Blog

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സിലേക്ക് അപേക്ഷിക്കാം.
Health,, Kerala

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സിലേക്ക് അപേക്ഷിക്കാം.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വെല്ലുവിളി, ബഹുവൈകല്യം എന്നിവ ബാധിച്ച ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സിലേക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരുലക്ഷം രൂപ വരെയുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഏത് പ്രായത്തിലുള്ള ഭിന്നശേഷിക്കാര്‍ക്കും നിരാമയ ഇന്‍ഷുറന്‍സില്‍ ചേരാം. ഇന്‍ഷുറന്‍സില്‍ ചേരുന്നതിന് മുമ്പ് എന്ത് രോഗം ഉണ്ടായിരുന്നാലും ഡോക്ടര്‍ മാരുടെ പ്രത്യേക പരിശോധനയും റിപ്പോര്‍ട്ടും ആവശ്യമില്ല. ഇന്‍ഷുറന്‍സ് തുക ആശുപത്രിയില്‍ കിടക്കാതെയുള്ള ചികിത്സയ്ക്കും കിടത്തിയുള്ള ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കും. ആശുപത്രിയില്‍ കിടക്കാതെയുള്ള ചികിത്സയില്‍ സാധാരണ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് (സ്‌കാന്‍/ലാബ് ടെസ്റ്റുകള്‍/എക്സ്‌റേ ഉള്‍പ്പെടെ) 8,000 രൂപയും വൈകല്യത്തെതുടര്‍ന്നുള്ള റഗുലര്‍ ചെക്കപ്...
Malappuram

ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള മനുഷ്യാവകാശ ലംഘനം – അബ്ദുസമദ് സമദാനി എം.പി

കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റ് പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തീർത്ഥാടകരോട് രാജ്യം കാണിക്കുന്ന ക്രൂരതയാണെന്നും അബ്ദുസമദ് സമദാനി എം.പി.പറഞ്ഞു.കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാലികറ്റ് എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള വിലക്ക് നീക്കുക . ഹാജിമാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ നടന്ന സമര പരിപാടിയിൽ കേരള ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. 10 കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച വിപുലമായ ഹജ്ജ് ഹൗസും 8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാകുന്ന വനിതാ ബ്ലോക്കും ഉണ്ടായിരിക്കെ ഹജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്...
Breaking news, Malappuram

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, മകന് ഗുരുതര പരിക്ക്.

മലപ്പുറം- ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. മകന് ഗുരുതര പരുക്ക്. പുഴക്കാട്ടിരി മണ്ണും കുളം കുറ്റിക്കാട്ടിൽ മൊയ്തീൻ്റെ ഭാര്യ സുലൈഖ (54) ആണ് മരിച്ചത്. മകൻ സാദിഖ് (36 ) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മൊയ്തീനെ (62) കൊളത്തൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു....
Education, university

കാലിക്കറ്റിലെ വിദൂരവിഭാഗം ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

തേഞ്ഞിപ്പലം- കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ക്ക് നവംബര്‍ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രജിസ്ട്രേഷനുള്ള ലിങ്ക് www.sdeuoc.ac.in -ല്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 0494 2407 356, 2400288, 2660 600. ലോഗിന്‍ പ്രശ്നങ്ങള്‍ക്ക് [email protected], മറ്റു സാങ്കേതിക പ്രശ്നങ്ങള്‍ക...
Breaking news, Obituary

പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു.

