Saturday, September 20

Blog

മമ്പുറം ആണ്ടുനേര്‍ച്ച ജൂലൈ 19 മുതല്‍
Other

മമ്പുറം ആണ്ടുനേര്‍ച്ച ജൂലൈ 19 മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 185-ാമത് ആണ്ടുനേര്‍ച്ച 2023 ജൂലൈ 19 (ബുധന്‍) മുതല്‍ ജൂലൈ 26 (ബുധന്‍) കൂടിയ ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ്  ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജന. സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സെക്രട്ടറിമാരായ ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ട്രഷറര്‍ കെ.എം സൈതലവി ഹാജി പുലിക്കോട്, മറ്റു കമ്മിറ്റി അംഗങ്ങള്‍  പങ്കെടുത്തു....
Obituary

കൊടിഞ്ഞി ചുള്ളിക്കുന്നിൽ ചാനത്ത് ദേവകി അന്തരിച്ചു

കൊടിഞ്ഞി: ചുള്ളിക്കുന്ന് ചാനത്ത് ദേവകി (നാരായണി 65) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.ഭർത്താവ്, പരേതനായ ചന്ദ്രൻ ചാനത്ത്.മക്കൾ: സുനി, സുധാകരൻ, ബൈജു, സുരേഷ്, അനീഷ്.മരുമക്കൾ: പ്രമീള, രാധിക, ദീപ, സന്ധ്യ, ബിൻസി.
Information

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും എത്തുന്നില്ല: കേന്ദ്ര മന്ത്രി ശോഭ കരന്ത്ലജെ

തിരുവനന്തപുരം: രാജ്യത്തെ ലോകയശസിലേക്ക് കൈപിടിച്ചുയർത്തിയ മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശോഭ കരന്ത്ലജെ. എൻ.ഡി.എ.സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടത്തിയ മാധ്യമകൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികൾ സംസ്ഥാനത്ത് പൂർണ്ണമായും ലഭിക്കുന്നില്ല. ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായ രീതിയിൽ കൈമാറാത്ത സംസ്ഥാനസർക്കാർ നടപടിയാണതിന് തടസ്സം. ഒരു എം.പി.യോ എം.എൽ.എ.യോ പോലും കേരളത്തിൽ നിന്ന് ബി.ജെ.പി.ക്ക് കിട്ടിയില്ലെങ്കിലും വികസനത്തിൽ ഒരു അനീതിയും കേന്ദ്രസർക്കാർ കാണിച്ചിട്ടില്ല. വികസനം തുല്യമായി എല്ലായിടത്തും എത്തണമെന്ന നയം കൊണ്ടാണതെന്നും കേന്ദ്രമന്ത്രി ശോഭ കരന്ത്ലജെ പറഞ്ഞു. അതേസമയം കേന്ദ്രാവഗണനയെന്ന സംസ്ഥാന മന്ത്...
Education

സ്മാർട്ടായി ക്ലാസ് റൂമുകൾ: മികവിൽ കുതിച്ച് ജില്ലയിലെ പൊതു വിദ്യഭ്യാസ മേഖല

മലപ്പുറം : പുതിയ അധ്യയന വർഷത്തിൽ പുത്തൻ യൂണിഫോമും കുടയും ബാഗുമായി സ്‌കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് സ്മാർട്ട് ക്ലാസ്സ് റൂമുകർ. കൈറ്റ് വഴി ജില്ലയിൽ 6680 സ്‌കൂളുകളിലെ എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെയുള്ള ഹൈടെക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 1300 പ്രൈമറി സ്‌കൂളുകളിൽ ഐ.ടി ലാബും സജ്ജമാക്കിയിട്ടുണ്ട്. 2018-23 കാലയളവിൽ 26,351 ഐ.ടി ഉപകരണങ്ങൾ ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക് നൽകിക്കഴിഞ്ഞു. എൽ.പി, യു.പി വിഭാഗങ്ങളിലായി 22,794 ഐ.ടി ഉപകരണങ്ങളും വിതരണം ചെയ്തു. 8011 ലാപ്‌ടോപ്പ്, 6074 മൾട്ടിമീഡിയ പ്രൊജക്ടർ, സ്‌ക്രീൻ 1895, സ്പീക്കർ 6213, ലാബിലേക്ക് ലാപ്‌ടോപ്പ് 2160, ടി വി 328, ഡിഎസ്എൽആർ ക്യാമറ 391, വെബ്ക്യാം 394, ആൻഡ്രോയ്ഡ് കിറ്റ് 885 എന്നിവ ജില്ലയിലെ സ്‌കൂളുകളിൽ വിന്യസിച്ചു. 1041 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്....
Information

