Friday, July 18

Blog

പറമ്പില്‍ പീടികയില്‍ വന്‍ ലഹരിവേട്ട ; പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിടികൂടി ; ഒരാള്‍ രക്ഷപ്പെട്ടു
Local news

പറമ്പില്‍ പീടികയില്‍ വന്‍ ലഹരിവേട്ട ; പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിടികൂടി ; ഒരാള്‍ രക്ഷപ്പെട്ടു

പെരുവള്ളൂര്‍ : പറമ്പില്‍ പീടികയില്‍ വന്‍ ലഹരിവേട്ട. 7 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. വരപ്പാറ സ്വദേശിയായ യുവാവാണ് പിടിയിലായത്. പറമ്പില്‍ പീടികയിലെ എച്ച്പി പെട്രോള്‍ പമ്പിന് എതിര്‍വശത്ത് വെച്ച് ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. തേഞ്ഞിപ്പലം, കൊണ്ടോട്ടി, കരിപ്പൂര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വരപ്പാറ സ്വദേശിയായ യുവാവിനെ പിടികൂടിയത്. മഫ്തിയില്‍ എത്തിയ പോലീസിനെ കണ്ട പ്രതി തൊട്ടടുത്ത ബില്‍ഡിങ്ങിന് മുകളില്‍ കയറി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ പിന്നാലെ പിന്തുടര്‍ന്ന പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും സൂചനയുണ്ട്. പിടികൂടിയത് എം ഡി എം എ യാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി....
Malappuram

ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തി ദമ്പതികളെ മയക്കി കിടത്തി സ്വര്‍ണം കവര്‍ന്ന കേസ് ; പ്രതി പിടിയില്‍

മലപ്പുറം: ട്രെയിനില്‍ വച്ച് സൗഹൃദം സ്ഥാപിച്ച് പട്ടാപ്പകല്‍ വീട്ടിലെത്തി ദമ്പതികളെ ജ്യൂസില്‍ മയക്ക് ഗുളിക ചേര്‍ത്ത് മയക്കി കിടത്തി ആറ് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി ബാദുഷയെ തിരുവനന്തപുരത്ത് നിന്ന് വളാഞ്ചേരി പൊലീസാണ് പിടികൂടിയത്. വളാഞ്ചേരി കോട്ടപ്പുറം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്‍, ഭാര്യ ചന്ദ്രമതി എന്നീ വൃദ്ധ ദമ്പതികളെ മയക്കി കിടത്തിയാണ് പ്രതി മോഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്പതികളെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥന്‍ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തുകയും ഇരുവര്‍ക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ദമ്പതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ഇയാള്‍ കുറഞ്ഞ ചിലവില്‍ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്...
Kerala

എസ് എഫ് ഐക്ക് പുതിയ നേതൃത്വം ; കടന്നാക്രമണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍

തിരുവനന്തപുരം: എസ് എഫ് ഐക്ക് പുതിയ നേതൃത്വം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് സഞ്ജീവിനെ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന എം ശിവ പ്രസാദിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പി എം ആര്‍ഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികള്‍. വലിയ ഉത്തരവാദിത്തമാണ് സംഘടന നല്‍കിയതെന്നും കടന്നാക്രമണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുമെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു. എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു. സിപിഎം കാര്‍ത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമാണ്. പി എസ് സഞ്ജീവ് നിലവില്‍ എസ്എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാംപസില്‍ അവസാന വര്‍ഷ ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഖൊ - ഖൊ ചാമ്പ്യൻഷിപ്പ്  കാലിക്കറ്റ് സർവകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഖൊ - ഖൊ ചാമ്പ്യൻഷിപ്പ് 22 മുതൽ 25 വരെ നടക്കും. ഇന്ത്യയിലെ നാല് സോണുകളിൽ നിന്നായി ആദ്യ നാല് സ്ഥാനങ്ങൾ നേടിയ 16 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ലീഗ് - കം - നോക് ഔട്ട് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ. ആദ്യ റൗണ്ട് മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലാവും നടക്കുക. ലീഗ് റൗണ്ടിനു ശേഷം നാല് ഗ്രുപ്പുകളിൽ നിന്നും പോയിന്റ് അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്ന അവസാന നാല് ടീമുകൾ തമ്മിൽ നോക്ക് ഔട്ട്‌ രീതിയിൽ മത്സരങ്ങൾ നടത്തി വിജയിയെ നിശ്ചയിക്കും. ഗ്രൂപ്പ് ഡിയിലാണ് കാലിക്കറ്റ് സർവകലാശാല മത്സരിക്കുന്നത്. മത്സരത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും  ഒരുക്കിയിട്ടുണ്ടെന്ന് കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു. നിലവിൽ പൂനെ സാവിത്രിഭായ് ഫൂലെ യൂണിവേഴ്‌സിറ്റിയാണ്...
Malappuram

കത്തി കൊണ്ട് കുത്തി, ഗ്യാസ് സിലിണ്ടർ തലക്കിട്ടു ; മലപ്പുറത്ത് മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകൻ ; പ്രതി കസ്റ്റഡിയിൽ

