Monday, June 22

Blog

പെരിയ ഇരട്ടക്കൊല കേസ് ; മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം ; ശിക്ഷ സ്റ്റേ ചെയ്തു
Kerala

പെരിയ ഇരട്ടക്കൊല കേസ് ; മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം ; ശിക്ഷ സ്റ്റേ ചെയ്തു

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. 4 പ്രതികളുടെയും ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. അഞ്ച് വര്‍ഷം തടവിനാണ് കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവരെ ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. 14-ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്ഠന്‍, 20-ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി എന്ന രാഘവന്‍ നായര്‍, 22-ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷ ന...
Kerala

അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ ഇടിച്ചു ; 4 വയസുകാരി റോഡിലേക്ക് തെറിച്ചു വീണ് മരിച്ചു ; പിതാവിനും ഗര്‍ഭിണിയായ മാതാവിനും പരിക്ക്

തൃശൂര്‍: ഓട്ടുപാറയില്‍ അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തില്‍ പിതാവിനും ഗര്‍ഭിണിയായ മാതാവിനും പരിക്കേറ്റു. മുള്ളൂര്‍ക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. ഫാത്തിമയുടെ മാതാവും ഗര്‍ഭിണിയുമായ റൈഹാനത്തിനും (26) കുട്ടിയുടെ പിതാവ് ഉനൈസിനും (31) പരിക്കേറ്റിട്ടുണ്ട്. ഗര്‍ഭിണിയായ റൈഹാനത്തിന്റെ കാലിനാണ് ഗുരുതര പരിക്കേറ്റത്. ഇരുവരേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. അമിത വേഗതയിലെത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഫാത്തിമ സഞ്ചരിച്ചിരുന്ന ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ വന്നിടിക്കുകയായിരുന്നു. വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ ഇടി...
Kerala

വിവാഹ വസ്ത്രം എടുത്ത് മടങ്ങുന്നതിനിടെ കാറും ബസും കൂട്ടിയിടിച്ച് പ്രതിശ്രൂത വരന് ഗുരുതര പരിക്ക് ; അമ്മയും ബന്ധുവും മരിച്ചു

കണ്ണൂര്‍ : വിവാഹ വസ്ത്രം എടുത്ത് മടങ്ങുന്നതിനിടെ കാറും ബസും കൂട്ടിയിടിച്ച് പ്രതിശ്രൂത വരന് ഗുരുതര പരിക്ക്. അമ്മയും ബന്ധുവും മരിച്ചു. കണ്ണൂര്‍ ഉളിയില്‍ പാലത്തിന് സമീപമാണ് അപകടം നടന്നത്. ഉളിക്കല്‍ കാലാങ്കി കയ്യുന്നുപാറയിലെ കെ.ടി.ബീന, ബീനയുടെ ഭര്‍ത്താവ് തോമസിന്റെ സഹോദരിയുടെ മകന്‍ മംഗളൂരു സ്വദേശി ലിജോ (37) എന്നിവരാണു മരിച്ചത്. ബീനയുടെ ഭര്‍ത്താവ് കെ.എം.തോമസ്, മകനും പ്രതിശ്രൂത വരനുമായ കെ.ടി.ആല്‍ബിന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 8.10 ഓടെയായിരുന്നു അപകടം. ആല്‍ബിന്റെ വിവാഹത്തിനായി കൊച്ചിയില്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയി കാറില്‍ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. തലശ്ശേരിയിലേക്കു പോകുകയായിരുന്ന ബസുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ കുടുങ്ങിയ യാത്രക്കാരെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു പുറത്തെത്തിക്...
Malappuram

സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ മുന്‍ വിദ്യാര്‍ത്ഥി നാല് വിദ്യാര്‍ത്ഥികളെ കുത്തി

കാടാമ്പുഴ: സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ മുന്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മരവട്ടം ഗ്രേസ് വാലി കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കോളേജിനു സമീപമായിരുന്നു സംഭവം. ബി.ബി.എ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട മുന്‍ വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുന്‍ വൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവര്‍ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗസ്റ്റ് അധ്യപക നിയമനം തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ സംഗീത വിഭാഗത്തിലേക്ക് മണിക്കൂർവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. സംഗീതത്തിൽ ബിരുദാനന്തരബിരുദവും നെറ്റുമുള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡിയും പ്രവൃര്‍ത്തി പരിചയവും അധികയോഗ്യതയായി പരിഗണിക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10 - ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2385352. പി.ആർ. 23/2025 ഇന്റേണൽ ഇംപ്രൂവ്മെന്റ് ബി.ബി.എ. എൽ.എൽ.ബി. (2018 - പ്രവേശനം മാത്രം), എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2020 - പ്രവേശനം മാത്രം) ജനുവരി 2025 ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 17 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് എട...
Breaking news

