Thursday, October 22

Blog

ഇടിമൂഴിക്കലിൽ ലോറി കാറിലിടിച്ച് കൂമണ്ണ സ്വദേശികളായ രണ്ട് പേർ മരിച്ചു
Other

ഇടിമൂഴിക്കലിൽ ലോറി കാറിലിടിച്ച് കൂമണ്ണ സ്വദേശികളായ രണ്ട് പേർ മരിച്ചു

രാമനാട്ടുകര : കാറിൽ ലോറിയിടിച്ച് കൂമണ്ണ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കൂമണ്ണ- പൂവത്തൻമാട് കഴുങ്ങുംതോട്ടത്തിൽ ജംഷീറും കോട്ടീരി ഹാരിസുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നിന് രാമനാട്ടുകര നിസരി ജങ്ഷനു സമീപം ഇടിമൂഴിക്കൽ വെച്ചാണ് അപകടം. മലപ്പുറം ജില്ലാ അതിർത്തിയിൽ വെച്ചാണ് അപകടം. ദിശതെറ്റിച്ച് ഓവർട്ടേക്കിങ് ട്രാക്കിലൂടെ എത്തിയ കല്ലുകയറ്റിയ ലോറി ഇവർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്നുപേർ പരുക്കേറ്റ് ചിത്സയിലാണ്. കോഴിക്കോട് ബീച്ചിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നാട്ടിലെ സുഹൃത്തുക്കളായ അഞ്ചുപേരും. ദേശീയപാതയിലെ അനാസ്ഥയുടെ കണ്ണുനിറയ്ക്കുന്ന സംഭമാണിത്. യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗവും ജീവകാരുണ്യ പ്രവർത്തകനും ആണ് ജംഷീർ. തേഞ്ഞിപ്പാലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു....
നാലര വയസുകാരിയോട് ലൈംഗിക അതിക്രമം; കൊടിഞ്ഞിയിൽ 48 കാരൻ അറസ്റ്റിൽ
Crime

നാലര വയസുകാരിയോട് ലൈംഗിക അതിക്രമം; കൊടിഞ്ഞിയിൽ 48 കാരൻ അറസ്റ്റിൽ

തിരൂരങ്ങാടി: നാലര വയസുകാരിയോട് ലൈംഗികസിവിൽ അതിക്രമം കാണിച്ച 48 കാരനെ പോലീസ് പിടികൂടി. കൊടിഞ്ഞിയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയാണ് പിടിയിലായത്. അടുത്ത് താമസിക്കുന്ന കുടുംബത്തിലെ നാലര വയസുകാരിയോട് ആണ് ഇയാൾ ലൈംഗിക അതിക്രമം കാണിച്ചത്. കുട്ടി പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ അറിയുകയായിരുന്നു. തുടർന്ന് പൊലീസിനെ ഗവ അറിയിക്കുകയായിരുന്നു. എസ് ഐ യുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടി. പോക്‌സോ കേസിൽ അറസ്റ്റിയായ ഇയാളെ കോടതി റിമാൻഡ് ചെയ്തു....
ഭിന്നശേഷി കുട്ടികള്‍ക്ക്  ‘അന്‍പ് വീട്’ പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്
Other

ഭിന്നശേഷി കുട്ടികള്‍ക്ക് ‘അന്‍പ് വീട്’ പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്

മലപ്പുറം: ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ആശ്വാസമായി സാമൂഹ്യനീതി വകുപ്പിന്റെ 'അന്‍പ് വീട്' പദ്ധതി. ആശുപത്രിവാസം, അടിയന്തര യാത്ര, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഭിന്നശേഷി കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കാനും താത്ക്കാലിക പരിചരണവും താമസവും ഉറപ്പാക്കാനുമാണ് പദ്ധതി. ഭിന്നശേഷി കുട്ടികളെ സ്‌നേഹത്തോടെയും കരുതലോടെയും താത്ക്കാലികമായി പരിചരിക്കാന്‍ താത്പര്യമുള്ള കുടുംബങ്ങളെയും ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സ്ഥാപനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് സാമ്പത്തിക സഹായവും നല്‍കും. കുട്ടികളുടെ സുരക്ഷ, ദൈനംദിന പരിചരണം, ആരോഗ്യപരിപാലനം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം മാന്യവും സൗഹൃദപരവുമായ അന്തരീക്ഷവും ഒരുക്കും. ഒരു ദിവസം മുതല്‍ ഏഴു ദിവസം വരെ കുട്ടികളെ 'അന്‍...
വേങ്ങര ചേറ്റിപ്പുറമാട് പിലാക്കൽ ഷറഫുദ്ദീൻ അന്തരിച്ചു
Obituary

വേങ്ങര ചേറ്റിപ്പുറമാട് പിലാക്കൽ ഷറഫുദ്ദീൻ അന്തരിച്ചു

വേങ്ങര : ചേറ്റിപ്പുറമാട് കുതിരച്ചിറക്ക് സമീപം പിലാക്കൽ ഷറഫുദ്ദീൻ 49ഡി എ പി എൽ പഞ്ചായത്ത് ഭാരവാഹിയാണ്. പിതാവ് പരേതനായ അസൈൻ മാതാവ് നഫീസഭാര്യ ബുഷ്‌റമക്കൾ സലീൽ സഫീൽ ,നസ്‌ല . മരുമകൾ മുഫീദ. ഖബറടക്കം ഇന്ന് രാത്രി 9:30 കച്ചേരിപ്പടി തുമരത്തി പള്ളിയിൽ .
വടക്കെമമ്പുറത്ത് തെരുവ് നായയുടെ ആക്രമണം; ഉമ്മാക്കും കുട്ടികൾക്കും കടിയേറ്റു
Local news

