Sunday, September 6

Blog

പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി
Local news

പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി

പരപ്പനങ്ങാടി: പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യങ്ങളും പഴകിയ മത്സ്യങ്ങളും അനധികൃതമായി തള്ളിയെന്ന പരാതിയെ തുടർന്ന് പരപ്പനങ്ങാടി നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. പരപ്പനങ്ങാടി നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രതിനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് മത്സ്യ മാലിന്യങ്ങൾ നിക്ഷേപിച്ചതിന്റെ അവശിഷ്ടങ്ങ ളും, മത്സ്യ ബോക്സുകളും കണ്ടെത്തിയതായും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നുംമുൻ നഗരസഭ കൗൺസിലർ നിസാർ അഹമ്മദിന് പാലത്തിങ്ങലിൽ നിന്നും മീൻ വാങ്ങിച്ചതിനാൽ അസുഖം ബാധിച്ചതായും അതേ മീൻകാരന്റെ വിൽപ്പന അദ്ദേഹം രാത്രിയിൽ തടഞ്ഞതായും അദ്ദേഹം നഗരസഭാ അധികൃതരെ അറിയിച്ചു. ഇദ്ദേഹത്തിൻറെ മീൻ പുറത്തുനിന്ന് ഫോർമാലിൻ ചേർത്ത മീനുകളാണ് വരുന്നതെന്നും വീട്ടിൽ കൊണ്ടുപോയതിനുശേഷമാണ് മീൻ അദ്ദേഹം വില്പനയ്ക്ക് എത്തിക്കുന്നതെന്നും കഴിക്കുന്നവർക്ക് വയർ സംബന്...
കടല തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു
Obituary

കടല തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു

വേങ്ങര: കറിയിലെ കടല തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു. കണ്ണമംഗലം ചെങ്ങാനി കാരാട്ടാലുങ്ങൾ വെല്ലക്കാടൻ അബ്ദുൽ മുനീറിൻ്റെ മകൻ മുഹമ്മദ് റസാൻ (2) ആണ് മരിച്ചത്. രാവിലെ 8.30 ന് ആണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടയിൽ കറിയിലെ കടല തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസ്സം ഉണ്ടാകുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേങ്ങര പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം ചെയ്തു. കബറടക്കി....
ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലയില്‍ ഒന്നാമത്
Education

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലയില്‍ ഒന്നാമത്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി ഗവ. രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍, ഗവ. വി എച്ച് എസ് എസ് നെല്ലിക്കുത്ത് എന്നീ വിദ്യാലയങ്ങള്‍ ജില്ലാ തലത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി എസ് എസ് എച്ച് എസ് എസ് മൂര്‍ക്കനാട് (അരീക്കോട്), ഗവ. ടി എച്ച് എസ് കോക്കൂര്‍ (എടപ്പാള്‍), ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി (കൊണ്ടോട്ടി), ജി എച്ച് എസ് എസ് കുറ്റിപ്പുറം (കുറ്റിപ്പുറം), ഡി യു എച്ച് എസ് എസ് പാണക്കാട് (മലപ്പുറം), എച്ച് എം വൈ എച്ച് എസ് എസ് മഞ്ചേരി (മഞ്ചേരി), എന്‍ എച്ച് എസ്...
തിരൂരങ്ങാടി താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മറ്റി നിയമനം: ലീഗിൽ അസ്വസ്ഥത പുകയുന്നു
Politics

തിരൂരങ്ങാടി താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മറ്റി നിയമനം: ലീഗിൽ അസ്വസ്ഥത പുകയുന്നു

തിരൂരങ്ങാടി: നഗരസഭയുടെ അധീനതയിലുള്ള തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മറ്റിയിലേക്ക് അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ രൂക്ഷമായ അസ്വസ്ഥത പുകയുന്നു. എച്ച്.എം.സി. അംഗങ്ങളെ നിയമിച്ചതിൽ നഗരസഭയിലെ ചെമ്മാട്, തിരൂരങ്ങാടി ടൗൺ മാത്രം കേന്ദ്രീകരിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളതെന്നും നഗരസഭാ പരിധിയിലെ മറ്റ് പ്രദേശങ്ങളെ പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയെ പാടെ അവഗണിച്ചിരിക്കുകയാണെന്നുമാണ് ലീഗണികളിലെ ആക്ഷേപം.ആശുപത്രി മാനേജിംഗ് കമ്മറ്റിയിലേക്ക് നഗരസഭ നിർദ്ദേശിക്കുന്ന ഔദ്യോഗിക അംഗങ്ങൾക്ക് പുറമെ ദേശീയ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടി പ്രതിനിധികൾ, എം.പി, എം.എൽ.എ. എന്നിവരുടെ പ്രതിനിധികൾ എന്നിവ ഉൾകൊള്ളുന്നതാണ് സമ്പൂർണ്ണ എച്ച്.എം.സി. കമ്മറ്റി .നഗരസഭ ഭരിക്കുന്നത് മുസ്ലിം ലീഗായത് കൊണ്ട് നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ, ആരോഗ്യ, പൊതുമരാമത്ത് ചെയർമ...
പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭയ്ക്ക് പരാതി
Other

പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭയ്ക്ക് പരാതി

പരപ്പനങ്ങാടി: പാലത്തിങ്ങൽ പുതിയപാലത്തിന് (ബ്രിഡ്ജ്) താഴെ മത്സ്യ മാലിന്യങ്ങളും പഴകിയ മത്സ്യങ്ങളും അനധികൃതമായി തള്ളുന്നതിനെതിരെ പരപ്പനങ്ങാടി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത് , നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവർനൽകിയ പരാതിയിൽ, മത്സ്യ മാലിന്യങ്ങൾ തള്ളിയതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതായും ഇത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടുന്നു. തലേന്ന് (ഞായറാഴ്ച) വൈകുന്നേരം പാലത്തിങ്ങലിൽ വില്പനയ്ക്ക് വെച്ച മാലിന്യങ്ങൾ വിൽപ്പന നടത്തുന്നത് മുൻ കൗൺസിലർ തടഞ്ഞിരുന്നു അതേ മാലിന്യങ്ങൾ തന്നെയാണ് ഇവിടെ കൊണ്ടുവന്ന് തട്ടിയിട്ടുള്ളത് എന്നാണ് ജനസംസാരം.മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും, നിയമവിരുദ്ധമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും, ഭ...
പരിമിതികളെ തോൽപ്പിച്ച് വേദികളിൽ വിസ്മയമായി റുക്‌സാന; ഭിന്നശേഷി സമൂഹത്തിന് മാതൃകയായി ഈ കൊച്ചു കലാകാരി
Fashion

പരിമിതികളെ തോൽപ്പിച്ച് വേദികളിൽ വിസ്മയമായി റുക്‌സാന; ഭിന്നശേഷി സമൂഹത്തിന് മാതൃകയായി ഈ കൊച്ചു കലാകാരി

തിരൂരങ്ങാടി: ജീവിതം നൽകിയ പരിമിതികളെ നാല് ചുമരുകൾക്കുള്ളിൽ ഒതുക്കി നിർത്താതെ, ഭിന്നശേഷിത്വം എന്നത് കുറവുകളല്ല മറിച്ച് വ്യത്യസ്ത കഴിവുകളുടെ നിറകുടമാണെന്ന് സമൂഹത്തിന് കാട്ടിക്കൊടുക്കുകയാണ് റുക്‌സാന എന്ന കൊച്ചു കലാകാരി. ബൗദ്ധിക വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട്, കലാരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ പതിമൂന്നുകാരി ഇന്ന് ഭിന്നശേഷി സമൂഹത്തിന് ഒന്നടങ്കം വലിയൊരു പ്രചോദനമാണ്.ചെമ്മാട് തൃക്കുളം ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ റുക്‌സാന ഇതിനകം തന്നെ കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം തുടങ്ങി ഒട്ടനവധി കലാപരിപാടികളാണ് ഈ മിടുക്കി വേദികളിൽ അവതരിപ്പിച്ചു വരുന്നത്. 2024-ൽ സംസ്ഥാന സർക്കാരിന്റെ/പ്രശസ്തമായ 'വിഭിന്നം അവാർഡ്' ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും സമ്മാനങ്ങളും ഈ കൊച്ചു പ്രതിഭ ഇതിനോടകം സ...
മന്തിയുടെ അളവ് കുറഞ്ഞു; കൊല്ലത്ത് മദ്യ കുപ്പിയുമായെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്
Crime

മന്തിയുടെ അളവ് കുറഞ്ഞു; കൊല്ലത്ത് മദ്യ കുപ്പിയുമായെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച്‌ തകര്‍ത്തു. അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്.ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ കരുനാഗപ്പള്ളി പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ കഴിച്ചപ്പോള്‍ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.ഇന്നലെ രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പടെ ഇടപെട്ട് ഇയാളെ പിടിച്ചുവെക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു...
മാപ്സ് പരാതി ഫലം കണ്ടു; പരപ്പനങ്ങാടി മേൽപാലം ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പൊതുമരാമത്ത് വിഭാഗം വിഭാഗം നടപടി തുടങ്ങി
Local news

മാപ്സ് പരാതി ഫലം കണ്ടു; പരപ്പനങ്ങാടി മേൽപാലം ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പൊതുമരാമത്ത് വിഭാഗം വിഭാഗം നടപടി തുടങ്ങി

