Monday, July 21

Blog

വള്ളിക്കുന്നിൽ ഒരാളെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി
Accident

വള്ളിക്കുന്നിൽ ഒരാളെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് : വള്ളിക്കുന്ന് രവിമംഗലം അമ്പലത്തിന്റെ കിഴക്ക് ഭാഗത്ത് കളത്തിൽ പീടിക പരിസരത്തു റെയിൽവേ ട്രാക്കിൽ ഒരാൾ ട്രയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7:30ഓടെ ആണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല വെള്ള കള്ളി മുണ്ടും ബ്രൗൺ കളർ ഷർട്ടും ആണ് ധരിച്ചിരിക്കുന്നത് . പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരായ റഫി, നൗഫൽ, സ്റ്റാർ മുനീർ ഗഫൂർ, ബാബു എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി....
Obituary

കാശ്മീരിൽ മരിച്ച സൈനീകൻ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു

ജമ്മു -കശ്മീരിലെ ലഡാക്കിൽ മരണമടഞ്ഞ മലയാളി സൈനികൻ കെ.ടി. നുഫൈൽ (26) ഭൗതിക ശരീരം രാത്രി 8.ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.  വിമാനത്താവളത്തിൽ ജില്ലാ കലക്ടർ വി.ആർ പ്രേം കുമാർ, ഭൗതിക ശരീരം ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ, എയർപോർട്ട് അതോറിട്ടി ഡയറക്ടർ, സി.ഐ.എസ്.എഫ് കാമാൻഡർ, തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഇന്ന് (ഞായർ ) രാവിലെ ആംബുലൻസിൽ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയിൽ കൊടവങ്ങാടേക്ക് കൊണ്ടുപോകും. ഉമ്മയും പ്രതിശ്രുത വധുവും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മൃതദേഹം ഏറ്റുവാങ്ങും. വിവാഹവുമായി ബന്ധപ്പെട്ട് ലീവിലെത്തിയ നുഫൈൽ ജനുവരി 22 നാണ് ലഡാക്കിലെ സൈനീക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സ...
Crime

പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയിൽ പോലീസിന്‍റെ പിടിയില്‍

മമ്പുറത്ത് തിരൂരങ്ങാടി വലിയ പള്ളിക്ക് സമീപത്തെ വാടക മുറിയിൽ നിന്നാണ് പിടിയിലായത് തിരൂരങ്ങാടി : ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയില്‍ പിടിയില്‍. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നസിയ മൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി (70), തിരൂർ കണ്ണംകുളം സ്വദേശി മൂസകുഞ്ഞിമാക്കാനകത്ത് ജാബിർ (26) എന്നിവരെയാണ് തിരൂരങ്ങാടി എസ് ഐയും സംഘവും അറസ്റ്റ് ചെയ്തത്. https://youtu.be/a5FwwFkpvSk ആന്ധ്രാപ്രദേശില്‍ നിന്നും ട്രയിന്‍മാര്‍ഗ്ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതിന്‍റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ താനൂർ ഡിവൈഎസ്പി വി വി ബെന്നി, പരപ്പനങ്ങാടി സി.ഐ. കെ ജെ ജിനേഷ്, തിരൂരങ്ങാടി എസ് ഐ എൻ.മുഹമ്...
Obituary

