Saturday, July 26

Blog

കെ.എൻ.എം.ടീച്ചേഴ്സ് ഡിപ്ലോമ കോഴ്സിന് ചെമ്മാട് സലഫി മദ്രസയിൽ തുടക്കമായി
Local news

കെ.എൻ.എം.ടീച്ചേഴ്സ് ഡിപ്ലോമ കോഴ്സിന് ചെമ്മാട് സലഫി മദ്രസയിൽ തുടക്കമായി

തിരൂരങ്ങാടി : കെ.എൻ.എം. സംസ്ഥാന വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡിപ്ലോമ ഇൻ മദ്രസ ടീച്ചേഴ്സ് എജ്യുക്കേഷൻ കോഴ്സ് ചെമ്മാട് സലഫി മദ്രസയിൽ തുടക്കം കുറിച്ചു. കെ.എൻ.എംസംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡ് അംഗം പി.അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി കളിയാട്ടമുക്ക് അധ്യക്ഷത വഹിച്ചു. മുനീർ മാസ്റ്റർ താനാളൂർ ക്ലാസിന് നേതൃത്വം നൽകി കെ. എൻ. എം. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ , പരപ്പനങ്ങാടി മണ്ഡലം സെക്രട്ടറി ഹബീബ് റഹ്മാൻ പാലത്തിങ്ങൽ,തിരൂരങ്ങാടി മണ്ഡലം മദ്രസ കോംപ്ലക്സ് പ്രസിഡണ്ട് അബു മാസ്റ്റർ ചെട്ടിപ്പടി, പി.ഒ ഹംസമാസ്റ്റർ,നൗഷാദ് ചോന്നാരി ,എം.ജി.എം.ജില്ല സെക്രട്ടറി ആയിഷ ചെറുമുക്ക്, ഐ.എസ്.എം.മണ്ഡലം സെക്രട്ടറി നബീൽ സ്വലാഹി ചെറുമുക്ക്, എം എസ് എം മണ്ഡലം കമ്മിറ്റി അംഗം കെ.പി. മുഷീർ അഹമ്മദ് ,, സെൻറർ കോർഡിനേറ്റർ പി കെ സനിയ്യ ടീച്ചർ, സി.വി. മുഹമ്മദ് ഷരീഫ് , പി.കെ. നൗഫൽ അൻസാരി എന്നിവർ ...
Crime

നിരവധി കേസുകളിൽ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ തിരുരങ്ങാടി സ്വദേശി അബ്ദുൽ കരീം എന്ന തടത്തിൽ കരീമിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താഴെചിന സ്വദേശിയെ അടിച്ചു പരിക്കേൽപ്പിക്കുകയും നരഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. താനൂർ സ്വദേശിയെ അടിച്ചു പരിക്കേൽപ്പിക്കുകയും നരഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലും ആയുധവും MDMA യും കൈവശം വെച്ചത് അടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. മാസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഹൈക്കോടതി ജാമ്യ ഹർജി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ്ബ് ജയിലിൽ റിമാൻഡ് ചെയ്തു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനഃ പ്രവേശന അപേക്ഷ കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേന 2020 - ൽ ( CBCSS ) ബി.എ. അഫ്സൽ - ഉൽ - ഉലമ, ബി.എ. ഇക്കണോമിക്സ്, ബി.എ. ഹിസ്റ്ററി, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. ഫിലോസഫി, ബി.എ. സോഷ്യോളജി, ബി.കോം., ബി.ബി.എ. പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുകയും ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത ശേഷം തുടർപഠനം നടത്താൻ സാധിക്കാത്തതുമായവർക്ക് ആവശ്യമായ രേഖകൾ സഹിതം സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനിലുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി ആറാം സെമസ്റ്ററിലേക്ക് (CBCSS - 2022 പ്രവേശനം ബാച്ചിന്റെ കൂടെ) പുനഃ പ്രവേശനം നേടാം. പിഴ കൂടാതെ ജനുവരി ആറ് വരെയും 100/- രൂപ പിഴയോടെ എട്ട് വരെയും 500/- രൂപ അധിക പിഴയയോടെ 10 വരെയും അപേക്ഷിക്കാം. ഫോൺ : 0494 - 2400288, 0494 - 2407356. പി.ആർ. 1860/2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ കോഴ്സ് പൂർത്തിയാക്ക...
university

