Tuesday, July 8

Blog

ഭാരതപ്പുഴയിൽ 15കാരനും രക്ഷിക്കാനിറങ്ങിയ യുവതിയും ഒഴുക്കിൽ പെട്ടു മരിച്ചു
Accident

ഭാരതപ്പുഴയിൽ 15കാരനും രക്ഷിക്കാനിറങ്ങിയ യുവതിയും ഒഴുക്കിൽ പെട്ടു മരിച്ചു

കുറ്റിപ്പുറം : ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 15കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40), ആബിദയുടെ സഹോദരൻ ആനക്കര സ്വദേശി കൊള്ളാട്ട് വളപ്പിൽ അബ്ദുൽ കബീറിന്റെ മകൻ മുഹമ്മദ്‌ ലിയാൻ (15). എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ മുഹമ്മദ്‌ലിയാൻ ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട യുവതി രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഇവരും ഒഴുക്കിൽപ്പെട്ട് അപകടത്തിൽപ്പെടുന്നത്. ആബിദയുടെയും മുഹമ്മദ്‌ലിയാന്റെയും മൃതദേഹങ്ങൾ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലുക്ക് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്...
Malappuram

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 12 കാരനും പിതൃസഹോദരിയും മുങ്ങിമരിച്ചു

മലപ്പുറം : കുറ്റിപ്പുറം ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 12 കാരിയും പിതാവിന്റെ സഹോദരിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40),ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ മുഹമ്മദ് ലിയാന്‍ ഒഴുക്കില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട യുവതി രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഇവരും ഒഴുക്കില്‍പ്പെട്ട് അപകടത്തില്‍പ്പെടുന്നത്. ഉടനെ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങള്‍ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലുക്ക് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്...
university

സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ ടെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ തിയതി നീട്ടി, അഫ്‌സല്‍ ഉല്‍ ഉലമ പരീക്ഷകളുടെ പുനര്‍ മൂല്യനിര്‍ണയ ഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

രജിസ്‌ട്രേഷന്‍ തിയതി നീട്ടി 2025-26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും സര്‍വകലാശാല സെന്ററുകളിലെയും കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ കാലിക്കറ്റ് യുണിവേഴ്‌സിറ്റി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ ടെസ്റ്റിന് (സി.യു.സി.ഇ.ടി. 2025) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ഏപ്രില്‍ 25, വൈകുന്നേരം 5.00 മണിവരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് ( ( admission.uoc.ac.in ) സന്ദര്‍ശിക്കുക. പരീക്ഷ ബി.ആര്‍ക് ആറാം സെമസ്റ്റര്‍ (2017 സ്‌കീം- 2017 മുതല്‍ 2021 അഡ്മിഷന്‍) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ (ഏപ്രില്‍ 2025) മെയ് 19 മുതല്‍ തുടങ്ങും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റില്‍. ബി.ആര്‍ക് ആറാം സെമസ്റ്റര്‍ (2022 സ്‌കീം- 2022 അഡ്മിഷന്‍) റെകുലര്‍ പരീക്ഷകള്‍ (മെയ് 2025) മെയ് 19 മുതല്‍ തുടങ്ങും. വിശദവിവ...
Kerala

അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജം ; ഏഴു വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥിനിയുടെ കുറ്റസമ്മതം

കോട്ടയം : ഏഴുവര്‍ഷം മുമ്പ് അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജമായിരുന്നെന്ന് വിദ്യാര്‍ഥിനിയുടെ പരസ്യ കുറ്റസമ്മതം. കോടതിയിലെത്തി യുവതി കേസ് പിന്‍വലിച്ചു. കടുത്തുരുത്തി കുറുപ്പന്തറയില്‍ പാരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ല്‍ എറണാകുളം സ്വദേശിനിയായ വിദ്യാര്‍ഥിനിയാണു പരാതി നല്‍കിയത്. പെണ്‍കുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയെത്തുടര്‍ന്ന് പൊലീസ് അധ്യാപകനായ ജോമോനെ അറസ്റ്റ് ചെയ്തു. സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിര്‍ത്തി. പരാതി കൊടുക്കുന്നതിനു മുന്‍പായി ചിലര്‍ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോന്‍ പറയുന്നു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികള്‍ക്കിറങ്ങി. താന്‍ ആത്മഹത്യയ്ക്കുപോലും മുതിര്‍ന്നിരുന്നതായി ഇദ്ദേഹം പറയുന്നു....
Obituary

വീട്ടിലേക്കുള്ള യാത്രക്കിടെ 17 കാരന്‍ കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട്: വീട്ടിലേക്കുള്ള യാത്രക്കിടെ 17 കാരന്‍ കുഴഞ്ഞു കെഎസ്ആര്‍ടിസി ബസില്‍ വീണു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കണ്ടമംഗലം അമ്പാഴക്കോട് സ്വദേശി ഹംസയുടെ മൂത്ത മകന്‍ സിയാദാണ് മരിച്ചത്. മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ദര്‍സ് വിദ്യാര്‍ത്ഥിയായ സിയാദ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി....
National

