Monday, March 9

Blog

മമ്പുറം ചെമ്മങ്ങാട്ട് പാരിപറമ്പൻ അബ്ദുലത്തീഫ് അന്തരിച്ചു
Obituary

മമ്പുറം ചെമ്മങ്ങാട്ട് പാരിപറമ്പൻ അബ്ദുലത്തീഫ് അന്തരിച്ചു

എ ആർ നഗർ : മമ്പുറം വെട്ടത്ത് നടുവിലങ്ങാടിക്ക് സമീപം പരേതനായ ചെമ്മങ്ങാട്ട് പാരിപറമ്പൻ മൊയ്‌തീൻ ഹാജിയുടെ മകൻ അബ്ദുലത്തീഫ് (52).മയ്യിത്ത് നമസ്കാരം ഇന്ന് ( വെള്ളി) രാവിലെ 10.30 ന് മമ്പുറം ഒറ്റക്കാൽ ജുമാമസ്ജിദിൽ. മാതാവ്: തച്ചറമ്പൻ മറിയം.ഭാര്യ: തലപ്പാറ മൊയ്‌തീൻ കുട്ടി മുസ്‌ലിയാരുടെ മകൾ ബരീറ.മക്കൾ: മുൻജിദ മർജാന,ബഹ്ജാ മർജാന,സ്വാലിഹ്.മരുമകൻ: റഷീദ് വാഫി വെളിമുക്ക്. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് ഫൈസി, അബൂബക്കർ, ഇബ്രാഹീം, ഉസ്മാൻ സഖാഫി, അബ്ദുറഹിമാൻ കുട്ടി,റുഖിയ തിരൂരങ്ങാടി, സഫിയ കുറ്റൂർ....
Obituary

നന്നമ്പ്ര പുളിക്കൽ പറമ്പിൽ നാരായണൻ അന്തരിച്ചു

നന്നമ്പ്ര : വെള്ളിയാമ്പുറം മേലേപ്പുറം സ്വദേശി പരേതനായ പുളിക്കൽ പറമ്പിൽ വേലായുധന്റെ മകൻ സജീവ കോൺഗ്രസ് പ്രവർത്തകനായ നാരായണൻ (70) അന്തരിച്ചു.ദീർഘകാലം അബുദാബി വീക്ഷണം റീഡേഴ്സ് ഫോറം, പ്രവാസി കോൺഗ്രസ് എന്നിവയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.ഭാര്യ: സുജമക്കൾ- വിനീത് നാരായണൻ, വിപിൻ നാരായണൻ. മരുമക്കൾ: ഹരിത, ഡോ.നവീനസഹോദരങ്ങൾ: വാസുദേവൻ, ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ, ശിവദാസൻ, കല്യാണി, ശാരദ, വത്സല.സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ...
Other

മഹ്ദിയ്യ ഷീ ഫെസ്റ്റ്: കലാവസന്തത്തിന് പ്രൗഢ സമാപ്തി

അൽ ഫാറാബി ഗേൾസ് അക്കാദമി വളപട്ടണം ചാമ്പ്യന്മാര്‍ തിരൂരങ്ങാടി (ഹിദായ നഗര്‍): അഞ്ചാമത് മഹ്ദിയ്യ ഷീ ഫെസിറ്റിന് ഇന്നലെ ഹിദയാ നഗറില്‍ പ്രൗഢ സമാപ്തി. ഥാനവിയ്യ, ആലിയ, കുല്ലിയ വിഭാഗങ്ങളിലായി നടന്ന ഫെസ്റ്റില്‍ 147  പോയിന്റുമായി അൽ ഫാറാബി ഗേൾസ് അക്കാദമി വളപട്ടണം ചാമ്പ്യന്മാരായി. 112, 91  പോയിന്റുകളുമായി അൽ വർദ വിമൻസ് കോളേജ് മൂന്നിയൂർ, എം.ഐ.സി വിമൻസ് അക്കാദമി കോട്ടോപ്പാടം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ഥാനവിയ്യ വിഭാഗത്തില്‍ 14 പോയന്റുമായി ഫാത്തിമ ഫർഹാന ടി.എ( കെ. എസ്. എ മഹ്ദിയ്യ കോളേജ്, എടത്തല),  ആലിയ വിഭാഗത്തില്‍  27 പോയിന്റുമായി ഫാത്തിമ ഷംല (ശീറാസ് റെസിഡൻഷൽ ക്യാമ്പസ്‌, ആലച്ചുള്ളി)  എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.  സംസ്ഥാനത്തെ നാല്‍പതിലധികം സ്റ്റഡി സെന്ററുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിനികളാണ് ഫെസ്റ്റില്‍ മാറ്റുരച്ചത് ഇന...
Other