നിക്കാഹ് കഴിഞ്ഞു ഒരാഴ്ച്ച മുമ്പ് മടങ്ങിയ മലപ്പുറത്തെ സൈനികൻ ലഡാക്കിൽ മരിച്ചു

അരീക്കോട് : നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുമ്പ് നാട്ടിൽനിന്ന് മടങ്ങിയ മലയാളി സൈനികൻ കശ്മീരിലെ ലഡാക്കിൽ മരിച്ചു. ആർമി പോസ്റ്റൽ സർവീസിലെ ശിപായി അരീക്കോടിനടുത്ത കീഴുപറമ്പ് കുനിയിൽ സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകൻ കോലോത്തുംതൊടി നുഫൈൽ (27) ആണ് മരിച്ചത്. ശ്വാസതടസ്സമുണ്ടായതിനെ തുടർന്നാണ് മരണം. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് സൈനികവൃത്തങ്ങൾ അറിയിച്ചത്. മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിന് വെച്ച ശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.  കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം. അസം, മേഘാലയ എന്നിവിടങ്ങൾ ഉൾപ്പെടെ എട്ടുവർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ രണ്ടുവർഷമായി ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റിലെ സസ്യശാസ്ത്ര ഗവേഷകര്‍ക്ക്അന്താരാഷ്ട്ര ഹാന്‍സാതെക് പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഗവേഷക സംഘത്തിന് അന്താരാഷ്ട്ര ഹാന്‍സാതെക് പുരസ്‌കാരം. സര്‍വകലാശാലാ പഠനവകുപ്പ് മേധാവി കൂടിയായ ഡോ. ജോസ് ടി. പുത്തൂര്‍, അസി. പ്രൊഫസര്‍മാരായ മഞ്ചേരി യൂണിറ്റി വനിതാ കോളേജിലെ ഡോ. പി. ഫസീല, തൃശ്ശൂര്‍ ശ്രീകേരള വര്‍മ കോളേജിലെ ഡോ. എ.കെ. സിനിഷ, സ്ലോവാക്യയിലെ സ്ലോവാക് സര്‍വകലാശാലാ പ്ലാന്റ് ഫിസിയോളജി പഠനവകുപ്പിലെ മരിയന്‍ ബ്രസ്റ്റിക് എന്നിവര്‍ക്കാണ് അവാര്‍ഡ്.   ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രശസ്തമായ 'ഫോട്ടോസിന്തറ്റിക' ജേണലില്‍ ഇവരുടെ പേരില്‍ പ്രസിദ്ധീകരിച്ച പഠന ലേഖനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സൈറ്റേഷന്‍സ് ലഭിച്ചതിന്റെ പേരിലാണ് പുരസ്‌കാരം. പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച വിത്തിനമായ 'മംഗള മസൂറി' കാലാവസ്ഥാ വ്യതിയാനങ്ങളോട് പ്രതികരിക്കുന്നതിനെക്...
Obituary

ബന്ധുവീട്ടിലേക്ക് മക്കളോടൊപ്പം കല്യാണത്തിന് പോകുമ്പോൾ യുവതി ബസ്സിൽ കുഴഞ്ഞുവീണു മരിച്ചു

മൂന്നിയൂർ: ബന്ധുവീട്ടിലേക്ക് വിവാഹത്തിന് മക്കളോളോടൊപ്പം പോകുമ്പോൾ ബസ്സിൽ കുഴഞ്ഞു വീണ യുവതി മരിച്ചു. മൂന്നിയൂർ പാലക്കൽ എറളാട്ടിൽ രാജേന്ദ്രൻ്റെ ഭാര്യ മഞ്ജു (സരിത- 35 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ താനൂരുള്ള ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മക്കളോടപ്പം പരപ്പനങ്ങാടിയിലെത്തി ബസിൽ കയറിയിരിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. പരപ്പനങ്ങാടിയിൽ നിന്നും കയറിയ ബന്ധുക്കളടക്കമുള്ളവർ ഉടൻ പരപ്പനങ്ങാടിയിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും കോഴിക്കോട് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴി മധ്യേയായിരുന്നു മരണം. മൂർക്കത്തിൽ രവീന്ദ്രൻ നായരുടേയും ശ്യാമളയുടേയും മകളാണ്. മക്കൾ: ശീതൾ, ശിഖ, ഷിയ.സഹോദരങ്ങൾ : സബിത, പരേതനായ സതീഷ്....
Accident

കോഴിച്ചെനയിൽ ബൈക്കപകടത്തിൽ ചുള്ളിപ്പാറ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കോഴിച്ചെനയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. വെന്നിയുർ ചുള്ളിപ്പാറ സ്വദേശിയായ തെക്കരത്തോടി അബ്ദു മുസ്‌ലിയാരുടെ മകൻ ടി.ടി. ഷബീർ (47) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റതി നെ തുടർന്ന് കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിപിഎം ബ്രാഞ്ച് അംഗമായിരുന്നു. പ്രവാസി സംഘം യൂണിറ്റ് സെക്രട്ടറി യും ആയിരുന്നു. മാതാവ്: മറിയാമു. ഭാര്യ, കളം വളപ്പിൽ ഹസീന വെങ്ങാട്. മക്കൾ: ഹിബ, റുബ, ഫെല്ല മറിയം. സഹോദരങ്ങൾ : ഷംസുദ്ദീൻ, റഫീഖ്, സൈഫുന്നീസ, സുബൈദ, സുലൈഖ....
Accident

നായ കുറുകെ ചാടി, കൊടക്കല്ലിൽ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്ക്

