Saturday, September 20

Blog

മമ്പുറം ആണ്ട് നേർച്ച 30 ന് തുടങ്ങും, അന്നദാനം 6 ന്
Other

മമ്പുറം ആണ്ട് നേർച്ച 30 ന് തുടങ്ങും, അന്നദാനം 6 ന്

തിരൂരങ്ങാടി: മലബാറിലെ ആത്മീയാചാര്യനും നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാം ആണ്ട് നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ച് 30 ന് ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മഖാം ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 24-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.30 ന് ശനിയാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 184-ാമത് ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മഖാമില്‍ പ്രത്യേക മൗലിദ് പാരായണ സദസ്സും നടക്കും.31-ന് ഞായറാഴ്ച രാത്രി മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് നാസ്വിര്‍ ഹയ...
Malappuram

നിരത്തിലിറക്കാന്‍ ഫിറ്റ്‌നസില്ല; കുട്ടികളെ കുത്തിനിറച്ച ഓട്ടോ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

കുട്ടികളെ കൃത്യസമയത്ത് കളിസ്ഥലത്ത് എത്തിച്ച് ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലാതെ കുട്ടികളെ കുത്തിനിറച്ച് അമിതവേഗതയില്‍ ഓടിച്ചു പോയ ഓട്ടോ നിലമ്പൂര്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്ന് രാവിലെ (ജൂലൈ 27) നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ പരിശോധനയ്ക്കിടെ  അമിതവേഗതയില്‍ കുട്ടികളെയും കുത്തിനിറച്ച് ഓടിച്ചുവന്ന ഓട്ടോറിക്ഷ പരിശോധനയ്ക്കായി  നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിറകെ പോയി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഫുട്ബാള്‍ മത്സരത്തിനു പോകുന്ന ഒന്‍പത് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഫിറ്റ്‌നസും ഇന്‍ഷുറന്‍സും തുടങ്ങിയ രേഖകള്‍ ഇല്ലായിരുന്നു. 4,000 രൂപ പിഴ ചുമത്തിയതിനു പുറമേ സുരക്ഷിതമല്ലാത്ത വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. രാവിലെ 11ന് ഫുട്‌ബോള്‍ ടൂര്‍ണമ...
Obituary

ദർസ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരുനാവായ: ദര്‍സ് കോളജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ താമസസ്ഥലത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി പെരുവള്ളൂര്‍ കാടപ്പടി ഒറുവില്‍ ജംഷീറിന്റെയും ഷഹറാബാനുവിന്റെയും മകന്‍ മൊയ്തീന്‍ സാലിഹ് (11) ആണ് മരിച്ചത്. തിരുനാവായ കൈത്തക്കര ശൈഖുനാ അഹമ്മദുണ്ണി മുസ്‌ല്യാര്‍ മെമ്മോറിയല്‍ ഫിഹ്‌ളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥിയാണ്. കോളജ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ മറ്റ് കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ 5 മണിയോടെ കുട്ടി തൂങ്ങിനില്‍ക്കുന്നത് മറ്റ് കുട്ടികളാണ് കണ്ടത്. തുടര്‍ന്ന് മുതിര്‍ന്നവരെ വിവരമറിയിച്ചു. കുട്ടിയുടെ ഇരട്ടസഹോദരന്‍ ഹുസൈന്‍ സാദിഖും ഇവിടെയാണ് പഠിക്കുന്നത്‌. ഇന്നലെ കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും പുറത്തുപോയിരുന്നു. സഹോദരന് പനി ആയതിനാല്‍ തിരിച്ചു വന്നിരുന്നില്ല. മൊയ്തീന്‍ സാലിഹ് മാത്രമാണ് തിരിച്ചു  വന്നിരുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്...
Obituary

ഭർത്താവ് ഗൾഫിൽ നിന്നെത്തിയ ദിവസം യുവതി കുഴഞ്ഞു വീണു മരിച്ചു

ഒരു മാസം മുമ്പാണ് പ്രസവിച്ചത് കാസർകോട് : ഭർത്താവ് ഗൾഫിൽ നിന്ന് വന്ന ദിവസം യുവതി കുഴഞ്ഞു വീണു മരിച്ചു. കുമ്പള ആരിക്കാടി മുഹിയദ്ധീൻ നഗറിലെ ആശ്രഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. മഞ്ചേശ്വരം മർത്തനയിലെ അബ്ദുല്ല - ആയിഷ ദമ്പതികളുടെ മകളാണ്. ഒരു മാസം മുമ്പാണ് യുവതി പ്രസവിച്ചത്. ദുബായിലയിരുന്ന ഭർത്താവ് അഷ്റഫ് ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. രണ്ട് വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ ഭർത്താവിന്റെ കയ്യിൽ കൊടുത്ത് അടുക്കളയിലേക്ക് പോയതായിരുന്നു. അവിടെ കുഴഞ്ഞു വീണ സഫാനയെ കുമ്പളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Accident

