Tuesday, July 22

Blog

കുണ്ടൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
Breaking news

കുണ്ടൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 ന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു . ശബ്ദം കേട്ട് വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. താനൂർ പോലീസ് നാളെ ഇൻക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി യാണ്. കബറടക്കം നാളെ തിരൂരങ്ങാടി വലിയ പള്ളിയിൽ. സഹോദരി ഹിബ....
Sports

സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ 18 മുതൽ

തിരുവനന്തപുരം : സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, സ്‌കൂള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമുള്ള 2025- 26 അധ്യയനവര്‍ഷത്തെ ആദ്യഘട്ട സെലക്ഷന്‍ ജനുവരി 18 മുതല്‍ നടക്കും. 6, 7, 8, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും ആയിരിക്കും സെലക്ഷന്‍.ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഫുട്‌ബോളിലും ത്വെയ്ക്കുണ്ടോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രവുമാണ് സെ...
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ലേഡി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞതിൽ നടപടിയില്ല; സമരത്തിനൊരുങ്ങി ഡോക്ടർമാർ

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ലേഡി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാതെ സംരക്ഷിക്കുകയാണെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസഴ്‌സ് അസോസിയേഷൻ (കെ ജി എം ഒ എ) ആരോപിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെടുത്തി സമരം നടത്തുമെന്നും കെ ജി എം ഒ എ മുന്നറിയിപ്പ് നൽകി. ഈ മാസം 8 ന് രാത്രി 9 ന് താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ വെച്ചാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.കെ.ഫെബിനയാണ് പരാതി നൽകിയത്. ചെറിയ കുട്ടിക്ക് വിരലിന് മുറിവേറ്റതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. കുട്ടി വലിയ കരച്ചിൽ ആയതിനാൽ മുറിവ് തുന്നുന്ന മുറിയിൽ ഇരിക്കാൻ ഡോക്ടർ അവശ്യപ്പെട്ടത്രേ. ഇതിനിടെ വായയിൽ പരിക്കേറ്റ് മറ്റൊരു കുട്ടിയെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവരോടും മുറിവ് തുന്നുന്ന മുറി...
Obituary

ചരമം: കക്കാട് പങ്ങിണിക്കാടൻ ഷംന

തിരൂരങ്ങാടി: കക്കാട് പങ്ങിണിക്കാടൻ കുഞ്ഞാലൻ കുട്ടിയുടെ മകൾ ഷംന (24) അന്തരിച്ചു.ഭർത്താവ്, ശംസാദ് തോട്ടശ്ശേരിയറ. മക്കൾ : ബൈസാ മറിയം, അബിയാസ് മുഹമ്മദ്.മാതാവ്, റൂബിയ. സഹോദരങ്ങൾ: സബീൽ അഹമ്മദ്, ഷിബ, അസ്മിയ
Obituary

ചരമം: ഇരുമ്പുചോല കണ്ണൻ തൊടുവിൽ അഷ്റഫ്

എ ആർ നഗർ : ഇരുമ്പുചോല പരേതനായ കണ്ണൻ തൊടുവിൽ ചെറിയ മുഹമ്മദ് മകൻ അഷ്റഫ്(59).ഭാര്യ:ജമീല വലിയോറ.മകൻ :ഇർഷാദ്. മരുമകൾ ജസ്‌ന ജാസ്മിൻ. സഹോദരങ്ങൾ: മൈമൂന, സുലൈഖ, ഫാത്തിമ, റുഖിയ, ആയിഷ, റസിയ,ഉസ്മാൻ, ശിഹാബ്.
Obituary

ചരമം: ചെമ്മാട് കറുത്ത കുഴിയിൽ അബ്ദുൽ ജലീൽ

തിരൂരങ്ങാടി: ചെമ്മാട് സന്മനസ്സ് റോഡ് കറുത്ത കുഴിയിൽ അബ്ദുൽ ജലീൽ (79) നിര്യാതനായി. ഖബറടക്കം ഞായർ രാവിലെ 10.30 മണിക്ക് ചെമ്മാട് പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ: എ വി മുനീറമക്കൾ: ഫായിസ്(യു എ ഇ), നയീം ,സകിയ്യ, ഫരീദ, വഫ.മരുമക്കൾ : നസീർ(പുളിക്കൽ), നംഷീദ് (രണ്ടത്താണി), നദീർ (താനാളൂർ), ഷഹല (ആനമങ്ങാട്), ബേബി ജാസ്മിൻ (പരപ്പനങ്ങാടി)...
Obituary