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപാലം ജങ്ഷനിൽ മഴക്കാലത്ത് രൂക്ഷമായിരുന്ന വെള്ളക്കെട്ടും അപകടകരമായ റോഡ് എഡ്ജും സംബന്ധിച്ച് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ഭാരവാഹികൾ നൽകിയ പരാതിയിൽ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് & റോഡ്സ് വിഭാഗം നടപടി ആരംഭിച്ചു.മേൽപാലം ഇറങ്ങിവരുന്ന ഭാഗത്ത് വർഷങ്ങളായി മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇന്റർലോക്കും റോഡും തമ്മിൽ അപകടകരമായ എഡ്ജ് രൂപപ്പെട്ടിരുന്നു. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടാവസ്ഥ നേരിടുകയും കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും വലിയ പ്രയാസം അനുഭവപ്പെടുകയും ചെയ്തിരുന്നു.പ്രശ്നം ചൂണ്ടിക്കാട്ടി മാപ്സ് ഭാരവാഹികളായ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു.പരാതികളും പരിശോധിച്ച പൊതുമര...
ദാറുല്‍ഹുദായില്‍ വിപുലീകരിച്ച ഓഫീസുകളുടെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിര്‍വഹിച്ചു
Other

ദാറുല്‍ഹുദായില്‍ വിപുലീകരിച്ച ഓഫീസുകളുടെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിര്‍വഹിച്ചു

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ വിപുലീകരിച്ച Public Relations, Hamsafar, Welfare Department ഓഫീസുകളുടെ ഉദ്ഘാടനം സ്ഥാപനത്തിന്റെ ചാന്‍സലര്‍ കൂടിയായ ബഹു. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. യൂനിവേഴ്‌സിറ്റിയുടെ സേവന-ഭരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിദ്യാര്‍ത്ഥി-സമൂഹ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഓഫീസുകള്‍ വിപുലീകരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, പി.എസ്.എച്ച് തങ്ങള്‍ സംസാരിച്ചു.സെക്രട്ടറി സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അക്കാദമിക് രജിസ്ട്രാര്‍ റഫീഖ് ഹുദവി കരിമ്പനക്കല്‍, എക്‌സാം കണ്‍ട്രോളര്‍ പി.കെ അബ്ദുന്നാസര്‍ ഹുദവി കൈപ്പുറം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.കെ മുഹമ്മദ് ഹാ...
ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ
Crime

ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട : ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ. അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ യുവതി മരിക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്റ്റെയറിൻ്റെ പിടിയിൽ ഒരു ഷാളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തിനെ കസ്റ്റഡിയിലെടു...
ഡ്രൈനേജിൽ കക്കൂസ് മാലിന്യം തള്ളി; നെൽകൃഷിക്ക് നാശം
Crime

ഡ്രൈനേജിൽ കക്കൂസ് മാലിന്യം തള്ളി; നെൽകൃഷിക്ക് നാശം

മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ പടിക്കൽ ഈങ്ങലത്ത്–പെരുമ്പിലാവ് ഇടവഴിക്ക് സമീപം ദേശീയപാതയുടെ വശത്തെ ഡ്രൈനേജിൽ അജ്ഞാതർ കക്കൂസ് മാലിന്യവും മണ്ണെണ്ണയും തള്ളിയതിനെ തുടർന്ന് മലിനജലം സമീപത്തെ പാടത്തേക്ക് ഒഴുകി നെൽകൃഷിക്ക് നാശം സംഭവിച്ചു. ദേശീയപാതയുടെ വശത്തെ ഡ്രൈനേജിലൂടെ ഒഴുകിയെത്തിയ മലിനജലമാണ് കൃഷിയിടത്തിലേക്ക് വ്യാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ചുമതലയുള്ള രവീന്ദ്രൻ, വാർഡ് അംഗം സി അഷ്റഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെയും ദേശീയപാതയിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മാലിന്യം തള്ളിയവരെ കണ്ടെത്തിയാൽ നിയമാനുസൃതമായി കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഡ്രൈനേജുകളിലും പൊതുസ്ഥലങ്ങളിലും മനുഷ്യവിസർജ്യവും മറ്റ് മാലിന്യങ്ങളും നിക...
കീരനല്ലൂർ ന്യൂ കട്ട് പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം
Other

