Friday, July 18

Blog

ഉത്സവം കഴിഞ്ഞു വരുന്നതിനിടെ ബൈക്കിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി ; യുവാവിന് ദാരുണാന്ത്യം
Accident

ഉത്സവം കഴിഞ്ഞു വരുന്നതിനിടെ ബൈക്കിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന സഹോദരന്മാര്‍ സഞ്ചരിച്ച ബൈക്കിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി യുവാവ് മരിച്ചു. മാവൂര്‍ മുല്ലപ്പള്ളി മീത്തല്‍ പുളിയങ്ങല്‍ അജയ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പത്താം മൈലിന് സമീപം പൊയില്‍താഴം ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു വരുകയായിരുന്നു അജയും സഹോദരനും. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പയിമ്പ്ര റോഡില്‍ നിന്ന് നെച്ചിപ്പൊയില്‍ റോഡിലേക്ക് കയറുന്ന പന്തീര്‍പാടം ജംഗ്ഷനിലാണ് അപകടമുണ്ടായത്. അജയ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Malappuram

ഏറനാട് താലൂക്ക് ഓഫീസ് സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ 9001.2015 സര്‍ട്ടിഫൈഡ് താലൂക്ക് ഓഫീസ്

സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ 9001.2015 സര്‍ട്ടിഫൈഡ് താലൂക്ക് ഓഫീസായി ഏറനാട് താലൂക്ക് ഓഫീസിനെ പ്രഖ്യാപിച്ചു. പ്രഖ്യാപന കര്‍മ്മം പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ്വ ത്രിപാഠി നിര്‍വ്വഹിച്ചു. തഹസില്‍ദാര്‍ എം.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ടാറ്റാ ക്വാളിറ്റി സര്‍വ്വീസ് ലീഡ് ഓഡിറ്റര്‍ സുകുമാരന്‍, കില ഐ.എസ്.ഒ ജില്ലാ പ്രോഗ്രാം മാനേജര്‍ താജുദ്ധീന്‍ എന്നിവര്‍ ഓഡിറ്റിന് നേതൃത്വം നല്‍കി. പൗരാവകാശ രേഖ, ഫ്രണ്ട് ഓഫീസ് തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഭൂരേഖ തഹസില്‍ദാര്‍ കെ.എസ് അഷറഫ്, എം.അബ്ദുല്‍ അസീസ്, മറിയുമ്മ, ശ്യാംജിത്ത്, ഹബീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷ സർവകലാശാലാ നിയമ പഠനവകുപ്പിലെ നാലാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി ( പേപ്പർ - ECB IV - Cyber Crimes & Legal Control of Cyber Communication ) പരീക്ഷ മാർച്ച് 27-ന് നടക്കും.  പി.ആർ. 263/2025 പരീക്ഷാഫലം എം.എ. ഹിസ്റ്ററി (CBCSS - 2019 പ്രവേശനം) രണ്ട്, നാല് സെമസ്റ്റർ, വിദൂര വിഭാഗം നാലാം സെമസ്റ്റർ, (CUCSS - 2018 പ്രവേശനം) ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ - സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം. വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( 2020, 2021, 2022 പ്രവേശനം ) എം.എ. സോഷ്യോളജി -  നവംബർ 2023, നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം. വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS - 2020, 2021 പ്രവേ...
Malappuram

അഖിലേന്ത്യാ വാട്ടർ പോളോ : കാലിക്കറ്റ് ജേതാക്കൾ

അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ വാട്ടർ പോളോ കിരീടം കാലിക്കറ്റിന്. ഫൈനൽ മത്സരത്തിൽ കേരളയെ ( 14 - 6 ) തോൽപ്പിച്ചാണ് ആതിഥേയരായ കാലിക്കറ്റ് ചാമ്പ്യന്മാരായത്. പ്ലെയർ ഓഫ് ദി മാച്ചായി രഞ്ജിത്തും പ്ലെയർ ഓഫ് ദ ടൂർണമെൻ്റായി ബ്രഹ്മദത്തും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും കാലിക്കറ്റ് താരങ്ങളാണ്. മത്സരത്തിൽ മൂന്നാം സ്ഥാനം ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി പഞ്ചാബ് കരസ്ഥമാക്കി. വിജയികൾക്ക് വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ മധു രാമനാട്ടുകര, ഡോ. ടി വസുമതി എന്നിവർ മെഡലുകൾ സമ്മാനിച്ചു. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ഡയറക്ടർ ഡോ. കെ.പി. മനോജ് തുടങ്ങിയവർ പങ്കെടുത്തു....
Kerala

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും ; പരീക്ഷ എഴുതുന്നത് 4 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ; ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറത്ത്

