Feature

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു
Feature, Information

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു

തിരൂര്‍ : തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കിയ മുച്ചക്ര സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പഞ്ചായത്തുകളിലെ 15 പേര്‍ക്കാണ് മുച്ചക്ര സ്‌കൂട്ടറുകള്‍ നല്‍കിയത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.ഒ ശ്രീനിവാസന്‍, പി. പുഷ്പ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഫുക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. കുമാരന്‍, ഉഷ കാവീട്ടില്‍, ടി. ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു. ...
Education, Feature, Information

അവധിക്കാലങ്ങള്‍ സുരക്ഷിതമാക്കാം ; സുരക്ഷ പാഠങ്ങള്‍ ഹൃദ്യമാക്കി ഒളകരയിലെ കുരുന്നുകള്‍

പെരുവള്ളൂര്‍ : തിരൂരങ്ങാടി ആര്‍.ടി.ഒ യുടെ സഹകരണത്തോടെ ഒളകര ജി.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ബ്രേവ് സുരക്ഷാ ക്ലബ്ബിന് കീഴില്‍ അവബോധം നല്‍കി. വിദ്യാലയങ്ങള്‍ അടക്കുന്ന സാഹചര്യത്തില്‍ മക്കളോടൊത്ത് വിരുന്ന് പോക്ക് സാധാരണയാണ്. ഇങ്ങനെയുള്ള യാത്രകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് പതിവായതോടെ ചെറിയ അശ്രദ്ധകള്‍ മൂലം സംഭവിക്കുന്ന ഇത്തരം അപകടങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പ് വരുത്താനാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. നിരവധി ഉത്‌ബോധന ബോര്‍ഡുകളാണ് പ്രദര്‍ശിപ്പിച്ചത്. റോഡ് സുരക്ഷക്കു പുറമെ, ജലത്തില്‍ മുങ്ങിത്താഴല്‍, തീ അപകടങ്ങള്‍, വൈദ്യുതി ആഘാതം തുടങ്ങിയ ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, പ്രധാന അധ്യാപകന്‍ കെ.ശശികുമാര്‍, പ്രദീപ് കുമാര്‍, ഇബ്രാഹീം മൂഴിക്കല്‍, സോമരാജ് പാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ...
Feature, Information

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരം ; കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട്

ദില്ലി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷന്റെയും സുപ്രീം കോടതി രൂപവത്കരിച്ച മേല്‍നോട്ട സമിതിയുടെയും റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ജല കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. നാളെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2022 മെയ് 9-നാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. ഡാമില്‍ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് മേല്‍നോട്ട സമിതിയുടെ ശ്രദ്ധയില്‍ ആരും പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ...
Feature, Information

സ്‌നേഹം വിതറി എ ആര്‍ നഗറില്‍ പരിരക്ഷ കുടുംബ സംഗമം

എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പ് ന്റേയും നേതൃത്വത്തില്‍ ' സ്‌നേഹ സായാഹ്നം ' എന്ന പേരില്‍ പരിരക്ഷ - പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ. പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, ബ്ലോക്ക് മെമ്പര്‍ അബൂബക്കര്‍ മാസ്റ്റര്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ജിഷ. സി, റഷീദ് കൊണ്ടാനത്ത്, നാസര്‍ അഹമ്മദ്. സി കെ, അബ്ദുല്‍ അസീസ്.പി എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് അംഗങ്ങളായ ഫിര്‍ദൗസ്, പി കെ, ജൂസൈറ മന്‍സൂര്‍, കുഞ്ഞിമൊയ്തീന്‍മാസ്റ്റര്‍, പ്രദീപ് കുമാര്‍. കെ എം, ഇബ്രാഹിം മൂഴിക്കല്‍, വിപിന അഖിലേഷ്, മുഹമ്മദ് ജാബിര്‍. സി,നുസ്രത്ത് കെ, മൈമൂനത്ത് ഒ സി,മുഹ...
Feature, Information

നെല്ല് സംഭരണം വൈകുന്നു ; നാല് ഏക്കറിലായി കൊയ്‌തെടുത്ത നെല്ല് കൃഷിഭവന് മുന്നില്‍ ഉപേക്ഷിച്ച് കര്‍ഷകന്റെ പ്രതിഷേധം

