Saturday, July 19

Blog

രാഷ്ട്രപതിയുടെ പ്രിസണ്‍ കറക്ഷണല്‍ മെഡല്‍ ലഭിച്ച എം രാധാകൃഷ്ണനെ ഇന്ദിരാ പ്രിയദര്‍ശിനി ചാരിറ്റി ഫൗണ്ടേഷന്‍ ആദരിച്ചു
Local news

രാഷ്ട്രപതിയുടെ പ്രിസണ്‍ കറക്ഷണല്‍ മെഡല്‍ ലഭിച്ച എം രാധാകൃഷ്ണനെ ഇന്ദിരാ പ്രിയദര്‍ശിനി ചാരിറ്റി ഫൗണ്ടേഷന്‍ ആദരിച്ചു

തിരൂരങ്ങാടി : രാഷ്ട്രപതിയുടെ പ്രിസണ്‍ കറക്ഷണല്‍ മെഡല്‍ ലഭിച്ച നാടിന്റെ അഭിമാനമായ എം രാധാകൃഷ്ണനെ ഇന്ദിരാ പ്രിയദര്‍ശിനി ചാരിറ്റി ഫൗണ്ടേഷന്‍ ആദരിച്ചു. ഫൗണ്ടേഷന്‍ രക്ഷാധികാരികളായ ഡോ, കെബീര്‍ മച്ചഞ്ചേരിയും കുന്നുമ്മല്‍ അബൂബക്കറാജിയും ചേര്‍ന്ന് പൊന്നാടയണിയിക്കുകയും ഉപഹാര സമര്‍പ്പണവും നടത്തി. മണ്ഡലം പ്രസിഡണ്ട് വി വി അബു അധ്യക്ഷന്‍ വഹിച്ചു. കെ പി അബ്ദുറജീദ് ഹാജി, കടവത്ത് സെയ്തലവി, കെപിസി രാജീവ് ബാബു, പി കുഞ്ഞമ്മുതു, കുന്നുമ്മല്‍ അഷറഫ്, ചമ്പ അലിബാബ, കെ യു ഉണ്ണികൃഷ്ണന്‍, ഇശ്ഹാക്ക് വെന്നിയൂര്‍, എം എ റഹീം, തയ്യില്‍ വിജേഷ്, പാലക്കല്‍ ബാലന്‍, സലാം ചീര്‍പ്പുങ്ങല്‍, കാജാ ഉസ്താദ്, സുലൈമാന്‍, ഷംസു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു… മഞ്ചേരി സബ് ജയില്‍ സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന രാധാകൃഷ്ണന്‍ തിരൂരങ്ങാടി തൃക്കുളം പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയാണ്...
Gulf

സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി കാവുവട്ടം മലമേല്‍ത്തൊടി സ്വദേശി, പരേതനായ കുന്നത്തുപറമ്പില്‍ മുഹമ്മദിന്റെ മകന്‍ യൂസുഫ് (56) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം പാചകക്കാരനായാണ് ജോലി ചെയ്തിരുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയിവന്നത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. അതിനാവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഷബീര്‍ കളത്തില്‍, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്. മാതാവ് ഖദീജ, ഭാര്യ മൈമൂന, മക്കള്‍ മുഹമ്മദ് ജാഫര്‍, ജംഷീറ, ജസീറ. മരുമക്കള്‍ കുളങ്ങര റജുല, മച്ചുപറമ്പിന്‍ നൗഷാദ്, കാണിത്തൊ...
Local news