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ (തിങ്കളാഴ്ച) തുടങ്ങും. ആകെ 4,27,021 വിദ്യാര്‍ത്ഥികളാണ് ഇത്തവണ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണുള്ളത്. ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും ലക്ഷദ്വീപില്‍ 447 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഓള്‍ഡ് സ്റ്റീമില്‍ എട്ടു പേരും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തിലാകെ 2964 പരീക്ഷാ കേന്ദ്രങ്ങളും ലക്ഷദ്വീപ് മേഖലയില്‍ 9ഉം ഗള്‍ഫ് മേഖലയില്‍ 7 ഉം കേന്ദ്രങ്ങളാണുള്ളത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് . 28,358 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതുന്നത്. 2017 പേര്‍ പരീക്ഷയെഴുതുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് ഗവ. സംസ്‌കൃതം എച്ച്എസ്എസില്‍ ഒരാള...
Local news

മദ്രസ അധ്യാപകന്റെ ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍

താനൂര്‍ : മദ്രസ അധ്യാപകന്റെ ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ താനൂര്‍ പൊലീസിന്റെ പിടിയില്‍. ചെമ്മാട് സ്വദേശിയും മദ്രസ അധ്യാപകനുമായ അബൂബക്കര്‍ സിദ്ദീഖിന്റെ ബൈക്കാണ് ഫെബ്രുവരി 23 ന് മോഷണം പോയത്. കെ എല്‍ 65 എച്ച് 5662 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബൈക്ക് തെയ്യാല റോഡ് റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തായി നിര്‍ത്തിയിട്ടിരുന്നത്. രാത്രിയോടെ മദ്രസയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ബൈക്ക് മോഷണം പോയിരുന്നു. ഇതേ തുടര്‍ന്ന് അബൂബക്കര്‍ സിദ്ദീഖ് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. താനുര്‍ ഡി വൈ എസ് പി പി പ്രമോദിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുകീഷ് കുമാര്‍, സി പി ഒമാരായ സെബാസ്റ്റ്യന്‍, ഷമീര്‍, വിനീത്, രാഗേഷ്, അനില്‍ കുമാര്‍, അനില്‍, സന്തോഷ്, പ്രബിഷ് എന്നിവരടങ്ങിയ സംഘം ആണ് അന്വേഷണം നടത്തി മോഷണം നടത്തിയവരെ തി...
Malappuram

പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ള, 18നും 40നും ഇടയിൽ പ്രായമുള്ളവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം ; പരീക്ഷയില്ലാതെ പോസ്റ്റ് ഓഫീസിൽ ജോലി, 21,413 ഒഴിവുകൾ; ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദ വിവരങ്ങൾ ഇതാ ; അവസാന തീയതി നാളെ

ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഗ്രമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്ക് നിയമനം നടത്തുകയാണ്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകളാണ് നികത്തുന്നത്. ഈ തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 21,413 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 3 ആണ് ഓണ്‍ലൈന്‍ ആയി അപേക്ഷകൾ സമ‍ർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in ലൂടെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ മാത്രം 1,835 ഒഴിവുകളുണ്ട്. പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം. പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍...
Malappuram

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; റീല്‍സ് താരം അറസ്റ്റില്‍

മലപ്പുറം : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍. വഴിക്കടവ് ചോയ്തല വീട്ടില്‍ ജുനൈദ് (32) ആണ് അറസ്റ്റിലായത്. മലപ്പുറം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവില്‍നിന്നാണ് ഇയാളെ പിടികൂടിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടര്‍ന്ന് പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം രണ്ട് വര്‍ഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണു യുവതി മലപ്പുറം സ്റ്റേഷനില്‍ പരാതി നല്...
Local news

സമസ്ത അസ്മി പ്രിസം ബ്രയിനിയാക്ക് 25 ; വിജയികളെ അനുമോദിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും സമസ്ത അസ്മി പ്രിസം സംഘടിപ്പിച്ച ബ്രയിനിയാക്ക് 25 നാഷണൽ ക്യാമ്പിൽ പങ്കെടുത്ത് വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ധീൻ,അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി വിജയികൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റും കൈമാറി. തിരൂർ നൂർ ലേക്കിൽ വച്ച് നടന്ന നാഷണൽ ക്യാമ്പിൽ സ്കൂളിൽ നിന്നും കെ. ജി, എൽ. പി, യു. പി വിഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ദേശീയതലത്തിൽ നടത്തിയ സ്പെക്ട്രം മാഗസിൻ മത്സരത്തിൽ യു. പി വിഭാഗത്തിൽ രക്ഷിതാക്കൾ തയ്യാറാക്കിയ 'ബീറ്റിഫിക് ക്ലാൻ' ഒന്നാം സ്ഥാനവും, കേഡറ്റ്സ് തയ്യാറാക്കിയ 'സൈബർനേറ്റഡ് സ്പിയർ' രണ്ടാം സ്ഥാനവും നേടി.എൽ. പി വിഭാഗം ആർട്ട്‌ മത്സരത്തിൽ ആയിഷ നൈല ഒന്നാം സ്ഥാനം, ചെസ്സ് മത്സരത്തിൽ അഹ്‌മദ്‌ അസ് ലഹ് മൂന്നാം സ്ഥാനം , മെന്റർമാരുടെ ചെസ്സ് മത്സരത്തിൽ കെജി വിഭാഗം മെന്റർ സൈഫുന്നിസ രണ്ടാം...
Malappuram

