Sunday, September 21

Blog

തൊ​ണ്ടിമു​ത​ലാ​യ ഫോ​ണി​ൽ​നി​ന്നു നമ്പ​രെ​ടു​ത്ത് സ്ത്രീകളെ ശ​ല്യം ചെ​യ്തു; പോ​ലീ​സു​കാ​ര​ന് സസ്പെ​ൻ​ഷ​ൻ
Crime

തൊ​ണ്ടിമു​ത​ലാ​യ ഫോ​ണി​ൽ​നി​ന്നു നമ്പ​രെ​ടു​ത്ത് സ്ത്രീകളെ ശ​ല്യം ചെ​യ്തു; പോ​ലീ​സു​കാ​ര​ന് സസ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: തൊ​ണ്ടിമു​ത​ലാ​യി കി​ട്ടി​യ ഫോ​ണി​ൽ​നി​ന്ന് സ്ത്രീ​ക​ളു​ടെ നമ്പർ സം​ഘ​ടി​പ്പി​ച്ച് അ​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യം ചെ​യ്ത പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ഭി​ലാ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. അഭിലാഷിനെതിരെ നേ​ര​ത്തെ എ​സ്പി​ക്ക് ഒ​രു യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് അ​ഭി​ലാ​ഷി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. തൊ​ണ്ടി​യാ​യി പി​ടി​ച്ചെ​ടു​ത്ത ഫോ​ണി​ൽ​നി​ന്ന് സ്ത്രീ​ക​ളു​ടെ ന​മ്പ​ർ എ​ടു​ക്കു​ക​യും സ്വ​ന്തം ഫോ​ണി​ൽ നി​ന്ന് അ​വ​രെ വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ഭി​ലാ​ഷി​ന്‍റെ രീ​തി. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ ത​ട്ടി​പ്പു​ക്കേ​സി​ൽ പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ര...
Kerala

അഭയ കേസ് പ്രതികൾക്ക് ജാമ്യം

അഭയ കേസ് പ്രതികൾക്ക് ജാമ്യം. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് വിധി. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നത് നിർത്തിവച്ചിട്ടുണ്ട്. 2021 ഡിസംബർ 23-നായിരുന്നു അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്ത...
Other

ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു

വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി നശിപ്പിച്ചു. വിപണിയില്‍ കുഞ്ഞന്‍മീനുകള്‍ സുലഭമായി കാണാന്‍ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. ചെറുമീനുങ്ങളെ പിടികൂടുന്നത് കടലിലെ മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്നതിനാല്‍ കഴിഞ്ഞദിവസം മുതല്‍ അധികൃതര്‍ പരിശോധന വ്യാപകമാക്കിയിരുന്നു. പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങള്‍ക്കെതിരേ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും മീന്‍കുഞ്ഞുങ്ങളെ പിടികൂടുന്നത് തുടര്‍ന്നതോടെയാണ് രാത്രികാല പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ പരിശോധന ബുധനാഴ്ച പുലര്‍ച്ചെവരെ നീണ്ടു. 1000-ലേറേ പെട്ടി മീനുകളാണ് പി...
Crime

യുവാവിനെ താനൂര്‍ പൊലീസ് മര്‍ദ്ദിച്ച സംഭവം; അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

താനൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിനിടയായ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിയുടെ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം മല്‍കി. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ച് പത്ത് ദിവസത്തിനകം അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിനാണ് നിര്‍ദ്ധേശം നല്‍കിയിട്ടുള്ളത്. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖിന്റെ പരാതിയിലാണ് നടപടി.നന്നമ്പ്ര പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മുസ്്ലിം യൂത്ത്ലീഗ് പ്രസിഡന്റും തെയ്യാല മങ്ങാട്ടമ്പലം കോളനി സ്വദേശിയുമായ ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറിനെ (23)യാണ് താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉള്ളത്. പോലീസ് അക്രമം പുറത്ത് പറഞ്ഞാല്‍ കള്ളക്കേസില്‍ അകത്തിടുമെന്ന ഭീഷണിപ്പെടുത്തിയതായും യുവാവ്....
Obituary