മൂന്നിയൂരും പന്താരങ്ങാടിയിലും ബൈക്ക് അപകടം, 5 പേർക്ക് പരിക്ക്

തിരൂരങ്ങാടി : പരപ്പനങ്ങാടി - ചെമ്മാട് റോഡിൽ പന്താരങ്ങാടി യിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. പതിനാറുങ്ങൽ സ്വദേശിയും ചെമ്മാട് പലചരക്ക് കച്ചവടക്കാരനും ആയ റഷീദ് (55), പന്താരങ്ങാടി സ്വദേശി ലിബിൻ ദാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. റഷീദ് കോട്ടക്കൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്നിയൂർ ആലിൻ ചുവട് ഉണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന മാതാവിനേയും കുട്ടിയെയും ഇടിച്ചു ബൈക്ക് യാത്രക്കാരന് ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു....
Health,

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി 29 ന് ജില്ലയില്‍

മലപ്പുറം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്‍ജ്ജ് ജൂലൈ 29 ന് മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നു. സന്ദര്‍ശന ദിവസം ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആരോഗ്യ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുന്നതാണ്.പോത്തുകല്‍ കടുംബാരോഗ്യകേന്ദ്രം,  കോഡൂര്‍ കടുംബാരോഗ്യ കേന്ദ്രം എന്നിവയുടെയും;  പെരുമണ്ണക്ലാരി, മമ്പുറം, പപ്പായി, പടിക്കല്‍, മേല്‍മുറി  തുടങ്ങിയ ഹെല്‍ത്ത് ആന്‍റ് വെല്‍നെസ്സ് സെന്‍ററുകളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.  കാഷ്വാലിറ്റി കൂടാതെ നിലമ്പൂര്‍ ജില്ലാശുപത്രി , തിരൂരങ്ങാടി താലൂക്കശുപത്രി എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഐ.സി.യു എന്നിവയുടെ ഉദ്ഘാടനവും, ഇരിമ്പിളിയം ഗവണ്‍മെന്‍റ് ആയുര്‍വേദ ഡിസ്പന്‍സറിയുടെ കെട്ടിട ഉദ്ഘാടനവും,...
Crime

വേങ്ങരയിൽ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വേങ്ങര : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വേങ്ങര കണ്ണാട്ടിപ്പടി നൊട്ടപ്പുറം മണ്ണിൽ അനിൽ (43) ആണ് പിടിയിലായത്. വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം ജില്ലാ ആന്റിനർകോട്ട് സ്പെഷ്യൽ ടീമും ചേർന്ന് ഇന്നലെ വൈകിട്ട് വേങ്ങര ഗാന്ധിക്കുന്നു കോളനിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതിക്കെതിരെ കവർച്ച, വധശ്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ബഹു മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ SI ഗിരീഷ് എം, ASI അശോകൻ, ജില്ലാ ആന്റി നർക്കോട്ടിക് സ്കോട് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, R ഷഹേഷ്, സിറാജ്ജുദ്ധീൻ K, മോഹനദാസ്,സൽമാൻ, ഫൈസൽ, റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ്...
Accident

കാത്തിരിപ്പിനൊടുവിൽ പിറന്ന കണ്മണിയെ കാണാൻ കഴിഞ്ഞില്ല, പെട്രോൾ തീർന്ന് വഴിയിൽ കുടുങ്ങിയ സുഹൃത്തിനെ സഹായിക്കാനുള്ള യാത്ര അന്ത്യയാത്രയായി

പഴഞ്ഞി: കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ ആദ്യ കണ്‍മണിയെ കാണാന്‍ കൊതിയോടെയുള്ള കാത്തിരിപ്പിലായിരുന്നു ശരത്ത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ്‍കുട്ടി പിറന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ ശരത്ത് ഉണ്ടായിരുന്നില്ല. രാത്രിയുണ്ടായ ബൈക്കപകടം ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാക്കി. കുന്നംകുളം വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചുണ്ടായ അപകടത്തില്‍ ആ യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ശരത്ത് (30) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്കെത്താനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ് കിടന്നതായിരുന്നു ശരത്ത്. പുലര്‍ച്ചെ ഒന്നരയോടെ കൂട്ടുകാരന്റെ വിളി വന്നു. ബൈക്കിന...
Education

