Saturday, May 23

Crime

താനൂർ കസ്റ്റഡിക്കൊലപാതകം ; ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ.
Crime, Local news

താനൂർ കസ്റ്റഡിക്കൊലപാതകം ; ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ.

താനൂർ : താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ഡൽഹി ഫോറൻസിക് ഉദ്യോഗസ്ഥർ താനൂരിൽ എത്തിയാണ് പരിശോധന നടത്തിയത്. താനൂരിലെ പൊലീസ് ക്വാർട്ടേഴ്സിൽ സംഘം പരിശോധന നടത്തി. താമിർ ജിഫ്രിക്ക് താനൂർ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് ക്രൂര മർദ്ദനമേറ്റന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ക്വാർട്ടേഴ്സിൽ ശാസ്ത്രീയ പരിശോധന നടത്തിയത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ദൃക്സാക്ഷികളായ ചേളാരി സ്വദേശികളായ മൻസൂർ, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂർ സ്വദേശികളായ ജബീർ, ഫാസിൽ, കൂമണ്ണ സ്വദേശി ആബിദ് എന്നിവരുടെ മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു. ആലുങ്ങലിലെ വാടകമുറിയിലും, താനൂർ പൊലീസ് ക്വാർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട് കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്. കേസിൽ ...
Crime, Kerala

ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റില്‍ എറിഞ്ഞു കൊന്നു

തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. വിളപ്പില്‍ശാല സൈമണ്‍ റോഡിലാണ് സംഭവം. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള അനന്തന്‍ ആണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരിയായ മഞ്ജുവാണ് കിണറ്റിലെറിഞ്ഞത്. പ്രതിയെ വിളപ്പില്‍ശാല പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. കാട്ടാക്കട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Crime

താനൂരിൽ വീട് കുത്തിത്തുറന്ന് ഉറങ്ങി കിടന്നവരുടെ 8 പവനും പണവും കവർന്നു

താനൂർ : വീട് കുത്തിത്തുറന്ന് വീട്ടിൽ ഉറങ്ങി കിടന്നവരുടെ സ്വർണാഭരണങ്ങളും പണവും കവർന്നു. എട്ടു പവൻ സ്വർണവും 8000 രൂപയുമാണ് കവർന്നത്. ശനി പുലർച്ചെ മൂന്നോടെയാണ് സംഭവം. താനൂർ നടക്കാവിലെ നെല്ലിക്കപ്പറമ്പിൽ നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കയറിയതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഒന്നാം നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെയും പേരക്കുട്ടിയുടെയും രണ്ട് സ്വർണ്ണമാലകളും രണ്ട് പാദസരങ്ങളും കട്ടിലിന് താഴെ ബാഗിൽ സൂക്ഷിച്ചിരുന്ന കുടുംബശ്രീ ഫണ്ടിനുള്ള 8000 രൂപയുമാണ് മോഷ്ടിച്ചത്.അടുക്കള വാതിലും മുകൾനിലയിൽ പുറത്തേക്കുള്ള വാതിലും തുറന്നിട്ട രീതിയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തൊട്ടടുത്തുള്ള ഇരിപ്പിടത്തിൽ പർദ്ദ കൊണ്ട് കെട്ടിയിട്ട രീതിയിലുമാണ് കണ്ടത്. താനൂർ എസ്ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പരിശോധന നടത്തി....
Crime

വീട്ടു നമ്പറിന് കൈക്കൂലി, അല്ലെങ്കിൽ ജനൽ പൊളിക്കണം, ഓവർസിയറും ഡ്രൈവറും പിടിയിൽ

തിരൂരങ്ങാടി : വീട്ടു നമ്പർ ലഭിക്കാൻ ജനൽ പൊളിക്കണം, അല്ലെങ്കിൽ കൈക്കൂലി നൽകണം എന്നാവശ്യപ്പെട്ട് പണം വാങ്ങിയ ഓവർ സിയറും ഡ്രൈവറും വിജിലന്സിന്റ് പിടിയിലായി. നന്നംബ്ര പഞ്ചായത്ത് ഓവർ സിയർ കൊടിഞ്ഞി പനക്കത്തായം സ്വദേശി ജഫ്സൽ (34), ഡ്രൈവർ പരപ്പനങ്ങാടി പ്രയാഗ് തീയേറ്ററിന് സമീപം പനയാങ്കര ഡിജിലേഷ് (36) എന്നിവരാണ് പിടിയിലായത്. ചെറുമുക്ക് സ്വദേശിയായ തിലായിൽ ഷഹീർ ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇദ്ദേഹം ഉമ്മയുടെ പേരിലുള്ള സ്ഥലത്ത് വീട് നിർമിച്ചു പെർമിറ്റിന് പഞ്ചായത്തിൽ അപേക്ഷിച്ചിരുന്നു. എന്നാൽ പ്ലാനിൽ ഇല്ലാത്ത സ്ഥലത്ത് ജനൽ വെച്ചതായി പറഞ്ഞു പെർ മിറ്റ് നല്കാ നാവില്ലെന്നു പറഞ്ഞു. പിന്നീട് ഡ്രൈവർ ഇയാളെ ഫോണിൽ ബന്ധപ്പെട്ട് ഓവർ സിയർക്ക് പണം നൽകിയാൽ ശരിയാക്കാമെന്നു പറഞ്ഞു. 1000 കൊടുത്തെങ്കിലും ഇവർ സമ്മതിച്ചില്ല, 3000 വേണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ ജനൽ പൊളിച്ചു മാറ്റേണ്ടി വരുമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ...
Crime, Malappuram