മലപ്പുറം : വൈലത്തൂർ കാവപ്പുരയിൽ മകൻ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി. കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന നന്നാട്ട് അബുവിൻ്റെ മകൻ മുസമ്മിൽ (30) ആണ് മാതാവ് ആമിനയെ (60) കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ മുസമ്മിലും മാതാവും പിതാവും മാത്രമാണ് താമസം. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാൾ ഉപയോഗിച്ച് മകൻ അമ്മയെ വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച്‌ മുസമ്മിൽ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു. അടുക്കളയിൽ നിന്ന ആമിനയെ പ്രതി പിന്നിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കല്പകഞ്ചേരി പൊലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് തുടർ നടപടികൾ തുടരുകയാണ്. മുസമ്മലിന് മാന...
Education

പ്ലസ് വണ്‍ ഇംഗ്ലീഷ് പരീക്ഷയുടെ സമയത്തില്‍ മാറ്റം ; സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതു പരീക്ഷയില്‍ മാര്‍ച്ച് 29നു നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്കു ശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ രാവിലെ 9.30 മുതല്‍ 12.15 വരെയായി പുനഃക്രമീകരിച്ച് സര്‍ക്കുലര്‍ ഇറങ്ങി. പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് 29നാണ്. പുതുക്കിയ സമയം എല്ലാ വിദ്യാര്‍ഥികളും അറിഞ്ഞുവെന്നു ഉറപ്പു വരുത്തണം. നോട്ടീസ് ബോര്‍ഡുകളില്‍ അവ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു...
Local news

രായിരിമംഗലം ജി.എൽ.പി.സ്കൂളിൽ 96-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.

താനൂർ: ചിറക്കൽ, "ആദരം 2025" എന്ന് പേരിട്ട ജി.എൽ.പി സ്കൂൾ രായിരിമംഗലത്തിന്റെ 96-ാമത് വാർഷികവും പി.ടി.സി.എംശ്രീ രാധാകൃഷ്ണൻ എം യാത്രയയപ്പ് ചടങ്ങും താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സുബൈദ ഒ.കെ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ ദീബീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി പി മുസ്തഫ താനൂർ ബിപിസി കുഞ്ഞികൃഷ്ണൻ, കെ പി എൻ എം യു പി സ്കൂളിലെ പ്രധാന ആധ്യാപിക മറിയ ടീച്ചർ വികസന സമിതി അംഗം ടി അറുമുഖൻ മുൻ പ്രധാന അധ്യാപിക ഉഷാകുമാരി,പിടിഎ പ്രസിഡണ്ട് ജിതേഷ് പി കെ, എം പി ടി എ പ്രസിഡണ്ട് ഷാജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസാരിച്ചു പ്രധാന അധ്യാപകൻ വിനോദ് ഇ. കെ സ്വാഗതവും പ്രോഗ്രാം കൺവീനർ ശാന്തി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളുടെ യും എൽഎസ്എസ് ജേതാക്കളെയും ടാലന്റ് സെർച്ച് എക്സാം റാങ്ക് ജേതാക്കളയും അനുമോദിച്ചു. ദീർഘകാലത്തെ ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അപ്ലൈഡ് ന്യൂക്ലിയർ ഫിസിക്സ് ദേശീയ ശില്പശാല കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ‘ ജയിന്റ് - 4 ഫോർ അപ്ലൈഡ് ന്യൂക്ലിയർ ഫിസിക്സ് II ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാല രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. ഷാഹിൻ തയ്യിൽ അധ്യക്ഷത വഹിച്ചു. ജയിന്റ് 4 ടൂൾ കിറ്റിന്റെ ആവശ്യകതയും ന്യൂക്ലിയർ ഫിസിക്സ് മുതൽ കാൻസർ ചികിത്സാരംഗം വരെയുള്ള ജയിന്റ് ഫോറിന്റെ പ്രാധാന്യത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, സയൻസ് ഡീൻ ഡോ. സി. സി. ഹരിലാൽ, പ്രോഗ്രാം കൺവീനർ ഡോ. എം.എം. മുസ്തഫ, ഡോ. ഫാത്തിമ ഷെറിൻ ഷാന എന്നിവർ സംസാരിച്ചു. ഡോ. രാമൻ സെഹ്‌ഗൽ (ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ - മുംബൈ), ഡോ. എം. മുഹമ്മദ് സലിം (ടി.കെ.എം. കോളേജ് ഓഫ് ആർട്സ് ആന്റ് സയ ൻസ് - കൊല്ലം), ഡോ. അനൂപ് വർഗീസ്, ഡോ. എം. ഷരീഫ് (എൻ.ഐ.ടി. - കാലിക്കറ്റ്), ഡോ. സി.വി. മിഥുൻ (ഇ.എൽ....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അന്താരാഷ്ട്ര സമ്മേളനം കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് ‘ഷേപ്പിങ് ദി ഫ്യൂച്ചർ മാനേജ്മെന്റ് ട്രെൻഡ്‌സ് ആന്റ് ഇൻസൈറ്റ്സ്’ എന്ന വിഷയത്തിൽ ഫെബ്രുവരി 19, 20 തീയതികളിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. പഠനവകുപ്പ് സെമിനാർ ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയാണ് സമ്മേളനം ഡോ. സുനയന ഇഖ്ബാൽ, ഡോ. അക്കാൻഷാ ആരിഫ് (യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ), ഡോ. നാംദേവ് എം. ഗവാസ് (ഗവ. കോളേജ് ഓഫ് ആർട്സ്, സയൻസ് ആന്റ് കോമേഴ്‌സ് - സാൻക്വലിം, ഗോവ), ഡോ. മഞ്ജു മഹിപാലൻ (എൻ.ഐ.ടി. - കാലിക്കറ്റ്), ഡോ. സഞ്ജീവനി സെഹ്‌ഗൽ (യൂണിവേഴ്സിറ്റി ഓഫ് ഡൽഹി), ഡോ. വി.കെ. സുബീഷ് (എസ്.എ.ആർ.ബി. ടി.എം. ഗവ. കോളേജ് - കൊയിലാണ്ടി) എന്നിവർ പ്രഭാഷണം നടത്തും. പി.ആർ. 217/2025 ദേശീയ ശില്പശാല കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ‘ ജയന്റ് - 4 ഫോർ അപ്ലൈഡ് ന്യൂക്ലിയർ ഫിസിക്സ് II ’ എന്ന വിഷയത...
university