വഖഫ് ഭേദഗതി നിയമം ; 58 ഏക്കര്‍ ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു : കൂടുതല്‍ വഖഫ് ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാര്‍ സ്വത്തായി രജിസ്റ്റര്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍

ഉത്തര്‍പ്രദേശ്: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള കേസുകള്‍ കോടതിയില്‍ നിലനില്‍ക്കെ 58 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍ പ്രദേശിലെ കൗശാമ്പി ജില്ലയില്‍ ആണ് വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ ഭൂമിയാക്കിയത്. വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് മദ്രസകളും ശ്മശാനങ്ങളും ഉള്‍ക്കൊള്ളുന്ന ഭൂമി ഗ്രാമ സമാജിന്റെ പേരിലായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജില്ലയിലെ ആകെ 98.95 ഹെക്ടര്‍ ഭൂമിയാണ് വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ ഏകദേശം 58 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ച് സര്‍ക്കാര്‍ ഭൂമി ആയിട്ടാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ജില്ലയിലെ മൂന്ന് തഹസില്‍ മേഖലകളിലും അന്വേഷണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വഖഫ് ഭൂമി തിരിച്ചുപിടിച്ച...
Accident

പൈപ്പ് ലൈനിന് കീറിയ റോഡ് നന്നാക്കിയില്ല, സ്കൂട്ടർ തെന്നിവീണ് വിദ്യാർഥിനിക്ക് പരിക്ക്

തിരൂരങ്ങാടി : പൈപ്പ് ലൈനിന് വേണ്ടി കീറിയ റോഡിൽ സ്കൂട്ടർ തെന്നി വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. പതിനാറുങ്ങൽ സ്വദേശി ചാന്തു അബ്ദുൽ കരീമിന്റെ മകൾ സിത്താര യാസ്മിൻ (21) ആണ് പരിക്കേറ്റത്. ചെമ്മാട്- പരപ്പനങ്ങാടി റോഡിൽ പത്തൂർ ഹോസ്പിറ്റലിന് മുന്നിൽ വെച്ചാണ് അപകടം. പൈപ്പ് ലൈന് വർക്ക് നടക്കുന്നിടത്ത് വീണ ഉടനെ പിറകിൽ വന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് കാരണമാണ് വൻ ദുരന്തം ഒഴിവായത്. ചെമ്മാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച മാത്രം അവിടെ മൂന്നാമത്തെ അപകടം ആണെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ സ്ഥിരമായി അപകടം നടക്കുന്നത് പതിവാണ്. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ നിരവധി സംഘടനകൾ പരാതി കൊടുത്തെങ്കിലും ഇതുവരെ യാതൊരു നടപടിയും ആയിട്ടില്ല. ഒരു മാസം മുൻപ് ഈ റോഡിൻറെ ടാറിങ് ആരംഭിക്കുന്നു എന്നും ഉടൻ പൂർത്തീകരിക്കുമെന്നും നഗരസഭാ അധികൃതരും അറിയിച്ചിരുന്നു. ദിവസവും ഇവിടെ നിരവധി അപകടങ്ങളാണ് നടക്കുന്നതെ...
Kerala

സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള ഹജ് യാത്ര ; അര ലക്ഷത്തിലധികം പേരുടെ യാത്ര പ്രതിസന്ധിയിൽ

കൊണ്ടോട്ടി ∙ തീർഥാടകരുടെ സൗദിയിലെ ചെലവുകൾക്കായി മുൻകൂറായി നൽകേണ്ട തുക നിശ്ചിത സമയത്തിനകം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സൗദി സർക്കാർ യാത്ര തടഞ്ഞതോടെ, സ്വകാര്യ ഗ്രൂപ്പുകൾ വഴി അപേക്ഷിച്ച അര ലക്ഷത്തിലധികം പേരുടെ ഹജ് യാത്ര പ്രതിസന്ധിയിൽ. ഇവരിൽ 12,000 പേർ കേരളത്തിൽ നിന്നുള്ളവരാണ്. സ്വകാര്യ ഹജ് ഓപ്പറേറ്റർമാരുടെ വീഴ്ചയാണ് അരലക്ഷത്തിലേറെ സ്ലോട്ടുകൾ നഷ്ടമാകാൻ കാരണമെന്ന് കേന്ദ്ര ‍‍ന്യൂനപക്ഷ മന്ത്രാലയം വിശദീകരിച്ചു. ഇന്ത്യയുടെ പ്രത്യേക അഭ്യർഥനപ്രകാരം 10,000 പേരുടെ ക്വോട്ട പുനഃസ്ഥാപിക്കാൻ സൗദി സർക്കാർ അനുമതി നൽകിയതായും അറിയിച്ചു. കേന്ദ്രം ഹജ് ക്വോട്ട വെട്ടിക്കുറയ്ക്കുകയാണ് എന്ന തരത്തിലുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു കൊച്ചിയിൽ പറഞ്ഞു. ഹജ് കമ്മിറ്റി മുഖേനയുള്ള സീറ്റുകളിൽ ഒന്നുപോലും കുറച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ഹജ് ക്വോട്ട വെട്ടിക...
Local news

