Sunday, September 21

Blog

ഓരാടം പാലത്ത് ബൈക്ക് അപകടം, വിദ്യാർത്ഥി മരിച്ചു
Accident

ഓരാടം പാലത്ത് ബൈക്ക് അപകടം, വിദ്യാർത്ഥി മരിച്ചു

മങ്കട.  തിരൂർക്കാട്  ഓരാടം പാലത്ത് ബൈക്ക് അപകടത്തിൽ പെട്ട്  അരിപ്ര സ്കൂൾ പടി സ്വദേശിയായ വിദ്യാർഥി മരണപെട്ടു. അരിപ്ര സ്കൂൾ പടിയിൽ താമസിക്കുന്ന പട്ടാണി സലീം മകൻ റിൻഷിനാണ് (ഇച്ചാവ 21)  മരണപെട്ടത്. ഇന്നലെ രാത്രി 11.30 മണിക്കാണ് അപകടം സംഭവിച്ചത്. പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. മാതാവ് ഹഫ്സത്ത്. സഹോദരി റിൻഷ. ...
Obituary

പ്രൊഫ. മുസ്തഫ കമാൽ പാഷ അന്തരിച്ചു

തിരൂരങ്ങാടി: പി എസ് എം ഒ കോളേജ് മുൻ ചരിത്രവിഭാഗം മേധാവി പ്രൊഫ. മുസ്തഫ കമാൽ പാഷ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ഇസ്​ലാമിക ചരിത്രത്തിലും മധ്യ പൗരസ്ത്യ ദേശ ചരിത്രത്തിലും പാണ്ഡിത്യമുള്ള കമാൽപാഷ, അക്കാദമിക വിദഗ്​ധനെന്നതിലുപരി സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 32 വർഷം തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജ്​ ചരിത്ര വിഭാഗം തലവനായിരുന്നു. കാലിക്കറ്റ്​ യൂനിവേഴ്​സ്​റ്റി ഇസ്​ലാമിക്​ സ്റ്റഡീസിന്‍റെ ബോർഡ്​ ഓഫ്​ സ്റ്റഡീസ്​ ചെയർമാൻ, ഇസ്​ലാമിക്​ സ്റ്റഡീസ്​ ചെയറിൽ പ്രഫസർ, പടിഞ്ഞാറങ്ങാടി എം.എ.എസ്​ കോളജ്​ പ്രിൻസിപ്പൽ, അഡൽട്ട്​ എജുക്കേഷൻ ഡയറക്ടർ, കോഴിക്കോട്​ ഫണ്ടമെന്‍റൽ റിസർച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് വളാഞ്ചേരി പൂക്കാട്ടിരി ജുമാ മസ്ജിദിൽ...
Other

ഇടിമിന്നലേറ്റ് ആന ചെരിഞ്ഞു

അരീക്കോട്: ഇടിമിന്നലെറ്റ് ആന ചരിഞ്ഞു. കൊളക്കാടൻ നാസറിൻ്റെ മിനി എന്ന ആനയാണു ചരിഞ്ഞത്. ഇന്നലെ രാത്രി 2 മണിക്കുണ്ടായ ശക്തമായ മിന്നലാണ് മരണ കാരണമെന്നു പറയുന്നു. കീഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിനു ചേർന്ന സ്ഥലത്താണ് ആനയെ തളച്ചിരുന്നത്. മകനുമൊത്തു ആനയ്ക്കു തേങ്ങ കൊടുക്കുന്നതിനിടയിൽ പ്രകോപിതനായി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട പിതാവിൻ്റെ വൈറലായ വിഡിയോയിലെ മിനി ആനയ്ക്കാണു ദാരുണ അന്ത്യം....
Other