വ്രതാനുഷ്ഠാനത്തോടൊപ്പം ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ശ്രദ്ധ പുലർത്തണം: ജില്ലാ മെഡിക്കൽ ഓഫീസർ

മലപ്പുറം : നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ട്. അമിതമായ ചൂടും വയറിളക്കവും കാരണം നിർജലീകരണവും തുടർന്നുള്ള സങ്കീർണ്ണ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം. വേനൽകാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തിൽ നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിർജ്ജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്. രോഗപ്രതിരോധത്തിനായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ഭക്ഷണപാനീയങ്ങളിൽ ഈച്ച, കൊതുക് പോലെയുള്ള പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്ക...
Malappuram

തിരൂരില്‍ റെയില്‍വേ ട്രാക്കിന്റെ ഇലക്ട്രിക് പോസ്റ്റില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തിരൂര്‍: പൂക്കയില്‍ ചാമ്പ്രക്കുളം റെയില്‍വേ ട്രാക്കിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി പൊക്കുവിന്റെ പുരയ്ക്കല്‍ അബ്ദുല്‍ ലത്തീഫ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തിരൂര്‍ പോലീസും, തിരൂര്‍ ആര്‍പിഎഫും, ടിഡിആര്‍എഫ് വളണ്ടിയര്‍മാരും, നാട്ടുകാരും ചേര്‍ന്ന് മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി...
Malappuram

മാസപ്പിറവി ദൃശ്യമായി, ഇനി വ്രതശുദ്ധിയുടെ റംസാന്‍ മാസത്തിലേക്ക് വിശ്വാസികള്‍

മലപ്പുറം : പുണ്യമാസം പിറന്നു. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞയറാഴ്ച) റമസാന്‍ ഒന്നായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉറപ്പിച്ചു. ഇസ്ലാം മതവിശ്വാസികളുടെ ആത്മീയ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് റംസാന്‍ വ്രതാനുഷ്ഠാനം. റമദാന്‍ മാസത്തിലാണ് ഖുറാനിലെ ആദ്യ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചതെന്നാണ് വിശ്വാസം. കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായതിനാല്‍ ഞായറാഴ്ച മുതല്‍ നോമ്പാരംഭിക്കുമെന്ന്. ഖാദിമാര്‍ അറിയിച്ചു. ഗള്‍ഫ് നാടുകളില്‍ വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമായതിനാല്‍ ശനിയാഴ്ച നോമ്പാരംഭിച്ചിരുന്നു. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു....
Malappuram

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ശക്തമാക്കും: ജില്ലാ കളക്ടര്‍

മലപ്പുറം : പൊതുസ്ഥലത്ത് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയാന്‍ പിഴ ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മാലിന്യങ്ങള്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കി വഴിയരികില്‍ വലിച്ചെറിയുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ മുഖേന 10,000 രൂപ പിഴ ചുമത്തും. പിഴ അടവാക്കിയില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യും. മാര്‍ച്ച് 30ന് ലോക സീറോ വെയ്സ്റ്റ് ദിനത്തില്‍ കേരളം മാലിന്യ മുക്തമായി പ്രാഖ്യാപിക്കേണ്ടതുണ്ട്. അതിനാല്‍ മലപ്പുറം ജില്ലയില്‍ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക ബിന്നുകള്‍ സൂക്ഷിക്കണം. ജൈവ-അജൈവ വസ്തുക്കള്‍ വെവ്വേറെ സൂക്ഷിക്കുകയും അജൈവ വസ്തുക്കള്‍ ഹരിത കര്‍മ്മസേനക്ക് യൂസര്‍ ഫീ നല്‍കി കൈമാറുകയും വേണം. ജൈവ വസ്തുക്കള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ശരിയായി സംസ്‌കരിക്കണമെന്നും പൊ...
Malappuram