ചരമം: വി കെ പടി കൊണ്ടാണത്ത് മുഹമ്മദ്

വികെ പടി: പരേതനായ കൊണ്ടാണത്ത് മമ്മദിൻ്റെ മകൻ കൊണ്ടാണത്ത് മുഹമ്മദ് (65) അന്തരിച്ചു.ജനാസ നമസ്ക്കാരം രാവിലെ 9 ന് വികെ പടി അലവിയ്യ ജുമുഅ മസ്ജിദിൽ.വികെ പടി ടേസ്റ്റി ഫുഡ് ഹോട്ടൽ ഉടമയാണ്. ഭാര്യമാർ: ജമീല, പരേതയായ പാത്തുമ്മ.മക്കൾ: മുഹമ്മദ് മുസ്തഫ, ഷബീറലി, ഹസീന, ഖദീജ, ആയിഷ, മുബഷിറ, ഫാത്തിമ നജ.മരുമക്കൾ: ആയിഷ, തൻസിയ, യൂസുഫ് കൊളപ്പുറം, ഫൈസൽ എടരിക്കോട്, സലീം ചേറൂർ....
Obituary

ചരമം: പള്ളിക്കൽ മൊയ്തീൻ കുട്ടി കൊടിഞ്ഞി

കൊടിഞ്ഞി : പള്ളിക്കത്താഴം പരേതനായ പള്ളിക്കൽ ആലിക്കുട്ടി ഹാജിയുടെ മകൻ മൊയ്‌ദീൻ കുട്ടി (55) അന്തരിച്ചു.ഭാര്യ, അൽ അമീൻ നഗർ വലിയ കണ്ടത്തിൽ ആലി ഹാജിയുടെ മകൾ ഖദീജ.മക്കൾ: അമീൻ, ഹിഷാം, അഫ്‌ന തെസ്നി.മരുമകൾ, റുബീന വേങ്ങര.സഹോദരങ്ങൾ: മുസ്തഫ ഹാജി, അബ്ദുൽ മജീദ് ഹാജി.മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1.30 ന് കൊടിഞ്ഞി പള്ളിയിൽ....
Other

ഉൾക്കൊള്ളലിൻ്റെ ചരിത്രമാണ് ഇന്ത്യയുടേത് : രമേശ് ചെന്നിത്തല

ദാറുൽഹുദാ സംഘടിപ്പിച്ച മൈനോരിറ്റി കൺസേൺ ഉദ്ഘാടനം ചെയ്തു തിരൂരങ്ങാടി: എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ ചരിത്രമാണ് ഇന്ത്യയുടേതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദാറുൽഹുദാ റൂബി ജൂബിലി സമാപന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മൈനോരിറ്റി കൺസേൺ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിഷേധമല്ല, സർവ മതങ്ങളെയും അംഗീകരിച്ചും ആചാര അനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്ന സമീപനവുമാണ് ഇന്ത്യയുടേതെന്നും മികച്ച ഭരണഘടനയാണ് രാജ്യം വിഭാവനം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കഴിഞ്ഞ കുറേ കാലമായി നമ്മുടെ ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മതേതത്വം എന്ന മൂല്യത്തെ നശിപ്പിക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിപക്ഷത്തിൻ്റെ ചുമതലയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നുള്ളതും അതിലൂടെ മാത്രമാണ് വൈജാത്യങ്ങൾക്കിടയിലെ നമ്മുടെ ഐക്യം സാധ്യമാകൂ എന്നും അദ്ദേഹം വ...
Local news

ചേളാരി കോലാര്‍ക്കുന്ന് മലങ്കാളി ക്ഷേത്രോത്സവത്തിന് കൊടിയേറി ; താലപ്പൊലി മഹോത്സവം 17ന്