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്‌ച, ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 3 ന്

സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്ലസ് വൺ പ്രവേശനത്തിന്റെ തീയതി പുതുക്കി. ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്‌ച നടക്കും. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22ന് തുടങ്ങും.അപേക്ഷ സ്വീകരിക്കുന്ന നടപടികൾ പൂർത്തിയായി. സിബിഎസ്ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കന്ററി പ്രവേശനം നീളാൻ കാരണം. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഇക്കഴിഞ്ഞ 18 നായിരുന്നു. എന്നാൽ ജൂലൈ 22 ന് കേസ് പരിഗണിച്ചപ്പോൾ ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന കുട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചാണ് ഇന്ന് വൈകിട്ട് 5 മണിവരെ സമയം നീട്ടി നൽകിയത്. ...
Malappuram

മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റ് അനുവദിക്കണം; സുപ്രീം കോടതിയിൽ ഹരജിയുമായി മുന്നിയൂർ സ്കൂൾ

ന്യൂഡൽഹി: മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. മുന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂളാണ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്. ജില്ലയിൽ പ്ലസ് ടുവിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ് തികയുന്നില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ 71,625 വിദ്യാർഥികൾ പ്ലസ് ടു ഉപരിപഠനത്തിനായി യോഗ്യത നേടിയെങ്കിലും വി.എച്ച്.എസ്.സി, പോളിടെക്‌നിക്, പ്ലസ് ടു തുടങ്ങി നിരവധി കോഴ്‌സുകളിലെ പ്രവേശനം കണക്കാക്കിയാലും 62,000 വിദ്യാർഥികൾക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. പതിനായിരത്തിനടുത്ത് വിദ്യാർഥികൾ ഉപരിപഠനത്തിനായി സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചതെന്ന് ഹരജിയിൽ പറയുന്നു. കേരളത്തിലെ പല ജില്ലകളിലും പ്ലസ് ടു സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണെന്നും എന്നാൽ, മലപ്പുറം ജില്ലയിലെ സ്ഥിതി മറിച്ചാണെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. സീറ്റ് വർധിപ്പിക്കണമെന്നാവശ്യപ്പെ...
Gulf

നോര്‍ക്ക പ്രവാസി ഇൻഷൂറൻസ് തുക വിതരണം ചെയ്തു 

ഇൻഷൂറൻസ് തുക 4 ലക്ഷമായി ഉയർത്തി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. തൃശൂര്‍ കണ്ടശന്‍കടവ് പുറത്തൂര്‍ കിറ്റന്‍ ഹൗസില്‍ ലിജോ ജോയ്, കൊല്ലം കൊട്ടാരക്കര റെജി ഭവനില്‍ ഫിലിപ്പോസ് റെജി എന്നിവരുടെ ബന്ധുക്കളാണ് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവ വഴിയുള്ള തുക ഏറ്റുവാങ്ങിയത്.  2021 ഒക്ടോബറില്‍ ഒമാനിലുണ്ടായ അപകടത്തില്‍ മരിച്ച ലിജോ ജോയുടെ കുടുംബത്തിന് ആറു ലക്ഷം രൂപയും  2018 ജനുവരിയില്‍ ദുബായില്‍ മരിച്ച ഫിലിപ്പോസ് റെജിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് ലഭിച്ചത്. പ്രവാസി ഐ.ഡി. കാര്‍ഡ് ഉടമയെന്ന നിലയില്‍ നാലു ലക്ഷം രൂപയുടെയും നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടു ലക്ഷം രൂപയുടെയും പരിരക്ഷയാണ് ലിജോ ജോയിക്ക്  ഉണ്ടായിരുന്നത്. പ്രവാസി ഐ.ഡി കാര്‍ഡ് ഉടമയായിരുന്നു ഫിലിപ്പോസ് റെ...
Crime