നവീകരിച്ച കരുമ്പില്‍ ചുള്ളിപ്പാറ റോഡിന്റെ ആദ്യ ഘട്ടം സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭ വാര്‍ഷിക പദ്ധതിയില്‍ നവീകരിച്ച കരുമ്പില്‍ ചുള്ളിപ്പാറ റോഡിന്റെ ആദ്യ ഘട്ട ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കരുമ്പില്‍ മുതല്‍ സമൂസക്കുളം മേഖല വരെ ടാറിംഗ് നടത്തി. രണ്ടാം ഘട്ടമായി തദ്ദേശ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമൂസക്കുളം മുതല്‍ ചുള്ളിപ്പാറ വരെയുള്ള റോഡ് നവീകരണം ഉടന്‍ തുടങ്ങും. നഗരസഭ പദ്ധതിയില്‍ ചുള്ളിപ്പാറ കയറ്റത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തിയും അടുത്ത ദിവസം തുടങ്ങും. നിരവധി വാഹനങ്ങള്‍ ഗതാഗതം നടത്തുന്ന കരുമ്പില്‍ മുതല്‍ ചുള്ളിപ്പാറ റോഡിന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തികളാണ് നടക്കുക. കൗണ്‍സിലര്‍ ഫാത്തിമ പൂങ്ങാടന്‍, ഒ. ബഷീര്‍ അഹമ്മദ്. കെ.എം. മുഹമ്മദ്. പോക്കാട്ട് അബ്ദുറഹിമാന്‍കുട്ടി, കെകെ നയീം. സാദിഖ് ഒള്ളക്കന്‍, കെ.ഹംസകുട്ടി മാസ്റ്റര്‍, എ.ക...
Obituary

ഉറക്കത്തിൽ ഹൃദയാഘാതം വന്നു പ്ലസ്‌ടു വിദ്യാർഥി മരിച്ചു

എടപ്പാൾ : ഉറക്കത്തിനിടെ പ്ലസ് ടു വിദ്യാർഥി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തട്ടാൻപടി കണ്ണയിൽ അക്ബർ – സാബിറ ദമ്പതികളുടെ മകൻ അൻഫിൽ (18) ആണു മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഏറെ വൈകിയിട്ടും ഉണരാത്തതിനെത്തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാർഥിയാണ്. സഹോദരങ്ങൾ: അജ്ഫൽ (ദുബായ്), അൻസിൽ....
Crime

സ്വകാര്യ ക്ലിനിക്കിൽ നിന്ന് കുട്ടിയുടെ മാല മോഷണം പോയി

തിരൂരങ്ങാടി : സ്വകാര്യ ക്ലിനിക്കിൽ രക്ഷിതാക്കൾക്കൊപ്പം ഡോക്ടറെ കാണിക്കാൻ വന്ന കുട്ടിയുടെ സ്വർണ മാല മോഷണം പോയതായി പരാതി. തവനൂർ അയിങ്കലം സ്വദേശി കുറ്റിപ്പുറം കൂരടയിൽ താമസിക്കുന്ന കടലം പള്ളത്ത് ഫിറോസിന്റെ മകൾ അല അനാര (5) യുടെ കഴുത്തിൽ നിന്നാണ് ഒരു പവന്റെ സ്വർണ മാല കവർന്നത്. കഴിഞ്ഞ ദിവസം ഏ ആർ നഗർ വി കെ പടിയിൽ റാഹ ക്ലിനിക്കിൽ വെച്ചാണ് സംഭവം. ഡോക്ടറെ കാണിക്കാൻ വന്ന രക്ഷിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. രക്ഷിതാക്കൾ ഡോക്ടറെ കാണിക്കാൻ കയറിയപ്പോൾ ഉറങ്ങുകയായിരുന്നു കുട്ടിയെ ക്ലിനിക്കിലെ ഒരു മുറിയിൽ കിടത്തിയിരുന്നു. ഡോക്ടറെ കാണിച്ചു തിരിച്ചു വന്നപ്പോൾ കുട്ടിയുടെ മാല കാണാനുണ്ടായിരുന്നില്ല. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.....
Local news

പെരുന്തോട് വി.സി.ബിയിലെ മെക്കാനിക്കല്‍ ഷട്ടര്‍ : ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