പാലക്കാട് : നെല്ല് സംഭരണം വൈകുന്നതില്‍ കൊയ്‌തെടുത്ത നെല്ല് കൃഷിഭവന് മുന്നില്‍ ഉപേക്ഷിച്ച് കര്‍ഷകന്റെ പ്രതിഷേധം. പാലക്കാട് കാവശ്ശേരി സ്വദേശി രാഗേഷാണ് നാല് ഏക്കറിലായി കൊയ്‌തെടുത്ത നെല്ല് കാവശേരി കൃഷിഭവന് മുന്നില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. 22 ദിവസത്തിലധികമായി കൊയ്തു കഴിഞ്ഞിട്ടെന്ന് രാഗേഷ് പറയുന്നു. അതേ സമയം നടപടി ക്രമത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും മില്‍ അലോട്ട്‌മെന്റ് നടന്നെന്നും കാവശേരി കൃഷി ഓഫീസര്‍ വ്യക്തമാക്കി. ...
Feature, Information

പറവകൾക്ക് ദാഹജല കുടങ്ങളൊരുക്കി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് മാതൃകയായി

പരപ്പനങ്ങാടി :- വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ ചെറു കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം വറ്റിയതിനാൽ പ്രതിസന്ധിയിലായ പക്ഷികൾക്കും പറവകൾക്കും ദാഹജല കുടങ്ങളൊരുക്കി പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് പ്രവർത്തകർ നാടിന് മാതൃകയായി. ചടങ്ങിന്റെ ഉദ്ഘാടനം കബ്സൂൾ ഗ്രൂപ്പ് എം ഡി കബീർ മച്ചിഞ്ചേരി നിർവ്വഹിച്ചു തങ്ങൾ സ്ഥിരമായി പ്രഭാത സവാരിക്കും കായിക പരിശീലനത്തിനുമായി ആശ്രയിക്കുന്ന ചുടലപ്പറമ്പ് മൈതാനത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പ്രവർത്തകരും കുട്ടികളും ദാഹജല കുടങ്ങൾ നിർമ്മിച്ചത്. കൂടാതെ മെമ്പർമാരുടെയും കായിക പരിശീലനം നടത്തുന്ന കുട്ടികളൂടെ വീടുകളിലും കിളികൾക്ക് ദാഹജല പോട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. കൺവീനർ കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർ ഷമേജ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കേലച്ചൻ ക്കണ്ടി, കുഞ്ഞിമരക്കാർ പി.വി , സന്ദീപ് ടി.കെ. കബീർ പരപ്പനങ്ങാട...
Feature, Information

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തോണിയും വലയും ലൈസന്‍സും വിതരണം ചെയ്ത് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തോണിയും വലയും ലൈസന്‍സും വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. 6 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അദ്ധ്വക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി സിന്ധു, എം കെ കബീര്‍, വി ശ്രീനാഥ്, അനീഫ കെ പി ,ഫിഷറീസ് നിര്‍വ്വഹണ ഉദ്യോഗസ്ഥ ബിസ്‌ന എന്നിവര്‍ നേതൃത്വം കൊടുത്തു. ...
Feature

പാടന്തറ മര്‍കസിന്റെ തണലില്‍ 800 വധു- വരന്‍മാര്‍ പുതുജീവിതത്തിലേക്ക്, നടന്നത് രാജ്യത്തെ ഏറ്റവും വലിയ വിവാഹ മഹാ സംഗമം