ശാസ്ത്ര സത്യങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം ; ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം : ശാസ്ത്ര സത്യങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ശാസ്ത്രം ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ യുവത ചോദ്യങ്ങള്‍ ചോദിക്കണമെന്നും പറഞ്ഞു. ശാസ്ത്രവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ശാസ്ത്ര ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മലപ്പുറം മേല്‍മുറി എം.എം.ഇ ടി. ടീച്ചര്‍ ടൈസിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ അഡ്വ.വി.എം.സുരേഷ് കുമാര്‍ ആധ്യക്ഷം വഹിച്ച . ബഹിരാകാശ നേട്ടങ്ങളെ കുറിച്ച് ' ചന്ദ്രനിലേക്കൊരു യാത്ര ' എന്ന വിഷയം നാസ മീഡിയ റിസോഴ്‌സ് അംഗo കെ.വി.എം.അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. ഡി.സി.സി. സെക്രട്ടറി പി.കെ.നൗഫല്‍ ബാബു, അഡ്വ.ടി.അബ്ബാസ്, സി.കെ. ഉമ്മര്‍കോയ,ടി. മുഹമ്മദ്, മോഹനന്‍ പടിഞ്ഞാറ്റു മുറി, ചെയര്‍മാന്‍ യൂനുസ് എന്നിവര്‍ പ്രസംഗ...
Local news

കീരനല്ലൂര്‍ മിനി മാരത്തോണ്‍ : ലോഗോ പ്രകാശനം ചെയ്തു

പരപ്പനങ്ങാടി : പാലത്തിങ്ങല്‍,കീരനല്ലൂര്‍ ബി ടീം സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന കീരനല്ലൂര്‍ മിനി മാരത്തണിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഗോള്‍ഡന്‍ ഈഗിള്‍സ് പതിനാറുങ്ങല്‍ സംഘടിപ്പിച്ച അഖിലകേരള സെവന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനലിനിടെ നടന്ന ചടങ്ങില്‍ താനൂര്‍ ഡി. വൈ. എസ്. പി പയസ് ജോര്‍ജ് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ മാരത്തോണ്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോക്ടര്‍ കബീര്‍ മച്ചിഞ്ചേരി, കണ്‍വീനര്‍ വിനോദ് കെ.ടി , ബി ടീം ലീഡര്‍മാരും മരത്തോണ്‍ സംഘാടക സമിതി ഭാരവാഹികളുമായ അബൂബക്കര്‍, കുഞ്ഞുമുഹമ്മദ്, കെ സിദ്ധീഖ് , മരക്കാര്‍ മടപ്പള്ളി, എന്നിവര്‍ സംബന്ധിച്ചു. റണ്‍ ഫോര്‍ യൂണിറ്റി & റണ്‍ ഫോര്‍ ഹെല്‍ത്ത് എന്ന സന്ദേശവുമായി ഏപ്രില്‍ 13നാണ് മിനി മാരത്തണ്‍ സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 8089 057 357, 94...
Other

റമസാൻ സ്പെഷ്യൽ ടെന്റുകൾ: പരിശോധന കർശനമാക്കാനൊരുങ്ങി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി: റംസാൻ ആഗതമാകുന്നതോടെ രാത്രി കാലങ്ങളിൽ വഴിയോരങ്ങളിലും ടൗണുകളിലും കൂണ് പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ടെൻറ്റുകളും ബങ്കുകളും കർശനമായി നിരോധിക്കാനും നിയന്ത്രിക്കാനും ഇന്ന് നഗരസഭയിൽ ചേർന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും പ്രത്യേക യോഗം തീരുമാനിച്ചു.ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ അധ്യക്ഷനായിരുന്നു.ചെയർമാൻ ഇൻചാർജ്ജ് സുലൈഖ കാലൊടി ഉത്ഘാടനം ചെയ്തു. ഇത്തരം കേന്ദ്രങ്ങളിലും ചില സ്ഥിരം സ്ഥാപനങ്ങളിലും മാരകമായ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉപ്പിലിട്ട ഉൽപ്പന്നങ്ങൾ,ചുരണ്ടി ഐസ്, മറ്റു നിരോധിത പാനീയങ്ങൾ എന്നിവ വ്യാപകമായി വിറ്റഴിക്കുന്നതിലൂടെ മഞ്ഞപ്പിത്തത്തിന് പുറമെ ,വൃക്ക , കരൾ,എന്നിവ തകരാറിലാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കാര്യം യോഗം വിലയിരുത്തി.ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദ്ദേശം കൂടി പരിഗണിച്ച് ഇവ നിയന്ത്രണ വിധേയമാക്കാൻ ഇത്തരം കേന്ദ്രങ്ങളിൽ പരിശോ...
Other

