Breaking news

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം
Breaking news, Other

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം

മലപ്പുറം- ജില്ലയിലുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടക്കൽ പൊന്മുണ്ടം, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കൽ, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്. ശബ്ദം കേട്ടതായും നാട്ടുകാർ പറയപ്പെടുന്നു . ചില വീടുകൾക്ക് ചെറിയ വിള്ളൽ സംഭവച്ചിട്ടുണ്ട് മറ്റു അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല....
Breaking news, Crime

കേരളത്തിലും നരബലി ! 2 സ്ത്രീകളെ കഴുത്തറത്തു കൊന്ന് കുഴിച്ചുമൂടി

കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് വിവരം. സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു. എറണാകുളം ആർഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ ക...
Accident, Breaking news

പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

വളാഞ്ചേരി : പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ പാണ്ടികശാലയിൽ ഇന്ന് രാത്രി 8 മണിക്കാണ് അപകടം. അപകടത്തിൽ അബൂദാബി പടി സ്വദേശി കുന്നത്ത് അബൂബക്കറിന്റെ (പോക്കർ ) മകൻ കുന്നത്ത് ഫാസിൽ (20) ആണ് മരിച്ചത്. സഹോദരന്റെ ബിസ്മി ഓട്ടോ കൺസൾട്ടൻസി യിൽ ജീവനക്കാരനാണ്. മൃതദേഹം വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Breaking news, Obituary

താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ : നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു.നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻ്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അയൽവാസികളും കൂട്ടുകാരുമാണ്. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആമിനയാണ് അഷ്മിലിൻ്റെ മാതാവ്.സാബിറയാണ് അജ്നാസിൻ്റെ മാതാവ്. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. ശറഫുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥിയാണ് അജ്നാസ് (സിനു). ഇരുവരും കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...
Accident, Breaking news

ബുറൈദക്കടുത്ത് വാഹനാപകടം: രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

റിയാദ്: ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് മരിച്ചത്. ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുളളവരെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അല്‍റാസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെഎംസിസി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്....
Accident, Breaking news

വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേർ മരിച്ചു

ദേശീയപാത വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 5 വിദ്യാർഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. മരിച്ചവരിൽ 3 പേർ കെ എസ് ആർ ടി സി യാത്രക്കാരാണ്. അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ പേരുവിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യതമായിട്ടുള്ളത്. കൊല്ലം വളിയോട് ശാന്ത്മന്ദിരം സ്വദേശി അനൂപ് (24) , അധ്യാപകനായ വിഷ്ണു, രോഹിത് രാജ് (24 ) എന്നിവരാണ് മരിച്ചത്. ബസുകള്‍ പൊളിച്ചുള്‍പ്പെടെയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപ...
Breaking news, Obituary

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അല്‍പ്പം മുന്‍പായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ. പതിനാറാംവയസിലാണ് കോടിയേരി പാര്‍ട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌...
Breaking news

ഡ്രൈവർക്ക് മർദനം; ഇന്ന് മഞ്ചേരിയിൽ സ്വകാര്യ ബസ് പണിമുടക്ക്

മഞ്ചേരി: മഞ്ചേരിയിൽ ഇന്ന് ബസ് സമരം. വഴിക്കടവ് - മഞ്ചേരി - തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നും ഒരു ഭാഗത്തേക്കും ബസുകൾ ഉണ്ടാവില്ല. മഞ്ചേരിയിൽ നിന്നും തിരുരിലേക്ക് പോകുന്ന ആഗയിൽ ബസ് തടഞ്ഞു ഒരു വിഭാഗം ആളുകൾ ഡ്രൈവറെ മർദിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. ഡൈവിംഗ് സീറ്റിൽ നിന്നും ഡൈവറെ വലിച്ചിറക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചു. പരിക്ക് പറ്റിയ ഡൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ബസ് ആക്രമിക്കുകയും യാത്രക്കാരെ ഭീഷിണിപ്പെടുത്തി ഡൈവറെ ഡൈവിംഗ് സിറ്റിൽ നിന്നും വലിച്ചെയക്കുകയും ചെയ്ത നാട്ടുകാർകെ തിരെ നടപടിയെടുക്കണമെന്ന് ബസ് ജീവനക്കാർ ആവശ്യപ്പെട്ടു. ഈ അവശ്യമുന്നയിച്ച ഇന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്....
Breaking news, Obituary

സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര: വേങ്ങര ഗവ. ഗേൾസ് സ്കൂൾ അധ്യാപികയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം എടക്കാപറമ്പിൽ താമസിക്കുന്ന ബൈജു ടീച്ചറെ (41) യാണ് ഇന്ന് രാവിലെ11:30ഓടെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദുദേഹം ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. ഭർത്താവ് ഉണ്ണികൃഷ്ണൻ കുറ്റൂർ എം എച്ച് എം എൽ പി സ്കൂൾ പ്രധാനാധ്യാപകനാണ്. മൂന്ന് മക്കളുണ്ട്....
Accident, Breaking news