കുടുംബ വഴക്ക് ; മഞ്ചേരിയിൽ ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു ; പ്രതി പിടിയിൽ

മലപ്പുറം : മഞ്ചേരിയിൽ ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട അയ്യപ്പന്റെ മൂത്ത മകൾ രജനിയുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലർച്ചെ മൂന്നു മണിയോടുകൂടിയാണ് പ്രതിയെ മഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടിയത്. മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന്റെ വയറിലും തലയിലും കുത്തേറ്റത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം തടയാൻ ശ്രമിച്ച പ്രതിയുടെ ഭാര്യ രജനിക്കും കുത്തേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു....
Crime, Local news, Other

ഡ്യൂട്ടിയിലിരിക്കെ ചെട്ടിപ്പടിയിൽ ഹോം ഗാർഡിനെ അടിച്ചു പരിക്കേൽപിച്ചു ; പ്രതി പിടിയിൽ

പരപ്പനങ്ങാടി :ചെട്ടിപ്പടി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്റ്റേഷനിലെ ഹോംഗാർഡിനെ യുവാവ് അടിച്ചു പരിക്കേൽപിച്ചു . വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹോംഗാർഡ് തെന്നാരംവാക്കയിൽ ശിവദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് പിടികൂടി. ചെട്ടിപ്പടി സ്വദേശി പൂവിക്കുരുവൻ്റെ വീട്ടിൽ സക്കറിയ (40) ആണ് പിടിയിലായത്. കോട്ടക്കടവ് വഴി ചെട്ടിപ്പടിയിലെത്തിയ ഒരു ബസ് തടഞ്ഞതുമായി ബന്ധപെട്ടു ,ബസ് തടഞ്ഞ യുവാവുമായി ശിവദാസൻ സംസാരിക്കുകയും പിന്നീട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്നു ഹോംഗാർഡ് ശിവദാസനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത് .പ്രതി ചെട്ടിപ്പടി സ്വദേശിയായ യുവാവിന്റെ ശക്തമായ ഇടിയെ തുടർന്നു ശിവദാസന്റെ മൂക്കിന് സാരമായ പരിക്കേൽക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു . സംഭവത്തിന് ശേഷം അതുവഴി വന്ന പോലീസ് വാഹനത്തിൽ ശിവദാസനെ ആശുപത്...
Crime, Other

ജോലി നിരസിച്ചതിൽ വൈരാഗ്യം, സൗദിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം : ജോലി നിരസിച്ചതിൽ വൈരാഗ്യം. സൗദിയിൽ ബംഗാളിയുടെ കുത്തേറ്റ് മണ്ണാർക്കാട്ടുകാരൻ കൊല്ലപ്പെട്ടു. പുല്ലശ്ശേരി കൂമ്പാറ ചേരിക്കപാടം സെയ്‌ദിൻ്റെ മകൻ അബ്‌ദുൽ മജീദ് (47)ആണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ പിടികൂടി. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. സൗദി അബഹ ജിസാനിൽ ചൊവ്വാഴ്ച‌ രാത്രിയോടെയാണ് സംഭവം. ഇവിടെ വ്യാപാരം നടത്തുന്ന മജീദിന്റെ മുൻജീവനക്കാരിലൊരാളായ ബംഗാൾ സ്വദേശി വീണ്ടും ജോലി അഭ്യർത്ഥിച്ച് എത്തുകയായിരുന്നു. ഇവർ തമ്മിൽ സൗഹൃദ സംഭാഷണം നടന്നെങ്കിലും നിലവിൽ ജോലി ഒഴിവില്ലെന്ന് പറഞ്ഞ് മജീദ് നിരസിച്ചു. ഇതിലെ വൈരാഗ്യം മൂലം ബംഗാളി സുഹൃത്തുക്കളായ രണ്ടുപേരെയും കൂട്ടി മജീദിനെ അപായപ്പെടുത്തുകയായിരുന്നു. ഇതിൽ രണ്ടുപേരെ സൗദി പോലീസ് പിടികൂടിയിട്ടുണ്ട്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. മജീദിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികളുമായുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.ഭാര്യയും രണ്ടു മക്...
Crime, Malappuram, Other

