ മജീദ് ഹാജി , പി.കെ ബാവ, പി.കെ അബ്ദുൽ അസീസ് , കടവത്ത് സൈയ്തലവി , വി. പി കാദർ , മൂസക്കുട്ടി നന്നമ്പ്ര ,രാജീവ് ബാബു , കെ.യു ഉണ്ണിക്കൃഷ്ണൻ , അലി ബാവ ചെമ്പ , വിജീഷ് തയ്യിൽ, മലയം പള്ളി ബീരാൻകുട്...
Other

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന്; ഗായകൻ ഹഖ് തിരൂരങ്ങാടി എംഡിഎഫ് പ്രസിഡന്റ് കെ.എം.ബഷീറിനെതിരെ പരാതി നൽകി

തിരൂരങ്ങാടി: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതായി പരാതി.മുൻ പ്രവാസി ബിസിനസ്സുകാരനും ഗായകനുമായ തിരൂരങ്ങാടി സ്വദേശി കെ.ടി അബ്ദുൽ ഹഖ് ആണ് മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റും കോഴിക്കോട് കല്ലായി സ്വദേശിയുമായ കെ.എം ബഷീറിനെതിരെ രംഗത്തുവന്നത്. ദുബായിൽ നിന്ന് കേരള സന്ദർശനത്തിനെത്തിയ അബ്ദുൾ ഹഖിന്റെ സുഹൃത്തായ പൊലിസ് ഉദ്യോഗസ്ഥന്റെ ബാഗേജ് കോഴിക്കോട് വിമാനതാവളത്തിൽ നിന്നും കീറിയ നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കരിപ്പൂർ പൊലിസിലും, വിമാനത്താവള അധികൃതർക്കും പരാതി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലത്രെ.അധികൃതരുടെ നിരുത്തരവാദ സമീപനത്തെ വിമർശിച്ചുകൊണ്ട് അബ്ദുൽ ഹഖ് ഫെയ്‌സ് ബുക്കിൽ വീഡിയോ പോസ്റ്റിയിരുന്നു.വർഷങ്ങൾക്ക് മുമ്പ് ചെയ്ത വീഡിയോയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് കെ.എം ബഷീർ,തന്നെ അപമാനിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും വാചകങ്ങളും ഉപയോഗിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്യുകയായ...
Crime

അമിതലാഭംവാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും മൂന്നര കോടി രൂപ തട്ടിയ ഒരാൾ പിടിയിൽ

തിരുവനന്തപുരം: മൂന്നരക്കോടിയോളം രൂപ നിക്ഷേപത്തട്ടിപ്പിലൂടെ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തു. അപഹരിച്ച തുകയിലെ ഒരുകോടി ഇരുപതുലക്ഷം രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്ന് അമിതലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പിലൂടെ മൂന്നു കോടി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണിയും ബാംഗ്ലൂര്‍ സ്വദേശിയുമായ ധനുഷ് നാരായണസ്വാമി എന്നയാളാണ് പോലീസ് പിടിയിലായത്. സെപ്റ്റംബര്‍ 29ന് ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത പണം ക്രിപ്റ്റോകറന്‍സി ആക്കിമാറ്റി വിദേശത്തേക്ക് കടത്തുന്നതാണ് സംഘത്തിന്‍റെ രീതി. ഓണ്‍ലൈന്‍ നിക്ഷേപത്തിലേക്ക് ഇരയുടെ വിശ്വാസം നേടിയെടുത്ത് തട്ടിപ്പുകാര്‍ പലപ്പോഴായി പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായപ്പോ...
Breaking news, Crime

മുന്നിയൂർ ആലിൻ ചുവട് ക്വാർട്ടെഴ്സിൽ ഹൈലൈറ്റ് മാൾ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂരിൽ അതിഥി തൊഴിലാളിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബീഹാർ പുനിയ സ്വദേശി അർജുൻ ഋഷി (48) ആണ് മരിച്ചത്. ദേഹത്ത് പരിക്കുകൾ ഉണ്ട്. രക്തവും ഉണ്ട്.മൂന്നിയൂർ ആലിൻ ചുവടിന് സമീപത്തെ ക്വാർട്ടെഴ്സിൽ ആണ് മരിച്ചനിലയിൽ കണ്ടത്. പാറക്കടവ് ഹൈ ലൈറ്റ് മാളിലെ തൊഴിലാളിയാണ്. കെട്ടിട നിർമാണ ജോലിക്ക് എത്തിയതാണ്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. യ്ക്കാണ് സംഭവം അറിഞ്ഞത്. മുറിയിൽ ഉള്ള മറ്റു തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി. മൃതദേഹം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തലേന്ന് മദ്യപിച്ചു തർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്ത് എത്തിയിട്ടുണ്ട്....
Crime