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി ; 168 സ്കൂൾ വാഹനങ്ങളിൽ 74 എണ്ണം തിരിച്ചയച്ചു

മലപ്പുറം : പുതിയ അധ്യായന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. കൊണ്ടോട്ടി സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ചിറയിൽ ചുങ്കത്തെ ടെസ്റ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ഓരോ വാഹനവും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുന്നുണ്ട്. വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 168 സ്‌കൂൾ വാഹനങ്ങളാണ് എത്തിയത്. പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ വാഹനങ്ങൾക്ക് ഉദ്യ...
Information, Other

വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമം ; കൂളിമാട് പാലം ബുധനാഴ്ച നാടിന് സമർപ്പിക്കും

മലപ്പുറം : കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബുധനാഴ്ച (മെയ് 31) നാടിന് സമർപ്പിക്കും. കിഫ്ബിയിൽ നിന്നും 25 കോടി രൂപ ചെലവഴിച്ചാണ് ചാലിയാറിന് കുറുകെ പാലം നിർമിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പാഞ്ചായത്തിലെ കൂളിമാടിനെയും മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ മപ്രത്തെയും കൂട്ടിമുട്ടിക്കുന്നതാണ് പാലം. ഇതിലൂടെയുള്ള ഗതാഗതം സാധ്യമാവുന്നതോടെ കോഴിക്കോട് കുന്ദമംഗലം ഭാഗത്ത് നിന്നും വയനാട് നിന്നും മലപ്പുറത്തേയ്ക്കും കരിപ്പൂർ വിമാനത്താവളത്തിലേയ്ക്കും വരുന്ന യാത്രക്കാർക്ക് എളുപ്പമാർഗമാവും. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ...
Feature, Information

ഉള്ളണത്തെ സ്നേഹ ഭവനങ്ങൾ സമർപ്പിച്ചു.

പരപ്പനങ്ങാടി:നിർധന കുടുംബങ്ങൾക്ക് ഉള്ളണത്തെ ഒരു സഹോദരൻ നിർമിച്ചു നൽകിയ അഞ്ച് സ്നേഹ ഭവനങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ കുടുംബങ്ങൾക്ക് സമർപ്പിച്ചു. ഉള്ളണം എടത്തിരുത്തിക്കടവിനടുത്ത് 16.5 സെൻ്റ് സ്ഥലം വാങ്ങിയാണ് കാൻസർ, കിഡ്‌നി രോഗങ്ങളാൽ മരണപ്പെട്ടവരുടെ ആശ്രിതർ ഉൾപ്പെടുന്ന നിർധന കുടുംബങ്ങൾക്ക് വേണ്ടിയാണ് മനോഹരമായ വീടുകൾ ഒരുങ്ങിയത്. സമർപ്പണ ശേഷം നടന്ന സ്നേഹ സംഗമം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘടാനം ചെയ്തു. സി.എൻ ഇബ്രാഹിംകുട്ടി ഹാജി അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. മഹല്ല് ഖത്വീബ് അബ്ദുറഹീം ബാഖവി, നിയാസ് പുളിക്കലകത്ത്, സമദ് തയ്യിൽ, നൗഷാദ് ചെട്ടിപ്പടി, സയ്യിദ് എസ്.എം.കെ തങ്ങൾ പരപ്പനങ്ങാടി, ഹംസ ദാരിമി, റാസി ബാഖവി, ജാഫർ ഫൈസി, മുനിസിപ്പൽ കൗൺസിലർ ടി കാർത്തികേയൻ, കെ.പി ഷാജഹാൻ, യാക്കൂബ് കെ ആലു...
Information

സൗജന്യ സംരംഭകത്വ പരിശീലന പരിപാടി

പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 12ന് മുമ്പ് എൻ.ബി.എഫ്.സിയിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ [email protected] എന്ന വെബ്‌സൈറ്റ്, [email protected] എന്ന ഇ മെയിൽ എന്നിവ വഴി ലഭിക്കും. ഫോൺ: 0471-2770534, 8592958677....
Crime