കല്‍പകഞ്ചേരിയില്‍ വീട്ടമ്മക്കും മരുമകള്‍ക്കും കുത്തേറ്റു

കല്‍പകഞ്ചേരി : കല്‍പകഞ്ചേരി മഞചോലയില്‍ വീട്ടമ്മക്കും മരുമകള്‍ക്കും കുത്തേറ്റു. കക്കിടി പറമ്പത്ത് കുഞ്ഞി മുഹമ്മദിന്റെ ഭാര്യ ആസ്യ,ഖദീജ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മരുമകള്‍ വീടിന് പുറത്തിറങ്ങിയപ്പോള്‍ വീടിന് പിറകുവശത്തു കിടക്കുകയായിരുന്നയാളാണ് മരുമകളെ ആദ്യം ആക്രമിച്ചത്. പിന്നീട് വീടിന് അകത്തേക്ക് കയറി വീട്ടമ്മയേയും ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുത്തിയത് അയല്‍ക്കാരന്‍ ആണെന്നും കുത്തിയ ആളെ പരിചയം ഉണ്ടെന്നും ഇവര്‍ പറയുന്നു. സ്വര്‍ണ്ണം കവരാനുള്ള ശ്രമമാണ് ഉണ്ടായത് എന്ന് കല്‍പകഞ്ചേരി പോലീസ് പറയുന്നു. പോലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കുത്തിയത് അയല്‍വാസി എന്ന് പ്രാഥമിക വിവരം....
Crime

ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ ചേനക്കലങ്ങാടി സ്വദേശി പിടിയിൽ

തിരൂരങ്ങാടി : ചേളാരി ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ചെനക്കലങ്ങാടി മുണ്ടിയൻമാട് സ്വദേശി കെ.കെ. മുഹമ്മദ് സാലി (30) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 17 ന് സ്വർണ വളകളെന്ന് തെറ്റിദ്ധരിപ്പിച്ച് 16.45 ഗ്രാം തൂക്കം വരുന്ന വളകൾ പണയം വെച്ച് 63500 രൂപ വായ്പ വാങ്ങിയിരുന്നു. ബ്രാഞ്ച് മാനേജർ പി.ടി. മുഹമ്മദ് ഷാഫി പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു....
Crime

ചേളാരിയിലെ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 8 ലക്ഷം രൂപയോളം തട്ടി

ചേളാരി. മഞ്ചേരി അർബൻ ബാങ്കിന്റെ മേലെ ചേളാരി ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ 2 പേർക്കെതിരെ പോലീസ് കേസെടുത്തു. തയ്യിലക്കടവ് സ്വദേശി എം.മെഹബൂബ്, വെളിമുക്ക് സ്വദേശി മുസ്‌ബിർ എന്നിവർക്കെതിരെയാണ് ബ്രാഞ്ച് മാനേജർ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയത്. മെയ് 31, ഓഗസ്റ്റ് 8, 11, ഒക്ടോബർ 2 എന്നീ തീയതികളിൽ മെഹബൂബ് 107.8 ഗ്രാം വ്യാജ സ്വർണം പണയം വെച്ച് 4,15,000 രൂപയും, ജൂണ് 6, ഓഗസ്റ്റ് 3, 16, തീയതികളിൽ മുസ്‌ബിർ പണയം വെച്ച് 3,53,000 രൂപയും തട്ടിയെടുതെന്നാണ് പരാതി. പോലീസ് കേസെടുത്തു....
Crime

ജനലടക്കാൻ മറന്നു, ചെമ്മാട്ട് 11 പവനും പണവും കവർന്നു

തിരൂരങ്ങാടി : ചെമ്മാട്ട് വീട്ടിൽ മോഷണം, 11 പവനും 10000 രൂപയും കവർന്നു. ചെമ്മാട് എക്‌സ്ചേഞ്ച്‌ റോഡിലെ പി.ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ പണവും സ്വര്ണവുമാണ് കവർന്നത്. പണവും സ്വർണവും ബാഗിലാണ് സൂക്ഷിച്ചിരുന്നത്. ഇത് മുറിയിലെ മേശ ക്ക് മുകളിൽ വെച്ചിരുന്നു. ഇന്ന് രാവിലെ നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തിരൂരങ്ങാടി ടുഡേ. ബാഗിലെ സാധനങ്ങളെല്ലാം മുറ്റത്തു കുടഞ്ഞിട്ടിരിക്കുന്നു. ഇതിലുള്ള സ്വർണവും പണവും കവർന്ന ശേഷം ബാക്കിയെല്ലാം ഉപേക്ഷിച്ചു പോയിരിക്കുകയാണ്. ജനൽ വഴി തോണ്ടി എടുത്തതാകും എന്നാണ് കരുതുന്നത്. പോലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി....
Crime, Other

നാടുകാണി ചുരത്തില്‍ നിന്ന് സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി

കോഴിക്കോട്: നാടുകാണി ചുരത്തില്‍ നടത്തിയ പരിശോധനയില്‍ കുറ്റിക്കാട്ടൂരില്‍നിന്ന് കാണാതായ വെള്ളിപറമ്പ് സ്വദേശിനി സൈനബയുടേതെന്ന് (59) കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മൃതദേഹം സൈനബയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ സൈനബയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന് ഇവരുടെ സുഹൃത്തായ മലപ്പുറം തിരൂര്‍ സ്വദേശിയായ സമദ് എന്ന യുവാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നതെന്ന് ഭര്‍ത്താവ് മുഹമ്മദാലി പൊലീസിനോട് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദാലി നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിയോടെ സൈനബയെ വിളിച്ചെന്നും, അപ്പോള്‍ അയയില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു. അതിനുശ...
Crime

വെഞ്ചാലിയിൽ അടക്ക കള്ളന്മാർ പിടിയിൽ

ചെമ്മാട് : വെഞ്ചാലിയിലെ പറമ്പിൽ നിന്നും അടക്ക മോഷ്ടിച്ചു കടത്തുന്നതിനിടെ മോഷ്ടാക്കൾ പിടിയിൽ. പറമ്പിലെ കവുങ്ങിൽ കയറി അടക്ക പറിച്ച് ചാക്കിലാക്കി കൊണ്ടു പോകുകയായിരുന്നു. വഴിയിൽ വെച്ച് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷണം അറിഞ്ഞത്. തുടർന്ന് പഞ്ചായത്ത് അംഗവും ഉടമകളും നടത്തിയ ചർച്ചയിൽ മോഷ്ടാക്കളെ താക്കീത് ചെയ്തു വിട്ടയച്ചു. പരിസര പ്രദേശത്തുകാരാണ് മോഷ്ടാക്കൾ. കൊടിഞ്ഞി കൊറ്റത്ത്, അൽ അമീൻ നഗർ എന്നീ പ്രദേശത്തുകരുടെ അടക്കയാണ് മോഷണം പോയത്. മേഖലയിൽ തേങ്ങയും അടക്കയും മോഷണം പോകുന്നത് പതിവാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ണാടി തടത്ത് പൊളിച്ചു വെച്ച തേങ്ങ പട്ടാപ്പകൽ മോഷണം പോയിരുന്നു. ചാക്കിലാക്കി സൂക്ഷിച്ച തേങ്ങ ഓട്ടോയിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. കൊടിഞ്ഞി കുറൂൽ സ്വദേശികളുടെ തേങ്ങയാണ് മോഷണം പോയത്. തൊട്ടടുത്ത പ്രദേശത്തുകാരനായ മോഷ്ടാവിനെ പിടികൂടുകയും ചെയ്തിരുന്നു....
Crime

കാടപ്പടിയിലെ ബേക്കറിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാർ പിടിയിൽ

തേഞ്ഞിപ്പലം: ബേക്കറി ഉല്‍പ്പന്നങ്ങളുണ്ടാക്കി ഹോള്‍സെയില്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മുൻ ജീവനക്കാരായ രണ്ട് പേര്‍ അറസ്റ്റില്‍. വയനാട് മുത്തങ്ങ സ്വദേശി മുഹമ്മദ് ഷാഫി, പെരുവള്ളൂര്‍ കരുവാങ്കല്ല് പുളിയംപറമ്പ് സ്വദേശി ആബിദ് അലി എന്നിവരാണ് പിടിയിലായത്.പെരുവള്ളൂര്‍ കാടപ്പടിയിലെ അല്‍ഫ സ്വീറ്റ്‌സെന്ന സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ കേസില്‍പ്പെട്ട ഫറോക്ക് സ്വദേശി പി.എം സെയ്ത് ഇഷാം ഒളിവിലാണ്. സ്ഥാപനത്തിലെ ജോലിക്കാരായ ഇവര്‍ ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് പരാതി. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും സിസിടിവി കാമറ ദൃശ്യങ്ങളും പരിശോധിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്റ്റോക്കില്‍ 2350000 രൂപയുടെയും 224500 രൂപയുടെ പണക്കുറവും കണ്ടെത്തിയെന്നാണ് സ്ഥാപന ഉടമ പരാതി നല്‍കിയത്....
Crime

കക്കാട് ജ്വല്ലറിയിൽ മോഷണ ശ്രമം

തിരൂരങ്ങാടി : കക്കാട് ജ്വല്ലറിയിൽ മോഷണ ശ്രമം. കക്കാട് ഹബീബ ജ്വല്ലറിയിൽ ആണ് മോഷണ ശ്രമം ഉണ്ടായത്. കടയുടെ 2 പൂട്ടും പൊട്ടിച്ച് അകത്തു കടന്ന മോഷ്ടാക്കൾ ഷെൽഫ് കുത്തി പൊളിച്ചിട്ടുണ്ട്. സാധനങ്ങൾ വാരി വലിച്ചിട്ടുണ്ട്. സ്വർണവും മറ്റും കടയിൽ സൂക്ഷിക്കാത്തതിനാൽ ഇവ നഷ്ടപ്പെട്ടിട്ടില്ല. കടയിൽ ഉണ്ടായിരുന്ന ചാരിറ്റി ബോക്സിലെ പണം കവർന്നിട്ടുണ്ട്. ഉടമ പി.കെ.സഫീർ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി ഒരു മണി വരെ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെന്നും അതിന് ശേഷമായിരിക്കും മോഷണ ശ്രമം എന്നും ഉടമ പറഞ്ഞു....
Crime