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ഗവേഷകക്ക് മികച്ച അവതരണത്തിനുള്ള പുരസ്കാരം

ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ ( ബാർക്ക്, മുംബൈ ) വച്ച നടന്ന 68-ാമത് സോളിഡ് സ്റ്റേറ്റ് സിമ്പോസിയത്തിൽ മികച്ച അവതരണത്തിനുള്ള പുരസ്കാരം കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് ഗവേഷക വിദ്യാർഥിയായ ജംഷീന സനത്തിന് ലഭിച്ചു. ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ഇന്ത്യയിലെ മികച്ച ഗവേഷണ കേന്ദ്രങ്ങളിലെയും, സർവകലാശാലകളിലെയും, ഐ.ഐ.ടി., ഐ.ഐ.എസ്.ആർ. തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ ഉൾപ്പെടെ 700-ൽ അധികം മത്സാരാർഥികളിൽ നിന്നാണ് ഈ അംഗീകാരം. ഇന്ത്യയിലെ ശാസ്ത്ര ഗവേഷകരെ ഒരു വേദിയിൽ എത്തിക്കാനും നൂതനമായ ആശയങ്ങൾ പങ്കുവെക്കാനും വേണ്ടി 1957 ആരംഭിച്ച വേദിയാണ് ഈ സിമ്പോസിയം. ഡി.എസ്.ടി. - ഡബ്ല്യൂ.ഐ.എസ്.ഇ. ( DST - WISE ) ഫെല്ലോഷിപ്പോടു കൂടി സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ് സീനിയർ പ്രഫസറായ ഡോ. പി.പി. പ്രദ്യുമ്നന്റെ കീഴിലാണ് ജംഷിന ഗവേഷണം നടത്തുന്...
Malappuram

ജുമാ നിസ്ക്കാരത്തിന് പള്ളിയിൽ പോകാൻ റോ‍ഡ് മുറിച്ചുകടക്കവെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

മുക്കം: മുക്കത്ത് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. മുക്കം ഗോതമ്പ്‌ റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ജുമാ നിസ്ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെ മുക്കം ഭാഗത്ത് നിന്ന് വന്ന കാറ് വയോധികയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ അതേ കാറില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Tech

ഇനി കോളിനും എസ്എംഎസിനും മാത്രമായി റീച്ചാര്‍ജ് ; നിര്‍ദേശമിറക്കി ട്രായ്

ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത നിരവധി ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ട്. അവര്‍ക്ക് റീച്ചര്‍ജ് ചെയ്യണമെങ്കില്‍ ഇന്റര്‍നെറ്റ് കൂടെയുള്ള പാക്ക് വേണം റീചാര്‍ജ് ചെയ്യാന്‍. അത് വഴി കോളിനും എസ്എംഎസിനും മാത്രമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് നെറ്റ് ചാര്‍ജ് അനാവശ്യമായി പോകുകയാണ്. അത്തരം ഉപയോക്താക്കള്‍ ആയി ഇതാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ നിര്‍ദേശം വച്ചിരിക്കുകയാണ് ടെലികോം കമ്പനികളോട്. വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നല്‍കണമെന്നാണ് നിര്‍ദേശം. 2012 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് ട്രായ് ഉത്തരവിറക്കിയത്. ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ് എം എസ്. സേവനത്തിന് മാത്രമായി പുറത്തിറക്കണമെന്നാണ് ഇതില്‍ പറയുന്നത്. ഫീച്ചര്‍ ഫോണുപയോഗിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഇക്കൂട്ടര്‍ ആവശ്യമില്ലാത്ത സേവനങ്ങ...
Malappuram

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു; കുടുംബ പ്രശ്‌നമെന്ന് സൂചന

തിരൂര്‍ : തിരൂര്‍ മംഗലത്ത് യുവാവിന് പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം ആശാന്‍പടി കോതപ്പറമ്പ് കുപ്പന്റെ പുരക്കല്‍ അഷ്‌കറിനാണ് വെട്ടേറ്റത്. വെട്ടേറ്റ അഷ്‌കര്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. മംഗലം ആശാന്‍ പടിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തലയ്ക്കും കൈകള്‍ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്....
Local news

ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ പരപ്പനങ്ങാടി മേഖല സമ്മേളനവും ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും

പരപ്പനങ്ങാടി : ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ പരപ്പനങ്ങാടി മേഖല സമ്മേളനവും ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും നടന്നു. മേഖല പ്രസിഡൻറ് ഇല്യാസ് ആനങ്ങാടിയുടെ അധ്യക്ഷതയിൽ നടന്ന യോഗം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു മലപ്പുറം ജില്ലാ ട്രഷറർ അഭിലാഷ് തിരൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് കാച്ചടി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി റഫീഖ് പരപ്പനങ്ങാടി, അമാനുള്ള ഉള്ളണം, നജ്മുദ്ദീൻ കക്കാട് , മോഹനൻ കോട്ടക്കൽ, ബാബു ബോയ്സ്, റഹീം പടപ്പറമ്പ് എന്നിവർ പ്രസംഗിച്ചു പുതിയ മേഖല ഭാരവാഹികളായി അനസ് സി എച്ച് എഫ് ടയേഴ്സിനെ പ്രസിഡന്റായും റിയാസ് കാർ ക്ലബ് ടയേഴ്സിനെ ജനറൽ സെക്രട്ടറി ആയും ബാവ NR ടയേഴ്സ് മുക്കോലയെ ട്രഷറർ ആയും തെരഞ്ഞെടുത്തു. രാജേന്ദ്രൻ ഉഷാ നഴ്സറി നന്ദിയും പറഞ്ഞു....
Malappuram

യുവതയുടെ രക്തദാനം ; ഈ വർഷവും ഡിവൈഎഫ്ഐ ഒന്നാമത്

മലപ്പുറം : ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ യുവജന സംഘടനക്കുള്ള അവാർഡ് ഈ വർഷവും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാകമ്മിറ്റി സ്വന്തമാക്കി. വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ചും ബ്ലഡ് ബാങ്കിൽ നേരിട്ടു നടത്തിയ ക്യാമ്പെയ്നിംഗിലൂടെയാണ് ഈ നേട്ടം കൈവരിച്ചത് ബ്ലഡ്‌ ബാങ്കിൽ നടന്ന ചടങ്ങിൽ ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ സാലിം ന്റെ കയ്യിൽ നിന്നും ഡിവൈഎഫ്ഐ നേതാക്കളായ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, പ്രസിഡണ്ട്‌ പി ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം കെ പി അനീഷ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ എം ഷഫീഖ്, ബ്ലോക്ക്‌ സെക്രട്ടറി ഇ ഷിജിൽ, പ്രസിഡണ്ട്‌ എം ഷാഹിദ്, ട്രഷറർ കെ ടി ജിജീഷ്, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിമോൻ എന്നിവർ പങ്കെടുത്തു....
Malappuram

കോവിഡ് നെഗറ്റിവ് ആയിട്ടും കോവിഡ് ചികിത്സ നടത്തി : അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്റെ വിധി

മലപ്പുറം : കോവിഡ് നെഗറ്റിവാണെന്ന വിവരം മറച്ചുവെച്ച് കോവിഡ് ചികിത്സ നടത്തിയതിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഊര്‍ങ്ങാട്ടിരിയിലെ കക്കാടംപൊയില്‍ മാടമ്പിള്ളിക്കുന്നേല്‍ സോജി റനി എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്ത കമ്മീഷന്റെ വിധി. 2021 മെയ് 26ന് ചില ആരോഗ്യപ്രശ്‌നങ്ങളുമായാണ് പരാതിക്കാരി ഭര്‍ത്താവിനോടൊപ്പമെത്തി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഉടന്‍തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്തി. ഫലം ഇന്‍ഡിറ്റര്‍മിനേറ്റഡ് എന്നായിരുന്നു. കോവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടന്‍തന്നെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും രോഗിയായ പരാതിക്കാരിയെ അറിയിച്ചില്ല. അതിതീവ്രപരിചരണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട പരാതിക്കാരിക്ക് ഭര്‍ത്താവുമായോ ...
National

മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു ; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം ; ഓര്‍മയാകുന്നത് സാമ്പത്തിക രംഗത്തെ ഇതിഹാസം

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു. 2004 മുതല്‍ 2014 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍ സിങ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓര്‍മ്മയാകുന്നത്. രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്ര...
Local news

