Saturday, April 11

Blog

സ്വയംതൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
Job

സ്വയംതൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന യുവ സംരംഭകര്‍ക്കായി നടപ്പാക്കുന്ന കെസ്റു, മള്‍ട്ടിപര്‍പ്പസ് ജോബ്ക്ലബ് എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെസ്റുപദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. വായ്പ തുകയുടെ 20% സബ്‌സിഡി ലഭിക്കും. 21 നും 50 നും ഇടയില്‍ പ്രായമുള്ള, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംയുക്ത സംരംഭങ്ങളും അനുവദിക്കും. മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ യുടെ പ്രോജക്ടുകള്‍ക്ക് ബാങ്ക് വായ്പ അനുവദിക്കും. 25% (പരമാവധി രണ്ട് ലക്ഷം) സബ്‌സിഡി ലഭിക്കും. 21- നും 45- നും മദ്ധ്യേ പ്രായമുള്ള, രണ്ടില്‍ കുറയാത്ത അംഗങ്ങളുള്ള കൂട്ടായ്മക്കാണ് അവസരം. പുതു സംരംഭകര്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം നല്‍കും. നൂതന ആശയങ്ങള്‍ക്ക് മുന്‍ഗണന. കൂടുതല്‍വിവരങ്ങള്‍ക്ക് അട...
Local news

സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്നിയൂര്‍ സ്വദേശിയുടെ ഖബറടക്കം ഇന്ന്

മൂന്നിയൂര്‍ : സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്നിയൂര്‍ സ്വദേശിയുടെ ഖബറടക്കം ഇന്ന് നടക്കും. മൂന്നിയൂര്‍ ആലിന്‍ ചുവട് സ്വദേശി എന്‍. എം ഹസ്സന്‍കുട്ടി ഹാജിയുടെ മകന്‍ നൂറുദ്ധീന്‍ എന്ന കുഞ്ഞാവയുടെ മയ്യിത്ത് സൗദിയിലെ അസര്‍ നിസ്‌ക്കാരശേഷം ബിഷയിലെ ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും. നൂറുദ്ദീന്റെ പേരിലുള്ള മയ്യിത്ത് നിസ്‌കാരം ഇന്ന് ഇശാ നിസ്‌കാരനദ്ധരം മൂന്നിയൂര്‍ ചിനക്കല്‍ സുന്നി ജുമാ മസ്ജിദില്‍ വെച്ച് നടക്കുന്നതാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് സൗദി ബിഷയില്‍ വച്ച് വാഹനപകടമുണ്ടായത്. ഭാര്യ. നഷീദ. മക്കള്‍ ആസ്യ, റയ്യാന്‍, അയ്‌റ. മാതാവ് ആയിഷ. സഹോദരങ്ങള്‍ ശറഫുദ്ധീന്‍ സൗദി ,മുഹമ്മദ് ഹനീഫ അബുദാബി,ഖൈറുന്നീസ ,ഹഫ്‌സത്ത് ....
Local news

വെളിമുക്ക് വി ജെ പള്ളി എ എം യുപി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം : ശതസ്മിതം മാരത്തോണ്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി: വെളിമുക്ക് വി ജെ പള്ളി എ എം യുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശതസ്മിതം പരിപാടിയുടെ പ്രചരണാര്‍ത്ഥം മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു.നൂറോളം പേര്‍ പങ്കെടുത്ത പരിപാടിയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മാനേജര്‍ ഹാജി പികെ മുഹമ്മദ് നിര്‍വഹിച്ചു. മത്സരത്തില്‍ പി മുഹമ്മദ് അന്‍ഫാസ് , കെടി മുഹമ്മദ് മുബഷിര്‍, എം ടി അജ്മല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ നൗഷാദ് തിരുത്തുമ്മല്‍ നല്‍കി. കായിക വകുപ്പ് ചെയര്‍മാന്‍ സിപി യൂനുസ് , അഡ്വ: സിപി മുസ്തഫ, ചെമ്പന്‍ സിദ്ധീഖ്, അച്ചി റഹൂഫ്, മുനീര്‍ ചോനാരി,സി മുനീര്‍, എം എലി അസ്‌കര്‍, സി ജമാല്‍,കെ എം അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി...
Kerala

ഫ്രീ ഫയറിന് അഡിക്ട് ; ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല ; ഉറങ്ങി കിടന്ന അമ്മയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തി വിദ്യാര്‍ത്ഥി