സൗദിയില്‍ വാഹനാപകടം ; മലയാളികളടക്കം 15 പേര്‍ മരിച്ചു

സൗദി ജിസാനിലെ അറാംകോ റിഫൈനറി റോഡില്‍ തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസില്‍ ട്രക്ക് ഇടിച്ചുകയറി മലയാളികളടക്കം 15 പേര്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) യാണ് മരണപ്പെട്ട മലയാളി. കൊല്ലം ചക്രപാണി റോഡില്‍ നന്ദാവന്‍ കോളനിയിലെ പ്രസാദ് മാധവന്‍ പിള്ളയുടെയും രാധ പ്രസാദ് പിള്ളയുടെയും മകനാണ് വിഷ്ണുപ്രസാദ്. മരിച്ചവരില്‍ ഒമ്പതു പേര്‍ ഇന്ത്യക്കാരാണ്. മൂന്ന് നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളെ മാത്രമാണ് തിരിച്ചറിഞ്ഞത്. പരുക്കേറ്റ 11 പേരില്‍ 9 പേരുടെ നില ഗുരുതരമാണ്. ഇവരില്‍ 2 പേര്‍ ഇന്ത്യക്കാരാണ്. ജുബൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസിഐസി സര്‍വീസസ് എന്ന കമ്പനിയിലെ 26 ജീവനക്കാര്‍ സഞ്ചരിച്ച മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് വര്‍ഷമായി കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു ...
Local news

സമഗ്ര വികസനം ലക്ഷ്യമിട്ട് തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഗരസഭയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ നടത്തി, കുടിവെള്ള പദ്ധതിക്കും അടിസ്ഥാന വികസനത്തിനും നൂതന പദ്ധതികള്‍ക്കും സെമിനാര്‍ രൂപം നല്‍കി. ഷോപ്പിംഗ് കോംപ്ലക്‌സ് ഈ വര്‍ഷം സമര്‍പ്പിക്കും. വിവിധ നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നു. ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി, പി ഇസ്മായില്‍, സി പി സുഹ്‌റാബി, ഇ പി ബാവ,യു.കെ മുസ്ഥഫ മാസ്റ്റര്‍, സെക്രട്ടറി മുഹമ്മദ് മുഹ്‌സിന്‍, എച്ച് എസ്, പ്രകാശന്‍, ഡോ: പ്രഭുദാസ് പ്രസംഗിച്ചു....
Local news

മലബാറിന്റെ കോളോണിയൽ ചരിത്രം തിരുത്തിക്കുറിക്കണം : ഡോ. അബ്ബാസ് പനക്കല്‍

തിരൂരങ്ങാടി : വിദേശ ശക്തികള്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി എഴുതിയ മലബാറിന്റെ ചരിത്രം തിരുത്തിക്കുറിക്കണമെന്ന് ചരിത്രകാരനും ഗ്രന്ഥ കർത്താവുമായ ഡോ. അബ്ബാസ് പനക്കല്‍ അഭിപ്രായപ്പെട്ടു. കുണ്ടൂര്‍ പി.എം.എസ്.ടി കോളേജ് സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച മലബാറിലെ സ്ത്രീ-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ നവോത്ഥാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ കാലത്ത് എഴുതപ്പെട്ട ചരിത്രമാണ് മലബാറിന്റെതായി നിലവിലുള്ളത്. അത് കോളോണിയല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി എഴുതപ്പെട്ടവയുമാണ്. ഇതാണ് വാഗണ്‍ കൂട്ടക്കൊല ഇന്നും വാഗണ്‍ ദുരന്തമായി ലോകം അറിയപ്പെടുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാല ചരിത്ര വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം മുസ്ലിയാര്‍ കിങ്ങ് എന്ന കൃതിയുടെ കർത്താവുമാണ്. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ഇബ...
Kerala

രക്ഷാപ്രവര്‍ത്തനം വൈകി ; കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്

മലപ്പുറം: അരീക്കോട് കൂരംകല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തിയതിന് ഉന്നത നിര്‍ദേശപ്രകാരം കേസെടുത്ത് വനംവകുപ്പ്. കേസില്‍ നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. ഈ മാസം 23ന് പുലര്‍ച്ചെ ഒരുമണിക്കാണ് അട്ടാറുമാക്കല്‍ സണ്ണി സേവ്യറിന്റ കിണറ്റില്‍ ആന വീണത്. ജനവാസ മേഖലയിലെ കിണറില്‍ വീണ കാട്ടാനയെ രക്ഷിച്ചത് മണിക്കൂറുകള്‍ എടുത്താണ്. കാടിറങ്ങിവന്ന രണ്ട് ആനകളെ നാട്ടുകാര്‍ വിരട്ടിയോടിക്കുന്നതിനിടെയാണ് സ്ഥിരം ശല്യക്കാരനായ കൊമ്പന്‍ കിണറ്റില്‍ വീണത്. 23ന് രാവിലെ ആനയെ രക്ഷിക്കാനായി വനം വകുപ്പ് ശ്രമം തുടങ്ങിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം നീണ്ടു. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ ത്രിപാഠി, ഏറനാട് തഹസില്‍ദാര്‍ മണികണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ഏറെനേരം ചര്‍ച്ച നടത്തിയതിന് ശേ...
Local news