വെന്നിയുർ : നായ കുറുകെ ചാടിയതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്കേറ്റു. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (75), മകൻ ഹസ്സൻ കുട്ടിയുടെ മകൾ ബദരിയ്യഃ (33) എന്നിവർക്കാണ് പരിക്കേറ്റത്. വെന്നിയുർ കൊടക്കല്ലിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി ആശുപത്രിയിൽ ചികിൽസിച്ചു....
Crime

മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയിലും അയൽവാസിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

കോഴിക്കോട് : കായക്കൊടിയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റേയാളുടെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. വണ്ണാത്തിപ്പൊയിൽ സ്വദേശി ബാബുവിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലും അയൽവാസിയായ രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിൻ്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ തൊട്ടിൽപാലം പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രാവിലെ 8 മണിക്ക് ശേഷമാണ് വീട്ടിലെ കിടപ്പുമുറിയിൽ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ശരീരത്തിൽ നിന്ന് വിട്ട് പോയ നിലയിലും കുടൽ മാല പുറത്തിട്ട നിലയിലുമായിരുന്നു. ഈ സമയത്ത് വീട്ടിൽ ബാബുവിൻ്റെ മക്കളാണ് ഉണ്ടായിരുന്നത്. ഹോട്ടൽ ജീവനക്കാരനായ ബാബു രാവിലെ മൂന്ന് മണിയോടെ ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു. പുറത്തായിരുന്ന ഭാര്യ തിരികെയെത്തിയപ്പോൾ ബാബുവിൻ്റെ മൃതദേഹ...
Crime

വിവാഹത്തിന് മുമ്പേ നവവധു ഗർഭിണി; ഭർത്താവിന്റെ സുഹൃത്തിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു

ആലപ്പുഴ: നവവധു വിവാഹത്തിനു മുൻപേ ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരൂർ മാളിയേക്കൽ നൈസാമാണ് (47) പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി അമ്പലപ്പുഴ പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി നൈസാമിന്റെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. ഡിസംബർ 18ന് വിവാഹിതയായ യുവതി ഗർഭിണിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ വിവാഹത്തിന് മുമ്പേ യുവതി ഗർഭിണിയാണെന്ന വിവരം ഭർതൃവീട്ടുകാർ അറിഞ്ഞു. ഇതോടെയാണ് അഞ്ചുവർഷത്തോളം നീണ്ട പീഡനവിവരം പുറത്തായത്.നൈസാം മുൻകൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. 16 വയസു മുതൽ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതിയുടെ മൊഴി. മുൻപ് എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയ...
Politics

ടോസിൽ ഭാഗ്യം തുണച്ചു; റീ കൗണ്ടിൽ ചേളാരി ഗവ:പോളി യു ഡി എസ് എഫിന്

ചേളാരി : തിരൂരങ്ങാടി ഗവ. അവുക്കാദര്‍ കുട്ടി നഹ സ്മാരക പോളിടെക്‌നിക് കോളജില്‍ ബുധനാഴ്ച നടന്ന റീകൗണ്ടിങ്ങിനെ തുടര്‍ന്ന് യു.ഡി.എസ്.എഫിന് വിജയം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച എസ്.എഫ്.ഐ - യു.ഡി.എസ്.എഫ് സ്ഥാനാർഥികള്‍ തുല്യവോട്ടുകള്‍ നേടി. ഇതോടെ ടോസിങ് നടത്തി ചെയര്‍മാന്‍ സ്ഥാനം യു.ഡി.എസ്.എഫിന് ലഭിച്ചു. ചെയര്‍മാന്‍ പദവി ലഭിച്ചതോടെ പോളി യൂനിയന്‍ ഭരണം യു.ഡി.എസ്.എഫ് നിലനിര്‍ത്തി. എം.പി. റെനിനാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. പി. മുഹമ്മദ് ഷഹ്‌സാദ് (വൈസ് ചെയര്‍മാന്‍), എം.വി. ഇര്‍ഫാന ( വൈസ് ചെയര്‍പേഴ്‌സൻ), മുഹമ്മദ് നാഫിഹ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് നിയാസ് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് യു.ഡി.എസ്.എഫ് സ്ഥാനാർഥികള്‍. ഡിസംബര്‍ രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാർഥികളായ പി.ടി. യാസീന്‍ അഷ്‌റഫ് ( മാഗസിന്‍ എഡിറ്റര്‍), നിര്‍മ്മല്‍ ആന്റണി (പി.യു....
Obituary

മുസ്ലിം ലീഗ് നേതാവ് ഇ. ഹംസ ഹാജി അന്തരിച്ചു.