കോഴിക്കോട് : ഫ്രീ ഫയര്‍ ഗെയിമിന് അഡിക്ടായ വിദ്യാര്‍ത്ഥി ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്ത ദേഷ്യത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് തിക്കോടി കാരേക്കാട് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലു എത്തിച്ചു. ഇവര്‍ അപകട നില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം. ഗെയിം കളിക്കുന്നതിനിടെ ഫോണിലെ ഇന്റര്‍ നെറ്റ് തീര്‍ന്നതോടെ അമ്മയോട് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ ഫോണ്‍ നല്‍കാതിരുന്നതോടെ ഫോണ്‍ റീ ചാര്‍ജ്ജ് ചെയ്ത് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതും നിരസിച്ചതാണ് 14 കാരന്‍ സ്വന്തം മാതാവിനോട് ഈ ക്രൂരകൃത്യം ചെയ്യാന്‍ ഇടയാക്കിയത്. മൊബൈല്‍ ഗെയിം അഡിക്ടായ കാരണത്താല്‍ ഈ വിദ്യാര്‍ഥി പഠനം അവസാനിപ്പിച്ച് തിരിച്ചുവരികയായിരുന...
Local news

അന്യായമായ വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക ; കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്

പരപ്പനങ്ങാടി : വൈദ്യുതി ചാര്‍ജ് നിരക്ക് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ മുസ്ലി യൂത്ത് ലീഗ് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫീസ് മാര്‍ച്ച് നടത്തി. യൂണിറ്റിന് 16 പൈസയും താരിഫിന് വര്‍ദ്ദിത തുകയും, ഫിക്‌സ്ട് ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് സമരക്കാര്‍ പറഞ്ഞു. മാര്‍ച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് ട്രഷറര്‍ മുസ്തഫ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.എ. കബീറിന്റെ അദ്ധ്യക്ഷത വഹിച്ചു. കെ.പി നൗഷാദ് സ്വാഗതവും മുഹമ്മദ് ബിഷര്‍ നന്ദിയും പറഞ്ഞു. പി പി ശാഹുല്‍ ഹമീദ് ,വി എ കബീര്‍, കെ പി നൗഷാദ് ,മുഹമ്മദ് ബിഷര്‍പ, ആസിഫ്പാട്ടശ്ശേരി,അസ്‌കര്‍ ഊര്‍പ്പാട്ടില്‍, പി.അലി അക്ബര്‍ ,നവാസ് ചിറമംഗലം,സിദ്ദീഖ് കളത്തിങ്ങല്‍, നൗഫല്‍ ആലുങ്ങല്‍, ടി ആര്‍ റസാഖ് തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി...
Malappuram

ജില്ലയിലെ നാല് തദ്ദേശ വാര്‍ഡുകളില്‍ നാളെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

മലപ്പുറം : ജില്ലയിലെ നാല് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ (ഡിസംബര്‍ 10) നടക്കും. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍, മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷന്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി വാര്‍ഡ്, ആലംകോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ. വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്...
Malappuram

വളാഞ്ചേരിയില്‍ ചെങ്കല്‍ ക്വാറിയിലെ അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വളാഞ്ചേരി : വട്ടപ്പാറയ്ക്ക് സമീപം ചെങ്കല്‍ ക്വാറിയില്‍ കഴിഞ്ഞ ദിവസം വാഹനം ഓടിക്കുന്നതിന്നിടയില്‍ ഡ്രൈവര്‍ ഹൃദയ സ്തംഭനമുണ്ടായതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിപ്പുറം കൊളത്തോള്‍ ഊരോത്ത് പള്ളിയാല്‍ മുണ്ടറം കുന്നത്ത് പരേതനായ പോക്കര്‍ മകന്‍ മൊയ്തീന്‍ കുട്ടി ( 40 )ആണ് മരിച്ചത്. ലോറി പിറകിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസമാണ് വട്ടപ്പാറക്ക് സമീപം കഴിഞ്ഞ ദിവസം ചെങ്കല്‍ ക്വാറിയില്‍ വാഹനം ഓടിക്കുന്നതിന്നിടയില്‍ ഡ്രൈവര്‍ക്ക് ഹൃദയ സ്തംഭനമുണ്ടാവുകയും ഡ്രൈവര്‍ തവനൂര്‍ അയങ്കലം കല്ലുര്‍ കുഴിക്കണ്ടത്തില്‍ മുജീബ് റഹ്മാന്‍ മരണപ്പെടുകയും ചെയ്തിരുന്നു. അതേ ചെങ്കല്‍ ക്വാറിയില്‍ മറ്റൊരു ലോറിയുമായി പോയി ലോഡ് എടുക്കാന്‍ കാത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന മൊയ്തീന്‍ കുട്ടിയെ നിയന്ത്രണം വിട്ട് പ...
Kerala