മൂന്നക്ക നമ്പർ ലോട്ടറി, 2 പേർ അറസ്റ്റിൽ

താനൂർ : അനധികൃത മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ കേസിൽ രണ്ടു പേരെ പൊലീസ് പിടികൂടി. കാളാട് നിന്നാണ് കെ.പുരം കരിമ്‌ബനക്കൽ ഉമ്മർ ശരീഫ് (33), വള്ളിക്കുന്ന് അരിയല്ലൂർ കൊടക്കാട് പുനത്തിൽ ആദർശ് സുന്ദർ (29) എന്നിവരെയാണ് മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. രണ്ടു മൊബൈൽ ഫോണുകളും 9600 രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു. താനൂർ ഡിവൈ.എസ്.പി പി. പ്രമോദിൻ്റെ നിർദേശ പ്രകാരം താനൂർ ഇൻ സ്പെക്ടർ കെ.ടി. ബിജിത്ത്, സബ് ഇൻസ്പെക്ടർ സുകീഷ്കുമാർ, സി.പി.ഒമാരായ വിനീത്, ബി ജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ലോട്ടറ ചൂതാട്ടം നടത്തിയവരെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ നേരത്തെയും ലോട്ടറി ചൂതാട്ട കേസുകൾ വിവിധ പൊലീസ്സ്റ്റേ ഷനുകളിൽ ഇതിനു മുമ്പും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ...
Obituary

നന്നമ്പ്ര തട്ടത്തലം വി എൻ.കുഞ്ഞാലി അന്തരിച്ചു

നന്നമ്പ്ര : തട്ടത്തലം പരേതനായ വടക്കനരീക്കോട് കുഞ്ഞിമുഹമ്മദിന്റെ മകൻ കുഞ്ഞാലി (71) അന്തരിച്ചു. കബറടക്കം ഇന്ന് 3 മണിക്ക് തട്ടത്തലം ജുമാ മസ്ജിദിൽ. ഭാര്യ ആമിക്കുട്ടി. മക്കൾ : അബ്ദു, അബ്ദു റഹീം, ഹാജറ, ആയിശ.മരുമക്കൾ : യൂനുസ്, നാസർ, സുലൈഖ, സൗദ.
Breaking news, Crime

പ്രായപൂർത്തിയാകാത്ത 2 മക്കൾക്ക് പീഡനം, പിതാവിനെയും പിതൃ സഹോദരനെയും തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത 2 പെണ്മക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്ത പിതാവിനെയും പിതൃ സഹോദരനെയും തിരൂരങ്ങാടി പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. 14 വയസ്സും 11 വയസ്സും പ്രായമുള്ള മക്കളെയാണ് പിതാവ് ദുരുപയോഗം ചെയ്തത്. തിരൂരങ്ങാടി ടുഡേ വാർത്തകൾക്ക് https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7?mode=ems_copy_t തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ സഹോദരനും കുട്ടിയെ ദുരുപയോഗം ചെയ്തതായി കുട്ടി മൊഴി നൽകിയത്. കുട്ടിയുടെയും മാതാവിന്റെയും പരാതിയിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. 38, 20 വയസ്സുള്ളവരാണ് പ്രതികൾ....
Local news

പരപ്പനങ്ങാടി കുടുംബശ്രീ ബാലസദസ്സ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : നഗരസഭ കുടുംബശ്രീ സിഡിഎസ് ഡ്രീം വൈബ്സ് ബാലസദസ്സ് സംഘടിപ്പിച്ചു. ബഹു നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ വികസന നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ബുക്ക് കുട്ടികൾ ചെയർമാനെ ഏൽപ്പിച്ചു. CDS ചെയർപേഴ്സൺ പി പി സുഹറാബി, കൺവീനർ അരുണിമ,സിഡിഎസ് മെമ്പർമാർ, ബാലസഭ ആർപി സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു...
Other