മുസ്‌ലിം ലീഗ്‌ നേതാവും കൊടിഞ്ഞിയിലെ ആദ്യകാല ബിരുദധാരികളിൽ ഒരാളുമായ എലിമ്പാടൻ ഹംസ ഹാജി (79) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് കൊടിഞ്ഞി പള്ളിയിൽ. കൊടിഞ്ഞി പള്ളി കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്. മുസ്‌ലിം ലീഗ്‌ നന്നമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, തിരൂരങ്ങാടി ബ്ലോക്ക്‌ മെമ്പർ, അൽ അമീൻ നഗർ പള്ളി, മദ്രസ സെക്രട്ടറി, കൊടിഞ്ഞി ജി എം യു പി സ്കൂൾ പി ടി എ പ്രസിഡന്റ്, കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ജനകീയാസൂത്രണ കമ്മിറ്റി അംഗമായിരുന്നു. പഴയകാല വോളിബോൾ താരമായിരുന്നു. ഫാറൂഖ് കോളേജ് വോളിബോൾ ടീം അംഗമായിരുന്നു. എസ് ഐ നിയമനം കിട്ടിയിരുന്നെങ്കിലും കുടുംബത്തിന്റെ ബിസിനസ് നോക്കാൻ ജോലി വേണ്ടെന്ന് വെച്ച് തമിഴ്‌നാട്ടിൽ പോകുകയായിരുന്നു. ഭാര്യ:പാത്തുമ്മ. മക്കൾ: മുഹമ്മദ്‌ കുട്ടി, യൂനസ്, അഷ്‌റഫ്‌, ആയിഷ, സുബൈദ, ഖദീജ, മൈമൂന, മരുമക്കൾ: അബ്ദുറഹീം ക...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാവനിതാ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 27-ന് തുടങ്ങും കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 27-ന് തുടങ്ങുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.കാലിക്കറ്റ് സര്‍വകലാശാലാ പി.ടി. ഉഷ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 27, 28, 29 തീയതികളിലാണ് മത്സരം. ഇന്ത്യയിലെ 85-ല്‍പരം സര്‍വകലാശാലകളില്‍ നിന്നായി 450-ലധികം താരങ്ങള്‍ മത്സരിക്കും. 10 കാറ്റഗറിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. നിലവിലെ ജേതാക്കളായ പഞ്ചാബ് സര്‍വകലാശാലയിലെ അന്താരാഷ്ട്ര താരങ്ങളായ ഗ്വനഹ്വാരി യാദവ്, ഷ്രാബനി ദാസ്, സ്‌നേഹ സോറന്‍, ബാലോയാലം, ഡിറ്റിമോണി, സ്‌നോവാള്‍, ലേഖ മല്ല്യ എന്നിവരും കേരളത്തിലെ ദേശീയ ചാമ്പ്യന്‍മാരായ സുഫ്‌നാ ജാസ്മിന്‍, അഞ്ജന ശ്രീജിത്ത് എന്നിവരും ചാമ്പ്...
Other

നാലു പതിറ്റാണ്ടുകൾക്ക് ശേഷം സഹപാഠികൾ ഒത്തുകൂടി

തിരുരങ്ങാടി :എസ്. എസ്. എം. എഛ്. എസ്. എസ്.തയ്യാലിങ്ങലിലെ 1984 എസ്. എസ്. എൽ സി ബാച്ച് സഹപാഠികൾനാലു പതിറ്റാണ്ടിനു ശേഷം വീണ്ടും കുടുംബത്തോടൊപ്പം ഒത്തുകുടി.അരീപ്പാറ ദ്വീപിൽ വെച്ച് നടന്ന സംഗമം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ ഖാദർ മുക്കം ഉൽഘാടനം ചെയ്തു. മുസ്തഫ മെതുവിൽ , രാജാമണി ,മൂസക്കുട്ടി വെള്ളിയാമ്പുറം, അൻവർ കരേകുളങ്ങര, അബ്ദു റസാക്ക് മാളിയേക്കൽ, മധുസൂദനൻ മറക്കൽ എന്നിവർ സംസാരിച്ചു.ഭിന്നശേഷി രംഗത്ത് കഴിവ് തെളിയിച്ച അസീം വെളിമണ്ണയെ ചടങ്ങിൽ ആദരിച്ചു. കേരള മാപ്പിള കലാ അക്കാദമി ചെയർമാൻ ലുക്കുമാൻ അരീക്കോട് മോട്ടിവേഷൻ ക്ലാസ് നടത്തി.സുബൈർ വാഴക്കാടിന്റെ ഫുട്ബോൾ ഫലിതവും സിദീഖ് അരീക്കോടും നസറുള്ള തിരൂരങ്ങാടിയും അവതരിപ്പിച്ച സംഗീത വിരുന്നും നടന്നു.തുടർന്ന്പഴയ സഹപാഠികൾ ഒന്നിച്ചുള്ള ജലയാത്രയും സംഘടിപ്പിച്ചു....
Information