നഗരത്തിലെ പ്രധാന വീഥികളിൽ നിറച്ചാർത്ത് തീർത്ത് മലപ്പുറത്ത് ചുമർ ചിത്രങ്ങൾ

മലപ്പുറം: നഗരസഭ പ്രദേശത്തെ പ്രധാന വീഥികളും ചുമരുകളും വർണ്ണാഭമാക്കുന്നതിന് വേണ്ടി നഗരസഭ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൂട്ടായി ചേർന്ന് നടപ്പിലാക്കുന്ന നഗര ചുമർചിത്രങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി മലപ്പുറം കോട്ടപ്പടി ഗവ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൻറെ ചുറ്റുമതിലിൽ ചുമർ ചിത്രങ്ങൾ പൂർത്തീകരിച്ച് നിർവഹിച്ചു. മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ സ്ഥലങ്ങളും, വൃത്തി ഹീനമായ സ്ഥലങ്ങളെയും വൃത്തിയാക്കി പരിസരപ്രദേശങ്ങളിൽ മാലിന്യ സംസ്കരണ അവബോധവും, മറ്റ് പൊതുവായ സന്ദേശങ്ങളും പകരുന്ന രീതിയിലാണ് നഗരപ്രദേശങ്ങളിൽ ചുമർചിത്രങ്ങൾ വരക്കുന്നത്. നഗരസൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടി വിവിധ കർമ്മപദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്. ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ സി സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 11 വിദ്യാർത്ഥികളും അധ്യാപകൻ സി മുഹമ്മദ് സെയ്ദും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്. ബുധനാഴ്ചയാണ് പണി ആരം...
Crime

വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

താമരശ്ശേരി: വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും ഒരു വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്.ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മിൽ പരസ്പരം പോരടിച്ചിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം. വ്യാഴാഴ്ചത്തെ ക്ലാസ് കഴിഞ്ഞതിനുശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ എം ജെ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്...
university

പരീക്ഷകൾ പുനഃ ക്രമീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷകൾ പുനഃ ക്രമീകരിച്ചു അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ക്ക് മാർച്ച് 20 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ (CBCSS - UG) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ) പുനഃ ക്രമീകരിച്ചു. മാർച്ച് 20, 21, 24, 25, 26, 27 തീയതികളിൽ നടക്കേണ്ട പരീക്ഷകൾ യഥാക്രമം ഏപ്രിൽ മൂന്ന്, നാല്, ഏഴ്, എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രം, സമയം എന്നിവയിൽ മാറ്റമില്ല. പി.ആർ. 258/2025 ഓഡിറ്റ് കോഴ്സ് മാതൃകാ പരീക്ഷ കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിലെ (CBCSS - 2022 പ്രവേശനം) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്ന്, നാല് സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ മാതൃകാ പരീക്ഷ (ട്രയൽ എക്‌സാമിനേഷൻ) മാർച്ച് രണ്ടിന് നടക്കും. ഈ ദിവസം ഏതു സമയത്തും വിദ്യാർഥികൾക്ക് ലിങ്ക...
university

അക്കാദമിക – ഗവേഷണമേഖലയില്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്ന തരത്തില്‍ ഈസ് ഓഫ് ഡൂയിങ് നടപ്പാകണം ; കാലിക്കറ്റ് വി.സി

പൊതുമേഖലാ സര്‍വകലാശാലകളിലെ അക്കാദമിക - ഗവേഷണമേഖലയില്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്ന തരത്തില്‍ ഈസ് ഓഫ് ഡൂയിങ് നടപ്പാകേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അഫിലിയേറ്റഡ് കോളേജുകളിലെ മികച്ച അധ്യാപകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രൊഫ. എം.എം. ഗനി അവാര്‍ഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കാര്യത്തില്‍ സ്വകാര്യ മേഖലയെ ചെറുക്കുന്നതിന് പകരം പൊതുമേഖലയിലെ വിദ്യാഭ്യാസം എങ്ങനെ കൂടുതല്‍ മികവുള്ളതാക്കാമെന്നും അധ്യാപന - ഗവേഷണ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നുമാണ് നാം ചിന്തിക്കേണ്ടത്. സ്വകാര്യ സര്‍വകലാശാലകള്‍ അപകടം പിടിച്ചതാണെന്നും ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതാണെന്നുമുള്ളത് തെറ്റായ കാഴ്ചപ്പാടാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നവരില്‍ പലരും ലാഭത്തിനുമപ്പുറത്ത് മഹത്താ...
Kerala

അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകി ; അറബി ഗ്രന്ഥകാരൻ അബൂ ആയിശ മുഹമ്മദ് ബാഖവിയെ ആദരിച്ചു