തിരൂരങ്ങാടി : ചേളാരി കോലാര്‍ക്കുന്ന് മലങ്കാളി ക്ഷേത്രോത്സവത്തിന് കൊടിയേറി. പൂജാരി അപ്പുട്ടി കോമരം കൊടിയേറ്റം നടത്തി. താലപ്പൊലി മഹോത്സവം വെളളിയാഴ്ച നടക്കും .പുലര്‍ച്ചെ നാലിന് ഗണപതി ഹോമം, വൈകീട്ട് നാലിന് കലശത്തിന് പോകല്‍, ആറിന് മഞ്ഞത്താലപ്പൊലി, രാത്രി ഒമ്പതിന് കുട്ടികളുടെ കലാപരിപാടികള്‍, 1030 ന് തായമ്പക, പുലര്‍ച്ചെ മൂന്നിന് അരി ത്താലപ്പൊലി, പുലര്‍ച്ചെ ആറിന് ഗുരുതി തര്‍പ്പണം, അന്നദാനം എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു....
Malappuram

ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസ്സമില്ല: എസ്ഡിപിഐ

മലപ്പുറം : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടയിലാണ് സിപിഎ ലത്തീഫ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിലേക്ക് വിരൽ ചൂണ്ടിയത്. ബിജെപി ഒഴികെ ആരുമായും സഹകരിക്കുന്നതിൽ പാർട്ടിക്ക് തടസ്സമില്ല. വർഗീയ പ്രസ്താവന നടത്തുന്ന പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാവണം. മതസ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വിധം വിദ്വേഷ പ്രസ്താവനകളാണ് പി സി ജോര്‍ജ് നടത്തുന്നത്. ജോര്‍ജിനെതിരേ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ട്. സംസ്ഥാനത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് വളക്കൂറുണ്ടാക്കുന്നതിന് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ കരുതിക്കൂട്ടി പ്രവര്‍ത്തിക്കുന്ന പി സി ജോര്‍ജിനെ അറസ്റ്റുചെയ്യാന...
Malappuram

സംസ്ഥാന സിവില്‍ സര്‍വീസ് ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പ് ഓവറോള്‍ കിരീട നേട്ടവുമായി മലപ്പുറം

മലപ്പുറം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ഖോഖോ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച് മലപ്പുറം ജില്ലാ പുരുഷ വനിത ടീമുകള്‍. രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരം ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ മുരുകരാജ് ഉദ്ഘാടനം ചെയ്തു. പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരവും വനിതാ വിഭാഗത്തില്‍ സെക്രട്ടറിയേറ്റും ചാമ്പ്യന്മാരായി. വനിത പുരുഷ വിഭാഗത്തില്‍ മലപ്പുറം റണ്ണേഴ്‌സ് അപ്പായി ടൂര്‍ണമെന്റിലെ ഓവറോള്‍ കിരീടം സ്വന്തമാക്കി. വിജയികള്‍ക്ക് ഖോ ഖോ കൊച്ചുമാരായ ബൈജു, ആഷിക് എന്നിവര്‍ ട്രോഫികളും മെഡലുകളും നല്‍കി. വെയിറ്റ് ലിഫ്റ്റിംഗ് കോച്ച് മുഹമ്മദ് നിഷാക്ക് ചടങ്ങിന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്തു....
Malappuram

ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം : രാമനാട്ടുകരയില്‍ ദമ്പതികളെ വാടക വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴയൂര്‍ പുതുക്കോട്ട് സ്വദേശികളായ എം സുഭാഷ് (41) ഭാര്യ പി വി സജിത (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടക്കല്ലിങ്ങലിലെ വാടക വീട്ടില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണില്‍ കണ്ടിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചതിരിഞ്ഞ് സുഭാഷിന്റെ അച്ഛന്‍ വീട്ടില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാമനാട്ടുകര സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുഭാഷ്. സംഭവത്തില്‍ വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കള്‍: ശ്രേയ, ഹരി ദേവ്...
Kerala