മമ്പുറം റോഡിലെ അപകടങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം ; വി പി സിങ് ഫൗണ്ടേഷന്‍

തിരൂരങ്ങാടി : ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ നിത്യ സംഭവമായി മാറുന്ന വി കെ പടി മമ്പുറം റോഡില്‍ (സര്‍വീസ് സ്റ്റേഷന്‍ ഭാഗത്ത് ) അപകട നിവാരണത്തിന് ഉചിതമായ നടപടി കൈകൊള്ളണമെന്ന് വി പി സിങ് ഫൗണ്ടേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഷംസു വരമ്പനാലുങ്ങല്‍ യോഗം ഉദ്ഘാടനം ചെയ്തു. വാഹനങ്ങളുടെ അമിത വേഗവും, ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണം. നല്ല നിലവാരവും അത്യാവശ്യത്തിന് വീതിയും ഉള്ള ഈ റോഡില്‍ വളരെ സുരക്ഷിതമായി തന്നെ വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കും എന്നിരിക്കെ അപകടം വിളിച്ചു വരുത്തും വിധമുള്ള വേഗതയാണ് പ്രധാന പ്രശ്‌നം. അടിയന്തരമായി ഇവിടെ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നും ആവശ്യമായ ബോധ വല്‍ക്കരണവും മറ്റു മുന്‍കരുതലുകളുമെടുത്ത് വാഹനകാല്‍നട യാത്രക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും, പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നൗഫല്‍ പി പി അധ്യക്ഷത വഹിച്ച...
Kerala

ട്രെയിനില്‍ ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തര്‍ക്കം ; യുവാക്കള്‍ തമ്മില്‍ കത്തിക്കുത്ത്

തൃശ്ശൂര്‍ : കന്യാകുമാരി എക്‌സ്പ്രസില്‍ ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില് കലാശിച്ചു. കായംകുളത്തേക്ക് യാത്ര ചെയ്ത യുവാക്കള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിനില്‍ കയറിയ യുവാക്കള്‍ക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയില്‍ ടിടിഇ ഫൈന്‍ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരില്‍ യുവാക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടയിലാണ് യുവാക്കളില്‍ ഒരാള്‍ മറ്റൊരാളെ കുത്തിയത്. പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു....
Local news

സിപിഎം കൊടിഞ്ഞിയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

നന്നമ്പ്ര : സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കൊടിഞ്ഞി ചെറുപാറയിൽ നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. ഗോപാലൻ അധ്യക്ഷനായി.താനൂർ ഏരിയ സെക്രട്ടറി സമദ് താനാളൂർ സംസാരിച്ചു. പി.കെ. സുബൈർ സ്വാഗതവും കെ.കെ. ഫിർദൗസ് നന്ദിയും പറഞ്ഞു. ഫോട്ടോ: കൊടിഞ്ഞി ചെറുപാറയിൽ നടന്ന സിപിഐ എം പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ ഉദ്ഘാടനം ചെയ്യുന്നു....
Education