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു, നിരവധി പേർക്ക് പരിക്ക്

തിരൂർ : ബിപി അങ്ങാടി യാഹൂം തങ്ങൾ നേർച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തുമ്പിക്കയ്യിൽ തൂക്കിയെറിഞ്ഞു. ആളുകൾ ഭയന്ന് ഓടുന്നതിനിടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. പോത്തന്നൂരിൽ നിന്നുള്ള വരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആന ഇടഞ്ഞത്. 5 ആനകൾ അണി നിരന്നിരുന്നു. ഇതിൽ നടുവിൽ ഉണ്ടായിരുന്ന ആന പെട്ടെന്ന് ഇടഞ്ഞു മുമ്പിലേക്ക് കയറുകയായിരുന്നു. മുമ്പിൽ പെട്ട ഒരാളെ കാലിൽ തുമ്പിക്കൈ ചുറ്റി തൂക്കിയെറിഞ്ഞു. മുമ്പോട്ട് വീണ്ടും വന്നതോടെ ആളുകൾ ചിതറിയോടി. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങൾ ഉണ്ടായിരുന്നു. പലർക്കും വീണു പരിക്കേറ്റു. പിന്നീട് പാപ്പാൻ ഇടപെട്ട് തളക്കുകയായിരുന്നു.. https://www.facebook.com/share/v/12KDNiDz4zL/...
Local news

തിരൂര്‍ പ്രകാശ് ഏജന്‍സിയിലെ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം ; എകെജിഎടിയു (സിഐടിയു)

തിരൂരങ്ങാടി : തിരൂര്‍ പ്രകാശ് ഏജന്‍സിയിലെ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആള്‍ കേരള ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ (സിഐടിയു) തിരൂരങ്ങാടി ഷഫാഫ് ഗ്യാസ് ഏജന്‍സി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു തിരുരങ്ങാടി ഏരിയാ പ്രസിഡന്റ് അഡ്വ. സി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കെ അബ്ദുള്‍ മജിദ് അധ്യക്ഷത വഹിച്ചു. ആദ്യകാല ഗ്യാസ് വിതരണ തൊഴിലാളികളെ ആദരിച്ചു. തിരൂര്‍ പ്രകാശ് ഗ്യാസ് ഏജന്‍സിയില്‍ നിന്ന് പിരിച്ചു വിട്ട തൊഴിലാളികള്‍ക്കായി ഷില്‍മ ഗ്യാസിലെ തൊഴിലാളികള്‍ സ്വരുപിച്ച തുക കൈമാറി. യൂണിറ്റ് സെക്രട്ടറി കെ സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യുണിയന്‍ ജില്ലാ സെക്രട്ടറി കെ ഗോവിന്ദന്‍കുട്ടി, ജില്ലാ ജോ. സെക്രട്ടറി കെ ഉണ്ണികൃഷ്ണന്‍, കെ രാമദാസ്, ഇ പ്രകാശന്‍, പി ബാബുരാജ്, കെ മുഹമ്മദ് മുസ്തഫ എന്നിവര്‍ സംസാരിച്ചു. റിയാസ് കൊടശ്ശേരി നന്ദി പറഞ്ഞു ഭാരവാഹികള്‍ : ഉണ്ണികൃഷ്ണന്...
Local news

