Sunday, September 21

Blog

നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു
Accident

നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ കരുമ്പിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടക്കൽ പുതുപ്പറമ്പ് ഞാറത്തടം കാഞ്ഞിരങ്ങൽ വളപ്പിൽ നാസർ കോയയുടെ മകൻ മുഹമ്മദ് ഷിബിൻ (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ദേശീയപാതയിൽ കരുമ്പിൽ വെച്ചാണ് അപകടം. സ്കൂട്ടറിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന്, റോഡരികിൽ വണ്ടി നിർത്തി സുഹൃത്തിനെ കാത്തു നിൽക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷിബിന്റെ വണ്ടി തകരാർ ആയതിനെ തുടർന്ന് സർവീസ് സെന്ററിൽ നിർത്തി മറ്റൊരു സ്കൂട്ടറുമായി വന്നതായിരുന്നു. മാതാവ് സാജിദ. സഹോദരി നാജിയ നസ്രിൻ...
Other

ടി എം പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച എഴുപത് കഴിഞ്ഞവരുടെ സംഗമം ശ്രദ്ധേയമായി

കൊടിഞ്ഞി: വീടകങ്ങളിലെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടന്ന് മനസ്സ് തുറന്ന് ചിരിക്കാനും പഴയ കളിക്കൂട്ടുകാരെ ഒരിക്കൽ കൂടി കാണാനും നൂറോളം വരുന്ന എഴുപത് കഴിഞ്ഞ “ യുവതി യുവാക്കള്‍” കൊടിഞ്ഞി ഐ.ഇ.സി സ്കൂള്‍ അങ്കണത്തിൽ ഒത്തുചേർന്നു. ടി.എം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാക്ക് സീനിയേഴ്സ്, മൈ കൊടിഞ്ഞി എന്നിവയുടെ സഹകരണത്തോടെയാണ് ഈ അപൂർവ സംഗമത്തിന് വേദിയൊരുക്കിയത്. പിഞ്ചു കുഞ്ഞുങ്ങള്‍ റോസാപൂക്കള്‍ നൽകി അതിഥികളെ സ്വീകരിച്ചത് നയാനന്ദകരമായ കാഴ്ചയായി.കാളിയമ്മയുടെ നാടൻപാട്ടുകളും ഞാറ്നടീൽ പാട്ടുകളും തിത്തിക്കുട്ടിയമ്മയുടെ മാപ്പിളപ്പാട്ടുകളും അവരെ പഴയ കാല ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി. ഐ.ഇ.സി ഹെവൻസ് പ്രീസ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏറെ ഹൃദ്യമായി. പ്രായാധിക്യം നൽകിയ അവശതകള്‍ക്ക് അവധി നൽകി, പാടിയും പറഞ്ഞും മനസ്സ് തുറന്ന് ചിരിച്ചും അവർ പുതിയ സൌഹൃദങ്ങളുടെ വർണകുപ്പായങ്ങള്‍ നെയ്തെടു...
Other

മതവിദ്വേഷ പ്രസംഗം: പി സി ജോർജിനെതിരെ വീണ്ടും കേസെടുത്തു

പി സി ജോർജിനെതിരെ വീണ്ടും കേസ്. വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിലാണ് വിണ്ടും കേസെടുത്തത്. പാലാരിവട്ടം പൊലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തു. 153 A 295 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെണ്ണലയിൽ പിസി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുത്തത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ്അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പിസി ജോർജിന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യൽ ഫാസ്റ്റ് കൽസ് മജിസ്‌ട്രേറ്റ് കോടതി കർശന ജാമ്യ വ്യവസ്ഥകൾ വച്ചിരുന്നു.ഏതെങ്കിലും വേദികളിൽ അത് ലംഘിക്കപ്പെടുന്നോയെന്നും പൊലീസ...
Other

