Friday, July 18

Blog

വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 2 പേർ പിടിയിൽ
Calicut

വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 2 പേർ പിടിയിൽ

പരപ്പനങ്ങാടി : ആന്ധ്രപ്രദേശിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. മുന്നിയൂർ പുഴക്കലകത്ത് മുഹമ്മദ് ജൈസൽ (33), പാലത്തിങ്ങൽ ചപ്പങ്ങത്തിൽ അബ്ദുൾ സലാം. സി, വയസ്സ് (39) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പല കേസുകളിലും ഉൾപ്പെട്ടവരാണ്. പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി മലപ്പുറം പോലീസ് സംസ്ഥാനത്തിലെ തന്നെ വലിയ കുറെ എൻഡിപിഎസ് നിയമപ്രകാരമുള്ള കേസുകൾ പിടികൂടിയിരുന്നു. അതിനെ തുടർന്നും സർക്കാരിന്റെ യോദ്ധാവ് എന്ന ലഹരിക്കെതിരെ ഉള്ള പ്രോഗ്രാം തുടങ്ങിയതോടുകൂടിയും ലഹരിവസ്തുക്കൾ പൊതുവേ കിട്ടാനില്ലാത്തതുകൊണ്ട് മുൻ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ കഞ്ചാവ് വില്പനയുടെ അനന്തമായ സാധ്യതകൾ മനസ്സിലാക്കി ആന്ധ്രപ്...
Gulf

സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ; 2 കോടി 20 ലക്ഷം രൂപ സമ്മാനം

റിയാദ്: സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും. വനിതാ സിംഗിൾസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെ ഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. സൗദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ...
Other

സപ്ലൈക്കോ നെല്ല് സംഭരണം മുണ്ടകന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സപ്ലൈക്കോ നെല്ല് സംഭരണം 2022-23 മുണ്ടകന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2023 മാര്‍ച്ച് 31ന് മുമ്പ് നെല്ല് കൊയ്ത് സംഭരണത്തിനായി നല്‍കാന്‍ കഴിയുന്ന കര്‍ഷകര്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഇനി മുതല്‍ സംഭരിച്ച നെല്ലിന്റെ പണം നേരിട്ട് അക്കൗണ്ടില്‍ നല്‍കുന്നു. പിആര്‍എസ് ലോണ്‍ സംവിധാനം നിര്‍ത്തലാക്കി. എല്ലാ കര്‍ഷകരും പുതുതായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. അപേക്ഷ പുതുക്കി നല്‍കുന്ന രീതി ഉണ്ടായിരിക്കില്ല. സ്വന്തം, പാട്ടം(താല്‍ക്കാലികം)ഭൂമിയില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ പ്രിന്റ് പകര്‍പ്പ് ഒപ്പിട്ടത് കൃഷിഭവനില്‍ നല്‍കണം. ഒരു കര്‍ഷകന് തന്നെ സ്വന്തം, പാട്ടം എന്നിങ്ങനെ കൃഷിയുണ്ടെങ്കില്‍ രണ്ട് അപേക്ഷ ആയി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. വെള്ള, ചുവപ്പ് നെല്ല് ഇനങ്ങള്‍ ഒരാള്‍ തന്നെ കൃഷി ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് അപേക്ഷയായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. പാട്ടകൃഷി ചെയ്യ...
Accident

വീടിന്റെ ഗെയ്റ്റ് ദേഹത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു

തിരൂർ : കളിക്കുന്നതിനിടെ വീടിന്റെ ഗെയ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു. തിരൂർ തലക്കടത്തൂരിലാണ് നാടിനെ കണ്ണീരണിയിച്ച കുരുന്നിന്റെ മരണം. ഉപ്പൂട്ടുങ്ങൽ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകൻ മുഹമ്മദ് സയ്യാൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം ഗെയിറ്റിൽ കയറി കളിക്കുകയായിരുന്നു സയ്യാൻ. ഇതിനിടെ ഗെയ്റ്റ് മറിഞ്ഞു സയ്യാൻ അതിനടിയിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. അരീക്കാട് എ.എം.യു.പി സ്കൂൾ പ്രീപ്രൈമറി വിദ്യാർത്ഥിയാണ് സയ്യാൻ. വിദേശത്തായിരുന്ന പിതാവ് അഷ്റഫ് അപകടത്തെ തുടർന്ന് നാട്ടിലെത്തിയിട്ടുണ്ട്. ഷിബിലി, ഫാത്തിമ റിസാന, ഷമ്മാസ്, ഷഹന ഷെറിൻ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....
Accident

