കരുമ്പില്‍ ചുള്ളിപ്പാറ റോഡ് പൊതുമരാമത്ത് റബ്ബറൈസ് ചെയ്യണം ; തിരൂരങ്ങാടി നഗരസഭ
തിരൂരങ്ങാടി : നിരവധി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന തിരൂരങ്ങാടി നഗരസഭയിലെ കരുമ്പില്‍ ചുള്ളിപ്പാറ റോഡ് സംസ്ഥാന പൊതുമരാമത്ത് കീഴില്‍ റബ്ബറൈസ് ചെയ്യണമെന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിൽ ആവശ്യപ്പെട്ടു, ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
ഇത് സംബന്ധിച്ച് വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ പ്രമേയം അവതരിപ്പിച്ചു, പി.കെ മെഹ്ബൂബ് അനുവാദകനായിരുന്നു, തിരൂരങ്ങാടി നഗരസഭയിലെ 20.21.19.18 ഡിവിഷനുകളെയും നന്നമ്പ്ര പഞ്ചായത്ത്. തെന്നല പഞ്ചായത്ത് എന്നീവയെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ചുള്ളിപ്പാറയിലേക്ക് എത്തിപ്പെടാന്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന റോഡ് കൂടിയാണ്.
ഇടതടവില്ലാതെ ചെറുതും വലുതുമായ വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന കരുമ്പില്‍ ചുള്ളിപ്പാറ റോഡ് രണ്ട് കിലോമീറ്ററോളം ദുരത്തിലുണ്ട്. കപ്രാട്, കൊടക്കല്ല് എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന റോഡ് നഗരസഭ പുനരുദ്ധാരണം നടത്തുന്നുണ്ടെങ്കിലും വേഗത്തിലാ...