കഫ്‌സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ, സംസ്ഥാനങ്ങൾക്ക് ജാഗ്രത നർദേശവുമായി കേന്ദ്രം

മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള്‍ കൂടി മരിച്ചതോടെ മരണം 14 ആയി.മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച്‌ കുട്ടികള്‍ മരിച്ച സംഭവത്തില്‍ മധ്യപ്രദേശില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടർ പ്രവീണ്‍ സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഫ് സിറപ്പ് മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷനില്‍ എഴുതിയത് ഡോക്ടർ പ്രവീണ്‍ സോണിയാണ്. മധ്യപ്രദേശില്‍ മരിച്ച ഭൂരിഭാഗം കുട്ടികള്‍ക്കും ഈ ഡോക്ടറാണ് കോള്‍ഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്.കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകളും കോള്‍ഡ്രിഫ് മരുന്നിന്റെ വ...
Other

കെ എസ് കെ ടി യു കൊളപ്പുറത്ത് ആത്മാഭിമാന സംഗമം നടത്തി

ഏ ആർ നഗർ . ക്ഷേമ പെൻഷൻകൈകൂലിയല്ല. അഭി മാനമാണ്.ലൈഫ് പദ്ധതി. വ്യാമോഹമല്ല. യാഥാർത്ഥ്യമാണ്.എന്ന മുദ്രവാക്യംഉയർത്തി ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെയും . ലൈഫ് ഗുണഭോക്താക്കളുടെയും സംഗമം കെ എസ് കെ ടി യു .ഏആർ നഗർ പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ കൊളപ്പുറം ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്നു. കെ എസ് കെ.ടി.യു ജില്ല കമ്മറ്റി അംഗം ഇ നരേന്ദ്ര ദേവ് ഉൽഘാടനം ചെയ്തു.കെ പി സമീർ അദ്ധ്യക്ഷത വഹിച്ചു.എൻ കെ പോക്കർ .ഇ വാസു . കെ സുബ്രഹ്മണ്യൻ . കെ ബാലകൃഷ്ണൻ സംസാരിച്ചു....
Local news

തിരൂരങ്ങാടി നഗരസഭ തൊഴിൽ മേളയിൽ 226 പേർക്ക് വിവിധ കമ്പനികൾ ജോലി നൽകി

തിരുരങ്ങാടി : നഗരസഭ മിഷൻ 40 യുടെ ഭാഗമായി PSMO കോളേജിൽ വച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.കുടുംബശ്രീയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 465 പേർ കുടികാഴ്ചക്ക് എത്തി. ഹൈ ലൈറ്റ്, മലയിൽ ഗ്രൂപ്പ്, ABM ബിൽഡേഴ്സ്, ആയൂർ ഹെർബൽസ്, കൃഷി ഭവൻ, SBI ലൈഫ്, MKH ഹോസ്പിറ്റൽ, YUVA ഗ്രൂപ്പ്, ഉൾപ്പെടെ 24 വിവിധ കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. 465 പേർ പങ്കെടുത്ത തൊഴിൽ മേളയിൽ 226 പേരെ വിവിധ കമ്പനികളിലായി ജോലിക്കു തെരഞ്ഞെടുത്തു. കൂടാതെ കുടിക്കാഴ്ചയുടെ ഭാഗമായി 211 പേരുടെ ഷോർട്ട് ലിസ്റ്റും കമ്പനികൾ തയ്യാറാക്കിയിട്ടുണ്ട്. അഭിരുചിയുടെയും പരിശീലങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ പേർക്ക് സെലക്ഷൻ നോട്ടീസ് അയക്കുന്നതാണെന്ന് കമ്പനികൾ അറിയിച്ചു. നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്...
Accident