വഴിത്തിരിവായത് ഫർഹാനയുടെ ആ ഫോൺകോൾ, പിന്നാലെ കുടുങ്ങി; അട്ടപ്പാടി ചുരത്തിൽ തെളിവെടുപ്പ്

കോഴിക്കോട്: ഹോട്ടലുടമയായ സിദ്ദിഖിന്റെകൊലപാതകവുമായി ബന്ധപ്പെട്ടഅന്വേഷണത്തിൽ വഴിത്തിരിവായത്ഫർഹാനയുടെ ഫോൺകോൾ. കൃത്യംനടത്തിയ ശേഷം ചെന്നൈയിലേക്ക്രക്ഷപ്പെടുമ്പോൾ പ്രതികളായ ഷിബിലിയും ഫർഹാനയും തങ്ങളുടെ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫർഹാന മറ്റൊരാളുടെ മൊബൈൽഫോണിൽനിന്ന് ഒറ്റപ്പാലത്തെ അടുത്തബന്ധുവിനെ വിളിച്ചു. ഈ ഫോൺകോൾ പിന്തുടർന്ന് പോലീസ്നടത്തിയ നീക്കത്തിലാണ് ഷിബിലിയുംഫർഹാനയും പിടിയിലായത്. അതേസമയം, സിദ്ദിഖിനെ കൊലപ്പെടുത്തിമൃതദേഹം ഉപേക്ഷിച്ചശേഷം ഷിബിലി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നതായും വിവരങ്ങളുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫർഹാനയെ വീട്ടിൽകൊണ്ടുവിട്ട ശേഷം സിദ്ദിഖിന്റെ കാർ ഉപയോഗിച്ചിരുന്നത് ഷിബിലിയായിരുന്നു.പിന്നീട് കാർ ചെറുതുരുത്തിയിൽഉപേക്ഷിച്ചശേഷം 24-ന് പുലർച്ചെയാണ്ഷിബിലി ഫർഹാനയെയും കൂട്ടിചെന്നൈയിലേക്ക് കടന്നത്. സിദ്ദിഖ് കൊലക്കേസിൽ ചൊവ്വാഴ്ച...
Crime, Information

കരിപ്പൂരിൽ 661 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി

ഇന്നലെ രാത്രി ഷാർജയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പയ്യന്നൂർ സ്വദേശിയായ നങ്ങാരത്ത് മുഹമ്മദ്‌ അമീനിൽ (33) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 35 ലക്ഷം രൂപ വില മതിക്കുന്ന 661 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . അമീൻ തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രണ്ടു ക്യാപ്സുലുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്....
Crime

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

പെരിന്തൽമണ്ണ : അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായ പരാതിയിൽ യുവതിയടക്കം ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ഷബീറലി (37), താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് (22) എനിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുപേർക്കായി പോലീസ് അന്യക്ഷണം ഊർജിതമാക്കി. അലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയു...
university

കാലിക്കറ്റ് ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 12-ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. എസ്.സി., എസ്.ടി. വിഭാഗത്തിലുള്ളവര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. UG admission details.CollegesGovt : 35Aided : 50Centre : 10Self :211total 306 SeatsAided : 20071Centre : 328Govt: 8268Self : 59142Total : 87809 programmes 135 അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്...
Other

മുഹമ്മദ്‌ അബ്‌ഷീർ കുട്ടശ്ശേരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കൈമാറി

തിരൂരങ്ങാടി : മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പരപ്പിലാക്കൽ അംഗൻവാടി വിദ്യാര്‍ത്ഥി മുഹമ്മദ് അബ്ഷിര്‍ കുട്ടശ്ശേരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കൈമാറി. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ പി.പി മുനീർ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് വിധികർത്താവും വേൾഡ് ഗിന്നസ് ബുക്ക് റെക്കോർഡ് ഹോള്‍ഡറുമായ ഡോക്ടർ ഷാഹുൽ ഹമീദ് അവാർഡ് കൈമാറ്റം നിര്‍വ്വഹിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ പേരും അവയുടെ തലസ്ഥാനങ്ങളും ഭാഷകളും അതുപോലെ കേരളത്തിലെ മുഴുവൻ നദികളുടെ പേരും ഇന്ത്യയിലെ പ്രധാനമന്ത്രിമാർ രാഷ്ട്രപതിമാർ എന്നിവരുടെ പേരും കൃത്യമായി വളരെ വേഗത്തിൽ പറയുന്നതിലൂടെയാണ് മുഹമ്മദ് അബ്ഷിര്‍ കുട്ടശ്ശേരി ഈ നേട്ടത്തിന് അർഹനായത്. ഗ്രാമപഞ്ചായത്ത് മെമ്പർ പി.പി സഫീർ അധ്യക്ഷത വഹിച്ചു. കുട്ടശ്ശേരി ശരീഫ, കെ.ടി റഹീം, അങ്കണവാടി വര്‍ക്കര്‍ കെ.ഷീബ, ടി.കെ മജീ...
Information