കോഴിക്കോട്: അറബി ഗ്രന്ഥകാരനും പ്രഗൽഭ പണ്ഡിതനുമായ എം കെ അബൂ ആഇശ മുഹമ്മദ് ബാഖവിയെ ആദരിച്ചു. 'അറബി വ്യാകരണശാസ്ത്രത്തിന്റെ ചരിത്രപരിണാമ ഘട്ടങ്ങൾ' എന്ന പ്രമേയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്മെന്റും ജാമിഅ മദീനതുന്നൂർ അറബിക് ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറിൽ വെച്ചായിരുന്നു ആദരവ്. അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകി കേരളത്തിൽ നിന്നും അറബി ഭാഷ രചനയിൽ മികവ് തെളിയിച്ചതിനാണ് ഈ അംഗീകാരം. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി മുണ്ടംപറമ്പ് നിവാസിയായ എം കെ അബൂ ആഇശ മുഹമ്മദ് ബാഖവി നഹ്‌വ്, സ്വർഫ്, തജ്‌വീദ്, മആനി, മൻത്വിഖ്, ഫലഖ്, വാസ്തു, മൗലിദ്, ഫിഖ്ഹ്, താരീഖ്, തസ്വവ്വുഫ്‌ തുടങ്ങിയ മേഖലകളിലായി നാൽപ്പതിലധികം അറബി ഗ്രന്ഥങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്. ഉപ്പയായ കുഞ്ഞഹമ്മദ് മുസ്‌ലിയാർ, വിളയൂർ മുഹമ്മദ് കുട്ടി ബാഖവി, കിടങ്ങഴി അബ്ദു റഹ്മാൻ മുസ്‌ലിയാർ തുടങ്ങിയ പ്...
Local news

പി എസ് എം ഓ കോളേജ് കോളേജ് ഡേ സംഘടിപ്പിച്ചു

തിരൂരങ്ങാടി : പി എസ് എം ഓ കോളേജ് യൂണിയൻ 2024 25ന്റെ ആഭിമുഖ്യത്തിൽ കോളേജ് ഡേ സംഘടിപ്പിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ഷാമിലിന്റെ അധ്യക്ഷതയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ അഡ്രസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് നിർവഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുൻ എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ കാദർ നിർവഹിച്ചു തുടർന്ന് അവാർഡ് ദാന ചടങ്ങ് 2024 25 കാലയളവിൽ കോളേജ് യൂണിയൻ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും നടത്തി. ചടങ്ങിന് ഡോ ബാസിം എംപി അബ്ദുൽ സമദ് കെ അജ്മൽ എംപി മുഹമ്മദ് ഹസീബ് മുജീബ് റഹ്മാൻ കാരി അഹമ്മദ് നിഹാൽ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിക്ക് മുഹമ്മദ് ഫവാസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സ്വാഗതവും യൂണിയൻ വൈസ് ചെയർപേഴ്സൺ ഷാന പി എം നന്ദിയും പറഞ്ഞു. കൂടാതെ വിവിധ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളുടെ കലാപരിപാടിയും വേദിയിൽ അരങ്ങേറി കലാ വേദിക്ക് മാറ്റുകൂട്ടാൻ ഇർഷാദ് മുടിക്ക...
Local news

പാലച്ചിറമാട് മഹല്ല് കുടുംബ സംഗമവും പ്രവാസി മീറ്റും സമാപിച്ചു

കോട്ടക്കല്‍ : പാലച്ചിറമാട് മഹല്ല് കുടുംബ സംഗമവും പ്രവാസി മീറ്റും സമാപിച്ചു. പ്രവാസി മീറ്റിൻ്റെ ഭാഗമായി മഹല്ലിൽ നിന്നും 25 വർഷം പ്രവാസജീവിതം നയിച്ച 60 വയസ്സ് പൂർത്തിയായ 1 10 പേരെയും 40 വർഷത്തിലധികം മഹല്ല് ഖത്തീബ് ആയി സേവനം അനുഷ്ഠിച്ച പി. മുഹമ്മദ് മുസ്ലിയാർ മഹല്ലിലെ ആദ്യത്തെ പൈലറ്റും എയർ ക്രാഫ്റ്റ് എഞ്ചീനിയറുമായ ഷാഹുൽ ഹമീദ് മൊയ്തീൻകുട്ടി എന്നിവരെയും മഹല്ല് ഖാസി റഷീദലി ശിഹാബ് തങ്ങൾ ആദരിച്ചു. മഹല്ലിനെ 6 ഭാഗങ്ങളായി തിരിച്ച് നടന്ന കുടുംബ സംഗമ ങ്ങളുടെ സമാപനമായാണ് മഹല്ല് തല സംഗമം സംഘടിപ്പിച്ചത്. പ്രവാസി സംഗമം സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഹല്ല് പ്രസിഡൻ്റ് പാറയിൽ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഹനീഫ മൂന്നിയൂർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ സംബന്ധിച്ചു. അബ്ദുല്ല സലീം വാഫി മുഖ്യ പ്രഭാഷണം നടത്തി. പാറയിൽ ബാപ്പു ഹാജി, മുക്ര സുലൈമാൻ ഹാജി, ടി മൊയ്തീൻ കുട്ടി ഹാജി, ...
Local news