ദേശീയപാത വെളിമുക്കിൽ വാഹനാപകടം, 2 പേർ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങൾ എന്ന മുഹമ്മദ് കോയ തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ) (43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.10 ന് ആണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/Eiq8X2fqr45D1fhz75vCoI ഓമശ്ശേരി കരിയാം കണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസിലെ അദ്ധ്യാപക നാണ് തങ്ങൾ. ഫായിസ് അമീൻ ദർസ് വിദ്യാർത്ഥി ആണ്. നാട്ടിൽ വന്നു തിരിച്ചു പോകുകയായിരുന്നു. ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Breaking news

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഉപാധികളോടെ ജാമ്യം

ന്യൂഡൽഹി: ഹാഥറസ് കൂട്ടബലാത്സം​ഗ കൊലക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകവെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അലഹബാദ് ഹൈകോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആറാഴ്ച ദില്ലിൽ കഴിയണമെന്നും അതുകഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാമെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെത്തിയാൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. അന്വേഷണം പൂർത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂവെന്ന യു.പി സർക്കാറിന്റെ ആവശ്യം കോടതി തള്ളി. ഹാഥറസ് ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വെച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്...
Accident, Breaking news

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വാഴക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെറുവായൂർ സ്വദേശി ആശാരിക്കണ്ടി ബാബുവിന്റെ മകൻ അരുൺ (22) ആണ് മരിച്ചത്.പൊലിസ് സ്റ്റേഷനുമുമ്പിൽ വെച്ചാണ് അപകടം നടന്നത്.
Breaking news, Health,

ജില്ലയിൽ ഒരാൾക്ക് കൂടി കുരങ്ങു വസൂരി; അരീക്കോട് സ്വദേശിക്കാണ് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ അരീക്കോട് ഊർങ്ങാട്ടിരി സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. 30 വയസ്സുകാരനായ ഇയാള്‍ തിരൂരങ്ങാടിയിൽ ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കുരങ്ങുവസൂരി കേസാണിത്....
Breaking news, Kerala

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.  കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറ...
Breaking news, Health,

മലപ്പുറത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് ഈ മാസം ആറിന് എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി നിലവില്‍ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Breaking news

കയറും മുമ്പേ മുന്നോട്ടെടുത്തു, ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

തിരൂരങ്ങാടി : കയറും മുമ്പേ ബസ് മുന്നോട്ടെടുത്തത്തിനാൽ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണു വിദ്യാർഥിനിക്ക് പരിക്ക്. തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥി നി ശ്രീലക്ഷ്മി (17) ക്കാണ് പരിക്കേറ്റത്. കരിപറമ്പിൽ നിന്ന് പുകയൂരിലേക്ക് താമസം മാറിയ കോട്ടുവാലക്കാട് കാശിയുടെ മകളാണ്. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/EjKAQ559NFx84PJsSEy1LZ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇന്ന് വൈകുന്നേരം 4.30 ന് തിരൂരങ്ങാടി ഓറിയന്റൽ സ്കൂളിന് മുൻപിലെ സ്റ്റോപ്പിൽ വെച്ചാണ് സംഭവം. ചെമ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഹംദി ബസിൽ നിന്നാണ് അപകടം....
Breaking news

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു; സംഭവം കൊല്ലം കോളജില്‍

കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നടന്ന നീറ്റ് പരീക്ഷയില്‍ ദുരനുഭവം വിവരിച്ച് വിദ്യാര്‍ത്ഥികള്‍. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചത് അടിവസ്ത്രം മാറ്റിച്ചതിന് ശേഷമെന്നാണ് പരാതി. ദുരനുഭവം നേരിട്ട വിദ്യാര്‍ത്ഥിനി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്. മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പ്രവേശന കേന്ദ്രത്തില്‍ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളെ നടപടി മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു....
Breaking news

ഭരണഘടന വിരുദ്ധ പ്രസംഗം: സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്....
Breaking news

ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാന്‍; പ്രസംഗം വിവാദത്തിൽ

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. കോടതികളേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തില്‍ മന്ത്രി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില...
Breaking news

ചികിത്സ പിഴവിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു, വീട്ടുകാർ അറിയാതെ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തു; സംഘർഷം

പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ആശുപത്രി പരിസരത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ബന്ധുക്കൾ ബോധരഹിതരായി വീണു. ഇതിന് മുൻപും ആശുപത്രിയിൽ സമാന മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു....
Breaking news