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ തിരൂരങ്ങാടി ഖാസി

തിരൂരങ്ങാടി ഖാസിയായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു. തിരൂരങ്ങാടി ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ഖാസി ബൈഅത് ചടങ്ങില്‍ കമ്മിറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ഇ.പി ബാവ ഹാജി തങ്ങളെ ഖാസിയായി ബൈഅത് ചെയ്തു. പ്രസിഡണ്ട് അബ്ദുസ്സമദ് ഹാജി കോരങ്കണ്ടന്‍ സ്ഥാന വസ്ത്രം അണിയിച്ചു.സാമൂഹികമായി നല്ല ഐക്യത്തോടെയും ആശയാദര്‍ശങ്ങള്‍ മുറുകെ പിടിച്ചും ആത്മീയ വൈജ്ഞാനിക മേഖലയില്‍ പുരോഗതി കണ്ടെത്തിയും മുസ്ലിംകള്‍ക്ക് മുന്നേറാനുള്ള കേന്ദ്രങ്ങളായി മഹല്ലുകള്‍ മാറണമെന്നും നേതൃത്വത്തിന് പിന്നില്‍ ഉറച്ച് നില്‍ക്കണമെന്നും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടുമ്പോഴാണ് സമൂഹത്തില്‍ വിശ്വാസ്യത ഉണ്ടാകുന്നതെന്നും തങ്ങള്‍ പറഞ്ഞു. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട് പ്രഭാഷണം നടത്തി. എസ്.എം.എഫ് ജില്ലാ സെക്രട്ടറി സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി ,സ്വലാഹുദ്ധീന്‍ ഫൈസി വെന്നയൂര്‍, ഇസ...
Information

പാണക്കാട്, ഊരകം വില്ലേജ് ഓഫിസുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

ജില്ലാ കലക്ടർ വി.ആർ പ്രേം കുമാറിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പാണക്കാട്, ഊരകം വില്ലേജ് ഓഫീസുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. റവന്യൂ വകുപ്പിലെ സീനിയർ സൂപ്രന്റ് അൻസു ബാബു, ജൂനിയർ സൂപ്രന്റുമാരായ എൻ.വി.സോമസുന്ദരൻ, എസ്.എൽ ജ്യോതി, സീനിയർ ക്ലർക്കുമാരായ എസ് ജയലക്ഷ്മി, ഇ. പ്രസന്നകുമാർ , ക്ലർക്കുമാരായ പി. സജീവ്, സി. സ്വപ്ന എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസുകളിൽ എല്ലാ മാസവും കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഗൗരവമുള്ള പരാതികളോ ക്രമക്കേടുകളോ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും കലക്ടർ അറിയിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തി സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് കലക്ടർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.പൊതു...
Information, Sports

ഗുസ്തി താരങ്ങളുടെ സമരം ; കലാപ ശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ; ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല സത്യഗ്രഹമാണെന്ന് സാക്ഷി മാലിക്ക്

ഡല്‍ഹി: ജന്തര്‍ മന്തറില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങള്‍. സമരത്തിന് പൊലീസ് അനുമതി നല്‍കിയേക്കില്ലെന്നാണ് സൂചന. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കള്‍ അടക്കമുള്ള ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. രാജ്യം ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച്‌ വനിതാ ഗുസ്തി താരങ്ങളുടെ സത്യഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കിയിരുന്നു....
Gulf, Obituary