ഹൈദരലി തങ്ങൾ സ്‌കോളർഷിപ്പ് ഫലം പ്രഖ്യാപിച്ചു; ആദ്യ റാങ്കുകളിൽ പെൺകുട്ടികൾ

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ മദ്റസകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ സ്കോളർഷിപ്പ് ഫൈനൽ പരീക്ഷ റിസൾട്ട് പ്രസിദ്ധീകരിച്ചു.https://hsmscholarshipkerala.in/search എന്ന ലിങ്ക് വഴി പരീക്ഷാർത്ഥികളുടെ രജിസ്റ്റർ നമ്പർ കൊടുത്ത് റിസൾട്ട് അറിയാനാകും. 30 ന് താഴെ മാർക്ക് നേടിയവർക്ക് D യും മുകളിലുള്ളവർക്ക് ലഭിച്ച മാർക്കും രേഖപ്പെടുത്തിയാണ് റിസൾട്ട് ക്രമീകരിച്ചത്.  മലപ്പുറം വെസ്റ്റ് ജില്ലയിലെ തവനൂർ റൈഞ്ചിലെ മാത്തൂർ ഹയാത്തുൽ ഇസ്ലാം മദ്റസയിലെ ആയിശ. പി ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ മലയമ്മ റൈഞ്ചിലെ വെണ്ണക്കോട് ഹിദായത്തുൽ‌ ഇസ്ലാം മദ്റസയിലെ അഫ്ര. പി. കെ രണ്ടാം സ്ഥാനവും കണ്ണൂർ ജില്ലയിലെ കണ്ണൂർ സിറ്റി റൈഞ്ചിലെ ആദികടലായി സലാമുൽ ഇസ്‌ലാം മദ്രസയിലെ നവാർ. വി മൂന്നാം സ്ഥാനവും നേടി സ്വർണ മെഡലുകള്‍ക്ക് അർഹരായി.സംസ്ഥാന തലത്തിൽ ആകെ 267 വിദ്യാര്‍ത്ഥിക...
Sports

സാറ്റ് തിരൂർ ഇനി സാറ്റ് എഫ്സി കേരള

തിരൂർ: കായിക മേഖലയിൽ വിശിഷ്യ ഫുട്ബോൾ രംഗത്ത് സമഗ്ര വികസനം ലക്ഷ്യം വെച്ച് 2008 മുതൽ തിരൂർ ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്പോർട്സ് അക്കാദമി തിരൂരിനെ (സാറ്റ്) സാറ്റ് എഫ്സി കേരള എന്നാക്കി മാറ്റാൻ ക്ലബ്ബ് ഭാരവാഹികളുടെയും മാനേജ്മെൻറ് കമ്മിറ്റിയുടെയും യോഗത്തിൽ തീരുമാനിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഐ ലീഗ് 2 മത് ഡിവിഷനിലെക്ക് സാറ്റ് തിരൂർ യോഗ്യത നേടിയതോടെയാണ് ടീമിന് പുതിയ നാമകരണം നടത്തിയത്. ദേശീയ ഫുട്ബോളിൽ സാറ്റ് എഫ്സി കേരളയെ മികച്ച ടീമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ടീം മാനേജ്മെൻ്റ് നടത്തുന്നത്.മുതിർന്ന അഭിഭാഷകൻഅഡ്വ: എം വിക്രം കുമാറിനെ ലീഗൽ അഡ്വസൈറായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമിതി അംഗം ഡോ : ബി. ജയകൃഷ്ണനെ ടീം മെഡിക്കൽ ചീഫായും തെരഞ്ഞെടുത്തു. തിരൂരിൽ നടന്ന യോഗത്തിൽ സാറ്റ് എഫ്സി കേരള പ്രസിഡണ്ട് വി.പി. ലത്തിഫ് അധ്യക്ഷത വഹിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ ...
Malappuram

ദാറുൽഹുദാ മിഅ്റാജ് കോൺഫ്രൻസ്; ആത്മനിർവൃതിയിൽ വിശ്വാസികൾ

തിരൂരങ്ങാടി : റജബ് മാസത്തെ പവിത്രമായ 27-ാം രാവിൽ ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല കാംപസിൽ നടന്ന മിഅ്റാജ് പ്രാർത്ഥനാ സമ്മേളനത്തിൽ ആത്മനിർവൃതിയിൽ വിശ്വാസികൾ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി മിഅ്റാജ് ദിനത്തോടനുബന്ധിച്ച് നടക്കാറുള്ള പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുക്കാൻ വാഴ്സിറ്റിയിൽ ഇന്നലെ ആയിരങ്ങൾ എത്തിച്ചേർന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രാരംഭ പ്രാർഥനക്ക് കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി.ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം പറഞ്ഞു. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മിഅ്റാജ് സന്ദേശ പ്രഭാഷണം നടത്തി. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ദിക്‌റ്-ദുആ സദസ്സിന് ആമുഖഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് ത...
Kerala

