Sunday, March 29

Blog

ഗുരു രത്ന പുരസ്‌കാരം സിദ്ധീഖ് മുന്നിയൂരിന് സമർപ്പിച്ചു
Other

ഗുരു രത്ന പുരസ്‌കാരം സിദ്ധീഖ് മുന്നിയൂരിന് സമർപ്പിച്ചു

മലപ്പുറം : രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ അധ്യാപകർക്ക് നൽകുന്ന ഗുരു രത്ന പുരസ്കാരം വളവന്നൂർ ബാഫഖീ യതീം ഖാന ഹയർ സെക്കണ്ടറി ചരിത്ര അധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ സിദ്ധീഖ് കെ മൂന്നിയൂരിന്. അധ്യാപക ദിനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ പ്രൊഫസർ ജേർജ് ഓണക്കൂർ പുരസ്‌കാരം സമ്മാനിച്ചു. ചലച്ചിത്ര വികസന അക്കാദമി വൈസ് ചെയർമാനും സിനിമാ നടനും ആയ പ്രേം കുമാർ , കാര്യവട്ടം ശ്രീ കണ്ഠൻ നായർ , സുൽഫി ഷഹീദ് , അജു കെ മധു എന്നിവർ പങ്കെടുത്തു. കലാ സാംസ്കാരിക ജന സേവന കാരുണ്യ രംഗത്ത് കാഴ്ചവെച്ച പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയത് ....
Kerala, Local news, Malappuram, Other

എസി ശറഫുദ്ധീന്‍ സ്മാരക ചാരിറ്റി വിംഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പാലച്ചിറമാട് ഭാവന കള്‍ച്ചര്‍ സെന്ററിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന എസി ശറഫുദ്ധീന്‍ സ്മാരക ചാരിറ്റി വിങ്ങിന്റെ ഓഫീസ് ഉദ്ഘാടനം മൊയ്ദീന്‍ ഫൈസി ഒതുക്കുങ്ങല്‍ നിര്‍വഹിച്ചു. കെപി ആബിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്ദീന്‍ മുഖ്യഥിതിയായി. മുസ്തഫ മാസ്റ്റര്‍ ചാരിറ്റി ബോധവല്‍ക്കരണം നടത്തി. മുസ്തഫ കളത്തിത്തിങ്ങല്‍ പാറയില്‍, ബാപ്പു കെപി, സൈദലവി ഹാജി, ഉസ്മാന്‍ മുസ്ലിയാര്‍, മുബഷിര്‍ നിസാമി, കുഞ്ഞി മൊയ്ദീന്‍ കുട്ടി തടത്തില്‍, കെപി അഷ്റഫ് ബാവ പാറയില്‍ ആസിഫ് ആനടിയന്‍ ശിഹാബ് കെകെ ജാബിര്‍ പെരിങ്ങോടന്‍, സിദ്ധീഖ് കുറ്റിയില്‍ എന്നിവര്‍ സംബന്ധിച്ചു സിസി ഫാറൂഖ് സ്വാഗതവും പാറയില്‍ മനാഫ് നന്ദിയും പറഞ്ഞു. ശേഷം പാലച്ചിറമാട്ടിലെ മാപ്പിളപ്പാട്ട് ഗായകന്‍ പിസി യാസറിന്റെ ഇശല്‍ വിരുന്നും അരങ്ങേറി....
Kerala, Local news, Malappuram, Other

വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച രണ്ട് പേര്‍ പരപ്പനങ്ങാടി പൊലീസിന്റെ പിടിയില്‍ ; പിടിയിലായത് നിരവധി മോഷണ കേസുകളില്‍ പ്രതികള്‍