കാലിക്കറ്റ് സര്‍വകലാശാല ദേശീയ ദുരന്തനിവാരണ സെമിനാര്‍ സംഘടിപ്പിച്ചു

കാലിക്കറ്റ് സര്‍വകലാശാല പരിസ്ഥിതിശാസ്ത്ര പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ദുരന്തനിവാരണ  സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങള്‍, പാരിസ്ഥിതിക ആഘാതങ്ങള്‍, തീരദേശം നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചെല്ലാം ഗവേഷണം നടത്തുന്നവരും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാമാണ് പരിപാടിയില്‍ പങ്കെടുത്തത്. പാരിസ്ഥിതികാഘാതം വിലയിരുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ സമിതിയിലെ വിദഗ്ധന്‍ ഡോ. ആര്‍. അജയകുമാര്‍ വര്‍മ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി ദുര്‍ബലമായ കേരളത്തെ സംരക്ഷിക്കേണ്ട ബാധ്യത പരിസ്ഥിതിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍, പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, ഡോ. എ. യൂസഫ്, ഡോ. കെ.എം. ഷീജ എന്നിവര്‍ സംസാരി...
Other

വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ജീവിതം മാതൃകയാക്കുക: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപക നേതാവും ഔലിയാക്കളില്‍ പ്രധാനിയുമായിരുന്ന സയ്യിദ് ബാഅലവി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ജീവിതം മാതൃകയാക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുതിയങ്ങാടി വരക്കലില്‍ 94-ാമത് ആണ്ട് നേര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 100വര്‍ഷം പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് പൊതുസമൂഹത്തില്‍ നിന്നോ ഭരണകൂടങ്ങളില്‍ നിന്നോ ഒരാക്ഷേപവും ഏല്‍ക്കേണ്ടി വന്നിട്ടില്ല. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായും സത്യസന്ധതയോടെയുമാണ് എന്നതാണ് കാരണം.2026 ഫെബ്രുവരിയില്‍ കാസര്‍കോഡ് നടക്കുന്ന സമസ്ത 100ാം വാര്‍ഷിക മഹാസമ്മേളനം വന്‍വിജയമാക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കെ ഉമര്‍ ഫൈസ...
Accident

വീടിൻ്റെ നിർമാണത്തിനിടെ ഷോവാൾ തകർന്ന് വീണ് യുവാവ് മരിച്ചു.

താനൂർ : വീടിൻ്റെ നിർമാണ പ്രവൃത്തിക്കിടെ ഷോവാൾ തകർന്ന് വീണ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.കെ പുരം കുണ്ടുങ്ങൽ സ്വദേശി കുന്നത്ത്പറമ്പിൽ വിനു (38)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കെ പുരം കുണ്ടുങ്ങലിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹായി പട്ടരുപറമ്പ് സ്വദേശി പ്രജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ചെവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിനുവിൻ്റെ സഹോദരന് നിർമിക്കുന്ന വീടിൻ്റെ പ്രവൃത്തിക്കിടെയാണ് അപകടം. വീടിൻ്റെ മുകൾ ഭാഗത്തെ ചുമർ പ്ലാസ്റ്റർ ചെയ്യുന്നതിനിടെയാണ് സംഭവം. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി ഇരുവരെയും മൂലക്കലിലെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും വിനുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ വി എ ഖാദർ, സൽമത്ത് എന്നിവരും സമീപവാസികളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. താനൂർ സി ഐ ട...
Politics