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: റേഷന്‍വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കും. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കും. വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ റേഷന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമാനിച്ചിരുന്നു. ഇന്ന് 256 കടകള്‍ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. 12 മണിക്ക് വീണ്ടും റേഷന്‍ കട ഉടമകളുടെ കോ ഡിനേഷനുമായി ചര്‍ച്ച നടത്തും. എല്ലാ ജില്ലകളിലും കണ്‍ ട്രോള്‍ റൂം തുറക്കാന്‍ ഭക്ഷ്യമന്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കേരളത്തിലെ വിജ്ഞാനോത്പാദനം : ദേശീയ സെമിനാർ കാലിക്കറ്റ് സർവകലാശാലാ ഹിസ്റ്ററി പഠനവകുപ്പ് 28, 29 തീയതികളിലായി “കേരളത്തിലെ വിജ്ഞാനോത്പാദനം : ചരിത്രവും വർത്തമാനവും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. 28-ന് രാവിലെ 10 മണിക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പഠനവകുപ്പ് മേധാവി ഡോ. എം.ആർ. മന്മഥൻ അധ്യക്ഷത വഹിക്കും. വൈകീട്ട് 5.30-ന് സാംസ്‌കാരിക പരിപാടിയുടെ ഭാഗമായിൽ മെഹ്ഫിൽ അരങ്ങേറും.  പി.ആർ. 117/2025 ഗസ്റ്റ് അധ്യാപക ഒഴിവ് കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിലെ ഇന്റഗ്രേറ്റഡ് വിദ്യാർഥികൾക്കു ള്ള “ എൻട്രപ്രണേറിയൽ ഡെവലപ്മെന്റ് ” എന്ന വിഷയം കൈകാര്യം ചെയ്യുന്നതിന് എം.കോം. / എം.ബി.എ., നെറ്റ് എന്നീ യോഗ്യതയുള്ള അധ്യാപകരെ മണിക്കൂർ വേതനടിസ്ഥാനത്തിൽ നിയമിക്കുന്നു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗ...
Malappuram

പാര്‍ലെ ബിസ്‌കറ്റില്‍ എണ്ണവും തൂക്കവും കുറവ് : നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : പാര്‍ലെ ബിസ്‌ക്കറ്റില്‍ എണ്ണവും തൂക്കവും കുറവാണെന്ന് കാണിച്ച് പരാതി നല്‍കിയ കാളികാവ് സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാര്‍ലെ ബിസ്‌ക്കറ്റ് പാക്കറ്റില്‍ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകള്‍ക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച കാളികാവ് അരിമണല്‍ സ്വദേശി മെര്‍ലിന്‍ ജോസിന് 15000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പാര്‍ലെ, അങ്കിത് ബിസ്‌കറ്റ് കമ്പനികള്‍ക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശം നല്‍കി. 160 രൂപ വിലയിട്ടിട്ടുള്ള ബിസ്‌കറ്റ് 80 രൂപക്കാണ് പരാതിക്കാരി വാങ്ങിയത്. പാക്കറ്റില്‍ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും കുറവ് കണ്ടതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. മനുഷ്യസ്പര്‍ശമില്ലാതെ പൂര്‍ണ്ണമായും യന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മാണവും പാക്ക...
Local news

ദേവധാര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 30ന്

താനൂര്‍ : ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 30ന് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.5 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്....
Local news

മൂന്നാമത് മട്ടറ കുടുംബ സംഗമം സംഘടിപ്പിച്ചു ; പങ്കെടുത്തത് അയ്യായിരത്തിലധികം പേര്‍