കെഎല്‍ 01 മുതല്‍ കെഎല്‍ 86 വരെ കേരളത്തില്‍ ഇനി എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം ; ചട്ടത്തില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്

കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിന് കീഴിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തി. ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആര്‍ടിഒപരിധിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്താമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കും. കാസര്‍കോട് ജില്ലയിലുള്ള ഒരു വാഹനം തിരുവനന്തപുരത്ത് രജിസ്റ്റര...
Local news

സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മൂന്നിയൂർ :പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷനും എഡ്യൂക്കെയർ ദന്തൽ കോളേജും സംയുക്തമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.. ക്യാമ്പിൽ 60 പേർക്ക് ചികിത്സ നൽകി. 20 പേരുടെ പല്ലുകൾ സൗജന്യമായി ക്ലീൻ ചെയ്തു.ക്യാമ്പ് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് 11ആം വാർഡ് മെമ്പർ മണമ്മൽ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു.. ദന്ത രോഗങ്ങളെക്കുറിച്ചും,പല്ലിനു വരുന്ന രോഗങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാം എന്നതിനെ കുറിച്ചും Dr ജിതിൻ ക്ലാസ്സെടുത്തു. സി എം അബ്ദുൽ മജീദ്, വി പി അബ്ദുൽ ഷുക്കൂർ, സി എം മുഹമ്മദ്‌ അലിഷ, നിയാസുദ്ധീൻ. കെ എം, വി പി അബ്ദുൽ മജീദ്,പി കെ ഷിഹാബുദ്ധീൻ തങ്ങൾ, സി എം ബഷീർ, സി എം മുഹമ്മദ്‌ ഷാഫി, കെ എം നൂറുദ്ധീൻ, അമീർ തങ്ങൾ, എം പി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി....
Local news

വെന്നിയൂർ അഖിലേന്ത്യാ സെവൻസിൽ അട്ടിമറികൾ തുടരുന്നു

തിരൂരങ്ങാടി: വെന്നിയൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ കരുത്തരായ ബ്ലാക് ആൻ്റ് വൈറ്റ് കോഴിക്കോടിനെ അട്ടിമറിച്ച് താജ് ഗ്രൂപ്പ് പന്നിതടം. ടൂർണമെൻ്റിൻ്റെ നാലാം സുദിനത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാക് ആൻ്റ് വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് താജ് ഗ്രൂപ്പ് പന്നിതടം വിജയികളായത്. ഇന്ന് തിങ്കൾ അഞ്ചാം സുദിനത്തിൽ കരുത്തരായ സെവൻ ബ്രദേഴ്സ് അരീക്കോടിനെ സുറുമാസ് സോക്കർ ടച്ച് കോട്ടക്കൽ നേരിടും. രാത്രി 8: 30 ന് തുടങ്ങുന്ന മത്സരത്തിൻ്റെ ടിക്കറ്റുകൾ https://www.venniyurpravasi.com/ എന്ന വെബ്സൈറ്റിൽ നിന്നും എടുക്കാനുള്ള സംവിധാനവും VPS ടൂർണമെൻ്റ് കമ്മറ്റി ഏർപെടുത്തിയിട്ടുണ്ട് ....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗവേഷണ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിൽ (ഡി.ഒ.ആർ.) കാലിക്കറ്റ് സർവകലാശാലാ ഗവേഷണ ഡയറക്ടറേറ്റ് ശനിയാഴ്ച മുതൽ ഭരണകാര്യാലയത്തിന് പിന്നിലുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പഴയ ടെലിഫോൺ നമ്പർ തത്കാലം ലഭ്യമാകില്ല. അന്വേഷണങ്ങൾ ഇ-മെയിൽ വഴി നടത്തണമെന്ന് ഗവേഷണ ഡയറക്ടറേറ്റ് അറിയിച്ചു. പി.ആർ. 1772/2024 ഡോ. തമ്പാന്‍ മേലോത്തിന്റെ പ്രഭാഷണം 12-ന് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ആമുഖമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ 12-ന് പി.ആര്‍. പിഷാരടി സ്മാരക പ്രഭാഷണം. ഗോവയിലെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലോത്താണ് പ്രഭാഷണം നിര്‍വഹിക്കുന്നത്. രാവിലെ 11 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി. ഇന്ത്യയുടെ ആദ്യ ധ്രുവ പര്യവേക്ഷണത്തില്‍ പങ്കാളിയായ ഡോ. തമ്പാന്‍ ധ്രുവ പ്രദേശങ്ങളിലെ കാലവസ്ഥാമാറ്റം മഞ്ഞുപാളികളിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ഗവേഷണ ശ...
Local news