അഡ്വ ഷമീർ പയ്യനങ്ങാടി സി പി എമ്മിൽ ചേർന്നു

മലപ്പുറം: ഐഎൻഎല്ലിൻ്റെ യുവജന സംഘടനയായ നാഷണൽ യൂത്ത് ലീഗ് (എൻവൈഎൽ) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വ. ഷമീർ പയ്യനങ്ങാടി സിപിഎമ്മിൽ ചേർന്നു. സിപി എം ജില്ലാ കമ്മിറ്റി ഓഫീസിൽവച്ച് ജില്ലാ സെക്രട്ടറി വി പി അനിൽ ഷാളണിയിച്ച് സ്വീകരിച്ചു. ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയംകൂടിയാണ്. ഐ എൻ എൽ പിളർപ്പിൽ അഹമ്മദ് ദേവർ കോവിൽ, ഖാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പമായിരുന്ന ഷമീർ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ഈയിടെ അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ള ഐ എൻ എൽ നേതാക്കൾക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയിൽ കണക്ക് ചോദിച്ചതിന് ചില നേതാക്കൾ കയ്യേറ്റം ചെയ്തതായി ഇദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. തുടർന്ന് ഐ എൻ എല്ലിൽ നിന്ന് രാജി വെക്കുകയായിരുന്നു. പിഡിപി യുടെ വിദ്യാർഥി വിഭാഗമായ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയാണ് പൊതുരംഗത്ത് അറിയപ്പെട്ടത്. മികച്ച വാഗ്മി കൂടി ആയിരുന്നു. പിഡിപ...
Local news

ആലി മുസ്‌ലിയാർ 21 ലെ പോരാട്ടങ്ങളെ നയിച്ച പണ്ഡിതൻ : സോളിഡാരിറ്റി

തിരൂരങ്ങാടി : ആലി മുസ്‌ലിയാർ 21 ലെ പോരാട്ടങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്ത പണ്ഡിതനാണെന്ന് സോളിഡാരിറ്റി. ബ്രിട്ടീഷ് കോളോണിയലിസത്തിനും സവർണ്ണ ജന്മിത്വത്തിനുമെതിരെ നടന്ന പോരാട്ടങ്ങളുടെ ഊർജ്ജ കേന്ദ്രവവുമാണ് ആലി മുസ്‌ലിയാരെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരങ്ങാടിയിൽ സംഘടിപ്പിച്ച ചർച്ച സംഗമം അഭിപ്രായപെട്ടു. ചർച്ച സംഗമത്തിൽ കെ ടി ഹുസൈൻ, അമീൻ മാഹി, ഡോ. മോയിൻ മലയമ്മ, താഹിർ ജമാൽ എന്നിവർ പങ്കെടുത്തു. സോളിഡാരിറ്റി ജനറൽ സെക്രടറി അൻഫാൽ ജാൻ സ്വാഗതവും ജില്ലാ സെക്രട്ടറി ജംഷീദ് നന്ദിയും പറഞ്ഞു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അനുസ്മരണ പ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും കാലിക്കറ്റ് സർവകലാശാലയിലെ സുവോളജി അലംനി അസോസിയേഷനും പ്രൊഫസർ ടി.സി. നരേന്ദ്രൻ ട്രസ്റ്റ് ഫോർ ആനിമൽ ടാക്സോണമിയും സംയുതമായി ഫെബ്രുവരി 20-ന് പ്രൊഫസർ കെ.ജെ. ജോസഫ്, പ്രൊഫസർ കെ.ജി. അടിയോടി, പ്രൊഫസർ ടി.സി. നരേന്ദ്രൻ എന്നിവരുടെ അനുസ്മരണാർത്ഥം പ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിക്കും. രാവിലെ 10.30-ന് ആര്യഭട്ടാ സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങ് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. മധുര കാമരാജ് യൂണിവേസിറ്റിയിലെ മുൻ പ്രൊഫ. ഡോ. ടി.ജെ. പാണ്ട്യൻ, ബംഗളുരു ഐ.സി.എ.ആർ. - എൻ.ബി.എ.ഐ.ആർ. മുൻ ഡയറക്ടർ ഡോ. ചാൻഡിഷ് ആർ. ബല്ലാൽ തുടങ്ങിയവർ പ്രഭാഷണവും നടത്തും.  പി.ആർ. 210/2025 ദ്വിദിന ചലച്ചിത്രമേള കാലിക്കറ്റ് സർവകലാശാലയിലെ എജ്യുക്കേഷനൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ ( ഇ.എം.എം.ആർ.സി. ) ഫെബ്രുവരി 21...
Local news