വടക്കെമമ്പുറത്ത് തെരുവ് നായയുടെ ആക്രമണം; ഉമ്മാക്കും കുട്ടികൾക്കും കടിയേറ്റു

തെരുവ് നായ ശല്യം രൂക്ഷം വടക്കെമമ്പുറത്ത് മൂന്നു പേർക്ക് കുട്ടികൾക്കും ഉമ്മയ്ക്കും കടിയേറ്റു. തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ വാർഡ് ഒന്ന് രണ്ട് പ്രദേശമായ വടക്കെമമ്പുറത്ത് തെരുവ് നായ ശല്യം വീണ്ടും രൂക്ഷമാകുന്നു. ഇന്ന് രണ്ടു കുട്ടിയെയും ഉമ്മയെയും തെരുവ് നായ കടിച്ചതായി നാട്ടുകാർ അറിയിച്ചു.സമയം രാത്രി 8:30ന്വീട്ടിലെ സ്റ്റെപ്പിൽ വരെ കയറി എത്തിയ നായയാണ് ഇരുവരെയും കടിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്. ഇതിനുമുമ്പും ഈ പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായി ഒരു കുട്ടിയുടെ ചെവി കടിച്ചു പറിക്കുകയടക്കം ചെയ്തിട്ടുണ്ട്.പ്രത്യേകിച്ച് മദ്രസയിലേക്കും സ്കൂളിലേക്കും പോകുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. കുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.തെരുവ് നായ വിഷയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ...
നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞ് കയറി എട്ട് പേർക്ക് ദാരുണാന്ത്യം.
Accident

നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞ് കയറി എട്ട് പേർക്ക് ദാരുണാന്ത്യം.

തൃശ്ശൂർ ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. കാർ ദേശീയ പാതയിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് അപകടം.ഇന്നലെ അർധരാത്രി 12ഓടെയാണ് സംഭവം. ഏഴ് പേർ അപകട സ്ഥലത്ത് വച്ച് മരിച്ചു. ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.മധുരെ രജിസ്ട്രേഷൻ സെവൻ സീറ്റർ കാറാണ് ഇടിച്ചത്. ഡിണ്ടിഗലിലെ പി എസ് എൻ എ എൻജിനീയറിങ് കോളേജ് വിദ്യാർഥിയുടെ ഐഡി കാർഡ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.മരിച്ച എട്ടുപേരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശ്വ (സേലം), സൂര്യ (ഡിണ്ടിഗൽ), സന്തോഷ് (മധുര), പ്രസന്ന (മധുര) യുവ സഞ്ജിത് (ഡിണ്ടിഗൽ) എന്നിവരാണ് മരിച്ചത്.ഗുരുവായൂർ ഭാഗത്ത് നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേദിശയിൽ, പാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തി ഇട്ടിരിക്കുകയായിരുന്നു ലോറി. നാ...
കാർ ഡിവൈഡറിൽ ഇടിച്ച് പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു
Accident

കാർ ഡിവൈഡറിൽ ഇടിച്ച് പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

തിരൂരങ്ങാടി : കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് പരിക്കേറ്റു ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. കൊടിഞ്ഞി കാളന്തിരുത്തി കൊല്ലംതൊടി തൻവീർ സഫ്ന ഷെറിൻ ദമ്പതികളുടെ മകൾ സൂന നഹർ ആണ് മരിച്ചത്. കഴിഞ്ഞ 31ന് വൈകിട്ട് നാലിന് ദേശീയപാതയിലെ വെളിമുക്കിലായിരുന്നു അപകടം. സഫ്ന ഷെറിന്റെ മാതാപിതാക്കളും ബന്ധുക്കളും പടിക്കലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. വല്വെല്യുമ്മയുടെ കൂടെ പോകാൻ കുട്ടി നിർബന്ധം പിടിച്ചപ്പോൾ കുട്ടിയെ കൂടെ കയറ്റിയതായിരുന്നു. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് കാർ വെളിമുക്കിൽ വെച്ച് നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് അപകടത്തിൽ ഗുരുതര പരിക്കേറ്റ സൂന കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയോടെ മരിച്ചു. ഖബറടക്കം ശനിയാഴ്ച കാളന്തിരുത്തി പള്ളിയിൽ നടക്കും....
അപകട ഭീഷണിയുള്ള ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാവേലി സ്ഥാപിക്കണം
Local news, Other

അപകട ഭീഷണിയുള്ള ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാവേലി സ്ഥാപിക്കണം

വേങ്ങര: വേങ്ങര കെഎസ്ഇബി ഇലക്ട്രിക്കൽ ഡിവിഷനു കീഴിൽ അപകടസാധ്യത സൃഷ്ടിക്കുന്ന നിലയിൽ പ്രവർത്തിക്കുന്ന മൂന്ന് ട്രാൻസ്ഫോർമറുകൾക്ക് അടിയന്തരമായി സുരക്ഷാവേലി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. മലപ്പുറം ജില്ലാ വാഹന അപകട നിവാരണ സമിതി (MAPS) ജില്ലാ ജനറൽ സെക്രട്ടറിയും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, പി.പി. സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം. സുഭജയ്ക്ക് പരാതി നൽകിയത്.റോഡിനോടും ജനവാസ കേന്ദ്രങ്ങളോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് വാഹനാപകടങ്ങൾക്കും വൈദ്യുതാപകടങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. ട്രാൻസ്ഫോർമറുകളിലെ വൈദ്യുത ഉപകരണങ്ങളും കണക്ഷനുകളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സമീപിക്കാവുന്ന രീതിയിലുള്ളത്, സ്കൂൾ കുട്ടികൾ അടക്കം നടന്നു പ...
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ ഒളിച്ചോടി തിരിച്ചെത്തിയപ്പോള്‍ സ്വീകരിച്ചില്ല; കമ്പിപ്പാരകൊണ്ട് വീട് തകര്‍ത്ത് ഭാര്യ
Crime