വീടിന് സമീപം സൈക്കിളിൽ ബൈക്കിടിച്ച് 5 വയസ്സുകാരൻ മരിച്ചു

മഞ്ചേരി : വീടിന് സമീപം സൈക്കിളിൽ ബൈക്കിടിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. മേമാട് കൂടക്കര എളയോടൻ മുഹമ്മദ് യൂസുഫിന്റെ മകൻ മുഹമ്മദ് ഇസിയാൻ ആണ് മരിച്ചത്. കബറടക്കം ഇന്ന് കൂടക്കര ജുമാ മസ്ജിദിൽ. ഇന്നലെ വൈകിട്ട് 5 ന് വീടിനടുത്താണ് ദാരുണ അപകടം. സ്വന്തം വീട്ടിൽനിന്നും സൈക്കിളിൽ തറവാട്ടിലേക്ക് പോകുമ്പോഴാണ് തൊട്ടേക്കാട് ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചത്. ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാരിയാട് ആലുക്കൽ നാസിറുൽ ഇസ്ലാം നഴ്സറി സ്കൂളിൽ യുകെജി വിദ്യാർത്ഥിയാണ്. മാതാവ് ഉമ്മുഹബീബ. സഹോദരങ്ങൾ , മുഹമ്മദ് സിനാൻ, മുഹമ്മദ് അൻസീർ, മുഹമ്മദ് സബീഹ്....
Accident

രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ കാറിടിച്ച് 8 പേർക്ക് പരിക്ക്

കാക്കൂരിൽ നിന്നും കരിപ്പൂർ എയർപ്പോർട്ടിലേക്ക് പുറപ്പെട്ട കാറ് അപകടത്തിൽപെട്ട് മൂന്ന് കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് 2025 Oct 05 രാമനാട്ടുകര: നിർത്തിയിട്ട ടൂറിസ്റ്റ്ബസ്സിൻ്റെ പിറകിൽ കാറിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് പരിക്ക്. രാമനാട്ടുകര സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. ഉംറ കഴിഞ്ഞെത്തിയ ആളെ സ്വീകരിക്കാൻ കോഴിക്കോട് കാക്കൂരിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മൂന്ന് പേരെ ഫറോക്കിലെ റെഡ് ക്രസൻ്റ് ആശുപത്രിയിലും, അഞ്ച് പേരേ കോഴിക്കോട്മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. അപകടത്തിൽ പെട്ടവരിൽ മൂന്ന് കുട്ടികൾ ഉൾപ്പെടുന്നു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.....
Other

അസ്‌മി ലിറ്റിൽ സ്‌കോളർ നാഷണൽ ടെസ്റ്റ് സമാപിച്ചു

തിരൂർ: പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിന്ന് വേണ്ടി അസ്‌മി കോ-കരിക്കുലം ഡിപ്പാർട്ട് മെൻൻറിന്നു കീഴിൽ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ലിറ്റിൽ സ്കോളർ നാഷണൽ ടാലൻറ് സേർച്ച് മൽസരം തിരൂർ പടിഞ്ഞാറെക്കര സിസോൺ റിസോർട്ടിൽ നടന്നു.സംസ്ഥാന കായിക,വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനവും പ്രതിഭകൾകുള്ള സമ്മാന വിതരണവും നിർവ്വഹിച്ചു. അസ്‌മി കൺവീനർ ജനറൽ പി.കെ.മുഹമ്മദ് ഹാജി അധ്യക്ഷനായി. ലിറ്റിൽ സ്‌കോളർ ഡയറക്ടർ അബ്ദുൽമജീദ് പറവണ്ണ ആമുഖഭാഷണം നടത്തി.അസ്‌മി സി.ഇ. ഒ അബ്ദുറഹീം ചുഴലി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഹാഹുൽഹമീദ് മാസ്റ്റർ മേൽമുറി, ശാഫി മാസ്റ്റർ ആട്ടീരി, ഖമറുദ്ദീൻ പർപ്പിൽ, നാഫി ഹുദവി, സലാം ഫറോക്ക്, ഹക്കിം ഫൈസി തോട്ടര, ശിയാസ് ഹുദവി, ,മുഹസിൻ, നൗഷാദ്, ഹാബീൽ ദാരിമി പ്രസംഗിച്ചു.അസ്‌മി അഡ്മിനിസ്ട്രേറ്റിവ് ഡയറക്‌ടർ പി. പി.മുഹമ്മദ് നന്ദി പറഞ്ഞു.ഡിജിറ്റൽ വിഭാഗത്തിൽ മുഹമ്മദ് ജസീൽ, ...
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സെനറ്റ് യോഗം കാലിക്കറ്റ് സർവകലാശാലാ സെനറ്റ് യോഗം നവംബർ 15-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹാളിൽ ചേരും. പി.ആർ. 1297/2025 ഫിസിക്കൽ എജ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി 25.08.2025 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ 13-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. പി.ആർ. 1298/2025 ഓഡിറ്റ് കോഴ്സ് പരീക്ഷ കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം (CBCSS) 2023 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ റഗുലർ പരീക്ഷകൾ ഒക്ടോബർ ആറിന് തുടങ്ങും. പ്രസ്തുത പരീക്ഷയുടെ മാതൃകാ പരീക്ഷ ഒക്ടോബർ നാല്‌,...
Other

