Thursday, March 12

Blog

നടന്നു പോകുമ്പോൾ റോഡിൽ വീണ് പരിക്കേറ്റ കുറ്റൂർ സ്വദേശി മരിച്ചു
Accident

നടന്നു പോകുമ്പോൾ റോഡിൽ വീണ് പരിക്കേറ്റ കുറ്റൂർ സ്വദേശി മരിച്ചു

വേങ്ങര : നടന്നു പോകുന്നതിനിടെ റോഡിൽ വീണ് പരുക്കേറ്റയാൾ മരിച്ചു. കുറ്റൂർ നോർത്ത് കടമ്പോട്ട് നീലകണ്ഠന്റെ മകൻ ശങ്കരൻ (56) ആണ് മരിച്ചത്. ഈ മാസം 18 ന് രാത്രി 9.30 ന് നെച്ചിക്കാട്ട് കുണ്ട് എന്ന സ്ഥലത്ത് വെച്ച് ആണ് സംഭവം. ഒരു വീട്ടിൽ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോൾ തെന്നി വീഴുകയായിരുന്നു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ.ചികിത്സയിൽ ആയിരുന്നു. ഇന്നലെ മരിച്ചു.ഭാര്യ, പരേതയായ സ്മിത...
Local news

നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത കൊടിഞ്ഞിയിൽ ആരംഭിച്ചു

നന്നമ്പ്ര സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഓണച്ചന്തബാങ്ക് പ്രസിഡന്റ് സജിത്ത് കച്ചീരി മുതിർന്ന മെമ്പർ കുഞ്ഞിപാത്തുവിനു സബ്സീഡി കിറ്റ് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് ഡയറക്ടർ എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രധിനിധി കളായ, ഷാഫി പൂക്കയിൽ, എൻ.വി. മൂസക്കുട്ടി , ബാവ ചെറുമുക്ക്, ബാലൻ വെള്ളിയാമ്പുറം, സിദീഖ് പനക്കൽ, മോഹനൻ പറമ്പത്ത് , യു വി. അബ്ദുൽകരീം, ഭാസ്കരൻ പുല്ലാണി, ദാസൻ തിരുത്തി, ഷഫീഖ് ചെമ്മട്ടി, മുഹ്സിന ശാക്കിർ , ഗോപി പൂവത്തിങ്ങൽ, മുജീബ് ഹാജി പനക്കൽ ബാങ്ക് വൈസ് പ്രസിഡന്റ് റഹീം മച്ചിഞ്ചേരി, ബാങ്ക് ഡയറക്ടർ മാരായ മൊയ്‌തീൻകുട്ടി കണ്ണാട്ടിൽ, രവീന്ദ്രൻ പാറയിൽ, വേലായുധൻ ഇടപ്പരുത്തിയിൽ, ഹമീദ് കാളം തിരുത്തി, ബീന തിരുത്തി, സജിത കണ്ണമ്പള്ളി, മുബീന വി കെ, എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പത്മകുമാർ സ്വഗതവും ഡയറക്ടർ മുനീർ പി പി നന്ദിയും പറഞ്ഞു....
Malappuram

മലബാർ മേഖലയിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: മലബാർ മേഖലയിലെ നി.കെ (നികുതി കെട്ടാത്തത്) ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി റവന്യൂ മന്ത്രി കെ രാജൻ. ഏകദേശം 20,000 ത്തോളം ഭൂമിയുടെ അവകാശികൾക്ക് നികുതി അടയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ സാധ്യമാകുകയെന്നും മന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ മലപ്പുറം ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ കടൽ പുറമ്പോക്ക് പട്ടയ പ്രശ്നം പരിഹരിക്കാനായി സർവെ വിഭാഗത്തിൻ്റെ ഇടപെടൽ ഉണ്ടാവണമെന്ന് റവന്യൂ മന്ത്രി നിർദേശം നൽകി. ഇന്ത്യൻ സ്വതന്ത്യ സമരചരിത്രമായി ബന്ധമുള്ള മഞ്ചേരിയിലെ സത്രം ഭൂമി പട്ടയ പ്രശ്നം പരിഹരിച്ച് 180 കുടുംബങ്ങൾക്ക് ഭൂമി സ്വന്തമാക്കിയതുൾപ്പടെ പുതിയ ചരിത്രം രചിച്ച ജില്ലയാണ് മലപ്പുറം.2021 മുതൽ ഇതുവരെ 38,882 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തു. 2024-25 വർ...
Accident