വിൽക്കാനായി പൊളിച്ചു ചാക്കിലാക്കിയ തേങ്ങ പട്ടാപ്പകൽ മോഷ്ടിച്ചു, പിന്നാലെ മോഷ്ടാവിനെ പിടികൂടി

തിരൂരങ്ങാടി : വിൽക്കാൻ കൊണ്ട് പോകാനായി പൊളിച്ചു ചാക്കുകളിലാക്കി റോഡരികിൽ സൂക്ഷിച്ച തേങ്ങ പട്ടാപ്പകൽ മോഷണം പോയി. കൊടിഞ്ഞി ചീർപ്പിങ്ങൽ വെച്ചാണ് സംഭവം. കൊടിഞ്ഞി കുറൂൽ സ്വദേശികളുടെ നാനൂറോളം തേങ്ങയാണ് മോഷണം പോയത്. ചീർപ്പിങ്ങലിലെ പറമ്പിലുള്ള തേങ്ങ വിൽക്കാനായി പൊളിച്ചു ചാക്കിലാക്കി വെച്ചതായിരുന്നു. വണ്ടിയുമായി തേങ്ങ എടുക്കാൻ എത്തിയപ്പോഴേക്കും ഇവ മോഷണം പോയിരുന്നു. അന്വേഷിച്ചപ്പോൾ ഒരാൾ വന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതായി വിവരം ലഭിച്ചു. ഉടമസ്ഥർ ഓട്ടോക്കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തേങ്ങാ കൊണ്ട് പോയ ആളെ വിവരം ലഭിച്ചു. തൊട്ടടുത്ത പ്രദേശത്തുകരനാണ് മോഷ്ടാവ്. മോഷ്ടിച്ച തേങ്ങ 5000 രൂപക്ക് വിറ്റതായും കിട്ടിയ പൈസക്ക് മദ്യപിച്ചതായും ഇയാൾ ഉടമസ്ഥരോട് പറഞ്ഞത്രേ. ബാക്കിയുണ്ടായിരുന്ന 2500 രൂപ ഉടമസ്ഥർക്ക് നൽകി. ബാക്കി തുക പിന്നീട് നൽകാമെന്ന ഉറപ്പിൽ വിട്ടയച്ചു....
Crime

സിപിഎം ജില്ലാ നേതാവിനെതിരെ പരപ്പനങ്ങാടി പോലീസ് പോക്സോ കേസെടുത്തു

പരപ്പനങ്ങാടി : സി.പി.എം നേതാവിനെതിരെ പോക് സോ പ്രകാരം കേസ്സെടുത്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിചെന്ന പരാതിയിൽ സിപിഎം മലപ്പുറം ജില്ലാ കമ്മറ്റിയംഗവും പ്രമുഖ പ്രാസംഗികനുമായ വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് പോക്സോപ്രകാരം കേസ്സെടുത്തത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ബസ് യാത്രക്കിടെയാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. വള്ളിക്കുന്ന് സ്വദേശിയായ സ്കൂൾ വിദ്യാർഥി യുടെ മൊഴിപ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസമാണ് കുട്ടി മൊഴി നൽകിയത്. ഇദ്ദേഹം സി പി എം മുൻ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗമായിരുന്നു. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൽ പട്ടികജാതി വികസന ബോർഡ് ചെയർമാൻ ആയിരുന്നു. 1165 നമ്പർ പ്രകാരം പരപ്പനങ്ങാടിയിൽ എഫ്.ഐ.ആർ ഇട്ട കേസ്സ് നല്ലളം സ്റ്റേഷനിലേക്ക് മാറ്റും....
Crime

പോക്‌സോ കേസ്: മദ്റസാധ്യപകൻ അറസ്റ്റിൽ

തിരൂരങ്ങാടി : ദർസ് വിദ്യാർഥിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ മദ്റസാധ്യ പകൻ അറസ്റ്റിൽ. എ ആർ നഗർ വി കെ പടി സ്വദേശിയായ അഷ്റഫ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്നിയൂർ പഞ്ചായത്തിലെ ഒരു മത സ്ഥാപനത്തിലെ വിദ്യാർ ഥി യെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ കേസിൽ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടത്തെ അധ്യാപകൻ ആയിരുന്നു ഇദ്ദേഹം....
Crime