ഹജ്ജിന് പോയ വേങ്ങര സ്വദേശിനി ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിന് എത്തിയ സ്ത്രീ ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ചു. വേങ്ങര മുക്രിയൻ കല്ലുങ്ങൽ സൈതലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ (58) ആണ് ഉംറ നിർവഹിക്കുന്നതിനിടയിൽ ഇഹ്റാമിൽ മർവയിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചത്. എടരിക്കോട് മമ്മാലിപ്പടി സ്വദേശിനിയാണ്.
Local news

ഡോക്ടർമാർ അവധിയിൽ: മുസ്ലിം ലീഗ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആശുപത്രി കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ് ഊര്‍പ്പായി മുസ്തഫ അധ്യക്ഷനായിരുന്നു.നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, ജിവനക്കാരുടെ കുറവ് പരിഹരിക്കുക, ഇടത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. നാല് ഡോക്ടര്‍മാരുണ്ടായിരുന്ന നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. വൈകീട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കേണ്ട അശുപത്രിയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാരില്ലാത്തത...
Local news

വാളക്കുളം ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു

വാളക്കുളം: ഏറ്റവുമധികം വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുമേനി നേടിയ വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനം നേടിയ വാളക്കുളം കെ.എച്ച്.എം.എച്ച്. എസ്.എസ് വിക്ടറി ഡേ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് മുൻ മലപ്പുറം എം.എസ്.പി കമാൻഡന്റ് യു. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കരിയർ തെരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികളുടെ അഭിരുചിക്കാണ് മുഖ്യപരിഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു . മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്, പ്രഥമാധ്യാപകൻ കെ.ടി അബ്ദുല്ലത്തീഫ്, മാനേജർ ഇ.കെ അബ്ദുറസാഖ്, എം.പി. കുഞ്ഞി മൊയ്തീൻ, അബ്ദുറഹ്മാൻ മച്ചിങ്ങൽ, ശരീഫ് വടക്കയിൽ, ഷംസുദ്ദീൻ പൂക്കിപ്പറമ്പ്, ഇല്യാസ് കുണ്ടൂർ, പി.കെ മുഹമ്മദ് ബഷീർ, സജിത്ത്.കെ.മേനോൻ തുടങ്ങിയവർ സംസാരിച്ചു....
Malappuram

പൊന്നാനിയിൽ കപ്പലടുപ്പിക്കുന്നതിന് മുന്നോടിയായി വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ തീരുമാനം

ഉന്നത ഉദ്യോഗസ്ഥ സംഘം പൊന്നാനി തുറമുഖ പ്രദേശം സന്ദർശിച്ചു ചരക്ക്, യാത്ര ഗതാഗത സൗകര്യങ്ങൾക്ക് ഊന്നൽ നൽകി പൊന്നാനിയിൽ കപ്പൽ അടുപ്പിക്കുന്നതിനാവശ്യമായ വിവരങ്ങൾ അടങ്ങിയ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി പി.നന്ദകുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.200 മീറ്റർ നീളത്തിൽ ചരക്ക് കപ്പലുകൾക്കുൾപ്പെടെ നങ്കൂരമിടുന്ന തരത്തിലുള്ള ഡി.പി.ആറാണ് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുന്നത്. പൊന്നാനി തുറമുഖത്തിനായി കേന്ദ്ര സർക്കാറിൻ്റെ സാഗർ മാല പദ്ധതിയിൽ ഫണ്ട് അനുവദിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായാണ് ഡി.പി.ആർ തയ്യാറാക്കുന്നത്. നൂറ് കോടി രൂപയോളം ചെലവ് വരുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വഹിക്കുന്ന തരത്തിലായിരിക്കും പദ്ധതി തയ്യാറാക്കുക. നിലവിൽ പൊന്നാനി അഴിമുഖത്ത് ആറ് മീറ്ററോളം ആഴമുണ്ടെന്നാണ് സർവേയിൽ വ്യക്തമായത്. ഇവിടെ ഡ്രഡ്ജിങ്ങ് നടത്തി 10...
Other

