ഭിന്നശേഷി – കമ്മ്യൂണിറ്റി ക്വാട്ടയിൽ ബിരുദ പ്രവേശനം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ഭിന്നശേഷി ക്വാട്ടയിൽ ബിരുദ പ്രവേശനം
കാലിക്കറ്റ് സർവകലാശാലയുടെ 2025 - 2026 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന് ഭിന്നശേഷി ക്വാട്ടയിൽ അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത വിഭാഗത്തിലേക്കുള്ള പ്രവേശനം ജൂലൈ ഒന്നിന് ആരംഭിച്ചു. പ്രവേശനം സർവകലാശാല നൽകിയ ലിസ്റ്റിൽ നിന്ന് കോളേജുകൾ നേരിട്ടാണ് നടത്തുന്നത്. ആയതിനാൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിന് അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഭിന്നശേഷിക്കാരുടെ റാങ്ക് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ള നിലവിൽ മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കുന്നവർ ( രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടി ഹയർ ഓപ്‌ഷൻ നിലനിർത്തി മൂന്നാം അല്ലോട്മെന്റിനായി കാത്തിരിക്കുന്നവർ ഉൾപ്പെടെ ) മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കുന്നത് വരെ ഭിന്നശേഷി...