ഗൂഡല്ലൂര്‍ | പാടന്തറ മര്‍കസ് 30ാം വാര്‍ഷികത്തോടനുബന്ധിച്ച് എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമൂഹ വിവാഹത്തില്‍ 800 വധു- വരന്‍മാര്‍ പുതു ജീവിതത്തിലേക്ക്. നികാഹ് കര്‍മത്തിന് പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കി. സഹോദര സമുദായത്തിലെ പെണ്‍കുട്ടികള്‍ അവരുടെ ആചാര പ്രകാരം സുമംഗലികളായി. സമീപത്തെ ക്ഷേത്രത്തിലും ചര്‍ച്ചിലുമാണ് ചടങ്ങുകള്‍ നടന്നത്. രാജ്യത്തെ ഏറ്റവും വലിയ വിവാഹ മഹാ സംഗമമാണ് പാടന്തറയില്‍ നടന്നത്. 2014ല്‍ 114 വധൂ- വരന്മാരുടെ വിവാഹം നടത്തിയാണ് ഈ സദുദ്യമത്തിന് തുടക്കം കുറിച്ചത്. ഇന്ന് 800 വധു വരന്മാര്‍ക്കാണ് പാടന്തറ മര്‍കസ് പുതിയ ജീവിതം സമ്മാനിച്ചത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈനായി അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹ വിവാഹ സ...
Feature, Information

കരിപ്പൂർ:എയർ ഇന്ത്യാ സർവ്വീസ് നിർത്താനുള്ള തീരുമാനം. എം.ഡി.എഫ്.നേതാക്കൾ മന്ത്രി അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം:കരിപ്പൂരിൽ നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യാ വിമാന സർവ്വീസ് കാരണമൊന്നുമില്ലാതെ മാർച്ച് മുതൽ നിർത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് ഫോറം(എം.ഡി.എഫ്) സെൻട്രൽ കമ്മറ്റി ഭാരവാഹികൾ ഹജ്ജ് കായിക റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനുമായി കൂടികാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ദുബൈ,ഷാർജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യയെയായിരുന്നു.ഈ സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് കൂടി നിർത്തലാക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസികളാണ് പ്രയാസത്തിലാവുക.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ...
Feature

സ്‌നേഹ സ്പര്‍ശം ; വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ അധ്യാപകര്‍

നിര്‍ധന വിദ്യാര്‍ത്ഥിക്ക് വീടൊരുക്കാന്‍ അധ്യാപക കൂട്ടായ്മ. മൂന്നിയൂര്‍, പാറക്കാവ് കളത്തിങ്ങല്‍പാറ എ. എം. എല്‍.പി സ്‌കൂളിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്. വീടിന്റെ പ്ലാന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ. കെ സുധീഷ് എസ്. എസ്. ജി ചെയര്‍മാന്‍ സി. എം. കുട്ടിക്ക് കൈമാറി. വീട് നിര്‍മ്മിക്കുന്നതിലേക്കുള്ള പണം പള്ളിക്കല്‍ സി. എച്. സി. മെഡിക്കല്‍ ഓഫീസര്‍ ഷാജി അറക്കല്‍ പി. ടി. എ. വൈസ് പ്രസിഡന്റ് എം. എ. കെ ബഷീറിന് ചടങ്ങില്‍ വച്ച് കൈമാറി. സ്‌കൂളിലെ 13 ആധ്യാപകര്‍ ചേര്‍ന്നാണ് വീട് നിര്‍മാണത്തിനുള്ള ഫണ്ട് എടുക്കുന്നത്. 5 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ആയിഷ ബീവി അമ്മാം വീട്ടില്‍,ഹെഡ്മാസ്റ്റര്‍ ഷാജി. ബി എന്നിവര്‍ സംബന്ധിച്ചു ...
Feature

ജിദ്ദ കെ.എം.സി.സി. കുടുംബ സുരക്ഷ: 1 കോടി രൂപ വിതരണം ചെയ്തു

ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ടവരുടെ ആശ്രിതർക്കും ഗുണഭോക്താക്കളുടെ രോഗ ചികിത്സക്കുമായി പദ്ധതി വിഹിതമായി ഒരു കോടി അഞ്ചുലക്ഷം രൂപ വിതരണം ചെയ്തു. പാണക്കാട് നടന്ന ചടങ്ങിൽ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫണ്ട് വിതരണം ഉൽഘാടനം ചെയ്തു.ജിദ്ദ കെ.എം.സി.സി.പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ഓർഗ: സെക്രട്ടി ET മുഹമ്മദ് ബഷീർ എം.പി.മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഡ്വ.യു.എ. ലത്തീഫ് MLA പ്രസംഗിച്ചു. കുടുംബം പോറ്റാൻ കടൽ കടന്ന പ്രവാസികളിൽ ചിലർക്ക് ജീവിത സമുദ്ധാരണത്തിനിടയിൽ ആകസ്മിക മരണം സംഭവിച്ചപ്പോൾഅവരുടെ കുടുംബത്തിൻ്റെ ജീവിതമാർഗ്ഗം തന്നെ വഴിമുട്ടിയ നിരവധി ആവലാതികൾ നിരന്തരം കെ.എം.സി.സിയുടെ മുന്നിലെത്തിയപ്പോൾ ഇതിന് പരിഹാരമായി 14 വർഷം മുമ്പ് ജിദ്ദ കെ.എം.സി.സി ആവിഷ്കരി...
Feature, Kerala