വാട്ട്സാപ്പിൽ തീയതി പ്രകാരം സന്ദേശങ്ങൾ തിരയാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

വാട്ട്സാപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നു. ഏറ്റവും പുതിയ 23.1.75 അപ്‌ഡേറ്റിൽ ആണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. പുതിയ അപ്‌ഡേറ്റിൽ ലഭ്യമായ പുതിയ ഫീച്ചറുകളിൽ മെസ്സേജ് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ്, സെർച്ച് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ് ഫീച്ചർ, ഇമേജ് ഫീച്ചറുകൾ, ഡ്രാഗ് ആൻഡ് ഡ്രോപ്പ് തുടങ്ങി നിരവധി ഫീച്ചറുകൾ പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു. വാട്ട്‌സ്ആപ്പ് സെർച്ച് ബൈ ഡേറ്റ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം. സന്ദേശം ലഭിച്ച ദിവസങ്ങൾ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. ഇത് വഴി ഉപയോക്താക്കൾക്ക് വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് വിൻഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയിൽ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്കായുള്ള...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാന്‍ സോഫ്റ്റ്വേര്‍ഡിജിറ്റൈസേഷനില്‍ മുന്നേറി കാലിക്കറ്റ് പരീക്ഷാഭവന്‍ കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവന്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി പുതിയൊരു സോഫ്റ്റ്വേര്‍ കൂടി നിലവില്‍ വന്നു. എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്താന്‍ സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ സംവിധാനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജാണ് ഉദ്ഘാടനം ചെയ്തത്. സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെയും പഠനവകുപ്പുകളിലെയും പതിമൂവായിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്നതാണ് പദ്ധതി. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിവന്ന കാത്തിരിപ്പിനും ജീവനക്കാരുടെ ജോലിഭാരത്തിനും ഇതോടെ അറുതിയാകും. വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് പോര്‍ട്ടല്‍ വഴി മാര്‍ക്ക് ചേര്‍ക്കാനുള്ള സൗകര്യമുണ്ടാകും. ഭാവിയില്‍ കലാ-കായിക താരങ്ങളുടെ ഗ്രേസ് മാര്‍ക്കുകളും ഇതേ രീതിയില്‍ ചേര്‍...
Job

തിരൂരങ്ങാടി നഗരസഭ- ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ജോബ് ഫെയർ; 50 ലേറെ കമ്പനികള്‍ പങ്കെടുക്കും 3000 ൽ പരം ഒഴിവുകൾ

ഇന്റര്‍വ്യൂ പരിശീലനം തുടങ്ങിതിരൂരങ്ങാടി നഗരസഭയുടെയും മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ജനുവരി 28ന് നടക്കുന്ന തിരൂരങ്ങാടി ജോബ് ഫെയര്‍ -തൊഴില്‍ മേളയില്‍ 50ലേറെ സ്വാകാര്യ കമ്പനികള്‍ പങ്കെടുക്കും. തൊഴില്‍ തേടുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങളൊരുക്കുകയാണ് നഗരസഭയുടെ നേതൃത്വത്തില്‍, വിവിധ 3000ല്‍പരം ഒഴികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊഴില്‍ ഇന്‍ര്‍വ്യൂവില്‍ നിന്നും തല്‍സമയ നിയനം നല്‍കും. തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭ ഓഡിറ്റോറിയത്തില്‍ ദ്വിദിന ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി, എം സുജീനി, വഹീദ ചെമ്പ, സെക്രട്ടറി മനോജ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശൈലേഷ്,അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് സംസ...
Information

കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി

തിരൂരങ്ങാടി :- കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി. ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന ഡി.ഡി സൂപ്പര്‍ സോക്കറിലാണ് അതിഥികളായി വീ കാന്‍ ഗ്രൂപ്പിലെ മാലാഖ കുട്ടികള്‍ എത്തിയത്. കൂടാതെ സംസ്ഥാന ശിശുക്ഷേമ വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവും ഭിന്നശേഷി ദേശീയ പഞ്ചഗുസ്തി ഗോള്‍ഡ് മെഡല്‍ വിന്നറുമായ അമല്‍ ഇഖ്ബാല്‍ ചടങ്ങിലെ മുഖ്യാതിഥിയായി. എല്ലാവരുടെയും കൂടെ ഗാലറിയില്‍ ഇരുന്ന് നാട്ടിലെ കളി കാണാന്‍ കിട്ടിയതില്‍ അതിയായ സന്തോഷത്തില്‍ മതിമറന്ന് ആഹ്‌ളാദിക്കുകയായിരുന്നു മാലാഖ കുട്ടികള്‍. കുട്ടികളോടൊപ്പം വീ കാന്‍ പ്രവത്തകരായ അലിഷാ, അഷ്‌റഫ് എം, ഖാലിദ്, ഡി.ഡി ഗ്രൂപ്പ് പ്രവര്‍ത്തകരായ കെ.ടി വിനോദ്, അഫ്‌സല്‍ കെ.വി.പി, ഫിറോസ് കെ.പി, സിറാജ് എം, ഷിഹാബ് വി.പി, അഷ്‌റഫ് കെ എന്നിവരും പങ്കെടുത്തു....
Crime

കരിപ്പൂരിൽ 3 കോടിയുടെ സ്വർണം പിടികൂടി; കടത്തിന് പല വഴികൾ

കരിപ്പൂരിൽ വൻ സ്വർണവേട്ട.ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിനുള്ളിലും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം അഞ്ചു വിത്യുസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. 11.01.2023ൽ എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്നുo ഷാർജ വഴി വന്ന മലപ്പുറം ആതവനാട് സ്വദേശി പൊട്ടങ്ങൽ ഹംസ മകൻ അബ്ദുൽ ആശിഖ് (29) കൊണ്ടുവന്ന കമ്പ്യൂട്ടർ പ്രിൻറർ സംശയത്തേതുടർന്ന് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചുവെക്കുകയുണ്ടായി .ആശിഖ് കൊണ്ടുവന്ന ബാഗ്ഗെജിന്റെ Xray പരിശോധനയിൽ അതിലുണ്ടായിരുന്ന പ്രിന്റ്റിന്റെ ഇമേജിൽ സംശയം തോന്നിയതിനാൽ അത് വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് തന്റെ ...
Crime, Gulf

മലപ്പുറം സ്വദേശിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി; കൂടെയുള്ളയാളെ കഴുത്തറത്ത നിലയിലും

മലപ്പുറം സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു. മലപ്പുറം പുലാമന്തോള്‍ കട്ടുപ്പാറ സ്വദേശി പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശി മഹേഷാണ് കുത്തിക്കൊന്നത്.സൗദിയിലെ ജുബൈലിലാണ് സംഭവം.നെറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്ത് ഉറങ്ങുന്നതിനിടെയാണ് മുഹമ്മദലിയെ കുത്തിയത്. കുത്തിയ ശേഷം പ്രതിയായ മഹേഷ് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുത്തേറ്റ് റൂമില്‍ നിന്ന് ഇറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.സംഭവത്തിന് ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയ മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ജെംസ് കമ്പനി ജീവനക്കാരാണ്. മഹേഷ് കുറച്ചു ദിവസങ്ങളായി മാനസികസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നത്രെ. തുടര്‍ന്ന് ഇയാള്‍ക്ക് കമ്പനി അവധി നല്‍കി വീട്ടില്‍ വീശ്രമിക്കാന്‍ നിര...
Breaking news

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം ; പി കെ ഫിറോസ് അറസ്റ്റില്‍

കോഴിക്കോട് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസ്‌കതമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു. പ്രതിഷേധ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും നിരവധിപേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. പൊതു മുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിക്കല്‍, ഗതാഗതം സ്തംഭിപ്പിക്കല്‍ എന്നിവയാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് ഫിറോസ്. നേരത്തെ 28 യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. അല്‍പസമയത്തിനകം പി കെ ഫിറോസിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു....
Breaking news

നേര്‍ച്ച കാശ് ചോദിച്ചെത്തിയ യുവാവ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു ; പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

തിരുവനന്തപുരം: പട്ടാപ്പകല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച ആളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. പളനിയില്‍ പോകാന്‍ നേര്‍ച്ച കാശ് ചോദിച്ചെത്തിയ യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതിയെക്കുറിച്ച് കുറിച്ച് അറിയുന്നവര്‍ ഉടന്‍ വഞ്ചിയൂര്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന് വഞ്ചിയൂര്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. 9497980031 എന്ന നമ്പറില്‍ ആണ് വിവരമറിയിക്കേണ്ടത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ഹോട്ടലില്‍ ഇരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പഴനിയില്‍ പോകാന്‍ നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്റെ വാതിലില്‍ മുട്ടിയത്. ഇയാളുടെ കൈയിലൊരു തട്...
Other