കുണ്ടൂർ സ്വദേശി അൽ ഐനിൽ മരിച്ചു

തിരൂരങ്ങാടി : കുണ്ടൂർ അത്താണിക്കൽ സ്വദേശി പരേതനായ മച്ചിഞ്ചേരി മൊയ്‌ദീൻ ഹാജിയുടെ പേരമകനും പരേതനായ മച്ചിഞ്ചേരി മൊയ്‌ദീൻ ബാവ എന്ന ചെറീത് ബാവയുടെ മകനുമായ എംസി സുഹൈർ (31) ഇന്ന് പുലർച്ചെ 3 മണിക്ക് അൽ ഐനിൽ വെച്ച് മരണപെട്ടു. അൽ ഐനിൽ ബിസിനെസ്സ് ആയിരുന്നു. ഭാര്യ : ആമിന അഫ്ന കെ പി. മാതാവ് : കുഞ്ഞിപാത്തുമ്മ. സഹോദരിമാർ: ഡോക്ടർ സുൽഫത്ത് (കോട്ടക്കൽ അൽമാസ് ), സുഹൈല. മയ്യത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് കുണ്ടൂർ ജുമാ മസ്ജിദിൽ...
Information

കരിപ്പൂരിൽ വൻ സ്വർണവേട്ട. ഏകദേശം 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന സ്വർണവുമയി രണ്ട് പേര് പിടിയിൽ

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജിദ്ദയിൽനിന്നും എത്തിയ രണ്ടു യാത്രക്കാരിൽനിന്നുമായി പിടികൂടി. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ വന്ന പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയായ തെക്കേതിൽ മുഹമ്മദ്‌ ഷെരീഫിൽ (34) നിന്നും 1061 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും ഇന്ന് രാവിലെ ഇൻഡിഗോ എയർ ലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ പയ്യാശ്ശേരി തണ്ടുപാറയ്ക്കൽ സഫ്‌വാനിൽ (35) നിന്നും 1159ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചപ്പോൾ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. ...
Other, Travel

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവർക്കുള്ള ഫ്‌ളൈറ്റ് ഷെഡ്യൂൾ

ഹജ്ജ് 2023- ഫ്ളൈറ്റ് ഷെഡ്യൂൾ കൊണ്ടോട്ടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് യാത്രയാകുന്ന ഹാജിമാരുടെ യാത്ര തിയ്യതി സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമായിത്തുടങ്ങി. കേരളത്തിൽ ഇത്തവണ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകൾ ഉണ്ട്. ഹാജിമാർ അവരവരുടെ എമ്പാർക്കേഷൻ പോയിന്റിലാണ് എത്തേണ്ടത്. കോഴിക്കോട്, കണ്ണർ എന്നിവിടങ്ങിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സും, കൊച്ചിയിൽ നിന്ന് സൗദി എയർ ലൈൻസുമാണ് സർവീസ്സ് നടത്തുന്നത്. ഇനിയും വിമാന തിയ്യതി ലഭിക്കാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ തിയ്യതി ലഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.ഹാജിമാർ എയർപോർട്ടിൽ അവരവരുടെ വിമാന തിയ്യതിക്കനുസരിച്ച് റിപ്പോർട്ട് ചെയ്യേണ്ട സമയം ഇതോടൊന്നിച്ച് ലഭ്യമാണ്. ആദ്യം എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത്, ലഗേജ് ചെക്ക് ഇൻ ചെയ്ത് എയർലൈൻസ് അധികൃതർക്ക് കൈമാറിയതിന് ശേ...
Information

ഹയർസെക്കൻഡറി: മലബാറിനോടുള്ള നീതി നിഷേധം സർക്കാർ അവസാനിപ്പിക്കണം:വിസ്ഡം മണ്ഡലം ഓറിയന്റേഷൻ ക്യാമ്പ്

തലപ്പാറ : മലബാർ മേഖലയിലെ ഹയർസെക്കന്ററി പഠനത്തിനുള്ള സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി അഡീഷണൽ ബാച്ചുകൾ അനുവദിക്കുന്നതിന് പകരം പ്ലസ് ടു ക്ലാസുകളിൽ 65 കുട്ടികളെ കുത്തിനിറക്കാനുള്ള സർക്കാർ തീരുമാനം വിദ്യാർത്ഥികളോടും , മലബാർ മേഖലയോടും ചെയ്യുന്ന നീതി നിഷേധമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഏ ആർ നഗർ മണ്ഡലം ഓറിയന്റേഷൻ ക്യാമ്പ് അഭിപ്രായപ്പെട്ടു. ഹയർ സെക്കന്ററി ക്ലാസുകളിൽ 40 മുതൽ 50 വരെ കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് നിർദ്ദേശിച്ച ലബ്ബ കമ്മീഷൻ റിപ്പോർട്ടിന്റെയും കാർത്തികേയൻ നായർ കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ ഗവൺമെൻറ് പൂർണ്ണമായും അവഗണിച്ചത് പ്രതിഷേധാർഹമാണ്. തലപ്പാറ സലഫി മസ്ജിദ് കോൺഫ്രൻസ് ഹാളിൽ നടന്ന ക്യാമ്പിൽ ജില്ലാ ഭാരവാഹികളായ ബഷീർ കാടേങ്ങിൽ,മുഹമ്മദാലി ചേളാരി,മൻസൂർ തിരുരങ്ങാടി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ് എടുത്തു, ആസിഫ് സ്വലാഹി അധ്യക്ഷം വഹിച്ചു, അബ്ദുൽ ഗഫൂർ പുള്ളിശ്...
Malappuram