ഏഴു വയസ്സുകാരന്റെ മരണം കൊലപാതകം, മാതാവ് അറസ്റ്റിൽ

കോഴിക്കോട്: ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈന്റെ (7) മരണവുമായി ബന്ധപ്പെട്ട് ഉമ്മ അത്തോളി കേളോത്ത് മഹല്‍ ജുമൈലയാണ് ( 34) അറസ്റ്റിലായത്.ശനി പുലര്‍ച്ചെയാണ് ഡാനിഷ് മരിച്ചത്. സ്വാഭാവികമരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്. ഇന്‍ക്വസ്റ്റിനിടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഞായര്‍ പകല്‍ പതിനൊന്നോടെ ജുമൈലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയണകൊണ്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസിനാണ് അന്വേഷണച്ചുമതല. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു. ജുമൈല മാനസികരോഗത്തിന് ചികിത്സതേടിയിരുന്നതായി പൊലീസ് പറഞ്ഞു. അത്തോളി...
university

ബിഎ അഫ്സല്‍ ഉല്‍ ഉലമ ഇനി മുതൽ അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക്

75957 ബിരുദങ്ങള്‍ക്ക് കാലിക്കറ്റ് സെനറ്റ് അംഗീകാരം നല്‍കി ശനിയാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗം 75957 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 443 ഡിപ്ലോമ, 73067 ഡിഗ്രി, 2316 പി.ജി., 54 എം.ഫില്‍. 77 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. ബി.എ. അഫ്സല്‍ ഉല്‍ ഉലമ, എം.എ. പോസ്റ്റ് അഫ്സല്‍ ഉല്‍ ഉലമ എന്നിവ യഥാക്രമം ബി.എ. അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക്, എം.എ. പോസ്റ്റ് അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക് എന്നിങ്ങനെ പേര് മാറ്റാന്‍ യോഗം തീരുമാനിച്ചു. സര്‍വകലാശാലാ പഠനബോര്‍ഡുകളില്‍ വ്യവസായ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള ചട്ടഭേദഗതിക്ക് അംഗീകാരം നല്‍കി. വ്യവസായ-സേവന മേഖലകളില്‍ നിന്നോ കോര്‍പ്പറേറ്റ്, പ്രൊഫഷണല്‍ വിഭാഗങ്ങളില്‍ നിന്നോ ഉള്ള പ്രമുഖ വ്യക്തിത്വങ്ങളെയാകും ഇതിനായി പരിഗണിക്കുക. തൊഴിലധിഷ്ഠിത പാഠ്യപദ്ധതി രൂപവത്കരണത്തിനും വ്യവസായ ലോകം ആവശ്യപ്പെടുന്ന തരത്തില്‍ കാലാനുസൃതമായ പാഠ്യപദ്ധതികളി...
Crime

വൃദ്ധയെ പരിചരിക്കാനെത്തി 21 പവൻ കവർന്ന ഹോം നഴ്‌സ് പിടിയിൽ

കണ്ണൂർ സിറ്റി ∙ ആദി കടലായിയിലെ രേഖയുടെ വീട്ടിൽ വൃദ്ധയെ പരിപാലിക്കാൻ എത്തിയ കുടക് സ്വദേശിയായ ഹോം നഴ്സ് വീട്ടിലെ 21 പവൻ സ്വർണ ആഭരണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. പെന്നംപേട്ട അള്ളിക്കെട്ട് സീത കോളനിയിലെ കെ.ആർ.സൗമ്യ(33)യാണു പിടിയിലായത്. കണിച്ചാറിലെ ഒരു വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് കണ്ണൂർ സിറ്റി സിഐ കെ.കെ.രാജീവ് കുമാർ പറഞ്ഞു. രേഖയുടെ ഭർതൃ മാതാവിനെ പരിപാലിക്കാൻ നിയോഗിച്ചതാണു സൗമ്യയെ. ഇക്കഴിഞ്ഞ മാർച്ച് അവസാനവും ഏപ്രിൽ ആദ്യ ആഴ്ചയ്ക്കുള്ളിലുമാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്. സൗമ്യയെ ചോദ്യം ചെയ്തെങ്കിലും അവർ നിഷേധിച്ചു. മേയ് മാസത്തോടെ അവർ ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങുകയും ചെയ്തു. എന്നാൽ പൊലീസ് ആഴ്ചകളോളം രഹസ്യമായി കുടകിലെ വീടും പരിസരവും നിരീക്ഷിക്കാൻ തുടങ്ങി. ആഡംബര ജീവിതമായിരുന്നു അവരുടേതെന്നു കണ്ടത്തി. ലോട്ടറി അടിച്ചുവെന്നാണ് അയൽവാസികളെയും മറ്റും സൗമ്യ വിശ്വസിപ്പിച്ചിരുന്നത്. വീട് പരിശ...
Other