താനൂര്‍ : പൂരപ്പുഴയുടെ സമീപം പെരുന്തോട് വി.സി.ബിയില്‍ മെക്കാനിക്കല്‍ ഷട്ടര്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇറിഗേഷന്റെ മലമ്പുഴയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗമാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കാണ് പദ്ധതി നിര്‍വ്വഹണത്തിന്റെ ചുമതല. താനൂര്‍ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി. മലമ്പുഴ ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ തുക അടവാക്കിയാണ് താനൂര്‍ നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. പാലക്കാട്ടെ മൈന എഞ്ചിനിയേഴ്സ് ആന്റ് കോണ്‍ട്രാകേ്ടഴ്സ് എന്ന കമ്പനിയാണ് പ്രവൃത്തി കരാര്‍ എടുത്തിരിക്കുന്നത്. ഷട്ടറുകളുടെയും മെക്കാനിസത്തിന്റെയും നിര്‍മ്മാണം കമ്പനിയുടെ മണ്ണാര്‍ക്കാടുള്ള വര്‍ക്ക്ഷോപ്പില്‍ ഉടനെ ആരംഭിക്കുമെന്നും ഈ മഴക്കാലത്തിനു മുമ്പ് തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നേരത്തെ നഗരസഭ 36.5 ലക്ഷം...
Local news

പ്രൊഫ: പി മമ്മദ് ഒന്നാം ചരമവാർഷികം ഏപ്രിൽ 20 ന് ; സ്വാഗത സംഘം രൂപീകരിച്ചു

തിരൂരങ്ങാടി : സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, എകെപിസിടിഎ, സാന്ത്വം മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന പ്രൊഫ. പി മമ്മദിൻ്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 20 ന് ഞായറാഴ്ച ആചരിക്കും. ഇതിൻ്റെ ഭാഗമായി അന്ന് വൈകുന്നേരം 7 ന് അനുസ്മരണ പൊതുസമ്മേളനം സംഘടിപ്പിക്കും. വാർഷികാചരണം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘ രൂപീകരിച്ചു. രൂപീകരണ യോഗം സിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദലി അധ്യക്ഷനായി. അഡ്വ. സി ഇബ്രാഹിംകുട്ടി, എ ടി ജാബിർ, ഇ പി മനോജ്, ഖമറുദ്ദീൻ കക്കാട്, പി കെ മജീദ്, കെ ടി കലാം, ഷൗക്കത്ത് തേക്കിൽ, സയ്യിദ് ജുനൈദ് തങ്ങൾ കക്കാട്, പി കെ ഇസ്മായിൽ, സി സി റിയാസ്, എൻ പി അസീസ്, വി ഷബീർ, ടി ഷംലീക്ക്, എം ആഷിഖ്, വി മൊയ്തീൻകുട്ടി, കെ എം അഷ്റഫ്, കെ എം അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി കെ മുഹമ്മദാലിയെ തിരഞ്ഞെടുത്തു.ഏപ്രിൽ 20ന് നടക്കുന്ന അ...
Local news

എസ്.കെ.എസ്.എസ്. എഫ് ചുഴലി യൂണിറ്റ് പാഠപുസ്തക കിറ്റ് വിതരണം ചെയ്തു

പരപ്പനങ്ങാടി: ചുഴലി മുർശിദുസ്വിബിയാൻ കേന്ദ്ര, ബ്രാഞ്ച് മദ്റസകളിലെ ഒന്നാം ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾക്ക് എസ്.കെ.എസ്.എസ്. എഫ് ചുഴലി യൂണിറ്റ് പാഠപുസ്തകവും ബാഗും വിതരണം ചെയ്തു.സ്വദർ മുഅല്ലിം ത്വൽഹത്ത് ഫൈസി, ഹംസ ബാഖവി, ഗഫൂർ ഫൈസി, മുസ്തഫ ഫൈസി, കബീർ ഹുദവി, മുസമ്മിൽ ദാരിമി, കുന്നുമ്മൽ അബ്ദുൽ കരീം ,കുന്നുമ്മൽ കോയക്കുട്ടി,ബദ്റുദ്ധീൻ ചുഴലി എന്നിവർ വിതരണം ചെയ്തു യൂണിറ്റ് പ്രസിഡന്റ്‌ അമീർ സുഹൈൽ, സെക്രട്ടറി കുന്നുമ്മൽ ആശിഖ്, ട്രഷറർ റിസ് വാൻ,എം. ആശിഖ്, ഫസലു റഹ്മാൻ,ശഫീഖ്, അസീൽ, റിഷാദ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി....
Crime