വില്ലേജ് ഓഫിസുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

ഊരകം, പാണക്കാട് വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടത്തിയത് മലപ്പുറം: ജില്ലാ കലക്ടർ വി.ആർ പ്രേം കുമാറിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പാണക്കാട്, ഊരകം വില്ലേജ് ഓഫീസുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. റവന്യൂ വകുപ്പിലെ സീനിയർ സൂപ്രന്റ് അൻസു ബാബു, ജൂനിയർ സൂപ്രന്റുമാരായ എൻ.വി.സോമസുന്ദരൻ, എസ്.എൽ ജ്യോതി, സീനിയർ ക്ലർക്കുമാരായ എസ് ജയലക്ഷ്മി, ഇ. പ്രസന്നകുമാർ , ക്ലർക്കുമാരായ പി. സജീവ്, സി. സ്വപ്ന എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസുകളിൽ എല്ലാ മാസവും കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഗൗരവമുള്ള പരാതികളോ ക്രമക്കേടുകളോ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും കലക്ടർ അറിയിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തി സർക്കാർ സേവനങ്ങൾ ക...
Information

ഹജ്ജ് – 2023: വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്ക് അവസരം

ഈ വർഷറത്തെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 1171 മുതൽ 1412 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഓരോ അപേക്ഷകരുടെയും എംബാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിൽ പണമടക്കേണ്ടതാണ്. എമ്പാർക്കേഷൻ പോയിന്റ്, അടക്കാനുള്ള തുക(ഒരാൾക്ക്) കോഴിക്കോട് 3,53,313 രൂപകൊച്ചി 3,53,967 രൂപകണ്ണൂർ 3,55,506 രൂപ അപേക്ഷാ ഫോമിൽ ബലികർമ്മത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ,ആ ഇനത്തിൽ 16,344/-രൂപ കൂടി അധികം അടക്കണം. ഒർജിനൽ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (3.5x3.5 white Background) പണമടച്ച രശീതി, നിശ്ചിത...
Information

അരിക്കൊമ്പന്‍ കമ്പത്ത് ; ഓട്ടോറിക്ഷ ഉള്‍പ്പെടെ തകര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു ; മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ്

കേരള അതിര്‍ത്തിയോടു ചേര്‍ന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ഇന്നു രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ വന്‍തോതില്‍ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഓട്ടോറിക്ഷ ഉള്‍പ്പെടെ തകര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. അതേസമയം, അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. തല്‍ക്കാലം മയക്കുവെടി വച്ച് ഉള്‍വനത്തിലേക്ക് നീക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ആനമലയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കുമെന്നും ശ്രീനിവാസ് റ...
Information, Other

പരാതികൾക്ക് പരിഹാരം കണ്ട് ‘കരുതലും കൈത്താങ്ങും’ അദാലത്തുകൾ സമാപിച്ചു

വെള്ളക്കരം കുടിശ്ശിക, ഭൂനികുതി അടയ്ക്കാന്‍ സാധിക്കാത്തത് തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പരിഹാരം ലഭിക്കാതെ പോയ പ്രശ്‌നങ്ങളും പരാതികളുമായി എത്തിയവര്‍ക്കു മുന്നില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉടനടി നടപടികളുമായി സജീവമായപ്പോള്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന അദാലത്തില്‍ ഒട്ടേറെപ്പേരുടെ ആധികള്‍ക്ക് വിരാമമായി. പരാതിക്കാരുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തും ആശ്വാസവാക്കുകള്‍ ചൊല്ലിയും മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ സജീവമായപ്പോള്‍ അദാലത്ത് സര്‍ക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ സാക്ഷ്യമായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിലെ മലപ്പുറം ജില്ലയിലെ അവസാനത്തെ അദാലത്താണ് വെള്ളിയാഴ്ച കൊണ്ടോട്ടിയില്‍ നടന്നത്. മെയ് 15ന് ഏറനാട്, 16ന് നിലമ്പൂർ,...
Feature, Information