എ.ആര്‍ നഗര്‍ : മലബാറിലെ പ്രമുഖ കുടുംബമായ മാട്ടറ കുടുബത്തിന്റെ മൂന്നാമത് കുടുംബ സംഗമം കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സംഗമം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു. മാട്ടറ കമ്മുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. ലഭ്യമായ വിവരമനുസരിച്ച് നാനൂറ് വര്‍ഷം പഴക്കമുള്ള പ്രമുഖ കുടുംബമാണ് മാട്ടറ കുടുംബം, സംഗമത്തില്‍ യുവജന സമ്മോളനം വനിതാ സമ്മോളനം തുടങ്ങി വിവിധ സെക്ഷനുകളിലായി അയ്യായിരത്തിലധികം പേര്‍ സംഗമത്തില്‍ സംബന്ധിച്ചു. സംഗമത്തില്‍ മുതിര്‍ന്ന കാരണവന്മാരേയും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. വിവിധ കലാപരിപാടികളും, മോട്ടിവേഷന്‍ ക്ലാസും അരങ്ങേറി,വിഷന്‍ 2027 പ്രഖ്യാപനം നടത്തി, സുബൈര്‍ അന്‍വരി പ്രാര്‍ത്ഥന നടത്തി, പി പി മുഹമ്മദാലി ഹാജി,ടി കെ മൊയ്ദീന്‍കുട്ടി മാസ്റ്റര്‍, ഖാദര്‍ ഫൈസി, റഷീദ് കൊണ്ടാണത്ത്, അസീസ് എപി, ബഷീര്‍ മാട്ടറ ചെര്‍പ്പുളശ്ശേരി, മുഹമ്മ് മാട്ടറ മഞ്ചേരി...
Local news

പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷവും പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ചുടലപ്പറമ്പ് മൈതാനിയിൽ വച്ച് റിപ്പബ്ലിക് ദിനാഘോഷവും ഗ്രൗണ്ടിൽ വരുന്ന പ്രഭാത സവാരിക്കാർക്ക് പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. ട്രോമാകെയർ വളണ്ടിയർ ഹാഷിം കെ.എം. എ ക്ലാസിന് നേതൃത്വം നൽകുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുഞ്ഞിമരക്കാർ പി.വി രവീന്ദ്രൻ പി, ഉബൈദ് , യൂനസ് എന്നിവർ സംബന്ധിച്ചു....
Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തുളസി ഭാസ്‌കരന്‍ അന്തരിച്ചു ; ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്റര്‍

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ തുളസി ഭാസ്‌കരന്‍ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയായ തുളസി ഭാസ്‌കരന്‍ 1984 ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ്എഡിറ്റര്‍ ട്രെയിനിയായിട്ടാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 1989 മുതല്‍ തിരുവനന്തപുരത്ത് 'സ്ത്രീ' പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടര്‍ന്ന് തിരുവനന്തപുരം ന്യൂസ്എഡിറ്ററായും പ്രവര്‍ത്തിച്ചു. ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്ററാണ്. 2008 സെപ്തംബറില്‍ വിരമിച്ചു. 'ഇ കെ നായനാരുടെ ഒളിവുകാല ഓര്‍മകള്‍', സ്‌നേഹിച്ച് മതിയാവാതെ' എന്നീ പുസ്തകങ്ങളും ഏഴ് വിവര്‍ത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. എസ്എഫ്‌ഐയുടെ ആദ്യദേശീയ പ്രസിഡന്റും ചിന്ത പബ്ലിഷേഴ്‌സ് മുന്‍ എഡിറ്ററും സിപിഎം നേതാവുമായിരുന്ന പരേതനായ സി ഭാസ്‌കരനാണ് ഭര്‍ത്താവ്. മക്കള്‍: മേജര്‍ ദിനേശ് ഭാസ്‌കര്‍ (മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ ...
Malappuram