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ ഒളിച്ചോടി തിരിച്ചെത്തിയപ്പോള്‍ സ്വീകരിച്ചില്ല; കമ്പിപ്പാരകൊണ്ട് വീട് തകര്‍ത്ത് ഭാര്യ

രുവനന്തപുരം: ശ്രീകാര്യത്ത് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം പോയി തിരിച്ചെത്തിയപ്പോള്‍ വീണ്ടും സ്വീകരിക്കാത്തതിന് ഭാര്യ വീട്ടില്‍ ആക്രമണം അഴിച്ചുവിട്ടതായി പരാതി.ഭർത്താവ് വീണ്ടും സ്വീകരിക്കാത്തതിന്റെ പേരില്‍ യുവതി വീട്ടില്‍ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് പരാതിയില്‍ ആരോപിക്കുന്നത്. പൗണ്ട്കടവ് കോരളംകുഴി മണ്ണാംവിളാകം വീട്ടില്‍ മധുവിനും മക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.ഇവർ കമ്പിപ്പാര ഉപയോഗിച്ച്‌ വീടിന്റെ വാതിലും ജനലുകളും തല്ലിത്തകർക്കുകയും അതിക്രമം കാണിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഗസ്റ്റ് 14ന് ആണ് സംഭവം. രാവിലെ 11 മണിയോടെയാണ് യുവതി വീട്ടില്‍ അതിക്രമം അഴിച്ചുവിട്ടത്. ഭർത്താവായ മധുവിനെയും മക്കളെയും ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയതായിരുന്നു ഭാര്യ. പിന്നീട് മധുവിന്റെ വീട്ടില്‍ താമസിക്കാനായി അനുവാദവും ചോദിച്ചിരുന്...
മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു
Obituary

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു

തിരുവനന്തപുരം: മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. തലസ്ഥാന നഗരിയിലെ മുസ്ലിം ലീഗ് മുഖമായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. എം.എസ്.എഫിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹംതെക്കൻ കേരളത്തിൽ മുസ്‌ലിം ലീഗ് പാർട്ടിയുടെ പ്രമുഖ നേതാവായി വളർന്നു. പ്രഭാഷകൻ, തൊഴിലാളി സംഘടനാ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയനായ നേതാവാണ് വിട പറഞ്ഞത്. വിവിധ മുസ്ലിം കൂട്ടായ്മകളുടെയും ഭാരവാഹിയും സംഘാടകന...
സിലബസിനപ്പുറത്തെ ലോകത്തേക്ക് വിദ്യാർത്ഥികൾ സഞ്ചരിക്കണം: സാദിഖലി ശിഹാബ് തങ്ങൾ
Politics

സിലബസിനപ്പുറത്തെ ലോകത്തേക്ക് വിദ്യാർത്ഥികൾ സഞ്ചരിക്കണം: സാദിഖലി ശിഹാബ് തങ്ങൾ

തേഞ്ഞിപ്പാലം: വിദ്യാർത്ഥികൾ കേവലം സിലബസ് പഠനങ്ങളിൽ മാത്രം ഒതുങ്ങാതെ അതിനപ്പുറമുള്ള ലോകത്തേക്ക് സഞ്ചരിക്കാൻ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ക്യാമ്പസ് ഓറ' ക്യാമ്പസ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസ് തലത്തിൽ വിദ്യാർത്ഥി നേതൃത്വത്തെ കൂടുതൽ കാര്യക്ഷമമാക്കുകയും സാമൂഹിക ഇടപെടലുകളിലും വിദ്യാഭ്യാസ മേഖലയിലും വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ക്യാമ്പസ് ഓറ’ സംഘടിപ്പിച്ചത്. വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകളും സംവാദങ്ങളും നടന്നു. സുലൈമാൻ മേൽപ്പത്തൂർ,യൂത്ത് ലീഗ്...
നന്നമ്പ്രയിൽ തെരുവ് നായകൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി
Local news

നന്നമ്പ്രയിൽ തെരുവ് നായകൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

നന്നമ്പ്ര : 2026-27 പഞ്ചായത്ത്‌ വാര്‍ഷിക വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തെരവുനായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്കു തുടക്കമായി, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പച്ചായി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ വാക്സിനേഷന്‍ കിറ്റ്‌ ലൈവ്സ്റ്റോക്ക്‌ ഇന്‍സ്പെക്ടര്‍മാരായ മനോജ്‌ എം, പ്രവീണ്‍ എസ് എന്നിവര്‍ക്കു കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് സൗദ മരക്കാരുട്ടി അദ്ധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ ഹോട്ട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ചു തെരുവുനായകള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതായിരിക്കും. ചടങ്ങില്‍ ഭരണസമിതിയംഗങ്ങളായ ജാഫർ പനയത്തിൽ, മൊയ്‌ദീൻ കുട്ടി കൊടിഞ്ഞിയത്, ഫൈസൽ കുഴിമണ്ണിൽ, ചന്ദ്രൻ മേലെപ്പുറത്ത്,റഷീദ് മറ്റത്ത് , സെക്രട്ടറി പ്രേമരാജന്‍ ഒ.കെ., വെറ്ററിനറി സര്‍ജ്ജന്‍ ഡോ: അഖില്‍ പ്രസാദ്‌ എന്നിവർ പങ്കെടുത്തു....
മോഷ്ടിച്ച ബൈക്കുമായി പോകുമ്പോൾ തെരുവ്നായയെ ഇടിച്ചു മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു
Accident