തിരൂരങ്ങാടിക്ക് സമഗ്ര വിദ്യാഭ്യാസ പാക്കേജുമായി കെ.പി.എ. മജീദ് എംഎൽഎ

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്ര വിദ്യഭ്യാസ പാക്കേജ് പ്രഖ്യാപിച്ച് കെ.പി.എ മജീദ് എം.എല്‍.എ. കെ.ജി ക്ലാസ് മുതല്‍ ഉന്നത വിദ്യഭ്യാസം വരെയുള്ള വിവിധ തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അടുത്ത അഞ്ച് വര്‍ഷത്തെ പദ്ധതികളാണ് ഇന്ന പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ പ്രഖ്യാപിച്ചത്. സമഗ്ര വിദ്യഭ്യാസ പാക്കേജിന് ഉയരെ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.വിവിധ മല്‍സര പരീക്ഷകള്‍, സ്‌കൂളുകളുടെ ഉയര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിശീലനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പരിശീലനം, മത്സര പരീക്ഷകളുടെ പരിശീലനം, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ട്രെയിനിങ്, വിദ്യാര്‍ത്ഥികളുടെ ഉപരിപഠന മേഖലകളെ കുറിച്ച് കൃത്യമായ അവബോധം നല്‍കാന്‍ കഴിയുന്ന കരിയര്‍ ഗൈഡന്‍സ്, തീരദേശ പ്രദേശങ്ങളിലെ വിധ്യാര്‍ഥികളുടെ ഉന്നമനത്തി...
Other

യുവതിക്ക് അശ്‌ളീല വീഡിയോയും സന്ദേശങ്ങളും അയച്ച യുവാവ് പിടിയിൽ

തിരൂരങ്ങാടി : യുവതിക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. കൊണ്ടോട്ടി ഒഴുകൂർ പരമ്പിലാക്കൽ ഹൗസിൽ മുഹമ്മത് നിഷാദിനെയാണ് ( 24 ) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നിയൂർ സ്വദേശിനിയായ വിവാഹിതയായ യുവതിയുടെ വാട്സപ്പിലും ഇൻസ്റ്റഗ്രാമിലുമാണ് ഇയാൾ അശ്ലീല വീഡിയോയും സന്ദേശങ്ങളും അയച്ചത്. ഇതിനെ തുടർന്ന് യുവതി തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ എസ് ഐ എൻ.മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തു....
Other

രണ്ട് മാസത്തിനകം എല്ലാവര്‍ക്കും കരുതല്‍ ഡോസ്; പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാണിക്കരുതെന്ന് ജില്ലാകലക്ടര്‍

സെപ്തംബര്‍ 30 വരെ മാത്രം ഡോസ് സൗജന്യം സെപ്തംബര്‍ 20 ന് മുമ്പ് ജില്ലയില്‍ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് കരുതല്‍ ഡോസ് നല്‍കുമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ പറഞ്ഞു. സെപ്തംബര്‍ 30 വരെ മാത്രമേ കരുതല്‍ ഡോസ് സൗജന്യമായി ലഭിക്കൂ. അതിനുമുമ്പ് എല്ലാവരും പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന  അവലോകനയോഗത്തിന് ശേഷം ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാതലത്തില്‍ സെല്‍ രൂപീകരിക്കാന്‍ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത്/മുനിസിപ്പല്‍ തലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അതുവഴി കൂടുതല്‍ പേര്‍ക്ക...
Other

പേരമകനോടൊപ്പം ബൈക്കിൽ പോകുമ്പോൾ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

വള്ളിക്കുന്ന് : പേരമകനോടൊപ്പം ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ഒലിപ്രം കടക്കാട്ടുപാറ ചാലാരിയിൽ അപ്പുക്കുട്ടന്റെ ഭാര്യ വസന്തകുമാരി (63) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം. പേരമകൻ ഹരികൃഷ്ണൻ ഓടിച്ച ബൈക്കിന് പിറകിലിരുന്ന രാമനാട്ടുകര അഴിഞ്ഞിലത്ത് പ്ലൈ വുഡ് കമ്പനിയിലേക്ക് പോകുന്നതിനിടെ ഒലിപ്രം പതിനാലാം മൈലിൽ സാരി ബൈക്കിന്റെ പിൻവശത്തെ ചക്രത്തിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ വസന്തകുമാരി പേരമകനോട് കാര്യം പറഞ്ഞപ്പോൾ ബൈക്ക് നിർത്തിയെങ്കിലും ഇവർ റോഡിലേക്ക് വീഴുകയായിരുന്നു. ഉടനെ ചേളാരി യിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. മകൾ, ബിന്ദു. മരുമകൻ, ഉദയൻ....
Other