പരപ്പനങ്ങാടി സയൻസ്പാർക്ക് & പ്ലാനറ്റോറിയം രണ്ടാംഘട്ട നിർമ്മാണത്തിന് 150 ലക്ഷം രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പാലത്തിങ്ങൽ ചീർപ്പിങ്ങലിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നിർമിക്കുന്ന സയൻസ്പാർക്ക് & പ്ലാനറ്റോറിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് 150 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബിന്റെ ശ്രമഫലമായി പരപ്പനങ്ങാടി പാലത്തിങ്ങലിൽ ആരംഭിച്ച ഈ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ മൂന്ന് കോടി ഉപയോഗിച്ച് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിരിന്നു. രണ്ടാംഘട്ടത്തിൽ ചുറ്റുമതിൽ നിർമ്മാണം, ഫെൻസിംഗ് നിർമ്മാണം, സെക്യൂരിറ്റി റൂം നിർമ്മാണം, ഗേറ്റ്, മുൻവശ സൗന്ദര്യ വൽക്കരണം, ലാന്റ് സ്കേപ്പിംഗ് തുടങ്ങിയവയാണ് രണ്ടാംഘട്ട നിർമ്മാണത്തിൽ ഉൾപ്പെടുക. രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് മെഷിനറികൾ സ്ഥാപിച്ച് 2024 അവസാനത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് പൊതു ജനങ്ങൾക്കായി തുറന്ന് നൽകുന്ന രൂപത്തിലാണ് പദ്ധതികളുടെ നിർമ്മാണം സജ്ജീകരിച്ചിട്...
Other

പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിർമ്മാണത്തിന് 25.56 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി: പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിലേക്ക്. കോടതി സമുച്ചയ കെട്ടിട നിർമ്മാണത്തിന് 25,56,60,377 രൂപയുടെ ഭരണാനുമതി ലഭിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദും, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബും പ്രവൃത്തിക്കു ഭരണാനുമതി നല്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. ജില്ലയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള ഈ കോടതിയില്‍ മുന്‍സിഫ് ആയിരിക്കെയാണ് ഒ. ചന്തുമേനോന്‍ തന്റെ വിഖ്യാത നോവലായ ഇന്ദുലേഖ രചിച്ചത്. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ സ്ഥല സൗകര്യമുള്ളതും എന്നാൽ കെട്ടിടത്തിന്റെ അപര്യാപ്തത നേരിടുന്നതുമായ ഈ കോടതിക്ക് കെട്ടിടം അനുവദിക്കണമെനാവശ്യപ്പെട്ട് കെ.പി.എ.മജീദ് നിരന്തരം നിയമസഭയിൽ സബ്മിഷന് അവതരിപ്പിക്കുകയും, മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. എം.എൽ.എ നൽകിയ പ്രൊപോസൽ പ്രകാരമുള്ള എസ്റ്റിമേറ്റ് കേരളം ഹൈക്കോടതി പരിശോധിച്ച് അം...
Other

വിലക്കയറ്റം: തക്കാളി പെട്ടിക്ക് ഗോദറേജ് പൂട്ടിട്ട് പ്രതിഷേധിച്ചു

മലഞ്ചരി : തക്കാളി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് അനുദിനം വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് . കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ട മാർഗങ്ങൾ സ്വീകരിക്കുന്നില്ല. മാത്രമല്ല നികുതി ഇനത്തിൽ ജനങ്ങളുടെ മേൽ അമിതഭാരം ഏൽപ്പിക്കാനാണ് ഇരു സർക്കാറുകളും ശ്രമിക്കുന്നത്.ഇതിൽ പ്രതിഷേധിച്ച് കൊണ്ടാണ് കേരള കോൺഗ്രസ് ജേക്കബ് മഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മകമായി തക്കാളിപ്പെട്ടിക്ക് ഗോദറേജ് പൂട്ടിട്ട് പ്രതിഷേധിച്ചത്. മഹിളാ കോൺഗ്രസ് ജേക്കബ് മലപ്പുറം ജില്ലാ പ്രസിഡൻറ് ഹഫ്സത്ത് വള്ളിക്കാപറ്റ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ് അനസ് അത്തിമണ്ണിൽ അധ്യക്ഷത വഹിച്ചു. അലി മുക്കം, മുജീബ് പുൽപ്പറ്റ, സലാം മീനായി തുടങ്ങിയവർ പ്രസംഗിച്ചു....
Accident

പോണ്ടിച്ചേരിയിൽ വാഹനാപകടം, രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ഇവരുടെ സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു കോഴിക്കോട്: പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ രാമനാട്ടുകര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം രാമചന്ദ്രൻ റോഡിൽ പുതുപറമ്ബത്ത് മന്നങ്ങോട്ട് കാനങ്ങോട്ട് പ്രേമരാജന്റെ (ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ) മകൾ അരുണിമ പ്രേം (22) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാൻ പോകവെ അരുണിമ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടൻ ജിപ്മർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിക്കും ഗുരുതര പരിക്കേറ്റു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എംഎസ്സി കംപ്യൂട്ടർ സയൻസ് മൂന്നാം സമസ്റ്റർ വിദ്യാർത്ഥിനിയാണ്....
Crime, Politics