പുറ്റേക്കരയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിൽ ഇടിച്ചു മറിഞ്ഞു;18 പേർക്ക് പരുക്ക്

തൃശൂര്‍ : തൃശ്ശൂർ കുന്നംകുളം സംസ്ഥാന പാതയിൽ ഏഴാംകല്ല് സെൻ്ററിനു സമീപം പുറ്റേക്കരയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ടു മരത്തിലും കാറിലും ഇടിച്ചു മറിഞ്ഞ് 18 യാത്രക്കാര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് അപകടം. തൃശൂര്‍–കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്. രണ്ടുപേര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ ബസ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു എന്നാണ് വിവരം. ഇതോടെ ബസ് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡില്‍ കുറുകെ മറിഞ്ഞു. തൃശൂര്‍–കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്. പരിക്ക് പറ്റിയ ബസ്സ് ഡ്രൈവർ ഹസ്സൻ(51), ബസ്സ് കണ്ടക്ടർ ഷാഹുൽ(46), മറ്റം സ്വദേശികളായ രാജേഷ് കുമാർ(51), രാമകൃഷ്ണൻ(62) മകൻ ദീപു(22) മഴ...
Malappuram

പ്രൊഫ.പാമ്പളളി മഹ്മൂദ് അനുസ്മരണം നടത്തി

പ്രൊഫ.പാമ്പളളി മഹ് മൂദിന്റേത് മാതൃകാപരമായ പൊതു ജീവിതം: അഡ്വ.പി.എം.എ.സലാംതിരൂരങ്ങാടി: പ്രൊഫ.പാമ്പളളി മഹ് മൂദിന്റേത് ഏറ്റവും മാതൃകാപരമായ പൊതു ജീവിതമായിരുന്നു വെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) എന്ന അധ്യാപക സംഘടന കെട്ടിപ്പടുക്കുവാൻ അദ്ദേഹം അഹോരാത്രം അധ്വാനിക്കുകയും സമൂഹത്തിന് ഗുണകരമായ ആശയങ്ങൾ ഏറ്റവും സമർത്ഥമായി അവതരിപ്പിക്കുകയും ചെയ്തു.നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ പൊതു പ്രവർത്തകനായിരുന്നു പാമ്പളളി മഹ് മൂദെന്നും പി.എം.എ.സലാം തുടർന്നു.സി കെ.സി.ടി സ്ഥാപക നേതാവും മുൻസംസ്ഥാന പ്രസിഡന്റുമായിരുന്ന പി.എസ്.എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ പാമ്പളളി മഹ് മൂദ് അനുസ്മരണ സമ്മേളനം ചെമ്മാട് സി.എച്ച് സൗധത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.എം.ഒ കോളേജ് മുൻ പ്രിൻസിപ്പൽമേജർ കെ. ഇബ്രാഹിം അനുസ്...
Kerala

ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ സംഭവം ; പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസിന് നേരെ തീപന്തമെറിഞ്ഞു ; വധശ്രമം അടക്കം ചുമത്തി 28 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്നലെ നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം അടക്കം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. 28 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസ്. മഹിളാ കൊണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായര്‍, ലീന, ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീകല എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ ശ്യാംലാല്‍, യൂസഫ്, സാമുവല്‍ എന്നി മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു നടത്തിയ പന്തം കൊളുത്തി പ്രകടനത്തിനിടെ പൊലീസിനെതിരെ തീപ്പന്തം എറിഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘ...
Kerala

ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ കേസ് ; 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു ശേഷം കെ കെ രമ എംഎല്‍എ മുന്‍കൈയെടുത്ത് വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് തിരിച്ചു പോകുമ്പോള്‍ ആണ് ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ടൗണ്‍ഹാളിന് സമീപം ഷാഫിയുടെ കാര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷാഫിയെ അസഭ്യം പറയുകയും ചെയ്‌തെന്ന് ആരോപണം ഉണ്ട്. അതേസമയം കാറില്‍ ഷാഫിക്ക് പിറകില്‍ ഇരിക്കുന്നവര്‍...
Kerala

റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ; 5 മരണം, രണ്ടു പേരുടെ നില ഗുരുതരം