പരപ്പനങ്ങാടി ; അരിയെല്ലൂരിലുള്ള വീട്ടില്‍ നിന്നും ഹീറോ ഹോണ്ട ഗ്ലാമര്‍ മോട്ടോര്‍സൈക്കിള്‍ കളവ് ചെയ്ത് കേസില്‍ രണ്ടുപേര്‍ പരപ്പനങ്ങാടി പൊലീസിന്റെ പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള അണ്ണാ നഗര്‍ കോളനി ത്രിശ്ശിനാപ്പിള്ളി സ്വദേശി അരുണ്‍കുമാര്‍ എന്ന നാഗരാജ് (33), മംഗലം മാസ്റ്റര്‍പടി കൂട്ടായി സ്വദേശി കക്കച്ചിന്റെ പുരക്കല്‍ സഫ്വാന്‍ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ ഈ വര്‍ഷം ആഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷണം ചെയ്തത് അരുണ്‍കുമാര്‍ ആണെന്ന് സമ്മതിച്ചിട്ടുണ്ട്. ചങ്ങരംകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഈ വാഹനം കണ്ടെടുത്തിട്ടുണ്ട്. അരുണ്‍ കുമാറിന് പെരുമ്പാവൂര്‍, അങ്കമാലി, ഇരിഞ്ഞാലക്കുട, താനൂര്‍, പഴയന്നൂര്‍, തിരൂര്‍, ഒല്ലൂര്‍, ഗുരുവായൂര്‍, തൃശ...
Obituary

കിടക്ക ദേഹത്ത് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു

കോഴിക്കോട് : ചുമരിൽ ചാരിവെച്ച കിടക്ക ദേഹത്ത് വീണ് രണ്ട്​ വയസ്സുകാരന്​ ദാരുണാന്ത്യം. മുക്കം നഗരസഭയിലെ മണാശ്ശേരി പന്നൂളിയിൽ സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിവരം. മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ....
Information

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; വ്യാജ സിദ്ധന്‍ പിടിയില്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്....
Information

സമസ്ത മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാടേരി മുഹമ്മദ് മുസ്ലിയാര്‍(60) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ എട്ടിന് മലപ്പുറം മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാലുമണിക്ക് മലപ്പുറം ആലത്തൂര്‍പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. സമസ്ത മുശാവറ അംഗമായിരുന്ന കാടേരി അബ്ദുല്‍ കമാല്‍ മുസ്ലിയാരുടെ മകനായിരുന്ന കാടേരി അബ്ദുല്‍ വഹാബ് മുസ്ലിയാരുടെയും സമസ്ത വൈസ് പ്രസിഡന്റായിരുന്ന അബ്ദുല്‍ ഖാദര്‍ ഫള്ഫരിയുടെ പുത്രി മൈമൂന ദമ്പതികളുടെയും മകനായി 1963ല്‍ മലപ്പുറം ജില്ലയിലെ പെരിമ്പലത്ത് ജനനം. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം,സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തനം കാഴ്ച്ചവച്ച കാടേരി മുഹമ്മദ് മുസ്ലിയാര്‍ 2021 ജനുവരി 13നാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്ക...
Accident

കക്കാട് ബസും കാറും കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പി എസ് എം ഒ കോളേജിന് സമീപം വളവും ഇറക്കവുമുള്ള തൂക്കുമരം ഭാഗത്ത് വെച്ചാണ് അപകടം. ചെമ്മാട് ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന പി കെ ബ്രദേഴ്സ് ബസും എതിരെ വന്ന കാറുമാണ് അപകടത്തിൽ പെട്ടത്. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ ബസ് വെട്ടിച്ചപ്പോഴാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരനായ മുന്നിയൂർ സ്വദേശി ഹംസയുടെ മകൻ ആബിദിന് (30) പരിക്കേറ്റു. കാറിൽ ആബിദും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ആബിദിനെ എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം വിട്ടയച്ചു....
Malappuram