താലികെട്ടിനിടെ കറന്‍റ് പോയി; ഇരുട്ടിൽ വധുവിനെ മാറി താലിചാർത്തി വരന്മാർ

ഭോപ്പാൽ: സഹോദരിമാരുടെ വിവാഹ ചടങ്ങിനിടെ വൈദ്യുതി തകരാറിലായതിനെ തുടർന്ന് വരന്മാർക്ക് വധുവിനെ പരസ്പരം മാറി. വെളിച്ചക്കുറവും വധുവായ പെൺകുട്ടികൾ മുഖാവരണം ധരിച്ചിരുന്നതും കാരണമാണ് പരസ്പരം തിരിച്ചറിയാൻ കഴിയാതായത്. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ഞായറാഴ്ചയാണ് സംഭവം.രമേഷ്‌ലാൽ എന്നയാളുടെ മക്കളായ നികിതയുടെയും കരിഷ്മയുടെയും വിവാഹം ഒരേ ദിവസം ഒരേ വേദിയിലാണ് നടത്തിയത്. ഒരേ പോലെയുള്ള വസ്ത്രമാണ് സഹോദരിമാർ ധരിച്ചിരുന്നത്. വ്യത്യസ്ത കുടുംബങ്ങളിൽപെട്ട ദംഗ്‌വാര ഭോലയും ഗണേഷുമായിരുന്നു വരൻമാർ. താലികെട്ടുന്ന സമയത്ത് കറന്‍റ് പോയതോടെ വെളിച്ചക്കുറവുണ്ടായിരുന്നു. വധുമാർ മുഖാവരണം ധരിച്ചത് കാരണം പരസ്പരം തിരിച്ചറിയാനും സാധിച്ചില്ല. പരസ്പരം കൈകൾ കോർത്ത് നടക്കുമ്പോളും വധൂ വരന്മാർ തമ്മിൽ മാറിയ വിവരം ആരും അറിഞ്ഞിരുന്നില്ല. ചടങ്ങ് പൂർത്തിയാക്കി വധുവിനെ കൂട്ടി വരൻമാരുടെ വീടുകളിൽ എത്തിയപ്പോളാണ് സംഭവം മനസിലാകുന്നത്.ആദ്യം ചില വാക്ക...
Other

സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ മുട്ടിച്ചിറ ശുഹദാ നേര്‍ച്ച ഇന്ന്

തിരൂരങ്ങാടി: സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടുനേര്‍ച്ച ഇന്ന് (2022 മെയ് 10 ചൊവ്വ) മുട്ടിച്ചിറ പള്ളിക്ക് പിന്‍വശത്തുള്ള ഫലാഹ് കാമ്പസില്‍ വെച്ച് നടക്കും. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് പോരാടി വീരമൃത്യു വരിച്ചവരാണ് മുട്ടിച്ചിറ ശുഹദാക്കള്‍. പതിനൊന്ന് പേരാണ് മുട്ടിച്ചിറയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. മുട്ടിച്ചിറ മഹല്ല് മജ്മഉദ്ദഅവത്തിസ്സുന്നിയ്യ, കേരള മുസ്‌ലിം ജമാഅത്ത്,എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഇന്ന് വൈകുന്നേരം 4 മണിക്ക് മുട്ടിച്ചിറ മഖാം സിയാറത്തോടെ പരിപാടി ആരംഭിക്കും. മഖാം സിയാറത്തിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ശുഹദാ മൗലിദ്, പ്രകീര്‍ത്തനസദസ്സ് എന്നിവ നടക്കും. മഗ്‌രിബിനുശേഷം നടക്കുന്ന ശുഹദാ അനുസ്മരണ സമ്മേളനം കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ...
Education

റമദാന്‍ അവധി കഴിഞ്ഞു; മദ്റസകള്‍ നാളെ തുറക്കും

റമദാന്‍ അവധി കഴിഞ്ഞു നാളെ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 മദ്റസകളിലെ പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ നാളെ മദ്റസ പഠനത്തിനെത്തും. മദ്റസയിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് എല്ലായിടത്തും നടന്നുവരുന്നത്. 'വിദ്യനുകരാം, വിജയം നേടാം' െന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവം.കേരളത്തിനു പുറമെ, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ആസാം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും, ആന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലുംമലേഷ്യ, യു.എ.ഇ, സഊദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ വിദേശ രാജ്യങ്ങളിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അറബി, അറബി മലയാളം, അറബിക് തമിഴ്, ഉറുദു, ...
Accident

കാറിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു

വള്ളിക്കുന്ന്: കാറിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. ഫറോക്ക് നല്ലൂർ അങ്ങാടി സ്വദേശി പത്മനാഭൻ നായർ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 ന് വള്ളിക്കുന്ന് എൻ സി ഗാർഡന് സമീപത്ത് വെച്ചാണ് അപകടം. ഭാര്യയുടെ കുടുംബ ക്ഷേത്രത്തിൽ വന്നതായിരുന്നു. നിയന്ത്രണം വിട്ടെത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം എസ് ബി ഐ യുടെ എ ടി എം കൗണ്ടറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ....
Other

ആയിരങ്ങൾ ഒഴുകിയെത്തി, മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച സമാപിച്ചു

തിരുരങ്ങാടി: നാലു ദിവസമായി നടന്നു വരുന്ന മുട്ടിച്ചിറ ശുഹദാക്കളുടെ 186-ാം ആണ്ടു നേർച്ച സമാപിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ നേർച്ച ആയതിനാൽ ആയിരങ്ങളാണ് എത്തിയത്. അവർക്ക് ചീരണിയായി പത്തിരിയും ഇറച്ചിയും വിതരണം ചെയ്തു. വിതരണോൽഘാടനം മുദർയ്യിസ് ഇബ്രാഹീം ബാഖവി നിർവ്വഹിച്ചു.ബ്രിട്ടീഷുകാർക്കെതിരെയും വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയും പോരാടിയ പതിനൊന്നു പേരാണ് മുട്ടിച്ചിറയിൽ വീര മൃത്യു വരിച്ചത്. അവരുടെ സമരണ നിലനിർത്തുന്നതിനാണ് എല്ലാ വർഷവും ശവ്വാൽ ഏഴിന് നേർച്ച നടക്കുന്നത് മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മററിയാണ് നേർച്ച സംഘടിപ്പിക്കുന്നത്.മുട്ടിച്ചിറ ശുഹദാ നഗറിൽ നടന്ന സമാപന പ്രാർത്ഥനാ സംഗമത്തിൽ ആയിര ങ്ങൾ പങ്കെടുത്തു. സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് പുക്കാടൻ മുസ്തഫ അധ്യക്ഷത വഹിച്ചു. കൊഴിക്കോട് ഖാസി സയ്...
Sports

ജേസീസ് ഫുട്ബാൾ ലീഗിൽ (JFL) ജെ സി ഐ കുലപ്പുള്ളി ജേതാക്കളായി

തിരൂരങ്ങാടി: JCI Zone XXI സംഘടിപ്പിച്ച JFL ഫുട്ബോൾ ടൂർണമെന്റിൽ JCI കുലപ്പുള്ളി ടീം ജേതാക്കളായി. JCI തിരൂരങ്ങാടി റോയൽസ് ആതിഥേയത്വം വഹിച്ച ടൂർണമെന്റ് കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ ടറഫ് ഗ്രൗണ്ടിൽ വെച്ചായിരുന്നു നടത്തിയത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. JCI കൊളപ്പുള്ളി, JCI പരപ്പനങ്ങാടി ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ പോരാട്ട വീര്യം നിറഞ്ഞ ഫൈനൽ മത്സരത്തിൽ 3-1 സ്കോറിനാണ് JCI കുലപ്പുള്ളി വിജയികളായത്. മുൻ ഒളിമ്പ്യൻ അത്‌ലറ്റിക്‌സ് താരം KT ഇർഫാൻ മത്സരം ഉത്ഘാടനം ചെയ്തു. JFL ചെയർമാൻ JCI Sen. ഷബീറലി സഫ അധ്യക്ഷ്യം വഹിച്ചു. തിരൂരങ്ങാടി റോയൽസ് പ്രസിഡന്റ്‌ JCI Sen. മുനീർ പുളിക്കലകത്ത് സ്വാഗതം പറഞ്ഞു. സോൺ പ്രസിഡന്റ് JCI PPP രാകേഷ് മേനോൻ, സോൺ സ്പോർട്സ് ഇൻ ചാർജ് JFM ഹാരിസ്, സോൺ വൈസ് പ്രസിഡന്റുമാരായ JFM സന്തോഷ്‌, JCI PPP രാകേഷ് നായർ, JVതല്ഹത്, JC ഇജാ...
Local news