ആക്രി സാധാനങ്ങൾ വിറ്റപ്പോൾ എ ടി എം കാർഡും പെട്ടു, പ്രവാസിക്ക് ആറര ലക്ഷം രൂപ നഷ്ടപ്പെട്ടു

ആക്രി സാധനങ്ങൾക്കൊപ്പം അബദ്ധത്തിൽ പെട്ടുപോയ എ.ടി.എം കാർഡും പിൻ നമ്പറും ഉപയോഗിച്ച് തമിഴ്‌നാട് സ്വദേശി പ്രവാസി മലയാളിയുടെ ആറ് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. ആലപ്പുഴ പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിക്കാണ് 6.31 ലക്ഷം രൂപ നഷ്ടമായത്. തമിഴ്‌നാട് തെങ്കാശി സ്വദേശി ബാലമുരുക(43)നാണ് പണം തട്ടിയതെന്ന് കേസ് അന്വേഷിച്ച് ചെങ്ങന്നൂർ പോലീസ് പറഞ്ഞു.  എ.ടി.എം കാർഡിൽതന്നെ പിൻ നമ്പറും എഴുതി വെച്ചതാണ് ബാലമുരുകന് പണം പിൻവലിക്കാൻ സഹായകമായത്. പ്രവാസിയായ ഷാജിക്ക് 2018-ൽ എ.ടി.എം കാർഡ് ലഭിച്ചച്ചെങ്കിലും നാട്ടിലില്ലാത്തതിൽ എ.ടി.എം കാർഡ് ഉപയോഗിച്ചിരുന്നില്ല. 2018-ലെ പ്രളയത്തിൽ ഷാജിയുടെ വീട്ടിലും വെള്ളം കയറി. തുടർന്ന് 2022 ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങളെല്ലാം ആക്രിക്കാർക്ക് വിൽക്കുകയായിരുന്നു. അതിനിടയ്ക്കാണ് എ.ടി.എം കാർഡും സ്വകാര്യ പിൻനമ്പറും ആക്രിസാധനങ്ങൾക്കൊപ്പം പ...
Accident

കൊടിഞ്ഞിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

കൊടിഞ്ഞി : കോറ്റത്തങ്ങാടിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ഓട്ടോ യാത്രക്കാരായ കുടുംബത്തി നാണ് പരിക്ക്. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. ഓട്ടോ ഡ്രൈവർ കണ്ണന്തളി സ്വദേശി എം കെ മുസ്തഫയുടെ മകൻ ആഷിഖ് (26), മാതാവ് സുലൈഖ 48, ഭാര്യ മിസ്റിയ 24, മകൾ റഷ 3 എന്നിവർക്കാണ് പരിക്ക്. തിരൂരങ്ങാടി യിലേക്ക് പോകുകയായിരുന്ന ഓട്ടോയും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Information, Local news

വിവാഹ പുർവ്വ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു

തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യുത്ത്സിന്റെ യും തിരുരങ്ങാടി പി എസ് എം ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസെല്ലിംഗ്' ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ്‌ കുട്ടി ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ :കെ അസീസ് അധ്യക്ഷത വഹിച്ചു.മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളാണ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമുഖേന അവരിൽ അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റൽ കൗൺസലിംഗിന്റെ ഉദ്ദേശ്യം. ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം,വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ, കോൺഫ്ലിക്ട് മാനേജ്മെന്റ്, ബഡ്‌ജറ്റിങ്, പേരെന്റിങ്...
Education

എക്സലൻസി ടെസ്റ്റ്; വെസ്റ്റ് ജില്ലയിൽ പതിനായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി

തിരൂരങ്ങാടി: വിസ്ഡം എജുക്കേഷൻ ഫൌണ്ടേഷൽ ഓഫ് ഇന്ത്യ (വെഫി) ക്ക് കീഴിൽ നടത്തി വരുന്ന എക്സലൻസി ടെസ്റ്റ് ജില്ലയിൽ പതിനായിരത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. പത്താം തരത്തിലും ഹയർസെക്കണ്ടറിയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് ജില്ലയിലെ 132 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. സ്കൂളുകൾ, ട്യൂഷൻ സെൻററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ എക്സലൻസി ടെസ്റ്റ് ചോദ്യമികവ് കൊണ്ടും സംവിധാനം കൊണ്ടും വളരെ മികവ്പുലർത്തുന്ന പരീക്ഷയാണ്. ഇംഗ്ലീഷ്,മാത് സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, മീഡിയങ്ങളിലാണ് എക്സലൻസി ടെസ്റ്റ് നടന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 4 നാണു എക്‌സലൻസി ടെസ്റ്റ്‌ സമാപിച്ചത്. എക്സലൻസി ടെസ്റ്റിനോടനുബന്ധിച്ച് ഗൈഡൻസ് ക്ലാസും നടന്നു. എക്സലൻസി ടെസ്റ്റിൻറെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ...
Job

