Thursday, July 17

Blog

ഇന്‍സ്റ്റഗ്രാം റീല്‍സിനെ ചൊല്ലി പെരുവള്ളൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം ; ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൈമാറി
Local news

ഇന്‍സ്റ്റഗ്രാം റീല്‍സിനെ ചൊല്ലി പെരുവള്ളൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം ; ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൈമാറി

തിരൂരങ്ങാടി : പെരുവള്ളൂര്‍ ഗവ. ഹയര്‍ സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഇതില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് 18 വയസ് തികയാത്ത സാഹചര്യത്തില്‍ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് (എസ് ബി ആര്‍) തയ്യാറാക്കി ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി. ഒരാള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടിയുണ്ടായത്. കഴിഞ്ഞ മാസം 20 ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. പ്ലസ്. വണ്‍, പ്ലസ്. ടു വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിപിടി. അടിപിടിയില്‍ പരിക്കേറ്റ ജൂനിയര്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് റാഗിംഗ് വിരുദ്ധ സമിതി ചേരുകയും സമിതി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുക്കുകയായ...
Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ത്രിക്കണ്ണന്‍ കസ്റ്റഡിയില്‍

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ത്രിക്കണ്ണന്‍ കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് തൃക്കണ്ണന്‍ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു....
Kerala

13 ഉം 17 ഉം വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു ; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം : വര്‍ക്കലക്ക് സമീപമുള്ള പതിമൂന്നും പതിനേഴും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും യുവാവും അറസ്റ്റില്‍. 17 കാരനും പരവൂര്‍ - ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടറായ കൊല്ലം ശക്തികുളങ്ങര സ്വദേശി അഖില്‍ (23) എന്നിവരെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടികളുടെ വീടിന് സമീപം വച്ച് ബൈക്കിലെത്തിയ പ്രതികള്‍ നാട്ടുകാരെ കണ്ട് ഓടിയൊളിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതികളെ സമീപ പ്രദേശത്ത് നിന്നും പിടികൂടിയത്. 17 കാരിയെ സഹപാഠികൂടിയായ 17കാരന്‍ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാരായ പെണ്‍കുട്ടികളെയും 17കാരനെയും ബസില്‍ വച്ചാണ് കണ്ടക്ടര്‍ അഖില്‍ പരിചയപ്പെടുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ചശേഷം കണ്ടക്ടര്‍ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്ത...
Kerala

പെണ്‍കുട്ടി ഒളിച്ചോടി പോയിയെന്ന് കരുതിയെന്ന് പൊലീസ് ; 15 കാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : കാസര്‍കോഡ് 15 കാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യത്തിന് ഒളിച്ചോടി പോയിയെന്ന് കരുതിയെന്നായിരുന്നു മറുപടി. കേസില്‍ പൊലീസ് കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയില്‍ നേരിട്ട് ഹാജരായി. പെണ്‍കുട്ടിയുടെയും യുവാവിന്റെയും കോള്‍ റെക്കോര്‍ഡ്‌സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെണ്‍കുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ചോദിച്ചു. കാണാതായ ദിവസം തന്നെ പെണ്‍കുട്ടി മരിച്ചുവെന്ന് പൊലീസ് കോടതിയില്‍ മറുപടി പറഞ്ഞു. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാല്‍ പൊലീസ് അപ്പോള്‍ തന്നെ അന്വേഷണം ആരംഭിക്കണം. പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടു പിടിക്കാനെന്ത് ബുദ്ധിമുട്ടാണ് ഉള്ളത്. പൊലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയത് എ...
Obituary

മുൻ ഐ സി ഡി എസ് സൂപ്പർ വൈസറെ മരിച്ചനിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് : റിട്ട. ഐ സി ഡി എസ് സൂപ്പർ വൈസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരിയല്ലൂർ ദേവി വിലാസം സ്കൂളിന് സമീപം ചിറയിൽ സുധാകരന്റെ ഭാര്യ പിലാക്കാട് മിനി (59) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4.30 നാണ് വീട്ടുകാർ കണ്ടത്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഐ സി ഡി എസ് സൂപ്പർ വൈസറായി വിരമിച്ചതാണ്. മരിച്ച മിനിയുടെ ഇന്നലത്തെ വാട്സാപ്പ് സ്റ്റാറ്റസ്...
Kerala