നഗരസഭയുടെ അവഗണനയില്‍ പ്രതിഷേധിച്ച് പുരപ്പുഴയില്‍ ജനകീയ ബസ് സ്റ്റോപ്പ്

തിരൂരങ്ങാടി : നഗരസഭയുടെ അവഗണനക്കെതിരെ പൂരപ്പുഴയിലെ നാട്ടുകാരും യങ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് ബസ് സ്റ്റോപ്പ് നിര്‍മിച്ച് മാതൃകയായി. നാട്ടിലെ പഴയ കാല കച്ചവടക്കാരനായ പള്ളിപുറത്ത് കുഞ്ഞീന്‍ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷീണിക്കുന്നവര്‍ക്കായി ദാഹമകറ്റാന്‍ കുടിവെള്ള സൗകര്യവും ഇരിപ്പിടവുമടക്കമുള്ള ഷീറ്റിട്ട ബസ് സ്റ്റോപ്പാണ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ പ്രദേശത്ത് ബസ് കാത്തിരിക്കുന്നവര്‍ക്ക് ഇനി വെയിലും മഴയും കൊള്ളാതെ ഇരിക്കാനുള്ള സൗകര്യവും ജനകീയ ബസ് സ്റ്റോപ്പിലൂടെ നാട്ടുകാര്‍ സമ്മാനിച്ചു. ടി.പി.എന്‍. ഹംസ, എം. ശങ്കരന്‍ ,ടി.പി.എം. താജുദ്ദീന്‍, എസ്.കെ ഹംസ തുടങ്ങിയ നാട്ടിലെ കാരണവന്‍മാരുടെ സാന്നിധ്യം ഉദ്ഘാടനത്തിന് കൂടുതല്‍ മാറ്റ് കൂട്ടി. നിയാസ് ടി.പി.എന്‍, സാദിക്. കെ, അനീഷ് മണ്ണുംപുറം എന്നിവര്‍ ഈ മികച്ച പദ്ധതിക്ക് നേതൃത്വം നല്‍കി. സക്കീര്‍ ബാബു ,മുനീര്‍ എ...
Local news

തിരൂരങ്ങാടി ഗവ : ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സമ്പൂര്‍ണ്ണ ശുചിത്വ വിദ്യാലയമായി പ്രഖ്യാപിച്ചു

തിരൂരങ്ങാടി : ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ ശുചിത്വ വിദ്യാലയമായി തിരൂരങ്ങാടി ഗവ : ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. തിരുരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ സി പി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സ്‌കൂള്‍ സമ്പൂര്‍ണ്ണ ശുചിത്വ വിദ്യാലയമായി പ്രഖ്യാപിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ സുഹ്‌റാബി സി പി, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശ് പി കെ, എസ്എംസി ചെയര്‍മാന്‍ അബ്ദുല്‍ റഹീം പൂക്കത്ത്, പ്രിന്‍സിപ്പല്‍ ലിജോ ജെയിംസ്, സ്‌കൂള്‍ ലീഡര്‍ റിന്‍ഷിദ ശഹീദ കെ പി, വിദ്യാര്‍ത്ഥി പ്രതിനിധിയായി ഹിഷാം റിഷാന്‍, ഹെഡ്മിസ്ട്രസ് മിനി കെ കെ എന്നിവര്‍ സംസാരിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് പ്രോഗ്രാമില്‍ വിജയിയായ നഷ് വ തെക്കിലിന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സമ്മ...
Local news

പ്രളയ ദുരിതാശ്വാസ തുക സര്‍ക്കാര്‍ തിരികെ ചോദിച്ച മാറാരോഗിയായ കോട്ടപറമ്പില്‍ ബഷീര്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ സങ്കട കെട്ടഴിച്ചു

