കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പിലെ സീനിയർ പ്രൊഫസറായ ഡോ. ജോൺ ഇ. തോപ്പിലിന്റെ വിരമിക്കലിനോടനുബന്ധിച്ച് പഠനവകുപ്പ് മാർച്ച് 11-ന് ദേശീയ സെമിനാർ സംഘടിപ്പിക്കും. ആര്യഭട്ട ഹാളിൽ നടക്കുന്ന പരിപാടി രാവിലെ 9.30-ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് പാളയംകോട്ടൈ സെന്റ് സേവ്യർസ് കോളേജിലെ പ്രൊഫസർ ഡോ. എസ്.ജെ. ഇഗ്‌നാസിമുത്തു മുഖ്യ പ്രഭാഷണം നടത്തും. ഹൈദ്രബാദ് സൊർഗം റിസർച്ച് ഡയറക്ടറേറ്റിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ. ഹരിപ്രസന്ന, കേരള സർവകലാശാലാ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ഇ.എ. സിറിൽ തുടങ്ങിയവർ പങ്കെടുക്കും.
പി.ആർ. 286/2025
പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്മെന്റ് ഇൻ അറബി...