ലയണ്‍സ് ക്ലബ് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെക്ക് സ്മാര്‍ട്ട് ടെലിവിഷന്‍ നല്‍കി

തിരൂരങ്ങാടി : ലയണ്‍സ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെക്ക് സ്മാര്‍ട്ട് ടെലിവിഷന്‍ നല്‍കി. കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന നൂറ് കണക്കിന് രോഗികളുടെയും സഹായികളുടെ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ് സമയത്തേ മുഷിപ്പ് മാറാന്‍ ടിവി വളരേയധികം ആശ്വാസമായി. ലയണ്‍സ് ക്ലബ് തിരുരങ്ങാടി പ്രസിഡന്റ് സിദ്ധീഖ് എംപി, സെക്രട്ടറി ഷാജു കെടി, ട്രഷറര്‍ അബ്ദുല്‍ അമര്‍, മുന്‍ പ്രസിഡന്റുമാരായ സിദ്ധീഖ് പനക്കല്‍, ഡോ. സ്മിതാ അനി എന്നിവര്‍ ചേര്‍ന്ന് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തസ്ലീനാ ഷാജി പാലക്കാട്ടിന് ടിവി കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് തസലീനാ ഷാജി പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വികെ ഷമീന, കുടുംബാരോഗ്യ കേന്ദ്...
university

അഫ്സൽ – ഉൽ – ഉലമ ഹാൾടിക്കറ്റ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠന വകുപ്പ് അസി. പ്രൊഫ. ഡോ. വി.കെ. ജിബിന്റെ കീഴിൽ ഐ.സി.എസ്.എസ്.ആർ. ഗവേഷണ പ്രോജക്ടിലേക്ക് (Project Title : Social Life, Equity and Mental Health of Tribal Students at the Secondary stage of Kerala in the Post Covid-19 Pandemic) കരാറടിസ്ഥാനത്തിലുള്ള ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ടു മാസത്തേക്കാണ് നിയമനം. യോഗ്യത : കുറഞ്ഞത് 55 % മാർക്കോടെയുള്ള എം.എഡ്.. താത്പര്യമുള്ളവർ [email protected] എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - ഡോ. വി.കെ. ജിബിൻ, പ്രോജക്ട് ഡയറക്ടർ, ഐ.സി.എസ്.എസ്.ആർ. പ്രോജക്ട്, എജ്യുക്കേഷൻ പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാലാ. ഇ - മെയിൽ : [email protected] . വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ. പി.ആർ. 1849/2024 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാലിക്കറ...
university

എം.ടി. കാലദേശങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച മാന്ത്രികൻ ; കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ

സർഗശക്തികൊണ്ട് കാലത്തിന്റെയും ദേശത്തിന്റെയും അതിർവരമ്പുകൾ മായ്ച്ചു കളഞ്ഞ മഹാമാന്ത്രികനായിരുന്നു എം.ടി. എന്ന് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.  മലയാള സാഹിത്യത്തെയും ചലച്ചിത്രത്തെയും മാധ്യമപ്രവർത്തനത്തെയും തനിക്കു മുൻപുള്ള കാലവും തനിക്കു ശേഷമുള്ള കാലവുമെന്നു രണ്ടായി വേർതിരിക്കാൻ സാധിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. മലയാളിക്കു ചലച്ചിത്രത്തിലൂടെ 'നിർമാല്യദർശനം സാധ്യമാക്കിയ ചലച്ചിത്രകാരനും 'ഒരുവടക്കൻ വീരഗാഥ'യിലൂടെയും മറ്റും തിരക്കഥാസങ്കൽപത്തെ മാറ്റിമറിച്ച തിരക്കഥാകൃത്തും 'രണ്ടാമൂഴ'ത്തിലൂടെ ഉൾപ്പെടെ ഭാവനാത്മകതയെ അടിമുടി മാറ്റിപ്പണിത സാഹിത്യകാരനുമൊക്കെയായ ബഹുമുഖ വ്യക്തിത്വമായിരുന്നു എം ടി. മലയാളിയുടെ ഭാഷാ സ്നേഹത്തെയും സാഹിത്യ അഭിരുചിയെയും അദ്ദേഹം പാലൂട്ടി വളർത്തി. ആ സ്നേഹം കേരളത്തെയും മലയാളികൾ കഴിയുന്ന മുഴുവൻ ലോകത്തെയും കടന്ന് അന്യഭാഷ...
Malappuram

ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ വീണ നാല് വയസുകാരന് രക്ഷകനായി ലൈഫ് ഗാര്‍ഡ്

മലപ്പുറം : നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ കുടുംബത്തോടൊപ്പം എത്തിയ നാല് വയസുകാരന്‍ വീണതിന് പിന്നാലെ രക്ഷകനായി ടൂറിസം വകുപ്പിന്റെ ലൈഫ് ഗാര്‍ഡ്. അവധി ദിനത്തില്‍ വെള്ളച്ചാട്ടം കാണാന്‍ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമെത്തിയ നാല് വയസുകാരനാണ് വെള്ളത്തില്‍ വീണത്. കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ തന്നെ ലൈഫ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടതിനാല്‍ ഉടനെ രക്ഷിക്കാനായി. ടൂറിസം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡ് സുഹൈല്‍ മഠത്തില്‍ ആണ് രക്ഷകനായത്. കുട്ടിയുടെ കുടുംബവും മറ്റ് വിനോദ സഞ്ചാരികളും ലൈഫ് ഗാര്‍ഡുമാരെ അഭിനന്ദിച്ചു....
Entertainment

ആ നിമിഷം ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് തോന്നി ; എംടിയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കോഴിക്കോട് : മലയാളത്തിന്റെ മഹാ പ്രതിഭ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മഹാനടന്‍, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നിയെന്നും മമ്മൂട്ടി വിവരിച്ചു. മമ്മൂട്ടിയുടെ കുറിപ്പ് ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാ...
Entertainment, Kerala

മഴ തോര്‍ന്നപോലെയുള്ള ഏകാന്തത ; എംടിയെ അനുസ്മരിച്ച് മോഹന്‍ലാല്‍

കോഴിക്കോട് : മലയാള അക്ഷരത്തിന്റെ പെരുന്തച്ചന്‍ എംടി വാസുദേവന്‍ നായരെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ തന്റെ മനസില്‍ എന്ന് അദ്ദേഹം പറഞ്ഞു. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു. മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ എന്റെ മനസില്‍. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒക്കെ എന്റെ എം.ടി സാര്‍ പോയല്ലോ. ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായ എംടി സാര്‍ മടങ്ങിയല്ലോ.. .എംടി സാര്‍ എനിക്ക് ആരായിരുന്ന...
National

വിമാന യാത്രയില്‍ ഇനി പുതിയ ഹാന്റ് ബാഗേജ് ചട്ടം ; കൈയ്യില്‍ ഒരു ഹാന്‍ഡ് ബാഗ് മാത്രം, വലുപ്പത്തിനും നിയന്ത്രണം

കോഴിക്കോട് : ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിമാന യാത്ര ചെയ്യുന്നവരെയെല്ലാം ബാധിക്കുന്നതാണ് പുതിയ ഹാന്റ് ബാഗേജ് ചട്ടങ്ങള്‍. രാജ്യത്തെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പുറത്തിറക്കിയ പോളിസി വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രീ എംബാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക് പോയിന്റുകളിലെ യാത്രക്കാരുടെ ആധിക്യം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം. പുതിയ ബാഗേജ് പോളിസി നടപ്പാക്കാന്‍ നിര്‍ദേശിച്ച് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗവും സിഐഎസ്!എഫും നേരത്തെ തന്നെ വിമാന കമ്ബനികള്‍ക്ക് അറിയിപ്പ് കൊടുത്തിരുന്നു. ഇതനുസരിച്ച് യാത്രക്കാര്‍ക്ക് വിമാനത്തിനകത്തേക്ക് കൊണ്ടുപോകാവുന്ന ഹാന്റ് ബാഗേജായി ഇനി മുതല്‍ ഒരൊറ്റ ബാഗ് മാത്രമേ അനുവദിക്കൂ. ഇതിന്റെ ഭാരം ഏഴ് കിലോഗ്രാമായാണ് നിജപ്പെടുത്തിയിരിക്കുന്നതെങ്കിലും ഉയര്‍ന്ന ക്ലാസുകളില്‍ ചില വ...
Gulf