കുമ്മന്‍തൊടു പാലം പുനര്‍ നിര്‍മ്മാണം- ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തിക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

പറമ്പിൽപീടിക / പടിക്കല്‍. : പെരുവള്ളൂര്‍, മുന്നിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിക്കല്‍ കുമ്മന്‍തൊടു പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ബഹുഭൂരിഭാഗവും പൂര്‍ത്തിയായിട്ടും ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ അലംഭാവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ജകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിച്ചു. പാലത്തിന്റെ മുഖ്യ പ്രവൃത്തിയായ സ്ലാബിന്റെ വര്‍ക്കുകള്‍ മാസങ്ങള്‍ക്ക് മുന്നേ പൂര്‍ത്തിയായിട്ടുണ്ട്. ശേഷം നടക്കുന്ന അപ്രോച്ച് റോഡ്, സൈഡ് കെട്ടല്‍ എന്നീ പ്രവൃത്തികളുടെ വേഗത നന്നേ കുറവാണ്. വളരെ ചുരുങ്ങിയ എണ്ണം തൊഴിലാളികള്‍, ആവശ്യത്തിനു മെറ്റീരിയലുകള്‍ പോലുമില്ലാതെയാണ് നിലവിലെ വര്‍ക്ക് നടന്നു കൊണ്ടിരിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും പ്രവൃത്തി നടക്കാത്ത അവസ്ഥ. സ്ലാബ് വര്‍ക്കിനു ശേഷം കേവലം ഒന്നോ രണ്ടോ മാസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന പ്രവൃത്തികള്‍ ഇങ്ങനെ അനിശ്ചിതമായി നീട്ട...
Feature, Health,

പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ 10-12-2022ന് വ്യാപാരികൾക്കും പൊതുസമൂഹത്തിനും വേണ്ടി കോഴിക്കോടുള്ള ഹെൽപ്പിംഗ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് കൊണ്ട് വൃക്ക രോഗനിർണയ ക്യാമ്പും, തിരൂരങ്ങാടി മലബാർ MKH EYE ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് തിമിരരോഗ നേത്ര രോഗ പരിശോധന ക്യാമ്പും. പരപ്പനങ്ങാടിയിലെ ആൽഫാ ബയോ ലാഭവുമായി സഹകരിച്ചുകൊണ്ട് രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും SNMHSS സ്കൂളിൽ വച്ച് സൗജന്യമായി നടത്തുകയുണ്ടായി. 500 ഓളം വരുന്ന വ്യാപാരികളും പൊതുസമൂഹവും പങ്കെടുത്തു. പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഷ്റഫ് കുഞ്ഞാവാസ്, ജനറൽ സെക്രട്ടറി വിനോദ് എ വി , സെക്ക്രട്ടറി ഫിറോസ് സിറാമിക്, ഷൗക്കത്ത് ഷാസ്, ഫൈനാൻസ് സെക്രട്ടറി ഹരീഷ് ബ്രാസ് , KVVES തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീ മുജീബ് ദിൽദാർ യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് മുനീർ സ്റ്റാർ,പ്രോഗ്രാം കോഡിനേറ്റർ അവൻവർ po, യൂത്ത് വിംങ്ങ് ഭ...
Feature