കാസര്‍കോട് : കേരള - കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ടു റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം. കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. ഓട്ടോ റിക്ഷയും ബസും കാത്ത് നിന്നവര്‍ക്കിടയിലേക്കാണ് ഇടിച്ചു കയറിയത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഓട്ടോയിലുള്ളവരാണ് മരിച്ചതെന്ന് പ്രാഥമിക വിവരമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. മരിച്ചത് 3 സ്ത്രീകളും ഒരു കുട്ടിയും ഓട്ടോ ഡ്രൈവറുമെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കുട്ടിക്ക് 10 വയസുണ്ട്. ബസ് കാത്തുനിന്നവര്‍ക്ക് പരുക്കേറ്റു. മരിച്ചവരിൽ നാലുപേർ കർണാടക സ്വദേശികളും ഒര...
Accident

ഗുഡ്‌സ് ജീപ്പ് ഇടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

എആർ നഗർ: സ്കൂൾ വിട്ടു നടന്നു പോകുകയായിരുന്ന ഇരട്ട സഹോദർശങ്ങൾ ഉൾപ്പെടെ മൂന്നു പേർക്ക് ഗുഡ്‌സ് ജീപ്പ് ഇടിച്ച് പരിക്ക്. ബുധനാഴ്ച വൈകുന്നേരം5 മണിയോടെയാണ് അപകടം. കുന്നുംപുറത്തിനും തോട്ടശേരിയറക്കും ഇടയിൽ വെച്ചാണ് അപകടം. തോട്ടശ്ശേരിയറ സ്വദേശി ഇ. പി.ശബാബിന്റെ ഇരട്ട മക്കളായ 14 വയസ്സുകാരായ അമൻ, അമൽ, കാടപ്പടി കെ.കെ പടി പെരുമാൾ (47) എന്നിവർക്കാണ് പരിക്കേറ്റത്. അമനും അമലും ചേറൂർ യതീംഖാന സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി കളാണ്. ഇവരുടെ ബർത്ത് ഡേ കൂടിയായിരുന്നു അപകടമുണ്ടായ ദിവസം. തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകി....
Accident

ഇരുമ്പുഴിയിൽ കണ്ടയിനർ ലോറി സ്കൂട്ടറിൽ ഇടിച്ച് റേഷൻ ഷോപ്പ് ഉടമ മരിച്ചു

മഞ്ചേരി : മലപ്പുറം - മഞ്ചേരി റോഡിൽ ഇരുമ്പുഴിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മലപ്പുറം വള്ളൂവമ്പ്രം അത്താണിക്കൽ സ്വദേശി അഹമ്മദ് കുട്ടി എന്ന കുഞ്ഞാപ്പ (60)ആണ് മരണപ്പെട്ടത്. മലപ്പുറം മുണ്ടു പറമ്പിലെ റേഷൻ ഷോപ് ഉടമയാണ്. ഇന്ന് രാവിലെ ഇരുമ്പുഴിയിൽ ആണ് അപകടം. കണ്ടയിനർ ലോറിയും സ്കൂട്ടറും ഇടിച്ചാണ് അപകടം....
Obituary

സുബഹി നിസ്കരിക്കുന്നതിനിടെ പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: സുബഹി നിസ്കരിക്കുന്നതിനിടെ പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. ചെമ്മാട് സ്വദേശിയും തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമയുമായ വലിയാട്ട് റഫീഖ് (58) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.കബറടക്കം ഇന്ന് രാത്രി 9.30 ന് ചെമ്മാട് പള്ളിയിൽ.ചെമ്മാട് കെ എൻ എം. കമ്മിറ്റി ജോയിന്റ് സെക്രട്ടറി, തിരൂരങ്ങാടി യതീംഖാന കമ്മിറ്റി എന്നിവയുടെ ഭാരവാഹി ആണ്. പരേതരായ ഡോ. കെ.ഐ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്.ഭാര്യ: സബീന (ചെറുവണ്ണൂർ).മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (ഷാർജ, ഡോ.റന്ന ഫാതിമ , റിസ്‌ല ആരിഫ, റൈമ മറിയംമരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ: മുനീർ വലിയാട്ട്, സുബൈദ...
Local news, Malappuram