13 വയസ് മുതല്‍ ചൂഷണത്തിന് ഇരയായി ; 60 ലധികം പേര്‍ ലൈംഗികമായി പീഡിപ്പിച്ചു, പീഡനം നടന്നത് വീട്ടിലും പൊതുസ്ഥലങ്ങളിലും സ്‌കൂളിലും കാറിലും, പ്രതി പട്ടികയില്‍ പിതാവിന്റെ സുഹൃത്തുക്കളും ആണ്‍സുഹൃത്തും കൂട്ടുകാരും ; കായിക താരത്തിന്റെ വെളിപ്പെടുത്തലില്‍ 15 പേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട : കായികതാരമായ ദളിത് പെണ്‍കുട്ടിയെ 60ലധികം പേര്‍ പീഡിപ്പിച്ചെന്ന ഇരയുടെ വെളിപ്പെടുത്തലില്‍ ഇതുവരെ പിടിയിലായത് 15 പേര്‍. 13 വയസ് മുതല്‍ പെണ്‍കുട്ടി ചൂഷണത്തിന് ഇരയായെന്നാണ് വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയില്‍ എത്തിച്ചും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്‌കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ വീട്ടിലെത്തിയും പീഡിപ്പിച്ചു. കേസില്‍ പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ കേസില്‍ 15 യുവാക്കളാണ് പിടിയിലായത്. ഇന്നലെ അഞ്ചുപേരും ഇന്ന് പത്തുപേര്‍ ഇന്നുമാണ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ അഞ്ചുപേര്‍ കൂട്ട ബലാത്സംഗത്തിനാണ് അറസ്റ്റിലായത്. പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നെ ഡയറിയില്‍ എഴുതിവെച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ ആറോളം സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട...
Other

ദാറുൽഹുദാ റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

ഇന്ന് രാത്രി മൈനോരിറ്റി കൺസേൺ നടക്കും തിരൂരങ്ങാടി : രാജ്യത്തിന് അകത്തും പുറത്തും വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പുതിയ മാതൃകകൾ തീര്‍ത്ത ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ നാൽപതാം വാർഷിക റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. കേരളം, ഡൽഹി, ദുബൈ, ഖത്തർ, മലേഷ്യ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ഒരു വർഷത്തോളം നീണ്ടുനിന്ന റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഇന്നലെ രാത്രി ഏഴ് മണിക്ക് വാഴ്സിറ്റി ചാൻസലർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള മോഡൽ വിദ്യാഭ്യാസം ഉലമാ - ഉമറാ പാരസ്പര്യത്തിലൂടെയാണ് സാധ്യമായത് എന്ന് സാദിഖലി ശിഹാബ് തങ്ങൾ. ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല നാൽപതാം വാർഷിക റൂബി ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽഹുദാ വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസം മാതൃകാപരമാണെന്നും കേരളേതര സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ സാമുദായ...
Gulf, Local news

അവധി കഴിഞ്ഞ് പോയിട്ട് ഒരാഴ്ച ; മൂന്നിയൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മരണപ്പെട്ടു

തിരൂരങ്ങാടി : ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നിയൂര്‍ സ്വദേശി സൗദിയില്‍ മരണപ്പെട്ടു. മൂന്നിയൂര്‍ മുട്ടിച്ചിറ സ്വദശി കാളങ്ങാടന്‍ മമ്മാലിയുടെ മകന്‍ കാളങ്ങാടന്‍ ഹനീഫ ( 58 ) ആണ് മരിച്ചത്. സൗദിയിലെ അഫല്‍ ബാത്ത് എന്ന സ്ഥലത്ത് വെച്ച് ആണ് സംഭവം. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 2 നാണ് സൗദിയിലേക്ക് തിരിച്ച് പോയത്. ഭാര്യ മറിയം. മക്കള്‍: മുഹമ്മദ് റഹീസ്, സ്ഹ്‌റ, സഹല, അസ്‌നത്ത്. മരുമക്കള്‍: മുഹമ്മദ് കോയ, അജ്മല്‍ , തന്‍സീഹ. നടപടി ക്രമങ്ങള്‍ക്ക് ശേഷം സൗദിയില്‍ തന്നെ മറവ് ചെയ്യും....
Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

രാമചന്ദ്രൻ മൊകേരിയെ അനുസ്മരിച്ചു കാലിക്കറ്റ് സർവകലാശാലാ മലയാള - കേരള പഠനവകുപ്പിന്റെയും നാടകക്കൂട്ടം ക്യാമ്പസ് തീയേറ്ററിന്റെയും ആഭിമുഖ്യത്തിൽ രാമചന്ദ്രൻ മൊകേരി അനുസ്മരണവും നാടകാവതരണവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ചലച്ചിത്ര നടനും നാടക പ്രവർത്തകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. ജനകീയ നാടക വേദിയുടെ വക്താവും വിപ്ലവ തീഷ്ണത മനസ്സിൽ കൊണ്ടുനടന്ന ആക്റ്റിവിസ്റ്റുമായിരുന്നു രാമചന്ദ്രൻ മൊകേരിയെന്ന് അദ്ദേഹം അഭിപ്രായപെട്ടു. പ്രൊഫ. ഗോപിനാഥ് കോഴിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. നാടകത്തിലും രചനയിലും പൂർണമായ സമർപ്പണമായിരുന്നു മൊകേരിയുടെതെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാല മലയാള - കേരള പഠനവകുപ്പ് മേധാവി ഡോ. ആർ.വി.എം. ദിവാകരൻ അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകനും നാടകക്കൂട്ടം കൺവീനറുമായ രവി പുത്തലത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷാജി വലിയാട്ടിൽ നന്ദി പറഞ്ഞു. തുടർന്ന് നോബൽ സമ്മാന ജേതാവായ ഇറ്റാലിയൻ നാടകകൃത്ത് ...
Local news

ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെങ്കില്‍ നടപടി ; ബസ് ഉടമകളെ വിളിച്ചുവരുത്തി ജോയ്ന്റ് ആര്‍ ടി ഒ

തിരൂരങ്ങാടി : ബസുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്ന പരാതിയില്‍ ബസ് ഉടമകളെയും പരാതിക്കാരനെയും തിരൂരങ്ങാടി ജോയ്ന്റ് ആര്‍ ടി ഒ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി. ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് കാരണം വിദ്യാര്‍ഥികള്‍ വലയുന്നതായി മോട്ടോര്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി ( മാപ്‌സ്) ആണ് പരാതി നല്‍കിയത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള ലംഘനമാണെന്നും ബസ്സുകള്‍ നിര്‍ബന്ധമായും സ്റ്റോപ്പുകളില്‍ നിര്‍ത്തണമെന്നും അല്ലാത്തപക്ഷം നടപടിയെടുമെന്നും പറഞ്ഞു. പരപ്പനങ്ങാടിയില്‍ നിന്നും ബസ് എടുത്താല്‍ മൂന്ന് സ്റ്റോപ്പ് കഴിയുമ്പോഴേക്കും ബസ്സുകള്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ട് നിറയുകയാണെന്നും കുട്ടികള്‍ വീണ്ടും തള്ളിക്കയറിയാല്‍ ബസ്സില്‍ നിന്നും വീഴാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ത്താത്തതെന്നും ബസ് മാനേജര്‍മാര്‍ പറഞ്ഞു. ജോ. ആര്‍ ടി ഒ ശ്രീ വിനു കുമാര്‍, മാപ്‌സ് ജില്ലാ...
Malappuram

മന്ത്രിയുടെ ഉറപ്പ് : ഭിന്നശേഷിക്കാരിയായ ധന്യക്ക് മുടങ്ങിക്കിടന്ന പെന്‍ഷന്‍ ലഭിക്കും

മലപ്പുറം കണ്ണത്തുപാറയിലെ ഭിന്നശേഷിക്കാരിയായ ധന്യക്ക് മുടങ്ങിക്കിടന്ന പെന്‍ഷന്‍ ലഭിക്കാന്‍ മന്ത്രി വി. അബ്ദുറഹിമാന്റെ ഇടപെടല്‍. മലപ്പുറം സിവില്‍ സ്റ്റേഷനടുത്ത് കണ്ണത്തു പാറയില്‍ താമസിക്കുന്ന ധന്യയുടെ കുടുംബത്തിന്റെ വരുമാനം ഭിന്നശേഷി പെന്‍ഷനാണ്. അമ്മ വിജയലക്ഷ്മിയും അച്ഛന്‍ കൃഷ്ണനും അടങ്ങുന്ന കുടുംബത്തിന് ഭിന്നശേഷിക്കാരിയായ ധന്യയെ പരിചരിക്കേണ്ടതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. 37 കാരിയായ ധന്യക്ക് പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒരു മാസത്തിലധികമായി പെന്‍ഷന്‍ മുടങ്ങിയതോടെ ഇവരുടെ ജീവിതം വഴിമുട്ടി. ധന്യക്ക് ഹെര്‍ണിയ ബാധിച്ച് ഓപ്പറേഷന്‍ വേണ്ടി വന്നതിനാല്‍ ചെലവുകള്‍ താങ്ങാന്‍ കഴിയാതായി. അങ്ങനെയാണ് മുടങ്ങിക്കിടന്ന പെന്‍ഷന്‍ ലഭിക്കാനായി അദാലത്തിലെത്തുന്നത്. പരാതി പരിഗണിച്ച മന്ത്രി പെന്‍ഷന്‍ ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശംനല്‍കി....
Malappuram