എആര്‍ നഗറില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

എആര്‍ നഗര്‍ : എആര്‍ നഗറില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. എആര്‍ കൊളപ്പുറം കുന്നുംപുറം റൂട്ടില്‍ കക്കാടംപുറത്ത് ആണ് അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ ഡ്രൈവറായ തിരൂരങ്ങാടി ചെനക്കല്‍ അബ്ദുല്‍ റസാഖ്. ഭാര്യ മറിയാമ്മു.മരുമകള്‍ എന്നിവര്‍ക്ക് ആണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റ സ്ത്രീയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി...
Malappuram

എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ റാലിയും പ്രതിനിധി സമ്മേളനവും സമാപിച്ചു

കോട്ടക്കൽ : എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ കമ്മറ്റി സംഘടിപ്പിച്ച റാലിയും പ്രതിനിധി സമ്മേളനം സമാപിച്ചു, ഒതുക്കുങ്ങൽ ഇഹ്‌യാഹുസന്നയിൽ വച്ച് നടന്ന കൗൺസിൽ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി ഉദ്ഘാടനം ചെയ്തു, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ വിഷയവതരണം നടത്തി, ചർച്ചകൾക്ക് റഫീഖ് അഹ്സനി എടപ്പാൾ, അഫ്സൽ വളാഞ്ചേരി എന്നിവർ നേതൃത്വം നൽകി. വൈകിട്ട് നടന്ന പ്രതിനിധി സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയുദ്ദീൻ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി സാദിഖ് നിസാമി വിഷയവതരണം നടത്തി, കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സയ്യിദ് ബാഖർ ശിഹാബ് തങ്ങൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു, നാസർ സഖാഫി പൊന്മള, ഹസൈൻ മാസ്റ്റർ കുറുകത്താണി, ഷാഹിദ് അഹ്സനി ചാപ്പനങ്ങാടി,സഹീർ കോട്ടക്കൽ, സഫുവാൻ അദനി പുതുപ്പറമ്പ്, ഹുസൈൻ ബുഖാരി പൊന്മള, ഹുസൈനാർ ...
Local news

ഭിന്നശേഷി ക്ഷേമ പെൻഷനുകൾ 2000 രൂപയാക്കുന്നത് സർക്കാർ പരിഗണനയിൽ ; മന്ത്രി അബ്ദുറഹ്മാൻ

തിരൂരങ്ങാടി : ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെ സർക്കാർ നൽകുന്ന ക്ഷേമ പെൻഷനുകൾ രണ്ടായിരം രൂപയാക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ പരിഗണനയിലാണെന്ന് ന്യൂനപക്ഷ ക്ഷേമ-കായിക - ഹജ്ജ് വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി പി.എസ്.എം.ഒ. കോളേജിൽ സംഘടിപ്പിച്ച ഭിന്നശേഷി സ്നേഹ സൗഹൃദ സംഗമവും സിഗ്നേച്ചർ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരദാനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ കുടുംബശ്രീ മുഖേന തൊഴിൽ പരിശീലനമടക്കമുള്ള കാര്യങ്ങൾ ചെയ്യാനുള്ള നടപടിക ൾ ആയി വരുന്നു. അവരുടെ രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനം, വിദ്യാഭ്യാസ പരിശീലനം, തെറാപ്പികൾ തുടങ്ങി നൈപുണ്യ പരിശീലനങ്ങൾ അവിഷ്കരിച്ച് നടപ്പിലാക്കുമെന്നും ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക്...
Malappuram

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു, മദ്യനിരോധനം ഏര്‍പ്പെടുത്തി

മലപ്പുറം : ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍, മഞ്ചേരി നഗരസഭ കരുവമ്പ്രം വാര്‍ഡ്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി വാര്‍ഡ്, ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് എന്നിവിടങ്ങളിലേക്ക് ഡിസംബര്‍ 10ന് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസവും വോട്ടെടുപ്പിന്റെ തലേ ദിവസവും (ഡിസംബര്‍ 9, 10) അവധി അനുവദിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് നടക്കുന്ന ഡിവിഷനുകളിലെ/വാര്‍ഡുകളിലെ പരിധിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഡിസംബര്‍ 10ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അ...
Local news

പരപ്പനങ്ങാടി നഗരസഭ കേരളോത്സവം ; വോളിബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വോളിബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് കളിക്കാരുമായി പരിചയപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ്, മുന്‍ കൗണ്‍സിലര്‍ ഉസ്മാന്‍ പുത്തരിക്കല്‍, കുഞ്ഞികോയ, ഭക്തന്‍ എന്നിവര്‍ അനുഗമിച്ചു....
Kerala