ചെറുമുക്കിൽ തെരുവ് നായ്ക്കൾ താറാവുകളെ കടിച്ചു കൊന്നു

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കൽ താഴത്തെ കല്ലൻ റഹൂഫിൻ്റെ വീട്ടിലെമുട്ട ഇടുന്ന പത്ത് താറാവുകളെ തെരുവ് നായകൾ കടിച്ചു കൊന്നു . . റഹൂഫ് വെള്ളിയാഴ്ച പുലർച്ച നാലു മണിക്ക് എണീറ്റ്വീട് തുറന്നു പുറത്ത് ഇറങ്ങിയപ്പോൾ താറാവുകളെ മുറ്റത്ത് കാണുകയും അഞ്ചോളം വരുന്ന തെരുവ് നായകൾ ഓടി പോവുന്നത് കാണുകയും ചെയ്തു . തെരുവ് നായകൾ കുട് പൊളിച്ചു അകത്ത് കടന്നാണ് താറാവുകളെ കടിച്ചു കൊന്നത് .റഹൂഫ് നാലു വർഷത്തോളമായി വീട്ടിൽ താറാവുകളെ വളർത്താൻ തുടങ്ങിയിട്ട് കൂടാതെ കോയിക്കളെയും വളർത്തുന്നുണ്ട്..പ്രദേശത്ത് തെരുവ് നായക്കളുടെ ശല്യം വർദിച്ചിട്ടുണ്ട്.എൽ പി സ്കൂൾ പരിസരം .യൂ പി സ്കൂൾ പരിസരം .തീരദേശ റോഡ് .ചെറുമുക്ക് ടൗൺ എന്നിവടങ്ങളിൽ തെരുവ് നായ ശല്യം വർദ്ദിച്ചിട്ടുണ്ട് . കഴിഞ്ഞ ഡിസംബർ മാസത്തിൽ ചെറുമുക്ക് ജീലാനി നഗറിൽ തെരുവുനായ അക്രമത്തിൽ നാലു പേർക്ക് കടിയേറ്റിരുന്നു...
Politics

വികസന സദസിന് ജില്ലയില്‍ തുടക്കം; ആദ്യ പരിപാടി യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍, ഉദ്‌ഘാടനം ചെയ്തത് ലീഗ് പ്രസിഡന്റും

തിരൂർ : സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന ജില്ലയിലെ വികസന സദസിന് മംഗലം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മംഗലം വി.വി.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ സഹായത്താല്‍ തീരദേശ കുടിവെള്ള പദ്ധതി, റോഡ് നവീകരണം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടത്താന്‍ സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 200 ലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന സില്‍വര്‍ ജൂബിലി സപ്ലിമെന്റ് ''ഗ്രാമ സ്വരാജ്'' പ...
Other

ഓണം ബമ്പർ നറുക്കെടുത്തു, ആ ഭാഗ്യ നമ്പർ ഇതാണ്

തിരുവനന്തപുരം : കാത്തിരിപ്പിനൊടുവിൽ ആ ഭാഗ്യ നമ്പർ നറുക്കെടുത്തു. കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്ബർ BR 105 നറുക്കെടുത്തു.TH 577825 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്ബറിന്റേതായി അച്ചടിച്ചത്. ഇതില്‍ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്. ഓണം ബമ്ബർ BR 105 സമ്മാനാർഹമായ ടിക്കറ്റ് നമ്ബറുകള്‍ ഒന്നാം സമ്മാനം- 25 കോടി രൂപ TH 577825 സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ രണ്ടാം സമ്മാനം- ഒരുകോടി രൂപ ...
Malappuram

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് പുതിയ സൂപ്രണ്ടിനെ നിയമിച്ചു