കാളിയുടെ വീടിന് സംരക്ഷണഭിത്തി കെട്ടും: അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്

കിഴിശ്ശേരി മുടലാക്കൽ മണ്ണാറക്കുന്നിൽ താമസിക്കുന്ന കാളിക്ക് ഇനി മനസമാധനത്തോടെ വീട്ടിൽ കിടന്നുറങ്ങാം. റോഡിന് മുകൾ ഭാഗത്തായുള്ള വീടിന് സംരക്ഷണഭിത്തിയില്ലാത്തതിനാൽ മുറ്റം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇത് മൂലം വീടും അപകടാവസ്ഥയിലായി. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായപ്പോൾ ഇവിടെ നിന്നിരുന്ന മരവും ശുചിമുറിയും പൊളിച്ചുനീക്കി. തുടർന്ന് റോഡിൽ നിന്ന് സംക്ഷണഭിത്തി കെട്ടി വീടിന്റെ അപകടാവസ്ഥ മാറ്റാൻ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നിരവധി അപേക്ഷകൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും എസ്.സി വിഭാഗത്തിലുള്ള രണ്ട് വീടുകൾ മാത്രമാണ് ഇവിടെയുള്ളതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. മഴക്കാലമാകുന്നതോടെ ഏതു സമയത്തും വീട് ഉൾപ്പെടെ ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കാളി ...
Crime

മലപ്പുറത്ത് അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന്‍ കൊല്ലപ്പെട്ടു

മലപ്പുറം: ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ താമസിക്കുന്ന ശ്രീകൃഷ്ണന്‍ (49) ആണ് ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബതര്‍ക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന.
Accident

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുള്ള കുട്ടി മരിച്ചു

തിരൂരങ്ങാടി: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. വേങ്ങര ചെളിടയ് മണ്ടോടൻ ഹംസ കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈൻ ആണ് മരിച്ചത്. മാതാവ് അനീസയുടെ ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വെച്ചാണ് സംഭവം. ഇവിടെ വിരുന്നു വന്നതായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനതുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം കബറടക്കി. സഹോദരങ്ങൾ, മുഹമ്മദ് അഫ്ന, ഫാത്തിമ നസ....
Accident

പുത്തന്‍പിടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വേങ്ങര : ഊരകം പുത്തന്‍പീടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വേങ്ങര തറയിട്ടയാല്‍ സ്വദേശി സലീം ആണ് മരിച്ചത്. യുവാവിന്റെ ദേഹത്തിലൂടെ ടയര്‍ കയറിയിറങ്ങി. സലീം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍
Accident

ഊരകത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വേങ്ങര : ഊരകം പുത്തന്‍പീടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വേങ്ങര തറയിട്ടയാല്‍ സ്വദേശി സലീം (23) ആണ് മരിച്ചത്. യുവാവിന്റെ ദേഹത്തിലൂടെ ടയര്‍ കയറിയിറങ്ങി. ഇയാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.
Crime

വ്യാപാരിയുടെ കൊലപാതകം ; ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഒരുക്കിയ ഹണി ട്രാപ്പ്, പ്രതികളെ ചോദ്യം ചെയ്തതില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന ക്രൂരകൃത്യം

മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. മലപ്പുറം എസ് പി സുജിത് ദാസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പൊലീസ് തുടക്കം മുതല്‍ ഹണി ട്രാപ്പ് കൊലപാതകമെന്ന് സംശയിച്ചത് ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മെയ് 18 ന് ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. സിദ്ധിഖിനെ ഫര്‍ഹാനയ്ക്ക് ഒപ്പം നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫര്‍ഹാനയുടെയും ആഷിഖിന്റെയും പദ്ധതി. എന്നാല്‍ മുറിയില്‍ വെച്ച് നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തര്‍ക്കമുണ്ടായി. ഇതിനിടയില്‍ മൂന്ന് പേരും താഴെ വീണു. ഈ സമയത്ത് ഫര്‍ഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു....
error: Content is protected !!