ചായപ്പാത്രം കൊണ്ട് ജ്യേഷ്ഠന്റെ മർദനമേറ്റ യുവാവ് മരിച്ചു

കൊണ്ടോട്ടി : ചായപ്പാത്രംകൊണ്ട് ജ്യേഷ്ഠൻ മർദിച്ചു; ഗുരുതര പരുക്കേറ്റ അനുജൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുളിക്കൽ കൊട്ടപ്പുറം വലിയ പറമ്പ് സ്വദേശി ഉണ്യത്തിപറമ്പ് ടി.പി.ഫൈസൽ (35) ആണ് മരിച്ചത്. ഫൈസലിനെ 12നു രാവിലെ വീട്ടിൽ വച്ച് ജ്യേഷ്ഠൻ ഷാജഹാൻ ചായപ്പാത്രം കൊണ്ടു മർദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്നു പോലീസ്. 12 ന് രാവിലെ 8 മണിക്ക് വീട്ടിൽ വെച്ചാണ് സംഭവം. മരണപ്പെട്ടു പോയ പിതാവിനെ കുറ്റപ്പെടുത്തി യത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ ജ്യേഷ്ഠൻ ഷാജഹാൻ ഡൈനിങ് ഹാളിലുണ്ടായിരുന്ന ചായ പാത്രം കൊണ്ട് തലയിലും നെറ്റിയിലും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. ഫൈസൽ ഇന്ന് വൈകിട്ട് മരിച്ചു. സംഭവത്തിൽ ജ്യേഷ്ഠൻ ടി പി ഷാജഹാനെ (40) ,പോലീസ് അറസ്റ്റ്‌ ചെയ്തു. ടി.പി.ഷാജഹാൻ (40) റിമാൻഡിൽ ആണ്....
Gulf

ഹജ്ജ് – 2025 (5th Waiting list)-വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു.

2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3401 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഏപ്രിൽ 15-നകം അതാത് അപേക്ഷകരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ള മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ...
Crime

മധ്യവയസ്‌കൻ അയൽവാസിയുടെ കുത്തേറ്റ് മരിച്ചു

പെരിന്തൽമണ്ണ : ആലിപ്പറമ്പിൽ മധ്യവയസ്കൻ കത്തിക്കുത്തേറ്റ് മരിച്ചു. അയൽവാസി പൊലീസ് കസ്റ്റഡിയിൽ. ആലിപ്പറമ്പ് പുത്തൻവീട്ടിൽ സുരേഷ് ബാബു (57) ആണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ സത്യനാരായണനെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. മുൻപും ഇരുവരും തമ്മിൽ അടിപിടി നടന്നിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയാണ് സംഭവം....
Accident

സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ വയനാട്ടിലേക്ക് ടൂർ പോയ കോളജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി: സുഹൃത്തുക്കൾക്കൊപ്പം വയനാട്ടിലേക്ക് ടൂർ പോയ കോളജ് വിദ്യാർത്ഥി സ്കൂട്ടർ അപകടത്തിൽ മരിച്ചു. നന്നമ്പ്ര കുണ്ടൂർ ജയറാംപടി സ്വദേശി ഉപ്പുംതറ മുഹമ്മദ് സലീമിൻ്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. സഹയാത്രികൻ കുണ്ടൂർ അത്താണിക്കൽ സ്വദേശി പുളിക്ക പറമ്പിൽ അബ്ദുൽ സലീമിന്റെ ഇസ്‌മായിൽ (20) ന് ഗുരുതര പരിക്കേറ്റു. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അജ്സൽ മരണപ്പെടുകയായിരുന്നു. വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് നിലയത്തിന് മുൻവശത്ത് വെച്ചാണ് അപകടം. സ്‌കൂട്ടർ റോഡിരികിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചാണ് അപകടം. അജ്‌സലും 10 സുഹൃത്തുക്കളും 5 ഇരുചക്ര വാഹനത്തിൽ വയനാട് സന്ദർശിക്കാനെത്തിയതായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം.അജ്സലിന്റെ മാതാവ്: സുഹ്‌റ, സഹോദരങ്ങൾ: സിയാൻ, ഷഹാന ഷെറി.അജ്‌സൽ കോഴിക്കോട് മീഞ്ചന്ത ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്.മാനന്തവാടി...
Accident

വാഹനാപകത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചെമ്മാട് സ്വദേശിനി മരിച്ചു

തിരൂരങ്ങാടി: വാഹനാപകത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു. ചെമ്മാട് പരേതനായ നീലിമാവുങ്ങല്‍ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ മേലാറക്കല്‍ ആസിയ(68)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു അപകടം. നിലമ്പൂരില്‍ പോയി മടങ്ങുന്ന വഴി അരീക്കോട് തോട്ടുമുക്കം റോഡിൽ പനമ്പിലാവിൽ വെച്ച് ഇവര്‍ സഞ്ചരിച്ച ക്രൂയിസര്‍ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആസിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരണപ്പെട്ടത്.മെഡിക്കല്‍ കോളേജിലെ മോര്‍ച്ചെറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചെമ്മാട് പഴയ ജുമാമസ്ജിദ് ഖബറസ്ഥാനില്‍ മറവ് ചെയ്യും. മക്കള്‍: അബ്ദുള്ള കോയ, സൈനുദ്ധീന്‍, അബൂബക്കര്‍ സിദ്ധീഖ്, താഹിറ, സൗദാബി, സാബിറ, സഹീദ, മരുമക്കള്‍: മഹ്‌റൂഫ് വി.കെ പടി, മുസ്തഫ മലപ്പുറം, ഇബ്രാഹീം കുട്ടി വേങ്ങര, ഷമീര്‍ നീരോല്...
Accident