മോഷ്ടിച്ച ബൈക്കുമായി പോകുമ്പോൾ തെരുവ്നായയെ ഇടിച്ചു മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ : മോഷ്ടിച്ച ബൈക്കുമായി അമിതവേഗതയില്‍ സഞ്ചരിച്ച മൂന്നംഗ സംഘം തെരുവുനായയിലും മറ്റൊരു ബൈക്കിലുമിടിച്ച്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.ഒപ്പമുണ്ടായിരുന്നയാളുടെ നില അതീവ ഗുരുതരം.മണ്ണഞ്ചേരി സബീല്‍ മന്‍സില്‍ നരിയില്‍ മുഹമ്മദ്‌ സബീല്‍ (18), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടില്‍ റിന്‍ഷാദ്‌ റഷീദ്‌ (20) എന്നിവരാണ്‌ മരിച്ചത്‌. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത്‌ ഷാനവാസിന്റെ മകന്‍ ഷിജാസ്‌ (19) ആണ്‌ ഗുരുതരാവസ്‌ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നത്‌.ആലപ്പുഴ - തണ്ണീർമുക്കം റോഡില്‍ കൈചൂണ്ടി ജംഗ്ഷന് സമീപം വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ ഗോള്‍ഡൻ ചിപ്‌സ് കടയ്ക്ക് മുന്നിലായിരുന്നു അപകടം. ഇന്നലെ പുലര്‍ച്ചെ 3.20 നായിരുന്നു അപകടം. മോഷ്‌ടിച്ച ബൈക്കില്‍ ഹെല്‍മറ്റ്‌ ഇല്ലാതെ യാത്ര ചെയ്‌തവരാണ്‌ മരിച്ചത്‌. മൂവര്‍ സംഘം മണ്ണഞ്ചേരിയില്‍നിന്ന...
സംസ്ഥാന കായിക ജേതാക്കൾക്ക് ജില്ലാ പഞ്ചായത്തിൻ്റെ ആദരം
Sports

സംസ്ഥാന കായിക ജേതാക്കൾക്ക് ജില്ലാ പഞ്ചായത്തിൻ്റെ ആദരം

വിവിധ ചാംപ്യൻഷിപ്പുകളിൽ മലപ്പുറം ജില്ലക്കായി നേട്ടംകൊയ്ത കായിക താരങ്ങളെ മലപ്പുറം ജില്ലാ പഞ്ചായത്ത് അനുമോദിച്ചു. സുബ്രതോ കപ്പ് ഫുട്ബോളിൽ ആൺകുട്ടികളുടെ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലും, പെൺകുട്ടികളുടെ ജൂനിയർ വിഭാഗം മത്സരത്തിലും സംസ്ഥാനത്ത് കിരീടം നേടാൻ മലപ്പുറത്തിനായി. എം.ഐ സി അത്താണിക്കൽ സ്‌കൂളിലെ ടീമാണ് ആൺകുട്ടികളുടെ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ജില്ലക്കായി കിരീടം നേടിയത്. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം മത്സരത്തിൽ നിലമ്പൂർ മാനവേദൻ ഗവ.ഹയർസെക്കൻഡറി സ്കൂളാണ് ജേതാക്കളായത്. 51-ാം സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിലും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരത്തിൽ ജില്ല ജേതാക്കളായി. വിവിധ സ്കൂളുകളിലെ താരങ്ങളാണ് ജില്ലക്കായി കളത്തിലിറങ്ങിയത്. സംസ്ഥാന ജെ.എൻ ഹോക്കി ചാംപ്യൻഷിപ്പിൽ ജില്ല മൂന്നാം സ്ഥാനം നേടി. മങ്കട പാങ്ങ് ജി.എച്ച്എസ്.എസ് സ്‌കൂളാണ് നേട്ടംകൊയ്തത്. താരങ്ങൾക്ക് ഉപഹാരം കൈമാറി. ജില്ലാ പഞ്ച...
കാലിക്കറ്റ് സർവകലാശാലയിലെ പേപ്പർലെസ് സംരംഭം: രണ്ടാംഘട്ട ഡിജിറ്റൈസേഷന് തുടക്കമായി
university

കാലിക്കറ്റ് സർവകലാശാലയിലെ പേപ്പർലെസ് സംരംഭം: രണ്ടാംഘട്ട ഡിജിറ്റൈസേഷന് തുടക്കമായി

കാലിക്കറ്റ് സർവകലാശാല പ്രവർത്തനങ്ങൾ പേപ്പർലെസ് ആക്കുന്നതിൻ്റെ രണ്ടാംഘട്ട ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം പ്രോ  വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ് നിർവഹിച്ചു. പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാർ, പരീക്ഷാ ഭവനിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാംഘട്ടത്തിന്റെ പ്രാഥമിക പ്രവർത്തനമായി പരീക്ഷാഭവനിൽ സൂക്ഷിച്ചിട്ടുള്ള ടാബുലേഷൻ രജിസ്റ്ററുകളും അനുബന്ധ രേഖകളും ഡിജിറ്റൈസ് ചെയ്യാനാണ് പദ്ധതി. വർഷങ്ങളായി സർവകലാശാലയുടെ പരീക്ഷാ രേഖകളായി സൂക്ഷിച്ചുവരുന്ന ടാബുലേഷൻ രജിസ്റ്ററുകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിലൂടെ രേഖകളുടെ സംരക്ഷണം, വേഗത്തിലുള്ള വിവരശേഖരണം, ആവശ്യമായ രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കൽ എന്നിവ സാധ്യമാകും. കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.ടി.ഐ. ലിമിറ്റഡിനാണ് (പാലക്കാട്) ഡിജിറ്റൈസേഷൻ പദ്ധതിയുടെ നിർവഹണ ചുമതല. സർവകലാശാലയുടെ വിവിധ രേഖകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിലൂടെ പേപ്...
മഞ്ചേരിയില്‍ പുതിയ എന്‍.ഡി.പി.എസ് കോടതി അനുവദിച്ചു
Malappuram

