കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പ്രബന്ധങ്ങള്‍ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗം കേരള ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് നവംബര്‍ മൂന്നാം വാരത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. സിനിമ-സാഹിത്യം-സങ്കേതം എന്ന വിഷയത്തിലാണ് സെമിനാര്‍. യൂനികോഡില്‍ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ നവംബര്‍ 1-നകം [email protected] എന്ന ഇ-മെയിലില്‍ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ക്കായിരിക്കും അവതരണാനുമതി. ഫോണ്‍ 9074692622. പി.ആര്‍. 1375/2022
ഹിന്ദി പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയം, പഠനരീതി എന്നിവ വ്യക്തമാക്കുന്ന സിനോപ്‌സിസും സഹിതം 15-ന് വൈകീട്ട് 5 മണ...