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന ; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 36,245 ട്രാഫിക് നിയമലംഘനങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും കര്‍ശന ട്രാഫിക് പരിശോധനാ ക്യാമ്പയിനുകള്‍ തുടര്‍ന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. പരിശോധനകളില്‍ കഴിഞ്ഞ ആഴ്ച 36,245 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സാധുവായ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 35 പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു. 217 വാഹനങ്ങളും 28 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. 24 വ്യക്തികളെ കസ്റ്റഡിയിലെടുത്തു, ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ള 35 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. കൂടാതെ, നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 29 പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയ ഏഴ് പേരെയും അറസ്റ്റ് ചെയ്തു. 979 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്....
Obituary

മലയാളത്തിന്റെ സുകൃതം എം ടി ക്ക് വിട, സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

കോഴിക്കോട് : മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 -ാം വയസില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വാർദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കവെയാണ് അന്ത്യം.ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി ആശുപത്രിയിലായിരുന്നു. രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. മരണത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം നടത്തും. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. സംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍ നടക്കും. ഭാര്യ കലാമണ്ഡലം സരസ്വതി ടീച്ചർ, മകള്‍ അശ്വതി, എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്ത മകള്‍ സിത്താര യു എസിലാണ്. നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരല്‍മുദ്ര പതിപ...
Gulf

ഉന്നത വിജയം: മലയാളി വിദ്യാർഥിനിയെ യു എ ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു

ഷാർജ: ഉന്നത വിജയം നേടിയ മലയാളി വിദ്യാർഥിനിക്ക് ഗോൾഡൻ വിസ നൽകി ആദരം. ഷാർജ യുണിവേഴ്‌സിറ്റി വിദ്യാർഥിനി നന്നമ്പ്ര ചെറുമുക്കിൽ ഫാത്തിമ ഹന്ന അക്ബറിനാണ് പഠന മികവിനുള്ള അംഗീകാരമായി യു എ ഇ ഗോൾഡൻ വിസ സമ്മാനിച്ചത്. ബിഎസ്‌സി ഹോണേഴ്സ് ഇൻ അക്കൗണ്ടിങ് ആൻ്റ് ഫൈനാൻസ് വിഭാഗത്തിൽ 99.96 ശതമാനം മാർക്ക് നേടിയാണ് ഫാത്തിമ ഹന്ന വിജയിച്ചത്. സിജിപിഎ നാലിൽ 3.96 കരസ്ഥമാക്കി. ഷാർജ കെഎംസിസി മലപ്പുറം ജില്ലാ ട്രഷററും ജീവകാരുണ്യ പ്രവർത്തകനുമായ ചെറുമുക്ക് സ്വദേശി അക്ബർ വടക്കും പറമ്പിലിൻ്റേയും കൊടിഞ്ഞി അൽ അമീൻ നഗറിലെ പാട്ടശ്ശേരി ബുഷ്റയും മകളാണ്. ബാസിൽ കുറ്റിപ്പാലയാണ് ഭർത്താവ്....
Other

അസ്മി ഇസി മേറ്റ് കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് സമാപിച്ചു

ചേളാരി : സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അസ്മി ഇസി മേറ്റ് പ്രീപ്രൈമറി ടീച്ചർ ട്രൈനിംഗ് കോഴ്സിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'മെഡോ വാക്ക് 24' ത്രിദിന കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് ശ്രദ്ധേയമായി. സമാപന സംഗമം സമസ്ത മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസ്മി ജനറൽ കൺവീനർ പി.കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ് വി മുഹമ്മദലി മാസ്റ്റർ, റഫീഖ് ചെന്നൈ, പി പി മുഹമ്മദ് മാസ്റ്റർ കക്കോവ്, ശഫീഖ് റഹ്മാനി ചേലേമ്പ്ര, ശിഹാബ് പന്നിക്കോട്, അബൂബക്കർ പരപ്പനങ്ങാടി, ശഹീൻ അഹമ്മദ് വണ്ടൂർ, ഹാബീൽ ഒഴുകൂർ, ഹംന കണ്ണൂർ, നിഹാല കണ്ണൂർ, സൗദ റഷീദ്, കമർ ബാനു  സംസാരിച്ചു....
Local news