പരുന്തുംപാറയില്‍ കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചു ; പൊളിച്ച് നീക്കി റവന്യൂ സംഘം ; പ്രദേശത്ത് 2 മാസത്തേക്ക് നിരോധനാജ്ഞ

ഇടുക്കി : പരുന്തുംപാറയില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിര്‍മ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി പൊളിച്ചുമാറ്റിയത്. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു. സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കുരിശ് നിര്‍മ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതര്‍ വിശദമായി പരിശോധിക്കും. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോര്‍ട്ടിനോട് ചേര്‍ന്നാണ് കുരിശ് സ്ഥാപിച്ചത്. കുരിശ് അടിയന്തരമായി പൊളിച്ചു നീക്കിയെ മതിയാകൂവെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ താക്കീത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് ഇതെന്ന് കണ്ടെത്തിയതിന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പെൻഷൻകാർ ആദായനികുതി വിവരങ്ങൾ നൽകണം കാലിക്കറ്റ് സർവകലാശാലയിലെ ആദായനികുതി നൽകാൻ ബാധ്യസ്ഥരായ പെൻഷൻകാർ 2025 - 2026 സാമ്പത്തിക വർഷത്തിലെ പ്രതിമാസ പെൻഷനിൽനിന്ന് മുൻകൂറായി ഈടാക്കേണ്ട ആദായനികുതി വിഹിതം സംബന്ധിച്ച വിശദാംശങ്ങൾ നിശ്ചിത ഫോറത്തിൽ മാർച്ച് 20-ന് മുൻപായി സർവകലാശാലാ ഫിനാൻസ് വിഭാഗത്തെ അറിയിക്കണം. നിശ്ചിത ഫോം സർവകലാശാലാ വെബ്സൈറ്റിലെ പെൻഷനേഴ്‌സ് സ്പോട്ടിൽ ലഭ്യമാണ്. പി.ആർ. 293/2025 കോൺടാക്ട് ക്ലാസ് കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിൽ - മുട്ടിൽ ഡബ്ല്യൂ.എം.ഒ. കോളേജ് കോൺടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത 2023 പ്രവേശനം ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. വിദ്യാർഥികളിൽ നാലാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം മാർച്ച് 20-ന് മുൻപായി പൂരിപ്പിക്കേണ്ടതാണ്. ഫോൺ : 0494 2400288, 24073...
university

കോവിഡ് കാലത്ത് വിരമിച്ചവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല ഉപഹാരം നല്‍കി

കോവിഡ് കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിച്ചവര്‍ക്കായി സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഉപഹാര സമര്‍പ്പണച്ചടങ്ങ് സംഘടിപ്പിച്ചു. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് വരെ കാലയളവില്‍ വിരമിച്ച 74 പേര്‍ക്കായാണ് പരിപാടി നടത്തിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഓണ്‍ലൈനായാണ് യാത്രയയപ്പ് നല്‍കിയിരുന്നത്. ചടങ്ങ് രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ് അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഭാരവാഹികളായ പി. നിഷ, ഹബീബ് കോയതങ്ങള്‍, കെ.പി. പ്രമോദ് കുമാര്‍, ടി.എം. നിഷാന്ത്, സംഘടനാ പ്രതിനിധികളായ വി. എസ്. നിഖില്‍, കെ. പ്രവീണ്‍ കുമാര്‍, ടി.വി. സമീല്‍, ടി.കെ. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു....
Local news

ലഹരിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ; പെറ്റീഷന്‍ കാരവന്‍ കെപിഎ മജീദ് എംഎല്‍എക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : ലഹരി മാഫിയ - ക്രിമിനല്‍ വാഴ്ച, അധികാര നിസ്സംഗതക്കെതിരെ സമര യൗവ്വനം എന്ന ശീര്‍ഷകത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് വി.കെ നയിക്കുന്ന പെറ്റീഷന്‍ കാരവന് തുടക്കമായി. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ കെ. പി. എ മജീദിന് ഇര്‍ഷാദ് വി.കെ നിവേദനം നല്‍കി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് വി.കെയോടൊപ്പം കമ്മിറ്റി അംഗങ്ങളായ മര്‍വാന്‍, ഇര്‍ഫാന്‍, ഫിദ, ഹബീബ് എന്നിവരും സംബന്ധിച്ചു...
Kerala

ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം ; സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍

തിരുവനന്തപുരം: ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി സര്‍ക്കാര്‍. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഓട്ടോത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ഓട്ടോ തൊഴിലാളികള്‍ ഈ മാസം 18 ന് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്നു മുതലാണ് 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയത്. നടപടിക്കെതിരെ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് പണിമുടക്ക് തീരുമാനിച്ചത്. മീറ്റര്‍ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നതെന്നും ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നുമാണ് ഓട്ടോ തൊഴിലാളി യൂണിയന്റെ നിലപാട്. സ്റ്റിക്കര്‍ പതിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സംയുക്ത ഓട്ട...
Malappuram

കുവൈത്ത് എയർവേയ്സിൽ ദുരിതയാത്ര: 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം : ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം മുജീബ് റഹ്‌മാൻ, ഡോ. സി.എം ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ പത്തിനുമാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. 2023 നവംബർ 30ന് കൊച്ചിയിൽ നിന്നും കുവൈത്ത് വഴി ബാഴ്‌സലോണയിലേക്കും ഡിസംബർ പത്തിന് മാഡ്രിഡിൽ നിന്നും തിരിച്ചും യാത്ര ചെയ്യാൻ കുവൈത്ത് എയർവേയ്സിൽ ബിസിനസ് ക്ലാസിൽ ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മാഡ്രിഡിൽ നിന്നും ഫ്ലൈറ്റിൽ കയറിയ ശേഷമാണ് വിമാനം കുവൈത്ത് വഴിയല്ല, ദോഹ വഴിയാണ് പോകുന്നതെന്ന് പരാതിക്കാരെ അറിയിച്ചത്. ദോഹയിൽ ഇറക്കിയ പരാതിക്കാർക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റിൽ യാത്രക്കാർക്ക് നൽകുന്ന വിശ്രമ സൗകര്യമോ ഭക്ഷണമോ നൽകിയില്ല. സ്വന്തം ചെലവിൽ ഭക്ഷണം വാങ്ങി കഴിക്കേണ്ടിവന്നു. തുടർ യാത്...
National

കുട്ടി അഹമ്മദ് കുട്ടി കാലവും നിലപാടും : പുസ്തകം ദമാമില്‍ പ്രകാശനം ചെയ്തു

ദമാം : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ മന്ത്രിയും തിരൂരങ്ങാടി, താനൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ എംഎല്‍എയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കൂടി ആയിരുന്ന കെ കുട്ടി അഹമ്മദ് കുട്ടിയുടെ സ്മരണയും ഓര്‍മ്മകളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് നിര്‍മിച്ച കെ കുട്ടി അഹമ്മദ് കുട്ടി കാലവും നിലപാടും എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം ദമാമില്‍ വച്ച് നടന്നു. ദമ്മാം കെഎം സി സി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് ദമാം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് കെ.പി ഹുസൈന്‍, അല്‍ ഖോബാര്‍ കെഎംസിസി പ്രസിഡന്റ് ഇക്ബാല്‍ ആനമങ്ങാടിന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. പുസ്തകത്തില്‍ കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍, മതപണ്ഡിതന്മാര്‍, പ്രവാസി നേതാക്കള്‍,സാമൂഹിക സാംസ്‌കാരിക കല രംഗത്ത് പ്രമുഖര്‍ ഐഎഎസ് തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സഹപാഠികള്‍ സുഹൃത്തുക്കള്‍. സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയ 114 പേരുടെ ഓര്...
Local news

താനൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവം ; തുടരന്വേഷണത്തിന് പൊലീസ് സംഘം മുംബൈയിലേക്ക്, ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം

താനൂര്‍ : താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിനായി പൊലീസ് സംഘം മുംബൈയിലേക്ക് പോകാന്‍ തീരുമാനം. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയില്‍ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. അതേസമയം, നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ കുട്ടികള്‍ നിലവില്‍ മലപ്പുറത്തെ സ്‌നേഹിതയിലേക്കാണ് മാറ്റിയത്. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്തെ സ്‌നേഹിതയിലേക്കാണ് മാറ്റ...
Kerala