കക്കാട് ജി എം യൂ പി സ്‌കൂള്‍ വാര്‍ഷികാഘോഷവും പഠനോത്സവവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : കക്കാട് ജി എം യൂ പി സ്‌കൂള്‍ വാര്‍ഷികാഘോഷവും പഠനോത്സവവും സംഘടിപ്പിച്ചു. ഏക്തര 2025 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഇംഗ്ലീഷ് മാഗസിന്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ഇ പി ബാവ പ്രകാശനം ചെയ്തു. വീക്ക്‌ലി ന്യുസ് പേപ്പര്‍ കണ്ണാടിയുടെ ആദ്യകോപ്പി നഗരസഭ ചെയര്‍മാന്‍ പുറത്തിറക്കി. കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജനി മുളമുക്കില്‍, ഹബീബ ബഷീര്‍, സൈദ് ചാലില്‍, ശാഹുല്‍ ഹമീദ് കെ ടി, സലീം വടക്കന്‍, അബ്ദുറഹ്മാന്‍ ജിഫ്രി മുന്‍ എച്ച് എം അയൂബ് മാസ്റ്റര്‍ എംടി എന്നിവര്‍ പ്രസംഗിച്ചു. എസ് എം സി ചെയര്‍മാന്‍ കെ മുഈനുല്‍ ഇസ്‌ലാം സ്വാഗതവും ഹെഡ്മാസ്റ്റര്‍ പിഎം അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു...
Local news

തിരൂരങ്ങാടി നഗരസഭ മുട്ടക്കോഴി വിതരണം തുടങ്ങി

തിരൂരങ്ങാടി : നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ മുട്ടക്കോഴി വിതരണം തുടങ്ങി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. 1,2,3,4,5,6,35,36,37,38,39 എന്നീ ഡിവിഷനുകളിലെ ഗുണഭോക്താക്കള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. മറ്റു ഡിവിഷനുകള്‍ക്ക് രണ്ടും മൂന്നും ഘട്ടങ്ങളായി നല്‍കും. 1600 ഓളം ഗുണഭോക്താക്കള്‍ക്ക് 5 കോഴികള്‍ വീതമാണ് നല്‍കുന്നത്. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു, സി, പി, ഇസ്മായില്‍, സോന രതീഷ്, സി, പി സുഹ്‌റാബി, ഡോ.തസ്ലീന, മുസ്ഥഫ പാലാത്ത്, സി, റസാഖ് ഹാജി, പി, കെ, അസീസ്, സി, എം, അലി,സമീന മൂഴിക്കല്‍, ജയശ്രീ, ഉഷതയ്യില്‍, ഷാഹിന തിരുനിലത്ത്, സാജിദ അത്തക്കകത്ത്, സുമേഷ്, നേതൃത്വം നല്‍കി....
Kerala

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം ; നാല് പേര്‍ക്ക് പരിക്ക്

ഇടുക്കി : കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഈട്ടിതോപ്പില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഇരട്ടയാര്‍ കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാം ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇരട്ടയാര്‍ കാറ്റാടി കവലയില്‍ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരുടെ പഴയ വീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം നടന്നത്. മകന്‍ ഷിന്റോയും ഭാര്യയെയും രണ്ടു മക്കളും അമ്മയായ മേരി എബ്രഹാമുമായിരുന്നു അപകം നടക്കുമ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടയില്‍ 100 മീറ്ററില്‍ അധികം താഴ്ച്ചയിലേക്ക് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.പരിക്കേറ്റ ഷിന്റോയുടെ ഒരു മകന്റെ സ്ഥിതി ഗുരുതരമാണ്. ഇയാളുടെ തലച്ചോറിനാണ് ക്ഷതം ഏറ്റിട്ടുള്ളത്. ഇയാളെ...
Local news

എ എം എല്‍ പി എസ് ക്ലാരി മൂച്ചിക്കല്‍ നൂറാം വാര്‍ഷികാഘോഷം ശതവസന്തത്തിന് തുടക്കമായി

ക്ലാരി മൂച്ചിക്കല്‍ : നൂറു വര്‍ഷത്തെ പ്രവര്‍ത്തന മികവ് കാഴ്ചവെച്ച എ എം എല്‍ പി എസ് ക്ലാരി മൂച്ചിക്കലിന്റെ ശതാബ്ദി ആഘോഷത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമായി. 2026 മാര്‍ച്ച് മാസത്തോടെ അവസാനിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പരിപാടികളാണ് ' ശതവസന്തം 2025-26' എന്ന് പേരിട്ടിരിക്കുന്ന ശതാബ്ദി ആഘോഷത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര നടന്നു. ഘോഷയാത്രയില്‍ പെരുമണ്ണ ക്ലാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചര്‍ പൂഴിത്തറ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ കരീം, പി.ടി.എ പ്രസിഡന്റ് ഹനീഫ അക്കര, സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് മുസ്തഫ, ഹൈദ്രുഹാജി , സി കെ ബഷീര്‍, പി കെ അഷറഫ്, മൊയ്തീന്‍കുട്ടി, ഉമൈര്‍ പി.കെ, സനീര്‍ പൂഴിത്തറ, ഹരീഷ്, അസ്ലം പണിക്കര്‍പ്പടി, അന്‍വര്‍ സാദിഖ്, ലിജീഷ്, എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. പൂര്‍വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, ...
Local news

