കിണറ്റില്‍ വീണ രണ്ടു വയസുകാരന് രക്ഷകയായി എട്ട് വയസുകാരിയായ സഹോദരി ; സമ്മാനവുമായി മന്ത്രി
ആലപ്പുഴ: മാവേലിക്കര കിണറ്റില്‍ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ രണ്ട് വയസുകാരന്‍ ഇവാനിനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരി എട്ട് വയസുകാരിയായ ദിയക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സമ്മാനം.
ദിയയും അനുജത്തി ദുനിയയും മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. എല്ലാവരുടേയും കണ്ണുവെട്ടിച്ച് കിണറിന്റെ ഭാഗത്തേക്ക് പോയ ഇവാന്‍ ഇരുമ്പുമറയുള്ള കിണറിന്റെ പൈപ്പില്‍ ചവിട്ടി മുകളിലേക്ക് കയറുകയും തുരുമ്പിച്ച ഇരുമ്പുമറയുടെ നടുഭാഗം തകര്‍ന്ന് 20 അടിയോളം താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അനുജനെ ഉയര്‍ത്തിയ ശേഷം പൈപ്പില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളില്‍ എത്തിക്കുകയായിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവ...