ദാറുല്‍ഹുദാ മിഅ്റാജ് കോണ്‍ഫ്രന്‍സ് ദിക്റ്-ദുആ സംഗമം ഇന്ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ റജബ് 27 മിഅ്‌റാജ് രാവിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തി വരാറുള്ള   മിഅ്റാജ് കോണ്‍ഫ്രന്‍സ് ദിക്റ്-ദുആ സംഗമം ഇന്ന് രാത്രി ഏഴ് മണിക്ക് വാഴ്സിറ്റി കാമ്പസില്‍ വെച്ച് നടക്കും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും.  ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം നിര്‍വഹിക്കും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മിഅ്‌റാജ് സന്ദേശഭാഷണം നടത്തും. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ദിക്റ്-ദുആ സദസ്സിന്  ആമുഖഭാഷണം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍  സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും....
Crime

എംഡിഎംഎയുമായി 2 യുവാക്കൾ തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട എം ഡി എം എ യുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് പിടികൂടി. കോഴിച്ചെന ചെട്ടിയാം കിണർ ക്ലാരി ചെറ്റാലി ഫൈറൂസ് (24), മമ്പുറം വലിയ പറമ്പ് അഴുവളപ്പിൽ ജിഷ്ണു (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് .058 ഗ്രാം എം ഡി എം എയും 6 ഗ്രാം കഞ്ചാവും പിടികൂടി. തലപ്പാറ ലക്ഷോറ ബാറിന് സമീപത്ത് നിന്നാണ് 2 പേരും പിടിയിലായത്. എസ് ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി....
Accident

വേങ്ങര കല്ലേങ്ങൽ പടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വേങ്ങര : ഊരകം കല്ലെങ്ങൽ പടിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. മലപ്പുറം പാണക്കാടിനടുത്ത് പട്ടർക്കടവ് സ്വദേശികളായ നാല് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Obituary

കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മധുവായ് നസീറിന്റെ മകൻ മുഹമ്മദ് ഷാമിൽ (16) ആണ് മരിച്ചത്. കൊണ്ടോട്ടി ഇ എം ഇ എ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി യാണ്. വീടിന്റെ മുകൾ നിലയിലെ ഡൈനിങ് ഹാളിലെ സീലിംഗിലെ ഹൂക്കിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി....
Kerala

മീറ്റര്‍ ഇട്ടില്ലെങ്കില്‍ സൗജന്യ യാത്ര ; ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് വരുന്നു. മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോറിക്ഷകളാണെങ്കില്‍ 'മീറ്ററിട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പ് തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനമെടുത്തു. ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനമെന്നതിനാല്‍ ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങിയേക്കും. ഓട്ടോറിക്ഷാ തൊഴിലാളികള്‍ മീറ്റര്‍ ഇടാതെ ഓടിക്കുന്നുണ്ടെന്നും യാത്രക്കാരില്‍ നിന്നും അമിതമായി പണം ഈടാക്കുന്നുമെന്നുമുള്ള നിരവധി പരാതികള്‍ മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും ലഭിക്കുന്നുണ്ട്. ഓട്ടോ തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട് വിളിച്ച യോഗങ്ങളില്‍ മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ ഇക്കാര്യം...
Information

സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍ 31ന്

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള അയ്യങ്കാളി മേമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌പോര്‍ട്സ് സ്‌ക്കൂള്‍ വെള്ളായണിയിലേക്ക് 2025-26 വര്‍ഷം പ്രവേശനം നടത്തുന്നതിന്റെ ഭാഗമായുള്ള സെലക്ഷന്‍ ട്രയല്‍ ജനുവരി 31ന് രാവിലെ 8.00 ന് തിരുവാലി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ വച്ച് നടക്കും. അഞ്ച്, പതിനൊന്ന് ക്ലാസുകളിലെ പ്രവേശനത്തിനായി നിലവില്‍ നാല്, പത്ത്, ക്ലാസുകളിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകള്‍,സ്‌പോര്‍ട്സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം....
Malappuram