എആര്‍ നഗറില്‍ ഭര്‍തൃ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസിനു പോയ യുവതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : എആര്‍ നഗറിലെ ഭര്‍തൃവീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസിനെന്ന് പറഞ്ഞ് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. പുകയൂര്‍ സ്വദേശി കരോളില്‍ സുമേഷിന്റെ ഭാര്യ രഹന (32) യെയാണ് കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുകയൂരിലെ കമ്പ്യൂട്ടര്‍ ക്ലാസിന് പോയതായിരുന്നു. തുടര്‍ന്ന് യാതൊരു വിവരവും ഇല്ലാതായതോടെയാണ് സുമേഷ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്....
Kerala

വായ്പ കുടിശിക മുടങ്ങിയതോടെ സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ; മണിക്കൂറുകള്‍ക്കകം വീട്ടമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ : വായ്പ കുടിശിക മുടങ്ങിയതോടെ സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി മടങ്ങിയതിന് മണിക്കൂറുകള്‍ക്കകം വീട്ടമ്മ ആത്മഹത്യ ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് കാരുവള്ളിയില്‍ ആശ (41) യാണ് മരിച്ചത്. ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി വായ്പ കുടിശിക അടക്കാത്തത് ചോദ്യം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് ആശ ആത്മഹത്യ ചെയ്തതെന്ന് പഞ്ചായത്തംഗം രവി അലവന്തറ പറഞ്ഞു. സഹകരണ ബാങ്കില്‍ നിന്നുമെടുത്ത 1 ലക്ഷം രൂപ പിന്നീട് രണ്ടര ലക്ഷമാക്കി പുതുക്കിയിരുന്നു. ഇതും കുടിശികയായതോടെ കഴിഞ്ഞദിവസം ബാങ്കിന്റെ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേര്‍ വീട്ടിലെത്തിയിരുന്നു. പണം അടയ്ക്കാത്തത് സംബന്ധിച്ച് ഇവര്‍ ചോദിച്ചതായി പഞ്ചായത്ത് അംഗം രവി അളപ്പന്തറ പറഞ്ഞു. ഇത് ആശയെ മാനസികമായി തളര്‍ത്തി. ബാങ്ക് ജീവനക്കാര്‍ മടങ്ങി മണിക്കുറുകള്‍ക്കുള്ളില്‍ ആശ തൂങ്ങിമരിക്കുകയായിരുന്നു. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപ...
Malappuram

തിരൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരൂര്‍ : തിരൂര്‍ മംഗലത്ത് വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. മംഗലം പെരുന്തിരുത്തി കൂട്ടായി കടവ് പ്രദേശത്താണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവര്‍ക്കും കുത്തേറ്റത്. മരത്തില്‍ കൂടുകെട്ടിയ വിഷമുള്ള കടന്നലാണ് കുത്തിയത്. പരുന്ത് കൊത്തിയതിനെ തുടര്‍ന്ന് കൂട് ഇളകിവീഴുകയായിരുന്നു. പരിക്കേറ്റ പെരുന്തിരുത്തി സ്വദേശികളായ പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന്‍ നന്ദു (എട്ട്), കരുവാന്‍ പുരക്കല്‍ സ്വപ്ന (42), പുത്തന്‍ പുരക്കല്‍ പ്രജേഷിന്റെ മകള്‍ ശ്രീലക്ഷ്മി (ഏഴ്), പുത്തന്‍ പുരക്കല്‍ സുഭാഷിന്റെ മകള്‍ സ്‌നേഹ (ഏഴ്), പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന്‍ ശ്രീഹരി (13), കൊളങ്കരി തന്‍വീര്‍ (28), പുത്തന്‍ വീട്ടില്‍ താജുദ്ദീന്‍ (60), പുത്തന്‍പുരക്കല്‍ ഷൈന്‍ ബേബി (39), പുത്തന്‍ പുരക...
Malappuram

പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം മലപ്പുറം ജില്ലാ പഞ്ചായത്തിന്

മലപ്പുറം : 2024-25 വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ 44.07 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്. 2025-26 വാര്‍ഷിക പദ്ധതി രൂപീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും അടിയന്തിരമായി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു....
Malappuram