നൂതന വിദ്യാഭ്യാസ പദ്ധതിയുമായി പറപ്പൂർ പഞ്ചായത്ത്

പറപ്പൂർ: പഞ്ചായത്തിൽ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ച് ഭരണസമിതി പുതിയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു.ഒരു വർഷം നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസ പദ്ധതി ഇൻസ്പിറ എന്ന പേരിലാണ് നടപ്പിലാക്കുന്നത്.പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ കെ.ജി മുതൽ എച്ച്.എസ്.എസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠന പ്രക്രിയ വളർച്ചക്കും, ക്രിയാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്ന നൂതന ആശയങ്ങൾ ഉൾപെടുത്തിയ പദ്ധതിയാണ് ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളത്.വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈനായും, ഓഫ് ലൈനായും നടത്തുന്ന പരിപാടികളിൽ കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ്സുകൾ,സ്പോർട്സ് മീറ്റ്, കലോത്സവങ്ങൾ, എക്സ്പോ, സഹവാസ ക്യാമ്പുകൾ,ഫുട്ബോൾ ടൂർണമെന്റുകൾ, സയൻസ് എക്സ്പോകൾ എന്നിവ ഉൾപ്പെടും.പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.റഫീഖ നിർവ്വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. ജ...
Malappuram

റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി, തിരൂരങ്ങാടി താലൂക്ക് മുന്നേറുന്നു

സംസ്ഥാന റവന്യൂ വകുപ്പ് സംഘടിപ്പിച്ച റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി. മലപ്പുറം ഗവ.കോളജിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടർ വി.ആർ.പ്രേംകുമാർ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, തിരൂർ ആർ.ഡി. ഒ പി.സുരേഷ്, ഡെപ്യൂട്ടി കലക്ടർമാരായ എം.സി. റെജിൽ, കെ.ലത, സീനിയർ ഫിനാൻസ് ഓഫീസർ എൻ. സന്തോഷ് കുമാർ, എ.ഡി.എം എൻ.എം. മെഹറലി എന്നിവർ സംസാരിച്ചു. നാടകം സിനിമാറ്റിക് ഡാൻസ് ഒപ്പന ഒപ്പന, സിനിമാറ്റിക് ഡാൻസ്, നാടകം, നാടോടി നൃത്തം, എന്നിവയിൽ തിരൂരങ്ങാടി താലൂക്ക് വിജയികളായി. നാടോടിനൃത്തം...
Crime

മദ്യപിക്കാനെന്ന വ്യാജേന പോലീസെത്തി, തിരൂരങ്ങാടിയിൽ ചീട്ടുകളി സംഘം പിടിയിൽ

തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ തലപ്പാറ വലിയ പറമ്പ് പാടശേഖരത്തിൽ വച്ച് പണം വെച്ചു ചീട്ടുകളിക്കുന്ന സംഘം പിടിയിലായി. പൊതുജനങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ ചീട്ടുകളിച്ച ഏഴംഗ സംഘത്തെ തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ എസ് ഐ സന്തോഷ് കുമാർ, എസ് സി പി ഒ അനിൽകുമാർ, സി പി ഒ അമർനാഥ്, സുരേഷ് ബാബു, ബിജോയ്, ബബീഷ് എന്നിവരാണ് ഏഴോളം വരുന്ന ചീട്ടുകളി സംഘത്തെ പിടികൂടിയത്. കളിസ്ഥലത്തു നിന്നും 27000 രൂപ കണ്ടെടുത്തു. സ്ഥലത്ത് കളിക്കായി ദൂരെയുള്ള ദേശങ്ങളിൽ നിന്നും നിരവധി പേർ വരുന്നുണ്ടെന്നും ചീട്ടുകളി പ്രദേശത്ത് ശല്യമായി കൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം സ്ക്വാഡ് രൂപികരിച്ച് പിടിക്കാനുള്ള ശ്രമമാരംഭിച്ചത്. വേഷം മാറി വെള്ള കുപ്പികളുമായി മദ്യപിക്കാനെന്ന വ്യാജേനയാണ് പോലീസ് സ്ഥലത്തു പ്രവേശിച്ചത്. റെയ്ഡ് സ്റ്റേഷനിലെ വിവിധ പ്രദേശത്ത് വ്യാപിപ്പിക്കുന്നതാണെന്ന...
Health,, Malappuram