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പാങ്ങോട് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെമ്പായം കൊഞ്ചിറ സ്വദേശി ജിത്തു (20) നെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയും പിന്നീട് പീഡനത്തിനിരയാക്കുകയായിരുന്നു. പ്ലംബിംഗ് ജോലിക്കാരനാണ് പ്രതി ജിത്തു. ഇന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Sports

കായിക വികസനം: കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

ഹൈദരാബാദ് : കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ അകമഴിഞ്ഞ് പ്രകീര്‍ത്തിച്ചത്. ചിന്തന്‍ ശിവിറിന്റെ ആദ്യ ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേരളത്തെ മാത്രമാണ് കേന്ദ്ര കായിക മന്ത്രി പരാമര്‍ശിച്ചത്. അവസാന ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി രക്ഷാ നിഖില്‍ ഖഡ്‌സെയും കേരളത്തിന്റെ കായിക വികസന പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. ഒരു പഞ്ചായത്ത് ഒരു കളിക്കളം, പഞ്ചായത്ത് സ്‌പോട്‌സ് കൗണ്‍സില്‍, ഇ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ തല കായിക പാഠ്യപദ്ധതി എന്നീ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി രാജ്യത്താകെ നടപ്പാക്കണമെന്നും അതിനാവശ്യമായ നിര്‍ദ്ദേശ...
Local news

എസ് കെ എസ് ബി വി പറവകൾക്കൊരു തണ്ണീർകുടം ഒരുക്കി

ചെമ്മാട് : എസ്. കെ. എസ്. ബി. വി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ലോകജലദിനത്തോടനുബന്ധിച്ച് നടത്തുന്ന ജലസംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായി ഖിദ്മത്തുൽ ഇസ്ലാം ബി ബ്രാഞ്ച് മദ്രസ വിദ്യാർഥികൾ പറവകൾക്കൊരു തണ്ണീർ കുടവും, ജലദിന പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.പരിപാടി എസ്. കെ. എസ്. ബി. വി യൂണിറ്റ് സെക്രട്ടറി അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ' ഇന്ന് നാം നേരിടുന്ന വലിയൊരു ഭീഷണിയാണ് ശുദ്ധജലക്ഷാമമെന്നും , അതിനുവേണ്ട മുൻകരുതലുകൾ ഓരോരുത്തരുടെ വീട്ടിലും കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് സിദാദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫർഹാൻ, ഹനാൻ എന്നിവർ സംസാരിച്ചു....
Local news

വനിതാ ദിനത്തിൽ വെളിമുക്ക് സ്കൂൾ വിദ്യാർഥികൾ തെരുവ് നാടകം സംഘടിപ്പിച്ചു

തിരൂരങ്ങാടി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചേളാരി വെളിമുക്ക് എ യുപിസ്കൂളിലെ വിദ്യാർഥി കൾ തെരുവ് നാടകം നട ത്തി "ഒരുത്തീ"എന്ന പേരിൽ അവതരിപ്പിച്ച തെരുവ് നാട കം ജനശ്രദ്ധയാകർഷിച്ചു. ഇതോടനുബന്ധിച്ച് ബോധ വൽക്കരണ സന്ദേശവും ന ൽകി.ഹെഡ്മാസ്റ്റർ എൻ പി നജിയ,മൂന്നിയൂർ പഞ്ചായ ത്ത് മെമ്പർമാരായ സുഹറാ ബി,രമണി അത്തേക്കാട്ടിൽ മാനേജ്മെന്റ് പ്രതിനിധി ഉ മ്മർകോയ എന്നിവർ സം സാരിച്ചു.പിടിഎ മെമ്പർമാർ, അധ്യാപകർ,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു. (പടം:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വെളി മുക്ക് എ യുപിസ്കൂളിലെ വിദ്യാർഥികൾ നടത്തിയ തെ രുവ് നാടകം)...
Obituary