ഭിന്നശേഷിക്കാരിയായ 14 കാരി വൈഗക്ക് മുടങ്ങിക്കിടന്ന മരുന്നുകള്‍ ലഭ്യമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

ഊര്‍ങ്ങാട്ടിരി സ്വദേശിയും ഭിന്നശേഷിക്കാരിയുമായ വൈഗക്ക് മുടങ്ങിക്കിടന്ന മരുന്നുകള്‍ ആരോഗ്യവകുപ്പിന്റെ പരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദേശിച്ചു. ഇതോടെ മാതാപിതാക്കളായ ദിനിക്കും പ്രേമരാജിനും ആശ്വാസത്തിന്റെ കൈത്താങ്ങ്. പൂവത്തിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം വഴി വൈഗക്ക് മരുന്ന് എത്തിക്കാന്‍ മന്ത്രി നിര്‍ദേശംനല്‍കി. ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും മരുന്ന് കഴിക്കുന്ന 14 കാരിയായ വൈഗക്ക് മാസങ്ങളായി മരുന്ന് മുടങ്ങിയിരുന്നു. മാത്രമല്ല, വീട് വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്തായതിനാല്‍ ഇടക്കിടെ ആശുപത്രിയില്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. മുച്ചക്ര വാഹനം എന്ന ആവശ്യവും മന്ത്രി പരിഗണിച്ചു....
Local news

മാലിന്യമുക്തം നവകേരളം : തിരൂരങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകരേയും വാര്‍ഡ് കൗണ്‍സിലര്‍മാരേയും ആദരിച്ചു

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകരേയും വാര്‍ഡ് കൗണ്‍സിലര്‍മാരേയും ആദരിച്ചു. അനുമോദന പരിപാടി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കലൊടി ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മ്മസേന വെളിച്ചം സംരഭക ഗ്രൂപ്പിലെ എട്ട് പേരേയും, തണല്‍ സംരഭക ഗ്രൂപ്പിലെ ഒമ്പത് പേരെയും വാര്‍ഡ് കൗണ്‍സിലര്‍മാരായ അജാസ് ചാലിലകത്ത്, സാജിത അത്തക്കകത്ത്, ആബിദ റബിയത്ത് എന്നിവരെയുമാണ് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ആദരിച്ചത്. 2024 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഹരിതകര്‍മ്മസേനയുടെ അജൈവ മാലിന്യ ശേഖരണം നൂറുശതമാനം പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്റെ കൂടെ ഏറ്റവും കൂടുതല്‍ യൂസര്‍ ഫീ കളക്ഷന്‍ കൈവരിച്ചതും പരിഗണിച്ച് വാര്‍ഡ് 28, 36, 27 യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഈ വാര്‍ഡുകളില്‍ നിന്നും മുഴുവന്‍ വീടുകളില്‍ നിന്നും നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി അജ...
Local news

തിരൂരങ്ങാടി നഗരസഭയില്‍ എഡ്യൂഫെസ്റ്റ് ഒരുക്കും

തിരൂരങ്ങാടി : നഗരസഭ പദ്ധതിയില്‍ മെയ് ആദ്യ വാരത്തില്‍ എഡ്യൂഫെസ്റ്റ് നടത്താന്‍ മുനിസിപ്പല്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ പദ്ധതികള്‍ അവലോകനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിവിധ ക്ലാസ് മുറികള്‍ അടുത്ത മാസം സ്മാര്‍ട്ട് ആക്കും. എല്ലാ സ്‌കൂളുകള്‍ക്കും ഭക്ഷണ വിതരണത്തിനു ആവശ്യമായ പാത്രങ്ങളും മറ്റും ഈ മാസം നല്‍കും. വിദ്യാര്‍ത്ഥികളില്‍ വായന ശീലം വളര്‍ത്തുന്നതിനു എല്ലാ വിദ്യാലയങ്ങളിലും പത്രങ്ങള്‍ നല്‍കും. സ്‌കൂളുകളില്‍ ലൈബ്രറികള്‍ക്ക് 2 ലക്ഷം രൂപ ചെലവില്‍ പുസ്തകങ്ങള്‍ നല്‍കും. വിവിധ സ്‌കൂളുകളില്‍ 5 ലക്ഷം രൂപ ചെലവില്‍ സയന്‍സ് ലാബുകള്‍ ഒരുക്കും. കുട്ടികളില്‍ പഠന മുന്നോക്കം സൃഷ്ടിക്കുന്നതിനു പദ്ധതിയില്‍ വകയിരുത്തിയ 7 ലക്ഷം രൂപ ചെലവ...
Local news