ട്രഷറി കെട്ടിട വാടക ലഭിക്കുന്നില്ലെന്ന് ഉടമ ; ഉടന്‍ പരിഹരിക്കണമെന്ന് മന്ത്രി

പൊന്നാനി : വാടക ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ചങ്ങരംകുളം ട്രഷറി ഓഫീസ് സംബന്ധിച്ച കെട്ടിട ഉടമയുടെ പരാതിയില്‍ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. പൊന്നാനി താലൂക്ക് തല അദാലത്തില്‍ പരാതിയുമായി ഉടമ എത്തിയതിനു പിന്നാലെയാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ചങ്ങരംകുളം സ്വദേശിയായ എന്‍.വി ഖാദര്‍ എട്ടുവര്‍ഷം മുന്‍പ് വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിലാണ് ചങ്ങരംകുളം ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 21 മാസമായി ഉടമക്കാരന് വാടക ലഭിക്കുന്നില്ല. വായോധികനായ എന്‍. വി. ഖാദര്‍ പലതവണ ഓഫീസ് കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ പെരുമ്പടപ്പ് ബ്ലോക്കില്‍ നിന്നും ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിനു 10 സെന്റ് സ്ഥലം അനുവദിച്ചു കിട്ടിയെങ്കിലും പിന്നീട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ഖാദറിന്റെ പരാതി അനുഭാവപൂര്‍വ്വം കേട്ട മന്ത്രി മുഹമ്മദ് റിയാസ് വാടക പ്രശ്‌നം അടിയന്ത...
Malappuram

ദേശീയ ഉപഭോക്തൃ ദിനാചരണം നടത്തി

മലപ്പുറം : മാറി വരുന്ന ഉപഭോക്തൃവിപണിക്കനുസരിച്ച് ഉപഭോക്തൃ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ലാ ഉപഭോക്തൃ കമ്മീഷന്റെയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന ദേശീയ ഉപഭോക്തൃദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ പ്രസിഡന്റ് കെ.മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. കമ്മീഷന്‍ അംഗം സി.വി. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കമ്മിഷന്‍ അംഗം പ്രീതി ശിവരാമന്‍, പ്രസ്സ് ക്ലബ് സെക്രട്ടറി വി.പി. നാസര്‍, തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് ടി.ടി. അബ്ദുള്‍ റഷീദ്, മേലാറ്റൂര്‍ കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് പി.കുഞ്ഞു എന്ന മാനു എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാജി എ.ടി. സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി. അബ്ദുറഹിമാന്‍ നന്ദ...
Kerala

പോരിനൊടുവില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഔട്ട് ; രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ പുതിയ ഗവര്‍ണര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിനൊടുവില്‍ ആരിഫ് മുഹമ്മദ് ഖാന് സ്ഥലമാറ്റം. നിലവില്‍ ബിഹാര്‍ ഗവര്‍ണറായ ആര്‍എസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറാകും. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. സംസ്ഥാന സര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. 2019 സെപ്റ്റംബര്‍ 5 ന് ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഗോവ സ്വദേശിയായ ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനം-പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ് അനുഭാവിയായ ആര്‍ലെകര്‍ 1989ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1980 മുതല്‍ ഗോവയിലെ ബിജെപിയിലെ പ്രധാന നേതാക്കളിലൊരാളാണ്. ഗോവ നിയമസഭയെ ഇന്ത്യയിലെ...
Kerala

വയോധികയെ തെരുവുനായ കടിച്ചു കൊന്നു ; മുഖം പൂര്‍ണമായി കടിച്ചെടുത്തു

ആലപ്പുഴ : ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ചിറയില്‍ കാര്‍ത്യായനിയാണ് മരിച്ചത്. 81 വയസ്സായിരുന്നു. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു. തകഴി സ്വദേശിയായ വീട്ടമ്മ മകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മുഖത്ത് കടിക്കുകയും കണ്ണുകള്‍ കടിച്ചുകീറുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ കാര്‍ത്ത്യായനി ഒറ്റക്കായിരുന്നു. കാര്‍ത്ത്യായനിക്ക് പരിക്കേറ്റത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. ഒരു നായയാണോ ഒന്നലധികം നായകള്‍ ചേര്‍ന്നാണോ ഇവരെ കടിച്ചതെന്നതിലും വ്യക്തതയില്ല. മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി....
error: Content is protected !!