മഞ്ചേരിയില്‍ പുതിയ എന്‍.ഡി.പി.എസ് കോടതി അനുവദിച്ചു

മഞ്ചേരി മണ്ഡലത്തിനും മലപ്പുറം ജില്ലയ്ക്കും നേട്ടമായി മഞ്ചേരി കോടതി സമുച്ചയത്തില്‍ പുതിയ എന്‍.ഡി.പി.എസ് (ലഹരിമരുന്ന് കേസുകള്‍ക്കുള്ള പ്രത്യേക) കോടതി അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജുഡീഷ്യല്‍ ജില്ലകളില്‍ എന്‍.ഡി.പി.എസ് കോടതികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം അഡ്വ.എം. റഹ്‌മത്തുള്ള എം.എല്‍.എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നല്‍കിയ നിവദേനത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരി ജില്ല കോടതി സമുച്ചയത്തില്‍ ലഹരികേസുകള്‍ മാത്രം പരിഗണിക്കുന്നതിനുള്ള കോടതി അനുവദിച്ചത്.ജില്ലയില്‍ നാര്‍ക്കോട്ടിക് കേസിന്റെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കും കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും പ്രത്യേക എന്‍.ഡി.പി.എസ് കോടതി ആവശ്യമായിരുന്നു. പുതിയ കോടതി സ്ഥാപിക്കുന്നതോ...
ആനങ്ങാടി ജംഗ്ഷനിലെ അശാസ്ത്രീയ സൈഡ് ഐറിഷ്;  പരാതിക്ക് പരിഹാരമായി
Other

ആനങ്ങാടി ജംഗ്ഷനിലെ അശാസ്ത്രീയ സൈഡ് ഐറിഷ്; പരാതിക്ക് പരിഹാരമായി

വള്ളിക്കുന്ന്: ആനങ്ങാടി ജംഗ്ഷനിൽ റോഡിന്റെ വശത്ത് അശാസ്ത്രീയമായി നിർമ്മിച്ച സൈഡ് ഐറിഷ് മൂലം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഉണ്ടായിരുന്ന അപകടഭീഷണിക്ക് പരിഹാരമായി പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചു. മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വകുപ്പ് നടപടി സ്വീകരിച്ചത്.ജംഗ്ഷനിലെ വാഹന ഗതാഗതത്തിന് തടസ്സവും അപകടസാധ്യതയും സൃഷ്ടിക്കുന്ന രീതിയിലാണ് സൈഡ് ഐറിഷ് നിർമ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് MAPS പരാതി നൽകിയത്. റോഡിന്റെ വീതി, വാഹനങ്ങളുടെ സഞ്ചാരപാത, ജംഗ്ഷനിലെ ഗതാഗതത്തിരക്ക് എന്നിവ പരിഗണിക്കാതെയുള്ള നിർമ്മാണം അപകടങ്ങൾക്ക് കാരണമാകുമെന്നായിരുന്നു പരാതി.പ്രത്യേകിച്ച് മറ്റു വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനിടെ വാഹനങ്ങൾ റോഡിന്റെ വശത്തേക്ക് നീങ്ങുമ്പോൾ അപകടസാധ്യത വർധിക്കുന്ന സാഹചര്യവും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാത്രികാലങ്ങളിലും മഴക്കാല...
ഉച്ച ഭക്ഷണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
Crime

ഉച്ച ഭക്ഷണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

വണ്ടൂർ: പാറശ്ശേരിയിൽ ഭാര്യയും ഭർത്താവും തമ്മിൽ വാക്ക് തർക്കമുണ്ടായി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കുന്നുമ്മൽഫസീല (38) ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പറയുന്നു. നെഞ്ചിനു താഴെയാണ് കുത്തേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി. റഷീദ് സ്ഥിരമായി മദ്യപിച്ചു വഴക്കുണ്ടാക്കാറുള്ളതായി പറയുന്നു. മദ്യപിച്ചെത്തിയാണു കൊല നടത്തിയതെന്നും സംശയിക്കുന്നുണ്ട്....
കണ്ണമംഗലത്ത് തൂഫാൻ ജാഗ്രത സമിതി രൂപീകരിച്ചു
Other

കണ്ണമംഗലത്ത് തൂഫാൻ ജാഗ്രത സമിതി രൂപീകരിച്ചു

കണ്ണമംഗലം: സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ PK അസ് ലു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് KV ഹുസൈൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, നൗഷാദ് ചേറുർ ,ഷമീർ പുള്ളാട്ട്,നൗഷാദ് അമ്പലവൻ, TK റഷീദ്, AP സൈതു, മങ്ങാട്ടിൽ ലത്തീഫ്, TK കുഞാലസ്സൻ, A ഉണ്ണികൃഷ്ണൻ, PP മോനിഷ, VT രഹിയാനത്ത്,മുജീബ് PP, U സകീന, A ഉമ്മുസൽമത്,K സുബൈദ,പൂക്കുത്തു മുജീബ്,PK സിദ്ധീഖ്, അരീകൻ കുഞ്ഞുട്ടി,UP അബ്ദു,ആവയിൽ അസീസ് ഹാജി, ബാബു ചേറൂർ,പനക്കൻ സമദ്,എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി R.വിവേക് രാജ്,സ്വാഗതവും മൻസൂർ കൊമ്പത്തിയിൽ നന്ദിയും പറഞ്ഞു....
8 മാസം പ്രായമായ കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി
Crime