തിരൂരങ്ങാടി : ഒടുവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് പുതിയ സൂപ്രണ്ടിനെ നിയമിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ.വി.വിനോദ് ആണ് പുതിയ സൂപ്രണ്ട്. ഭരണ രംഗത്ത് പരിചയ സമ്പന്നൻ ആണ്. നേരത്തെ ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ആയി മികവ് തെളിയിച്ച വ്യക്തിയാണ്. അതിന് ശേഷം തിരൂർ ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട് ആയിരുന്നു. അക്കാലത്താണ് ആശുപത്രിയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയത്. തിരൂരങ്ങാടി താലൂക്കിൽ തന്നെയുള്ള വള്ളിക്കുന്ന് സ്വദേശിയാണ്. സ്വന്തം താലൂക്ക് ആശുപത്രിയിൽ തന്നെ സൂപ്രണ്ട് ആയി എത്തുമ്പോൾ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും എന്ന വിശ്വാസ ത്തിലാണ് രോഗികൾ. സൂപ്രണ്ട് ആയിരുന്ന ഡോ.പ്രഭുദാസ് ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ട് പ്രമോഷൻ ലഭിച്ചു പോയ ശേഷം സൂപ്രണ്ട് ഇല്ലായിരുന്നു. തുടർന്ന് സീനിയർ ഡോക്ടർ ആയ ഓർത്തോ വിഭാഗത്തിലെ ഡോ.മൊയ്‌ദീൻ കുട്ടിക്കായിരുന്നു ചുമതല. ഇതു കാരണം...
Crime

എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

മണ്ണാർക്കാട് : മണ്ണാർക്കാട് ആശുപത്രിപ്പടിയിലുള്ള സ്വകാര്യ ലോഡ്ജ് മുറിയില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ (മെഥിലിൻ ഡയോക്സിമെത്താംഫെറ്റമിൻ) ഉള്‍പ്പെടെയുള്ള രാസലഹരിയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പ്രതികളില്‍ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പൊലീസ് പിടികൂടി. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്‌ഐ രാമദാസും സംഘവും ഇന്നലെ രാവിലെ 10.25 ഓടെ ആശുപത്രിപ്പടിയിലെ ലോഡ്ജിലെത്തിയത്. റിസപ്ഷനിലെ ലഡ്ജറില്‍ വിവരങ്ങളെടുത്ത ശേഷം ലോഡ്ജിലെ 706-ാം നമ്ബർ മുറിയിലേക്ക്. വാതില്‍മുട്ടിയെങ്കിലും തുറന്നില്ല. ഒടുവില്‍ പൊലീസാണെന്നറിയിച്ചതോടെ നീല ടിഷർട്ടും ജീൻസ് പാൻറും ധരിച്ച സ്ത്രീ കതക് തുറന്നു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്ബില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീറുമായിരുന്നു മുറിയിലുണ്ടായിരുന്നത്....
Obituary

മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് 3 പേർ

തിരൂരങ്ങാടി : മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് മൂന്നുപേർ. വെള്ളിയാഴ്ച യാണ് കൊടിഞ്ഞി മഹല്ലിൽ മൂന്നു മരണങ്ങൾ ഉണ്ടായത്. ആദ്യം മരണപ്പെട്ടത് കൊടിഞ്ഞി എരുകുളം സ്വദേശിയും ചെറുപ്പാറ ബാബുസലാം മദ്രസക്ക് സമീപം താമസക്കാരനും ആയ തയ്യിൽ അബ്ദുറഹ്മാൻ (56) എന്ന അബ്ദുവാണ്. രാത്രിയാണ് അബ്ദു മരണപ്പെട്ടത്. രാവിലെ 7 മണിയോടെ അൽ അമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി (75) മരണപ്പെട്ടു. അല്പം കഴിഞ്ഞപ്പോൾ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി കല്ലിങ്ങൽ ഹംസ (67) യും മരണപ്പെട്ടു. മൂവരും അതത് പ്രദേശങ്ങളിൽ സാമൂഹ്യ രംഗത്ത് സജീവമുള്ള ആളുകൾ ആയിരുന്നു. അബ്ദുവിന്റെയും ബീരാൻ കുട്ടി ഹാജിയുടെയും മയ്യിത്ത് നിസ്കാരം 11 മണിക്ക് നടത്തി. ഹംസയുടേത് വൈകുന്നേരം 5.30 നും. ഒരേ ദിവസം തന്നെ മൂന്നു മയ്യത്തുകൾക്കാണ് കൊടിഞ്ഞിപ്പള്ളി സാക്ഷ്യം വഹിച്ചത്. അബ്ദുവിന്റെ കുടുംബ വിവരങ്ങൾ: കൊടിഞ്ഞി എരുകുളം സ്വദേശി...
Obituary