പി സി ജോർജിനെ കസ്റ്റഡിയിലെടുത്തു; എ ആർ ക്യാമ്പിലേക്ക് മാറ്റി

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് കസ്റ്റഡിയിൽ. പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ പിസിയെ നിലവിൽ എറണാകുളം എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് കൂടുതൽ പൊലീസ് എത്തിയതിനു ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക. രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതാവും കൂടുതൽ സുരക്ഷിതമെന്നാണ് കണക്കുകൂട്ടൽ. വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യിലിനായി പി.സി.ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായിരുന്നു. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി.ജോർജെത്തിയത്. നിയമം പാലിക്കുമെന്ന് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പൊലീസ് അറസ്റ്റ് ചെയ്യും. പി.സി.ജോർജിനെ പിന്തുണച്ച് ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും പാലാരിവട്ടത്ത് ഒത്തുകൂടിയത് സംഘർഷ സാധ്യത സൃഷ്ടിച്ചിരുന്നു. തുടർന്ന് പിഡിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റ...
Obituary

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മഞ്ചേരി: യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടിൽ ഇർഷാദിന്റെ ഭാര്യ നുസ്റത്ത് (22) ആണ് മരിച്ചത്. കിടപ്പുമുറിയിലെ തൊട്ടിൽ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു. ഏറെ നേരം പുറത്തേക്ക് വരാത്തതിനെ തുടർന്ന് വീട്ടുകാർ ജനൽ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. നാലു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ മൂന്ന് വയസുള്ള മകളുണ്ട്. ഒമാനിൽ മൊബൈൽ ടെക്നീഷ്യനായ ഇർഷാദ് രണ്ടു മാസം മുമ്പാണ് ജോലി തേടി ഒമാനിലേക്ക് പോയത്. പൂന്താനം പടിഞ്ഞാറെതിൽ ഹംസ-ലൈല ദമ്പതികളുടെ മകളാണ് മരിച്ച നുസ്റത്ത്. മകൾ: സൻഹ അയ്മൻ. മേലാറ്റൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പെരിന്തൽമണ്ണ തഹസീൽദാർ പി എം മായ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...
Politics

കോൺഗ്രസിന് വൻ തിരിച്ചടി, കപിൽ സിബൽ എസ് പി യിൽ ചേർന്നു

കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ മാസം 16ന് രാജിക്കത്ത് കൈമാറിയെന്നാണ് കപിൽ സിബൽ വെളിപ്പെടുത്തുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ കോൺ​ഗ്രസ് പുറത്തുവിട്ടിരുന്നില്ല. കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് നിലപാടെടുത്തിരുന്നു. തുടർന്നാണ് കോൺ​ഗ്രസിന്റെ നാവായിരുന്ന കപിൽ സിബൽ സമാജ് വാദി പാർട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്. ഇതിൽ ഒരു സീറ്റാണ് അദ്ദേഹത്തിന് നൽകുന്നത്. നിരന്തരം കോൺ​ഗ്രസിനെ വിമർശിച്ചുകൊണ്ടിരുന്ന കപിൽ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാട് കോൺ​ഗ്രസ് കൈക്കൊണ്ടിരുന്നു. കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്...
Other