കീരനല്ലൂർ ന്യൂ കട്ട് പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം

പരപ്പനങ്ങാടി : കിരനല്ലൂർ ന്യു കട്ട് പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾപാലത്തിന്നടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യത്താത് പൊതുജനങ്ങൾക്കും സന്ദർശനത്തിന് എത്തുന്ന സന്ദർശകർക്കും ബുദ്ധിമുട്ടാവുന്നു രോഗങ്ങൾ പടരുന്നതിനും സാധ്യത ഏറെയാണ് പാലത്തിൻറെ പില്ലറുകളിൽ ഒട്ടേറെ മാലിന്യമാണ് അടിഞ്ഞുകൂടി യിട്ടുള്ളത്.മരങ്ങളും മാലിന്യങ്ങളും അടക്കം കെട്ടിക്കിടക്കുന്നത് സാംക്രമിക രോഗങ്ങൾ പടരുന്നതിന് കാരണമാകും എന്ന് നാട്ടുകാരും ഭയപ്പെടുന്നുഇവ നീക്കം ചെയ്യണമെന്നാവ ശ്യപ്പെട്ട് മനുഷ്യാവകാശ പ്ര വർത്തകനായ അബ്ദുർറഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പരപ്പ നങ്ങാടി നഗരസഭാ സെക്രട്ടറിക്കും ജലസേചന വകുപ്പി നും പരാതികൾ നൽകിയിരുന്നു വെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു ...
ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതിനെ തുടർന്ന് ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ലോഡ്‌ജിൽ മരിച്ചനിലയിൽ
Obituary

ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതിനെ തുടർന്ന് ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ലോഡ്‌ജിൽ മരിച്ചനിലയിൽ

ആലപ്പുഴ : ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞു ഗൾഫിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങി മരി.ച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടനെയാണ് (30) ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) രണ്ടുദിവസം മുൻപാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുൻപാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചു. കണക്‌ഷൻ ഫ്ലൈറ്റിൽ ബെംഗളൂരൂവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. ഇതനുസരിച്ച് സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട...
ചുള്ളിപ്പാറ അനയംചിറക്കൽ ഇസ്മായിൽ അന്തരിച്ചു
Obituary

ചുള്ളിപ്പാറ അനയംചിറക്കൽ ഇസ്മായിൽ അന്തരിച്ചു

തിരൂരങ്ങാടി : ചുള്ളിപ്പാറ പരേതനായ അനയം ചിറക്കൽ ആലസ്സൻ കുട്ടിയുടെ മകൻ ഇസ്മായിൽ (68) അന്തരിച്ചു. മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകൻ ആയിരുന്നു.മാതാവ്, തിത്തീര്യം. ഭാര്യ ഖദീജ. മക്കൾ, അനസ്, മുബഷിർ, നവാസ്, യാസർ.മരുമക്കൾ, മുബഷിറ, മുഹനിസ, ഫാത്തിമ ഹസ്ന.സഹോദരങ്ങൾ : അഹമ്മദ്, മൊയ്തീൻ കുട്ടി. അയിഷാബി. കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് ചുള്ളിപ്പാറ ജുമഅത്ത് പള്ളിയിൽ....
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി;  പ്രതി മിഥുൻ പരപ്പനങ്ങാടി സ്വദേശി
Crime

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; പ്രതി മിഥുൻ പരപ്പനങ്ങാടി സ്വദേശി

പരപ്പനങ്ങാടി: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പരപനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ മിഥുൻ രാജാണന്ന് കണ്ടത്തി . പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണി പെടുത്തിയതിനെ തുടർന്ന് വ്യാപകമായി സംഘ്പരിവാർ കേന്ത്രങ്ങൾ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇയാൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ രൂപം കണ്ടപ്പോൾ മുസ്ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വ്യാപകമായി വിദ്യേശ പ്രചരണങ്ങൾ നടത്തുന്നതിനിടെയാണ് തിരിച്ചറിയുന്നത്. ഇയാൾ നേരത്തെ സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട് എന്നാൽ ഏതാനും വർഷങ്ങളായി ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലാണന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളെ അടക്കം ആക്രമിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് ഇയാള...
റിട്ട.പോസ്റ്റ്മാൻ നന്നമ്പ്ര ഹൈസ്കൂൾ പടിയിലെ അപ്പുക്കുട്ടൻ അന്തരിച്ചു
Obituary

റിട്ട.പോസ്റ്റ്മാൻ നന്നമ്പ്ര ഹൈസ്കൂൾ പടിയിലെ അപ്പുക്കുട്ടൻ അന്തരിച്ചു

തിരൂരങ്ങാടി : നന്നമ്പ്ര ഹൈസ്കൂൾ പടി കളത്തിൽ അപ്പുക്കുട്ടൻ 74 അന്തരിച്ചു. കെ പുരം പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ്മാൻ ആയിരുന്നു. ഭാര്യ,ദേവയാനി. മക്കൾ. സുരേഷ് ബാബു, സുനിൽകുമാർ, പ്രദീപ്, രതീഷ് , ദീനേശൻ മരുമക്കൾ. റീന , സുബി, അനുശ്രീ, രേഷ്മ, ഹരിത,സംസ്കാരം: ഇന്ന് ഞായർ രാവിലെ 9 ന് വീട്ടുവളപ്പിൽ.
കൊടിഞ്ഞിയിലെ ഇരട്ടകളിലെ കാരണവർ പി കെ അലവി അന്തരിച്ചു
Obituary