നവീകരിച്ച കരിപ്പറമ്പ് അരീപ്പാറ റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച കരിപറമ്പ് അരീ പാറ റോഡ് നവീകരിച്ച് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം തിരുരങ്ങാടി നഗരസഭാ ചെയര്‍മാന്‍കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. വാദ്യമേളങ്ങളോടെയായിരുന്നു സമര്‍പ്പണം. ഡിവിഷന്‍ കൗണ്‍സിലര്‍ സിഎം അലി അധ്യക്ഷത വഹിച്ചു, പ്രൗഡ ഗംഭീരമായ സദസ്സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, സി, പി ഇസ്മായില്‍ , സോന രതീഷ്, സി,പി സുഹ്‌റാബി, ഇസ്മായില്‍ എംപി, സി, പി,സുധാകരന്‍, വി വി സുലൈമാന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒന്നേകാല്‍ കിലോമീറ്ററില്‍ വിശാലമായാണ് റോഡ് നവീകരിച്ചത്....
Kerala

അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളത് ; ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും, ജാമ്യ ഹര്‍ജി മാറ്റി

കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും. ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. മറുപടി പറയാന്‍ സമയം നല്‍കണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകള്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു. സമാന പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ ഉറപ്പു നല്‍കാമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്...
Breaking news

വാഴയൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വഴയൂർ : ഭാര്യയും ഭർത്താവും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകാരക്ക് സമീപം പുതുക്കോട് സ്വദേശികളായ പള്ളിയാളി സുഭാഷ് (41), ഭാര്യ സാജിത (37) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Malappuram

ചങ്കുവെട്ടിയില്‍ വാഹാനാപകടത്തില്‍ ഊരകം സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടക്കല്‍: ചങ്കുവെട്ടിയില്‍ വാഹാനാപകടത്തില്‍ ഊരകം സ്വദേശിക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ പരിക്കേറ്റ ഊരകം കല്ലേങ്ങല്‍പടി സ്വദേശി ആലിപ്പറമ്പില്‍ തെങ്ങില്‍ പരേതനായ കുഞ്ഞലവിയുടെ മകന്‍ മുഹമ്മദ് (60) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ വെച്ച് ഇന്നോവ കാര്‍ ഇടിച്ചാണ് അപകടം. രാത്രി ജോലി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങാനിരിക്കെയാണു അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നിസ്‌കാരം ഇന്ന് രാത്രി 8:30 ന് കുറ്റാളൂര്‍ മാതൊടു പള്ളിയില്‍ ഖബറടക്കും...
Local news