26 കാരിയെ ഭർതൃ വീട്ടിൽ നിന്നും കാണാതായി

തിരൂർ : യുവതിയെ ഭർതൃ വീട്ടിൽ നിന്നും കാണാതായതായി പരാതി. പെരുന്തല്ലൂർ പനക്കപറമ്പിൽ ജിഷാദിൻ്റെ ഭാര്യ താണിക്കാട്ടിൽ ഷിഫാന ഷെറിൻ (26) ആണ് കാണാതായത്. 14 ന് രാത്രി 11.20 ന് ആണ് കാണാതായത്. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
Obituary

പാലമഠത്തിൽ എരണിപ്പുറത്ത് അഹമ്മദ് ഹാജി അന്തരിച്ചു

എആർ നഗർ: കുന്നുംപുറം ഗവ. ആശുപത്രിക്ക് മുൻവശം മലബാർ പ്ലൈവുഡ്സ് ആൻ്റ് ഗ്ലാസ് മാർട്ട് ഉടമ പാലമഠത്തിൽ എരണിപ്പുറത്ത് അഹമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: പാലമഠത്തിൽ കോഴിശ്ശേരി സൈനബ. മക്കൾ: ഹബീബ് റഹ്മാൻ, അൻവർ (അബുദാബി കെഎംസിസി വേങ്ങര മണ്ഡലം സെക്രട്ടറി), അബ്ദുൽ നാസർ, മുഹമ്മദ് അശ്റഫ്, ഷാഹിന , ഡോ. സൈഫുന്നിസ . മരുമക്കൾ: നൗഷാദ് കൊടിഞ്ഞി , ഡോ.അഹമ്മദ് മുക്താർ പുതു പറമ്പ്, റുക്സാന , ആയിഷാബി , നാദിയ ....
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനം മഞ്ചേരിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ( സി.യു.ടി.ഇ.സി. ) കരാറടിസ്ഥാനത്തിലുള്ള ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ - ഉറുദുവിലുള്ള ബിരുദാനന്തര ബിരുദം, എം.എഡ്. ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർക്ക് ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും. പി.ആർ. 51/2026  എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS - V - UG - 2023 പ്രവേശനം) വിവിധ ബി.വോക്. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴിൽ ജനുവരി 15 മുതൽ ഗ്രേസ് മാർക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജനുവരി 28. ഒറ്റത്തവണ...
Other

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

തേഞ്ഞിപ്പാലം : പാമ്പുകളെ സുരക്ഷിതമായും ശാസ്ത്രീയമായും പിടികൂടുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് വിഭാഗം. കേരള പോലീസ് അക്കാദമിയുമായി സഹകരിച്ചാണ് പഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍പ്പ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ പരിശീലനം നല്‍കിയത്. വിദഗ്ധ പരിശീലകരായ ഡോ. സന്ദീപ്ദാസ്, സി.ടി. ജോജു എന്നിവര്‍ നേതൃത്വം നല്‍കി. കോഴ്സ് കോ - ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവപ്രസാദ്, പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു....
Obituary