തെയ്യാല മേലേക്കാട്ടിൽ അബ്ദുർറഹ്മാൻ അന്തരിച്ചു

തെയ്യാല : പരേതനായ മുഹമ്മദ്‌ എന്നവരുടെ മകൻ മേലാകാട്ടിൽ അബ്ദുറഹ്മാൻ എന്ന കുഞ്ഞു അന്തരിച്ചു. മയ്യിത്ത് നിസ്കാരം രാവിലെ 11.30 തട്ടത്തല ജുമാമസ്ജിദിൽ. അലി (ഖത്തർ), അൻസാരി, സിദ്ധീഖ് എന്നിവരുടെ ഉപ്പ.
Obituary

ചെറുമുക്ക് തലാപ്പിൽ മുഹമ്മദ് കുട്ടി അന്തരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് റഹ്മത്ത് നഗർ സ്വദേശി പരേതനായ തലാപ്പിൽ സൂപ്പി ഹാജിയുടെ മകൻ തലാപ്പിൽ മുഹമ്മദ് കുട്ടി (57) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചെറുമുക്ക് ജുമാ മസ്ജിദിൽ.ഉമ്മ - ബീവിഭാര്യ - മറിയാമു മക്കൾ : നിയാസ് (mr. Simple jens shop chemmad ), ഖമറുന്നിസ, ബദറുന്നിസ, മരുമക്കൾ : ആബിദ് (ഓമച്ചപ്പുഴ), ഹാരിസ് (വെന്നിയൂർ), തഷീല (കുറ്റൂർ), സഹോദരൻങ്ങൾ: യൂസുഫ്ഹനീഫ(യാംബു)അബ്ദു സമദ് (റിയാദ് )ഫഖ്‌റുദ്ധീൻമുഹമ്മദലി (റിയാദ് )സിറാജുദ്ധീൻതിത്തീമു (ck നഗർ )ഹാജറ (കരിങ്കപ്പാറ )...
Obituary

മുസ്ലിംലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറി ബക്കർ ചെർണൂർ അന്തരിച്ചു

ബക്കർ ചെർണ്ണൂർ നിര്യാതനായി. മൂന്നിയൂർ: മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബക്കർ ചെർണ്ണൂർ (61) നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ,അവിഭക്ത തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡണ്ട് , മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി, മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി,മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ,തയ്യിലക്കടവ് ചെർണ്ണൂർ മഹല്ല് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തയ്യിലക്കടവ് തഖ് വീമുൽ ഖുർആൻ മദ്രസ്സയിൽ പൊതു ദർശന സൗകര്യം ചെയ്തിട്ടുണ്ട്. ഖബറടക്കം 4-10-2025 (ശനി) രാവിലെ 11 മണിക്ക് തയ്യിലക്കടവ് മൂച്ചിത്താണി മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: ഫാത്തിമമക്കൾ: മുഹമ്മദ് ഫാരിസ്,...
Education

ശുറൈഹ് തിരൂരങ്ങാടി ക്ക് ഡോക്ടറേറ്റ് ലഭിച്ചു

തിരൂരങ്ങാടി : അറബി ഭാഷാ പദങ്ങളുടെ അർത്ഥ ശാസ്ത്രം (semantics), പദനിർമ്മിതി, വികാസം എന്നീ മേഖലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ശുറൈഹ് തിരൂരങ്ങാടി ഡോക്ടറേറ്റ് നേടി. സിറിയൻ എഴുത്തുകാരൻ മുഹിയുദ്ദീൻ ദർവേഷിന്റെ "ഇഅ്റാബുൽ ഖുർആൻ" എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു പഠനം. ജാമിഅ അൽ ഹിന്ദ് ഇസ്ലാമിയ, മിനി ഊട്ടി ഹയർസെക്കൻഡറി പ്രിൻസിപ്പലും തിരൂരങ്ങാടി പൂങ്ങാടൻ മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനുമാണ് ശുറൈഹ്.. ഭാര്യ ഷഫ്ന ജി.എം.എൽ.പി സ്കൂൾ തിരൂരങ്ങാടി അധ്യാപികയാണ്....
Job