വീറും വാശിയും നിറഞ്ഞ ആവേശത്തിന്റെ സ്കൂൾ കായികകലോത്സവങ്ങൾക്ക് തിരശീല വീണു

കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂൾ കായികമേളക്കും കലാമേളക്കും ആവേശ പരിസമാപ്തി. വിദ്യാർത്ഥികളുടെ നൈസർഗിക കഴിവുകളെ പ്രകടമാക്കാൻ വേണ്ടി സംഘടിപ്പിച്ച കായിക മേള "എക്സ്പ്ളോറിക" , കലാ മേള "ഫ്ളോറോൻസിയ" എന്ന പേരിലുമാണ് സംഘടിപ്പിച്ചത്. എമറാർഡ്, റൂബി, ഡയമണ്ട്,സഫേർ എന്നീ നാല് ഗ്രൂപ്പുകളിലായി കായികമേള രണ്ട് ദിവസവും കലാമേള മൂന്ന് ദിവസവുമാണ് അരങ്ങേറിയത്. ഓടിയും ചാടിയും എറിഞ്ഞും ട്രാക്കും പിറ്റും പൊടി പാറുന്ന മൽസര പോരാട്ടത്തിന് സാക്ഷിയായി. സ്പോർട്സിന് മുന്നോടിയായി ഗെയിംസും നടന്നു. സ്പോർട്സ് മീറ്റിൽ എമറാൾഡ് ഒന്നും റൂബി, ഡയമണ്ട് രണ്ടും സഫേർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കലകൾ കൊണ്ട് കനകം തീർത്ത മൂന്ന് ദിവസം നീണ്ടു നിന്ന ഫോളോറൻസിയ ആർട് ഫെസ്റ്റ് ഉദ്ഘാടന സംഗമത്തിൽ സോഷ്യൽ മീഡിയ വൈറൽ താരം ടിക് ടോക് ബാപ്പുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. മൂന്നു നാളിലെ മൽസരങ്ങളിൽ അറബികലാമേളയോടൊപ്പം മികവുറ്റ കലാ പ്രകടനങ്ങളും അരങ...
Feature, Health,

താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ്എസ്എഫ് കമ്മിറ്റി വീൽ ചെയറുകൾ വിതരണം ചെയ്തു

തിരൂരങ്ങാടി : ഗോൾഡൻ ഫിഫ്റ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ് എസ് എഫ് തെന്നല വെസ്റ്റ് ബസാർ യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ വീൽ ചെയറുകൾ വിതരണം നടത്തി. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ സ്വാദിഖലി ബുഖാരിയിൽ നിന്നും ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർ ഏറ്റുവാങ്ങി. ചടങ്ങിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജന.സെക്രട്ടറി സഈദ് സകരിയ ചെറുമുക്ക്, ഫിനാ.സെക്രട്ടറി അബ്ദുള്ള സഖാഫി വേങ്ങര, യൂണിറ്റ് പ്രസിഡന്റ്‌ സ്വഫ്‌വാൻ മുസ്‌ലിയാർ, ദഖ്‌വാൻ അഹ്സനി, കെ.വി മുഹമ്മദ്‌ സ്വഫ്‌വാൻ, ഇബ്രാഹിം, ഹാഷിം, അജ്നാസ് എന്നിവർ പങ്കെടുത്തു. ...
Feature, Health,, Other