വെളിമുക്ക് പണിക്കോട്ടുംപടി തളിയിൽ ചിരുതക്കുട്ടി അന്തരിച്ചു

മൂന്നിയൂർ : വെളിമുക്ക് പണിക്കോട്ടുംപടി തളിയിൽ ചിരുതക്കുട്ടി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ നായടി. മക്കൾ: പരേതയായ പത്മിനി, രാമചന്ദ്രൻ, പ്രകാശൻ, ശാന്ത, പ്രേമ, സുരേന്ദ്രൻ, ഗംഗാധരൻ. മരുമക്കൾ: മോഹനൻ (ഒലിപ്രം), ഗംഗാധരൻ (കാക്കഞ്ചേരി), ബാബു ( ഇടിമുഴിക്കൽ), ബിന്ദു, ഷാനി, സജിനി,രേഷ്മ. സഞ്ചയനം ശനിയാഴ്ച.
Obituary

തിരൂരങ്ങാടി എരണിക്കൽ ആലി മുസ്ലിയാർ അന്തരിച്ചു

തിരുരങ്ങാടി : ഈസ്റ്റ് ബസാറിലെ പള്ളിപറമ്പ് മദ്രസക്ക് സമീപം താമസിക്കുന്ന എരണിക്കൽ ആലി മുസ്ലിയാർ (75) നിര്യാതനായി.ഭാര്യ സഫിയ നടക്കൽ. മക്കൾ : ഒസ്ക്കാർ റഷീദ്, മുജീബ് റഹ്മാൻ (ജിദ്ദ), മുനീർ (എഡ്ജസ് മെമ്പൈൽ, ചെമ്മാട് ), ജസീന, മുബഷിർ (അൽ ബിർറ് ട്രാവൽസ്, കരുവാൻ കല്ല് ), മരുമക്കൾ : പൊക്ളാശേരി മുസ്തഫ കൊടിഞ്ഞി (ബ്രൂണ), സെമീറ തെയ്യാല - പുൽ പറമ്പ്, സൈഫുന്നിസ- വെള്ളിമുക്ക്, മുഫീന - തോട്ടശേരിയാറജഫ്ന - വേങ്ങരകബറടക്കം 14.1.26 ബുധൻ രാവിലെ 9 മണിക്ക് തിരുരങ്ങാടി നടുവിലെ പള്ളിയിൽ....
Local news

ട്രോമാകെയർ കെയർ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു

മലപ്പുറം : ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും മലപ്പുറം ജില്ല ട്രോമാകെയർ യൂണിറ്റുമായി ചേർന്ന് നടപ്പാക്കുന്ന കെയർ പദ്ധതിയുടെ ഭാഗമായ കെയർ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 21 വർഷമായി മാതൃകാപരമായ പ്രവർത്തനം നടത്തുന്നവരാണ് കെയർ വോളണ്ടിയർമാർ, വിമാന അപകടം,കോവിഡ് മഹാമാരി എന്നീ ദുരന്തങ്ങൾ നേരിട്ടപ്പോൾ നിസ്വാർത്ഥമായ സേവനം ഇവർ കാഴ്ച വെച്ചു. അവശവിഭാഗങ്ങൾക്കിടയിൽ മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരാനും കെയർ പദ്ധതിക്ക്‌ സാധിച്ചതായും കളക്ടർ പറഞ്ഞു.ജില്ലയിലെ ക്ലേശകരമായ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവരും ഉപേക്ഷിക്കപ്പെട്ടവരുമായ ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരെ അടിയന്തര സാഹചര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനും പുനരധിവാസം ഉറപ്പുവരുത്തുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കെയർ പദ്ധതി. ...
Accident

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

തിരൂരങ്ങാടി: മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു. എ ആർ നഗർ കക്കാടംപുറം കെഎം സുഹൈർ ഷാബിയ ദമ്പതികളുടെ മകൻ ദഖ്‌വാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പാൽ കൊടുത്തു ഉറക്കിയതായിരുന്നു. രാവിലെ അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ മരിച്ചിരുന്നു. മയ്യിത്ത് ഇന്ന് ഊക്കത്ത് പള്ളി മസ്ജിദിൽ കബറടക്കും....
Obituary