8 മാസം പ്രായമായ കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: 8 മാസം പ്രായമായ കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്. പിതാവിൻ്റെ ശരീരത്തിൽ നിന്നും സ്വർണം പിടികൂടി. കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി. കുഞ്ഞിനെ ധരിപ്പിച്ച ഡയപ്പറിൽ ഒളിപ്പിച്ചു പിതാവിൻ്റെ ശരീരത്തിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്. ഇന്നലെ റാസൽ ഖൈമയിൽ നിന്നു കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണു സ്വർണം കണ്ടെടുത്തത്.മിശ്രിതരൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കുഞ്ഞിനെ ഡയപ്പർ ധരിപ്പിച്ചിരുന്നു. ഈ ഡയപ്പറിനുള്ളിൽ ആയിരുന്നു സ്വർണ മിശ്രിതപ്പൊതി. പിതാവിന്റെ ശരീരത്തിൽനിന്നും സ്വർണ മിശ്രിതം ലഭിച്ചു. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡി ആർ ഐ ഉദ്യോഗസ്ഥർ ഇയാളെ പരിശോധിക്കുകയായിരുന്നു. ഇയാളും മൂന്ന് മക്കളും ആണ് എത്തിയിരുന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.ഇയാളുടെ ഭാര്യ നേരത്തെ കൊച്ചിയിൽ സ്വർണക്കടത്തിന് പിടിയിലായിരുന...
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട 16 കാരിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Crime

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട 16 കാരിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകളും വിഡിയോകളും സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരൂരങ്ങാടി പൊലീസ് പിടികൂടി. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.കെ.അനന്തു (22) വിനെയാണ് പിടികൂടിയത്. വിദ്യാർഥിനിയായ 16 കാരിയുടെ പരാതിയിലാണ് അറസ്‌റ്റ്. സ്‌നാപ് ചാറ്റ് വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ഉദ്യേശത്തോടെ സമീപിക്കുകയും സാമൂഹിക മാധ്യമ അക്കൗണ്ടിന്റെ പാസ്‌വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും പെൺകുട്ടിയുടെ നഗ്ന ഫോട്ടോകളും വിഡിയോകളം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു അന്വേഷിച്ചു വരികയായിരുന്നു. ഇയാൾ വിദേശത്ത് പോകാനിരുന്ന ദിവസം സിഐ ബി.പ്രദീപ്‌കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐ...
പരപ്പനങ്ങാടി– ചെമ്മാട് റോഡിൽ പള്ളിപ്പടിയിൽ ഗർത്തം; മാപ്സ് പരാതിയിൽ മണ്ണിട്ട് മൂടി
Other

പരപ്പനങ്ങാടി– ചെമ്മാട് റോഡിൽ പള്ളിപ്പടിയിൽ ഗർത്തം; മാപ്സ് പരാതിയിൽ മണ്ണിട്ട് മൂടി

തിരൂരങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ പള്ളിപ്പാടിക്കും പതിനാറുങ്ങലിനും ഇടയിൽ ഐസ് കമ്പനിക്ക് അടുത്തായി രൂപപ്പെട്ട വലിയ ഗർത്തം മണ്ണിട്ട് മൂടി. ഗർത്തം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) പൊതുമരാമത്ത് വകുപ്പിന് പരാതി നൽകുകയും മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തതിന് പിന്നാലെ മാവേലി മന്ന് പോയവഴിയാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. റോഡിന്റെ വശത്ത് രൂപപ്പെട്ട വലിയ ഗർത്തം പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടസാധ്യത സൃഷ്ടിച്ചിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഗർത്തത്തിൽ മണ്ണിട്ട് മൂടിയെങ്കിലും ഇത് ശാശ്വത പരിഹാരമല്ലെന്നും മഴയിലും വാഹന ഗതാഗതത്തിലും മണ്ണ് നീങ്ങി വീണ്ടും ഗർത്തം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പരാതിക്കാർ പറയുന്നു.റോഡിന്റെ തകർച്ചയ്ക്...
മലപ്പുറത്തെ നാല് ഗ്രാമപഞ്ചായത്തുകളില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28-ന്
Other

മലപ്പുറത്തെ നാല് ഗ്രാമപഞ്ചായത്തുകളില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാര്‍ഡ് 03), മങ്കടയിലെ കടന്നമണ്ണ (വാര്‍ഡ് 04), കാലടിയിലെ വെറൂര്‍ (വാര്‍ഡ് 12), താനാളൂരിലെ മൂലക്കല്‍ (വാര്‍ഡ് 01) എന്നീ നിയോജക മണ്ഡലങ്ങളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നാളെ (3) മുതൽ 10 വരെ നോമിനേഷൻ പത്രിക നൽകാം. 11 ന് സൂക്ഷ്മ പരിശോധന നടക്കും. 14 വരെ പത്രിക പിൻവലിക്കാം. 29 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. വാർഡ് മെമ്പർ ആയിരുന്ന കെപി ഫസൽ (മുസ്ലിം ലീഗ്) മരിച്ച ഒഴിവിലാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന വാർഡ് മെമ്പർ വി പി ഒ അസ്കർ (മുസ്ലിം ലീഗ്) മരിച്ച ഒഴിവിൽ താനാളൂരിലും കെ രവി (സിപിഎം) മരിച്ച ഒഴിവിൽ കാലടിയിലും സി പി നസീറ (സിപിഐ) മരിച്ച ഒഴിവിൽ മങ്കടയിലും തിരഞ്ഞെടുപ്പ് നടക്കുന്നത്.ഉപതെരഞ്ഞെടുപ്പിന...
സൈനുദ്ദീൻ ബാഖവി കൂരിയാട് അന്തരിച്ചു
Obituary