തിരൂര്‍ -ചമ്രവട്ടം റോഡില്‍ ഓഗസ്റ്റ് 30 മുതല്‍ വാഹന ഗതാഗതം നിരോധിക്കും

തിരൂര്‍ -ചമ്രവട്ടം റോഡില്‍ ബി.എം ആന്‍ഡ് ബി.സി നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് 30 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചതായി എക്സി. എഞ്ചിനീയര്‍ അറിയിച്ചു. വലിയ വാഹനങ്ങള്‍ ബി.പി. അങ്ങാടി-കുറ്റിപ്പുറം റോഡ് വഴിയും മറ്റു വാഹനങ്ങള്‍ ആലുങ്ങല്‍-മംഗലം-കാവിലക്കാട്, ആലത്തിയൂര്‍ - കൊടക്കല്‍ എന്നീ റോഡുകള്‍വഴിയുംപോകണം....
Kerala

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി ; തള്ളി കൃഷ്ണകുമാര്‍, പിന്നില്‍ സന്ദീപ് വാര്യര്‍ എന്നും ആരോപണം

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നല്‍കിയത്. കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സി കൃഷ്ണകുമാറിനെതിരെ പരാതി ലഭിച്ച വിവരം രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു. പരിശോധിക്കാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പരാതിക്കാരിക്ക് നല്‍കിയ മറുപടി. അതേസമയം വ്യാജ പരാതിയൈന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. സ്വത്ത് തര്‍ക്കവും കുടുംബ പ്രശ്‌നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാര്‍ പറയുന്നു. പിന്നില്‍ സന്ദീപ് വാര്യറാണെന്നും കൃഷ്ണകുമാര്‍ ആരോപിക്കുന്നു. കോടതി തള്ളിയ പരാതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും സി കൃഷ്ണകുമാര്‍ ചൂണ്ട...
Kerala

ബാറില്‍ വച്ച് തര്‍ക്കം ; യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദിച്ചു ; മൂന്ന് പേര്‍ അറസ്റ്റില്‍, നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും, നടി ഒളിവിലെന്ന് സൂചന

കൊച്ചി : ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാന്‍ പൊലീസ്. സംഭവത്തില്‍ യുവതി ഉള്‍പ്പടെ മൂന്നുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ പ്രമുഖ നടി ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. എന്നാല്‍ ഇവര്‍ക്കെതിരെ യുവാവ് പരാതി നല്‍കിയിട്ടില്ല. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നടിക്കൊപ്പം മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നിവര്‍ ആയിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. മിഥുനെയും അനീഷിനെയും സോനാ മോളെയും എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലക്ഷ്മി മേനോനെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഇവര്‍ ഒളിവിലാണെന്നും സൂചനകളുണ്ട്. ഞായറാഴ്ച കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ബാറില്‍ വച്ചായിരുന്...
Obituary

കുണ്ടംകടവ് കൊടിഞ്ഞി പള്ളിക്കൽ ഹൈദ്രോസ് കോയ തങ്ങൾ ജിഫ്‌റി (74) അന്തരിച്ചു

മുന്നിയൂർ: കുണ്ടംകടവ് സ്വദേശി കൊടിഞ്ഞി പള്ളിക്കൽ ഹൈദ്രോസ് കോയ തങ്ങൾ ജിഫ്‌റി (74) അന്തരിച്ചു. ഭാര്യ :ഇമ്പിച്ചി ബീവി. മക്കൾ : താജുനീസ്സ ബീവി, താജുദ്ധീൻ തങ്ങൾ, സൈഫുന്നീസ ബീവി, സുഹ്‌റ ബീവി, സൈഫുദ്ധീൻ തങ്ങൾ, അസ്മ ബീവി, ഹന്നത് ബീവി. മരുമക്കൾ: ഇമ്പിച്ചിക്കോയ തങ്ങൾ, അഷ്‌റഫ്‌ തങ്ങൾ, സൈദലവി കോയ തങ്ങൾ, തൊയ്യിബ് തങ്ങൾ, ഹാരിസ് തങ്ങൾ, ഹാജറ ബീവി, സമിറ ബീവി. കബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് കളത്തിങ്ങൾ പാറ ജുമാ മസ്ജിദിൽ....
Other