ഊർപ്പായി ചിറ കെട്ടി സംരക്ഷിക്കുക; പി ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി

പരപ്പനങ്ങാടി - നഗരസഭയിലെ പുരാതന ജലസ്രോതസ്സുകളിലൊന്നായ മാലിന്യങ്ങൾ നിറഞ്ഞ് മലീമസമായ ഊർപ്പായി ചിറ കയ്യേറ്റം ഒഴിവാക്കി കെട്ടി സംരക്ഷിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻ്റ് ഫോറം (പി ഡി എഫ്) നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ ഭരണ സമിതിയിലും ചിറകെട്ടി സംരക്ഷിക്കുമെന്നൊക്കെയുള്ള പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും ചെറിയ ചെറിയ സാങ്കേതികത്വം പറഞ്ഞ് ഇതുവരെയായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളിലെയും മറ്റും അജൈവ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നിരന്തരം ചിറയിൽ തള്ളുന്നതിനാൽ തൊട്ടടുത്ത വീടുകളിലെ കിണറുകളിലെ വെള്ളം മലിനമായതിനാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസി കൾ.നിലവിൽ നഗരസഭയിലെ മുഴുവൻ പൊതു ജലാശയങ്ങൾ കൈയ്യേറ്റം ഒഴിപ്പിച്ച് കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികൾ അടുത്ത ദിവസങ്ങളിലായി ഉണ്ടാകുമെന്ന് പി ഡി എഫിൻ്റെനിവേദകസംഘത്ത...
Other

വീട്ടുവളപ്പിലെ കുളത്തിൽ വീണ രണ്ടാമത്തെ കുഞ്ഞും മരിച്ചു

കോട്ടയ്ക്കൽ: വീട്ടുവളപ്പിലെ കുളത്തിൽ വീണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. പൊൻമള പറങ്കിമൂച്ചിക്കൽ കുറുംപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹ്റ (ഒന്നര) യാണ് മരിച്ചത്. സഹോദരൻ മുഹമ്മദ് ഹമീം (4) കഴിഞ്ഞ കഴിഞ്ഞ ബുധൻ മരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വയാണ് സംഭവം....
Other

വെന്നിയൂരിൽ തെരുവ് നായ ശല്യം രൂക്ഷം, 5 പേർക്ക് പരിക്കേറ്റു

തിരൂരങ്ങാടി: ഇന്നും ഇന്നലെയും വെന്നിയൂരിൽ തെരുവ് നായയുടെ പരാക്രമം, വിദ്യാർത്ഥിക്കും വയോധികർക്കും കടിയേറ്റു. വെന്നിയുർ, വാളക്കുളം ഭാഗങ്ങളിൽ തെരുവ് നായയുടെ പരാക്രമം. 4 പേർക്ക് കടിയേറ്റു. വെന്നിയുർ കൊടിമരം പാറക്കൽ ഹംസ (65), ചോലയിൽ ആലി ഹാജി (70), കൊടക്കാത്ത് സനൽ കുമാർ (47) എന്നിവർക്കാണ് ഇന്നലെ രാത്രി കടിയേറ്റത്. ഇവരെ തലുകശുപത്രിയിൽ ചികിത്സ നൽകി. ഇന്ന് എം എൽ എ റോഡിൽ പരിമനക്കൽ ജാഫറിന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകനും കടിയേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. നായയുടെ പരാക്രമത്തിൽ ഭീതിയിലാണ് പ്രദേശത്തുകാർ. നായയെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാർ....
Other

തിരൂരങ്ങാടി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപനം ഇന്ന്

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി എം.എല്‍.എ നടപ്പിലാക്കുന്ന വിദ്യഭ്യാസ പ്രൊജക്ടിന്റെ പ്രഖ്യാപനം ശനിയാഴ്ച്ച (22.07.2022) നടക്കുമെന്ന് കെ.പി.എ മജീദ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തുക. അഞ്ച് വര്‍ഷത്തേ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചാണ് പ്രഖ്യാപനം നടത്തുന്നത്. നാളെ പി.എസ്.എം.ഓ കോളേജില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് ക്ലാസ്സെടുക്കും. പത്മശ്രീ കെ.വി റാബിയയും ചടങ്ങില്‍ സംബന്ധിക്കും. മണ്ഡലത്തിലെ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളിലെ മുഴുവന്‍ എ പ്ലസുകാരെും ചടങ്ങില്‍ ആദരിക്കുന്നുണ്ട്.സമഗ്ര വിദ്യഭ്യാസ പാക്കേജിന് ഉയരെ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. വിവിധ മല്‍സര പരീക്ഷകള്‍, സ്‌കൂളുകളുടെ ഉയര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്‍...
Malappuram

തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിൽ വിജിലൻസ് പരിശോധന

തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിൽ വ്യാപക പരാതിയുണ്ടായിരുന്നു. കൂടാതെ കോഴിക്കോട് കോർപ്പറേഷനിൽ യൂസർ ഐ ഡി ദുരുപയോഗം ചെയ്തു കെട്ടിട നിർമാണത്തിന് അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പരിശോധന നടത്തിയത്. കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്‌പെഷ്യൽ സംഘമാണ് പരിശോധന നടത്തിയത്. 11 മണിക്ക് ആരംഭിച്ച പരിശോധന വൈകുന്നേരമാണ് സമാപിച്ചത്. സംശയമുള്ള ചില ഫയലുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചില കെട്ടിടങ്ങൾ സന്ദർശിക്കുകയും ചെയ്തു. കെട്ടിട നിർമാണത്തിനും ലൈസൻസ് ലഭിക്കുന്നതിനും വലിയ തോതിൽ കൈക്കൂലി വാങ്ങുന്നതായി പരാതിയുണ്ട്. എന്തെങ്കിലും സാങ്കേതിക പ്രശ്നം പറഞ്ഞു മുടക്കുകയും കൈക്കൂലി നൽകിയാൽ അനുമതി നൽകുകയും ചെയ്യുന്നതായി കൗണ്സിലര്മാര് തന്നെ പരാതിപ്പെടുന്നുണ്ട്. എന്തെങ്കിലും ചില പിഴവുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ...
Crime

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്: 2 യുവാക്കൾ അറസ്റ്റിൽ

തിരൂരങ്ങാടി: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെന്നിയൂരിലെ സേവന കേന്ദ്രത്തിൽ എറണാകുളം എടിഎസ് സംഘവും ഐ ബി ഉദ്യോഗസ്ഥരും തിരൂരങ്ങാടി പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ ആണ് പപിടികൂടിയത്. തെന്നല അറക്കൽ കണ്ണമ്പ്ര മുഹമ്മദ് സുഹൈലിനെയും (34) ഇയാളുടെ സഹായി കൊടക്കല്ല് സ്വദേശി ചെനക്കൽ നിയാസുദ്ധീൻ ( 22 ) എന്നിവരെയാണ് കസ്റ്റഡിയിലെടുത് തിരൂരങ്ങാടി പോലീസിന് കൈമാറിയത്. വെന്നിയൂരിൽ സേവന കേന്ദ്രത്തിലും തെന്നല അറക്കൽ പലചരക്ക് കടയുടെ മുകളിലുമാണ് കേന്ദ്രം നടത്തിയിരുന്നത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിക്കുന്ന രണ്ട് ഉപകരണങ്ങളും തെന്നല അറക്കലിൽ നിന്ന് ഒരു ഉപകരണവും പിടിച്ചെടുത്തു. 150 ഓളം സിം കാർഡുകൾ, രണ്ട് കമ്പ്യൂട്ടറുകൾ രണ്ട് ലാപ്ടോപ്പുകൾ മൂന്ന് ബോക്സുകളും 6 മൊബൈൽ ഫോണുകളും കണ്ടെത്തി. ബി എസ് എൻ എൽ അധികൃതർ നൽകിയ സൂചന പ്രകാരമാണ് പരിശോധന നടത്തിയത് എന്നാണ് സൂച...
Politics

മലപ്പുറം മൂന്നാംപടി സിപിഎം നിലനിർത്തി

ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം നഗരസഭയിലെ 11-ാം വാര്‍ഡ് മൂന്നാംപടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം വിജയലക്ഷ്മി ടീച്ചര്‍ 71 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 375 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി കാര്‍ത്തിക ചന്ദ്രന് 59 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയലക്ഷ്മിക്ക് 45 വോട്ടുകളും ലഭിച്ചു. പോക്സോ കേസിനെ തുടർന്ന് കെ.ശശികുമാർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്....
Breaking news, Health,