ജാതി മത ഭേദമന്യേ രക്ഷിതാക്കൾക്ക് ലഹരി ബോധവൽകരണം നടത്തി വെളിമുക്ക് കൂഫ മഹല്ല്

ലഹരിക്കെതിരെ വെളിമുക്ക് കൂഫ മഹല്ല് കമ്മറ്റി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഒന്നാം ഘട്ട രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം നടത്തി .ഇഹ്‌യാഉദ്ദീൻസെക്കണ്ടറി മദ്രസയിൽസ്ത്രീ രക്ഷിതാക്കൾക്കുവേണ്ടി നടത്തിയ ബോധവത്‌കരണം പൊന്നാനി എഎസ്ഐ റുബീന മാളിയേക്കൽ ഉൽഘാടനം ചെയ്തു. നെഷാ മുക്ത് ഭാരത് ജില്ലാ കോർഡിനേറ്റർബി ഹരികുമാർ ക്ലാസെടുത്തു. പുരുഷ രക്ഷിതാക്കൾക്കുള്ള ബോധവൽകരണംമുനവ്വിറുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിൽ തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖ് ഉൽഘാടനം ചെയ്തു.പ്രശസ്ത കൗൺസിലർ മുഹ്സിൻ ക്ലാസെടുത്തു.കൂഫ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുൽ മജീദ് സഖാഫി ഇരു ക്ലാസുകൾകളിലും ഉത്‌ബോധനം നടത്തി .ചടങ്ങിൽ യു അബൂബക്കർ ഹാജി, പി എം അബൂബക്കർ ,മലയിൽ സൈതലവി മുസല്യാർ, പി എം അബ്ദുറഹിമാൻ മുസ്ലിയാർ സംബന്ധിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം, യുവാക്കൾ, വിദ്യാർഥികൾ എന്നിവർക്കുള്ള ബോധവൽകരണ ക്‌ളാസുകൾ , തുടങ്ങിയവ മഹല്ല് കമ്മിറ്റിക്ക...
Education, Feature

ശാസ്ത്ര വിസ്മയങ്ങളുടെ കാഴ്ചകൾ സമ്മാനിച്ച സയൻസ് ഫെയറിന് പരിസമാപ്തി

കൊടിഞ്ഞി: ശാസ്ത്ര സാങ്കേതിക ലോകത്തെ വിസ്മയ കാഴ്ചകളും കണ്ടെത്തലുകളും പഴയകാല ഓർമ്മകളുടെ ശേഖരങ്ങളും നവ മാധ്യമങ്ങളുടെ സാധ്യതകളും പരിചയപ്പെടുത്തി കൊടിഞ്ഞി എം.എ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സയൻസ് ഫെയർ 22 ന് സമാപ്തിയായി.സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫെയർസയൻസ്, സോഷ്യൽ,മാത് സ്,ഐ.ടിവിഭാഗത്തിലായി ക്ളാസുകൾ തമ്മിൽ മൽസരങ്ങളിലൂടെയാണ് നടന്നത്. ഓരോ വിഭാഗത്തിലും പുതിയ പരീക്ഷണങ്ങളും പഠനങ്ങളും ഗവേഷണങ്ങളും ഉൾപ്പെടെത്തി പുതിയ സാധ്യതകളെ കണ്ടെത്തി വാശിയേറിയ മത്സരമാണ് അരങ്ങേറിയത്.ഓൺദ സ്പോട്ട് മൽസരങ്ങളായ പാം ലീവ് , വേസ്റ്റ് മെറ്റീരിയൽ, വെജിറ്റബിൾ പ്രിൻറിംഗ്,ഗാർമെൻറ്. നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, സ്റ്റിൽ മോഡലുകൾ , വർക്കിങ് മോഡലുകൾ, ഡിജിറ്റൽ പൈൻറിംങ്, ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ, ക്വിസ്, ഗൈയിംസ്,ജോമട്രിക്കൽ , നമ്പർ ചാർട്ടുകൾ നിരവധി രാജ്യങ്ങളുടെ നാണയ ശേഖരങ്ങൾ,ഉപകരണങ്ങൾ,തുടങ്ങി...
Feature

ആഗ്രയിൽ പോകാനുള്ള ആഗ്രഹം സാധിച്ചില്ലെങ്കിൽ തിരൂരങ്ങാടിയിൽ വന്നാലും കാണാം നിങ്ങൾക്ക് മനോഹരമായ താജ്മഹൽ