കക്കാട് കരുമാട്ട് ഗോപിനാഥൻ നായർ അന്തരിച്ചു

തിരൂരങ്ങാടി : കക്കാട് ദേവകീയത്തിൽ പരേതനായ കുട്ടിരാമൻ നായരുടെ മകൻ കരുമാട്ട് ഗോപിനാഥൻ നായർ (70) അന്തരിച്ചു.സംസ്കാരം 13/01/2026 3 മണിയ്ക്ക് തറവാട്ട് ശ്മശാനത്തിൽ.ഭാര്യ:- കെ. സി. വിജയലക്ഷ്മി എന്നബേബിമക്കൾ:- സുജന, സോനമരുമക്കൾ: പ്രഭോദ് , വിഷ്ണു റാം സഹോദരങ്ങൾ: നാരായണൻ, രാധ ഭായ് , ശിവരാമൻ, പരേതരായ പത്മാവതി അമ്മ, രാധാകൃഷ്ണൻ, വിജയലക്ഷ്മി , ശിവരാമൻ, ചന്ദ്രമതി, പ്രേമനാഥൻ , ....
Education

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

മലപ്പുറം : ജില്ലയിലെ പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് )റോബോട്ടിക്സ് പരിശീലനം സംഘടിപ്പിക്കും. ജനുവരി 15നകം എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് ശില്പശാലകൾ പൂർത്തിയാക്കും. പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ്‌ ഐടി ക്ലബുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിശീലനം. രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് ...
Accident

ബൈക്കിന് പിന്നിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് 4 വയസുകാരൻ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത ആറുവരിപ്പാതയിൽ താഴെ ചേളാരിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് 4 വയസുകാരൻ മരിച്ചു. കടമ്പോട് പന്തല്ലൂർ മദാരി പനങ്കാവിൽ സഅദ് - ഹർഷിദ ദമ്പതികളുടെ മകൻ റിസിൽ ആദം (4) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് അപകടം. മമ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് സഅദ് , ഹർഷിദയും ബൈക്കിൽ കുട്ടിയുമായി പോകുമ്പോൾ കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് ഇന്ന് കടമ്പോട് ജുമാ മസ്ജിദിൽ ഖബറടക്കും....
Accident

പറമ്പിൽ പീടികയിൽ കാറും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു

പെരുവള്ളൂർ: പറമ്പിൽ പീടികയിൽ കാറും ബൈക്കും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. വേങ്ങര പാക്കടപ്പുറായി മാടൻ ചിന സ്വദേശി ചക്കിപ്പറമ്പൻ ഉസ്മാന്റെ മകൻ സി .പി. മുനീർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന നിസാർ എന്നയാൾക്ക് പരിക്കേറ്റു . ഇന്ന് വൈകുന്നേരം പടിക്കൽ കരുവാങ്കല്ല് റോഡിൽ പെരുവള്ളൂർ പറമ്പിൽ പീടിക HP പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും മുനീർ മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി. മരിച്ച മുനീർ കഴിഞ്ഞയാഴ്ചയാണ് ഗൾഫിൽ നിന്നും എത്തിയത്....
Accident

വേങ്ങര കുറ്റളൂരിൽ വാഹനാപകടം: ചെമ്മാട് സ്വദേശിനി യായ വിദ്യാർത്ഥിനി മരിച്ചു

വേങ്ങര : വേങ്ങര കുറ്റളൂരിൽവാഹന അപകടത്തിൽ ചെമ്മാട് സ്വദേശിനി യായ വിദ്യാർത്ഥിനി മരിച്ചു. ചെമ്മാട് കിസാൻ കേന്ദ്രം സ്വദേശി കൊടപ്പനക്കൽ യൂസുഫിൻ്റെ മകൾ ഫാത്തിമ ജുനൈന (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെമ്മാട് കുംഭംകടവ് സ്വദേശി പി.പി.ഹുസൈന് പരിക്കേറ്റു.ഇന്ന് വൈകുന്നേരം നാലരയോടെ എം എൽ എ റോഡിൽ പഞ്ചായത്ത് കിണറിന് സമീപത്താണ് അപകടം. വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും. സ്കൂട്ടർ പോസ്റ്റിലിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ പെൺകുട്ടിയുടെ ദേഹത്ത് കാർ കയറിയിറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തൽക്ഷണം മരിച്ചു. ചെമ്മാട് ഖിദ്മ വുമൺസ് അറബിക് കോളേജ് വിദ്യാർത്ഥിനിയാണ്. മാതാവ്, ജുബൈരിയ. സഹോദരങ്ങൾ: മുഹമ്മദ് ജബീൽ, ജന്നത്തുൽ ഫർസാന, മുഹമ്മദ് ജാസിം. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ കബറടക്കും....
Obituary