കോട്ടക്കൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചു മറിഞ്ഞു

കോട്ടക്കൽ: ബ്രേക്ക് നഷ്ടപ്പെട്ട ചരക്ക് ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചു മറിഞ്ഞു അപകടം. കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് കാറിലും സ്കൂട്ടറിലും ഇടിച്ച് മറിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാർക്കും സ്കൂട്ടറിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് 11:45 നാണ് അപകടം. പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. https://youtu.be/2UkpuoIo6Eg വീഡിയോ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശനം തീയതി നീട്ടി കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവയിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള അവസാന തീയതി 7-ന് വൈകീട്ട് 3 മണി വരെ നീട്ടിയിരിക്കുന്നു. ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം 5-ന് വൈകീട്ട് 4 മണി വരെ ലഭ്യമാകും. സീറ്റ് ഒഴിവ് വിവരങ്ങള്‍ക്കായി അതത് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെടുക.     പി.ആര്‍. 1527/2022 എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്ലേറ്റ് രജിസ്‌ട്രേഷന് അവസരം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് ലേറ്റ് രജിസ്‌ട്രേഷന് അവസരം. താല്‍പര്യമുള്ളവര്‍ 5-ന് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് 7-ന് രാവിലെ 11 മണിക്ക് ഓഫീസില്‍ ഹാജര...
Crime

കാറിൽ ചാരി നിന്നതിന് പിഞ്ചു ബാലനെ ക്രൂരമായി മർദ്ദിച്ചു

കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമർദ്ദനം. കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിയെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ​ഗണേഷ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് ക്രൂരകൃത്യം ചെയ്തത്. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിട്ടില്ല. വാർത്തയ്ക്ക് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നും ആരോപണം ഉയർന്നു. കേരത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. ...
Obituary

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തൃശൂർ ആളൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആളൂർ എടത്താടൻ ജംഗ്ഷന് സമീപം മാണി പറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടന്നാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ സംസ്കാരം നടത്തി....
Crime

യുവതി മക്കളെ കൊന്ന് ജീവനൊടുക്കിയ സംഭവം; പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന

കോഴിച്ചെന: മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം കുടുംബ പ്രശ്നങ്ങൾ മൂലമെന്ന് സൂചന. ചെട്ടിയാംകിണർ നാക്കുന്നത്ത് (പാങാട്ട്) റാഷിദ് അലിയുടെ ഭാര്യ സഫുവ (27) യാണ് ജീവനൊടുക്കിയത്. മക്കളായ ഫാത്തിമ മര്‍ഷീന (4), മറിയം (ഒരു വയസ്സ്) എന്നിവരെ കൊന്ന ശേഷം കിടപ്പുമുറിയില്‍  തൂങ്ങി മരിക്കുകയായിരുന്നു. മരണത്തിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളാണ് എന്നാണ് പ്രാഥമികവിവരം. ഇന്ന് രാവിലെ ആണ് സംഭവം. സഫുവയും മക്കളും കിടന്നിരുന്ന മുറിയുടെ വാതിലില്‍ തട്ടി വിളിച്ചിട്ടും അനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ചു അകത്തു കയറിയപ്പോഴാണ് സഫുവയെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മക്കളായ ഒരു വയസ്സുള്ള മറിയം, നാലുവയസ്സുകാരി ഫാത്തിമ മര്‍ഷീഹ എന്നിവര്‍ കട്ടിലിലും മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. മക്കളെ ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ശേഷം സഫുവയും അതേ ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊ...
Obituary

തിരൂരങ്ങാടിയിലെ കാരാടൻ മൊയ്തീൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: കാരാടൻ മൊയ്തീൻ ഹാജി (93) അന്തരിച്ചു. 3 മണിക്ക് യതീംഖാനയിൽ പൊതുദർശനത്തിന് വെക്കും. 5 മണിക്ക് മേലെചിന പള്ളിയിൽ ഖബറടക്കും. തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗം, മുനിസിപ്പൽ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. 1921 മലബാർ കലാപത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരണമടഞ്ഞ കാരാടൻ മൊയ്തീന്റെ പേരമകനാണ്. ഭാര്യ: പരേതയായ പുള്ളാട്ട് ഫാത്തിമ, എൻ. ഹാജറ കൊടിഞ്ഞി. മക്കൾ: ഖദീജ, സമദ് കാരാടൻ (മുസ്ലിം ലീഗ് എട്ടാം ഡിവിഷൻ പ്രസിഡന്റ്), സലാഹ് കാരാടൻ (മുൻ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ), ഇബ്ബു കാരാടൻ, ആസ്യ. മരുമക്കൾ: എം.എൻ. മുഹമ്മദലി ഹാജി, തടത്തിൽ അഹമ്മദ് കോയ ഹാജി, സുഹ്റ സമദ്, നസീം സലാഹ്, റസിയ ഇബ്ബു....
Crime