മലപ്പുറത്ത് മൂന്നു പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

ജില്ലയിൽ രണ്ട്‌ കുട്ടികളും സ്‌ത്രീയുമടക്കം മൂന്നുപേർക്ക്‌ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ്‌ പഞ്ചായത്ത്‌ പരിധിയിലാണ്‌ രോഗബാധ. പത്തു വയസുകാരനാണ് ആദ്യം രോഗലക്ഷണമുണ്ടായത്. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെയും സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഒരു കുട്ടിയും സ്‌ത്രീയും ആശുപത്രി വിട്ടു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്‌. രോഗം റിപ്പോർട്ട്‌ ചെയ്‌ത പ്രദേശത്തെ 140 വീടുകളിൽ ആരോഗ്യ വകുപ്പ്‌ പരിശോധന നടത്തി. കുടിവെള്ള സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചിട്ടുണ്ട്‌. വരും ദിവസങ്ങളിലും പ്രദേശത്ത്‌ ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിലടക്കം പരിശോധന നടക്കും...
Health,

എന്താണ് ഷിഗല്ല ? പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ ?

ഷിഗല്ല; അതീവശ്രദ്ധ പാലിക്കണം - ഡി.എം.ഒജില്ലയിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ചാൽ വളരെ പെട്ടന്ന് നിർജലീകരണം സംഭവിച്ചു അപകടവസ്ഥയിൽ ആവാൻ സാധ്യത ഉള്ളതിനാൽ പ്രത്യേക ശ്രദ്ധവേണമെന്നും ഡി. എം.ഒ അറിയിച്ചു. ഐസ്, ഐസ്ക്രീം, സിപ്പ് - അപ്പ് എന്നിവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ നടത്തുന്നതിനും നിയമ ലംഘനങ്ങൾക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക...
Accident

മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ അപകടം, ഒരാൾ മരിച്ചു

​തിരുവനന്തപുരം: മാ​ല മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായ പരിക്കേറ്റു. ക​ഠി​നം​കു​ളം സ്വ​ദേ​ശി സ​ജാ​ദാ​ണ് മ​രി​ച്ച​ത്. സ​ജാ​ദി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ​ൽ എ​ന്ന​യാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മാ​ർ​ത്താ​ണ്ഡ​ത്ത് നി​ന്നും 11 പ​വ​ൻ സ്വ​ർ​ണ മാ​ല മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ സ‍​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ന​രു​വാ​മൂ​ടി​ലേ​ക്ക് വ​ന്ന ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ജാ​ദാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സ​ജാ​ദ് മ​രി​ച്ച​ത്. മം​ഗ​ല​പു​ര​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ൽ ക​യ​റി ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് തെ​രി​യു​ന്ന​യാ​ളാ​ണ് പരിക്കേറ്റ അ​മ​ൽ. അ​മ​ലി​ന് വേ​ണ്ടി...
Accident

കാറിടിച്ചു വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

അരീക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കീഴുപറമ്ബ് പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റും അനൗൻസറുമായ കുറുമാടൻ നിസാർ (42) ആണ് മരിച്ചത്. പൂവത്തികണ്ടിയിൽ ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായ ബന്ധപ്പെട്ട് അനൗൺസ്മെന്റിനിടെ നമസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്നതിന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാറിടിച്ചു വീണപ്പോൾ പിന്നിൽ വന്ന മറ്റൊരു പിക്കപ്പ് വാൻ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു. പിതാവ്: പരേതനായ കുറുമാടൻ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: ഷംല ചേലക്കോട്. മക്കൾ: മുഹമ്മദ് നിഹാൽ, മുഹമ്മദ് നിഹാദ്, ഫാത്തിമ മിൻഹ. സഹോദരങ്ങൾ: അബ്ദുൽ അലി, റസീന, ആബിദ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന്...
university