ആവേശമായി ബുള്ളറ്റ് ഇതിഹാസ താരങ്ങളുടെ ഫുട്ബോൾ നൈറ്റ്

ചെട്ടിയാം കിണര്‍: വിസ്മൃതിയിലായ ഒരു നാടിന്റെ ഫുട്ബോൾ സംസ്കാരത്തെ വീണ്ടെടുക്കാന്‍ ശ്രമം നടത്തുകയാണ് ബുള്ളറ്റ് ചെട്ടിയാം കിണര്‍. 1988 മുതൽ ഫുട്ബോൾ മത്സരങ്ങളിലൂടെ പെരുമണ്ണ ക്ലാരിയില്‍ മേല്‍വിലാസം ഉണ്ടായിരുന്ന ബുള്ളറ്റ് ചെട്ടിയാ കിണറിന്റെ സ്വത്തത്തെയും ഫുട്ബോൾ സംസ്കാരത്തെയും തിരിച്ച് പിടിക്കാനുള്ള അതി തീവ്ര ശ്രമത്തിലാണ് ബുള്ളറ്റ് ക്ലബ്ബിന്റെ പുതിയ തലമുറ. അതിന്റെ ഭാഗമായി നടന്ന ബുള്ളറ്റ് ലെജന്റ്സ് ടീമിനെ അണി നിരത്തി സംഘടിപ്പിച്ച ഫുട്ബോൾ നൈറ്റ് ചെട്ടിയാ കിണറിന് തലമുറകളുടെ കൂടിച്ചേരലായി മാറി. ബാജു മോന്‍ ഏലായിയുടെ മാനേജ്മെന്റ്ല്‍ ഷംസുദ്ദീന്‍ PT യുടെ നേതൃത്വത്തില്‍ മൈതാനത്ത് ബൂട്ട് കെട്ടി ഇറങ്ങിയ ലെജന്റ്സ് ടീമില്‍ PT അഷ്റഫ്, ബാബു ഹരിദാസ്, ജബ്ബാര്‍, നൗഷാദ്, ശിഹാബ്, ഷംസുദ്ദീന്‍ CK എന്നിവർ ഗ്രൗണ്ടില്‍ ഇടവും വലതും ഗോൾ പോസ്റ്റും കാത്തു നിന്നപ്പോള്‍ 90 കളിലെ റഫറി അലികുട്ടി CK കളി നിയന്ത്രിച്ചത് കാണികള്...
Malappuram

വിദ്യാഭ്യാസ രംഗത്ത് കൊണ്ടോട്ടി മണ്ഡലം സംസ്ഥാനത്തെ മാതൃകാ മണ്ഡലമാക്കും : ടി. വി. ഇബ്രാഹിം എം.എൽ.എ

കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു ടി. വി. ഇബ്രാഹിം എം.എൽ.എ നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി എൽ.എസ്.എസ്., യു.എസ്.എസ്. വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നൽകി.ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ വെച്ചു നടന്ന പരിശീലന പരിപാടി. വി.ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉന്നത പരീക്ഷയിൽ കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നും കൂടുതൽ വിജയികളെ സൃഷ്ടിക്കുക വഴി വിദ്യാഭ്യാസ രംഗത്ത് വലിയ അടയാളപെടുത്തലുകൾ നടത്താൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും അനുമോദനവും നൽകുമെന്ന് എം.എൽ.എ അറിയിച്ചു. അക്ഷരശ്രീ കോർഡിനേറ്റർ ഡോ.വിനയകുമാർ അധ്യക്ഷനായി. മണ്ഡലത്തിലെ വിവിധ സ്കൂളിൽ നിന്ന് പഠിക്കുന്നവരും മറ്റ് പ്രദേശങ്ങളിൽ പഠിക്കുന്ന മണ്ഡലത്തിലെ കുട്ടികളുമായി 1500 ൽ അധികം വിദ്യാർഥികളും ,രക്ഷിതാക്കളും പങ്കെടുത്തു. ക്ലാസ്സിനു സയിലം ഫാക്കൽറ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ചികിൽസാ വിവാദം ; ഡോക്ടറെ വെള്ളപൂശാനുള്ള ആരോഗ്യ വകുപ്പ് ശ്രമം പ്രതിഷേധാർഹം ; എൻ.എഫ്.പി.ആർ

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി ചികിൽസാ വിവാദത്തിൽ ഡോക്ടറെ വെള്ളപൂശാനുള്ള ആരോഗ്യ വകുപ്പ് ശ്രമം പ്രതിഷേധാർഹമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി. താലൂക്ക് ആശുപത്രിയിൽ കൈവിരൽ മുറിഞ്ഞെത്തിയ ഒരു വയസ്സുകാരനും ചുണ്ടിന് മുറിവ് പറ്റിയ ആറ് വയസ്സുകാരനും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മനപൂർവ്വം ചികിൽസ നിഷേധിക്കുകയും ഇത് ചോദ്യം ചെയ്ത ആറ് വയസ്സുകാരന്റെ പിതാവിനെതിരെ വ്യാജ പരാതി നൽകുകയും ചെയ്ത സംഭവത്തിൽ ഉണ്ടായ പരാതികളിൽ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ആരോപണ വിധേയയും മനുഷ്യാവകാശ ധ്വംസനം നടത്തുകയും ചെയ്ത ഡോക്ടറെ കുറ്റവിമുക്തമാക്കിയും വെള്ളപൂശുന്ന രീതിയിലും ഉണ്ടാക്കിയ റിപ്പോർട്ട് വർഗ്ഗ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും ആരോഗ്യ വകുപ്പിന്റെ ഈ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും നാഷണൽ ഫോറം ഫോർ പീ...
Crime

മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിലെ മോഷണം; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 4 പേർ പിടിയിൽ

മലപ്പുറം : മലപ്പുറം ടൗണിൽ എസ് പി ഓഫീസിന് സമീപത്തെ ത്രിപുരാന്തക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തിയ കേസിൽ 4 പേരെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. നിരവധി മോഷണക്കേസിൽ പ്രതിയായ വേങ്ങര, ഊരകം, പുത്തൻപീടിക സ്വദേശി കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് എന്ന തൊരപ്പൻ കൈലാസ് (20), വേങ്ങര അച്ചനമ്പലം,തീണ്ടേക്കാട് സ്വദേശി മണ്ണാറപ്പടി വീട്ടിൽ ശിവൻ ( 20 ), വേങ്ങര വെങ്കുളം, അച്ചനമ്പലം സ്വദേശികളായ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടി കുറ്റവാളികളെയുമാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ എം ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ് കെ പ്രിയനും സംഘവും ചേർന്ന് ഇന്ന് പുലർച്ചെ വിവിധ സ്ഥലങ്ങളിൽ നന്നായി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ യാണ് മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് 50ലധികം സിസിടിവി ക്യ...
Accident

രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ഫറോക്ക് : രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴിയിൽ താമസിക്കുന്ന മൻസൂർ ആണ് മരിച്ചത്. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജിൽ.
Other

വേദിയിലും സദസ്സിലും സീറ്റില്ല, വഖഫ് ബോർഡ് ഓഫിസ് ഉദ്‌ഘാടന ചടങ്ങിൽ നിന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ മടങ്ങി

കോഴിക്കോട് : വഖഫ് ബോർഡ് ഓഫിസ് ഉദ്ഘാടന വേളയിൽ ഹജ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഇരിപ്പിടം ലഭിക്കാത്തത് ചർച്ചയായി. വേദിയിലും സദസ്സിലും സീറ്റ് ഇല്ലാതായതോടെ ഹജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് അടക്കമുള്ളവർ ഉദ്ഘാടനത്തിന് എത്തി പെട്ടെന്ന് മടങ്ങിയതാണു ചർച്ചയായത്. മുഖ്യമന്ത്രിക്കൊപ്പം വേദിയിലെത്തിയ അദ്ദേഹം താഴെ ഇറങ്ങി കുറച്ചുനേരം നിന്നു മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി എത്തുന്നതിനു മുൻപു തന്നെ സദസ്സിലെ ഇരിപ്പിടങ്ങളും നിറഞ്ഞിരുന്നതിനാൽ സദസ്സിലും ഇരിക്കാനായില്ല. ക്ഷണിക്കപ്പെട്ടവർ സദസ്സിലുണ്ടെന്ന് ഇവരെ പേരെടുത്ത് പറഞ്ഞ് വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ സ്വാഗതം പറഞ്ഞെങ്കിലും ഹുസൈൻ സഖാഫി ഉൾപ്പെടെയുള്ളവർ മടങ്ങിയിരുന്നു. ഇദ്ദേഹത്തിനു പുറമേ ക്ഷണിക്കപ്പെട്ടു ചടങ്ങിനെ ത്തിയ പലരും സദസ്സിൽ പോലും ഇരിപ്പിടം കിട്ടാത്തതിനാൽ പെട്ടെന്നു മടങ്ങി. എന്നാൽ ഇരിപ്പിടം കിട്ടാത്തതു കൊണ്ടു ചടങ്ങ്...
Other

വെളിമുക്ക് വി ജെ പള്ളി സ്കൂളിന് തൂബ ജ്വല്ലറി സ്പോർട്സ് കിറ്റ് നൽകി

തിരൂരങ്ങാടി: വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്കൂളിന്റെ ശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശതസ്മിതം പരിപാടിയുടെ പ്രചരണാർത്ഥം കായിക വകുപ്പ് തുബാ ജ്വല്ലറിയുടെ സ്പോൺസർഷിപ്പോടുകൂടി സ്കൂളിലേക്ക് ആവശ്യമായ സ്പോർട്സ് കിറ്റ് കൈമാറി.മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ എം സുഹറാബി ഉത്ഘാടനം ചെയ്തു. തുബ ജ്വല്ലറി എം ഡി വി.പി ജുനൈദിൽ നിന്നും സ്കൂൾ ലീഡറും ഹെഡ്മാസ്റ്ററും ചേർന്ന് കിറ്റ് ഏറ്റുവാങ്ങി.സ്കൂൾ പിടിഎ പ്രസിഡന്റ് ത്വാഹിർ കൂഫ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപ്വേഴ്സൺ ജാസ്മിൻ മുനീർ, വിപി ജുനൈദ്, കായിക വകുപ്പ് ചെയർമാൻ സി പി യൂനുസ്, പിടിഎ വൈസ് പ്രസിഡന്റ് ആഷിക് ചോനാരി, എം അലിമാസ്റ്റർ, മെഹറൂഫ് മാസ്റ്റർ, എ നൗഷാദ്, പിസി ബഷീർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ എം കെ ഫൈസൽ സ്വാഗതവും പി ടി വിപിൻ നന്ദിയും പറഞ്ഞു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; വെബ്സൈറ്റ് ലോഞ്ചിംഗ് നിർവ്വഹിച്ചു