ചെട്ടിയാംകിണറിൽ യുവതിയും പിഞ്ചുമക്കളും മരിച്ച നിലയിൽ

കോഴിച്ചെന : ഉമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിച്ചെന നാക്കുന്നത്ത് (പാങ്ങാട്ട്) റാഷിദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്തിമ മർസീഹ (4), മറിയം (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. മക്കളെ ഒരു മുറിയിൽ മരിച്ച നിലയിലും സഫ്വയെ മറ്റൊരു മുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തതാകുമെന്നാണ് നിഗമനം. വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. കല്പകഞ്ചേരി പോലീസ് സംഭവസ്ഥലത്ത് എത്തി....
Accident

അരീക്കോട് പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു അപകടം

അരീക്കോട്: അരീക്കോട് പോലീസിൻ്റെ ജീപ്പ് അപകടത്തിൽ പെട്ടു. ഇന്ന് വൈകിട്ട് നാല് മണിയോടെ അരീക്കോട് എടവണ്ണ റൂട്ടിലെ പാലപ്പറ്റ ഭാഗത്താണ് അപകടമുണ്ടായത്. അരീക്കോട് പോലീസിൻ്റെ കറുത്ത ഗൂർഖ ജീപ്പ് പാലപ്പറ്റ വളവിൽ തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിസാര പരിക്കുകളോടെ അദ്ധേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസ് ഇൻസ്പെക്ടറെ എടവണ്ണയിൽ ഇറക്കി തിരിച്ച് വരുന്നതിനിടെയാണ് അപകടം. ശക്തമായ മഴയിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് വിശദീകരിച്ചു. നേരത്തെയും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അമിത വേഗതയിലാണ് പോലീസ് വാഹനം സഞ്ചരിക്കാറുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു. അതേ സമയം ഇന്ന് രാവിലെയും അരീക്കോട് പോലീസിൻ്റെ വാഹനം അപകടത്തിൽ പെട്ട...
Other

പരപ്പനങ്ങാടി മേൽപാലം ജംഗ്ഷനിൽ ശാസ്ത്രീയ ട്രാഫിക് സംവിധാനം ഏർപ്പെടുത്തുക: പി ഡി എഫ് പ്രതിഷേധ തീപന്തം നടത്തി

പരപ്പനങ്ങാടി: നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അപകടങ്ങൾ പതിയിരിക്കുന്ന തിരൂർ - കോഴിക്കോട് പാതയിലെ റെയിൽവേ മേൽപ്പാലം ജംഗ്‌ഷനിൽ ശാസ്ത്രീയമായ രീതിയിലുള്ള ട്രാഫിക് സംവിധാനം ഏർപ്പെടുത്തുക, പ്രാദേശിക - ഇതര ഭാഷയിലുമായി ദിശാസൂചന ബോർഡുകൾ സ്ഥാപിക്കുക, മേൽപ്പാലത്തിലേതടക്കം മാസങ്ങളായി പ്രവർത്തനരഹിതമായ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പരപ്പനാട് ഡവലപ്പ്മെന്റ് ഫോറം (പി ഡി എഫ്) മേൽപ്പാലം ജംഗ്ഷനിൽ പ്രതിഷേധ തീപന്തം സമരം നടത്തി . ചമ്രവട്ടം പാത വന്നതോടു കൂടി കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതും ശബരിമല സീസണാകുന്നതോടെ ഇത് ഇരട്ടിയാവുകയും ചെയ്യും രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെടുകയും ചെയ്യും. ട്രാഫിക് സംവിധാനമില്ലാത്തതിനാലും ദിശാസൂചന ബോർഡുകൾ ഇല്ലാത്തതിനാലും ദൂരെ നിന്നും വരുന്ന വാഹനങ്ങൾ ആശയക്കുഴപ്പത്തിലായി ട്രാഫിക് തെറ്റിച്ച് പോകുന്നത് കാരണം...
Other

തിരൂരങ്ങാടി നഗരസഭയില്‍ 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി ഒരുങ്ങുന്നു