അഖിലേന്ത്യാ വടംവലി ചാമ്പ്യന്‍ഷിപ്പ് കാലിക്കറ്റിന് ജയം

കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റിന് മൂന്ന് മെഡല്‍. ഇന്‍ഡോര്‍, വനിതാ വിഭാഗത്തില്‍ വെള്ളിയും പുരുഷ വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലും വെങ്കലവും കാലിക്കറ്റ് കരസ്ഥമാക്കി. പുരുഷ ടീം അംഗങ്ങള്‍ : ബിബിന്‍ സെബാസ്റ്റ്യന്‍, അശ്വിന്‍ എം. വേണു (നൈപുണ്യ കോളേജ്, കൊരട്ടി), അതുല്‍ ദാസ്, കെ.കെ. മുഹമ്മദ് അര്‍ഷാദ് (വി.ടി.ബി. കോളേജ് മണ്ണമ്പറ്റ), ജോസഫ് ജോര്‍ജ് (ക്രൈസ്റ്റ് ഇരിങ്ങാലക്കുട), അബിന്‍ തോമസ്, ഹിദത്തുള്ള (ജി.സി.പി.ഇ. കോഴിക്കോട്), കെ. ഷിജിന്‍, പി.എസ്. സജിത് (ഗവണ്‍മെന്റ് കോളേജ് പത്തിരിപ്പാല), ഫാഹിസ് അബ്ദുള്‍ അസീസ് (ഗവണ്‍മെന്റ് കോളേജ് കൊടുവള്ളി). പി.ആര്‍. 607/2022 വനിതാ ടീം അംഗങ്ങള്‍ : ഗീതു വര്‍ഗീസ്, എയ്ഞ്ചല്‍ ഡേവിസ് (നൈപുണ്യ കോളേജ്, കൊരട്ടി), എം.ജെ. ലിജിഷ് (വി.ടി.ബി. കോളേജ് മണ്ണമ്പറ്റ), ക്രിസ്റ്റി കെ. ടെലിന്‍, പി.എസ്. സ്‌നേഹ,...
Education, Malappuram

വിങ്‌സ് മലപ്പുറം പദ്ധതി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കും: പി.കെ കുഞ്ഞാലിക്കുട്ടി

ജില്ലാ പഞ്ചായത്ത്  ഹയര്‍സെക്കന്‍ഡറി  കരിയര്‍ ഗൈഡന്‍സ് സെല്ലുമായി ചേര്‍ന്ന് കേന്ദ്ര സര്‍വകലാശായിലേക്കുള്ള  പൊതുപരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന  വിങ്‌സ് മലപ്പുറം പദ്ധതി  ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്  ഉയരങ്ങളിലേക്ക് പറക്കാന്‍  പുതിയ ചിറകുകള്‍ നല്‍കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. സി.യു.ഇ.ടി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ജില്ലാതല സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയില്‍ ഇത്തരം നൂതന പദ്ധതികള്‍ ഏറ്റെടുക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത്  കേരളത്തിലെ  മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  മാതൃകയാണെന്നും എം.എല്‍.എ പറഞ്ഞു. മലപ്പുറം  ഇന്‍കല്‍ ക്യാമ്പസിലെ  എ.ഐ ഇന്റര്‍നാഷണല്‍ കോളേജില്‍ നടന്ന  ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ 200 സ്‌കൂളുകളില്‍ നിന്നായി ആയിരത്തി &nb...
Crime

തിരൂരങ്ങാടിയിൽ വൻ ഹാൻസ് വേട്ട, 61035 പാക്കറ്റ് പിടികൂടി

തിരൂരങ്ങാടി: നിരോധിത പാൻമസാല ഹാൻസിന്റെ മൊത്ത വിതരണക്കാരൻ പിടിയിൽ. പന്താരങ്ങാടി സ്വദേശി തൊളാമണ്ണിൽ ഹമീദ് അലി (35) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറക്കടവിലെ ഗോഡൗൻ പരിശോധിച്ചപ്പോഴാണ് 41 ചാക്കുകളിലായി 61035 പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്. എസ് ഐ എൻ. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ എ എസ് ഐ ഉഷ, എസ് സി പി ഒ സുധീഷ്, സി പി ഒ അനീസ്, താനൂർ ഡി വൈ എസ് പി യുടെ ഡാൻസഫ് അംഗങ്ങളായ ജിനേഷ്, വിപിൻ, അഭിമന്യു, സബറുദ്ധീൻ,എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇതിന് പുറമെ ഹാൻസ് വിൽപന നടത്തുന്ന 2 കടകൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇത്തരം കച്ചവടങ്ങൾക്കെതിരെ പരിശോധന തുടരുമെന്ന് എസ് ഐ പറഞ്ഞു....
Other