കൊടിഞ്ഞിയിലെ ഇരട്ടകളിലെ കാരണവർ പി കെ അലവി അന്തരിച്ചു

കൊടിഞ്ഞിയിലെ ഇരട്ടകളിലെ കാരണവർ പി കെ അലവി അന്തരിച്ചു. കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി പതിനാറാം കണ്ടത്തിൽ അലവി (75) അന്തരിച്ചു.കൊടിഞ്ഞിയിലെ പ്രായം ചെന്ന ഇരട്ടകളിൽ ഒരാളാണ്. അലവിയും സഹോദരി കുഞ്ഞിക്കദിയയും ആണ് കൊടിഞ്ഞിയിലെ പ്രായം ചെന്ന ഇരട്ടകളിൽ പെട്ടത്. പഴയകാല കച്ചവടക്കാരൻ ആണ്. ഭാര്യ, പാലക്കാട്ട് മറിയാമു.മക്കൾ: ഹമീദ്, യൂനുസ്, ഹബീബ്, സിദീഖ്, നാസർ, ഹനീഫ, സക്കീർ, സത്താർ, അഷ്‌റഫ്‌, സഹീദ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കൊടിഞ്ഞി പള്ളിയിൽ....
അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു
Crime

അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു

കല്‍പകഞ്ചേരി : അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകൻ അറസ്റ്റില്‍.വടകര സ്വദേശി ബല്‍രാജ് ആണ് അറസ്റ്റിലായത്. കല്‍പകഞ്ചേരി പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കല്ലിങ്ങല്‍ എംഎസ്‌എംഎച്ച്‌എസ്‌എസിലെ അധ്യാപകനാണ് ബല്‍രാജ്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ വെള്ളിയാഴ്ചയതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കില്‍ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡില്‍ എഴുതിപ്പിച്ചു. കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാൻ അധ്യാപകൻ തയാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടില്‍ എത്തിച്ചു. രക്ഷിതാക്കള്‍ ആണ് കുട്ടിയെ ...
റെയിൽവേ മേൽപാലം ഇറങ്ങിയാലുള്ള വെള്ളക്കെട്ട് പരിഹരിക്കണം: മാപ്സ് പരാതി നൽകി
Local news

റെയിൽവേ മേൽപാലം ഇറങ്ങിയാലുള്ള വെള്ളക്കെട്ട് പരിഹരിക്കണം: മാപ്സ് പരാതി നൽകി

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപാലം ഇറങ്ങി വരുന്ന ഭാഗത്തെ വെള്ളക്കെട്ടും റോഡ് എഡ്ജ്ും വാഹനയാ ത്രക്കാർക്ക് വലിയ രീതിയിൽ പ്രയാസം സൃഷ്ടിക്കുന്നു. പര പ്പനങ്ങാടികടലുണ്ടി പ്പനങ്ങാടി കടലുണ്ടി റോഡിലെ മേൽപാല ജങ്ഷനിലാണ് യാത്രാക്ലേശം രൂക്ഷമായി കേണ്ടിരിക്കുന്നതും വാഹനാപകടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും മേൽപാല ജങ്ഷനിൽ നിലവിൽ ഇൻ്റർലോക്ക് കട്ടക ളാണ് പാകിയിട്ടുള്ളത്. ഈ ഇന്റർലോക്ക് അവസാനിക്കുന്ന ഭാഗത്താണ് അപകടകരമായ രീതിയിൽ വലിയ റോഡ് എഡ്ജ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നത് കാരണം റോഡിന്റെയും ഇൻ്‌റർലോ ക്കിൻ്റെയും ഇടയിലുണ്ടായിരുന്ന കോൺക്രീറ്റ് പാളി പൂർ ണമായും അടർന്നുപോയതാണ് ഈ എഡ്ഡ് രൂപപ്പെടാൻ കാരണമായത്. റോഡിലെ തകരാറും വെള്ളക്കെട്ടും കാരണം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയു ള്ളവ ഇവിടെ അപകടത്തിൽ പ്പെടുന്നത് സാധാരണയാണ് ഇതിനെതിരെ മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ് )...
എസ്.എസ്.എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 10 മുതൽ എടപ്പാളിൽ
Other