പുഴയിൽ ചാടിയ പതിനേഴുകാരിയെ യുവാക്കൾ രക്ഷപ്പെടുത്തി

പരപ്പനങ്ങാടി: പൂരപ്പുഴ പാലത്തിൽ നിന്നുംപുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തി. പരപ്പനങ്ങാടി പുത്തിരിക്കൽ സ്വദേശിനി 17വയസ്സുകാരി ഇന്ന് ഉച്ചക്ക് ഒരുമണിയോടെ പൂരപ്പുഴ പാലത്തിൽനിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. പരിസരത്ത് നിൽക്കുകയായിരുന്ന ചിറമംഗലം അറ്റത്തങ്ങാടി സ്വദേശികളായ ഷാഹിദ്, ഹസിബ്, ഫസലു റഹ്മാൻ എന്നിവരുടെ ശ്രദ്ധയിൽ പെട്ടതോടെ മൂവരും അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ഉടൻ പരപ്പനങ്ങാടി ജനസേവ ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്ഡോക്ടർമാർ അറിയിച്ചു. കൃത്യ സമയത്ത് ഹോസ്പിറ്റൽ എത്തിക്കാനും ബന്ധുക്കളെ കണ്ടെത്താനുംപരപ്പനങ്ങാടി 23-ാം ഡിവിഷൻ കൗൺസിലർ ജാഫറലി അറ്റത്തങ്ങാടി വലിയ പങ്കുവഹിച്ചതായും ഇവർ പറഞ്ഞു....
Other

വിവാഹവേദിയിൽ വരൻ വീണു; വിഗ് ഊരിപ്പോയി; കല്യാണം വേണ്ടെന്ന് വധു

വിവാഹവേദിയിൽ കാൽവഴുതി വീണപ്പോൾ വരന്റെ തലയിലിരുന്ന വിഗ് ഊരി വീണു. ഇത് കണ്ട വധു വിവാഹത്തിൽ നിന്നും പിൻമാറി. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്.വരന് കഷണ്ടിയുണ്ടെന്ന് വധുവിനോ വീട്ടുകാർക്കോ മുൻപ് അറിയില്ലായിരുന്നു എന്നതാണ് പ്രശ്നം വഷളാക്കിയത്. ഇത് മറച്ചുവച്ചാണ് വരനും വീട്ടുകാരും വിവാഹം ഉറപ്പിച്ചത്. എന്നാൽ വിവാഹവേദിയിൽ വച്ച് കാൽതെറ്റി വീണപ്പോൾ തലയിലെ വിഗ് തെറിച്ചുപോവുകയായിരുന്നു. ഇതോടെ വധു വിവാഹത്തിൽ നിന്നും പിൻമാറി.ബന്ധുക്കൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് സംസാരിച്ചെങ്കിലും വിവാഹത്തിന് തയാറല്ലെന്ന് വധു ഉറപ്പിച്ച് പറയുകയായിരുന്നു. വിവാഹത്തിനായി ചെലവഴിച്ച 5.66 ലക്ഷം രൂപ തിരികെ നൽകാമെന്ന് വരന്റെ വീട്ടുകാർ ഉറപ്പ് നൽകിയതോടെയാണ് രംഗം ശാന്തമായത്. കഷണ്ടിയുടെ കാര്യം മുൻപേ പറഞ്ഞിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് വധുവിന്റെ ബന്ധുക്കളുടെ നിലപാട്....
Crime

വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിന തടവ്‌; പന്ത്രണ്ടര ലക്ഷം രൂപ പിഴ

പ്രമാദമായ വിസ്മയ കേസിൽ ഭർത്താവ് കിരൻകുമാറിന് ശിക്ഷ വിധിച്ചു. കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. ( kiran kumar punishment declared ) വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടത...
Job

പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ കോമണ്‍സര്‍വീസ് സെന്ററുകളുമായി കുടുംബശ്രീ

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 50ലധികം കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന   കേന്ദ്രങ്ങളും ആരംഭിക്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് സോഫ്റ്റ്‌വെയര്‍  വിന്യസിക്കുന്നതിന് ഭാഗമായി പഞ്ചായത്തില്‍ സ്ഥാപിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിന് പുറമെയാണ് കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന  കേന്ദ്രങ്ങളും ആരംഭിക്കുന്നത്.  ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയര്‍ ലോഗിന്‍ ലഭ്യമാക്കി പഞ്ചായത്ത് സേവനങ്ങളുടെ ഹെല്‍പ്പ് ഡെസ്‌ക്കായും മറ്റു ഓണ്‍ലൈന്‍ സേവനങ്ങളും സെന്ററിലൂടെ ലഭിക്കും. സെന്ററുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകളുടെ പേരുവിവരങ്ങള്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ നല്‍കണം. താത്പര്യമുള്ളവര്‍ക്ക് കുടുംബശ്രീ എംപാനല്‍ഡ് ഏജന്‍സി വഴി പരിശീലനം നല്‍കും. കുടുംബശ്രീ വനിതകള്‍ക്ക് പോസ്റ്റല്‍ ലൈഫ്ഇന്‍ഷുറന്‍സില്‍ ഏജന്റാകാംക...
Obituary