സൈനുദ്ദീൻ ബാഖവി കൂരിയാട് അന്തരിച്ചു

കോട്ടക്കൽ: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ സൈനുദ്ദീൻ ബാഖവി കൂരിയാട് (74) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. പ്രമുഖ സൂഫീവര്യൻ കൂരിയാട് തേനു മുസ്‌ലിയാരുടെ പൗത്രനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ അനുജ സഹോദരനുമാണ്. സ്വദേശത്തുനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽനിന്ന് ബിരുദം നേടി. പൊന്മള ഫരീദ് മുസ്‌ലിയാരായിരുന്നു പ്രധാന ഗുരുനാഥൻ. ഇരുപതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം തിരുനബിയിലേക്ക് സനദുള്ള മുദ്ദ്, സ്വാഅ് അളവ് പാത്രങ്ങളുടെ പ്രചാരകനുമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, വെമ്പായം കന്യാകുളങ്ങര ജുമാ മസ്ജിദ്, മലപ്പുറം കുന്നുമ്മൽ ടൗൺ ജുമാ മസ്ജിദ്, കൊല്ലം പോരുവഴി മയ്യത്തുംകര ശാഫിഈ മസ്ജിദ്, ആലപ്പുഴ ആറാട്ടുപുഴ മഅ്ദിനുല്‍ ഉലൂം ദർസ്, കോട്ടക്കൽ പുത്...
വെളിമുക്ക് സമന്വയ ഗ്രന്ഥശാല ഒന്നിച്ചോണം ഗംഭീരമായി
Local news

വെളിമുക്ക് സമന്വയ ഗ്രന്ഥശാല ഒന്നിച്ചോണം ഗംഭീരമായി

മൂന്നിയൂർ : വെളിമുക്ക് ആലുങ്ങൽ സമന്വയ ഗ്രന്ഥശാലയുടെ ഈ വർഷത്തെ "ഒന്നിച്ചോണം"ഓണാഘോഷത്തിൻ്റെ രണ്ടാം ദിനം കുട്ടികളുടെ ഓണക്കളികളും , പ്രതിഭകളെ ആദരിക്കലുമായ് വളരെ ഗംഭീരമായി നടന്നു. ഒണാഘോഷത്തിൻ്റെ സമാപന സമ്മേളനം മൂന്നിയൂർ പഞ്ചായത്ത് 21ാം വാർഡ് മെബർ ഷഫീഖ് ചെറുകാവിൽ ഉദ്ഘാടനം ചെയ്തു.ഗൃഹാങ്കണ പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച 25ഓളം . പ്രതിഭകളെ ആദരിച്ചു. പരിപാടിയിൽ അനുഘോഷ് പി. (സമന്വയ ഗ്രന്ഥശാല സെക്രട്ടറി )സ്വാഗതം പറഞ്ഞ ചടങ്ങിൽ നിസാർ വെബാല അദ്ധ്യക്ഷത വഹിച്ചു. കടവത്ത് മൊയ്തീൻ കുട്ടി, സുനിത് കുമാർ കെ , മധുസൂദനൻ എം പരിപാടിക്ക് നേതൃത്വം നൽകി. യൂനസ് സലിം കെ .പി നന്ദിയും പറഞ്ഞു....
പശുവിനെ മേയ്ക്കാൻ പോയ യുവതി, പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
Accident

പശുവിനെ മേയ്ക്കാൻ പോയ യുവതി, പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

കരുവാരക്കുണ്ട് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. കൽക്കുണ്ട് ആനപ്പാറയിൽ സജീവൻ്റെ ഭാര്യ പ്രഭിത (44) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ ആണ് സംഭവം. സമീപത്തെ പറമ്പിൽ പശുവിനെ മേയ്ക്കാനായി പോയതായിരുന്നു. പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൾക്കുകയായിരുന്നു. മരത്തിൽ തട്ടിയാണ് വൈദ്യുതി ലൈൻ പൊട്ടി വീണത് എന്നാണ് കരുതുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മക്കൾ, അർച്ചന, അഞ്ജന, അശ്വജിത്ത്. മരുമകൻ, അഖിൽകുമാർ. തിങ്കളാഴ്ച രാവിലെ 10.30 ന് സംസ്കരിക്കും....
എആർ നഗറിൽ തെരുവ് നായ്ക്കളുടെ ആക്രമണം, എട്ട് പേർക്ക് പരിക്ക്
Other

എആർ നഗറിൽ തെരുവ് നായ്ക്കളുടെ ആക്രമണം, എട്ട് പേർക്ക് പരിക്ക്

എആർ നഗർ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. യാറത്തുംപടി, കാരച്ചിന പ്രദേശങ്ങളിൽ ആണ് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് കടിയേറ്റിട്ടുണ്ട്. പൂക്കാടൻ റംഷീദിനെയാണ് മെഡിക്കൽ കോളേജിൽ ചികിത്സിച്ചത്. പൂതേരി കുഞ്ഞമ്മയെ വീട്ടിനുള്ളിൽ കയറിയാണ് ആക്രമിച്ചത്. കുട്ടികൾ ഉൾപ്പെടെ വഴി യാത്രക്കാരെയും തെരുവ് നായ്ക്കൾ കൂട്ടത്തോടെ വന്നു ആക്രമിച്ചു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നായ്ക്കൾ കാരണം ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു....
പതിവ് തെറ്റിക്കാതെ മദ്രസ നബിദിന ഘോഷയാത്രക്ക് സ്വീകരണം നൽകി ചിത്ര
Other