താനൂർ ഫിഷറീസ് സ്കൂൾ ഇനി സ്പോർട്സ് സ്കൂൾ

ജില്ലയ്ക്ക് നേട്ടം താനൂർ ഫിഷറീസ് സ്കൂൾ സ്പോർട്ട്സ് സ്കൂളാക്കി സർക്കാർ ഉത്തരവായി.തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഫിഷറീസ് സ്കൂൾ സ്പോർട്സ് സ്കൂൾ ആക്കുന്നതോടെ ഈ മേഖലയിലുള്ള വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം വിവിധ കായിക ഇനങ്ങളിൽ പ്രാവിണ്യം നേടിയ ടീമുകളെ വാർത്തെടുക്കാനും കഴിയും. വിവിധ അത്‌ലറ്റിക് സ് ഇനങ്ങളിലും ആയോധന കലകളിലും പരിശീലനം നൽകും. ഇതിനായി പുരുഷ വനിതാ കോച്ചുമാരെ നിയമിക്കും. പെൺകുട്ടികൾക്ക് ജൂഡോ വുഷു എന്നീ ഇനങ്ങളിൽ പരിശീലനം നൽകും. ഇതിനായി കോച്ചുമാരെ നിയമിക്കും.ഫിഷറീസ് സ്കൂൾ സ്പോർട്സ് സ്കൂളാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള സ്റ്റേഡിയത്തിന്റെ നിലവാരം ഉയർത്തും. കൂടാതെ ബാസ്കറ്റ് ബോൾ വോളി ബോൾ ബാറ്റ്മിന്റൻ കോർട്ടുകളും നിർമ്മിക്കും.സ്കൂളിന്റെ ഭരണ നിയന്ത്രണം നിലവിലുള്ളത് പോലെ മത്സ്യബന്ധന വകുപ്പിൽ തന്നെ നിലനിർത്തിക്കൊണ്ടാണ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി ഉയർ...
Accident

വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു ; അഞ്ച് പേർക്ക് പരിക്ക്

കുമ്പള: വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ദേശീയപാതയിൽ സ്ഥാപിച്ച ഡിവൈഡറിലിടിച്ചു മറിഞ്ഞു. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ കോളേജ് വിട്ട് മടങ്ങുമ്പോൾ ആയിരുന്നു അപകടം. കുമ്പള പാലത്തിന് സമീപത്ത് ദേശീയപാത ആറുവരി പ്രവൃത്തി നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച സുരക്ഷാ ഡിവൈഡറിലിടിച്ച ശേഷം കാർ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ കുമ്പളയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു....
Information

വാഹനാപകടത്തിൽ മകൻ മരിച്ചതറിഞ്ഞ അധ്യാപിക കിണറ്റിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരം വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച പിജി വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. നെടുമങ്ങാട് വെള്ളൂർക്കോണം അറഫയിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്. നെടുമങ്ങാട് വെർക്കോണം ഗവ. എൽപി സ്കൂൾ അധ്യാപികയാണ് ഷീജ ബീഗം. ഷീജയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ എം വി എസ് സി അവസാന വർഷ വിദ്യാർത്ഥിയായിരുന്ന മകൻ സജിൻ മുഹമ്മദ് (28) ചൊവ്വാഴ്ച ഉച്ചയ്ക്ക് വാഹനാപകടത്തിൽ മരിച്ചിരുന്നു. മകന്റെ മരണത്തിൽ മനം നൊന്ത് മാതാവ് ജീവനൊടുക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സർവകലാശാല സെക്യൂരിറ്റി ബിൽഡിങ്ങിന് സമീപം വച്ച് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സജിൻ മുഹമ്മദിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കില...
Education

അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ

വാളക്കുളം : അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ. ഗുരു ചേതന എന്നു നാമകരണം ചെയ്ത പരിപാടിയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മുറ്റത്തെ ഹരിതോദ്യാനത്തിൽ ഒത്തുചേർന്നപ്പോൾ ഗുരുവായി എത്തിയത് ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴിയായിരുന്നു.പ്രാചീന ഇന്ത്യയിലെ ഗുരുകുലം മാതൃകയിൽ വൃക്ഷച്ചുവട്ടിൽ മൺതറയിലിരുന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.സ്കൂളിലെ ദേശീയ ഹരിത സേന, ഫോറസ്റ്ററി ക്ലബ്ബ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപക ജീവിതത്തിൽ 20 വർഷം പൂർത്തീകരിച്ച സ്കൂളിലെ മുതിർന്ന അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. പ്രഥമാധ്യാപകൻ കെടി അബ്ദുല്ലത്തീഫ്, മാനേജർ ഇ കെ അബ്ദുറസാഖ്, പി ടിഎ പ്രസിഡണ്ട് ശരീഫ് വടക്കയിൽ, കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, ടി മുഹമ്മദ്‌, എം പി റജില എന്നിവർ സംബന്ധിച്ചു....
Obituary, Other

നിസ്‌കാര ശേഷം പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു

കോഴിക്കോട് : പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു. നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്ലിയാര്‍ (54) ആണ് മരിച്ചത്. ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മുച്ചുന്തി ഇഹ്യാഉദ്ദീന്‍ മദ്‌റസയില്‍ അധ്യാപകനായി സേവനം ചെയ്തു വരികയായിരുന്നു ഇദ്ദേഹം....
Crime

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

കൊടിഞ്ഞി : സ്കൂൾ വാട്ടർ ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫിനോയിൽ കലർത്തിയതായി പരാതി. കൊടിഞ്ഞി പനക്കത്താഴം എ ആം എൽ പി സ്കൂളിലെ ടാങ്കിലാണ് ഫിനോയിൽ കലർത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അവധി ക്ക് ശേഷം ശുചീകരിക്കാൻ നോക്കിയപ്പോഴാണ് ഫെനോയിലിന്റെ മണം ഉണ്ടായത്. പരിശോധിച്ചപ്പോൾ ടാങ്കിൽ നിന്ന് ഫിനോയിൽ കുപ്പിയും കിട്ടി. പത്രങ്ങൾ കഴുകാനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടാങ്കിലാണ് ഫിനോയിൽ കലാക്കിയത്. കൂടാതെ, സ്കൂളിന്റെ ഓടുകൾ പൊട്ടിച്ചിട്ടുണ്ട്. ചുമർ ചിത്രങ്ങൾ നശിപ്പിച്ചു. അശ്‌ളീല ചിത്രങ്ങൾ വരക്കുകയും ചെയ്തതായി സ്കൂൾ അധികൃതർ പറഞ്ഞു. പി ടി എ സംഭ വത്തിൽ പോലീസിൽ പരാതി നൽകി...
Accident, Kerala, Other

നടന്‍ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, താരത്തിന് പരിക്ക് ; പിക്കപ്പ് ഡ്രൈവറെ പുറത്തെടുത്തത് വാഹനം വെട്ടിപൊളിച്ച്

സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ചാവക്കാട് പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ ജോയ് മാത്യു സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ദലാംകുന്ന് സെന്ററില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു മാത്യു ഉള്‍പ്പടെ രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്....
Kerala, Local news, Malappuram, Other

മിഴി തുറക്കാതെ മമ്പുറം പാലത്തിലെ ലൈറ്റുകള്‍ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