തിരൂരങ്ങാടി : 2019 ലെ പ്രളയത്തില്‍ ലഭിച്ച ദുരിതാശ്വാസത്തില്‍ സാങ്കേതിക പിഴവ് മൂലം അധികമായി ലഭിച്ച 10000 രൂപ സര്‍ക്കാര്‍ തിരികെ ചോദിച്ച പക്ഷാഘാതം വന്ന് നടക്കാനോ സംസാരിക്കാനോ കഴിയാത്ത മാറാരോഗിയായ നന്നമ്പ്ര വില്ലേജ് പരിധിയിലുള്ള കൊടിഞ്ഞി സ്വദേശി കാടംകുന്നിലെ കോട്ടപറമ്പില്‍ ബഷീര്‍ (53) എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ തഹസില്‍ദാര്‍ സാദിഖ് പി. ഒ യെ കണ്ടു തന്റെ പ്രാരാബ്ധങ്ങളുടെയും സങ്കടങ്ങളുടെയും കെട്ടഴിച്ചു. തുക തിരിച്ചടക്കാന്‍ സാധിക്കാതെ ഓടും ഷീറ്റും മേഞ്ഞ വീട്ടില്‍ ആശങ്കയില്‍ കഴിയുന്ന ബഷീറിന്റെ ദുരിതാവസ്ഥ നേരത്തെ തിരൂരങ്ങാടി ടുഡേ അടക്കം വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാര്യ ഒന്നര വര്‍ഷം മുന്‍പ് രോഗം വന്നു മരിച്ചു ഒറ്റക്കു താമസിക്കുന്ന ബഷീറിന് വീട്ടിലേക്ക് വൈഴി സൗകര്യമില്ലാത്തതും പ്രളയ ഫണ്ടായി ലഭിച്ച തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതുമാണ് ബഷീറിനെ കുഴക്കിയത്. പത്രമാധ്യമ ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഇന്റർസോൺ കലോത്സവം കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവം ഫെബ്രുവരി എട്ട് മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചതായി വിദ്യാർഥി ക്ഷേമവിഭാഗം ഡീൻ അറിയിച്ചു. ഇന്റർസോൺ കലോത്സവത്തിന്റെ ആതിഥേയത്വം വഹിക്കാൻ താത്‌പര്യമുള്ള കോളേജുകൾ ജനുവരി പത്തിനകം  വിദ്യാർഥി ക്ഷേമവിഭാഗം ഓഫീസുമായി ബന്ധപ്പെടണം. പി.ആർ. 17/2025 റീഫണ്ട് അപേക്ഷ ഓൺലൈനായി മാത്രം കാലിക്കറ്റ് സർവകലാശാലയുടെ റീഫണ്ട് അപേക്ഷകൾ 2025 ജനുവരി ഒന്ന് മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. അപേക്ഷകർക്ക് സർവകലാശാലാ വെബ്സൈറ്റിലെ ഇ - പേയ്‌മെന്റ് പോർട്ടലിൽ ചലാൻ റീഫണ്ട് എന്ന ലിങ്ക് വഴി റീഫണ്ടിന് അപേക്ഷിക്കാം.  പി.ആർ. 18/2025 പരീക്ഷാഫലം വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ ( CBCSS - UG ) ബി.എ., ബി.എ. അഫ്സൽ - ഉൽ - ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച...
Malappuram

നിലമ്പൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമണം ; പിവി അന്‍വറിന് ജാമ്യം

നിലമ്പൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അന്‍വറിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. പി വി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്...
Malappuram

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഓട്ടോമാറ്റിക് ക്ലോസറ്റ് മൂന്ന് മാസത്തിനുള്ള പ്രവര്‍ത്തനരഹിതമായി ; കമ്പനിയെ അറിയിച്ചിട്ടും പരിഹാരമായില്ല ; ക്ലോസറ്റിന്റെ വിലയും നഷ്ടപരിഹാരമായി 150,000 രൂപയും കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഓട്ടോമാറ്റിക് ക്ലോസറ്റ് മൂന്ന് മാസത്തിനുള്ള പ്രവര്‍ത്തനരഹിതമായി പ്രശ്‌നം പരിഹരിക്കാതെ ഉപഭോക്താവിനെ വലച്ച കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഓട്ടോമാറ്റിക് റിമോട്ട് കണ്‍ട്രോള്‍ ക്ലോസറ്റിന്റെ വില 2,65,100 രൂപയും നഷ്ടപരിഹാരമായി 1,50,000 രൂപയും നല്‍കാന്‍ കമ്പനിക്കെതിരെ കമ്മീഷന്‍ വിധിച്ചു. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി രാഘവന്‍ നായര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന മകനു വേണ്ടിയാണ് പരാതിക്കാരന്‍ റിമോട്ട് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലോസറ്റ് സ്ഥാപിച്ചത്. എല്ലാ തരത്തിലുള്ള സേവനവും കാലതാമസമില്ലാതെ ചെയ്തു നല്‍കുമെന്ന ഉറപ്പിലാണ് ക്ലോസറ്റ് വാങ്ങി സ്ഥാപിച്ചത്. മൂന്നു മാസത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്നു നന്നാക്കി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീടും പ...
Local news

കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. വാട്ടര്‍ അതോറിറ്റിയെ സ്വകാര്യവത്കരിക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക, കുടിശ്ശികമായ ഡി.എ.ഉടന്‍ അനുവദിക്കുക. സറണ്ടര്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുക. അതോറിറ്റിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് നല്‍കാന്‍ ഉള്ള ആനുകൂല്യങ്ങള്‍ യഥാസമയങ്ങളില്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് എല്ലാ ജീവനക്കാരെയും സാറ്റൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നി കാര്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടു. സമ്മേളനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു പി.ടി.ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ഷാനവാസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഷൈജു പുലാമന്തോള്‍ മുഖ്യ പ്രഭ...
National