ഇറച്ചിക്കഷ്ണം തൊണ്ടയിൽ കുടുങ്ങി വിദ്യാർത്ഥിനി മരിച്ചു

പെരിന്തൽമണ്ണ: ഇറച്ചി കഷ്ണം തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ചെത്തല്ലൂര്‍തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ചെമ്മണിയോട് കളത്തും പടിയൻ ആസിഫിന്റെ ഭാര്യയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ വെച്ച്‌ കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയില്‍ കുടുങ്ങിയത്. ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം എസ് സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ഒന്നര വര്‍ഷം മുന്‍പ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. മാതാവ് അസൂറ....
Other

പെണ്ണെഴുത്ത് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

പാണക്കാട്: നവാഗത എഴുത്തുകാരികള്‍ക്ക് ബുക്പ്ലസ് പബ്ലിഷേഴ്സ് പെണ്ണെഴുത്ത് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പാണക്കാട് ഹാദിയ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നായി അറുപതില്‍ പരം വനിതകള്‍ പങ്കെടുത്തു. ഹാദിയ സി.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ ഹുദവി ബാലയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എഴുത്തുകാരന്‍ എം. നൗഷാദ്, ഗ്രന്ഥകാരിയും ഫാറൂഖ് കോളേജ് മലയാളം വിഭാഗം അസിസ്ററന്റ് പ്രൊഫസറുമായ നൂറ വളളില്‍, മലയാള ഭാഷാ ഗവേഷകനും പരിശീലകനുമായ നാഫി ഹുദവി ചേലക്കോട് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ബുക്പ്ലസ് എഡിറ്റോറിയല്‍ ഡസ്‌ക്ക് അംഗങ്ങളായ ശാഫി ഹുദവി ചെങ്ങര, സൈനുദ്ദീന്‍ ഹുദവി മാലൂര്‍, ശാഹുല്‍ ഹമീദ് ഹുദവി പാണ്ടിക്കാട്, നിസാം ഹുദവി ചാവക്കാട്, ശാക്കിര്‍ ഹുദവി പുളളിയില്‍ എന്നിവര്‍ സംബന്ധിച്ചു....
Other

എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ളവികസനമെന്ന് മന്ത്രി റിയാസ്

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നത്. നിശ്ചയദാർഢ്യത്തോടെയുള്ള മുന്നേറ്റമാണ് സർക്കാറിനെ മുന്നോട്ട് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (സി.ആര്‍.ഐ.എഫ്) നിന്നുമാണ് പാലത്തിന് തുക അനുവദിച്ചത്. സി.ആര്‍.ഐ.എഫില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ ഫണ്ട് ലഭിക്കുന്ന സാഹചര്യമുണ്ടായത്. ഇതില്‍ 104 പദ്ധതികള്‍ പൂര്‍ത്തികരിക്കുകയും 2143.54 കോടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ചെലവഴിക്കു...
Accident

അബുദാബിയിൽ മലയാളിയുടെ റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു 2 പേർ മരിച്ചു

അബൂദബി: നഗരത്തിലെ മലയാളി റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. 120 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. 64 പേർ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്‌സ തേടി. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയർ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് അബൂദബി പൊലീസ് അറിയിച്ചു. രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആറ് കെട്ടിടങ്ങൾക്ക് സ്‌ഫോടനത്തിൽ കേടുപാട് സംഭവിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ട്. സ്ഫോടനത്തെ തുടർന്ന് വലിയ ശബ്ദം കേട്ടതായും ജനാലകൾ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാർ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങൾ കേട്ടെന്ന് സമീപവാസികൾ വെളിപ്പെടുത്തി. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിൽസയിലാണ്. മരിച്ചവരുടെ പേരുവി...
Malappuram