തിരൂരങ്ങാടി : മമ്പുറം പാലത്തിന്റെ ലൈറ്റുകള്‍ അണഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. സംഭവത്തില്‍ നിരവധി തവണ നഗരസഭയില്‍ പരാതി പറഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. പാലത്തില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകാരാണ് നന്നാക്കേണ്ടത് എന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ നഗരസഭയ്ക്ക് പരസ്യബോര്‍ഡുകള്‍ക്കുള്ള ഫണ്ട് നല്‍കുന്നുണ്ടെന്ന് പരസ്യ കമ്പനിക്കാര്‍ പറയുന്നു. ഇതിനിടയില്‍ നാട്ടുകാരും സ്വലാത്തിനു വരുന്നവരും നട്ടം തിരിയുകയാണ്. സാമൂഹ്യവിരുദ്ധരുടെ താവളവും കൂടി ആയിക്കൊണ്ടിരിക്കുകയാണ് പാലം. രാത്രി എട്ടു മണിയാകുന്നതോടെ വളരെയധികം ഇരുട്ടു പിടിച്ച പാലത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. തകരാറിലായ ലൈറ്റുകള്‍ അടിയന്തരമായി റിപ്പയര്‍ നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പുക്കത്ത് പ്രസിഡണ്ട് ഹംസക്കോയ വ...
Accident

ആന്ധ്രയിൽ വാഹനാപകടം; ചുള്ളിപ്പാറ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ആന്ധ്ര പ്രദേശിൽ കടപ്പക്ക് സമീപം സ്കൂട്ടർ മറിഞ്ഞ് ചുള്ളിപ്പാറ സ്വദേശി മരിച്ചു. ചുള്ളിപ്പാറ പരേതനായ കൊയപ്പകോലോത് മൊയ്‌ദീൻകുട്ടി മകൻ കെ കെ കോയക്കുട്ടി ആണ് മരിച്ചത്. തിരുവനന്തപുരത്ത് ബെസ്റ്റ് ബേക്കറി ഉടമയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം. കടപ്പക്കടുത്ത് കോഡൂർ എന്ന സ്ഥലത്ത് സഹോദരൻ പുതുതായി തുടങ്ങുന്ന ബേക്കറിയിലേക്ക് പോയതായിരുന്നു. ബന്ധുവിന്റെ കൂടെ മറ്റൊരു സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടർ മറിഞ്ഞാണ് അപകടം. മൃതദേഹം കടപ്പആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു വരും. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. ഇദ്ദേഹത്തിന്റെ ഏക മകൻ ജാവിദ് അലി ഏതാനും വർഷം മുമ്പ് സെപ്റ്റംബറിൽ തിരുവനന്തപുരത്തെ കടയിൽ നിന്ന് കാറിൽ നാട്ടിലേക്ക് വരുമ്പോൾ അപകടത്തിൽ മരിച്ചതാണ്. ഭാര്യ, പനക്കൽ സൈനബ കൊട...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുനര്‍മൂല്യനിര്‍ണയഫലംവിദൂരവിഭാഗം ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്.-റഗുലര്‍, സി.യു.സി.ബി.സി.എസ്.എസ് സപ്ലിമെന്ററി) ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലംബി.കോം. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ (പാര്‍ട്ട് രണ്ട്- അഡീഷണല്‍ ലാംഗ്വേജ്) സെപ്റ്റംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സി.സി.എസ്.ഐ.ടി. സി.യു. കാമ്പസ് സെന്ററില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സില്‍ എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., ലക്ഷദ്വീപ്, സ്‌പോര്‍ട്‌സ്, ഭിന്നശേഷി സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏഴിന് മുന്‍പായി സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം. ബി.എഡ്. സീറ്റൊഴിവ്വയനാട് പൂമലയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എജ്യുക്കേഷന്‍ ക...
Kerala, Other

ഹൈക്കോടതിയില്‍ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: കേരള ഹൈക്കോടതി വരാന്തയില്‍ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ത്യശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ പെണ്‍സുഹൃത്ത് മാതാപിതാക്കളോടൊപ്പം പോകാന്‍ തീരുമാനിച്ചതാണ് ആത്മഹത്യക്ക് കാരണം. ഹേബിയസ് കോര്‍പ്പസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിന് പുറത്തായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിഷ്ണു കുറച്ചു നാളുകളായി പെണ്‍സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ യുവതിയെ കോടതിയില്‍ ഹാജരായപ്പോള്‍ ആര്‍ക്കൊപ്പം പോകണമെന്ന് കോടതി പെണ്‍കുട്ടിയോട് ചോദിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന് യുവതി മറുപടി നല്‍കി. ഇതേ തുടര്‍ന്ന് നിരാശനായ വിഷ്ണു ജഡ്ജിയുടെ ചേംബറിന് പുറത്തിറങ്ങിയതോട...
Information, Other