മാനന്തവാടിയിൽ ബൈക്ക് അപകടം; കുണ്ടൂർ സ്വദേശി മരിച്ചു

മാനന്തവാടി: ബൈക്ക് അപകടത്തിൽ തിരൂരങ്ങാടി കുണ്ടൂർ സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. വളളിയൂർ കാവ് ഫയർ സ്റ്റേഷന് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുണ്ടൂർ ജയറാം പടി സ്വദേശി ഉപ്പും തറ സലീമിന്റെ മകൻ അജ്സൽ (20) ആണ് മരിച്ചത്. കുണ്ടൂർ അത്താണിക്കൽ ടർഫിന് സമീപം പുളിക്കപ്പറമ്പിൽ സലീമിന്റെ മകൻ ഇസ്മായിൽ(20) നാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം എന്നാണ് അറിയുന്നത്....
Malappuram

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതി മരിച്ച നിലയില്‍

മലപ്പുറം : ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അത്തിപ്പറ്റയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ആമയെ വളര്‍ത്തുന്ന ടാങ്കിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് (35) മരിച്ചത്. ആമയ്ക്ക് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. വി.കെ. അഷറഫ് എന്നയാളുടേതാണ് വീട്. ഇദ്ദേഹം വിദേശത്താണ്. മാസങ്ങളായി ഈ വീട് അടഞ്ഞു കിടക്കുകയാണ്. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുള്ളത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി. അയല്‍ വീട്ടില്‍ ജോലിചെയ്യുന്ന സ്ത്രീയാണ് ഫാത്തിമയെന്നും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. വളാഞ്ചേരി സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....
Crime

ലഹരി വസ്തുക്കളുമായി മുന്നിയൂരിലെ 3 യുവാക്കൾ പിടിയിൽ

മുന്നിയൂർ : എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി മുന്നിയൂർ സ്വദേശികളായ 3 യുവാക്കളെ പോലീസ് പിടികൂടി. മുന്നിയൂർ പാറക്കടവ് സ്വദേശി മണമ്മൽ സിംസാറുൽ മുസദ്ധിഖ് (24), പാറക്കടവ് കുട്ടുക്കവത്ത് മുഹമ്മദ് ഷാനിബ്‌ (20), വെളിമുക്ക് സൗത്ത് ആലുങ്ങൽ സ്വദേശി കീലിപ്പുറത്ത് മുഹമ്മദ് അഷ്മർ (20), എന്നിവരെ 25 മില്ലിഗ്രാം ഗ്രാം എം.ഡി.എം.എയും, മുപ്പത് ഗ്രാം കഞ്ചാവുമായി മണ്ണട്ടാംപാറയിൽവെച്ച് സ്‌കൂട്ടർ സഹിതം തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അഷ്മർ ഇതിനുമുമ്പും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മുന്നിയൂർ മണ്ണട്ടാംപാറ അണക്കെട്ടിന് സമീപത്ത് വെച്ചാണ് സംഭവം. അണക്കെട്ട് 6 മീൻ പിടിക്കാനും എന്ന വ്യാജ എത്തുന്ന പലരും ലഹരി ഉപയോഗത്തിന് ഇവിടെ ഉപയോഗത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറഞ്ഞു. പ്രതികളെ ജാമ്യത്തിൽ വിട്ടു. മണ്ണട്ടാം പാറ, മാഹി പാലം ഇവിടെ കേന്ദ്രീകരിചാൻ ലഹരി മാഫിയ പ്രവർത്തിക്കുന്നത്. പോലീസ് നടപടി കർ...
Malappuram

സിദ്ധീഖ് കാപ്പന്റെ വീട്ടില്‍ അര്‍ധരാത്രി പരിശോധനയെന്ന് പൊലീസ് അറിയിപ്പ്, ഒഴിവാക്കി ; മനുഷ്യാവകാശ ലംഘനമെന്ന് സിദ്ധീഖ് കാപ്പന്‍