കരിപറമ്പ്, ചന്തപ്പടി, കക്കാട്, എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍, തിരൂരങ്ങാടി: അമൃത് മിഷന്‍ ജലപദ്ധതിയില്‍ 15.56 കോടിരൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം അമൃത് മിഷന്‍ സംസ്ഥാന തല ഉന്നതതലയോഗം ഭരണാനുമതി നല്‍കിയതോടെ തിരൂരങ്ങാടി നഗരസഭയില്‍ വിവിധ പദ്ധതികളിലൂടെ ഒരുങ്ങുന്നത് 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി. കല്ലക്കയം ശുദ്ധ ജല പദ്ധതിയില്‍ അന്തിമഘട്ടത്തിലെത്തിയ പത്ത് കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് പുറമെ സ്റ്റേറ്റ് പ്ലാനില്‍ 14 കോടി രൂപയുടെ കല്ലക്കയം രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു തുടങ്ങി. നഗരസഞ്ചയം പദ്ധതിയില്‍ 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെമ്മാട് ടാങ്കിലേക്ക് പുതിയ പമ്പിംഗ് മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിനു ഒന്നര കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു. താലൂക്ക് ആസ്പത്രിയിലേക്ക് നേരിട്ട് ലൈൻ വലിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെണ്ടറും ക്ഷണിച്ചിട്ടുണ്ട്,കല്ലക്കയത്തു ന...
Other

ഭർത്താവിന്റെ പുത്തൻ കാറുമായി 2 മക്കളുടെ മാതാവായ യുവതി 24 കാരനോടൊപ്പം ഒളിച്ചോടി

അടുത്ത മാസം വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിനിടെയാണ് ഒളിച്ചോട്ടം ഭർത്താവ് വാങ്ങിയ പുത്തൻ കാറുമായി രണ്ട് മക്കളുടെ മാതാവായ യുവതി 24 കാരനായ കാമുകനൊപ്പം നാടുവിട്ടു. കണ്ണൂർ ചെങ്ങളായി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ റിസ് വാന (27) എന്ന യുവതിയാണ് പെരുവളത്ത്പറമ്പ് സ്വദേശിയും ബസ് ജീവനക്കാരനുമായ ഇരുപത്തിനാലുകാരൻ റമീസിനൊപ്പം ഒളിച്ചോടിയത്. അലമാരയിൽ സൂക്ഷിച്ച സഹോദരിയുടെ 15 പവൻ സ്വർണവുമായാണ് യുവതി കുട്ടിക്കാമുകനൊപ്പം നടുവിട്ടത്.യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഭർത്താവ് വാങ്ങിയ പുതിയ കാറും സഹോദരിയുടെ 15 പവൻ സ്വർണ്ണാഭരണങ്ങളുമായാണ് ഇവർ കാമുകനൊപ്പം മുങ്ങിയത്. തുടർന്ന് രാത്രി ഒന്നര മണിയോടെ ഭർത്താവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് യുവതി പണം പിൻവലിച്ചു. ഇത് സംബന്ധിച്ച മെസ്സേജ് ഭർത്താവിന് മൊബൈൽ ഫോണിൽ ലഭിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H9MUWS8rO1gJH...
Accident

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണ് പിതാവ് മരിച്ചു

കണ്ണൂർ : ആലക്കോട് നെല്ലിക്കുന്നിൽ കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. അറുപത് കാരനായ താരാ മംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. 18 കാരനായ മകൻ ബിൻസ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മകൻ ബിൻസിന് ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായി ആൾമറ തകർത്താണ് കാർ കിണറിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മാനന്തവാടി രൂപത മെത്രാൻ ബിഷപ്പ് അലക്സ് താരാമംഗത്തിൻ്റെ സഹോദരനാണ് മരിച്ച മാത്തുക്കുട്ടി....
Gulf