കഴുത്ത് ഒടിഞ്ഞു, തലയോട്ടിയില്‍ മാത്രം 15 മുറിവുകള്‍, ഹൃദയം കീറി മുറിച്ചു, കരള്‍ 4 കഷ്ണം ആക്കി : മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് അതിക്രൂരമായി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഛത്തീസ്ഗഡ് : ബസ്തറില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളില്‍ വരെ മുറിവുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുകേഷിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയില്‍ മാത്രം 15 മുറിവുകള്‍ ഉള്ളതായും കണ്ടെത്തി. മുകേഷിന്റെ ഹൃദയം കീറി മുറിച്ചതായും കരള്‍ 4 കഷ്ണം ആക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകളില്‍ മാത്രം അഞ്ച് ഒടിവുകളാണുള്ളത്. റോഡ് കോണ്‍ട്രാക്ടറായ സുരേഷ് ചന്ദ്രാകറിന്റെ വീടിന് പരിസരത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നാണ് 33 കാരനായ ...
National

റോഡ് നിര്‍മ്മാണത്തിലെ തകരാറിനേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ കൊന്ന് വീട്ടിലെ വാട്ടര്‍ ടാങ്കില്‍ തള്ളി ; കരാറുകാരന്‍ പിടിയില്‍

ഛത്തീസ്ഗഡ് : ബസ്തറില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയായ റോഡ് കരാറുകാരന്‍ പിടിയില്‍. റോഡ് കോണ്‍ട്രാക്ടറായ സുരേഷ് ചന്ദ്രാകറിനെ ഹൈദരബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം റോഡ് കോണ്‍ട്രാക്ടറായ ഛട്ടന്‍ പാറയിലെ സുരേഷിന്റെ വീടിന് പരിസരത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്ന് 33 കാരനായ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ യുവ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ കരാറുകാരന്‍ സഹോദരന്‍മാര്‍ പിടിയിലായിരുന്നു. ഇന്നാണ് സുരേഷ് ചന്ദ്രാകറിനെ പിടികൂടിയത്. ഡിസംബര്‍ 25 പ്രസിദ്ധീകരിച്ച വാര്‍ത്തയേ തുടര്‍ന്ന് ബിജാപൂരിലെ റോഡ് നിര്‍മ്മാണത്തിലെ തകരാറിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചതിലെ പക മൂലമാണ് കൊലപാതകമെന്നാണ് ലഭ്യമാകുന്ന വിവരം. ജനുവരി 1നായിരുന്നു മുകേഷ് ചന്ദ്രക്കറിനെ കാണാതാ...
Other

ഫീൽഡ് സന്ദർശനത്തിനിടെ കണ്ടത് ആത്മഹത്യക്ക് ശ്രമിക്കുന്ന വയോധികനെ; താനൂരിൽ ജീവൻരക്ഷാ പ്രവർത്തനം നടത്തി ആരോഗ്യപ്രവർത്തകർ

താനൂർ : ജില്ലയില്‍ നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ആരോഗ്യ പ്രവര്‍ത്തകര്‍. ആത്മഹത്യാ ശ്രമത്തില്‍ നിന്നാണ് വയോധികനെ രക്ഷപ്പെടുത്തി പരിരക്ഷ ഉറപ്പാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും വീട് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ വൃത്തിയാക്കുകയും തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ മക്കളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയും അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തി ജീവന്‍ രക്ഷിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സാധാരണ പോലെയാണ് താനൂര്‍ സമൂഹികാരോരോഗ്യ കേന്ദ്രത്തില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് രമ്യ, സനല്‍ എസ്, എംഎല്‍എസ്പി ഹാജറ പി.കെ, ആശാവര്‍ക്കര്‍ തെ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗ്രേസ് മാർക്ക് അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( CBCSS - 2022 പ്രവേശനം മാത്രം ) ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികളിൽ എൻ.സി.സി., സ്പോർട്സ്, ആർട്സ് മുതലായവയിൽ ഗ്രേസ് മാർക്കിന് അർഹരായവർ സ്റ്റുഡന്റസ് പ്രോട്ടലിലെ ഗ്രേസ് മാർക്ക് പ്ലാനറിൽ ഓപ്‌ഷൻ നൽകിയ ശേഷം പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളിൽ അപേക്ഷ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ജനുവരി 20. പി.ആർ. 11/2025 പുനർമൂല്യനിർണയം ഒന്നാം സെമസ്റ്റർ ( FYUGP - 2024 പ്രവേശനം ) നാലു വർഷ ബിരുദ പ്രോഗ്രാം നവംബർ 2024 റഗുലർ പരീക്ഷയുടെ ഉത്തരക്കടലാസ് പകർപ്പിന് ജനുവരി എട്ട് മുതൽ 14 വരെയും പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 21 മുതൽ 31 വരെയും ഓൺലൈനായി അപേക്ഷിക്കാം. പി.ആർ. 12/2025 പരീക്ഷാ അപേക്ഷ ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പി...
Malappuram