വേങ്ങര : മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വീട്ടില്‍ രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച് പൊലീസ്. വിവാദമായതോടെ പിന്‍വലിച്ചു. മനുഷ്യാവകാശ ലംഘനമെന്ന് സിദ്ധീഖ് കാപ്പന്‍. സ്ത്രീകളും കുട്ടികളും ഉള്ള വീട്ടില്‍ രാത്രി 12 മണിക്ക് ശേഷം പരിശോധന നടത്തുന്നതില്‍ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്. ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പൊലീസുകാര്‍ വേങ്ങരയിലുള്ള സിദ്ധീഖ് കാപ്പന്റെ വീട്ടില്‍ വരുന്നത്. ഒരാള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുള്ളതുമാണെന്നാണ് പറഞ്ഞത്. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് എന്ന് പറഞ്ഞു. വീട്ടിലേക്കുള്ള വഴിയും സിദ്ദീഖ് കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്ന് പറഞ്ഞെങ്കിലും പൊലീസ് ര...
Business

സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും റെക്കോര്‍ഡ് വില ; 70,000 കടന്നു

സ്വര്‍ണത്തിന് കേരളത്തില്‍ ചരിത്രത്തിലെ എക്കാലത്തെയും റെക്കോര്‍ഡ് വിലയാണ് ഇന്ന്. സ്വര്‍ണത്തിന് പവന് 70,000 കടന്നു. 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച 69,960 രൂപയായിരുന്ന സ്വര്‍ണവില. 4 ദിവസത്തിനിടെ 4360 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 8770 രൂപയാണു വില. വെള്ളിയാഴ്ച 8745 രൂപയായിരുന്നു. ഒരു പവന്‍ ആഭരണത്തിനു പണിക്കൂലിയും നികുതികളും ഉള്‍പ്പെടെ 76,000 രൂപയോളമാകും. പണിക്കൂലി അനുസരിച്ചു തുകയില്‍ വ്യത്യാസമുണ്ടാകും. 2025ല്‍ വന്‍വര്‍ദ്ധനയാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം ഇതിനകം പവന് 13,280 രൂപ കൂടി. ഗ്രാമിനാകട്ടെ 1,660 രൂപയും. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 4,360 രൂപയാണ് വര്‍ദ്ധിച്ചത്. 4 ദിവസത്തിനിടെ 4360 രൂപയുടെ വര്‍ധന. ബുധനാഴ്ച 520 രൂപ, വ്യാഴാഴ്ച 2160, വെള്ളിയാഴ്ച 1480, ഇന്നലെ 200 രൂപ എന്ന ക്രമത്തിലായിരുന്നു വര്‍ധന. ചരിത്രത്തിലാദ്യമായി ഒറ്റ...
Breaking news

15 കാരിയെ 13ഉം 14ഉം വയസ്സുള്ള വിദ്യാർത്ഥികൾ ലൈംഗീകമായി പീഡിപ്പിച്ചു

കോഴിക്കോട്: പതിനഞ്ചുകാരിയെ 13ഉം 14ഉം വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പത്താംക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയെയാണ് എട്ടിലും ഒൻപതിലും പഠിക്കുന്ന വിദ്യാർഥികൾ ചേർന്ന് പീഡിപ്പിച്ചത്. ആറാംക്ലാസിൽ പഠിക്കുന്ന 11കാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു. നഗരത്തിൽ നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപാണ് സംഭവം.കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരും സംഭവമറിഞ്ഞത്. തുടർന്ന്, പൊലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാർത്ഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്....
Local news

ഓൺലൈൻ വ്യാപാരത്തിലെ ചതിക്കുഴികൾ സെമിനാറും വാർഷികവും സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനെട്ടാമത് വാർഷികവും ഉപഭോകത്യ തർക്ക പരിഹാര സെമിനാറും തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ ഏപ്രിൽ 12 ന്ന് സംഘടിപ്പിച്ചു മലപ്പുറം ജില്ല ഉപഭോകത്യ തർക്ക പരിഹാര കമ്മീഷൻ കെ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. ആരാണ് ഉപഭോക്താവ്? എന്താണ്‌ ഉപഭോക്തൃ സംരക്ഷണം? എന്താണ്‌ ഉപഭോക്താവിന്റെ അവകാശം?" ഓൺലൈൻ ബിസിനസ്സിൽ വഞ്ചിതരാകുന്ന യുവതലമുറ ഓൺലൈനിൽ പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താവിനെ വഞ്ചിക്കുന്നതിൽ നിന്നും തെളിവുകൾ ശേഖരിച്ച് എങ്ങിനെ കൺസ്യൂമർ സൊസൈറ്റിയിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നീ വിഷയങ്ങൾ വിശദമായി ക്ലാസ് എടുക്കുകയും ചോദ്യോത്തരങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുകയും ചെയ്തു . ഡോ. അബ്ദുൽ റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. റേഷൻ പൊതുവിതരണവും അതിൻറെ പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പ്ര...
Kerala

ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ജസ്‌ന സലീമിനെതിരേ കേസ്

ഗുരുവായൂർ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച ജസ്ന സലീമിനെതിരെ കേസെടുത്ത് പൊലീസ്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാർത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിലുള്ളത്. മുസ്ലിം മതത്തിൽ പെട്ട കൃഷ്ണഭക്ത എന്ന നിലയില്‍ നേരത്തേ വൈറലായിരുന്നു ജസ്ന സലീം. ഗുരുവായൂർ ക്ഷേത്രത്തിന് മുന്നില്‍വെച്ച്‌ കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച്‌ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഗുരുവായൂർ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തർക്കുള്ള ഇടമാണ്. അവിടെവെച്ച്‌ ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഫാസ്റ്റ് ഫുഡ് തയ്യാറാക്കാന്‍സര്‍വകലാശാലയില്‍ പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാസ്റ്റ് ഫുഡ് തയ്യാറാക്കുന്നതിന് 10 ദിവസത്തെ പരിശീലനം നല്‍കുന്നു. ഏപ്രില്‍ 19-ന് തുടങ്ങുന്ന കോഴ്‌സിലേക്ക് പഠനവകുപ്പില്‍ നേരിട്ടെത്തിയോ താഴെ കാണുന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാം. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവായ 1000 രൂപ അപേക്ഷകര്‍ വഹിക്കണം.വിലാസം: വകുപ്പുമേധാവി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. പി.ഒ., മലപ്പുറം- 673 635. ഫോണ്‍: 9544103276.   പുനര്‍മൂല്യനിര്‍ണയഫലം ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ് 2023 പ്രവേശനം) ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്...
Other

24 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കിസമസ്ത മദ്റസകളുടെ എണ്ണം 10972 ആയി

ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 24 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10972 ആയി.റഹ്മാനിയ്യ മദ്റസ, കന്നിക്കാട്, യൂനിവേഴ്സല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, നാഷ്ണല്‍ നഗര്‍, ഉളിയദഡുക (കാസര്‍ഗോഡ്), ഇഫ്റഅ് മദ്റസ, മുരിങ്കോടി, സഹ്റ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മദ്റസ, തങ്ങള്‍ പീടിക, ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, ഉളിക്കല്‍ (കണ്ണൂര്‍), ശംസുല്‍ഉലമാ മദ്റസ ചേലേമ്പ്ര പാടം, പൊറ്റമ്മല്‍, എം.ഇ.എസ് മദ്റസ, കൊട്ടാരം, വളാഞ്ചേരി, മിസ്ബാഹുല്‍ ഹുദാ മദ്റസ നല്ലംതണ്ണി, ഏനാന്തി, അല്‍-അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, മണലിപ്പുഴ (മലപ്പുറം), നൂറുല്‍ ഇസ്ലാം മദ്റസ കോളപ്പാകം, സബീലുല്‍ ഹിദായ മദ്റസ, കാരയില്‍പുറം, നൂറുല്‍ഹുദാ മദ്റസ, മഠത്തില്‍കുണ്ട് (പാലക്കാട്), ശംസുല്‍ഹുദാ മദ്റസ, ആലപ്പുഴ വാടയ്ക്കന്‍ ഗുരുമന്ദിരം വാര്‍ഡ് (ആലപ്പുഴ), സ...
Other

സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍; എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്)

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ. എഛ് കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), ടി.പി അബൂബക്കർ മുസ്‌ലിയാർ പാലക്കോട് (ട്രഷറര്‍), സി.പി അബ്ദുല്ല മുസ്ലിയാര്‍, കെ ഹംസ മുസ്ലിയാര്‍ അമ്പലക്കടവ് (വൈസ് പ്രസിഡന്റുമാര്‍), വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, കെ. ഇ മുഹമ്മദ് മുസ്‌ലിയാര്‍ തൊടുപുഴ (സെക്രട്ടറിമാര്‍), അലി ഹുസൈൻ ശൗകത്ത് ബാഖവി ചേലേമ്പ്ര (ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍), ഫള്ലുറഹ്മാന്‍ ഫൈസി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് ശരീഫ് ബാഖവി ചട്ടിപ്പറമ്പ് (കണ്‍വീനര്‍) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.സര്‍വ്വീസില്‍ നിന്നും വിരമിച്ച വി.കെ ഉണ്ണീന്‍ കുട്ടി മുസ്ലിയാര്‍ എടയാറ്റൂര്‍,  കെ. അലി മുസ്ലിയാര്‍ ചോക്കാട്, കെ.കെ.എം. ഹനീഫല്‍ ഫൈസി വാകേരി, ഇ ഹംസ മുസ്ലിയാര്‍ പുതുപ്പറമ്പ്, ടി അബ്ദുല്‍ കരീം മുസ്ലിയാര്‍ ആനമങ്ങാട് എന്നിവര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍ക...
error: Content is protected !!