90 ദിവസത്തെ വിസിറ്റിംഗ് വിസ യുഎഇ പൂർണമായും നിർത്തി

അബുദാബി: 90 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നി​ർ​ത്തി. ദു​​ബൈ ഒഴികെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ നേ​ര​ത്തെ 90 ദിവ​സ സ​ന്ദ​ർ​ശ​ക വി​സ നി​ർ​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ദു​ബൈ​യും വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ നി​ർ​ത്തി. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച വ​രെ വി​സ ല​ഭി​ച്ച​വ​ർ​ക്ക് 90 ദി​വ​സം കാ​ലാ​വ​ധി​യു​ണ്ടാ​വും.നേ​ര​ത്തെ അ​നു​വ​ദി​ച്ച വി​സ​യി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യാം. അ​തേ​സ​മ​യം, സ​ന്ദ​​ർ​ശ​ക വി​സ നി​ർ​ത്തി​യെ​ങ്കി​ലും ചി​കി​ത്സ​ക്ക്​ എ​ത്തു​ന്ന​വ​ർ​ക്ക്​ 90 ദി​വ​സ​ത്തെ വി​സ ല​ഭി​ക്കും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 തൊ​ഴി​ല​ന്വേ​ഷി​ച്ച്​ വ​രു​ന്ന​വ​ർ​ക്ക്​ പു​തി​യ 'ജോ​ബ് എ​ക്സ്​​​പ്ലൊ​റേ​ഷ​ൻ വി​സ'​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. 60, 90, 120 ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ണ്​ ഈ ​വി​സ ന​ൽ​കു​ന്ന​ത്. എ​ന്നാ​...
Malappuram

പരപ്പനങ്ങാടി – പൊന്നാനി തീരദേശ കെഎസ്ആര്‍ടിസിബസ് ഓടി തുടങ്ങി

തീരദേശ പാത വഴി പരപ്പനങ്ങാടി - പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസിന് തുടക്കമായി. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബസിന് താനൂര്‍ വാഴക്കാത്തെരുവില്‍ സ്വീകരണം നല്‍കി. താനൂര്‍-പരപ്പനങ്ങാടി തീരദേശ മേഖലകളെ ബന്ധിപ്പിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ താനൂര്‍ ഒട്ടുംപുറം പാലം വഴിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. മലപ്പുറം ഡിപ്പോ രണ്ടും പൊന്നാനി സബ്ഡിപ്പോ ഒരു സര്‍വീസുമായിരിക്കും തീരദേശ വഴി ഓടിക്കുക. താനൂര്‍ ജംങ്ഷനിലും ബസ്സ്റ്റാന്‍ഡിലും കയറാതെ പൂര്‍ണമായും തീരദേശ വഴിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാല്‍, കൂട്ടായി, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴിയാണ് സര്‍വീസ്. പൊന്നാനി എംഇഎസ് കോളജ്, മലയാളം സര്‍വകലാശാല മുതലായ കോളജുകളിലേയും സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍, അ...
Accident

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

വളാഞ്ചേരി : ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. വളാഞ്ചേരി ആതവനാട് കാർത്തല ചുങ്കത്ത് വെച്ചാണ് അപകടം. ആതവനാട് പരിതി കാവുങ്ങൽ വെട്ടിക്കാട് ബാപ്പുവിന്റെ മകൻ നാസിഫ് (18)ആണ് മരിച്ചത്. ചോറ്റൂർ സ്വദേശി കളത്തിൽ തൊടി അലിമോൻന്റെ മകൻ ജാസിറിനെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ബൈക്കിൽ ഇടിച്ച ശേഷം ലോറി നാസിഫിന്റെ ദേഹത്തു കയറുകയായിരുന്നു....
Feature

വീറും വാശിയും നിറഞ്ഞ ആവേശത്തിന്റെ സ്കൂൾ കായികകലോത്സവങ്ങൾക്ക് തിരശീല വീണു

കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂൾ കായികമേളക്കും കലാമേളക്കും ആവേശ പരിസമാപ്തി. വിദ്യാർത്ഥികളുടെ നൈസർഗിക കഴിവുകളെ പ്രകടമാക്കാൻ വേണ്ടി സംഘടിപ്പിച്ച കായിക മേള "എക്സ്പ്ളോറിക" , കലാ മേള "ഫ്ളോറോൻസിയ" എന്ന പേരിലുമാണ് സംഘടിപ്പിച്ചത്. എമറാർഡ്, റൂബി, ഡയമണ്ട്,സഫേർ എന്നീ നാല് ഗ്രൂപ്പുകളിലായി കായികമേള രണ്ട് ദിവസവും കലാമേള മൂന്ന് ദിവസവുമാണ് അരങ്ങേറിയത്. ഓടിയും ചാടിയും എറിഞ്ഞും ട്രാക്കും പിറ്റും പൊടി പാറുന്ന മൽസര പോരാട്ടത്തിന് സാക്ഷിയായി. സ്പോർട്സിന് മുന്നോടിയായി ഗെയിംസും നടന്നു. സ്പോർട്സ് മീറ്റിൽ എമറാൾഡ് ഒന്നും റൂബി, ഡയമണ്ട് രണ്ടും സഫേർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കലകൾ കൊണ്ട് കനകം തീർത്ത മൂന്ന് ദിവസം നീണ്ടു നിന്ന ഫോളോറൻസിയ ആർട് ഫെസ്റ്റ് ഉദ്ഘാടന സംഗമത്തിൽ സോഷ്യൽ മീഡിയ വൈറൽ താരം ടിക് ടോക് ബാപ്പുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. മൂന്നു നാളിലെ മൽസരങ്ങളിൽ അറബികലാമേളയോടൊപ്പം മികവുറ്റ കലാ പ്രകടനങ്ങളും അരങ്ങ...
Feature, Health,

താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ്എസ്എഫ് കമ്മിറ്റി വീൽ ചെയറുകൾ വിതരണം ചെയ്തു

തിരൂരങ്ങാടി : ഗോൾഡൻ ഫിഫ്റ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ് എസ് എഫ് തെന്നല വെസ്റ്റ് ബസാർ യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ വീൽ ചെയറുകൾ വിതരണം നടത്തി. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ സ്വാദിഖലി ബുഖാരിയിൽ നിന്നും ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർ ഏറ്റുവാങ്ങി. ചടങ്ങിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജന.സെക്രട്ടറി സഈദ് സകരിയ ചെറുമുക്ക്, ഫിനാ.സെക്രട്ടറി അബ്ദുള്ള സഖാഫി വേങ്ങര, യൂണിറ്റ് പ്രസിഡന്റ്‌ സ്വഫ്‌വാൻ മുസ്‌ലിയാർ, ദഖ്‌വാൻ അഹ്സനി, കെ.വി മുഹമ്മദ്‌ സ്വഫ്‌വാൻ, ഇബ്രാഹിം, ഹാഷിം, അജ്നാസ് എന്നിവർ പങ്കെടുത്തു....
Gulf

കരിപ്പൂർ: ശീതകാല ഷെഡ്യൂൾ നിലവിൽവന്നു; ദുബൈയിലേക്ക് 34 സർവിസ്

സർവീസുകൾ 2023 മാർച്ച് 25 വരെ കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര, ആഭ്യന്തര സർവിസുകളുടെ ശീതകാല ഷെഡ്യൂൾ നിലവിൽവന്നു. ഒക്ടോബർ 30 മുതൽ 2023 മാർച്ച് 25 വരെയാണ് കാലാവധി. ആഗമനവും പുറപ്പെടലും ഉൾപ്പെടെ ആഴ്ചയിൽ 423 സർവിസാണുള്ളത്. ഇതിൽ 293 എണ്ണം അന്താരാഷ്ട്രവും 130 ആഭ്യന്തര സർവിസുകളുമാണ്. 213 പുറപ്പെടലും 210 ആഗമനവുമാണ് ആഴ്ചയിലുള്ളത്. പുതിയ ഷെഡ്യൂളിൽ ദുബൈയിലേക്ക് ആഴ്ചയിൽ 34 സർവിസാണ് കരിപ്പൂരിൽനിന്ന് ഉണ്ടാവുക. ഷാർജയിലേക്ക് 21ഉം, മസ്കത്ത്, ദോഹ, അബൂദബി എന്നിവിടങ്ങളിലേക്ക് 14 ഉം സർവിസുണ്ട്. ജിദ്ദ-12, ബഹ്റൈൻ-13, റിയാദ്-11 സർവിസും ആഴ്ചയിൽ പുറപ്പെടും. റാസൽഖൈമ, അൽഐൻ, സലാല എന്നിവിടങ്ങളിലേക്കും സർവിസുകളുണ്ട്. ആഭ്യന്തര സെക്ടറിൽ മുംബൈ, ചെന്നൈ 14 വീതവും ഡൽഹി-13, ഹൈദരാബാദ്, ബംഗളൂരു ഏഴ് വീതം സർവിസുകളുമാണുള്ളത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KOWVzGWOBCkA0qoex...
Other

മമ്പുറത്ത് തേങ്ങയിടുന്നതിനിടെ തേനീച്ചയുടെ ആക്രമണം; 4 പേർക്ക് പരിക്ക്

തിരൂരങ്ങാടി : മമ്പുറത്ത് പറമ്പിൽ തേങ്ങ ഇടുന്നതിനിടെ തേനീച്ച കുത്തിയതിനെ തുടർന്ന് 4 പേർക്ക് പരിക്കേറ്റു. മമ്പുറം വെട്ടത്ത് ബസാറിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പറമ്പിൽ തേങ്ങ ഇടുന്നതിനിടെയാണ് തേനീച്ച ആക്രമിച്ചത്. തെങ്ങു കയറ്റ തൊഴിലാളിയും മറ്റുള്ളവരും ഓടി രക്ഷപ്പെട്ടു. മമ്പുറം വെട്ടത് ബസാർ ദാമോദരൻ, വിനീഷ്, കമ്മു, റഷീദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിൽസ നൽകി....
Other

ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിഗ്: സൗകര്യം നിഷേധിച്ചതിന് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് സ്വീകരിക്കുകയും ഹോട്ടലിലെത്തിയപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തതിന് ഹോട്ടല്‍ ഉടമയ്ക്ക് 15000 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഗോ ഇബിബോ വഴി കണ്ണൂരിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത  മലപ്പുറം മക്കരപറമ്പ് സ്വദേശി അരുണാണ് ഹോട്ടലിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2019 ഡിസംബര്‍ 12 ലേക്കായി നവംബര്‍ മാസത്തിലാണ് 637 രൂപ അടച്ച് അരുണ്‍ മുറി ബുക്ക് ചെയ്തത്. ബുക്കിംഗ് പ്രകാരം സൗജന്യ ബ്രേക്ക് ഫാസ്റ്റും ഹോട്ടല്‍ ഉറപ്പു നല്‍കിയിരുന്നു. ഡിസംബര്‍ 12 ന് രാത്രി ഹോട്ടലിലെത്തിയ അരുണിനോട് ബുക്ക് ചെയ്ത നിരക്കില്‍ മുറി അനുവദിക്കാനാവില്ലെന്നും 1300 രൂപ വാടകയായും 80 രൂപ ബ്രേക്ക് ഫാസ്റ്റിനായും നല്‍കിയാല്‍ മാത്രമേ മുറി അനുവദിക്കാനാവൂ എന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്  ഈ തുക പരാതിക്കാരന്‍ നല്‍കി. ...
Local news

രാജ്യത്തെ നിയമ ഭേദഗതികളും നികുതി നിര്‍ദേശങ്ങളും സഹകരണ മേഖലക്ക് തിരിച്ചടി: സി.ഇ.ഒ

തിരൂരങ്ങാടി : രാജ്യത്തെ നിയമ ഭേദഗതികളും നികുതി നിര്‍ദേശങ്ങളും സഹകരണ മേഖലക്ക് തിരിച്ചടിയാണെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) താലൂക്ക് സമ്മേളനം ആരോപിച്ചു.  പുതിയ ബേങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി  സഹകരണ മേഖലക്ക് ആശക ഉയര്‍ത്തുന്നതാണെന്നും പൊതുസമൂഹത്തെ തെറ്റിദ്ധാരണ പരത്തി സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസുത്രിതവും ബോധപൂര്‍വ്വമായ ശ്രമം നടത്താന്‍  ശ്രമിക്കുന്നവരെ  തിരിച്ചറിയണമെന്നും സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.   ചെമ്മാട് സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന  സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യ്തു. പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷനായി. സഹകരികള്‍ക്കുള്ള ആദരം മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ.പി.എം.എ.സലാമും  സപ്ലിമെന്‍റ് പ്രകാശണം മുന്‍ വിദ്യാഭ്യാസ മന്ത്രി  പി.കെ.അബ്ദുറബ്ബും നിര്‍വഹിച്ചു.സി.ഇ.ഒ സംസ്ഥാന ജന സെക്രട്ടറി എ.കെ.മുഹമ്മദലി മുഖ്യപ്രഭാഷ...
Feature, Health,, Other