സൗദിയിൽ ഏറ്റവും പ്രായം കൂടിയ ആൾ മരിച്ചു

നാല്‍പതു തവണ ഹജ്ജ്‌ കര്‍മം നിര്‍വഹിച്ചു റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്നവകാശപ്പെടുന്ന നാസര്‍ ബിന്‍ റദാന്‍ ആലുറാശിദ് അല്‍വാദഇ റിയാദില്‍ അന്തരിച്ചു. 142 വയസ്സിലാണ് മരണം സംഭവിച്ചത്. അധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് രാജ്യം ഏകീകരിക്കുന്നതിന് സാക്ഷ്യം വഹിച്ചയാളാണ് നാസര്‍ അല്‍വാദഇ. അബ്ദുല്‍ അസീസ് രാജാവ്, സൗദ് രാജാവ്, ഫൈസല്‍ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് മുതല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ കാലഘട്ടം വരെയുള്ള രാജ്യത്തിന്റെ പ്രയാണത്തിനും ചരിത്രത്തിനും സാക്ഷ്യം വഹിച്ചു. ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്റാന്‍ അല്‍ജനൂബില്‍ ഹിജ്റ 1305 ലാണ് ജനനം. ജനിക്കുന്നതിനു മുമ്പു തന്നെ പിതാവ് മരണപ്പെട്ടിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സൗദിയിലെ വിവിധ പ്രദേശങ്ങളിലും യെമനിലും ജീവിതമാര്‍ഗം തേടി സഞ്ചരിച്ചു. മുഴുവന്‍...
Other

കോട്ടുമലയുടെ സമഗ്ര വികസനാവശ്യങ്ങളുമായി എസ്.വൈ.എസ്–സാന്ത്വനം ക്ലബ് നിവേദനം സമർപ്പിച്ചു

വേങ്ങര: കോട്ടുമല പ്രദേശത്തിന്റെ സുരക്ഷ, വികസനം, സാമൂഹിക പുരോഗതി എന്നിവ ലക്ഷ്യമിട്ട് കോട്ടുമല യൂണിറ്റ് എസ്.വൈ.എസ് കമ്മിറ്റിയും കോട്ടുമല സാന്ത്വനം ക്ലബ്ബും സംയുക്തമായി തയ്യാറാക്കിയ വിശദമായ നിവേദനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, കോട്ടുമല പ്രദേശം ഉൾക്കൊള്ളുന്ന ഊരകം ഗ്രാമപഞ്ചായത്തിലെ വാർഡ് 11, 12 വാർഡുകളുടെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പാണ്ടികടവത്ത് അബൂ താഹിർ നടത്തുന്ന ജനസമ്പർക്ക പരിപാടിയിൽ സമർപ്പിച്ചു. ഊരകം വെങ്കുളം എം.യു സ്കൂളിൽ നടന്ന ജനസമ്പർക്ക പരിപാടിയിലാണ് നിവേദനം കൈമാറിയത്. കോട്ടുമല ഗ്രാമം നേരിടുന്ന അടിസ്ഥാന സൗകര്യ കുറവ്, റോഡ് സുരക്ഷ, പൊതുജന സേവനങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണം, ഗതാഗത സൗകര്യം തുടങ്ങിയ വിഷയങ്ങൾ വിശദമായി ഉൾപ്പെടുത്തിയ സമഗ്ര നിവേദനമായിരുന്നു ഇത്. നിവേദനത്തിൽ പ്രധാനമായും കോട്ടുമല പാറക്കടവ് അപകട മേഖലയുടെ അടിയന്തിര നവീകരണ...
Other