സോളാർ കേസിലെ പ്രതിയുടെ പരാതി; പി സി ജോർജിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്നാണ്  പരാതിക്കാരിയുടെ  മൊഴി. പരാതിക്കാരിക്ക് നേരെ ബലപ്രയോഗം നടത്തിയെന്ന്  എഫ്‌ഐആറിലും പറയുന്നുണ്ട്. എന്നാൽ പി.സി ജോർജിനെതിരെ എടുത്തത് കള്ളക്കേസെന്നാണ് അഭിഭാഷകന്റെ വാദം. ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് നേരത്തെ ...
Breaking news

എകെജി സെന്ററിന് നേരെ ബോംബേറ്, കോൺഗ്രസ്സെന്ന് സിപിഎം

തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറ്. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബെറിഞ്ഞത്. താഴത്തെ നിലയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി വിവരം. രാത്രി 11.30 ഓടെയാണ് എകെജി സെൻ്ററിനു നേരെആക്രമണമുണ്ടായത്. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. എകെജി സെൻ്റർ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷാ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷൻ്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. പ്രധാന പാർട്ടി ഓഫീസുകൾക്കും സുരക്ഷാ ഒരുക്കും. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കാനും പൊലീസ് ആസ്ഥാനത്ത് നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക...
Breaking news

യുവാവിനെതിരെ താനൂര്‍ പൊലീസിന്റെ മൂന്നാം മുറ പ്രയോഗമെന്ന് പരാതി

തിരൂരങ്ങാടി: യുവാവിനെ താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നന്നമ്പ്ര പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റും തെയ്യാല വെങ്ങാട്ടമ്പലം കോളനി സ്വദേശിയുമായ ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറിനെ (23)യാണ് താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസ് അക്രമം പുറത്ത് പറഞ്ഞാല്‍ കള്ളക്കേസില്‍ അകത്തിടുമെന്ന ഭീഷണിപ്പെടുത്തിയതായും യുവാവ്. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് തൻവീർ പറയുന്നതിങ്ങനെ: ഒഴൂരിലെ മണലിപ്പുഴയിലൂടെ ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്യുകയായിരുന്ന തന്‍വീറിനെ പൊലീസ് കൈകാണിച്ചു. വണ്ടി നിര്‍ത്തി 1000 രൂപ പിഴ അടക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കയ്യില്‍ 250 രൂപയെ ഒള്ളൂവെന്ന് അറിയിച്ചപ്പോള്‍ 500 രൂപ അടക്കാന്‍ പറഞ്ഞു. കാര്‍ഡിലാണ് ക്യാഷെന്ന് അറിയിച്ചതോടെ കള്ളം പറയുന്നോ എന്ന് പറഞ്ഞ് പൊലീസ് തെറിവിള...
Breaking news, Crime

പാലക്കാട് വീണ്ടും ചോരക്കളി, ആർ എസ് എസ് പ്രവർത്തകനെ കടയിൽ കയറി വെട്ടിക്കൊന്നു

പാലക്കാട് മേലാമുറിയിൽ ആർ.എസ്.എസ് നേതാവിനനെ വെട്ടിക്കൊന്നു. ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കടയിൽ കയറി വെട്ടുകയായിരുന്നു. കൈക്കും കാലിനും തലയുടെ ഭാഗത്തുമാണ് വെട്ടേറ്റതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്. പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ സമയം മുമ്പ് മരിച്ചു. കഴിഞ്ഞ ദിവസം എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നിരുന്നു. ജുമുഅ കഴിഞ്ഞു പിതാവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാറിടിച്ചു വീഴ്ത്തിയാണ് വെട്ടിക്കൊന്നത്. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് രണ്ടാമത്തെ കൊലപാതകം നടക്കുന്നത്. രണ്ടും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സമാനമായ സംഭവം മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിലും ഉണ്ടായിരുന്നു....
Breaking news, Gulf

കോവിഡ്: സൗദിയിൽ മുഴുവൻ വിലക്കുകളും പിൻവലിച്ചു

സൗദിയിലേക്ക് വരുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ സൗദി പിൻവലിച്ചു സൗദി അറേബ്യയിലെ കോവിഡ് മാനദണ്ഡ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പിൻവലിച്ചതായി ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു. മസ്ജിദുൽ ഹറമിലടക്കം നമസ്‌കാരങ്ങൾക്കുള്ള സാമൂഹിക അകലവും പിൻവലിച്ചു. എന്നാൽ പള്ളികളിൽ മാസ്‌ക് നിർബന്ധമാണ്. സൗദിയിലേക്ക് വരുന്നതിന് മുമ്പ് പി.സി.ആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും പിൻവലിച്ചു. രണ്ടു ഡോസ് വാക്‌സിൻ സൗദിയിൽനിന്ന് എടുക്കാതെ സൗദിയിലേക്ക് വരുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ സൗദി പിൻവലിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവുകളിലാണ് ക്വാറന്റീനും ഉൾപ്പെടുത്തിയത്. നേരത്തെ രണ്ടു ഡോസ് വാക്‌സിൻ എടുക്കാത്തവർ സൗദിയിലേക്ക് വരുമ്പോൾ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതാണ് പിൻവലിച്ചത്. സൗദിയിലേക്ക് സന്ദർശക വിസയിൽ വരുന്നവർ കോവിഡ് രോഗത്തിന്റെ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് എടുക്കണം. സൗദിയിലേക...
Accident, Breaking news