തിരൂരങ്ങാടി നഗരസഭയിലെ കൃഷി രോഗ കീടങ്ങൾക്ക് ഇനി സൗജന്യമായി മരുന്ന് ; അഗ്രോ ഫാർമസി തുറന്നു

തിരൂരങ്ങാടി : നഗരസഭ 2024-25 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചന്തപ്പടി കൃഷിഭവനില്‍ നടപ്പാക്കുന്ന ആഗ്രോഫാര്‍മസിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ഇന്‍ചാര്‍ജ് സുലൈഖ കാലൊടി നിര്‍വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കൃഷിയെ ബാധിക്കുന്ന രോഗ കീടങ്ങൾക്കുള്ള വില പിടിപ്പുള്ള മരുന്നുകൾ ഉൾപ്പെടെ ഫാര്‍മസിയില്‍ നിന്നു സൗജന്യമായി നല്‍കും. കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ആഗ്രോഫാര്‍മസി. അഞ്ച് ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയത്. സി, പി, ഇസ്മായിൽ, സോന രതീഷ്, സി, പി, സുഹ്റാബി, ഇ, പി ബാവ, സി, എച്ച്, അജാസ്, കൃഷി ഓഫീസർ പി, എസ് ആരുണി, എം, അബ്ദുറഹിമാൻ കുട്ടി,മുസ്ഥഫ പാലാത്ത്, അരിമ്പ്ര മുഹമ്മദലി,കെ, ടി, ബാബുരാജൻ, സമീർ വലിയാട്ട്, പി, കെ, അസീസ്' .സി, പി ഹബീബ ബഷീർ, അലിമോൻ തടത്തിൽ, സുജിനി മുള മുക്കിൽ, വഹീദ ചെമ്പ, ആരിഫ വലിയാട്ട്, മാലിക്ക് കുന്നത്തേരി സനൂപ്, പ്രസംഗിച്ചു...
Kerala

ഹജ്ജ് 2025 : 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524 വരെയുള്ളവരെ തിരഞ്ഞെടുത്തു

ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട ക്രമ നമ്പർ 2209 മുതൽ 2524 വരെയുള്ള വർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. 316 പേർക്കാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്. പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 10-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,72,300/- അടക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ...
Malappuram

രാജ്യത്ത് മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നത് കേരളം: മന്ത്രി വി. അബ്ദുറഹ്‌മാന്‍

പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി വൈലത്തൂർ : രാജ്യത്തെ തന്നെ മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉന്നതിയിലേക്ക് എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്‌കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം പഞ്ചായത്തുകളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതും അവര്‍ കൃത്യമായ വികസന മേഖലകള്‍ ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ നടപ്പിലാക്കിയതു കൊണ്ടാണ് സമഗ്ര വിദ്യാഭ്യാസ പുരോഗതി സംസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. 6.72 കോടി ചെലവിലാണ് പുതിയ ഹൈടെക് കെട്ടിടം നിര്‍മിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്...
Malappuram

മലപ്പുറം ജില്ലയിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീമിൽ വൻ മുന്നേറ്റം

മലപ്പുറം : ജില്ലയിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീമിൽ(എസ്.എസ്.എസ്) വൻ മുന്നേറ്റം. വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ വകുപ്പ്, ട്രഷറി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ മലപ്പുറം ജില്ലയിലെ 500 സ്‌കൂളുകൾ അംഗങ്ങളായി. മലപ്പുറം എ.ഇ.ഒ ഓഫീസിന്റെ പരിധിയിലുള്ള വടക്കേമണ്ണ ജി.എൽ.പി സ്‌കൂളാണ് 500-ാമത് യൂണിറ്റായി പദ്ധതിയിൽ ചേർന്നത്. എസ്.എസ്.എസ് സ്‌കീമിൽ ഏറ്റവും കൂടുതൽ സ്‌കൂളുകളെ പങ്കാളികളാക്കുന്നതിൽ വേങ്ങര എ.ഇ.ഒ ഓഫീസ് ആണ് മുന്നിൽ. നിലവിൽ വേങ്ങര എ.ഇ.ഒ ഓഫീസിന്റെ കീഴിൽ 76 സ്‌കൂളുകൾ സ്‌കീമിൽ അംഗങ്ങളായിട്ടുണ്ട്.500-ാമത് യൂണിറ്റിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ദേശീയ സമ്പാദ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ഉണ്ണികൃഷ്ണൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കീം പാസ്സ്ബുക്കുകളും ലെഡ്ജറുകളും വിതരണം ചെയ്തു. എൻ.എസ്....
Local news