വിദ്യാർഥികളുടെ യാത്രാ സുരക്ഷ: മോട്ടോർ വാഹന വകുപ്പ് ക്ലാസ് നടത്തി

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി തിരൂരങ്ങാടി താലൂക്ക് പരിധിയിലെ എല്ലാ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും, ആയമാർക്കും, സ്കൂൾ വാഹനത്തിൻ്റെ ചാർജ്ജുള്ള അധ്യാപകർക്കും വേണ്ടി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുത്ത അധ്യയനവർഷം അപകട രഹിതമാക്കുക എന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിൻ്റെയും, പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൻ്റെയും സഹകരണത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. എടരിക്കോട് പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ബോധവത്കരണ ക്ലാസ് തിരൂരങ്ങാടി ജോയിൻ്റ് ആർ ടി ഒ. എം പി അബ്ദുൽ സുബൈർ ഉദ്ഘാടനം ചെയ്തു.ഡിഇഒ സൈതലവി മങ്ങാട്ടുപറമ്പൻ അധ്യക്ഷത വഹിച്ചു.എൻഫോഴ്സ്മെൻ്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തിഎ എം വി ഐ...
Other

നന്നമ്പ്ര കുടിവെള്ള പദ്ധതി 2024-ല്‍ കമ്മീഷന്‍ ചെയ്യാനാകും: കെ.പി.എ മജീദ്

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതി 2024-ല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നന്നമ്പ്രയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. നന്നമ്പ്രയിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിന് 96.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനായുള്ള ടെണ്ടര്‍ പ്രവൃത്തികളിലേക്ക് കടക്കുകയാണ്. പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ശ്രമമെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.ബാക്കിക്കയത്ത് സ്ഥാപിക്കുന്ന എട്ട് മീറ്റര്‍ വ്യാസത്തിലുള്ള കിണറില്‍ നിന്നും ചുള്ളിക്കുന്നില്‍ സ്ഥാപിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വെള്ളമെത്തിക്കാനാണ്...
Accident

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

താനൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. താനൂർ ഒട്ടുംപുറം ആണ്ടിക്കടവത്ത് ഉസ്മാൻ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മുടങ്ങിയ ബിരുദപഠനംകാലിക്കറ്റിന്റെ എസ്.ഡി.ഇ-യില്‍ തുടരാം കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ പ്രവേശനം നേടിയ ബി.എ., ബി.എസ് സി. മാത്തമറ്റിക്‌സ്, ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ മൂന്നാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നാലാം സെമസ്റ്ററിനു പ്രവേശനം നേടി പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള രേഖകള്‍ സഹിതം എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288, 2407494. പി.ആര്‍. 677/2022 പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ് കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് 25, 26 തീയതികളില്‍ നടത്തുന്ന പ്രവേശന പര...
Other, Politics

വെണ്ണല വിദ്വേഷ പ്രസംഗം: പി.സി ജോർജിന് ഇടക്കാല ജാമ്യം

തിരുവനന്തപുരം: വെണ്ണല വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ചു. പരസ്യ പ്രസ്താവന പാടില്ലെന്ന് കോടതി വ്യക്തമാക്കി. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുപ്പത് വർഷം എംഎൽഎ ആയിരുന്ന തന്നെയും കുടുംബത്തേയും പൊലീസ് പീഡിപ്പിക്കുകയാണെന്നും പി.സി ജോർജ് കോടതിയിൽ പറഞ്ഞു.  വെണ്ണലയിൽ പി.സി ജോർജ് നടത്തിയ പ്രസംഗം കോടതി പരിശോധിച്ചു.അതേസമയം, പി സി ജോർജ് നാടുവിടാനുള്ള സാഹചര്യം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കായംകുളം സ്വദേശി ഷിഹാബുദ്ദീൻ ഹരജി നൽകിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പി സി ജോർജ് ഒളിവിലായിരുന്നു. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോർജ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.  മതസൗഹാർദം തകർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. കേസിൽ തന്റെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹരജിയ...
Accident

പെരിന്തൽമണ്ണയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പെരിന്തൽമണ്ണ ജൂബിലി റോഡിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊണ്ടോട്ടി ഓമാനൂർ വരിച്ചാലി വീട്ടിൽ അലിയുടെ മകൻഅബ്ദുൽ ബാസിത്(22) മരിച്ചു.
Accident

വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങവേ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു

പൊന്മുണ്ടം കാവപ്പുരക്കും ഞായർപാടിക്കും ഇടയിൽ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്. പെരുമണ്ണ സ്വദേശി കമ്മിയിൽ ബഷീർ എന്നവരുടെ മകൾ റന (15) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 12:30ഓടെ ആണ് അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. മാതാപിതാക്കളും 4 മക്കളുമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്....
Crime