മലപ്പുറം ഡിപ്പോയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം യാത്രകള്‍ സംഘടിപ്പിക്കുന്നു

മലപ്പുറം : കെ.എസ്.ആര്‍.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം സെല്‍ മലപ്പുറം ഡിപ്പോയില്‍ നിന്നും ജനുവരി രണ്ടു മുതല്‍ 26 വരെ മിതമായ നിരക്കില്‍ യാത്രകള്‍ സംഘടിപ്പിക്കുന്നു. രണ്ടു ദിവസം വരെ നീണ്ടു നില്‍ക്കുന്ന് യാത്രകളാണ് ഉണ്ടാവുക. തിയതിയും സ്ഥലവും തുകയും ചുവടെ പറയും പ്രകാരമാണ്. ജനുവരി ഒന്നിന് നാലുമണിക്ക് ആലപ്പുഴ ഹൗസ്‌ബോട്ട് യാത്ര (1790), രണ്ടിന് രാവിലെ അഞ്ചുമണിക്ക് നെല്ലിയാമ്പതി (830), മൂന്നിന് രാത്രി ഒമ്പതുമണിക്ക് മറയൂര്‍-കാന്തല്ലൂര്‍-മൂന്നാര്‍ (2860), നാലിന് രാവിലെ അഞ്ചുമണിക്ക് നെല്ലിയാമ്പതി (830), അഞ്ചിന് രാവിലെ നാലുമണിക്ക് വയനാട്-പൂപ്പൊലി (600), നാലുമണിക്ക് ആതിരപ്പിള്ളി- വാഴച്ചാല്‍-മലക്കപ്പാറ (920), 10ന് രാവിലെ ഒമ്പതുമണിക്ക് വാഗമണ്‍-അഞ്ചുരുളി-രാമക്കല്‍മേട്-ചതുരംഗപ്പാറ(3420), 11ന് രാവിലെ അഞ്ചുമണിക്ക് നെല്ലിയാമ്പതി (830), രാവിലെ എട്ടുമണിക്ക് നെഫ്റ്റിറ്റി ക്രൂയിസ് ഷിപ്പ് യാത്ര (3870), 2ന് രാവിലെ നാ...
Kerala

പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

കൊച്ചി : പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ (5) ആണ് മരിച്ചത്. പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അടിഭാഗം ദ്രവിച്ച തെങ്ങ് കടപുഴകി വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
Local news