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

കൊച്ചി : കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം പിറവത്ത് ആണ് സംഭവം. എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പൊലീസ് അധ്യാപകനെതിരെ പോക്‌സോ കേസെടുത്തത്. പിറവം പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്നത് മുളന്തുരുത്തി സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി. കഴിഞ്ഞ മാസം 14നാണ് കേസിന് ആസ്പദമായ സംഭവം. ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടതിന് ശേഷമായിരുന്നു അധ്യാപകന്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടി വിവരം വീട്ടിലറിയിച്ചതോടെയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ ഉപദ്രവിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി....
Local news

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുള്ള നിഖാബ് വിലക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിര് : എസ്.ഡി.പി.ഐ

തിരൂരങ്ങാടി : പി.എസ്.എം.ഒ കോളേജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്കിയത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് എസ്.ഡി.പി.ഐ തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്താവിച്ചു. വെള്ളിയാഴ്ച വെളിമുക്ക് ക്രസന്റ് എസ്.എന്‍.ഇ.സി കാംപസിലെ 35 വിദ്യാര്‍ഥിനികള്‍ക്കാണ് പി.എസ്.എം.ഒ കോളേജില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോള്‍ ദുരനുഭവമുണ്ടായത്. ബി.എ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ സെമസ്റ്റര്‍ എഴുതാനായാണ് 35 വിദ്യാര്‍ഥിനികള്‍ പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെത്തിയത്. പരീക്ഷ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പായി ഇന്‍വിജിലേറ്ററിന് മുമ്പില്‍ ഹിജാബ് നീക്കി പരിശോധിച്ചതിന് ശേഷം ഇവര്‍ പരീക്ഷ ഹാളിലേക്ക് കയറി പരീക്ഷ എഴുതുകയും, പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിന്‍സ...
Local news

പി.എസ് എം. ഒ കോളേജ് മാതൃകാ വിദ്യാഭ്യാസ സ്ഥാപനം : മന്ത്രി വി. അബ്ദുറഹിമാന്‍

തിരൂരങ്ങാടി : ഉന്നത വിദ്യാഭ്യാസ രംഗത്തെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാണ് പി എസ് എം ഒ കോളേജ് എന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. സ്വയം ഭരണ പദവി ലഭിച്ചത് കോളേജിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് തിരൂരങ്ങാടി പി എസ് എം.ഒ കോളേജില്‍ വെച്ച് നടക്കുന്ന ഗ്ലോബല്‍ അലുംനി മീറ്റിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കോളേജ് കമ്മിറ്റി മാനേജര്‍ എം കെ ബാവ അധ്യക്ഷനായി. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ : കെ. അസീസ്, അലുംനി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെടി മുഹമ്മദ് ഷാജു സുജാത സുനില്‍, മുജീബ് താനാളൂര്‍, സി.വി. ബഷീര്‍, ഹംസക്കുട്ടി ചെമ്മാട്, പി.എം അബ്ദുല്‍ ഹഖ്, എം അബ്ദുല്‍ അമര്‍, സലീം അമ്പാടി, ഹമീദ് കോട്ടയില...
Local news

ലയൺസ് ക്ലബ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

തിരൂരങ്ങാടി: ലയണ്‍സ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ക്ലബ് ഡിസ്ട്രിക് സെക്രട്ടറി ലയണ്‍ കെഎം അനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു. തിരൂരങ്ങാടി ലയണ്‍സ് ക്ലബിന്റെ പുതിയ പ്രസിഡന്റായി സിദ്ധിഖ് എം.പി, സെക്രട്ടറിയായി കെടി മുഹമ്മദ് ഷാജു. ട്രഷററായി അബ്ദുല്‍ അമര്‍ എന്നിവര്‍ ചുമതല ഏറ്റെടുത്തു. കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം പുതിയ പ്രസിഡന്റ് സിദ്ധീഖ് എംപി നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ടോണി വെട്ടിക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അകാലത്തില്‍ പൊലിഞ്ഞ് പോയ മുന്‍ ഭാരവാഹി ഡോ. അബ്ദുറഹിമാന്‍ അമ്പാടിയെ അനുസ്മരിച്ചു. ലയണ്‍സ് ക്ലബ് ഓഫ് തിരുരങ്ങാടി ഭാരവാഹികളായ ഡോ. ബിജു, നിസാമുദ്ധീന്‍ എ.കെ, ഡോ. സ്മിതാ അനി, കെടി റഹീദ, ജാഫര്‍ ഓര്‍ബിസ്, നൗഷാദ് എം.എന്‍, ആശിഖ് എ.കെ, ആസിഫ് പ...
Local news