കാസർകോട് നിന്ന് കാണാതായ 15 കാരിയും 42 കാരനും മരിച്ച നിലയിൽ

കാസർകോട്: പൈവളിഗയിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയും 42 കാരനും മരിച്ച നിലയിൽ. പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ (15)യും അയൽവാസിയായ പ്രദീപ്(42)മാണ് മരിച്ചത്. 26 ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. അന്നു തന്നെ യുവാവിനേയും കാണാതായിരുന്നു. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിന് അടുത്തുള്ള അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരെയും മൃതദേഹങ്ങൾ. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇരുവരുടേയും മൊബൈൽ ഫോണിന്റെ അവസാന ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫെബ്രുവരി 12 മുതലാണ് പെൺകുട്ടിയെ കാണാതായത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിൽ നൽകിയ പരാതി. ഇളയ സഹോദരിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യം അറ...
Crime

താനൂരിലെ കുട്ടികളെ കാണാതായ സംഭവം; കൂടെയുണ്ടായിരുന്ന യുവാവിനെ റിമാൻഡ് ചെയ്തു

താനൂർ: താനൂരിൽ നിന്നും കുട്ടികളെ കാണാതായ സംഭവത്തിൽ മുംബൈയിലേക്ക് ഇവരുടെ കൂടെയുണ്ടായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. എടവണ്ണ ആലുങ്ങൽ വീട്ടിൽ അക്ബർ റഹീം (26) നെയാണ് താനൂർ എസ്.എച്ച്.ഒ ടോണി ജെ. മറ്റത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിരൂരിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സാമൂഹിക മാധ്യമ ആപ്പായ ഇൻസ്റ്റഗ്രാം വഴി കാണാതായ കുട്ടികളുമായി നാല് മാസം മുമ്പാണ് ഇയാൾ പരിചയപ്പെടുന്നത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ഇരുവരെയും ഇയാൾ ഫോണിൽ ബന്ധപ്പെട്ടതിൻ്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ഇയാൾ കുരുക്കിലാകുന്നത്. ഇയാളുടെ നമ്പർ നിരീക്ഷിച്ചതിൽ നിന്നും ഇയാൾ മുംബൈയിലേക്കുള്ള ട്രെയിനിൽ കുട്ടികളോടൊപ്പം ഉണ്ടെന്ന് വ്യക്തമായിരുന്നു. താനാണ് കുട്ടികളെ കൊണ്ടു പോയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി കുട്ടികളെ കണ്ടെത്താൻ പൊലീസുമ...
Other

കാത്തിരിപ്പിന് അറുതി; ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ ഭൂമി തിരികെ ലഭിച്ചു

മലപ്പുറം : ബ്രിട്ടീഷ് ഭരണകൂടം 224 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് സത്രം ഭൂമിയിലെ കുടുംബങ്ങള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശ്ശിരാജക്കൊപ്പം പോരാടിയ അത്തന്‍കുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് മലപ്പുറത്ത് നടന്ന പട്ടയ മേളയില്‍ ഉടമകള്‍ക്ക് സ്വന്തമായത്. ഭൂമിയുടെ അവകാശികള്‍ക്ക് മന്ത്രി കെ രാജന്‍ പട്ടയം കൈമാറി. 1801ല്‍ പെരിന്തല്‍മണ്ണ മാപ്പാട്ടുകാരയില്‍ നിന്നും ബ്രിട്ടീഷുകാര്‍ അത്തന്‍കുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കര്‍ ഭൂമി കണ്ടുകെട്ടി. പിന്നീട് അത്തന്‍കുട്ടി കുരിക്കളുടെ മകന്‍ കുഞ്ഞഹമ്മദ് കുട്ടി കുരിക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികള്‍ തിരികെ നല്‍കി. നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കുഞ്ഞഹമ്മദ് കുട്ടി കുരി...
Accident

പാണക്കാട് ചാമക്കയത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

മലപ്പുറം : പാണക്കാട് ചാമക്കയത്ത് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ച്, ഒരു മരണം രണ്ടുപേർക്ക് പരിക്ക്. മലപ്പുറം ഇത്തിൽപറമ്പ് സ്വദേശിയും കോട്ടപ്പടി സിക്സ്റ്റാർ കൂൾബാറിലെ ജീവനക്കാരനായ മൊയ്തീൻ ആണ് മരിച്ചത്. പരിക്കേറ്റ് ഒരാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.....
Local news