വിസ്മയ കേസ്: കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി നാളെ

കൊല്ലം നിലമേലിൽ വിസ്മയ മരണപ്പെട്ട കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 306, 498, 498A വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ ആത്മഹത്യ. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. തുടർന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റൻ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യം സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സ...
Other

എളമരംകടവ് പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് (മെയ് 23 ) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എളമരം കടവ് പാലത്തിന് സമീപം വൈകീട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ വിശിഷ്ടാതിഥിയാവും. ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനാവും. എം.പിമാരായ ഡോ.എം.പി അബ്ദുസമദ് സമദാനി, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എളമരം കരീം,  പി.ടി.എ റഹിം എം.എല്‍.എ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചാലിയാറിന് കുറുകെ എളമരം കടവില്‍ നിര്‍മ്മിച്ച പാലം മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എളമരത്തെയും കോഴിക്കോട് ജില്ലയിലെ മാവൂരിനെയും ബന്ധിപ്പിക്കുന്നു. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 35 കോടി രൂപ ചെലവിട്ടാണ് പാലത്ത...
Other

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ വീട് ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു

ചേലേമ്പ്രയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്ത്പുറായിൽ താമസിക്കുന്ന കൊമ്പനടൻ റിയാസിന്റെയും റാനിയയുടെയും മകൻ മുഹമ്മദ് റസാൻ (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്നലെ (മെയ് 22) രാവിലെ 11യോടെയാണ് ബാലാവകാശ കമ്മീഷൻ അംഗം സി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തിയത്. ഈ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെയും ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയും റിപ്പോർട്ട്‌ തേടുമെന്ന് സി. വിജയകുമാർ പറഞ്ഞു. തെരുവുനായകൾ കുട്ടികളെ കടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചേലേമ്പ്ര എ എം എം എഎം യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ റസാനെ മൂന്ന് മാസം മുൻപ് വീടിനു സമീപത്തുവച്ച് കൈവിരലിൽ തെരുവുനായ കടിക്കുകയായിരുന്നു. അന്നു തന്നെ കോഴിക്കോട് മെഡിക്കൽ ...
Local news

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: ചിത്രാ ഗ്രാമീണവായനശാല , റോട്ടറിക്ലബ് കാലിക്കറ്റ് യൂണിവേഴ്സിറ്റി, അൽറെയ്ഹാൻ കണ്ണാശുപത്രി കൊണ്ടോട്ടിയും- സംയുക്തമായ് സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് റോട്ടേറിയൻ മുഹമ്മദ്ബാബു ഉദ്ഘാടനംചെയ്തു. അൽ റെയ്ഹാൻ പി ആർ ഒ . ജിതേഷ് എ, ഡോ.മുനീർ പി.കെ., ചിത്രാ വായനശാല പ്രസിഡണ്ട് അഡ്വ.കെ.ടി വിനോദ് കുമാർ, സെക്രട്ടറി ഇ.കെ. ദിലീപ് കുമാർ, ചിത്രാ കൾച്ചറൽ സെൻറർ പ്രസിഡണ്ട് ആഷിഖ് സി, സെക്രട്ടറി ശ്രീജിത് വി.പി. എന്നിവർ നേതൃത്വം നൽകി....
Local news

മൂന്നിയൂർ പാറക്കാവ് റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ചു

മൂന്നിയൂർ പാറേക്കാവ്  അങ്ങാടിയിൽ റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ യുവാക്കൾ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. വലിയ വലിയ കുഴികൾ കാരണം ദിവസവും ഒരുപാട്  അപകടങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.  അധികാരികൾ ഇതിനെതിരെ ഒരു നടപടിയും എടുക്കാത്തതിൽ  പ്രതിഷേധിച്ചു നാട്ടുകാർ വാഴ വെച്ച് പ്രതിഷേധിച്ചു. അധികാരികൾ ഇതിനൊരു പരിഹാരം കാണുന്നതുവരെ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുമെന്നും അറിയിച്ചു. നാട്ടുകാരായ സമീർ ചോനാരി, ഷാഫി പറമ്പിൽ, നൗഷാദ്, അനീസ്, സൈദലവി, മുസമ്മിൽ, ഷെരീഫ്, വൈശാഖ്, സഫവാൻ, റിയാസ് എന്നിവർ നേതൃത്വം നൽകി....
error: Content is protected !!