എസ്.എസ്.എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 10 മുതൽ എടപ്പാളിൽ

എടപ്പാൾ:എസ്.എസ്.എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 10, 11, 12 തീയതികളിൽ എടപ്പാളിൽ നടക്കും. 12 ഡിവിഷനുകളിലും 101 സെക്ടറുകളിലും 892 യൂണിറ്റുകളിലും 2,000 ബ്ലോക്കുകളിലും 12,000 കുടുംബങ്ങളിലും സാഹിത്യോത്സവുകൾ പൂർത്തിയാക്കിയാണ് ജില്ലാ സാഹിത്യോത്സവ് അരങ്ങേറുന്നത്. വിവിധ ജനപ്രതിനിധികളും മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സാഹിത്യോത്സവിൽ സംബന്ധിക്കും. അതിവേഗ സാങ്കേതിക പുരോഗതിക്കിടയിലും മനുഷ്യജീവിതം വ്യക്തികേന്ദ്രീകൃതമാകുന്ന കാലഘട്ടത്തിൽ ഓരോ വ്യക്തിയും പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന വലിയൊരു സമൂഹത്തിന്റെ ഭാഗമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ സാഹിത്യോത്സവ് "ബികോസ് വി ആർ " എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്നത്. മനുഷ്യരാശിയുടെ അസ്തിത്വത്തെ വ്യാഖ്യാനിക്കുന്ന ഈ ആശയം ആസ്പദമാക്കി വിവിധ ചർച്ചകളും സംവാദങ്ങളും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് ...
കണ്ണൂരില്‍ കാ‍ര്‍ മരത്തിലിടിച്ച്‌ അപകടം; നാല് പേ‍ര്‍ മരിച്ചു.
Accident

കണ്ണൂരില്‍ കാ‍ര്‍ മരത്തിലിടിച്ച്‌ അപകടം; നാല് പേ‍ര്‍ മരിച്ചു.

കാർ മരത്തിലിടിച്ച് നാലു പേര് മരിച്ചു..കണ്ണൂർ മട്ടന്നൂരിന് സമീപം കൂടാളി കുമ്പത്ത് ആണ് അപകടം. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ വരുന്നവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഒരാൾ അല വിൽ സ്വദേശിയും ബാക്കി നാല് പേര് ബെംഗളൂരു സ്വദേശികളുമാണ്. ബെംഗളൂരു സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്....
ഒഴുക്കിൽ പെട്ട് നാലു ദിവസം മുമ്പ് കാണാതായ യുവ ഗായകൻ്റെ മൃതദേഹം കണ്ടെത്തി
Opinion

ഒഴുക്കിൽ പെട്ട് നാലു ദിവസം മുമ്പ് കാണാതായ യുവ ഗായകൻ്റെ മൃതദേഹം കണ്ടെത്തി

നാല് ദിവസത്തെ വിങ്ങലിനൊടുവിൽ ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യാഷിക്കിന്റെ മൃതദേഹം കണ്ടെത്തി എടവണ്ണ : ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മമ്പാട് ബീമ്പുങ്ങൽ സ്വദേശി പനയംതെടിക യാഷിക്കിന്റെ (33) മൃതദേഹം കണ്ടെത്തി. നാലാം ദിവസം അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ഇന്ന് അല്പം മുൻപ് എടവണ്ണ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്. ഗായകൻ കൂടിയായ യുവാവിന്റെ വിയോഗവാർത്ത നാടിനെ ആകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ചാലിയാർ പുഴയിൽ വെച്ച് യാഷിക് ഒഴുക്കിൽപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് പുഴയിലൂടെ കുത്തിയൊലിച്ച് ഒഴുകി വന്ന കൂറ്റൻ മരം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് യാഷിക്കും സുഹൃത്തുക്കളും അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് യാഷിക്കിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അനീസ്, സാജ...
സത്യന്‍ അന്തിക്കാട്, പി.കെ. അഹമ്മദ്, ഡോ. ഇ.ഡി. ജെമ്മിസ് എന്നിവര്‍ക്ക് ഡീലിറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി
Education

സത്യന്‍ അന്തിക്കാട്, പി.കെ. അഹമ്മദ്, ഡോ. ഇ.ഡി. ജെമ്മിസ് എന്നിവര്‍ക്ക് ഡീലിറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി

തേഞ്ഞിപ്പാലം : സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, വ്യവസായ പ്രമുഖനായ പി.കെ. അഹമ്മദ് എന്നിവര്‍ക്ക് ഡീലിറ്റും ശാസ്ത്ര പ്രതിഭയായ ഡോ. ഇലവത്തുങ്കല്‍ ഡേവിസ് ജെമ്മിസിന് ഡി.എസ്‌സി.യും നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ശുപാര്‍ശ. സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അംഗീകാരത്തോടെയാകും ആദരമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ അറിയിച്ചു. ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ സത്യന്‍ അന്തിക്കാട് തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശിയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ സാഹിത്യരചനകള്‍ തുടങ്ങിയ സത്യന്‍ അന്തിക്കാട് അമ്പത് വര്‍ഷത്തിലധികമായി മലയാള സിനിമാരംഗത്തുണ്ട്. ഒരു ദേശീയ അവാര്‍ഡും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഇതിനകം ലഭിച്ചു. ഉരുക്ക് വ്യവസായരംഗത്തെ പ്രമുഖ കമ്പനിയായ പി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനാണ് പി.കെ. അഹമ്മദ്. ...
ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊന്നെന്ന് യുവാവിന്റെ കുറ്റസമ്മതം; വീട്ടിലെത്തിയ പൊലീസുകാരും പ്രതിയും ഒരുപോലെ ഞെട്ടി
Crime

ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊന്നെന്ന് യുവാവിന്റെ കുറ്റസമ്മതം; വീട്ടിലെത്തിയ പൊലീസുകാരും പ്രതിയും ഒരുപോലെ ഞെട്ടി

കോഴിക്കോട് : ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവത്തില്‍ നാടകീയമായ വഴിത്തിരിവ്. സ്റ്റേഷനില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ഭർത്താവുമായി വീട്ടിലെത്തിയ പൊലീസും നാട്ടുകാരും കണ്ടത് കൊല്ലപ്പെട്ടെന്ന് കരുതിയ യുവതിക്ക് ജീവനുണ്ടെന്ന ആശ്വാസവാർത്തയാണ്. അബോധാവസ്ഥയിലായിരുന്ന യുവതിയെ ഉടനടി ആശുപത്രിയിലെത്തിച്ച്‌ പൊലീസ് ജീവൻ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വധശ്രമത്തിന് ഭർത്താവിനെ വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നഗരത്തെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. പുതിയങ്ങാടി കോയ റോഡ് ബീച്ചില്‍ തൈക്കൂട്ടം പറമ്പില്‍ മത്സ്യത്തൊഴിലാളിയായ സക്കീർ (49) ആണ് ഭാര്യ നസീലയെ (48) വധിക്കാൻ ശ്രമിച്ച കേസില്‍ അറസ്റ്റില്‍ ആയത് മരിച്ചെന്ന് കരുതി സ്റ്റേഷനിലേക്ക്; ഒടുവില്‍ പൊട്ടിക്കരഞ്ഞ് പ്രതി ചൊവ്വാ...
പള്ളിപ്പടിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

പള്ളിപ്പടിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി പള്ളിപ്പടി സ്വദേശി കുന്നത്ത് കുഞ്ഞുട്ടിയുടെ മകൻ നാരായണൻ കുട്ടി (59) ആണ് മരിച്ചത്. ഇന്നലെ പള്ളിപ്പടിയിലെ വീട്ടിൽ വെച്ചാണ് സംഭവം.
മമ്പുറം ബസ് സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകട ഭീഷണിയിൽ
Local news

മമ്പുറം ബസ് സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകട ഭീഷണിയിൽ

മുറിച്ചു മാറ്റാൻ നഗരസഭകൗൺസിലർ സെക്രട്ടറിക്ക് കത്ത് നൽകി. തിരൂരങ്ങാടി: മമ്പുറം സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകടാവസ്ഥയിൽ. മരം ചെരിഞ്ഞ് പൊട്ടിപ്പൊളിഞ്ഞു. ചെമ്മാട് - കക്കാട് സംസ്ഥാന പാതയിൽ മമ്പുറം പുതിയ പാലത്തിന് സമീപമുള്ള പഴക്കം ചെന്ന ചീനി മരമാണ് അപകടാവസ്ഥയിൽ ഉള്ളത്. പടർന്നുപന്തലിച്ചു നിൽക്കുന്ന മരം ഒരു ഭാഗത്തേ ക്ക് ചെരിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും മരം കൂടുതൽ ചെരിഞ്ഞു വരികയാണെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. മരം പെരിയുന്നത് പ്രകാരം റോഡ് പൊട്ടി പൊളിഞ്ഞു വരികയാണ്. തൊട്ടടുത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രവും കച്ചവട സ്ഥാപനവും ഉള്ളത്.  മമ്പുറം മഖാമിലേക്കുള്ള ബസ്റ്റോപ്പും ഇംഗ്ഷനും സമീപത്ത് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ളതിനാൽ ഇവിടെ ആളൊഴിഞ്ഞ സമയം ഉണ്ടാകാറില്ല. വിദ്യാർഥികളും തീർഥാടകരും നാട്ടുകാരുമടക്കം എപ്പോഴും ഇവിടെ ആളുകൾ ഉണ്ടാകാറുണ്ട്.  മരംഏത് സമയത്തും മറിഞ്ഞ് വീഴാൻ സാധ്യതയുള്ളതായി നാട്ടുകാർ ...
ചെമ്മാട് ബസ് സ്റ്റാൻഡിന് മുമ്പിലെ  ഓട്ടോ പാർക്കിങ്ങിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
Other

ചെമ്മാട് ബസ് സ്റ്റാൻഡിന് മുമ്പിലെ ഓട്ടോ പാർക്കിങ്ങിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

90 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു, രണ്ട് ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കി തിരൂരങ്ങാടി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 90 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ ജി. സുഗുതന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്മാട് ഉള്‍പ്പെടെയുള്ള താലൂക്കിന്റെ പ്രധാന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വ്യാപകമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ ചെമ്മാട് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ബ്ലോക്ക് റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത അഞ്ച് ഓട്ടോറിക്ഷകള്‍ക്കെതിരെയും, സമയക്രമം പാലിക്കാതെയും, ഫിറ്റ്നസ്...
ദുബായ് ഗോൾഡ് സൂക്ക് ഡയറക്ടർ ഇ കെ ഇബ്രാഹിം കുട്ടി അന്തരിച്ചു
Obituary