സ്‌കൂള്‍ പഠനോത്സവത്തില്‍ കൃഷിയുടെ പ്രാധാന്യം ഉറപ്പു വരുത്തി കാച്ചടി സ്‌കൂള്‍

തിരൂരങ്ങാടി : കാച്ചടി സ്‌കൂള്‍ പഠനോത്സവത്തില്‍ കുട്ടികളുടെ പഠനമികവ് പ്രദര്‍ശനത്തില്‍ കുട്ടികളുടെ പഠന ഉല്‍പന്പങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒപ്പം കുട്ടികളുടെ പച്ചക്കറി തോട്ടത്തിലെ കൃഷി വിളവെടുപ്പും നടന്നത് രക്ഷിതാക്കളില്‍ വളരെ അധികം സന്തോഷം വളര്‍ത്തി. പഠനോത്സവം തികച്ചും വേറിട്ട രീതിയിലാണ് നടന്നത്. കുട്ടികളുടെ. പഠന മികവ് രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്കലും. കുട്ടിക്കട ഉദ്ഘാടനം. ബിആര്‍സി സീനിയര്‍ ട്രെയിനര്‍ സുധീര്‍ മാസ്റ്ററും നിര്‍വഹിച്ചു. എച്ച് എം കദിയുമ്മ കെ പരിപാടിയുടെ വിശദീകരണം നടത്തി. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും നേതൃത്വം നല്‍കി. ഹരിസഭ വിദ്യാര്‍ത്ഥി പ്രധിനിധി പികെ റാസില്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് സിറാജ് മുണ്ടത്തോടാന്‍ നന്ദിയും പറഞ്ഞു...
Local news

ഇൻസ്റ്റഗ്രാമിൽ റീൽസ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം ; വിദ്യാർഥിയെ അക്രമിച്ച സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്കെതിരെ കേസെടുത്തു

പെരുവള്ളൂർ : പെരുവള്ളൂർ ഗവ. ഹയർ സ്കൂളിലെ ജൂനിയർ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ റീൽസ് ഇട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായത്. കഴിഞ്ഞ മാസം 20 ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. പ്ലസ്. വൺ, പ്ലസ്. ടു വിദ്യാർഥികൾ തമ്മിലാണ് അടിപിടി. അടിപിടിയിൽ പരിക്കേറ്റ ജൂനിയർ വിദ്യാർഥിയുടെ രക്ഷിതാവ് സ്കൂൾ പ്രിൻസിപ്പൾക്ക് നൽകിയ പരാതിയെ തുടർന്ന് റാഗിംഗ് വിരുദ്ധ സമിതി ചേരുകയായിരുന്നു. റാഗിംഗ് വിരുദ്ദ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്....
Local news

അസ്വഭാവിക പെരുമാറ്റം ; കഞ്ചാവ് വാങ്ങാനെത്തിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു ; ഒരാള്‍ ഓടിരക്ഷപ്പെട്ടു

പെരുവള്ളൂര്‍: വട്ടപ്പറമ്പില്‍ അസ്വാഭാവിക രീതിയില്‍ കണ്ട യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ ലഹരി ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ചേഷ്ടകളുമായി രണ്ടു പേരെ പ്രദേശത്ത് കണ്ടതോടെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ വില്‍പ്പനക്കാരനെന്ന് സംശയിക്കുന്ന വ്യക്തി ഓടി രക്ഷപ്പെട്ടു. നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ കൊണ്ടോട്ടി സ്വദേശികളെന്നു പറഞ്ഞ ഇവരെ പിന്നീട് ജനപ്രതിനിധികളുടെയും, ക്ലബ്ബ് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പൊലീസിന് കൈമാറി. കഴിഞ്ഞ മാസം 22ന് പറമ്പില്‍ പീടിക പെട്രോള്‍ പമ്പിന് സമീപത്തു നിന്നും എം.ഡി.എം.എയുമായി വരപ്പാറ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. ലഹരി ഉപയോഗവും, വില്‍പ്പനയും വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുവള്ളൂരിലെ സാമൂഹ്യ, സന്നദ്ധ കൂട്ടായ്മകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത...
Local news

താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു ; സ്വീകരിച്ച് മാതാപിതാക്കളും ബന്ധുക്കളും ; പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

താനൂര്‍ : താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു. ഇരുവരെയും മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. മുംബൈ - ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് പ്ലസ്ടു വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ നാടുവിട്ടത്. പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്‌കൂ...
Kerala

പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ നിൽക്കാൻ പാടില്ല, സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയയ്‌ക്കും. അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്പസിൽ വിദ്യാർത്ഥികൾ ഹോളി മോഡൽ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചിൽ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്തും. പരീക്ഷ കഴിഞ്ഞയുടൻ കുട്ടികൾ വീട്ടിലേക്ക് മടങ്ങണമെന്ന് സ്കൂൾ മാനേജ്മെന്റുകൾ കർശന നിർദ്ദേശം നൽകണം. വീട്ടിൽ പതിവുസമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കൾ ശ്രദ്...
Crime

പോലീസിനെ കണ്ട് എം.ഡി.എം.എ പായ്ക്കറ്റോടെ വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട്: പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ പായ്ക്കറ്റോടെ വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് സംഭവം. ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന പൊതി വിഴുങ്ങിയത്. ചോദ്യം ചെയ്യലില്‍ വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്‌കോപി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികളടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം....
Obituary

എ ആർ നഗറിൽ ഉത്സവത്തിനിടെ കുഴഞ്ഞു വീണ തെയ്യം കലാകാരൻ മരിച്ചു

എആർ നഗർ : ഉത്സവത്തിൽ തെയ്യം കളിക്കിടെ കുഴഞ്ഞു വീണ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ കൊല്ലംചിന മേലോട്ടിൽ ചെറുണ്ണിയുടെ മകൻ ദാസൻ (41) ആണ് മരിച്ചത്. കുന്നുംപുറം ഗവ.ആശുപത്രിക്ക് അടുത്തുള്ള നെച്ചിക്കാട്ട് കുടുംബ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവത്തിൽ തെയ്യം കളിക്കിടെ വെള്ളിയാഴ്ച രാത്രി 10.40 ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് സൂചന....
Other

ശ്രീറാം വെങ്കിട്ടറാമിന്റെ പ്രൊമോഷന്‍: കാന്തപുരം വിഭാഗം പരാതി നല്‍കി

മലപ്പുറം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയതായി കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ. എം. ബഷീർ നിയമ സഹായ സമിതി കൺവീനറും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാല്‍ കരുളായിയാണ് പരാതി നല്‍കിയത്. നരഹത്യ ,തെളിവ് നശിപ്പിക്കൽ ഉള്‍പ്പെടെയുള്ള ഗുരുതരമായ വിവിധ വകുപ്പുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിചാരണ നേരിടുന്ന കേരള കേഡര്‍ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് അഖിലേന്ത്യ ജീവനക്കാര്‍ക്ക് ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രൊമോഷന്‍ നല്‍കിയതിനെതിരെയാണ് പരാതി.അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങള്‍ ബാധകമായ ജീവനക്കാര്‍ക്ക് പ്രൊമോഷൻ നല്‍കേണ്ട സാഹചര്യ...
Accident

കക്കാട് പുതിയ ആറുവരി പാതയിൽ സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ ദേശീയപാത ആറുവരി പാതയിൽ റോങ് സൈഡിലൂടെ വന്ന സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി സഹിദുള്ള ശൈഖ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 5.40 ന് ആണ് അപകടം. വെന്നിയൂർ ചാലാട് സ്വദേശി നെല്ലൂർ മുഹമ്മദ് ഫാരിസ് (29) ആണ് ബൈക്ക് ഓടിച്ചിരുന്നത്. സാഹിദുല്ല ശൈഖ് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. കക്കാട് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുമ്പോൾ കക്കാട് പഴയ പെട്രോൾ പമ്പ് ഭാഗത്തു നിന്നും ആറുവരി പാതയിലേക്ക് റോങ് സൈഡിൽ കയറിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന സാഹിദുല്ല മരണപ്പെട്ടു....
error: Content is protected !!