മലപ്പുറത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് ഈ മാസം ആറിന് എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി നിലവില്‍ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Politics

ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ്: യുഡിഎഫ് നിലനിർത്തി

മലപ്പുറം ജില്ല പഞ്ചായത്ത് ആതവനാട് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചു. മുസ്ലിം ലീഗിലെ ബഷീർ രണ്ടത്താണി 9026 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു ഡി എഫ് അംഗമായിരുന്ന ഹംസ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില:ബഷീർ രണ്ടത്താണി - യു ഡി എഫ്-20247കെ. പി കരീം- എൽ ഡി എഫ് -11221അഷ്‌റഫ്‌ പുത്തനത്താണി- എസ് ഡി പി ഐ -2499വിജയകുമാർ കാടാമ്പുഴ- എൻ ഡി എ -2111 ലീഡ് =9026...
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ്: യു ഡി എഫ് നില നിർത്തി

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ (എസ് സി സംവരണം) യു ഡി എഫ് നിലനിർത്തി. 2007 വോട്ടിന് ലീഗിലെ സി.ടി.അയ്യപ്പൻ വിജയിച്ചു. പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും ഭൂരിപക്ഷം നേരിയ കുറവ് മാത്രമാണ് ഉണ്ടായത്. വോട്ട് നില: സി ടി അയ്യപ്പൻ - ലീഗ്. 3814, കെ.ഭാസ്‌കരൻ എൽ ഡി എഫ് സ്വതന്ത്രൻ- 1807, പ്രേമദാസൻ -ബിജെപി, 101. ഭൂരിപക്ഷം 2007. മൊത്തം 5722 വോട്ടാണ് പോൾ ചെയ്തത്. 52.24%. കഴിഞ്ഞ തവണ 65%. കഴിഞ് തവണ 2524 വോട്ട് ആയിരുന്നു ഭൂരിപക്ഷം....
Obituary

ഡിഗ്രീ വിദ്യാർത്ഥിനി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കരുളായി: വിദ്യാർഥി നിയെ വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാർളിക്കോട് ചാത്തങ്ങോട്ട് പുറം സുകുമാരന്റെയും ഓമനയുടെയും മകൾ ഗോപിക (19) ആണ് മരിച്ചത്. മൂത്തേടം ഫാത്തിമ കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർഥിനി ആയിരുന്നു. സഹോദരങ്ങൾ: രാഹുൽ, പരേതനായ വൈശാഖ്.
Local news

ഇരുമ്പുചോല എ.യു.പി സ്കൂളിൽ ചാന്ദ്രദിനാചരണം വേറിട്ട പഠനാനുഭവമായി

എ ആർ നഗർ: സ്കൂൾ ഗ്രൗണ്ടിൽ കൂറ്റൻ റോക്കറ്റ് മാതൃക ഒരുക്കിയും ബഹിരാകാശ യാത്രികർ വന്നിറങ്ങി കുശലാന്വേഷണ സംഗമമായതും ഇരുമ്പുചോല എ.യു.പി സ്കൂളിലെ ചാന്ദ്രദിനാചരണം വിദ്യാർഥികൾക്ക് വേറിട്ട പഠനാനുഭവമായി. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയതിൻ്റെ ഓർമ്മ പുതുക്കൽ പുത്തൻ പഠനാനുഭവമാക്കാൻ അധ്യാപകരും കുട്ടികളും സ്കൂൾ മുറ്റത്ത് വിദ്യാർഥി മതിൽ തീർത്താണ് കൂറ്റൻ റോക്കറ്റ് മാതൃക ഒരുക്കിയത് നൂറടിയോളം വലുപ്പത്തിലാണ് റോക്കറ്റ് മാതൃക തീർത്തത്. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/D1HOPq66clPHLbWjQz2ZfUറോക്കറ്റ് നിർമാണം,ക്വിസ് മത്സരവും നടത്തി.റോക്കറ്റ് നിർമ്മാണത്തിൽ കെ.ഫാത്തിമ റസാന, കെ.ഫാത്തിമ സന എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.ജസ്റീന, സി.കെ ഹംറാസ് എന്നിവർ രണ്ടാം സ്ഥാനവും, യു. അഫ് ലഹ്, ഫസീഹ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടികൾ പ്രധാനാധ്യാപിക എം.റഹീമ ഉദ്ഘാടനം ചെയ്തു.ടി.ഷാഹുൽ ഹ...
error: Content is protected !!