പുതുവത്സരാഘോഷങ്ങളെ ആഭാസകരമാക്കരുത് : വിസ്ഡം

വെന്നിയൂർ :പുതുവത്സര ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന അഭാസങ്ങൾക്ക് അറുതി വരുത്തണമെന്നും മനുഷ്യായുസ്സിന്റെ പുതുവത്സര ചിന്തകൾ മനുഷ്യരെ കൂടുതൽ ദൈവീക ചിന്തയിലേക്ക് അടുപ്പിക്കേണ്ടതുണ്ടെന്നും തിരൂരങ്ങാടി മണ്ഡലം ഇസ്ലാമിക് ഓർഗനൈസേഷൻ വെന്നിയൂർ കൊടക്കല്ല് മെഹഫിൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മണ്ഡലം സമ്മേളനം അഭിപ്രാപ്പെട്ടു വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് അബ്ദുൽ മജീദ് കരിപറമ്പ് അധ്യക്ഷത വഹിച്ചു. ടി കെ അഷ്റഫ്, താജുദ്ദീൻ സ്വലാഹി , ശാഫി സ്വബാഹി, മുസ്താഖ് അൽ ഹികമി ,ഹനീഫ ഓടക്കൽ, വാഹിദ് കളിയാട്ടമുക്ക്, ഇർഫാൻ കരിപറമ്പ് എന്നിവർ സംസാരിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോൺടാക്ട് ക്ലാസ് കാലിക്കറ്റ് സർവകലാശാലാ ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ ആറാം സെമസ്റ്റർ ( CBCSS - 2022 പ്രവേശനം ) ബി.എ. അഫ്സൽ - ഉൽ - ഉലമ വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ ജനുവരി എട്ടിനും ഫിലോസഫി വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ ജനുവരി 11-നും സർവകലാശാലാ ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ തുടങ്ങും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങളും ക്ലാസ് ഷെഡ്യൂളും വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356. പരീക്ഷാ അപേക്ഷ വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ ( CBCSS - UG ) - ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ - ഉൽ - ഉലമ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025. ആറാം സെമസ്റ്റർ ബി.എ. മൾട്ടി മീഡിയ (2020 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025, (2019 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സിസോൺ കലോത്സവം കലാ’മ : സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി : ജനുവരി 19 മുതൽ 23 വരെ കൊണ്ടോട്ടി ഇ. എം.ഇ.എ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സിസോൺ കലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം വി എസ് ജോയ് നിർവഹിച്ചു.കലാ'മ എന്ന പേരാണ് കലോത്സവത്തിന് നൽകിയിരിക്കുന്നത്.മലപ്പുറം ജില്ലയിലെ നൂറ്റി അൻപതിൽ പരം കോളേജുകളിൽ നിന്നായി അയ്യായിരത്തോളം പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ അദ്ധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മലപ്പുറം ജില്ല എക്സിക്യൂട്ടിവ് പി.കെ മുബശ്ശിർ സ്വാഗതം പറഞ്ഞു.ഇ. എം ഇ. എ കോളേജ് പ്രിൻസിപ്പൽ ഡോ : റിയാദ് എ.എം, ഡോ: വി.പി ഹമീദ് മാസ്റ്റർ, പി.കെ നവാസ്,കബീർ മുതുപറമ്പ്,പി.എച്ച് ആയിഷാ ബാനു, സി.എ അസീസ്, വി.എ വഹാബ്, ഹഖീം തങ്ങൾ, അഷ്റഫ് മടാൻ, എ.മുഹ് യുദ്ധിൻ അലി,ടി.പി നബീൽ, കെ.എം ഇസ്മായിൽ, ബീരാൻ കുട്ടി മാസ്റ്റർ, മുസ്തഫ തങ്ങൾ,വി.പി.ശു...
Local news

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് : തിരൂരങ്ങാടിയില്‍ 14 ന്

തിരൂരങ്ങാടി : എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ ജനുവരി 13, 14 തീയതികളില്‍ നടക്കും. ഏറനാട് താലൂക്ക് തല അദാലത്ത് മുന്‍നിശ്ചയപ്രകാരം ജനുവരി 10 ന് മഞ്ചേരി ടൗണ്‍ഹാളില്‍ നടക്കും. കൊണ്ടോട്ടി താലൂക്ക് അദാലത്ത് 13ന് കൊണ്ടോട്ടി ഹജ്ജ് ഹൗസിലും തിരൂരങ്ങാടി അദാലത്ത് 14 ന് കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളിലുമാണ് നടക്കുന്നത്. മന്ത്രിമാരായ വി അബ്ദുറഹിമാന്‍, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ജില്ലയിലെ നാല് താലൂക്കുകളിലാണ് ഇതിനകം പൂര്‍ത്തിയായത്. രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്തില്‍ മുന്‍കൂറായി പരാതി നല്‍കിയവരെയാണ് മന്ത്രിമാര്‍ നേരില്‍ കേള്‍ക്കുക. പുതിയ പരാതികള്‍ നല്‍കുന്നതിനും സംവിധാനം ഉണ്ടാകും....
Malappuram

വി പി അനില്‍ സിപിഐഎം ജില്ലാ സെക്രട്ടറി

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു. താനൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയര്‍മാനുമാണ്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ കണ്‍സോര്‍ഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ നിലവിലെ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് തയ്യാറായതോടെയാണ് പുത...
Kerala

പെരിയ ഇരട്ടക്കൊലക്കേസ് ; സിപിഎമ്മിന് കനത്ത തിരിച്ചടി ; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. പിഴ തുക കൃപേഷിന്റെയും ശരത്‌ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. ഇവര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് 1 മുതല്‍ 8 വരെ പ്രതികള്‍. 14-ാം പ്രതി ...
Other