കമാല്‍ പാഷ; കാലത്തിന് മുന്‍പേ സഞ്ചരിച്ച അതുല്ല്യ വ്യക്തിത്വം-കെ.ടി. ജലീല്‍ എം എൽ എ

തിരൂരങ്ങാടി: പ്രമുഖ ചരിത്രകാരനും, പിഎസ്എംഒ കോളേജ് ചരിത്ര വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ. മുസ്തഫ കമാല്‍ പാഷയെ സഹപ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും അനുസ്മരിച്ചു. പിഎസ്എംഒ കോളേജ് ചരിത്ര വിഭാഗം കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനമാണ് കമാല്‍ പാഷയുടെ ശിഷ്യഗണങ്ങളുടെയും, സഹപ്രവര്‍ത്തകരുടെയും അനുസ്മരണ വേദിയായി മാറിയത്. ചടങ്ങിന്റെ ഉദ്ഘാടനവും, കമാല്‍ പാഷ അനുസ്മരണ പ്രഭാഷണവും ഡോ. കെ.ടി. ജലീല്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പുതിയ കാലത്തിനും, തലമുറയ്ക്കും ഉള്‍ക്കൊള്ളാന്‍ നിരവധി മാതൃകാപരമായ പാഠങ്ങള്‍ അവശേഷിപ്പിച്ചാണ് ഡോ. മുസ്തഫ കമാല്‍ പാഷ വിടപറഞ്ഞിരിക്കുന്നതെന്ന് ഡോ. കെടി.ജലീല്‍ എംഎല്‍എ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും, സഹപ്രവര്‍ത്തകനായിരുന്നപ്പോഴും ആ അതുല്ല്യമായ വ്യക്തിപ്രഭാവത്തെ അടുത്തറിഞ്ഞിട്ടുണ്ട്. കമാല്‍ പാഷയുടെ ജിവിത സന്ദേശം എല്ലാവര്‍ക്കും വഴിവിളക്കായി നില...
Malappuram

വീണ്ടും എ പ്ലസ് തിളക്കത്തില്‍ ജില്ല; ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം: ജില്ലയില്‍ 86.80 ശതമാനം വിജയം

സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി   4,283 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് 86.80 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 243 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍ 55,359 വിദ്യാര്‍ഥികള്‍ പരീക്ഷ   എഴുതിയതില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 4,283 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എല്ലാ വിഷയങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ എ പ്ലസുള്ളത്. കഴിഞ്ഞ വര്‍ഷം (2021) 6707 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ   പരീക്ഷയ്ക്ക് സജ്ജരാക്കിയിട്ടുള്ളത് പാലേമേട് എസ്.വി ഹയര്‍സെക്കന്‍ഡറി   സ്‌കൂള്‍, കല്ലിങ്ങല്‍ എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ്. യഥാക്രമം 741 ഉം 714 ഉം വിദ്യാര്‍...
Obituary

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ട രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു

ആലപ്പുഴ: പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തത്. രണ്ടു പേരും പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു.  ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിൻ്ഖെ മകൾ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എൻ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോൾ ആരതി പരാജയപ്പെട്ടിരുന്നു.  തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട്  പൊട്ടത്ത്പറമ്പില്‍  മുജീബിന്‍റെ മകള്‍  ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയ...
Education, Malappuram

വീണ്ടും എ പ്ലസ് തിളക്കത്തില്‍ ജില്ല; ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം: ജില്ലയില്‍ 86.80 ശതമാനം വിജയം

സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി   4,283 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് 86.80 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 243 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍ 55,359 വിദ്യാര്‍ഥികള്‍ പരീക്ഷ   എഴുതിയതില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 4,283 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എല്ലാ വിഷയങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ എ പ്ലസുള്ളത്. കഴിഞ്ഞ വര്‍ഷം (2021) 6707 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ   പരീക്ഷയ്ക്ക് സജ്ജരാക്കിയിട്ടുള്ളത് പാലേമേട് എസ്.വി ഹയര്‍സെക്കന്‍ഡറി   സ്‌കൂള്‍, കല്ലിങ്ങല്‍ എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ്. യഥാക്രമം 741 ഉം 714 ഉം...
Accident

ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ അപകടം; കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം

തൃശൂർ മാള പുത്തൻചിറ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ അപകടത്തിൽപെട്ട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം. പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി.എ സജീവാണ് മരിച്ചത്. ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ പിറകോട്ട് മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. വെള്ളാങ്ങല്ലൂരിലെ ജിംനേഷ്യത്തിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Local news

കേന്ദ്ര സർക്കാർ രാഹുൽ വേട്ട: കോണ്ഗ്രസ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പകപോക്കൽ രാഷ്ട്രീയം കളിക്കുന്നതിനെതിരേ നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിഞ്ഞി സെൻട്രൽ ബസാർ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ധർണാ സമരം ജില്ലാ യുത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് ഭാരവാഹികളായ UV അബ്ദുൽ കരിം , അനിൽകുമാർ , ഭാസ്കരൻ പുല്ലാണി ,മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്ദുസലാം നിലങ്ങത്ത് , ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡൻറ് പി കെ എം ബാവ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി പി മുനീർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ,ഷഫീഖ് ചമ്മട്ടി എന്നിവർ സംസാരിച്ചു . മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുജീബ് കുണ്ടുർ സ്വഗതവും സകരിയ മറ്റത്ത് നന്ദിയും പറഞ്ഞു പരിപാടിയിൽ നിരവധി കോൺഗ്രസ് യുത്ത് കോൺഗ്രസ് നേതാക്കളും പ്രവത്തകരും സബന്ധിച്ചു . ധർണ്ണക്ക് മുമ്പ...
Other

ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവിന് 83.87% വിജയം

സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്. മുൻ വർഷം നേടിയത് 87.94% ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരുന്നത്. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളില്‍ 81.72% വും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും ടെക്നിക്കൽ സ്കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ് (87.79%) വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്. വിഎച്ച്എസിയില്‍ വിജയ ശതമാനം 78.26% ആണ്. കഴിഞ്ഞതവണ 79.62 ആയിരുന്നു. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തു...
Education

പ്ലസ്ടു ഫലം ഇന്ന് ജില്ലയില്‍ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍

മലപ്പുറം: ജില്ലയില്‍ ഇത്തവണ പ്ലസ്ടു പരീക്ഷ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 55,951 വിദ്യാര്‍ഥികളും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 18,439 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 3427 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയത്. പരീക്ഷ ഫലം ഇന്ന് (ജൂണ്‍ 21) പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. പരീക്ഷ ഫലം www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും....
Obituary

ഉറുമാമ്പഴം തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

നിലമ്പൂർ: അമരമ്പലത്തു 10 മാസം  പ്രായമുള്ള കുഞ്ഞ് ഉറുമാമ്പഴം (മാതളം) തൊണ്ടയിൽ കുടുങ്ങി മരിച്ചു. അമരമ്പലം സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടൻ ഫൈസലിന്റെ മകൾ ഫാത്തിമ ഫർസിനാണ് മരിച്ചത്. കുഞ്ഞിന് കഴിക്കാൻ നൽകിയ മാതളത്തിന്റെ അല്ലി തൊണ്ടയിൽ  കുടുങ്ങി. ഇതോടെ കുഞ്ഞിന് ശ്വാസതടസം നേരിടുകയായിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല....
Other

കൗതുക വണ്ടിക്ക് വിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ്, “തുക്കുടു” ഓട്ടോ പിടികൂടി