തിരൂരങ്ങാടി നഗരസഭ മെഗാ തൊഴിൽമേള നാളെ

തിരൂരങ്ങാടി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള 4 ന് ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ വെച്ചാണ് പരിപാടി. മേളയിൽ 500 ൽ പരം ജോലി സാധ്യതകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഗൂഗിൾ ഫോം 02/10/2025 ന് മുൻപ് ഫിൽ ചെയ്യുക. മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. സ്പോട് രജിസ്‌ട്രേഷനും ഉണ്ടാകുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSc2JBd3AAgS3NrdIBQE-dai9fU0zWrMFxVm7E4Gac7HjXjDFg/viewform?usp=header...
Obituary

പരപ്പനങ്ങാടി പാലക്കൽ ഷണ്മുഖൻ അന്തരിച്ചു

പരപ്പനങ്ങാടി : അയ്യപ്പങ്കാവ് തറയിൽ റോഡിൽ താമസിക്കുന്ന പാലക്കൽ ഷൺമുഖൻ, (70) അന്തരിച്ചു. ഭാര്യ ഷെലജ. മക്കൾ ഷെൻസ എൻജിനിയർ. Dr ഷെൽന. സഹോദരങ്ങൾ :സി.കെ. രാമദാസ്, സീത, വിലാസിനി, മനോഹരൻ. .
Other

മന്ത്രി രാംദാസ് അഠാവ്ല ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദർശിച്ചു

ദുബായ് : കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി രാംദാസ് അഠാവ്ല ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ദുബായ് മര്‍കസ് ഓഫീസില്‍ സന്ദര്‍ശിച്ചു. മര്‍കസിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഉടന്‍തന്നെ കോഴിക്കോട്ടെ കരന്തൂര്‍ മര്‍കസ് നേരിട്ട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് യുഎഇ ഭരണകൂടം അസ്ഹാബ് അല്‍ ഹിമം എന്ന ബഹുമതി നല്‍കി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന നയങ്ങളെ കാന്തപുരം പ്രശംസിച്ചു. സമാനമായ പദ്ധതികള്‍ ഇന്ത്യയിലും നടപ്പാക്കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് നിര്‍ദേശിച്ചു. ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും സാമൂഹിക നീതിയും സൗഹൃദവും ഉറപ്പാക്കുന്നതാണെന്ന് കാന്തപുരം ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് മതവിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്...
Obituary

കൊടിഞ്ഞി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി : അൽഅമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻ ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. മകൾ, ഹസ്സൻ, സലാം മാസ്റ്റർ (പി എം ഇ എസ് എ എം യു പി സ്കൂൾ പാലത്തിങ്ങൽ), മിശാൽ.
Other

കോണ്ഗ്രസ് ചെമ്മാട്ട് പലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി

തിരൂരങ്ങാടി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ ചെമ്മാട് വെച്ച് "മാനിഷാദാ" പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസ്സ് നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി.കെ ഹൈദ്രോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മുൻസിപ്പൽ പ്രസിഡൻ്റ് പാറക്കൽ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. ഖാദർ പന്തക്കൻ, അറക്കൽ കൃഷ്ണൻ , എം.എൻ ഹുസൈൻ , നാസർ കെ. തെന്നല , പി.കെ.എം. ബാവ, കെ.പി.സി. രാജീവ്ബാബു , കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി , പി.കെ. അബ്ദുൽ അസീസ്, കെ.എം. സെയ്താലി ,സലീം ചുള്ളിപ്പാറ, എൻ.വി. മൂസക്കുട്ടി, മുഹമ്മദ് കോയ , ലത്തീഫ് പരപ്പനങ്ങാടി, ഹാരീസ് തടത്തിൽ, കുഞ്ഞി മരയ്ക്കാർ , ഷാജു കാട്ടകത്ത് , രാമചന്ദ്രൻ .വി , നൗഫൽ ഏറിയാടൻ, നവാസ്. ഇ.കെ , ബാലഗോപാലൻ , ഭരതൻ കെ.എം , യു.വി. സുരേന്ദ്രൻ , വിജീഷ് തയ്യിൽ , അലിബാബ ചെമ്പ , സി.വി ഹനീഫ , സി.പി സുഹ്റാബി ...
error: Content is protected !!