ഹജ്ജ് 2026: സാങ്കേതിക പരിശീലന ക്ലാസ്സുകൾ സെപ്തംബർ ഒന്ന് മുതൽ ആരംഭിക്കും

വെയ്റ്റിംഗ് ലിസ്റ്റ് 6000 വരെയുള്ളവർ പങ്കെടുക്കണം കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മൂന്ന് ഘട്ടങ്ങളിലായി ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കും. ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിംഗ് ഓർഗനൈസർമാരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് ഔദ്യാഗികമായി സംഘടിപ്പിക്കുന്ന ഈ ക്ലാസുകളിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും പങ്കെടുക്കൽ നിർബന്ധമാണ്. നിലിവിൽ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ക്രമനമ്പർ 6000 വരെയുള്ളവരും ഹജ്ജ് കമ്മിറ്റിയുടെ ക്ലാസ്സുകളിൽ പങ്കെടുക്കണം. സൗദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്വാട്ട പ്രഖ്യാപിക്കുന്നതിനനുസരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനത്തിന്റെ ക്വാട്ടയും നിശ്ചയിക്കും. ക്വാട്ട ലഭിക്കുന്നതിനുസരിച്ച് വെയ്റ്റിംഗ് ലിസ്റ്റ് ക്രമത്തിൽ അവസരം ലഭിക്കുകയും ചെയ്യും. സംസ്ഥാനതല ഒന്നാം ഘട്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അറബിക് പഠനവകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ അഭിമുഖം കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും സഹിതം ആഗസ്റ്റ് 29-ന് ഉച്ചക്ക് 2.30-ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446254092.   പി.ആർ. 1111/2025 വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ  സംവരണ സീറ്റൊഴിവ് കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിലെ എം.എ. വിമൻസ് സ്റ്റഡീസ് പ്രോഗ്രാമിൽ എസ്.സി. സംവരണ സീറ്റൊഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്കുള്ള പ്രവേശന അഭിമുഖം ആഗസ്റ്റ് 29-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. പ്രസ്തുത സംവരണ വിഭാഗത്തിലുള്ളവർ ഹാജരാകാത്തപക്ഷം മറ്റ് വിഭാഗത്തിലുള്ളവരെ പരിഗണിക്കും.   കൂടുതൽ വിവരങ്ങൾ പഠനവകുപ്പ് വെബ്‌സൈറ്റിൽ. ഇ - മെയിൽ : wshod@...
Local news, Malappuram

കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം ; ദേശീയപാത അധികൃതര്‍ക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണ ഭാഗമായി സര്‍വീസ് റോഡ് ജംഗ്ഷനില്‍ ഉണ്ടാക്കിയ ഡിവൈഡര്‍ ബ്യൂട്ടിഫിക്കേഷന്‍ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെപിഎ മജീദ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി എന്നിവര്‍ ദേശീയപാത അതോറിറ്റിക്ക് നിവേദനം നല്‍കി. അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു, വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വളരെ ദുരിതമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കില്‍, സി പി ഹബീബ ബഷീര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. പരിശോധിക്കുവാന്‍ കൈമാറും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നിര്‍മാണ രീതി അറിയിക്കാതെയാണ് ഡിവൈഡര്‍ നിര്‍മിച്ചത്. യാത്രക്കാരിലും നാട്ടുകാരിലും ഇത് ഏറെ പ്രതിഷേധമുളവാക്കി...
Other

എസ് വൈ എസ് മീലാദ് വിളംബര റാലി പ്രൗഢമായി

തിരൂരങ്ങാടി: സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മീലാദ് വിളംബര റാലിനടത്തി. തലപ്പാറ മുട്ടിച്ചിറയിൽ നിന്നും ആരംഭിച്ച റാലി ആലിൻ ചുവടിൽ അവസാനിച്ചു. സ്വാഗതസംഘം ചെയർമാൻ പി.പി ബാവ ഹാജി മൂന്നിയൂർ പതാക ഉയർത്തി. മുട്ടിച്ചിറ മഖാം സിയാറത്തിന് സ്ഥലം മുദരിസ് ഇബ്രാഹിം ബാഖവി എടപ്പാൾ നേതൃത്വം നൽകി.പി.എം മൊയ്‌തീൻകുട്ടി മുസ്ലിയാർ തലപ്പാറ ഫ്ലാഗ് ഓഫ് നിർവഹിച്ചു.തുടർന്ന മീലാദ് കോൺഫറൻസ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. സെക്രട്ടറി കെ.വി മുസ്ഥഫ ദാരിമി ആമുഖ ഭാഷണം നിർവഹിച്ചു. ജലീൽ റഹ്മാനി വാണിയന്നൂർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് മുസ്‌ലിയാർ പറമ്പിൽ പീടിക പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജില്ലാ ട്രഷറർ കാടാമ്പുഴ മൂസ ഹാ...
Obituary