കേന്ദ്ര ഹജ്ജ് ട്രെയ്നേഴ്സ് ട്രെയ്നിങിൽ മുഖ്യ പരിശീലകനായി ഹജ്ജ് കമ്മിറ്റി ചെയർമാൻ

കേന്ദ്ര ഹജ്ജ് കമ്മിറ്റി ട്രെയ്നേഴ്സ് ട്രെയ്നിങിൽ മുഖ്യ വിഷയ അവതരണം നടത്തി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ. മുംബൈ: രണ്ടു ദിവസം നീളുന്ന ഹജ്ജ് കമ്മിറ്റി ഓഫ് ഇൻഡ്യയുടെ ട്രെയ്നേഴ്സ് ട്രെയ്നിങ് പ്രോഗ്രാമിൽ മുഖ്യ വിഷയ അവതരണം നടത്തി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 850 ലേറെ പേരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സേവന സന്നദ്ധരായ ആയിരക്കണക്കിന് സേവന തൽപരരായവർ അപേക്ഷ നൽകുകയും കമ്പ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തവരെ പ്രത്യേക കൂടിക്കാഴ്ചയിലൂടെ 1:150 അനുപാതത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് രണ്ടുദിവസത്തെ മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലെ പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഹജ്ജ്, ഉംറ കർമങ്ങൾ, മദീന സന്ദർശനം ഉൾപ്പെടെ ഹജ്ജിൻ്റെ പ്രധാന കർമങ്ങളിലൂടെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ...
Accident

മൂന്നിയൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പേച്ചേരി വേലായുധൻ്റെ മകൻ സുനിൽ (38) ആണ് മരണപ്പെട്ടത്. . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി
Crime

കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ചു വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

പാലക്കാട് : പാലക്കാട് കഞ്ചിക്കോട് കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ടാനമ്മയെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കിടക്കയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് നൂര്‍ നാസര്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചെന്നാണ് പരാതി. ജനുവരി രണ്ടിനായിരുന്നു സംഭവം. കുട്ടി പോകുന്ന അങ്കണവാടിയിലെ അധ്യാപികയാണ് പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു....
Other

നന്നമ്പ്ര പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു

നന്നമ്പ്ര പഞ്ചായത്ത് നന്നമ്പ്ര പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു. അധ്യക്ഷരെ തിരഞ്ഞെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസിനും ബാക്കിയുള്ളവ മുസ്ലിം ലീഗിനുമാണ്. 24 അംഗങ്ങളിൽ യുഡിഎഫ് 18 അംഗങ്ങളും എൽഡിഎഫ് പിന്തുണയുള്ള സേവ് നന്നമ്പ്ര മുന്നണിക്ക് 4 അംഗങ്ങളും 2 ലീഗ് വിമതരും ആണുള്ളത്. കോൺഗ്രസിന് വനിത അംഗം ഇല്ലാത്തതിനെ തുടർന്നാണ് ലീഗിന് വൈസ് പ്രസിഡണ്ട് സ്ഥാനവും ലഭിച്ചത്. വൈസ് പ്രസിഡൻ്റിന് പകരമായാണ് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസിന് നൽകിയത്. ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സൗദ മരക്കാരുട്ടി. അംഗങ്ങൾ : സുഹറ ഇസ്മായിൽ, ഷമീമ ഹാജിയാർ വളപ്പിൽ, കെ.മൊയ്തീൻകുട്ടി, എ . സി. ഫൈസൽ, ഫൈസൽ കുഴിമണ്ണിൽ. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി. പി കെ എം ബാവ (ചെയർമാൻ),അംഗങ്ങൾ: എൻ പി റുബീന, എം എം ഫൈറൂസ, എം.പി.ചന്ദ്രൻ, സി പി സമീറ, ജാഫർ പനയത്തിൽ. ക്ഷേമകാര്യ സ്റ്റാൻ...
Accident

പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോമറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.