പോലീസുകാരൻ ചമഞ്ഞ് യുവതിയിൽ നിന്നും 5 ലക്ഷം തട്ടിയ മമ്പുറം സ്വദേശി പിടിയിൽ

തിരൂരങ്ങാടി: പോലീസുകാരൻ ചമഞ്ഞ് യുവതി യിൽ നിന്നും പണം തട്ടിയ മമ്പുറം സ്വദേശി പിടിയിൽ. കേസിൽ കുടുങ്ങാതിരിക്കാൻ പൊലീസിന് കൊടുക്കാനെന്നു പറഞാണ് യുവതി യിൽ നിന്നും 5 ലക്ഷം രൂപ തട്ടി യെടുത്തത്. മമ്പുറം വെട്ടത്ത് സ്വദേശിയും പുകയൂരിൽ താമസക്കാരനുമായ പുളിക്കത്തോടി ഫായിസ് (22) ആണ് പിടിയിലായത്. പൊലീസ് സ്‌പെഷ്യൽ സ്ക്വാഡിലെ അംഗം എന്നു പറഞ്ഞാണ് യുവാവ് തട്ടിപ്പു നടത്തിയത്. ഫായിസിന്റെ ഭാര്യയുടെ സഹപാഠിയും മമ്പുറം അരീത്തോട് പാലാന്തറ സ്വദേശിനിയുമായ ഇരുപതുകാരിയാണ് പരാതിക്കാരി. താൻ പോലീസ് ആണെനാണ് ഫായിസ് യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. യുവതിയുടെ പരിചയക്കാര നായ യുവാവ് ലഹരിക്കേസിൽ ഉൾപ്പെട്ടയാളായതിനാൽ പൊലിസ് അന്വേഷിക്കുന്നുണ്ടെന്നും യുവതിയും കേസിൽ പ്രതിയാകുമെന്നും ഭയപ്പെടുത്തിയാണ് ആദ്യം പണം വാങ്ങിയത്. പിന്നീട് യുവതിയുടെ ബന്ധുവിന്റെ സിം കാർഡ് ഉപയോഗിച്ച് ബെംഗളുരു വിൽ നിന്ന് വായ്പ എടു ത്തിട്ടുണ്ട അത് അടച്ചില്ലെങ്കിൽ...
Crime

ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും തിരൂരങ്ങാടിയിൽ പിടിയിലായി

തിരൂരങ്ങാടി : യുവതി ഗർഭിണി ആയതിനെ തുടർന്ന് അബോർഷൻ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. വയനാട് സ്വദേശിയും കോട്ടക്കൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് അർഷാദ് ബാബു (30) എന്നിവരാണ് പിടിയിലായത്. പെരുവള്ളൂർ കരുവങ്കല്ല് നടുക്കര സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാൾക്ക് കോഴിക്കോട് ബിസിനസ് ആയിരുന്നു. ഇവിടെ നിന്നാണ് യുവതിയെ പരിചയപ്പെട്ടത്. ഇയാളുടെ ഓഫീസിൽ ജോലി ചെയ്തിരുന്നു. ഇയാളിലൂടെ ഗർഭിണി ആയി അബോര്ഷൻ ചെയ്തതെന്നും അതിന് നഷ്ടപരിഹാരം ആയി 15 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കിൽ പരാതി നൽകുമെന്നും പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊളപ്പുറത്തെ ഹോട്ടലിൽ വെച്ച് 50000 രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തു. ബാക്കി പണം നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ യുവതിയെയും സു...
Crime

23 കാരിയെ ഭർതൃവീട്ടിൽ നിന്നും കാണാതായി

തിരൂരങ്ങാടി : യുവതിയെ ഭർതൃവീട്ടിൽ നിന്നും കാണാതായതായി പരാതി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിസ്വദേശിയായ നിഷാന (23) യെയാണ് കാണാതായത്. 26 ന് രാവിലെ 10.30 ന് ഭർത്താവിന്റെ മുന്നിയൂർ പാറക്കടവിലെ വീട്ടിൽ നിന്നാണ് കാണാതായത്. തലേന്ന് സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിൽ വന്നതായിരുന്നു. സഹോദരന്റെ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
Breaking news, Crime

കണ്ണമംഗലത്ത് ക്വാറിക്കാർ യുവാവിനെ മർദിച്ചു കൊന്നു

വേങ്ങര : കണ്ണമംഗലത്ത് ക്വാറിക്കാരിൽ നിന്നും മർദനമേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി കാമ്പ്രൻ മുഹമ്മദ് ഹാജിയുടെ മകൻ ലിറാർ (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ലിററും മറ്റു 2 കൂട്ടുകാരും ചേർന്നു കിട്ടാനുള്ള പണം വാങ്ങാൻ പോയിരുന്നത്രെ. എന്നാൽ ഉടമ ഇല്ലാത്തതിനാൽ തിരിച്ചു പോന്നു. പേരണ്ടമ്മൽ അമ്പലത്തിന് സമീപം നിൽക്കുമ്പോൾ ഏതാനും വണ്ടികളിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു എന്നു ലിററിനൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. നിലത്തു വീണ ലിററിനെ ചവിട്ടിയതായും ഇവർ പറഞ്ഞു. തുടർന്ന് സംഘം രക്ഷപ്പെട്ടു. വണ്ടിയിൽ കുന്നുംപുറം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വേങ്ങര പോലീസ് കേസ് എടുത്തു. ലിരർ ക്വാറിക്ക് സ്ഥലം എടുത്തു നല്കുന്നയാളാണെന്ന് സൂചനയുണ്ട്. അതേസമയം, മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല....
Crime