തിരൂരങ്ങാടി നഗരസഭ കാലിത്തീറ്റ വിതരണം ചെയ്തു

തിരൂരങ്ങാടി : നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ക്ഷീരകർഷകർക്കുള്ള കറവപ്പശുക്കൾക്ക് കാലിത്തീറ്റ പദ്ധതി വിതരണ ഉദ്ഘാടനം പന്താരങ്ങാടി ക്ഷീര സഹകരണ സംഘം ഓഫീസിൽ ഡെപ്യൂട്ടി ചെയർപേഴ്സൺസുലൈഖ കാലൊടി നിർവഹിച്ചു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, സി പി ഇസ്മായിൽ, സോന രതീഷ്, മുസ്ഥഫ പാലാത്ത്, ചെറ്റാലി റസാഖ് ഹാജി, സുജിനി മുളക്കിൽ, ഷാഹിന തിരുന്നിലത്ത്, ഡോക്ടർ തസ്ലീന, സുമേഷ് എന്നിവർ സംസാരിച്ചു,...
Local news

വേങ്ങര ബ്ലോക്ക് കേരളോത്സവം ഫുട്ബോൾ ; വേങ്ങര ചാമ്പ്യന്മാർ

വേങ്ങര : ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ എതിരാളികളായ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തി വേങ്ങര ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ഊരകം വെങ്കുളം ജവഹർ നവോദയ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പി.എം ബഷീർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സഫിയ മലേക്കാരൻ, സുഹിജാബി ഇബ്രഹീം, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ, അസീസ് പറങ്ങോടത്ത് വാർഡ് മെമ്പർമാരായ പി.കെ അബൂത്വഹിർ എം.കെ ശറഫുദ്ധീൻ, ഷിബു എൻ.ടി ഉദ്യോഗസ്ഥരായ ഷിബു വിൽസൺ, രഞ്ജിത്ത്, പ്രശാന്ത് ബ്ലോക്ക് യൂത്ത് കോഡിനേറ്റർമാരായ കെ.കെ അബൂബക്കർ മാസ്റ്റർ ഐഷാ പിലാകടവത്ത് തുടങ്ങിയവർ സംബന്ധിച്ചു...
Local news

തിരൂരങ്ങാടി നഗരസഭ കേരളോത്സവം ; ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് തുടങ്ങി

തിരൂരങ്ങാടി : നഗരസഭ കേരളോത്സവ ഭാഗമായി ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് തിരൂരങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെൻ്റിൽ നാൽപതോളം ടീമുകൾ മാറ്റുരക്കുന്നു, ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, എം ,കെ ബാവ , സിപി ഇസ്മായിൽ, സോനാ രതീഷ്, സി പി സുഹറാബി, റഫീഖ് പാറക്കൽ, എം അബ്ദുറഹിമാൻകുട്ടി, കെ രാംദാസ് മാസ്റ്റർ, കെട്ടി ഹംസ, സമീർ വലിയാട്ട്,സി ,എച്ച് അജാസ് ,പി കെ മഹ്ബൂബ് ,ജാഫർ കുന്നത്തേരി ,സഹീർ വീരാശ്ശേരി ,വഹാബ് ചുള്ളിപ്പാറ,കെ സി റഷീദ്, കെ.ടി അവുക്കാദർ, പി, എം, ഹഖ് ഒ, മുജീബ്.മറ്റത്ത് മുല്ലകോയ,അൻവർ പാണഞ്ചേരി,സംസാരിച്ചു, തിരുരങ്ങാടി ടാറ്റാ സ് ക്ലബ്ബും സോക്കർ കിംഗ് തൂക്കുമരവുമാണ് ടൂർണമെൻ്റ് ഏകോപിപ്പിക്കുന്നത്,...
Crime