വീട് നിർമാണത്തിനിടെ താഴെവീണ് പരിക്കേറ്റയാൾ മരിച്ചു

വേങ്ങര: കെട്ടിട നിർമാണ ജോലിക്കിടെ താഴെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ചേറൂർ കാപ്പിൽ തേലപ്പുറത്ത് പടിക്കൽ സുകുമാരൻ (50) ആണ് മരിച്ചത്. കഴിഞ്ഞ 4 ന് ഉച്ചയ്ക്ക് ചേറൂർ അങ്ങാടിയിൽ വെച്ചാണ് അപകടം. ഒരു വീടിന്റെ വാർക്ക പണിക്കിടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായ പരുക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച മരിച്ചു. ചേറൂർ ഡാസ്ക് ഫുട്ബോൾ ടീം അംഗമാണ്.അച്ഛൻ: ചാത്തൻഅമ്മ:കുഞ്ഞിക്കണക്കി.ഭാര്യ: റീനമക്കൾ: റീഷ്മ,റിജിൻ ദാസ്, റിഥുൻ...
Other

ചില വ്യക്തികൾ ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനം തകർക്കാൻ ശ്രമിക്കുന്നെന്നു മന്ത്രി വി.അബ്ദുറഹ്മാൻ

ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് - മന്ത്രി വി.അബ്ദുറഹ്മാൻ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെ തകർക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ ചില വ്യക്തികളിൽ നിന്നും ഉണ്ടാവുന്നതായും ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ട് നിൽക്കണമെന്നും കായിക - ന്യൂനപക്ഷക്ഷേമ - ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കൊണ്ടോട്ടി ഹജ്ജ് ഹൗസിൽ നിർമ്മാണം പൂർത്തിയാക്കിയ 35 കിലോവാട്ടിൻ്റെ സോളാർ പ്ലാൻ്റ് ഉൾപ്പെടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി. രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് തീർത്ഥാടകർക്കായി നടത്തി വരുന്നത്. എന്നാൽ സംവിധാനങ്ങൾക്ക് അകത്തു നിന്നുകൊണ്...
Accident

കക്കാടംപുറം മുക്കിൽപീടികയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

വേങ്ങര : കുറ്റൂർ നോർത്ത് മുക്കിൽ പീടികയിൽ കാറിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം പടപ്പറമ്പ് സ്വദേശി തെക്കിൽ പറമ്പിൽ അഷ്‌റഫിന്റെ മകൻ മുഹമ്മദ് ഷമീം (18) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക്12.20 ന് കക്കാടമ്പുറം എരണിപ്പടി റോഡിൽ മൂക്കിൽ പീടികയിൽ വെച്ചാണ് അപകടം. റോഡിൽ യു ടേണ് എടുത്ത കാറിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ശമീമും കൂടെയുണ്ടായിരുന്ന സുഹൃത്ത് കരുവള്ളി ശമീറിന്റെ മകൻ മുഹമ്മദ് ഷാമിലും (16) റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഷമീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ട ത്തിന് ശേഷം ഇന്ന് 4.30 ന് പടപ്പറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും. ഷമീം പിതാവിന്റെ ബാർബർ ഷോപ്പിൽ ജീവനക്കാരനാണ്. മാതാവ്, സക്കീന....
Crime

കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിൽ തെളിവെടുപ്പ് നടത്തി, വടി വാളുകൾ കണ്ടെടുത്തു