പതിവ് തെറ്റിക്കാതെ മദ്രസ നബിദിന ഘോഷയാത്രക്ക് സ്വീകരണം നൽകി ചിത്ര

നന്നമ്പ്ര: നബി ദിന ഘോഷയാത്രക്ക് പതിവ് തെറ്റാതെ മധുരം നൽകി ചിത്രയും കുടുംബവും. മദ്രസ നബിദിന ഘോഷയാത്രക്ക് ആണ് ചെറുമുക്ക് വെസ്റ്റ് സ്വദേശി തണ്ടാശ്ശേരി ചിത്ര സ്വീകരണം നൽകിയത്. 16 വർഷമായി ഈ പതിവ് തുടരുന്നു. ചെറുമുക്ക്വെസ്റ്റിലെ ഉഖുവ്വത്തുൽ ഇസ്ലാം സംഘം മദ്രസയുടെയും സംഗത്തിന്നും മമ്പഉൽ ഉലൂം സുന്നി മദ്റസ യുടെയും നബിദിന ഘോഷയാത്രകൾക്കാണ് തണ്ടാശ്ശേരി ചിത്ര പതിവ് തെറ്റിക്കാതെ  മധുരം നൽകി  മത മൈത്രിക്ക് മാതൃകയായത് . നബിദിന ഘോഷയാത്രയിൽ പങ്കെടുത്ത  എല്ലാവർക്കും മധുരം  നൽകി. ഉഖുവ്വത്തുൽ ഇസ്ലാം മദ്റസാ നബിദിന പോഗ്രാം കമ്മറ്റി ഭാരവാഹികളായ സി പി റസാഖ്, വി പി മൊയ്‌ദീൻ കുട്ടി എന്ന കുഞ്ഞു, സദർ മുഅല്ലിം ബാദുഷാ ദാരിമി, മമ്പാഉൽ ഉലൂം സുന്നി മദ്റസ  നബിദിന പോഗ്രാം കമ്മറ്റി ഭാരവാഹികളായ കണ്ണിയത്ത്  മുഹമ്മദലി നൂറാനി, കൊളക്കാടൻ മെഹബൂബ് . മദ്രസ  സദർ മുഅല്ലിം മുസ്തഫ അഹ്സനി കൊളക്കാട് തുടങ്ങിയവർ റാലിക്ക് നെത്ര്വതം നൽക...
മഴക്കാലപൂർവ്വ ശുചീകരണം പൂർത്തിയാകാതെ പരപ്പനങ്ങാടി നഗരസഭയിലെ തോടുകളും ഓടകളും; പനി ഭീഷണിയെന്ന് പരാതി
Local news

മഴക്കാലപൂർവ്വ ശുചീകരണം പൂർത്തിയാകാതെ പരപ്പനങ്ങാടി നഗരസഭയിലെ തോടുകളും ഓടകളും; പനി ഭീഷണിയെന്ന് പരാതി

പരപ്പനങ്ങാടി: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർണമായി പൂർത്തിയാക്കാത്തതിനാൽ പരപ്പനങ്ങാടി നഗരസഭയിലെ വിവിധ തോടുകളും ഓടകളും മാലിന്യവും ചെളിയും നിറഞ്ഞ് മലിനമായി കിടക്കുന്നതായി പരാതി. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതിനൊപ്പം കൊതുക് ഉൾപ്പെടെയുള്ള രോഗവാഹകരുടെ പെരുകലിനും ഇത് ഇടയാക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.മഴക്കാലത്തിന് മുന്നോടിയായി നഗരസഭ പരിധിയിലെ തോടുകൾ, ഓടകൾ, ജലനിർഗമന മാർഗങ്ങൾ എന്നിവ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കേണ്ടതുണ്ടെങ്കിലും പല പ്രദേശങ്ങളിലും ആവശ്യമായ ശുചീകരണം നടന്നിട്ടില്ലെന്നാണ് ആരോപണം. മാലിന്യവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കളും അടിഞ്ഞുകൂടിയ നിലയിൽ ഓടകളും തോടുകളും കാണപ്പെടുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതായും പരാതിയിൽ പറയുന്നു.മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾക്ക് പുരസ്കാരം നേടിയ നഗരസഭയിൽ തന്നെ അടിസ്ഥാന ശുചിത്വ സംവിധാനങ്ങളിലെ ഇത്തരം വീഴ്...
മലപ്പുറത്ത് വൻ ലഹരി വേട്ട; 12 കിലോ എംഡിഎംഎ യുമായി 3 പേർ പിടിയിൽ
Crime

മലപ്പുറത്ത് വൻ ലഹരി വേട്ട; 12 കിലോ എംഡിഎംഎ യുമായി 3 പേർ പിടിയിൽ

മഞ്ചേരി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സിന്തറ്റിക് ലഹരിവേട്ട നടത്തി മലപ്പുറം ജില്ലാ പോലീസ്. വിപണിയില്‍ പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന 12.800 കിലോഗ്രാം എംഡിഎംഎയുമായി മൂന്നംഗ സംഘത്തെ പോലീസ് സംഘം പിടികൂടി.മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് കോയമ്പത്തൂരില്‍ വെച്ച്‌ മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ആഴ്ചകള്‍ക്ക് മുൻപ് മഞ്ചേരി ടൗണില്‍ സ്വകാര്യ അപ്പാർട്ട്മെൻ്റില്‍ രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ 100 ഗ്രാമോളം MDMA യുമായി ആറുപേരടങ്ങുന്ന ലഹരിവില്‍പന നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘത്തിൻ്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതില്‍ കേരളത്തിനകത്തും പുറത...