വയോധികനായ കടയുടമയെ പട്ടാപ്പകൽ കെട്ടിയിട്ട് പണം കവർന്നു

വള്ളിക്കുന്ന് : പക്ഷാഘാതം ബാധിച്ച് തളർന്ന വ്യാപാരിയെ പട്ടാപ്പകൽ കടയിൽ ആക്രമിച്ച് കൈയും കാലും കെട്ടിയിട്ട് പണം കവർന്നതായി പരാതി. വള്ളിക്കുന്ന് നോർത്ത് ആനയാറങ്ങാടിയിൽ വീടിനോട് ചേർന്ന് സ്റ്റേഷനറി കച്ചവടം നടത്തുന്ന ചുക്കാൻവീട്ടിൽ അബുബക്കറി (60) നെയാണ് കടയിലെത്തിയ രണ്ടുപേർ ആക്രമിച്ച് പണവുമായി കടന്നത്. വെള്ളിയാഴ്ച പകൽ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. സാധനം വാങ്ങിച്ച രണ്ടുപേർ 500 രൂപ നോട്ട് നൽകി. ബാക്കി തുക നൽകുന്നതിനായി പണം സൂക്ഷിച്ച ടിൻ എടുക്കുന്നതിനിടെ പിന്നിൽ നിന്നും ആക്രമിച്ച് വീഴ്ത്തി 10000 ത്തോളം രൂപ കവർന്ന് കടയുടെ ഷട്ടർ പൂട്ടി അക്രമികൾ രക്ഷപ്പെടുകയായിരുന്നു. വീട്ടിലില്ലാതിരുന്ന ഭാര്യ തിരിച്ചെത്തിയപ്പോൾ കട അടഞ്ഞ് കിടക്കുന്നതും ഭർത്താവിന കാണാതായതും സംശയിച്ച് ഷട്ടർ തുറന്ന് നോക്കിയപ്പോൾ കൈകാലുകൾ കെട്ടിയിട്ട് നിലത്ത് കിടക്കുന്ന നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കോഴിക...
Other

തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ നിഖാബ് വിലക്കിയതിനെ ചൊല്ലി വിവാദം

തിരൂരങ്ങാടി : പി.എസ്.എം.ഒ കോളജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്കിയതിനെ ചൊല്ലി വിവാദം. മുഖം മുഴുവൻ മൂടി കണ്ണ് മാത്രം പുറത്ത് കാണുന്ന വസ്ത്രധാരണമാണ് നിഖാബ്. മുഖം കാണുന്ന വസ്ത്രധാരണ രീതിയാണ് ഹിജാബ്. എന്നാൽ പരീക്ഷ എഴുതാൻ വന്ന സമസ്തയുടെ വെളിമുക്കിലെ സ്ഥാപനത്തിലെ വിദ്യാർഥിനികൾക്ക് ഹിജാബ് വിലക്ക് എന്ന രീതിയിൽ സമസ്തയുടെ മുഖപത്രമായ 'സുപ്രഭാതം' പത്രത്തിൽ ഹിജാബിന് വിലക്ക് എന്ന രീതിയിൽ വാർത്ത വന്നതോടെയാണ് വിവാദമായത്. വെള്ളിയാഴ്ച വെളിമുക്ക് ക്രസന്റ് എസ്.എന്‍.ഇ.സി കാംപസിലെ 35 വിദ്യാര്‍ഥിനികള്‍ക്കാണ് പി.എസ്.എം.ഒ കോളജില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോള്‍ ദുരനഭവമുണ്ടായത്. ബി.എ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ സെമസ്റ്റര്‍ എഴുതാനായാണ് 35 വിദ്യാര്‍ഥിനികള്‍ പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷ ഹാളില്‍ പ...
Other

അബ്ദുഹാജി; പ്രവാസി മലയാളികളുടെ അത്താണി

തിരൂരങ്ങാടി : ഇന്നലെ അന്തരിച്ച ചെമ്മാട്ടെ എ വി അബ്ദുറഹീം കോയ എന്ന അബ്ദു ഹാജി ഒരുകാലത്ത് സൗദിയിലെത്തുന്ന മലയാളികളുടെ അത്താണി ആയിരുന്നു. ജോലി തേടി വരുന്നവരും ഹജിനായി വരുന്നവരും അബ്ദു ഹാജിയുടെ സേവനം അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു. അക്കാലത്ത് മെക്കാനിക്കൽ എൻജിനീയർ കോഴ്‌സ് പൂർത്തിയാക്കിയ ഹാജി ക്യാമ്പസിലും തിളങ്ങിയ വ്യക്തിത്വം ആയിരുന്നു. കലാ കായിക രംഗത്തും പ്രതിഭ തെളിയിച്ചിരുന്നു. കേരള മുസ്ലിം നവോത്ഥാന നായകരിലൊരാളായിരുന്ന മൌലാനാ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ പൌത്രനായി തിരൂരങ്ങാടിയിൽ ജനിച്ചു. കോഴിക്കോട്ടെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന പിതാവ് എ.വി മുഹമ്മദ് കോയയുടെ നാടായ കോഴിക്കോട് എം.എം. ഹൈസ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് പരപ്പനങ്ങാടി ബി.ഇ.എം. ഹൈസ്‌കൂളിലും, ഫാറൂഖ് കോളേജിലും പഠനം പൂർത്തിയാക്കിയ ശേഷം കൊല്ലം തങ്ങൾകുഞ്ഞു മെമ്മോറിയൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 1...
Obituary

