നാട് മാറുന്നതില്‍ ചില പ്രത്യേക മന:സ്ഥിതിക്കാര്‍ക്ക് മാത്രം പ്രയാസം ; മുഖ്യമന്ത്രി പിണറായി വിജയന്‍
നാട്ടില്‍ മാറ്റമുണ്ടാവുന്നതില്‍ എല്ലാവരും സന്തോഷിക്കുമ്പോള്‍ ചില പ്രത്യേക മന:സ്ഥിതിക്കാര്‍ക്ക് മാത്രമാണ് പ്രയാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ഒന്നും നടക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് നാടിന്റെ മാറ്റത്തില്‍ വിഷമം. കഴിയാവുന്നത്ര പിറകോട്ട് പോകണമെന്നും ഒരു പദ്ധതിയും നടപ്പാകരുതെന്നുമാണ് അത്തരക്കാരുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.
നാടും ജനങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍. വികസന പദ്ധതികള്‍ക്ക് നാടും നാട്ടുകാരും നല്ല പിന്തുണയാണ് എല്‍ഡിഎഫ് സര്‍ക്കാറിന് നല്‍കുന്നത്.കേരളത്തില്‍ ഒരു മാറ്റവും വരില്ലെന്നായിരുന്നു 2016 വരെ ജനങ്ങളുടെ ചിന്ത. പാവപ്പെട്ടവര്‍ക്കുള്ള 600 രൂപ പെന്‍ഷനടക്കം മാസങ്ങളോളം അന്ന് കുടിശികയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ നാടിനെ പിറകോട്ടടിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാഷനല്‍ ഹൈവേ അതോറിറ്റിയും ഗെയിലും പവര്‍ ഗ്രിഡ് കോര്‍പ്പറേഷനും ഇവിടെ ഒന്നും നട...

