തോറ്റ വിദ്യാര്‍ഥിനിയെ വി.സി. ജയിപ്പിച്ചെന്ന് വാര്‍ത്ത ; പ്രതികരിച്ച് കാലിക്കറ്റ് വി.സി
തേഞ്ഞിപ്പലം : പാലക്കാട് വിക്ടോറിയ കോളേജിലെ ബി.എസ് സി. സൈക്കോളജിയിലെ ജംഷിയ ഷെറിന് എന്ന വിദ്യാര്‍ഥിനിയുടെ അവസാന വര്‍ഷ പ്രൊജക്ടുമായി ബന്ധപ്പെട്ട വാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്ന് വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്.
എല്ലാ പേപ്പറിലും ജയിച്ച ജംഷിയ പ്രോജക്ടില്‍ തന്നെ പ്രത്യേക ലക്ഷ്യം വച്ച് തോല്പിചെന്നും വിഷയം അന്വേഷിച്ചു നീതിപൂര്‍വമായ നടപടി വേണമെന്ന് കാണിച്ച് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ആ പരാതി വൈസ് ചാന്‍സിലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് കൈമാറുകയും പരീക്ഷ ബോര്‍ഡ് ചെയര്‍മാനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം ബി.എസ് സി. ജനറല്‍ സെക്ഷന്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാനെ ബന്ധപ്പെടുകയും പ്രൊജക്റ്റ് പുനഃ പരിശോധിക്കാനും കൊടുത്ത മാര്‍ക്കില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കാനും ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് ജൂണ്‍ ...