ജാതി മത ഭേദമന്യേ രക്ഷിതാക്കൾക്ക് ലഹരി ബോധവൽകരണം നടത്തി വെളിമുക്ക് കൂഫ മഹല്ല്

ലഹരിക്കെതിരെ വെളിമുക്ക് കൂഫ മഹല്ല് കമ്മറ്റി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഒന്നാം ഘട്ട രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം നടത്തി .ഇഹ്‌യാഉദ്ദീൻസെക്കണ്ടറി മദ്രസയിൽസ്ത്രീ രക്ഷിതാക്കൾക്കുവേണ്ടി നടത്തിയ ബോധവത്‌കരണം പൊന്നാനി എഎസ്ഐ റുബീന മാളിയേക്കൽ ഉൽഘാടനം ചെയ്തു. നെഷാ മുക്ത് ഭാരത് ജില്ലാ കോർഡിനേറ്റർബി ഹരികുമാർ ക്ലാസെടുത്തു. പുരുഷ രക്ഷിതാക്കൾക്കുള്ള ബോധവൽകരണംമുനവ്വിറുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിൽ തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖ് ഉൽഘാടനം ചെയ്തു.പ്രശസ്ത കൗൺസിലർ മുഹ്സിൻ ക്ലാസെടുത്തു.കൂഫ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുൽ മജീദ് സഖാഫി ഇരു ക്ലാസുകൾകളിലും ഉത്‌ബോധനം നടത്തി .ചടങ്ങിൽ യു അബൂബക്കർ ഹാജി, പി എം അബൂബക്കർ ,മലയിൽ സൈതലവി മുസല്യാർ, പി എം അബ്ദുറഹിമാൻ മുസ്ലിയാർ സംബന്ധിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം, യുവാക്കൾ, വിദ്യാർഥികൾ എന്നിവർക്കുള്ള ബോധവൽകരണ ക്‌ളാസുകൾ , തുടങ്ങിയവ മഹല്ല് കമ്മിറ്റിക്ക് കീഴ...
Crime

മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ തട്ടിപ്പ്‌: സ്വർണവും പണവും തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

രണ്ടുപേരിൽനിന്ന് തട്ടിയത് 38 പവനും 11 ലക്ഷം രൂപയും; പത്തോളം യുവതികൾ തട്ടിപ്പ് ഇരയായതായി സൂചന ഓൺലൈൻ മാട്രിമോണി വെബ്സൈറ്റുകളിൽ ആദി എന്ന തെറ്റായ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്ത് സ്ത്രീകളുമായി അടുപ്പത്തിലാവുകയും തുടർന്ന് പ്രണയം നടിച്ച് പണവും സ്വർണവും വാങ്ങി മുങ്ങിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു (40)വിനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റുചെയ്തത്. രണ്ടു സ്ത്രീകളാണ് ഇയാൾക്കെതിരേ പരാതി നൽകിയിട്ടുള്ളത്. ഇവരെ പലയിടത്തും കൊണ്ടു പോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്. വിവാഹാലോചനയുമായി വന്നു യുവതികളുമായും അവരുടെ വീട്ടുകാരുമായും വിശ്വാസം സ്ഥാപിക്കുക, തുടർന്ന് പ്രണയത്തിൽ ആവുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി . 2014 മുതൽ സമാന തട്ടിപ്പ് ആവർത്തിച്ചുവരുന്ന യുവാവ് ഒരേ സമയം തന്നെ ഒന്നിലധികം യുവതികളുമായി പ്രണയബന്ധം സ്ഥാപിക്കുകയും അവരുടേതന്നെ ബാങ്കിംഗ് സ...
Crime

17 കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം: 53 കാരനായ പ്രതി പിടിയിൽ

കണ്ണൂർ : ഇ​രി​ട്ടി​യി​ല്‍ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ല്‍ പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടി. മ​ല​പ്പ​ട്ടം സ്വ​ദേ​ശി കൃ​ഷ്ണ​ൻ (53 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​യാ​ള്‍ അ​ത് മ​റ​യാ​ക്കി കു​ട്ടി​യെ പീ​ഡി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. പ്രതി​ക്കെ​തി​രെ പോ​ക്സോ​യും ബ​ലാ​ത്സം​ഗ​ക്കു​റ്റ​വും ചു​മ​ത്തി. പെ​ൺ​കു​ട്ടി​യാ​ണ് പ്ര​തി​യെ കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വ​യ​റു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടി​യാ​ണ് 17കാ​രി​യാ​യ പെ​ൺ​കു​ട്ടി ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് കു​ട്ടി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന...
Crime

ഷാരോണിന്റെ മരണം കൊലപാതകം; കാമുകി കഷായത്തിൽ വിഷം കലർത്തി നൽകി

പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ 22കാരി ​ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ​ഗ്രീഷ്മ പൊലീസിനോട് വെളിപ്പെടുത്തിയത്. പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തില്‍ കുറ്റംസമ്മതിച്ച ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു. വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നു. ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോണ്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത...
Accident

കാരക്കുന്നിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

മഞ്ചേരി : കാരക്കുന്ന് പള്ളിപ്പടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. പുൽപറ്റ കളത്തുംപടി ദാസൻ (42) മാതാവ് സത്യവതി (70) എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രക്കാരാണ്.
error: Content is protected !!