മാറഞ്ചേരി- പുഴയിൽ വീണ സഹോദരിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പുറങ് സ്വദേശി പണിക്കവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) ആണ് മരണപെട്ടത്. ഇന്ന് ഉച്ചയോടെ പൊന്നാനി പുളിക്കകടവ് തൂകുപാലത്തിനു സമീപം കാഞ്ഞിരമുക്ക് പുഴയിലേക്ക് കാൽ വഴുതിവീണ സഹോദരി ഫാത്തിമ ദിയയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സിനാൻ മുങ്ങിതാവുകയായിരുന്നു. മാതാവ് :സമീറസഹോദരങ്ങൾ : ഫാത്തിമ്മ ദിയ, ഫിദ....
Crime

5 പേർ ചേർന്ന് പീഡിപ്പിച്ചെന്നത് വിദ്യാർത്ഥിനിയുടെ കെട്ടുകഥ, സ്കൂളിൽ പോകാനുള്ള മടിയാണ് കഥയുണ്ടാക്കാൻ കാരണം

എടത്വാ: സ്‌കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാർഥിനിയുടെ പരാതി സ്‌കൂളിൽ പോകാനുള്ള മടികാരണം പറഞ്ഞതാണെന്നു സൂചന. നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയ്‌മുകൾക്ക് അടിമയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്‌കൂളിൽ പോകുന്നില്ലെന്നു കുട്ടി വീട്ടിൽ പറഞ്ഞു. എന്നാൽ, മൊബൈൽ തിരികെ നൽകി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. രണ്ടുവർഷമായി കുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈൽ ഒപ്പം കാണും. സ്‌കൂൾ തുറന്നതോടെ മൊബൈൽ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്. ഇതു വലിയ മാനസിക ആഘാതത്തിനു കാരണമായിട്ടുണ്ടാകാം. ഇതിൻറെ ഫലമായി പീഡനകഥ കുട്ടി മെനഞ്ഞതെന്നാണു കരുതുന്നത്. സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങ...
Breaking news

പരപ്പനങ്ങാടിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി. കീഴച്ചിറയിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാൻ പോയ സ്ത്രീ ആണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് വീണു കിടക്കുന്നത് കണ്ടത്. സമീപത്ത് സിറിഞ്ചും ഉണ്ടായിരുന്നു. ഇന്നലെ ഈ പരിസരത്തു മറ്റു ആളുകൾക്കൊപ്പം ഇയാളെ കണ്ടതായി പറയുന്നു. മയക്കു മരുന്ന് കുത്തി വെച്ചതായി സംശയം ഉണ്ടെന്നു പ്രദേശവാസികൾ പറയുന്നു .പോലീസ് സ്ഥലത്തു എത്തിയിട്ടുണ്ട്. ഫറോക് സ്വദേശി നിഖിൽ എന്ന ആളാണെന്നാണ് സംശയം....
Education, Kerala, university

സ്റ്റാന്‍ഫഡ് റാങ്കുപട്ടികയില്‍ വീണ്ടും ഇടം നേടി കാലിക്കറ്റിലെ പ്രഫസർ. എം.ടി. രമേശന്‍

അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയും നെതര്‍ലാന്‍ഡിലെ എല്‍സേവ്യര്‍ അക്കാദമിക് പബ്ലിക്കേഷന്‍സും ചേര്‍ന്ന് നടത്തിയ ഗവേഷകരുടെ ലോകറാങ്കിങ്ങില്‍ ഇടം നേടി കാലിക്കറ്റിലെ പ്രൊഫസറും. കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസറും പോളിമര്‍ സയന്‍സില്‍ ഗവേഷകനുമായ ഡോ. എം.ടി. രമേശനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്റ്റാന്‍ഫഡിന്റെ റാങ്ക് പട്ടികയില്‍ ഇടം നേടിയത്. വിവിധ വിഷയങ്ങളിലായി ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരില്‍ നിന്ന് തയ്യാറാക്കുന്നതാണ് രണ്ട് ശതമാനം പേരുടെ പട്ടിക. കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 39 പേര്‍ ഉള്‍പ്പെട്ടിട്ടുടണ്ട്. കാലിക്കറ്റില്‍ നിന്ന് ഡോ. രമേശന്‍ മാത്രമാണുള്ളത്. ഗ്രന്ഥകര്‍തൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇന്‍ഡക്സ്, സൈറ്റേഷന്‍സ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം. പ്രശസ്തമായ രാജ്യാന്തര ജേണലുകളില്‍ നൂറ്റിമുപ്പതോളം പ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ...
Obituary

യുവതി ഭർതൃ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.