ജൈവകൃഷി പ്രോത്സാഹനം ; തക്കാളി കൃഷി വിളവെടുപ്പ് നടത്തി

വേങ്ങര : കണ്ണമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ പൂന്തോട്ടം കർഷക കൂട്ടായ്മയുടെ കീഴിൽ ആരംഭിച്ച ജൈവകൃഷി പദ്ധതിയിൽ തക്കാളി കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻ സീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. 13 ഏക്കറോളം വരുന്ന സ്ഥലത്താണ് തക്കാളി വത്തക്ക മുളക് എന്നിവ ഈ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്തിട്ടുള്ളത് മുതിർന്ന കർഷകരായ അഹമ്മദ് പഴയ കത്ത് 'ബഷീർ യു എൻ .യുവ കർഷകരായ ഹാഷിർ കബീർ പി കെ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ പ്രവർത്തിച്ചു വരുന്നത്. കണ്ണമംഗലം പഞ്ചായത്തിലെ കോട്ടശ്ശേരിയിൽ പ്രവർത്തിക്കുന്ന ' വി .എഫ് . പി .സി .കെ . വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ മുഖേന കർഷകർക്ക് നൽകുന്ന വിത്തുകളും അതുപോലെ കാർഷിക ഉത്പന്നങ്ങളും ഈ കർഷക കൂട്ടായ്മയാണ് നൽകി വരുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ പഴം പച്ചക്കറി വാഹനത്തിലും ഇവർ ഉത്പാദിപ്പിക്കുന്ന തക്...
Malappuram

കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടാന ചരിഞ്ഞ നിലയില്‍ ; കസേര കൊമ്പന്റെ ശരീരത്തില്‍ വെടിയുണ്ട ; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

മലപ്പുറം : മുത്തേടത്തെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കാട്ടാന ചരിഞ്ഞത് വെടിയേറ്റന്ന് നിഗമനം. ആനയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിലാണ് വെടിയുണ്ട കിട്ടിയത്. വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെടിയുണ്ട ബാലസ്റ്റിക് പരിശോധനക്ക് അയക്കും. കരുളായി റേഞ്ചിലെ പടുക്ക വനാതിര്‍ത്തിയോടു ചേര്‍ന്നു കാരപ്പുറം ചോളമുണ്ടയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഇന്നലെ പുലര്‍ച്ചെ 4.30ന് ആണു നാട്ടുകാര്‍ ഇതുകണ്ട് വനപാലകരെ അറിയിച്ചത്. ആനയുടെ മുതുകിലും ശരീരത്തിലെ പലയിടങ്ങളിലും വ്രണമുള്ള നിലയിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി കരുളായി പാലാങ്കര പാലത്തിനു സമീപവും പാലങ്കര, നരാങ്ങാപ്പൊട്ടി, താനിപ്പൊട്ടി, ബാലംകുളം, ചീനിക്കുന്ന്, കല്‍ക്കുളം തുടങ്ങിയ ജ...
Local news

ഒരുമ ടൈലേഴ്‌സ് കൂട്ടായ്മ ചാരിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം

തിരൂരങ്ങാടി : ഒരുമ ടൈലേഴ്‌സ് കൂട്ടായ്മ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചാരിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം. ചെമ്മാട് ടൗണിലുള്ള റാസ്പുടിന്‍ ഡ്രസ്സ് മേക്കേഴ്‌സില്‍ വച്ച് ചേര്‍ന്ന മണ്ഡലം ഭാരവാഹി, എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിന് സ്വന്തമായി ഒരു ചാരിറ്റി ഫണ്ട് ശേഖരണത്തിന് വേണ്ടി ' ആദ്യപടിയായി തിരൂരങ്ങാടി മണ്ഡലത്തിലെ അംഗങ്ങളുടെ കടകളിലോ വീടുകളിലോ ആയി 50 ചാരിറ്റി ബോക്‌സുകള്‍ വെക്കാന്‍ തീരുമാനിക്കുകയും കുറച്ച്ചാരിറ്റി ബോക്‌സുകള്‍ വാങ്ങാനുള്ള ഫണ്ടുകള്‍ കമ്മിറ്റി അംഗങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തു. ബാക്കി ആവശ്യുള്ള ബോക്‌സുകള്‍ വാങ്ങാന്‍ നമ്മുടെ ഗ്രൂപ്പില്‍ നിന്നും സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും യോഗത്തില്‍ തീരുമാനിച്ചു. തിരൂരങ്ങാടി മണ്ഡലത്തില്‍ അവശരായി ചികിത്സയിലുള്ള മൂന്നു അംഗങ്ങള്‍ക്കും കൂടി തിരൂരങ്ങാടി മണ്ഡലം ഗ്രൂപ്പില്‍ നിന്നും അടുത്ത മാസം മാര്‍ച്ച് ...
error: Content is protected !!