സംസ്ഥാന കലോത്സവം; സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി

മലപ്പുറം : ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ സ്വർണ കപ്പിന് ജില്ലയിൽ സ്വീകരണം നൽകി. കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്തെക്ക് ഘോഷ യാത്രയായി കൊണ്ട് പോകുന്നതിനിടയിലാണ് ഇന്ന് ജില്ലയിൽ സ്വർണക്കപ്പ് എത്തിയത്.. ജില്ലാ അതിർത്തി യായ AMLPS ചെലേമ്പ്ര യിൽ വെച്ച് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ കുമാരിൽ നിന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രമേശ്‌ കുമാർ ഏറ്റുവാങ്ങി. കോട്ടക്കൽ രാജസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സ്വീകരണത്തിൽമലപ്പുറം വിദ്യാഭ്യാസ ഉപ ഡയരക്ടർ രമേശ്‌ കുമാർ പരീക്ഷ ഭവൻ ജോ കമ്മീഷണർ ഡോ ഗിരീഷ് ചോലയിൽ, മലപ്പുറം DEO ഗീത കുമാരി, മലപ്പുറം AEO സന്തോഷ് കുമാർ, അരീക്കോട് AEO ജോസ്മി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ സ്വാഗതവും AKM HSS കൊട്ടൂരിലെ ഹെഡ് മിസ്ട്രെസ് സൈബുന്നീസ ടീച്ചർ നന്ദിയും പറഞ്ഞു. ജില്ലാ അതിർത്തി യായ തിരുവേഗപ്പുര u...
Malappuram

കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ കലോത്സവം “കലാ’മ” ലോഗോ പ്രകാശനം ചെയ്തു

കൊണ്ടോട്ടി : 2025 ജനുവരി 19മുതൽ 23 വരെ കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ സി സോൺ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഡോ. എംപി അബ്ദു സമദ് സമദാനി എംപി നിർവഹിച്ചു. കലാ'മ എന്ന പേരിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മലപ്പുറം ജില്ലയിലെ നൂറ്റി അൻപതോളം വരുന്ന കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിയിലുള്ള കോളേജുകളിലെ പ്രതിഭകൾ മാറ്റുരക്കും. ചടങ്ങിൽ കബീർ മുതുപറമ്പ്, വി. എ വഹാബ്, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് പികെ മുബശ്ശിർ, അഡ്വ:ഒ പി റഹൂഫ്, വസീം അഫ്രീൻ, കെപി റമീസ്, സൽമാൻ, ജിയാദ് തുടങ്ങിയവർ സംബന്ധിച്ചു....
Politics

യുഡിഎഫ് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നു: എ വിജയരാഘവൻ

താനൂർ : കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവൻ പറഞ്ഞു. സിപി എം ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നത് വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ്. അതിന് എല്ലാ വർഗീയതയെയും ഒപ്പം കൂട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കി. വിമോചന സമര കാലത്തിന് സമാന സാഹചര്യമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ വലിപ്പം കൂട്ടാനാണ് ശ്രമം. ഇടതുപക്ഷത്തെ നേരിടാനുള്ള മെച്ചപ്പെട്ട ആശയ ഘടന കോൺഗ്രസിനില്ല. മൂല്യബോധം നഷ്ടമായ നേതൃത്വമാണ് അതിനെ നയിക്കുന്നത്. അതിനാൽ വർഗീയ, ജാതീയ ഘടകങ്ങളെ ഉപയോഗിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിനെ ഇടതുപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുന്നു. കമ്മ്യൂണിസ്റ്റ് അടിത്തറ തകർത്ത് പുരോഗമന ആശയങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വർഗീയതയെ ഉപയോഗിക്കുന്നു. ഓരോ മനുഷ്യനെയും കുടുംബ...
Politics

സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

താനൂർ : സിപിഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കോടിയേരി ബാലകൃഷ്ണ‌ൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു.മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി.സ്വാഗത സംഘം ജനറൽ കൺവിനർ ഇ ജയൻ സ്വാഗതം പറഞ്ഞു. വി പി സാനു താത്ക്കാലിക അധ്യക്ഷനായി. വി ശശികുമാർ രക്തസാക്ഷി പ്രമേയവും പി കെ അബ്ദുള്ള നവാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി പി സാനു, കെ പി സുമതി, വി രമേശൻ, ജോർജ് കെ ആൻ്റണി, പി ഷബീർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വി ശശികുമാർ കൺവീനറായി പ്രമേയ കമ്മിറ്റിയും പി കെ അബ്ദുള്ള നവാസ് കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും വി എം ഷൗക്കത്ത് കൺവീനറായി മിനുട്സ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പൊതുചർച്ച തുടങ്ങി. ...
error: Content is protected !!