ഊരകം: ഊരകം കുന്നത്ത് എലോന്തിയിൽ വേണുഗോപാൽ (വെണ്ടർ ഊരകം), ലക്ഷ്മി എന്നിവരുടെ മകൾ ഐശ്വര്യ (28) കുഴഞ്ഞ് വീണു മരിച്ചു. വേങ്ങര പത്ത് മൂച്ചി കളവൂർ കോതമംഗലത്ത് സൂരജിൻ്റെ ഭാര്യയാണ്. സംസ്ക്കാരം ഊരകത്ത് വീട്ട് വളപ്പിൽ നടക്കും.
Breaking news, Malappuram

പിതാവിന്റെ കയ്യിൽ നിന്നും 10 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്ത് ഓടാൻ തെരുവ് നായയുടെ ശ്രമം

കുഞ്ഞിനെ രക്ഷിച്ചത്, പിതാവ് നായയുമായി മൽപിടുത്തം നടത്തി മങ്കട. പിതാവിന്റെ കയ്യിലിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാൻ തെരുവുനായയുടെ ശ്രമം. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ കൂടിയ തെരുവുനായയിൽ നിന്ന് ഏറെ പണിപ്പെട്ട് പിതാവ് മകനെ രക്ഷിച്ചെടുത്തു. ഇന്നലെ രാവിലെ എട്ടോടെ മേലേ അരിപ്രയിലാണു സംഭവം. സ്വന്തം വീടിനു മുൻപിൽ നിൽക്കുമ്പോൾ റോഡിന്റെ എതിർവശത്തു നിന്നെത്തിയ തെരുവുനായ കുഞ്ഞിനെ ചാടിക്കടിക്കുകയായിരു ന്നു. കുഞ്ഞിനെ മാറ്റിപ്പിടിച്ചതോടെ പിതാവിന്റെ കൈയിൽ കടിച്ചു. തട്ടിമാറ്റിയിട്ടും വിടാതെ ചീറിയടു ആ നായ കുഞ്ഞിന്റെ തുടയിലും കടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യയ്ക്കും കുഞ്ഞിനെ കൈമാറിയിട്ടും തെരുവുനായ ആക്രമണം തുടർന്നു. 3 മിനിറ്റോ ളം തെരുവുനായയുമായി മൽപിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. ഇവരെ ആക്രമിക്കുന്നതിനു മുൻപ് മേലേ അരിപ്രയിലെ ബസ് സ്റ്റോപ്പിൽ ന...
Feature, National

അപൂർവ രക്ത ഗ്രൂപ്പ്: ചെന്നൈ സ്വദേശിനിക്ക് തൃശൂരിൽ നിന്നെത്തി ഫാറൂക്ക് രക്തം നൽകി

ജീവൻ രക്ഷിക്കാൻ ജാതിയോ മതമോ ഭാഷയോ ദേശമോ വിത്യാസമില്ലെന്നു തെളിയിക്കുകയാണ് മലയാളി. കഴിഞ്ഞ ദിവസം ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ആയിരുന്നു ഇതിന് സാക്ഷ്യം വഹിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശിനി ആർ. ഗിരിജയ്ക്ക് അത്യാവശ്യമായി രക്തം വേണമായിരുന്നു. പക്ഷെ രക്ത ഗ്രൂപ്പ് പരിശോധിച്ചപ്പോൾ ബന്ധുക്കളും ആശുപത്രി ജീവനക്കാരും പ്രതിസന്ധിയിലായി. അപൂർവ രക്തഗ്രൂപ്പ് ആയ ബോംബെ ഒ പോസ്റ്റീവ് എന്ന ഗ്രൂപ്പ് ആയിരുന്നു. പല നിലക്കും അന്വേഷണം നടത്തിയെങ്കിലും ആ ഗ്രൂപ്പുകരെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ബ്ലഡ് ഡൊണേഴ്‌സ് സംഘടന ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ മുന്നിയൂർ വെളിമുക്ക് സ്വദേശി മുഹമ്മദ് ഷാഫി ആലുങൽ ഗിരിജയുടെ ബന്ധുക്കളിൽ നിന്ന് വിവരമറിയുന്നത്. അദ്ദേഹം നാട്ടിലെ രക്ത ദാന സേനയുമായി ബന്ധപ്പെട്ടു വിവരം അറിയിച്ചു. തൃശൂർ പഴുവിൽ വെസ്റ്റ് സ്വദേശി പതിയശ്ശേരി മുഹമ്മദ് ഫാറൂഖ് തയാറായി. അദ്യേഹവും സുഹൃത...
Crime, Kerala