ഒ പി ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്

മലപ്പുറം : സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യുഎച്ച്‌ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറുമുപയോഗിച്ച് ഒ പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് സേവനം നടപ്പിലാക്കിയത്. 14 ലധികം സ്ഥാപനങ്ങളില്‍ പുതുതായി ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. കൂടാതെ ജില്ലയിലെ താലൂക്ക് ആശുപത്രി മുതല്‍ മുകളിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ഒ പി ബുക്കിംഗ് ഉടന്‍ ആരംഭിക്കും. നിലവില്‍, പൊതുജനങ്ങള്‍ക്ക് ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കായി മുന്‍കൂറായി ബുക്ക് ചെയ്യാം. എത്ര ഡോക്ടര്‍മാര്‍ ബുക്കിങ് ദിവസം പരിശോധനയ്ക്ക് ഉണ്ടായിരിക്കും...
Local news

റേഷന്‍ വിതരണ പ്രതിസന്ധി: അന്നം മുട്ടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ എസ്.ഡി.പി.ഐ പ്രതിഷേധം

പരപ്പനങ്ങാടി: റേഷന്‍ വിതരണ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മൂലം സാധാരണ ജനങ്ങളുടെ അന്നം മുട്ടുന്ന അവസ്ഥയിലായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരെ എസ്.ഡി.പി.ഐ പരപ്പനങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിതരണ കരാറുകാരുടെ അനിശ്ചിതകാല സമരം മൂലം റേഷന്‍ കടകള്‍ കാലിയായിരിക്കുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ട് പേയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ കോഡിനേഷന്‍ സംയുക്ത സമിതി 27 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സേവന ഫീസ് ഇനത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശ്ശികയും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാലും റേഷന്‍ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം 31ന് സേവനം നിര്‍ത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ഇങ്ങനെ നാളിതുവരെയുണ്ടാവാത്ത തരത്തിലുള...
Kerala

ഭൂമിയിടപാട് കേസ് ; പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം : ആലുവയിലെ 11. 46 എക്കര്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്‌തെന്ന പരാതിയില്‍ മുന്‍ എം.എല്‍.എ. പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ സിജു കെ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് എടത്തല പഞ്ചായത്തിലെത്തി രേഖകള്‍ പരിശോധിച്ചത്. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും രേഖകളുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. കൊല്ലം സ്വദേശിയായ മുരുകേശ് നരേന്ദ്രന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. അനധികൃതമായി പോക്കുവരവ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ഭൂമിയിലും സംഘം പരിശോധന നടത്തി. ഭൂമിയിലെ കെട്ടിടങ്ങളുടെയും അതിര്‍ത്തികളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു. അതിര്‍ത്തി സംബന്ധിച്ച് വ്യക്തത വരുത്താന്‍ ആലുവ ഈസ്റ്റ് വില്ലേജിലെ വില്ലേജ് ഓഫീസറെയും സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെയും വിജിലന്‍സ് സംഘം വിളിച്ചു വരുത്തിയിരുന്നു. ഡല്‍...
Malappuram

പൊന്നാനിയില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു ; സുഹൃത്തുക്കള്‍ക്കെതിരെ കേസ്

മലപ്പുറം: പൊന്നാനിയില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. സംഭവത്തില്‍ മരണപ്പെട്ട യുവാവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പൊന്നാനി മുക്കാടി സ്വദേശി കളത്തില്‍ പറമ്പില്‍ കബീര്‍ (32) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കബീറിന് തലക്ക് പിറകില്‍ ഗുരുതര പരിക്ക് ഉണ്ടായിരുന്നു. സംഭവത്തില്‍ കബീറിന്റെ സുഹൃത്തുക്കളായ മനാഫ്, ഫൈസല്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് എതിരെ പൊന്നാനി പൊലീസ് കേസ് എടുത്തു....
Local news

തിരൂരങ്ങാടിയിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും

തിരൂരങ്ങാടി: അത്യാവശ്യ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 25,26,27,28 തിയ്യതികളിൽ കാച്ചടി, കരുമ്പിൽ, കക്കാട് വെന്നിയൂർ , തെയ്യാല റോഡ്, മാർക്കറ്റ് റോഡ് എന്നീ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതായിരിക്കുമെന്ന് ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
error: Content is protected !!