മയക്കുമരുന്ന് കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയിൽ

തേഞ്ഞിപ്പലം : മയക്കുമരുന്ന് കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയിൽ. പള്ളിക്കൽ ജവാൻസ് നഗർ സ്വദേശി പാലക്കണ്ടി പറമ്പിൽ ഫായിസ് മുബഷിർ (29) നെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസും , എക്സൈസ് കമ്മീഷണർ ഉത്തര മേഖല സ്കോഡും, മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി പള്ളിക്കൽ ബസാർ മേഖലയിൽ നടത്തിയ പരിശോധനയിലാണ് 4 (നാല് ) കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. തിരൂരങ്ങാടിയിൽ നടക്കുന്ന എക്സൈസ് മാരത്തോണിടെ ഉദ്യോഗസ്ഥ തിരക്കിനിടയിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തുന്നതായുള്ള എക്സൈസ് ഇൻറലിജൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തിന്മേലാണ് കഞ്ചാവ് പിടികൂടിയത്. ഇയാള് ഒരു മാസം മുമ്പ് മറ്റൊരു മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഈ കേസിൽ അകപ്പെട്ടത്. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ...
Crime

നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ച കള്ളനെ കയ്യോടെ പൊക്കി നാട്ടുകാർ

തിരൂരങ്ങാടി : നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ചയാളെ ഉടമയുടെ നേതൃത്വത്തിൽ കയ്യോടെ പൊക്കി. നന്നംബ്ര പാണ്ടിമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ച ആളെയാണ് പിടികൂടിയത്. കൊടിഞ്ഞി പള്ളിക്കത്താഴം സ്വദേശിയായ വി.ടി . അക്ബറിന്റെ ഗുഡ്സ് ഓട്ടോയാണ് മോഷണം പോയിരുന്നത്. കഴിഞ്ഞ ദിവസം ഇറച്ചി കടയുടെ സമീപം നിർത്തിയിട്ടതായിരുന്നു. വെള്ളിയാഴ്ച വണ്ടി എടുക്കാൻ വന്നപ്പോൾ കണ്ടില്ല. മോഷണം പോയതാണെന്ന് മനസ്സിലായി. വണ്ടി മോഷണം പോയത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വണ്ടിയുടെ ഫോട്ടോ സഹിതം നൽകി. ഇത് ശ്രദ്ധയിൽ പെട്ടവർ ഇന്നലെ വൈകുന്നേരം ചെമ്മാട് ബൈപാസ് റോഡിൽ വണ്ടി നിർത്തിയിട്ട കാര്യം ഉടമയെ അറിയിക്കുകയായിരുന്നു. ഉടമയും സുഹൃത്തുക്കളും എത്തി അന്വേഷിച്ചപ്പോൾ , വണ്ടി നിർത്തി ഒരാൾ കുപ്പിയുമായി പെട്രോൾ വാങ്ങാനെന്ന പറഞ്ഞു പോയന്ന് സമീപത്തെ കച്ചവടക്കാരൻ പറഞ്ഞു. ഉടമയും മറ്റും മോഷ്ടാവ് എത്തുന്നതിനായി പരിസരങ്ങളിൽ കാത്തു നിന്നു. രാത്ര...
Calicut, Crime, Kerala, Other

സ്‌കൂട്ടര്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെയും ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറും ബസ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വേങ്ങേരി ജംങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജങ്ഷനില്‍ ഗതാഗത നിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാര്‍. മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിറകിലുണ്ടായിരുന്ന പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന തിരുവോണം ബസ് ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചു. ഇതോടെ ദമ്പതിമാര...
Crime

വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എ യുമായി കക്കാട് സ്വദേശി പിടിയിൽ

കോഴിക്കോട്: തൊണ്ടയാട് ബൈപാസിൽ സ്റ്റാർ കെയർ ഹോസ്പിറ്റലിനുസമീപം ബൈക്കിൽ വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി കക്കാട് സ്വദേശി പിലാത്തോട്ടത്തിൽ ഷാഹുൽ ഹമീദാണ് (39) പിടിയിലായത്. അസിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാർ കോട്ടിക്ക് സ്ക്വാഡും സബ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡി ക്കൽ കോളജ് പൊലീസും ചേർന്നാണ് പ്രതി യെ പിടികൂടിയത്. ആന്റി നാർകോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ സരുൺ, ഷിനോജ്, ലതീഷ്, ഇബ്നു ഫൈസൽ, തൗഫീഖ്, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ശ രത്, സി.പി.ഒമാരായ രഞ്ചു ഹനീഫ, ബിനീഷ്, വീണ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു....
Crime

മുന്നിയൂരിൽ വീടുപൂട്ടി പുറത്തു പോയ സമയത്ത് പണവും സ്വർണവും കവർന്ന കേസിൽ ബന്ധു പിടിയിൽ

തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ മുഹമ്മദ്ക് സലീമിന്റെ വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ കയറി സ്വർണവും പണവും കവർന്ന പ്രതി പോലീസ് പിടിയിൽ. സലീമിന്റെ ജ്യേഷ്ഠ മകനും അയൽവാസിയുമായ പത്തൂർ ആദിൽ (25) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ച ശേഷം മമ്പുറത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ സലീമിന്റെ ഭാര്യ മുംതാസ് പോലീസിൽ പരാതിനൽകുകയായിരുന്നു. പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്. വീട്ടിൽ കളവ് നടന്നതായുള്ള ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ വീട്ടിലുള്ളവരോ വീട...
Crime

വീട്ടുകാർ പുറത്ത് പോയി വന്നപ്പോഴേക്കും മോഷണം പോയത് 11 ലക്ഷം രൂപയും 10 പവൻ സ്വര്ണാഭരണവും

തിരൂരങ്ങാടി : വീട്ടുകാർ പുറത്തു പോയ തക്കത്തിന് മോഷണം. മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ അബ്ദുൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും മമ്പുറത്ത് സമ്മേളനത്തിന് പോയതായിരുന്നു. തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ചാണ് ഇവർ പോയിരുന്നത്. രാത്രി തിരിച്ചു വന്നപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാൽ ഇന്ന് രാവിലെയാണ് മോഷണം പോയത് അറിയുന്നത്. പെട്ടിയിൽ സൂക്ഷിച്ചിരുന്ന പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്. ഭാര്യ മുംതാസ് പരാതി നൽകി. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി....
Crime

യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ ലാഭ വിഹിതമെന്ന് വാഗ്ദാനം; മുന്നിയൂർ സ്വദേശിയുടെ 12 ലക്ഷം രൂപ നഷ്ടമായി

തിരൂരങ്ങാടി : യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽ നിന്ന് 12 ലക്ഷം തട്ടിയതായി പരാതി. മുന്നിയൂർ വെളിമുക്ക് പടിക്കൽ പൊറാട്ടിൽ മുഹമ്മദ് സാലിഹി ന് (23) ആണ് പണം നഷ്ടമായത്. സായ് എന്റർപ്രൈസസ് എന്ന വീഡിയോ അക്കൗണ്ടിൽ പരിചയപ്പെട്ട ആളാണ് തട്ടിപ്പ് നടത്തിയത്. യൂട്യൂബ് വീഡിയോ ലൈക്ക്, share ചെയ്താൽ പണം നല്കുമെന്നായിരുന്നുവത്ര വാഗ്ദാനം. ഇത്തരത്തിൽ 50 രൂപ വീതം കിട്ടിയിരുന്നു. കൂടുതൽ ലാഭ വിഹിതം കിട്ടാനാണ് പണം മുടക്കാൻ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് 12 ലക്ഷം നല്കിയത്. 5 ലക്ഷം ഇരിക്കൂർ ഉള്ള സുഹൃത്ത് വഴിയും ബാക്കി സാലിഹ് വിവിധ ബാങ്കുകളിൽ നിന്നാണ് അയച്ചത്. ഇപ്പോൾ ഇവരെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. പോലീസ് കേസെടുത്തു....
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുമ്പിൽ നഗ്നതാ പ്രദർശനം; മമ്പുറം സ്വദേശിക്ക് 4 വർഷം തടവ് ശിക്ഷ

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത പെണ്കുട്ടിക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവ ത്തിൽ മമ്പുറം സ്വദേശിക്ക് 4 വർഷം തടവും 35000 രൂപ പിഴയും പരപ്പനങ്ങാടി ഫാസ്റ്റട്രാക്ക് സ്‌പെഷ്യൽ കോടതി വിധിച്ചു. പ്രായപൂർത്തിയാകാത്ത അതിജീവിത വീടിന്റെ അടുക്കളയിൽ നിൽക്കുമ്പോൾ 14.9.21 ന് 4.30 നും 23 ന് Tരാവിലെ 8.30 നും പ്രതി തന്റെ വീടിന്റെ ടെറസിന്റെ മുകളിൽ നിന്നും ഉടുതുണി പൊക്കി ലൈംഗീകാവയവാം കാണിച്ച് മാനഹാനി ഉണ്ടാക്കിയെന്നാണ് കേസ്. ഈ കേസിൽ പ്രതി മമ്പുറം വേളക്കാടൻ അബ്ദുൽ ഹമീദിന് 4 വർഷം കഠിന തടവും 35000 രൂപ പിഴയും അടക്കണം. പിഴ അടക്കുന്ന പക്ഷം 25000 രൂപ അതിജീവിതക്ക് നൽകണം. എസ് ഐ ആയിരുന്ന കെ.പ്രിയൻ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രഎംജി സമർപ്പിച്ചത്. പ്രോസിക്യൂഷൻ വേണ്ടി സ്പെസിസ്റൽ പബ്ലിക് പ്രോസിക്യൂറ്റർ അഡ്വ. ഷമ മാലിക്ക് ഹാജരായി. അസി.സബ് ഇൻസ്‌പെക്ടർ സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു....
error: Content is protected !!