തിരൂരങ്ങാടി: നിരത്തിലെ കൗതുക വണ്ടിയെ പൊക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം. രജിസ്ട്രേഷൻ ചെയ്യേണ്ട വാഹനം ഒരുവർഷമായിട്ടും രജിസ്ട്രേഷൻ ചെയ്യാതെയും , ഇൻഷുറൻസ് ഇല്ലാതെയും നിരത്തിലിറക്കിയതിനാണ്'തുക്കുടു' ഓട്ടോ (ഇലക്ട്രിക്- റിക്ഷ) ഉദ്യോഗസ്ഥർ പൊക്കിയത് . ആർടിഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി കഞ്ഞിപ്പുര വെച്ച്എ എം വിഐമാരായ വി വിജീഷ്, പി ബോണി എന്നിവരുടെ നേതൃത്വത്തിൽ പൊക്കിയത്. ഡൽഹിയിൽ നിന്ന് ഒരു വർഷം മുമ്പാണ് കഞ്ഞിപ്പുര സ്വദേശി ഈ വാഹനം കേരളത്തിലെത്തിച്ചത്. രജിസ്ട്രേഷൻ നിർബന്ധമായും ചെയ്യേണ്ട വാഹനമായിരുന്നു ഇത്. എന്നാൽ ഒരു വർഷത്തിലധികമായിട്ടും രജിസ്ട്രേഷൻ ചെയ്യാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പിടിച്ചത്....
Local news

തിരൂരങ്ങാടിയിൽ സ്പോർട്സ് അക്കാദമി പ്രവർത്തനം തുടങ്ങി

തിരൂരങ്ങാടി : യുവാക്കൾക്കും വിദ്യാർഥികൾക്കും കായികരംഗത്ത് സൗജന്യ പരിശീലനം നൽകുന്നതിനും മികച്ച താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ട് തിരൂരങ്ങാടി സ്‌പോർട്‌സ് അക്കാദമി (ടി.എസ്.എ.) രൂപവത്കരിച്ചു. തിരൂരങ്ങാടിയിലെ പഴകാല ഫുട്‌ബോൾ പ്രതാപം വീണ്ടെടുത്ത് മികച്ച ഫുട്‌ബോൾ ടീം രൂപവത്കരിക്കുന്നതിനും സ്‌പോർട്‌സ് അക്കാദമി മുൻകൈയെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഫുട്‌ബോളിന് പുറമെ മറ്റു കായിക വിനോദവും പ്രോത്സാഹിപ്പിക്കും. കുട്ടികൾക്ക് പരിശീലനവും നൽകും. അരിമ്പ്ര സുബൈർ, മുനീർ കൂർമത്ത് ,അബ്ദുൽ കലാം കാരാടൻ, സി എച്ച് ഖാലിദ്, തയ്യിൽ ബശീർ ,സംശുദ്ധീൻ പള്ളിയാളി, അബ്ദുൽ റസാഖ് പാലക്കൽ, ഫൈസൽ കാരാടൻ, എം എൻ ശിഹാബ് എന്നിവർ പറഞ്ഞു....
Other

അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനാൽ വൃക്ക സ്വീകരിച്ച രോഗി മരിച്ചെന്ന് പരാതി, മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെത്തുടർന്ന് അവയവം സ്വീകരിച്ച രോഗി മരിച്ചെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെയാണ് പരാതി. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് (62) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കൊച്ചി രാജഗിരി ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി ഒന്പതരയ്ക്ക് ആണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെത്തിച്ചത്. അവയവം എത്തിക്കുന്നത് വൈകാതിരിക്കാൻ പൊലിസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ച വൃക്ക , സ്വീകർത്താവിൽ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ തുടങ്ങിയത് രാത്രി 9.30 ഓടെയാണെന്നാണ് ആരോപണം.കൃത്യസമയത്ത് ശസ്ത്രക്രിയ നടന്നില്ലെന്നും ശസ്ത്രക്രിയ വൈകിയതാണ് മരണകാരണമെന്നുമാണ് പരാതി മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്...
Crime

തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ 12 പേർ അറസ്റ്റിൽ

മലപ്പുറം: മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തില്‍ 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ വില്ലൂർ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹമാൻ (29) ആണ് മരിച്ചത്. തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുജീബിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ടെക്‌സ്റ്റൈല്‍സ് ഉടമ ഉള്‍പ്പെടെയാണ് പൊലീസ് കസ്റ്റഡിയിലായത്. ശനിയാഴ്ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്. നേരത്തെ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാളാണ് മരിച്ച മുജീബ് റഹ്മാന്‍. പിന്നീട് ഇയാള്‍ ഇന്‍ഡസ്ട്രിയല്‍ ജോലിക്കായി 64000 രൂപയുടെ കമ്പി വാങ്ങിയിരുന്നു. ഈ തുക പക്ഷേ കടമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാനായിരുന്നില്ല. 17 ന് ര...
Accident

ബൈക്ക് റേസിനിടെ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവല്ലം ബൈപ്പാസ് റോഡിലാണ് അപകടമുണ്ടായത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാണ്ട് അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസിൽ അപകടമുണ്ടായത്. ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോൾത്തന്നെ ഇരുവരുടെയും നില അതീവഗുരുതരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിഴിഞ്ഞം ബൈപ്പാസ് മേഖലയിൽ ബൈക്ക് റേസിംഗ് സ്ഥിരമായി നടക്കാറുണ്ട്. ഇതിനെതിരെ പൊലീസിൽ സ്ഥിരം പരാതി എത്താറുണ്ടെന്നും വിഴിഞ്ഞം സിഐ പറയുന്നു....
Other

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

മലപ്പുറം. കുന്നുമ്മൽ റോഡ് രാം ഗ്യാസിന് എതിർവശം, ഓടിക്കൊണ്ടിരുന്ന മാരുതി 800 കാർ കത്തി വലിയ അപകടം ഒഴിവായി. ഞായർ വൈകുന്നേരം നാല് മണിയോട് കൂടിയാണ് സംഭവം നടന്നത്. റഹീസ് കെ പി യുടെ ഉടമസ്ഥതയിലുള്ള KL10Y7368 എന്ന മാരുതി 800 കാറാണ് ഷോർട്ട് സർക്യൂട്ട് കാരണം കത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് മലപ്പുറം അഗ്നി ശമന നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യു ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ . ബി. വിജയകുമാർ, ഫയർ ഓഫീസർമാരായ പി. സുമേഷ്, ഇ. രതീഷ്, കെ. അഫ്സൽ, കെ പി. ജിഷ്ണു, അബ്ദുൽ മുനീർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്....
Accident

പത്രവിതരണത്തിനിടെ സ്കൂട്ടറിന് പിറകിൽ വണ്ടിയിടിച്ചു മധ്യവയസ്‌കൻ മരിച്ചു

തിരൂരങ്ങാടി : പത്ര വിതരണത്തിനിടെ സ്കൂട്ടറിന് പിറകിൽ വണ്ടിയിടിച്ചു മധ്യവയസ്‌കൻ മരിച്ചു. ചെമ്മാട് മസ്ജിദ് റോഡ് കേന്ദ്രമദ്രസക്ക് സമീപം താമസിക്കുന്ന ചുണ്ടൻ വീട്ടിൽ മുഹമ്മദ് അലി (65) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയ്ക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡിൽ സമോറ ബാറിന് സമീപത്ത് വെച്ചാണ് അപകടം. വിതരണം ചെയ്യാനുള്ള പത്രവുമായി ടി വി എസ് സ്കൂട്ടറിൽ പോകുമ്പോൾ പിറകിൽ നിന്ന് വന്ന വണ്ടിയിടിക്കുകയായിരുന്നു. നിലത്തേക്ക് തെറിച്ചു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അല്പം മുമ്പാണ് മരിച്ചത്. പത്രവിതരണം കഴിഞ്ഞ ശേഷം ചെമ്മാട് മാർക്കറ്റിൽ കപ്പ കച്ചവടവും നടത്തിയിരുന്നു. കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷമായി ചെമ്മാട് തൃക്കുളം പ്രദേശത്ത് പത്രവിതരണം നടത്തികൊണ്ടിരിക്കുകയായിരുന്ന ഇദ്ധേഹംചെമ്മാട് മൽസ്യ മാർക്കറ്റിലെ കപ്പ വിൽപ്പനക്കാരനുമായിരുന്നു.ഭാര്യ ഹലീമമക്കൾ, അബ്ദുൽ ഖാദർ, മ...
Education