എഫ്‌ഐആര്‍ പകര്‍പ്പിന് ഇനി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല, എല്ലാം വിരല്‍ തുമ്പില്‍

എഫ്.ഐ.ആര്‍ പകര്‍പ്പിനായി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇപ്പോള്‍ ലഭിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴി വേഗത്തില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പോലീസിന്റെ വെബ്‌സൈറ്റിലും തുണ വെബ് പോര്‍ട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താന്‍ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്‌ഐആര്‍ ഇപ്രകാരം ലഭിക്കില്ല. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ഓപ്ഷനില്‍ എഫ്.ഐ.ആര്‍ നമ്പര്‍, കേസ് രജിസ്റ്റര്‍ ചെയ്ത വര്‍ഷം, പോലീ...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണത്തില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് പി എം എ സലാം

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. പൊലീസിന് ആരേയും തല്ലികൊല്ലാന്‍ അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്താണ്. സര്‍ക്കാര്‍ എന്ത് നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് കാത്തിരിക്കുകയാണ്. സമരസമിതിയുമായി ചേര്‍ന്ന് തുടര്‍പ്രതിഷേധം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് പിക്ക് എതിരായ നടപടി പൊലീസിനെ നിഷ്‌ക്രിയമാക്കില്ല, ആ വാദം തെറ്റാണ്. മുമ്പും മലപ്പുറത്ത് പൊലീസ് ഉണ്ടായിട്ടുണ്ട്. അന്ന് ഒന്നും ഇത്തരം കേസുകള്‍ ഉണ്ടായിട്ടില്ലെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു....
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സര്‍ക്കാറും പൊലീസും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റി

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡി കൊലപാതക കേസിലെ അന്വേഷണം സര്‍ക്കാറും പൊലീസും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് താമിര്‍ ജിഫ്രി ആക്ഷന്‍ കമ്മിറ്റി. മമ്പുറത്ത് ഇന്നലെ വൈകീട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സര്‍ക്കാറിനും പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീടൊന്നും ചെയ്തില്ല. കേസില്‍ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായിട്ടും നടപടി സ്വീകരിച്ചില്ല. മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ് ഐ.പി.എസ്, എ.എസ്.പി ഷാ, താനൂര്‍ ഡി.വൈ.എസ്.പി ബെന്നി, താനൂര്‍ സി.ഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരെല്ലാം ആരോപണ വിധേയരാണ്. മാത്രവുമല്ല കൊലപാതക കേസില്‍ പങ്കുള്ളവരും കേസ് അട്ടിമറിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചവരുമാണിവര്‍. അതോടപ്പം പ്രതികളെ സംരക്ഷിച്ച ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇവരെ എല്ലാം നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. നീതിയുക്തമായ അന്...
Accident

ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി

വേങ്ങര ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി അപകടം. ഊരകം പൂളാപ്പീസില്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോയില്‍ ഒരു സ്തീയും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം....
Kerala, Local news, Malappuram, Other

കെ എം സി സി പ്രസിഡണ്ടിനെ ആദരിച്ച് തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റി

തിരൂരങ്ങാടി: കെ എം സി സി കരുമ്പില്‍ പ്രവാസി കൂട്ടായ്മയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്ത കണ്ടാണത്ത് അലിയെ ആദരിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി 20, 21 ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ആദരം. മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി കെ എം മുഹമ്മദ് പൊന്നാട അണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പോക്കാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ സാദിഖ് ഒള്ളക്കന്‍, എം ടി ഹംസ, പി കെ സമദ്, കെ കെ നഹീം, കെ മൂസകോയ, ഒ റാഫി, കെ കെ മുബഷിര്‍ എന്നിവര്‍ സംസാരിച്ചു....
Kerala, Local news, Malappuram, Other

മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടിയുടെ കെട്ടിടം നിർമിക്കും : മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ : ദ്വിശതാബ്ദി ആഘോഷിക്കുന്ന മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം"പറയാൻ ബാക്കി വെച്ചത് " ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ 200 വർഷ ചരിത്ര പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയ മലയാളം സർവ്വകലാശാല അസോസിയേഷൻ സെക്രട്ടറി അഞ്ജലി കൃഷ്ണയുടെ പഠന റിപ്പോർട്ട് മന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു. സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെയും ദ്വിശതാബ്ദി ലോഗോ തയ്യാറാക്കിയ ചിത്രകാരൻ അസ്ലം തിരൂരിനെയും ചടങ്ങിൽ ആദരിച്ചു. മലയാളം സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മഞ്ജുഷ ആർ.വർമ്മ മുഖ്യപ്രഭാഷണം നടത്തി. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിലെ അസി. പ്രൊഫ. അബ്ദുറഹിമാൻ കറുത്തേടത്ത് മോട്ടിവേഷൻ ക്ലാസ് നടത്തി. ചടങ്ങിൽ എൻ.പി അബ്ദുൽ ലത്തീഫ്, താനൂർ ബ്ലോക്ക് പഞ്ചായ...
Kerala, Local news, Malappuram, Other

അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡ് നാടിന് സമർപ്പിച്ചു

താനൂർ : എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25.7 ലക്ഷം ഉപയോഗിച്ച് നിർമിച്ച ഒഴൂർ ഗ്രാമപഞ്ചായത്തിലെ അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. താനൂർ മണ്ഡലത്തിലെ ഒഴൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തിയായ റോഡാണ് നാടിന് സമർപ്പിച്ചത്. കാലങ്ങളായി വെള്ളക്കെട്ടും ദുഷ്കരമായ പാതയും കാരണം ദുരിതമനുഭവിച്ചിരുന്ന നാട്ടുകാരുടെ ഏറെ കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഹാർബർ എഞ്ചിനീയറിങ് വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. ചടങ്ങിൽ അലവി മുക്കാട്ടിൽ സ്വാഗതം പറഞ്ഞു. ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യുസഫ് കൊടിയേങ്ങൽ, വൈസ് പ്രസിഡൻ്റ് സജ്ന പാലേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അസ്ക്കർ കോറാട്, തറമ്മൽ മൊയ്തീൻകുട്ടി, പി. ടി. അക്ബർ, വാർഡ് മെമ്പർ കെ.വി. പ്രജിത എന്നിവർ പങ്കെടുത്തു....
Other

കൂരിയാട് പുഴയിൽ നിന്ന് 2 പേർക്ക് നീർനായയുടെ കടിയേറ്റ് പരിക്ക്

തിരൂരങ്ങാടി : കടലുണ്ടി പുഴയിൽ നിന്നും നീർനായയുടെ കടിയേറ്റ് രണ്ടു പേർക്ക് പരുക്ക്.കൂരിയാട് സ്വദേശി റഫീഖ് (36), ന് പനമ്പുഴ പാലത്തിനു സമീപത്ത് നിന്നുംകക്കാട് സ്വദേശി കൂരിയാടൻ ജംഷീറിന്റെ മകൻ മുഹമ്മദ് സിനാൻ (16) എന്നിവർക്കാണ് നിർ നായയുടെ കടിയേറ്റത്. റഫീഖിന് പനമ്പുഴ പാലത്തിന് സമീപത്തു നിന്നും സിനാന് കൂരിയാട് പാലത്തിന് സമീപത്ത് നിന്നുമാണ് കടിയേറ്റത്.മുഹമ്മദ് സിനാൻ കുളിച്ച് കയറി പോകുന്നതിനിടെയാണ് കടിയേറ്റത്. റഫീക്കിന്റെ രണ്ട് കാലിനും കടിയേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് മിനിട്ടുകളുടെ വ്യത്യാസത്തിലാണ് സംഭവം. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമ്പുഴ പാലം മുതൽ പെരുമ്പുഴ വരെ ഇതിനുമുമ്പും നിരവധി പേർക്ക് നീർനായയുടെ കടി ഏറ്റതായി നാട്ടുകാർ പറഞ്ഞു....
Obituary

