കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ 3 ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയിലില്‍ 20-ന് മുമ്പായി അയക്കണം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപന പരിചയമുള്ളവരെയും പരിഗണിക്കുന്നതാണ്. പി.ആര്‍. 552/2023
ജെ.ആര്‍.എഫ്. അപേക്ഷ ക്ഷണിച്ചു
കെ.എസ്.സി.എസ്.ടി.ഇ. പ്രൊജക്ടിനു കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായി ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് പ്രൊജക്ടിന്റെ കാലാവധി. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ അനുബന്ധ രേഖകള്‍ സഹിതം 31-ന് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍വസ്...