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ മലപ്പുറം സ്വദേശി പിടിയിൽ.

മലപ്പുറം : ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്‍റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്‍റെ വീട്ടില്‍ നിന്ന സമയത്താണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് മുമ്ബാണ് യുവതിയെ പ്രതി ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചത്. വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടില്‍ നിന്ന യുവതിയുമായി അന്‍സാരി അടുപ്പം സ്ഥാപിച്ചു. ഇതിനിടെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ പ്രതി ഒപ്പം പോകുകയും, വീട്ടില്‍ ആളില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് ഇയാള്‍ യുവതിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബന്ധു വീട്ടില്‍ മടങ്ങിയെത്തിയ ശേഷവും പ...
Kerala

“ഹരിത” നേതാക്കൾക്കെതിരായ അശ്ളീല പരാമർശം: എംഎസ്എഫ്‌ പ്രസിഡന്റ് പി.കെ.നവാസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

മലപ്പുറം ജില്ല ജനറൽ സെക്രെട്ടറി വി.എ. വഹാബിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി കോഴിക്കോട്: പി.കെ. നവാസ് ഉള്‍പ്പെടെയുള്ള എം.എസ്.എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നവാസ് സ്ത്രീകളെ അപമാനിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്.എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാള്‍ക്കെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല. നവാസ് സ്ത്രീകളെ അപമാനിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്.ഐ.പി.സി 354 എ, ഐ.പി.സി 509, എന്നീ കുറ്റങ്ങളാണ് നവാസിനെതിരെ ചുമത്തിയിരിക...
Other

കണ്ടയിനർ ലോറി ദേഹത്ത് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു, കൂടെയുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരിക്ക്.

കൊണ്ടോട്ടി മോങ്ങത്ത് ലോറിയും ബൈക്കും അപകടത്തിൽപ്പെട്ടു. റോഡിൽ വീണ ബൈക്ക് യാത്രക്കാരുടെ ദേഹത്ത് ലോറി കയറി ഇറങ്ങി. അപകടത്തിൽ പോത്ത്പെട്ടിപാറ സ്വദേശി സലീം എന്ന ആൾ മരണപെട്ടു. സഹോദരിക്ക് ഗുരുതര പരിക്കേറ്റു. സഹോദരിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Job

മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് നഴ്‌സ് അവസരങ്ങള്‍

മെഡിക്കല്‍ ഓഫീസര്‍ നിയമനംനിലമ്പൂര്‍ ജില്ലാശുപത്രിയില്‍ വിമുക്തി ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ഡി/ഡി.പി.എം ഇന്‍സ സൈക്യാട്രി അല്ലെങ്കില്‍ എം.ബി.ബി.എസും ഒരു വര്‍ഷം സൈക്യാട്രിയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ 17ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന ഇന്റര്‍വ്യൂയില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0483 2737857 ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ നിലവിലുള്ള ഒഴിവിലേക്ക് അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങള...
Education