കൊടക്കല്ല് കുടുംബാരോഗ്യ ഉപകേന്ദ്രവും ഹെല്‍ത്ത് ക്ലബും നാടിന് സമര്‍പ്പിച്ചു

വെന്നിയൂര്‍ : കൊടക്കല്ല് മലപ്പുറം ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടക്കല്ലില്‍ നിര്‍മിച്ച കുടുംബാരോഗ്യ ഉപകേന്ദ്രവും ഹെല്‍ത്ത് ക്ലബും നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ യാസ്മിന്‍ അരിമ്പ്ര അദ്ധ്യക്ഷത വഹിച്ചു തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പില്‍ ഉപഹാര സമര്‍പ്പണം നടത്തി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുലൈഖ പെരിങ്ങോടന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നസീമ സി വി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെഴര്‍മാന്‍ ബാബു എന്‍ കെ, ബ്ലോക്ക് മെമ്പര്‍ മണി കാട്ടകത്ത് മെമ്പര്‍മാരായ മറിയാമു ടി, മറിയാമു എം പി, സാജിദ എം.കെ, ബഷിര്‍ രണ്ടത്താണി, അഫ്‌സല്‍ പി പി, റഹിയാനത്ത് പി ടി, സലീം മച്ചിങ്ങല്‍, മുഹമ്മദ് പച്ചായി, ബുഷറ പൂണ്ടോളി, ബി കെ സിദ്ധീഖ്, എം പി...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കഫ് ആന്റ് കാർണിവൽ : സർവകലാശാലാ വിദ്യാർഥി യൂണിയൻ ഫെസ്റ്റ് കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ ജനുവരി 13, 14, 15 തീയതികളിൽ സർവകലാശാലാ ക്യാമ്പസിൽ 'കഫ് ആന്റ് കാർണിവൽ' ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് അന്താരാഷ്ട്ര ചലച്ചിത്ര മേള, സർവകലാശാല യിലെ കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈൻ സെന്ററുമായി സഹകരിച്ച് ഫാഷൻ ഷോ, വിവിധ വാഹനങ്ങളുടെ മോഡിഫിക്കേഷൻ മോഡലുകളുടെ പ്രദർശനം, ജിം ബോഡി ഷോ, ഷോർട് ഫിലിം മത്സരം, റീൽസ് വീഡിയോ മത്സരം, വിദ്യാർഥികൾക്ക് നൈപുണ്യ പരിശീലനം നൽകികൊണ്ട് വിവിധ വിഷയങ്ങളിൽ വർക്ക്ഷോപ്പുകൾ, കായിക മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങി ഫെസ്റ്റ് നടക്കുന്ന മൂന്ന് ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ സംഗീത പരിപാടികളും നടക്കും. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജ് വിദ്യാർഥികൾക്കും പരിപാടിയിൽ പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://www.cuffncarnival.site/വ...
university

ബാറ്ററിക്ക് പകരം സൂപ്പര്‍ കപ്പാസിറ്റര്‍ ; കാലിക്കറ്റിന് പേറ്റന്റ്

മികച്ച സ്‌റ്റോറേജിനോടൊപ്പം ചാര്‍ജിങ്ങും ഡിസ്ചാര്‍ജിങ്ങും ലഭ്യമാക്കുന്ന സൂപ്പര്‍ കപ്പാസിറ്ററിന്റെ കണ്ടുപിടിത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലക്ക് പേറ്റന്റ്. കെമിസ്ട്രി പഠനവകുപ്പ് പ്രൊഫസര്‍ ഡോ. എ.ഐ. യഹിയ, ഗവേഷണ വിദ്യാര്‍ഥി ശിവകൃഷ്ണ പ്രകാശ് എന്നിവരാണ് പദ്ധതിക്ക് പിന്നില്‍ പ്രയത്‌നിച്ചത്. ഊര്‍ജ സംഭരണത്തിനായി ഉപയോഗിക്കുന്ന രണ്ട് സാങ്കേതിക വിദ്യകളാണ് സൂപ്പര്‍ കപ്പാസിറ്ററുകളും ലിഥിയം - അയണ്‍ ബാറ്ററികളും. ചാര്‍ജ് സംഭരിക്കാനുള്ള കഴിവും ചാര്‍ജ് ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനുമുള്ള സമയ വ്യത്യാസവും അടിസ്ഥാനമാക്കി ഇവ രണ്ടും വ്യത്യസ്ത ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ലിഥിയം - അയണ്‍ ബാറ്ററികള്‍ വലിയ അളവില്‍ ചാര്‍ജ് സ്റ്റോര്‍ ചെയ്യുമെങ്കിലും അവയ്ക്ക് ചാര്‍ജ് ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനും സമയം കൂടുതല്‍ വേണം. സ്ഥിരതയും കുറവാണ്. എന്നാല്‍ സൂപ്പര്‍കപ്പാസിറ്ററുകളില്‍ ബാറ്ററിയുടെ അത്ര ചാര്‍ജ് സ്റ്റോര്‍ ചെയ...
Kerala

ലൈംഗികാതിക്ഷേപം : ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍, നിര്‍ണായകമായത് ഹണി റോസിന്റെ രഹസ്യ മൊഴി ; കോടതിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി : ലൈംഗികാതിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ ഏറ്റവും നിര്‍ണായം ഹണി ഇന്നലെ എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി. വിധി കേട്ട ഉടനെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി. കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമര്‍ദ്ദം ഉയര്‍ന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബോബിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന സമയത്ത് ശരീരത്തില്‍ സ്പര്‍ശിച്ചും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയുമാണ് ബോബി ഉപദ്രവം തുടങ്ങിയതെന്നാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പൊല...
error: Content is protected !!