മഞ്ചേരി: പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോമറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. പുൽപ്പറ്റ കളത്തും പടി കുഴിക്കാടൻ നസീബയുടെ മകൻ മുഹമ്മദ് ഷാദിൽ (12) ആണ് മരിച്ചത്. പുല്ലൂർ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മഞ്ചേരി - അരീക്കോട് റോഡിൽ, കാവനൂർ ചെങ്ങര ചാലം മൂച്ചിക്കൽ ജിയോ പമ്പിന് സമീപത്ത് വെച്ചാണ് അപകടം. കാവനൂർ എളയൂർ മജ്മൽ ശരീയത്ത് കോളേജിൽ പഠിക്കുന്ന സഹോദരനെ കണ്ടു മടങ്ങുമ്പോൾ ആയിരുന്നു സംഭവം. അപകടത്തിൽ മാതാവ് നസീബ, ഓട്ടോ ഡ്രൈവർ ഷാഫി, എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിച്ചു....
Other

എ ആർ നഗറിൽ 21 കാരിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : എ ആർ നഗറിൽ യുവതിയെ കാണാനില്ലെന്ന് പരാതി. ചെണ്ടപ്പുറായ സ്വദേശി ആലുങ്ങൽ കുറുക്കൻ അഷറഫിൻ്റെ മകൾ ഫാത്തിമ ഷംനിഷ (21) യെ ആണ് കാണാതായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ന് വീട്ടിൽ നിന്നും പോയ ശേഷം കാണാതാകുകയായിരുന്നു. മാതാവ് പൊലീസിൽ പരാതി നൽകി.
Other

ദാറുൽ ഹുദാ സ്റ്റുഡന്റ്‌സ് യൂണിയൻ സമസ്ത നൂറാം വാർഷിക പ്രചാരണ ക്യാമ്പയിൻ സമാപിച്ചു

തുറാഥ്' സമസ്ത ക്യാമ്പ യിന്‍ സമാപിച്ചു തിരൂരങ്ങാടി (ഹിദായ നഗര്‍): സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു) ഡിസംബര്‍ ഏഴ് മുതല്‍ ഒരു മാസത്തോളം സംഘടിപ്പിച്ച 'തുറാഥ്' ക്യാമ്പയിന്‍ സമാപിച്ചു. വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. റഫീഖ് സകരിയ്യ ഫൈസി മുഖ്യപ്രഭാഷണം നടത്തി.പാരമ്പര്യവഴിയെ ശതാബ്ദിക്കാലം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിനിന്റെ ഭാഗമായി ദാറുല്‍ഹുദായുടെ സഹസ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു.   കെ.എം സൈദലവി ഹാജി പുലിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി,  കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, പി. അബ്ദുശ്ശക്കൂര്‍ ഹുദവി, അബ്ദുല്‍ വഹാബ് ഹുദവി, ശുഐബ് ...
Obituary

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അദ്ധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നല്‍കിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തില്‍ നടക്കും. പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതില്‍ മാധവ് ഗാഡ്ഗില്‍ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളില്‍ നിർണായക സ്വാധീനം ചെലുത്തി. അവഗണിക്കുന്ന വിഷയങ്ങള്‍ ഉയർത്തിക്കൊണ്ടുവരികയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ഗാഡ്ഗിലിൻ്റെ നിലപാടുകള്‍ എത്രത്തോളം ശരിയാ...
Crime

വീട് പൂട്ടി പുതിയങ്ങാടി നേർച്ചയ്ക്ക് പോയി, വീട്ടിൽ നിന്ന് സ്വർണം കവർന്നു

വീട്ടുകാർ നേർക്ക് പോയ സമയത്ത് മോഷണം തിരൂർ: ബി പി അങ്ങാടി കാരയിൽ നമ്പം കുന്നത്ത് ഉസ്മാൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഉസ്മാൻ്റെ ഭാര്യ സാഹിറയും കുടുംബവും വീട് പൂട്ടി 5 മണിക്ക് നേർച്ചയ്ക്കായി പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് മോഷണം നടത്തിയ വിവരം അറിഞ്ഞത്. താക്കോൽ ഉപയോഗിച്ച് തുറന്ന് അകത്ത് കടന്ന് അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന് ഏഴേമുക്കാൽ പവൻ സ്വർണം, എ ടി എം കാർഡ്, പഴയ റെഡ്മി ഫോൺ, ഡ്രസ് എന്നിവയും കവർന്നതായി സാഹിറ പൊലീസിൽ പരാതി നൽകി. ഏകദേശം 7.38 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....
Accident