തിരൂരങ്ങാടി : കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തിരൂരങ്ങാടി താഴെ ചിന സ്വദേശി തടത്തിൽ കരീമിനെയാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കാർ ആക്രമിക്കാൻ ഉപയോഗിച്ച 3 വടിവാളുകളും പണം കൊണ്ടുപോകുകയായിരുന്ന ഹനീഫയുടെ മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി. കുണ്ടു ചിനയിൽ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഉപേക്ഷിച്ച നിലയിലാണ് വാളും ഫോണും ലഭിച്ചത്. കരീമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5 ലക്ഷത്തോളം രൂപയും ലഭിച്ചു. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി താഴെ ചിന തടത്തിൽ കരീം (54), പന്താരങ്ങാടി വലിയ പീടിയേക്കൽ മുഹമ്മദ് ഫവാസ് (35), ഉള്ളണം മംഗലശ്ശേരി രജീഷ് (44) എന്നിവരാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം 16 ന് ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. പോലീസ് അന്വേഷണ സംഘം ഇവരെ പിന്തുടർന്ന് ഗോവയിൽ എത്തിയിരുന്നു. ഇവർ മടങ്ങുന്നതിനിടെ കോഴിക്കോട്‌ വെച്ചാണ് കരീമിനെയും രജീഷിനെയും പിടികൂടിയത്. ഇ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി: സംവരണ സീറ്റൊഴിവ് കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി. താത്പര്യമുള്ളവർ ആഗസ്റ്റ് 25-ന് ഉച്ചക്ക് 2 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ നേരിട്ട് ഹാജരാകണം. ബി.എസ് സി. ഫുഡ് ടെക്‌നോളജി വിദ്യാർഥികളുടെ അഭാവത്തിൽ ബി.വോക്. ഫുഡ് സയൻസ് / ബി.വോക്. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി / ബി.വോക്. ഫുഡ് പ്രോസസിംഗ് / ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് ടെക്‌നോളജി വിഭാഗക്കാരെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089841996. പി.ആർ. 1198/2025 വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ  പി.ജി. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 - 2026 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരു...
Local news

തിരൂര്‍ – കടലുണ്ടി റോഡില്‍ വാഹന ഗതാഗതം നാളെ മുതല്‍ പൂര്‍ണ്ണമായും ഗതാഗത നിയന്ത്രണം

പരപ്പനങ്ങാടി : തിരൂര്‍ - കടലുണ്ടി റോഡില്‍ ബിഎം & ബിസി പ്രവര്‍ത്തിയുടെ ഭാഗമായ ബിഎം പ്രവൃത്തി നടക്കുന്നതിനാല്‍ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം 24-08-2025 മുതല്‍ പ്രവര്‍ത്തി തീരുന്നത് വരെ പൂര്‍ണ്ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതുവഴി പരപ്പനങ്ങാടി നിന്നും വരുന്ന വാഹനങ്ങള്‍ പരപ്പനങ്ങാടി - പുത്തരിക്കല്‍ - കൂട്ടുമുച്ചി - അത്താണിക്കല്‍ വഴിയും, ചാലിയം നിന്നും വരുന്ന വാഹനങ്ങള്‍ ചാലിയം -കടലുണ്ടി റെയില്‍വേ ഗേറ്റ് -കോട്ടക്കടവ് - അത്താണിക്കല്‍ വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് എക്‌സ്‌ക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു...
Local news, Malappuram

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ് ; പ്രതികള്‍ പിടിയില്‍

തെയ്യാല തട്ടത്തലം ഹൈസ്‌കൂള്‍പടിക്ക് സമീപം കാര്‍ തടഞ്ഞ് നിര്‍ത്തി 2 കോടിയോളം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേരെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ച്ച നടന്ന് ഒരാഴ്ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഒന്നാം പ്രതി തിരൂരങ്ങാടി ടിസി റോഡ് സ്വദേശി തടത്തില്‍ അബ്ദുള്‍ കരീം, മറ്റു പ്രതികളായ പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി വലിയപീടിയേക്കല്‍ മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മങ്കലശേരി രജീഷ്, എന്നിവരെയാണ് എന്നിവരെയാണ് താനൂര്‍ പൊലീസ് പിടികൂടിയത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ പിടിയിലായ അബ്ദുള്ഡ കരീം തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടായാളാണ്. നേരത്തെ 11 കേസിലെ പ്രതി കൂടിയാണ് ഇയാള്‍. കരീമിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ച നടത്തിയത്. തട്ടത്തലം ഹൈസ്‌കൂള്‍ പടിയില്‍ വെച്ച് കഴിഞ്ഞ 14 ന്...
Other