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) യു.പി.എസ്.സി 2022 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീല നത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org ല്‍ നവംബര്‍ ഒന്ന്  മുതല്‍ നവംബര്‍   12  വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനപരീക്ഷ നവംബര്‍ 14ന് 11 മുതല്‍ ഒന്നു വരെ  ഓണ്‍ലൈനായി നടത്തും. നവംബര്‍ 24ന് ക്ലാസുകള്‍ (ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍) ആരംഭിക്കും. 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭിക്കും.  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ പൊന്നാനി, പി...
Local news

കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണം : കിഫ്ബിയില്‍ നിന്നും ഒരു കോടി രൂപ കൂടി അനുദിച്ചു

കൊണ്ടോട്ടി താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി നവീകരണത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി ടി.വി. ഇബ്രാഹീം എം.എല്‍.എ. അറിയിച്ചു. ആശുപത്രിയുടെ അടിസ്ഥാന പശ്ചാത്തല വികസനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കിഫ്ബിയില്‍ നിന്നും  നേരത്തെ 32.34 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. ഇതിനു പുറമേയാണ്  പുതിയതായി ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പ് വര്‍ക്കിങ് ഗ്രൂപ്പില്‍  ഉള്‍പ്പെടുത്തിയാണ് അഡീഷണല്‍ എസ്‌പെന്‍ഡിച്ചര്‍  അനുവദിച്ച് ഉത്തരവായത്. ഇന്‍കെലിനാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതല. കൊണ്ടോട്ടി നഗരസഭ പരിധിയില്‍ സ്ഥിതിചെയ്യുന്ന കൊണ്ടോട്ടി താലൂക്ക് ആശുപത്രി 2018 ലാണ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയായി ഉയര്‍ത്തിയത്. കോഴിക്കോട് വിമാനത്താവളത്തിന്റെ റഫറല്‍ ആശുപത്രി എന്ന നിലയില്‍ വിമനത്താവളവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന അടിയന്തര ചികിത്സാസഹചര്...
Education, Kerala

എട്ടാം ക്ലാസ് തിങ്കളാഴ്ച മുതൽ തുടങ്ങും, പ്ലസ് വൺ 15 ന് തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ പോകേണ്ടിവരും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതു സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ത്തനീഷാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ എട്ടാം ക്ലാസുകാർ പതിനഞ്ചാം തീയതി മുതൽ സ്കൂളുകളിൽ പോകണം എന്നായിരുന്നു തീരുമാനം. എന്നാൽ, അധ്യായനം ആരംഭിച്ചശേഷം സ്കൂളുകളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡയറക്ടർ എട്ടാം ക്ലാസുകളും തുറക്കണമെന്ന് ശുപാർശ നൽകിയത്. വിദ്യാർഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്താനായി നടത്തുന്ന നാഷണൽ അച്ചീവ്മെന്റ് സർവെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുൻതീരുമാനം തിരുത്താൻ വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ നൽകിയതെന്നാണ് അറിയുന്നത്. 3, 5, 8 ക്ലാസ്സുകൾ കേന്ദ്രീകരിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ സർവേ. ക്ലാസ്സുകൾ തുടങ്ങാൻ വൈകി...
Obituary

എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനുമായ പാലക്കീഴ് നാരായണൻ അന്തരിച്ചു

മലപ്പുറം > എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ പ്രൊഫ. പാലക്കീഴ്‌ നാരായണൻ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെമ്മാണിയോടുള്ള വീട്ടിൽ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്‌ച രാവിലെ എട്ടോടെയാണ് അന്ത്യം. കേരള സാഹിത്യ അക്കാദമിയുടെ 2019 ലെസമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ജേതാവാണ്‌. പു.ക.സ. ജില്ലാപ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകീട്ട്‌ നാലിന്‌ മോലാറ്റൂർ ചെമ്മാണിയോടുള്ള വീട്ടുവളപ്പിൽ. 1940 - ൽ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ചെമ്മാണിയോടും മേലാറ്റൂരും മണ്ണാർക്കാടും പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്വാൻ പരീക്ഷ പാസായി, എം എ ബിരുദവും നേടി. പെരിന്തൽമണ്ണ ഗവ. ക...
National, Obituary

ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു

സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചുപുതുച്ചേരിയില്‍ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കെ.കലൈനേശനും(37) ഏഴ് വയസുകാരനായ മകന്‍ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള കാട്ടുക്കുപ്പത്താണ് സംഭവം നടന്നത്. ഭാര്യ വീട്ടില്‍ പോയി മകനെയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു കലൈനേശന്‍‍. വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ ബൈക്കില്‍ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. എന്നാല്‍ പ്രതീക്ഷിക്കാതെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈനേശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മോട്ടോര്‍ സൈക്കിളിന്‍റെ ചൂട് കൊണ്ടാകാം പടക്കം പൊട്ടിത്തെറിച്ചതെന്നാണ് എന്നാണ് പ്രാഥമിക...
Health,, Kerala

പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ അയൽവാസിയുടെ വീട്ടിലെത്തിയ യുവതി പ്രസവിച്ചു.

അയൽവാസിയും കനിവ് 108 ആംബുലൻസ് ജീവനക്കാരും രക്ഷകരായി കോട്ടയം: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ അയൽവാസിയുടെ വീട്ടിൽ എത്തിയ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കോട്ടയം പഴയിടം രാജുവിന്റെ ഭാര്യ ബ്ലസി മാത്യു (34) ആണ് ആൺ കുട്ടിക്ക് ജന്മം നൽകിയത്. വെള്ളിയാഴ്ച്ച വെളുപ്പിന് 12.45നാണ്‌ സംഭവം. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാനാണ് ബ്ലെസി അയൽവാസികളായ ജോജി- ഷേർളി ദമ്പതികളുടെ വീട്ടിൽ എത്തിയത്. ബ്ലെസിക്ക് ഒപ്പം ആശുപത്രിയിലേക്ക് പോകാനായി ഷേർളി തയ്യാറാകുന്നതിനിടെ ബ്ലെസിയുടെ ആരോഗ്യനില വഷളാകുകയും 1 മണിയോടെ ഷേർളിയുടെ പരിചരണത്തിൽ ബ്ലസി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്ന ഷേർളി ഉടൻ തന്നെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 1...
Education, Kerala

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

അവസാന തിയതി നവംബർ 30 കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ ക്ലാസ് മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2021-2022 പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. അപേക്ഷ സമർപ്പിക്കുന്നതിലേക്കായി സംസ്ഥാനത്തെ മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാരും സ്ഥാപനമേധാവികളും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ച നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ KYC രജിസ്‌ട്രേഷൻ അടിയന്തിരമായി എടുക്കേണ്ടതാണ്. KYC എടുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷകൾ വെരിഫിക്കേഷൻ നടത്തി സമർപ്പിക്കുവാൻ കഴിയില്ല.ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. തൊട്ടു മുൻ വർഷത്തെ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത...
Accident, Breaking news

ദേശീയപാത കൂരിയാട് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു കയറി അപകടം

ദേശീയപാത 66 ൽ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 6.45 നാണ് അപകടം. കാറിലുണ്ടായിന്നവർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Kerala

കരിപ്പൂരിൽ സ്വർണ വേട്ട:1.52 കോടി രൂപയുടെ സ്വർണ്ണവും 7 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