മദീനയിലെ വാഹനാപകടം, ഒരു കുട്ടി കൂടി മരിച്ചു; ഇതോടെ മരണം അഞ്ചായി

മദീന: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരണം അഞ്ചായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മരിച്ച ജലീലിൻ്റെ മകൾ ഹാദിയ ഫാത്തിമ (9) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നാണ് മരിച്ചത്. അപകടത്തിൽ കുടുംബത്തിലെ നാലുപേർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. മലപ്പുറം വെള്ളില യു കെ പടി സ്വദേശിയും ഇപ്പൊൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. അബ്ദുൽ ജലീലിന്റെ മറ്റു മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും, നൂറ (7) എന്നിവർ സൗദി ജർമൻ ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ച 4 പേരുടെയും മയ്യിത്ത് ഇന്ന് പുലർച്ചെ മദീനയിൽ കബറടക്കിയിരുന്നു. അതിന് ശേഷമാണ് ചികിത്സയിൽ കഴിഞ്ഞിര...
Other

മലപ്പുറം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി കെ. ദേവകി ചുമതലയേറ്റു

മലപ്പുറത്ത് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) കെ. ദേവകി ചുമതലയേറ്റു. വയനാട് എ.ഡി.എം ആയിരുന്നു. വയനാട് സ്പെഷ്യൽ എൽ.എ ഡപ്യൂട്ടി കളക്ടർ, മലപ്പുറം കളക്ടറേറ്റിൽ ഹുസൂർ ശിരസ്തദാർ, കൊണ്ടോട്ടി, ഏറനാട്, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ തഹസില്‍ദാര്‍ എന്നീ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കുളക്കാട് സ്വദേശിയായ കെ. ദേവകി പെരിന്തല്‍മണ്ണയിലാണ് താമസം....
Other

അപകടത്തിൽ മരിച്ച യാചകന്റെ സഞ്ചിയിൽ നിന്നും ലഭിച്ചത് നാലര ലക്ഷം രൂപ

ആലപ്പുഴ : വാഹനാപകടത്തിൽ മരിച്ച യാചകന്റെ സഞ്ചിയില്‍ നിന്നും ലഭിച്ചത്‌ 4,52,207 രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാള്‍ തിങ്കളാഴ്‌ച സന്ധ്യയോടെയാണ്‌ അപകടത്തില്‍പ്പെട്ടത്‌. സ്‌കൂട്ടര്‍ ഇടിച്ചു താഴെ വീണ ഇയാളെ നാട്ടുകാര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. അനില്‍ കിഷോര്‍ തൈപറമ്ബില്‍ കായംകുളം എന്നാണ്‌ ഇയാള്‍ ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിലാസം. തലയ്‌ക്കു പരുക്കുള്ളതിനാല്‍ വിദഗ്‌ധ ചികിത്സ നല്‍കണമെന്ന്‌ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയിരുന്നു. ഇന്നലെ രാവിലെയാണ്‌ ടൗണില്‍ തന്നെയുള്ള കടത്തിണ്ണയില്‍ ഇയാള്‍ മരിച്ചു കിടക്കുന്നത്‌ കണ്ടത്‌. നൂറനാട്‌ പോലീസ്‌ എത്തി മൃതദേഹംആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഇയാളുടെ സഞ്ചികള്‍ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുവരികയും ചെയ്‌തു. സഞ്ചികള്‍ പരിശോധിക്കുമ്ബോളാണ്‌ നോട...
error: Content is protected !!