നൂറുമേനി വിളയിച്ച് വേറിട്ട പ്രവർത്തനുമായി വിദ്യാർത്ഥികൾ

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തുടർച്ചയായി രണ്ടാം തവണയും നൂറു മേനി വിളയിച്ച സന്തോഷത്തിൽ പ്രിയപ്പെട്ട അധ്യാപകരെ ആദരിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ടി. അബ്ദു റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാലയത്തിലെ 31 അധ്യാപകരെയും വിജയികളായ വിദ്യാർത്ഥികൾ പ്രത്യേകം ഉപഹാരം നൽകി ആദരിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/FBPpQJlPrh8DvlsOBDvtbD കൊറോണ മഹാമാരി കാരണം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ കഴിഞ്ഞ ഒക്ടോബർ മാസം പുനരാംരംഭിച്ചിപ്പോൾ ഓൺലൈനും ഓഫ് ലൈനുമായി അധ്യായനത്തെ നേരിട്ട് ആശങ്കയിലായിരുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസിക നില മനസ്സിലാക്കി അധ്യാപകരിൽ നിന്ന് ഓരോ കുട്ടികൾക്കും പ്രത്യേകം മെന്റർമാരെ നിശ്ചയിക്കുകയും വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് പൊതുനിരദേശങ്ങൾ നൽകിയും വിദ്യാലയത്തിൽ പ്രത്യേകം ക്യാമ്പുകൾ സം...
Other

ആമസോൺ വഴി യുവതി ഓർഡർ ചെയ്തത് കസേര; ലഭിച്ചത് രക്തമടങ്ങിയ ട്യൂബ്

ആമസോണിൽ നിന്ന് ലെതർ കസേര ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് രക്തം അടങ്ങിയ ട്യൂബ്. ന്യൂയോർക്കിലെ ജെൻ ബേഗക്കീസ് എന്ന യുവതിക്കാണ് ആമസോൺ വഴി മനുഷ്യരക്തമെന്ന് തോന്നിക്കുന്ന ദ്രാവകം ട്യൂബിലാക്കി ലഭിച്ചത്. ഉടൻ തന്നെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കസേര പൊതിഞ്ഞ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിലാണ് രക്തട്യൂബും ഉണ്ടായിരുന്നത്. ഇത് കണ്ടയുടനെ പെട്ടി അതുപോലെ തന്നെ അടച്ചുവെച്ചുവെന്ന് യുവതി പറയുന്നു. ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച ജെൻ പോസ്റ്റിനോടൊപ്പം ഒരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ യുവതിക്ക് സർപ്രൈസ് ആയി ലഭിച്ച രക്തട്യൂബും കാണാവുന്നതാണ്. വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണവമുായി രംഗത്തെത്തിയത്. സംഭവത്തിൽ ഇതുവരെ ആമസോൺ അധികൃതർ വിശദീകരണം നൽകിയിട്ടില്ല. യുവതി ഔദ്യോഗികമായി പരാതി സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം....
Local news

മുന്നിയൂരിൽ കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരൂരങ്ങാടി : വിള ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ ഹനീഫ ആച്ചാട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി വിള ഇന്‍ഷൂറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് തുടങ്ങിയ പദ്ധതികളെ കുറിച്ച് കര്‍ഷകര്‍ക്ക് പരിശീലനത്തിലൂടെ ബോധവല്‍ക്കരണം നല്‍കി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.പി സുബൈദ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജാസ്മിന്‍ മുനീര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ശംസുദ്ധീന്‍ മണമ്മല്‍, ചാന്ത് അബ്ദുസ്സമദ്, പി.പി സഫീര്‍, സി.ഡി.എസ് പ്രസിഡന്റ് വി.കെ ഷരീഫ, കൃഷി ഒാഫീസര്‍ രേഷ്മ, കൃഷി വകുപ്പ് ജീവനക്കാരായ ശ്രീജ, ധന്യ, നൗഫീദ, ശ്രുതി എന്നിവര്‍ സംസാരിച്ചു....
Other

