ഭക്ഷണത്തില്‍ കോട്ടൂര്‍ മാജിക് ; ആദ്യ ദിനം കളറാക്കി കോട്ടൂരിന്റെ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി
കോട്ടക്കല്‍:ഗവ: രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ കെ എം എച്ച് എസ് എസ് കോട്ടൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന 35 മത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനം കളറാക്കി കോട്ടൂരിന്റെ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി മാതൃകയായി.ആദ്യദിനത്തില്‍ മത്സരാര്‍ത്ഥികളായി എത്തിച്ചേര്‍ന്ന ഏകദേശം രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കും എസ്‌കോര്‍ട്ട് ടീച്ചേഴ്‌സും മറ്റ് ഒഫീഷ്യല്‍സും ഉള്‍പ്പെടെ 5000ത്തോളം പേര്‍ക്ക് പായസവും ചിക്കന്‍ പൊരിച്ചതും വിതരണം ചെയ്തു.വെജിറ്റേറിയന്‍ ഭക്ഷണക്കാര്‍ക്ക് പ്രത്യേക കൗണ്ടര്‍ ഒരുക്കിയിരുന്നു.ജില്ലാ കലാമേളയില്‍ ഓഫ് സ്റ്റേറ്റ് മത്സരദിനത്തില്‍ ഇത് തികച്ചും വേറിട്ട ഒരു ഭക്ഷണ അനുഭവം തന്നെ ആയിരുന്നു എന്ന് പങ്കെടുത്ത മുഴുവന്‍ കുട്ടികളും ഒഫീഷ്യല്‍സും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.
...