സമസ്ത നൂറാം വാർഷികം: പതിനായിരം പ്രബോധകരെ സമൂഹത്തിന് സമർപ്പിക്കും

ചേളാരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായി പതിനായിരം പ്രബോധകരെ  സമർപ്പിക്കാൻ പഠന ക്യാമ്പ് സബ് കമ്മിറ്റി പദ്ധതികളാവിഷ്ക്കരിച്ചു. വിവിധ തലങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധരായ പ്രവർത്തകരെ കണ്ടെത്തുന്നതിന് ജില്ല, മേഖല തലങ്ങളിൽ കോഡിനേറ്റർ മാരെ ചുമതലപ്പെടുത്തും. ഇതിനായി ബന്ധപ്പെട്ടവരുടെ സംഗമം "പ്രീ ഫൈസ്" ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 10 മുതൽ  2  വരെ മലപ്പുറം ആലത്തൂർപടിയിൽ സംഘടിപ്പിക്കും. സംഗമത്തിൽ പദ്ധതി അവതരണവും കോഡിനേറ്റർമാർക്കുള്ള  പരിശീലനങ്ങളും നടക്കും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ഡോ. സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. മുസ്തഫ അശ്റഫി കക്കുപ്പടി, സാലിം ഫൈസി കൊളത്തൂർ, ഹസ്സൻ സഖാഫി പൂക്കോട്ടൂർ, ആസിഫ് ദാരിമി പുളിക്കൽ, റഫീഖ് ചെന്നൈ, സാജിഹ് സമീർ അസ്ഹരി, ഒ.കെ.എം കുട്ടി ഉമരി എന്നിവർ...
National

ധര്‍മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ് ; വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിക്കെതിരെ കേസെടുത്തു, സംരക്ഷണം പിന്‍വലിച്ചു, അറസ്റ്റ് : മകളെ കാണാനില്ലെന്ന് പരാതി നല്‍കിയ മാതാവ് അങ്ങനെയൊരു മകളില്ലെന്ന് വെളിപ്പെടുത്തല്‍ ; കേസില്‍ നാടകീയ രംഗങ്ങള്‍

ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ്. ധര്‍മസ്ഥലയെന്ന ക്ഷേത്ര പട്ടണത്തില്‍ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. വ്യാജ വെളിപ്പെടുത്തല്‍ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തില്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എന്‍ ചിന്നയ്യ ആണ് ധര്‍മസ്ഥലയിലെ പരാതിക്കാരന്‍. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്‌തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി എന്‍ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്...
Obituary

ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്ന വേങ്ങര സ്വദേശി മക്കയിൽ മരിച്ചു

വേങ്ങര: ഊരകം വെങ്കുളം പരേതരായ കണ്ണൻ തൊടി ഈസഹാജിയുടെയും ആയിശയുടെയുമകൻ മുനീർ (46) സൗദിയിലെ മക്കയിൽ നിര്യാതനായിമക്ക കെ എം സി സി പ്രവർത്തകനും ഹജ്ജ് വളണ്ടിയറുമായിരുന്നു. ഡ്രൈവറായി ജോലി നോക്കുന്ന യുവാവ് 8 മാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. ഭാര്യയും മക്കളും സന്ദർശക വിസയിലെത്തി ഇപ്പോൾ മക്കയിലുണ്ട്.ഭാര്യ ജംഷീറ, മക്കൾ ആയിശജന്നത്ത്, ആയിശ മെഹ്റിൻ സഹദ്. സഹോദരങ്ങൾ: ബഷീർ മുസ്ലിയാർ, സിദ്ധീഖ് മുസ്ലിയാർ, ഇസ്മായിൽ , ഷംസുദ്ധീൻ മുസ്ലിയാർ, അബ്ദുള്ള മുസ്ലിയാർ, ലുക്മാൻ ,ഫാത്തിമ,കദീജ ,സുമയ്യ ,മൃതദേഹം നടപടികൾക്ക് ശേഷം മക്കയിൽ കബറടക്കും...
Malappuram

നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന വഴിയോര കച്ചവടങ്ങളും താത്കാലിക ഓണച്ചന്തകളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ കളക്ടർ

മലപ്പുറം : പഞ്ചായത്ത്/ മുനിസിപ്പാലിറ്റി നിഷ്കർഷിക്കുന്ന ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന താത് കാലിക ഓണച്ചന്തകളും വഴിയോര കച്ചവടങ്ങളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്നും അല്ലാത്ത പക്ഷം നിയമപ്രകാരം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.ഇത്തരം സ്ഥാപനങ്ങൾ മുഖേന വിറ്റഴിക്കുന്ന ഗുണനിലവാരമില്ലാത്ത ആഹാരപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള ഉപഭോഗ വസ്തുക്കൾ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതായും റോഡരികുകളും പൊതുവഴിയോരങ്ങളും കയ്യേറി കച്ചവടം നടത്തുന്നതിലൂടെ പൊതുഗതാഗതം തടസ്സപ്പെടുത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു....
error: Content is protected !!