പ്ലസ് വൺ വിദ്യാർത്ഥിനിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. മുളന്തുരുത്തി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിന്റെ ടെറസിന് മുകളിൽ കൃഷ്ണപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഒരു ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുള്ള കുടുംബ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു....
Other

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേർച്ചക്ക് തുടക്കമായി

തിരുരങ്ങാടി : നാലു ദിവസം നീണ്ടു നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടു നേർച്ചക്ക് സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തിയതോടെ തുടക്കമായി. ശുഹദാക്കളുടെ മഖ്ബറയിൽ നടന്ന ഭക്തി നിർഭരമായ പ്രാർത്ഥനക്ക് മുദർയ്യിസ് ഇബ്രാഹീം ബാഖവി എടപ്പാൾ നേതൃത്വം നൽകി.മഹല്ല് പ്രസിഡണ്ട് പുക്കാടൻ മുസ്തഫ പതാക കൈമാറിയതോടെയാണ് നേർച്ചക്ക് തുടക്കമായത്. ബിട്ടീഷുകാർക്കെതിരെയും വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി പോരാടിയവരാണ് മുട്ടിച്ചിറ ശുഹദാക്കൾ . 1841 ലാണ് മുട്ടിച്ചിറ കലാപം നടന്നത്. മമ്പുറം തങ്ങളുടെ പിന്തുണയും സഹായവും ഈപോരാട്ടത്തിനുണ്ടായിരുന്നു. ഈ സമരത്തിൽ മരണപ്പെട്ടവരുടെ സ്മരണ നിലനിർത്തുന്നതിനാണ് മുട്ടിച്ചിറ മഹല്ല് പരിപാലന കമ്മറ്റിയുടെ കീഴിലാണ് വർഷംതോറും ശവ്വാൽ ഏഴിന് നേർച്ച നടത്തിവരുന്നത്. മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറി കൈതകത്ത് അലവി ഹാജി, ട്രഷറർ ഹനീഫ ആചാട്ടിൽ, സെക്രട്ടറിമാരായഹനീഫ മൂന്...
Accident

കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ബിജു ജോൺ (49) ആണ് മരിച്ചത്. ഭാര്യ സൂസി കോട്ടക്കൽ പുതുപ്പറംബ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മലപ്പുറത്ത് ഭാര്യയെ ട്രൈനിംഗിന് കാറിൽ എത്തിച്ച ശേഷം കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു എന്നാണ് അറിയുന്നത്. കാറിൽ മരിച്ച നിലയിൽ കണ്ട ഇവരെ 108 ആംബുലൻസിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചങ്കുവെട്ടി പുതുപ്പറമ്പ് റോഡിലെ അരീക്കലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇവർക്ക് കോഴിക്കോട് വീട് നിർമിക്കുന്നുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Accident

പ്രവൃത്തിക്കിടെ ഷോക്കേറ്റു, ലൈൻമാൻ വൈദ്യുതി ലൈനിന് മുകളിൽ കുടുങ്ങി

വൈദ്യുതി പോസ്റ്റിനു മുകളിൽ അറ്റകുറ്റ പണിക്കായി കയറിയ ലൈൻമാൻ ഷോക്കേറ്റ് ലൈനിൽ കുടുങ്ങി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വർക്കർ പ്രിയരാജൻ ആണ് ലൈനിന് മുകളിൽ കുടുങ്ങിയത്. ഇന്ന് രാവിലെ കൂരിയാട് പോസ്റ്റിന് മുകളിൽ ആണ് സംഭവം. വീഡിയോ താനൂരിൽ നിന്നുമെത്തിയ ഫയർ ആൻഡ്റെസ്ക് ടീം വേങ്ങര പോലീസ് നാട്ടുകാർചേർന്ന് താഴെയിറക്കി കോട്ടക്കൽ മിംസ്ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂരിയാട്മാർക്കറ്റിന് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽനിന്നാണ് അപകടം.ചെറിയ രീതിയിൽ ഷോക്ക് ഏറ്റതിനെ തുടർന്ന്ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു എന്ന്ദൃക്സാക്ഷികൾ പറയുന്നു....
Accident