3 യാത്രക്കാരിൽ നിന്നായി ഡി ആർ ഐ, എയർ ഇന്റലിജൻസ് യൂണിറ്റ് 1.52 കോടി രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അവാദിൽ നിന്ന് 1005 ഗ്രാം സ്വർണം പിടികൂടി.ദോഹയിൽ നിന്നെത്തിയ മറ്റൊരു മലപ്പുറം സ്വദേശി ഹബീബ് റഹ്മാനിൽ നിന്ന് 1008 ഗ്രാം സ്വർണവും പിടികൂടി. ഇരുവരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി സയ്യിദ് ഫൈസലിൽ നിന്ന് 1940 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൗച്ചിനുള്ളിലാക്കിയാണ് സ്വർണം കൊണ്ടു വന്നത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 1.52 കോടി രൂപ മൂല്യം കണക്കാക്കുന്നു.ഇൻഡിഗോ വിമാനത്തിൽ ഷാർജയിലേക്ക് പോകനെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 7,08,700 രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടികൂടി. ചെക്ക് ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.ഡെപ്യൂട്ടി കമ്മീഷണർമാരായ ടി. എ കിരൺ, ഡോ.എസ്.എസ...
Education, Job, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം അഫിലിയേറ്റഡ് കോളേജകളിലെ ബി.ആര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. ഒന്ന് രണ്ട്  സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനും മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കാനും യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. 335 രൂപയാണ് അപേക്ഷാ ഫീസ്. ചലാന്‍ റസീറ്റും അനുബന്ധരേഖകളും സഹിതം നിര്‍ദ്ദിഷ്ട അപേക്ഷ കോളേജ് പ്രിന്‍സിപ്പാള്‍ മുഖാന്തിരം 20-ന് മുമ്പായി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.   പി.ആര്‍. 1082/2021 ഉറുദു വിഭാഗം കോ-ഓഡിനേറ്റര്‍, അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ എം.എ. ഉറുദു പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ 11-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സ...
Local news

തിരൂരങ്ങാടി താലൂക്കിലെ പ്രൈവറ്റ് ബസ് സർവീസ് നിർത്തിവെക്കുമെന്ന ഉടമകൾ

തിരുരങ്ങാടി താലൂക്കിലെ ബസ് ഉടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപനം നടത്തി. ഇന്ധന വിലക്കയറ്റവും കോവിഡ് മഹാമാരി മൂലം യാത്രക്കാരുടെ ഗണ്യമായ കുറവും ബസ്സുകളുടെ മുമ്പിൽ നടത്തുന്ന സമാന്തര സർവീസും കാരണം വളരെയധികം സാമ്പത്തിക പ്രധിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്കു വർദ്ധിപ്പിക്കുക, ബസ് ചാർജ് വർദ്ധിപ്പിക്കുക, കോവിഡ് തീരുന്നതു വരേക്കും Road Tax പൂർണ്ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഈ മാസം 6ന് നടത്തുന്ന മലപ്പുറം കളക്ടറേറ്റ് ധർണയും 9ന് നടക്കുന്ന അനിശ്‌ചിതകാല സമരം നടത്താനും തീരുമാനിച്ചു. ജില്ലാ കമ്മറ്റി മെമ്പർ പക്കീസ കുഞ്ഞിപ്പ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഫീഖ് പടിക്കൽ,സലേഷ് VP, മലയിൽ നാസർ എന്നിവർ സംസാരിച്ചു...
Breaking news, Malappuram

ഗൃഹനാഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് നാട്ടുകാർ.

എആർ നഗർ. കുന്നുംപുറം വലിയ പീടിക പാലമടത്തിൽ ചെമ്പന്തൊടിക അബ്ദുൽ കലാമിനെ (55) യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. കാസർകോട് വ്യാപാരി ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. കയ്യിൽ മുറിവേറ്റ പാടുണ്ട്. വീട്ടിൽ ഇന്നലെ ആരുമില്ലായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയത്തെ തുടർന്ന് ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാത്രി സ്കൂട്ടറിൽ ഇദ്ദേഹം വരുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞെന്നു പോലീസ് പറഞ്ഞു. നേരത്തെ പ്രവാസി ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പുതപ്പും വസ്ത്രങ്ങളും ദൂരെ സ്ഥലത്തു നിന്നാണ് ലഭിച്ചത്. മാത്രമല്ല, ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും സ്കൂട്ടറിന്റെ ചാവി ലഭിച്ചെങ്കിലും വണ്ടി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
Local news

തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷൻ കടകളിൽ വതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍

തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷന്‍ കടകളിലൂടെ എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്)  കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 20 കിലോഗ്രാം പുഴുക്കലരിയും 10 കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ഗോതമ്പ്, ഒരു കിലോഗ്രാം ആട്ട, പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക് കാര്‍ഡ്)  ഒരംഗത്തിന് രണ്ട് കിലോഗ്രാം പച്ചരി, രണ്ട് കിലോഗ്രാം കുത്തരി, ഒരു കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ ഒരു കിലോഗ്രാം ആട്ടയും എന്‍.പി.എസ് കാര്‍ഡ് (നീല കാര്‍ഡ്)  ഒരംഗത്തിന് ഒരു കിലോഗ്രാം പുഴുക്കലരിയും ഒരു കിലോഗ്രാം കുത്തരി നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) എന്‍.പി.എന്‍.എസ് കാര്‍ഡ്(വെള്ള കാര്‍ഡ്)  കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്), എന്‍.പി.ഐ കാര്‍ഡ് (ബ്രൗണ്‍ കാര്‍ഡ്) കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം ആട്ടയും ലഭിക്കും. എ.എ.വൈ, പി.എച്ച്.എച്...
Kerala

സി.മുഹമ്മദ് ഫൈസിയെ വീണ്ടും ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയധ്യക്ഷനായി സി. മുഹമ്മദ് ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തു. വരണാധികാരിയായ അഡീഷണൽ സെക്രട്ടറി ഷൈൻ എ. ഹഖിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ ചേർന്ന യോഗത്തിൽ സി. മുഹമ്മദ് ഫൈസിയുടെ പേര് സഫർ കായൽ നിർദേശിച്ചു. കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പിന്താങ്ങി. കാന്തപുരം വിഭാഗം സുന്നി നേതാവും സുന്നി മർകസ് ജനറൽ മാനേജരും ആണ് മുഹമ്മദ് ഫൈസി. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ മരുമകനും ആണ്. 2024 വരെയാണ് കമ്മിറ്റിയുടെ കാലാവധി. മന്ത്രി വി. അബ്ദുറഹ്‌മാൻ മുഹമ്മദ് ഫൈസിയെ അനുമോദിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഹജ്ജ് അപേക്ഷാ നടപടികൾ, വനിതാ ബ്ലോക്ക് നിർമാണം, കരിപ്പൂരിലെ ഹജ്ജ് പുറപ്പെടൽ കേന്ദ്ര പുനഃസ്ഥാപനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. പി.വി. അബ്ദുൾ വഹാബ് എം.പി., എം.എൽ.എ.മാരായ പി.ടി.എ. റഹിം, മുഹമ്മദ് മുഹ്‌സിൻ, മലപ്പുറം കളക്ടർ വി.ആർ. പ്രേംകുമാർ, പി.ടി. അക്ബർ, പി.പി. മ...
Malappuram

വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കരുത്, പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും

ജില്ലയില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍  ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന്‍ അറിയിച്ചു. വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുന്ന തരത്തില്‍ ബസ്ജീവനക്കാരുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തികളുണ്ടായാല്‍ നടപടിയെടുക്കും. ബസ് ജീവനക്കാര്‍ യാതൊരു കാരണവശാലും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയോ ബസില്‍ കയറ്റാതിരിക്കുകയോ ചെയ്യരുത്. പരാതികള്‍ ഒഴിവാക്കാന്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മഫ്തികളില്‍ ചെക്കിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബസുടമകള്‍ക്കും കുട്ടികള്‍ക്കും ബസിലെ യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെടാം. ഏതു ...
error: Content is protected !!