ദുബായ് ഗോൾഡ് സൂക്ക് ഡയറക്ടർ ഇ കെ ഇബ്രാഹിം കുട്ടി അന്തരിച്ചു

വേങ്ങര: കുറ്റൂർ കുഴിച്ചെന എടത്തോള കുരിക്കൾ ഇബ്രാഹിം കുട്ടി (64 ) അന്തരിച്ചു. ദുബായ് ഗോൾഡ് സൂക്ക് ഡയറക്ടർ ആയിരുന്നു.ഭാര്യ: സഫിയ എം ടിമക്കൾ: ഷബീറലി , മുഹമ്മദ് ഫായിസ്, ഹിന്ദ ഫാത്തിമ.മരുമക്കൾ : ഷഹനാസ് , നജ്മ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തൃക്കുളം ഗവ. ഹൈസ്കൂളിൽ അനുമോദിച്ചു
Local news

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തൃക്കുളം ഗവ. ഹൈസ്കൂളിൽ അനുമോദിച്ചു

തൃക്കുളം ഗവ. ഹൈസ്‌കൂളിലെ പ്രതിഭകളെ അനുമോദിച്ച് എം.എൽ.എ പി.എം.എ. സമീർ തിരൂരങ്ങാടി: തൃക്കുളം ഗവ. ഹൈസ്‌കൂൾ വിവിധ അക്കാദമിക് മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി.എം.എ. സമീർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ സി.എം. കിഡ്സ് സ്കോളർഷിപ്പ്, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, സംസ്‌കൃതം, ഉറുദു സ്കോളർഷിപ്പുകൾ എന്നിവ നേടിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയുമാണ് ചടങ്ങിൽ ആദരിച്ചത്. തിരൂരങ്ങാടി നഗരസഭ വൈസ് ചെയർമാൻ അബ്‌ദുറഹിമാൻ കുട്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.എൻ. മൊയ്തീൻ, റജൂല എം.എൻ., പി.ടി.എ പ്രസിഡന്റ് എം.എൻ. ഷഫീഖ്, എസ്.എം.സി ചെയർമാൻ ജാഷിദ് ടി., എം.പി.ടി.എ പ്രസിഡന്റ് കെ. ശ്യാമിലി, പി.ടി.എ വൈസ് പ്രസിഡന്റ് യു.എ. റസാഖ്, പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ എന്നിവർ സ...
ബഷീർ ദിനാചരണവും പുസ്തക വായനയും സംഘടിപ്പിച്ചു
Other

ബഷീർ ദിനാചരണവും പുസ്തക വായനയും സംഘടിപ്പിച്ചു

തിരൂരങ്ങാടി: വൈക്കം മുഹമ്മദ് ബഷീർ ദിനാചാരണത്തിത്തിൻ്റെ ഭാഗമായി ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് തിരൂരങ്ങാടി ജീ എച്ച്എസ്എസ് സ്കൂളിൽ സാക്ഷരതാ മിഷൻറെയും മീഡിയ ലൈബ്രറിയുടെയും, നേതൃത്വത്തിൽ ബഷീർ പുസ്തക വായനാമത്സരം സംഘടിപ്പിച്ചു. നന്നമ്പ്ര പഞ്ചായത്ത് മെമ്പർ ജാഫർ പനയത്തിൽ ഉദ്ഘാടനം ചെയ്തു. ക്ലാസ് കോഡിനേറ്റർ എം കാർത്തിയാനി ടീച്ചർ അധ്യക്ഷത വഹിച്ചു. ബഷീർ കഥാ പാത്രങ്ങൾ, വീഡിയോ പ്രദർ ശനം, ബഷീർ കൃതികളിലെ ക്വിസ് മത്സരം തുടങ്ങിയവ പരിപാടിയെ വേറിട്ടതാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് പുസ്തകം കൈമാറി. ലീഡർ മൻസൂർ സ്വാഗതം പറഞ്ഞു. പഠിതാക്കളായ വത്സല, സുലൈഖ, സീനത്ത്, അർഷിദ, റംസീന, ബേബി,അയ്യൂബ്, ഷൈൻ ബാബു, അൻസാർ, ഹന്നത്ത് എന്നിവർ പങ്കെടുത്തു ലിഡർ തസ്ലീമ നസ്രീൻ നന്ദി യും പറഞ്ഞു ഫോട്ടോ : ബഷീർ ദിനാചരണത്തോടനുബന്ധിച്ച് പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് നന്നമ്പ്ര വാർഡ് മെമ്പർ ജാഫർ പനയത്തിലിന...