വെന്നിയൂരിൽ പാൽവണ്ടിയിടിച്ചു 2 സ്ത്രീകൾക്ക് പരിക്ക്

വെന്നിയുർ: ദേശീയപാതയിൽ മിനി ലോറിയിടിച്ചു 2 സ്ത്രീകൾ ക്ക് പരിക്കേറ്റു. മാറാക്കര ചിറക്കര മിനി (47), സാജിത (40) എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ ദേശീയപാതയിൽ വെന്നിയുർ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടം. കാടാമ്പുഴ യിൽ നിന്ന് ബസ്സിൽ മൈസൂരിലേക്ക് വിനോദ യാത്ര പോകുകയായിരുന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടവരെന്ന് അറിയുന്നു. വെന്നിയുർ പെട്രോൾ പമ്പിൽ ശുചി മുറിയിൽ പോയി മടങ്ങുമ്പോൾ പാലുമായി പോകുന്ന ലോറി ഇടിക്കുക ആയിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Other

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചയ്ക്ക് നാളെ തുടക്കമാകും

തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ 166-ാം ആണ്ട് നേര്‍ച്ച മെയ് 6,7,8,9 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടത്തുവാന്‍ മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 6-ന് ജുമുഅ നിസ്‌കാരാനന്തരം സിയാറാത്തോട് കൂടി ശുഹദാ നേര്‍ച്ചക്ക് തുടക്കമാവും. സിയാറത്തിന് മഹല്ല് ഖതീബ് ഇബ്രാഹീം ബാഖവി നേതൃത്വം നല്‍കും. തുടര്‍ന്ന് സയ്യിദ് സലിം ഐദീദ് തങ്ങള്‍ കൊടി കയറ്റത്തിന് നേത്യത്വം നല്‍കും. കൊടി ഉയര്‍ത്തലോടെ 4 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് മെയ് 7 ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജൗഹര്‍ മാഹിരി കരിപ്പൂര്‍ പ്രസംഗിക്കും. മെയ് 8 ന് ഞായറാഴ്ച ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാജഹ...
Crime

ഒരു മാസം പ്രായമായ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച മാതാവ് പിടിയിൽ

രാമനാട്ടുകര: പിഞ്ചു കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെ ആണ് ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് ഉപേക്ഷിതതെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു. നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം വഴിയരികില്‍ പിഞ്ചു കുഞ്ഞിനെ ആദ്യം കണ്ടത്. തുടര്‍ന്ന് സമീപ വാസികളെയും പോലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫറോക്ക് പോലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു....
Politics

തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു; ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എൽഡിഎഫ് കൺവീനർ‌ ഇ.പി. ജയരാജൻ പറഞ്ഞു. ഇങ്ങനെയൊരു സ്ഥാനാർഥി ത‍ൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ രീതിയില്ല. എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. മുന്നണിയിൽ ചർച്ച ചെയ്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് യഥാവസരം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗദ്ഗനാണ്. തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെട്ട ആൾ കൂടിയാണ്....
Accident

ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; യുവതിയും കുഞ്ഞും മരിച്ചു, ഭർത്താവ് കിണറ്റിൽ ചാടിയും മരിച്ചു

പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി.  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തൽമണ്ണ കൊണ്ടിപ്പറമ്പിലാണ് സംഭവം. മാമ്പുഴ പലകക്കോടൻ മുഹമ്മദ്, ഭാര്യ ജാസ്മിൻ, ഇവരുടെ കുട്ടിയുമാണ് മരിച്ചത്. മറ്റൊരു മകൾ ഷിഫാന പൊള്ളലേറ്റ് ചികിത്സയിലാണ്. മുഹമ്മദ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്. പാണ്ടിക്കാട്‌ പെരിന്തല്‍മണ്ണ...
error: Content is protected !!