കോട്ടയ്ക്കല്‍ ഗവ: പോളിടെക്‌നിക്കില്‍ നിയമനം

കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള ഇന്റര്‍വ്യൂ നടത്തുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയ്ക്ക് റഗുലര്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ യോഗ്യതയും, ട്രേഡ്‌സ്മാന്‍ തസ്തികയ്ക്ക് ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 25 ബുധനാഴ്ച്ച രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ വച്ച് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2750790....
Other

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ

തിരൂരങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി കടുവാളൂർ സ്വദേശി പട്ടേരികുന്നത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 55 എസ് 350 രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് കത്തിയ നിലയിൽ കണ്ടത്.സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പി സുബൈറിന്റെ സഹാേദരനാണ് അഷ്റഫ്. കൊടിഞ്ഞി മേഖലയിലെ വയൽ നികത്തലിനെതിരെ സുബൈർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിരുന്നു. ഭൂമാഫിയയുടെ ഇടപെടലാണ് ഇതെന്ന് സംശയിക്കുന്നതായി സിപിഐ എം നേതൃത്വം പറഞ്ഞു.സുബൈറിന്റെ ബൈക്കിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി...
Sports

കായിക വിദ്യാഭ്യാസം’ പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍: മന്ത്രി

താനാളൂർ : വിദ്യാലയങ്ങളിലെ കായിക സാക്ഷരതയുടെ കുറവ് നികത്തുന്നതിനും ശാസ്ത്രീയമായി കുട്ടികളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും അടുത്ത അധ്യയന വര്‍ഷം മുതല്‍ 'കായിക വിദ്യാഭ്യാസം' എന്ന പദ്ധതി  ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍.  ഏതെങ്കിലും രണ്ടോ മൂന്നോ കുട്ടികള്‍ മെഡലുകള്‍ നേടുക  എന്നതിനപ്പുറം എല്ലാ കുട്ടികളെയും കായിക രംഗത്തേക്ക് കൊണ്ടുവരാനുള്ള  സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി   അഭിപ്രായപ്പെട്ടു. കുട്ടികളുടെ കായികക്ഷമതയും ആരോഗ്യവും വ്യായാമ ശീലങ്ങളും പരിപോഷിപ്പിക്കുന്നതിനായി താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍. പി സ്‌കൂളുകളില്‍  നടപ്പാക്കുന്ന സമഗ്ര ആരോഗ്യ കായിക പരിപോഷണ പദ്ധതിയായ 'ഓടിയും ചാടിയും ' വട്ടത്താണി കെ പുരം ജി എല്‍ പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്ര ആരോഗ്യ കായിക പദ്ധതിയുടെ ഭാഗമായി...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

'അസന്‍ഡ്-22'മത്സര വിജയികള്‍ കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച 'അസന്‍ഡ്-22' മീറ്റിലെ വിവിധ മത്സരങ്ങളില്‍ ഫാറൂഖ് കോളേജിന് ഓവറോള്‍. മറ്റു ജേതാക്കള്‍ : ആര്‍ദ്ര (മികച്ച മാനേജര്‍, ജെ.എം.സി. തൃശ്ശൂര്‍), മുഹമ്മദ് ലാസിം, ഫയാസ് അഹമ്മദ് (ബിസിനസ് ക്വിസ്, ഫാറൂഖ് കോളേജ്), കെ. നിവേദും സംഘവും (മികച്ച മാനേജ്മെന്റ് ടീം, ശ്രീദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കേഞ്ഞാര്‍).  കേരളത്തിനകത്തും പുറത്തുമുള്ള എണ്ണൂറിലധികം വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. സംഘാടന മികവിനെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. പഠനവകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, പി. നടാഷ, സി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ - കാലിക്കറ്റ് സര്‍വകലാശാലാ അസന്‍ഡ് മാനേജ്മെന്റ് മീറ്റിലെ മത്സരവിജയികള്‍ക്...
error: Content is protected !!