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചു ഒരാൾ മരിച്ചു

തിരൂര്‍ പയ്യനങ്ങാടിയില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ ഒരു ഓട്ടോറിക്ഷയിലും 2 ബൈക്കിലും ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ കുടുങ്ങിയ രണ്ടു പേരെ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രക്കാരൻ ആയ ചെറിയമുണ്ടം തലക്കടത്തൂരിലെ മേനാത്തിയിൽ ഹരിസിന്റെ മകൻ മുഹമ്മദ് ഹർഷാഖ് (20) ആണ് മരിച്ചത്....
Breaking news, Crime

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കി; സിപിഎം പഞ്ചായത്തംഗം അറസ്റ്റിൽ

ഇടുക്കി∙ ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഗ്രാമപഞ്ചായത്ത് അംഗമായ ഭാര്യ അറസ്റ്റില്‍. വണ്ടന്‍മേട് പഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗം പുറ്റടി അമ്പലമാട് സുനിൽ വർഗീസിന്റെ ഭാര്യ യുമായ സൗമ്യ എബ്രഹാം (33) ആണ് അറസ്റ്റിലായത്. കാമുകനായ വിനോദുമായി ചേര്‍ന്നാണ് ഭര്‍ത്താവ് സുനിലിന്റെ വാഹനത്തില്‍ ലഹരിവസ്തു ഒളിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുറ്റടിക്കു സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ ഇരുചക്രവാഹനത്തില്‍നിന്നും എംഡിഎംഎ കണ്ടെടുത്തത്. അന്വേഷണത്തില്‍ സുനില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായോ, വില്‍പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി സൗമ്യയും കാമുകന്‍ വിനോദും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയാണിതെന്ന് തെളിഞ്ഞത്.  ഒരു വര്‍ഷത്തിലധികമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ കൊലപ്പെടുത്ത...
Accident, Breaking news

പൂക്കിപറമ്പിൽ മിനി ലോറിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു

ദേശീയപാത പൂക്കിപറമ്പിൽ നിയന്ത്രണം വിട്ട മിനി ലോറി ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. തിരൂർ തലക്കടത്തൂർ പൂതിക്കാട്ടിൽ രാജന്റെ മകൻ ഷിബു (40) ആണ് മരിച്ചത്. ഷിബുവിന്റെ ബന്ധു വിജയൻ പൂതിക്കാട്ടിൽ (53), പൊന്മുണ്ടം വൈലത്തൂർ ഒട്ടുമ്പുറം വിജിത്ത് (33), ലോറി ഡ്രൈവർ വാളക്കുളം മഞ്ഞിലാസ് പടി നരിമടക്കൽ ഹബീബ് റഹ്മാൻ (33), എന്നിവരെ മിംസിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കടുങ്ങാത്ത് കുണ്ടിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സബിൻ ദാസിനെ (37) കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് അപകടം. കല്ല് കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഔട്ടോയിൽ ഇടിക്കുക ആയിരുന്നു....
Breaking news

നന്നമ്പ്രയിൽ യുവാവിന് വെട്ടേറ്റു

നന്നമ്പ്ര: മേലെപുറം സ്വാദേശിയായ യുവാവിന് വെട്ടേറ്റതായി പരാതി. ഇന്നലെ വൈകുന്നേരമാണ് സംഭവം. കെ.രതീഷിനാണ് തലക്ക് വെട്ടേറ്റത്. അനുജനെ തേടിയെത്തിയ സംഘം വീട്ടിൽ അതിക്രമം കാണിച്ചപ്പോൾ തടയാൻ ശ്രമിച്ചപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ചു വെട്ടിയെന്നാണ് വീട്ടുകാർ പറയുന്നത്. തലക്ക് പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഓട്ടോയിൽ എത്തിയ മൂന്നംഗ സംഘമാണ് വെട്ടിയതെന്നു ഇവർ പറഞ്ഞു. ഇവർ തിരൂർ സ്വദേശികളാണ് എന്നാണ് അറിയുന്നത്. അതേ സമയം, ഈ സംഘത്തിൽ പെട്ടവരും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു....
error: Content is protected !!