കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
വിദ്യാര്‍ഥികള്‍ ഭാവനകളിലൂടെ പുതുലോകം സൃഷ്ടിക്കണംഡോ. എം.കെ. ജയരാജ്
അതിരില്ലാത്ത ഭാവനകളിലൂടെ പുത്തന്‍ ആശയങ്ങള്‍ തേടാനും ശാസ്ത്രക്കുതിപ്പിലൂടെ പുതിയ ലോകം സൃഷ്ടിക്കാനും വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ ഫിസിക്സ് പഠനവിഭാഗവും ഊരാളുങ്കല്‍ സ്പേസ് ക്ലബ്ബും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്പേസ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വളര്‍ച്ചക്ക് ശാസ്ത്രപുരോഗതി അനിവാര്യമാണ്. ശാസ്ത്ര ബോധവും ശാസ്ത്രജ്ഞാനവും രണ്ടാണെന്നും ശാസ്ത്രാവബോധം ശാസ്ത്രജ്ഞര്‍ക്ക് മാത്രമല്ല എല്ലാ പൗരന്മാര്‍ക്കും അനിവാര്യമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം നല്‍കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ ഫിസിക്സ് വിഭാഗം മേധാവി ഡോ. സി.ടി. രവികുമാര്‍ അധ്യക്ഷനായി. തിരുവനന്തപുരം ഐ.ഐ.എ...