വളാഞ്ചേരി: ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന 'കലൈക്യ' കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ വെബ്സൈറ്റ് ലോഞ്ചിംഗ് മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു.കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ, മത്സരാർത്ഥികൾക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന ക്യൂ.ആർ കോഡോട് കൂടിയ ഐ.ഡി കാർഡ്, മത്സര ഫലങ്ങൾ, കോളേജ് അടിസ്ഥാനത്തിലുള്ള സ്കോർ ബോർഡ്, വ്യക്തികത പ്രതിഭകളുടെ വിവരങ്ങൾ, വിജയികളുടെ ഫോട്ടോ പതിച്ച പോസ്റ്റർ, മത്സര ഷെഡ്യൂൾ, കലോത്സവത്തിൻ്റെ ഫോട്ടോകളുടെ ഗാലറി തുടങ്ങി കലോത്സവത്തിൻ്റെ മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന രീതിയിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ മജ്‌ലിസ് കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.വെബ്സൈറ്റ് ലോഞ്ചിംഗ് ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്ത...
Local news

വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്‌കൂള്‍ ശതസ്മിതം ; സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി

തിരൂരങ്ങാടി: വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്‌കൂളിന്റെ ശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശതസ്മിതം പരിപാടിയുടെ പ്രചരണാര്‍ത്ഥം കായിക വകുപ്പ് തുബാ ജ്വല്ലറിയുടെ സ്‌പോണ്‍സര്‍ഷിപ്പോടുകൂടി സ്‌കൂളിലേക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സുഹറാബി ഉദ്ഘാടനം ചെയ്തു. തുബ ജ്വല്ലറി എം ഡി വിപി ജുനൈദില്‍ നിന്നും സ്‌കൂള്‍ ലീഡറും ഹെഡ്മാസ്റ്ററും ചേര്‍ന്ന് കിറ്റ് ഏറ്റുവാങ്ങി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ത്വാഹിര്‍ കൂഫ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പ്വേഴ്‌സണ്‍ ജാസ്മിന്‍ മുനീര്‍, വിപി ജുനൈദ്, കായിക വകുപ്പ് ചെയര്‍മാന്‍ സി പി യൂനുസ്, പിടിഎ വൈസ് പ്രസിഡന്റ് ആഷിക് ചോനാരി, എം അലിമാസ്റ്റര്‍, മെഹറൂഫ് മാസ്റ്റര്‍, എ നൗഷാദ്, പിസി ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ എം കെ ഫൈസല്‍ സ്വാഗതവും പി ടി വിപിന്‍ നന്ദിയും പറഞ്ഞു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലംരണ്ടാം വര്‍ഷ ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2024 (2012 മുതല്‍ 2023 വരെ പ്രവേശനം) നവംബര്‍ 2023 നവംബര്‍ (2020 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. സെപ്റ്റംബര്‍ 2023  ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. ...
Local news

ഉത്സവഛായയില്‍ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി: സവാരി കേന്ദ്രമായ തിരൂരങ്ങാടി നഗരസഭയിലെ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത ഉത്സവഛായയില്‍ കെ.പിഎ മജീദ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. സെല്‍ഫി പോയിന്റ് സമര്‍പ്പണം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. നേരത്തെ നഗരസഭ വാര്‍ഷിക പദ്ധതിയിലും തുടര്‍ന്ന് കെ, പി, എ മജീദ് എം, എല്‍ എ യുടെ ആസ്തി വികസന ഫണ്ടിലും ഉള്‍പ്പെടുത്തിയാണ് ഉദ്യാനപാത മനോഹരമാക്കിയത്. 300 മീറ്ററില്‍ ഇരുവശങ്ങളിലും ഹാന്റ് റെയിലുകള്‍ സ്ഥാപിച്ചു. ഇന്റര്‍ലോക്ക്, കോണ്‍ഗ്രീറ്റ് എന്നിവയും നടന്നു. ബെഞ്ചുകള്‍, വ്യായാമ പോയിന്റ്, സെല്‍ഫി പോയിന്റ് എന്നിവയും സ്ഥാപിച്ചു. ഇവിടെ തകര്‍ന്ന ഓവുപാലം പുനര്‍നിര്‍മിച്ചു. ഇരുവശങ്ങളിലും നേരത്തെ വിവിധ ക്ലബ്ബുകളും നാട്ടുകാരും വെച്ചു പിടിപ്പിച്ച വിവിധ മരങ്ങള്‍ ആകര്‍ഷകമാണ്, പ്രതിദിനം നൂറുകണക്കിന് പേര്‍ പ്രഭാത സവാരി നടത്തുന്...
error: Content is protected !!