അമ്മയ്ക്ക് കുഞ്ഞിനെ മാറി നൽകിയെന്ന് കോഴിക്കോട് ആശുപത്രിക്കെതിരെ പരാതി

കോഴിക്കോട്: മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ (ഐ.എം.സി.എച്ച്.) പ്രസവിച്ച അമ്മയ്ക്ക്‌ കുഞ്ഞിനെ മാറിനൽകിയതായി പരാതി. ജൂൺ ആറിന് രാവിലെ 10.15-ന് ഐ.എം.സി.എച്ചിൽ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ആൺകുട്ടിയാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും കുഞ്ഞിനെ കാണിക്കാതെയാണ് അമ്മയിൽനിന്ന് മാറ്റിയതെന്നും അച്ഛൻ പറയുന്നു. ഇതിനെപ്പറ്റി പിന്നീട് ചോദിച്ചപ്പോൾ കുട്ടി കരയാത്തതുകൊണ്ടാണ് അമ്മയിൽനിന്ന് മാറ്റിയതെന്നും ചികിത്സയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്. അമ്മയോടും കുഞ്ഞിന്റെ അമ്മമ്മയോടും അടുത്തുണ്ടായിരുന്ന നഴ്‌സ് പറഞ്ഞത് ആൺകുട്ടിയാണെന്നായിരുന്നു. പ്രസവിച്ച് പത്തുമിനിറ്റ്‌ കഴിഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് പെൺകുഞ്ഞിനെ കൊണ്ടുവന്ന് കാണിച്ചു. കുഞ്ഞിന്റെ ചുണ്ടിന് വൈകല്യമുണ്ടെന്നും ശാരീരികമായ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്നുമാണ് ആശുപത്രി അധികൃതർ നൽ...
Accident

സ്കൂൾ ബാത്റൂമിൽ വീണു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

എആർ നഗർ: സ്കൂൾ ബാത്റൂമിൽ നിന്നിറങ്ങുന്നതിനിടെ വീണു പരിക്കേറ്റ വിദ്യാർഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെഹുസൈൻ തങ്ങളുടെ മകൻ ഷർശാദ് തങ്ങൾ (6) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥി ആണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്കൂൾ ബാത്റൂമിൽ പോയി മടങ്ങുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. തിരൂരങ്ങാടി, കോട്ടക്കൽ ആശുപത്രികളിലെ ചികിത്സക്ക് ശേഷം പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു....
Local news

“ഇല്ലാ വായന മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ”

തിരൂരങ്ങാടി: വായന വാരാചരണത്തിന്റെ ഭാഗമായി വായനയെ ശാക്തീകരിക്കാൻ വീടുകൾ കയറിയിറങ്ങി പ്രസംഗം നടത്തി ശ്രദ്ധേയമാവുകയാണ്പുകയൂർ ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ.വായനയുടെ പ്രാധാന്യത്തെ കുറിച്ച് മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങി വിവിധ ഭാഷകളിൽ കുട്ടികൾ സംസാരിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/GazIjUwn6jZ29jmkCqxHYn കുട്ടിപ്രസംഗകരെ ശ്രവിക്കാൻ രക്ഷിതാക്കളും നാട്ടുകാരുംഅടക്കം ധാരാളം പേരെത്തി. പ്രഥമാധ്യാപിക എം.ശൈലജ വായന ദിന സന്ദേശം കൈമാറി. വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കും. അധ്യാപകരായ ഷമീന, ഷാക്കിർ, മുനീറ, നഹീമ എന്നിവർ നേതൃത്വം നൽകി....
error: Content is protected !!