കരുമ്പിൽ സ്വദേശിയായ ചേറൂർ കോളേജിലെ വിദ്യാർത്ഥി അന്തരിച്ചു

കക്കാട് : വേങ്ങര ചേറൂർ പി പി ടി എം കോളേജിലെ ഡിഗ്രി വിദ്യാർത്ഥി മരിച്ചു. കരുമ്പിൽ സ്വദേശി ചെള്ളപ്പുറത്ത് വടക്കൻ അശ്റഫ് എന്നവരുടെയും കണ്ണമംഗലം സ്വദേശി അരീക്കൻ ജസീറ എന്നവരുടെയും മകനായ സഫ്‌വാൻ (21) ആണ് മരിച്ചത്. ചേറൂർ പി പി ടി എം ആർട്സ് കോളജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. അർബുദ ബാധിതനായിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കരുമ്പിൽ ജുമാ മസ്ജിദിൽ....
Kerala

കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ  തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു....
Information

തിരൂരങ്ങാടി നഗരസഭയില്‍ 15.56 കോടിരൂപയുടെഅമൃത് പദ്ധതി ടെണ്ടര്‍ ഏറ്റെടുത്ത് എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിഇതോടെ 30 ഓളം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാകുന്നു.

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു. 15.56 കോടിരൂപയുടെ അമൃത് പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായി എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനി. കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്‌ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍) തുടങ്ങിയവയാണ് അമൃത് പദ്ധതിയിലുള്ളത്. കഴിഞ്ഞ ആഴ്ച്ച തുറന്ന ടെണ്ടറില്‍ 11.50 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിക്ക് ലഭിച്ചിരുന്നു. ഇതൊടെ 30 കോടിയോളം രൂപയുടെ പ്രവര്‍ത്തികളാണ് നഗരസഭയില്‍ യാഥാര്‍ത്ഥ്യമാകുക. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി 15-6-2022ന് ഭരണാനുമതി നല്‍കിയ ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖ...
Information

ലഹരി കടത്ത് കേസ്സുകളിലെ മുഖ്യ പ്രതി കാപ്പ നിയമ പ്രകാരം അറസ്റ്റിൽ

പൊന്നാനി : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി കടത്ത് കേസ്സുകളിലും, മോഷണ കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പൊന്നാനി ഈശ്വരമംഗലം ഗുലാബ് നഗർ സ്വദേശി തുറക്കൽ വീട്ടിൽ അലി മകൻ അഷ്ക്കർ അലി (36) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസ്. എസ്. ഐ പി എസിന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ ആണ് ഉത്തരവിറക്കിയത്. അഷ്ക്കർ അലിക്കെതിരെ രജിസ്റ്റർ ചെയ്ത അവസാന കേസ്സിൽ നിന്നായി വലിയ അളവിൽ കഞ്ചാവും ഹാഷിഷ് ഓയിലും പോലീസ് പിടികൂടിയിരുന്നു. ഈ കേസ്സിൽ രണ്ട് മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. പൊന്നാനി, കുറ്റിപ്പുറം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ പ്രദേശങ്ങളിലായി മയക്കുമരുന്നായ കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുക, കവർച്ച, സ്ത്രീകളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക, മാരകായുധങ്ങൾ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ...
error: Content is protected !!