മുൻ ഹജ് കമ്മിറ്റി വൈസ് ചെയർമാൻ ചെമ്മാട്ടെ എ വി അബ്ദുഹാജി അന്തരിച്ചു

ചെമ്മാട്: മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും പൊതുപ്രവർത്തകനുമായിരുന്ന എ വി അബ്ദുറഹീം എന്ന അബ്ദുഹാജി (87) അന്തരിച്ചു. തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗവും കെ.എൻ.എം. ചെമ്മാട് യൂനിറ്റ് പ്രസിഡന്റുമായിരുന്നു. 2 തവണ തിരൂരങ്ങാടി മണ്ഡലത്തിൽ എൽ ഡി എഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. ദേശീയ ഹജ് കമ്മിറ്റി അംഗവും ആയിരുന്നു. നാല് പതിറ്റാണ്ട് കാലം സൗദിയിൽ വിവിധ സംഘടനകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കുറച്ച് കാലമായി കിടപ്പിലായിരുന്നു. വിവിധ മത-രാഷ്ട്രീയ രംഗത്തുള്ള എല്ലാവരുമായും നല്ല ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. ഇന്ത്യൻസ് വർക്കിംഗ് അബ്റോഡ് (ഐവ) എന്ന സംഘടനയുടെ പ്രസിഡന്റ് ആയിരിക്കെ 1982ൽ സൗദി സന്ദർശിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം നൽകുകയുണ്ടായി. കക്ഷി ഭേദമന്യേ എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്നു. ഭാര്യമാർ: പരേതയായ വലിയാട്ട് റാബിയ, ച...
Local news

റോഡുകളുടെ ശോചനീയാവസ്ഥ ; ഗ്രാമീണ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് സിപിഐഎം

എ ആര്‍ നഗര്‍ : പഞ്ചായത്തില്‍ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം കുന്നുംപുറം ബ്രാഞ്ച് ഗ്രാമീണ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചടങ്ങ് വേങ്ങര ഏരിയ കമ്മിറ്റി അംഗം കെപി സമീര്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ എപി അധ്യക്ഷത വഹിച്ചു. സിപി സലിം, അഹമ്മദ് മാസ്റ്റര്‍, വിടി മുഹമ്മദ് ഇക്ബാല്‍, ഗിരീഷ് കുമാര്‍.എന്നിവര്‍ സംസാരിച്ചു. ബഷീര്‍ എം സ്വാഗതവും ഉമ്മര്‍ പി നന്ദിയും പറഞ്ഞു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഹിന്ദി പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (പാർട്ട് ടൈം - ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോമേഴ്‌സ് ആന്റ് സ്പോക്കൺ ഹിന്ദി (പാർട്ട് ടൈം - ആറു മാസം) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ കഷണിച്ചത്. രജിസ്‌ട്രേഷൻ ഫീസ് 135/- രൂപ. ഡിസംബർ 16-ന് വൈകീട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ തപാൽ മുഖേനയോ വകുപ്പ് മേധാവി, ഹിന്ദി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635 ( ഫോണ്‍ - 0494 2407252 ) എന്ന വിലാസത്തിൽ ഡി...
Local news

നാല് വയസുകാരിയോട് നിരന്തരം ലൈംഗികാതിക്രമം ; വേങ്ങര സ്വദേശിയായ 63 കാരന് അറ് വര്‍ഷം തടവും പിഴയും

മഞ്ചേരി: നാല് വയസുകാരിയോട് നിരന്തരം ലൈംഗികാതിക്രമം നടത്തിയ വേങ്ങര സ്വദേശിയായ 63കാരന് ആറ് വര്‍ഷവും ഒരു മാസവും കഠിന തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്). വേങ്ങര ഊരകം പുല്ലന്‍ചാലില്‍ പുത്തന്‍പീടിക പനക്കല്‍ പ്രഭാകരനെയാണ് (63) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് ഒന്നിനും അതിനു മുമ്പ് പല തവണയും കുട്ടിയ്ക്ക് മാനഹാനി വരുത്തിയെന്നാണ് കേസ്. പോക്‌സോ ആക്ട് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും, മാനഹാനി വരുത്തിയതിന് ഒരു വര്‍ഷത്തെ കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിന് പുറമെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഒരു മാസത്തെ കഠിന തടവും ശിക്ഷയുണ്ട്....
error: Content is protected !!