തിരൂരങ്ങാടി : മുസ് തഫയുടെ താജ് മഹൽ ആഗ്രയിെലെ താജ് മഹലിനെയും വെല്ലും തിരൂരങ്ങാടി : ഇത് താജ് മഹൽ തന്ന , എന്ന് ആരും പറയും മുസ്തഫയുടെ കരവിരുതിൽ രൂപപ്പെട്ടത് ഒന്നൊന്നര താജ് മഹൽ തന്നെ !. തിരൂരങ്ങാടി സ്വദേശി മനരിക്കൽ മുസ്തഫയാണ് ആഗ്രയിലെ താജ് മഹലെന്ന പ്രേമ കുടീരമെന്ന് തോന്നിക്കും വിധത്തിലുള്ള മന്ദിരം നിർമിച്ചിട്ടുളളത്.തിരൂരങ്ങാടി സ്വദേശിയായ മുസ്തഫ താമസിക്കുന്ന താഴെ കൊളപ്പുറത്തെ വാടക വീടിന് സമീപത്തെ വീട്ടുമുറ്റത്താണ് ഇത് നിർമിച്ചിട്ടുള്ളത്. മൾട്ടി വുഡ്, സെൽഫി സ്കൂർ , പശ എന്നിവ ഉപേയോഗിച്ച് ഉണ്ടാക്കിയ താജ് മഹലിൽ രാത്രി സമയങ്ങളിൽ വിവിധ വർണങ്ങളിലുള്ള എൽ ഇ ഡി ബൾബുകൾ കത്തി പ്രകാശിക്കും. മാത്രമല്ല, താജ്മഹലിന്റെ ചരിത്രം പറയുന്ന ഓഡിയോ സന്ദേശവും ഇതോടൊപ്പം ഉണ്ടെന്നതാണ് പ്രത്യേകത. ആഗ്രയിെലെ താജ് മഹൽ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും യൂറ്റൂബിൽ നിന്ന് സർച്ച് ചെയ്താണ് ഇതിന്റെ രൂപകൽപനകൾ ചെയ്തിട്ടുള്ളത്.ഇതിന്...
Feature

കിണറ്റിൽവീണ കുഞ്ഞിന് രക്ഷകനായത് യുവാവ്

തിരൂരങ്ങാടി : നിറഞ്ഞു നിൽക്കുന്ന കിണറ്റിൽ വീണ പിഞ്ചു കുഞ്ഞിനെ,  യുവാവിന്റെ അവസരോചിതമായ ഇടപെടലുകൊണ്ടു രക്ഷപ്പെടുത്തി. തിരൂരങ്ങാടി താഴെചിന സ്വദേശി വൈലശ്ശേരി നൗഷീക് ആണ് കിണറ്റിൽ വീണ 10 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ 11 നായിരുന്നു സംഭവം. തിരൂരങ്ങാടി താഴെചിന സ്വദേശി പാമ്പങ്ങാടൻ നാസറിന്റെ 10 മാസം  പ്രായമായ മകൾ നെയ്‌റ മറിയം ആണ് അപകടത്തിൽ പെട്ടത്. മരം വെട്ട് തൊഴിലാളി യാണ് നൗഷിക്. കുഞ്ഞ് കിണറ്റിൽ വീണ വിവരമറിഞ്ഞ് സമീപത്ത് മരം വെട്ടുകയായിരുന്ന നൗഷിക് ഓടി എത്തുകയായിരുന്നു. ഉടനെ കയറെടുത്ത് കിണറ്റിലിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തി. 20 കോൽ താഴ്ചയുള്ള കിണറിൽ ഒന്നരയാൾ പൊക്കത്തിൽ വെള്ളം ഉണ്ടായിരുന്നു. കുഞ്ഞിനെ പുറത്തെത്തിച്ചഉടനെ അടുത്തുള്ള എം കെ എഛ് ഹോസ്പിറ്റലിൽ എത്തിച്ചു.  പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എസ്ഡിപിഐ പ്രവർത്തക...
Feature

അന്തരിച്ച തിരൂരങ്ങാടിയിലെ സാംസ്കാരിക പ്രവർത്തകനയ കാരാടാൻ മൊയ്‌ദീനെ കുറിച്ച്, പ്രശസ്ത ഫോട്ടോഗ്രാഫർ ബഷീർ കാടേരി എഴുതുന്നു…

ആ ശുഭ്ര ചിരി ഇനിയില്ല… ഗാനരചയിതാവും, നാടക രചയിതാവുമായിരുന്ന തിരൂരങ്ങാടി കാരാടൻ മൊയ്തീൻ സാഹിബ് നമ്മെ വിട്ട് പിരിഞ്ഞു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മേലേ ചിന ജുമാ മസ്ജിദിൽ … എപ്പോഴും ചിരിച്ച് ശുഭ്ര വസ്ത്രധാരിയായിരുന്ന മൊയ്തീൻ സാഹിബ് പഴയ കാല എഴുത്തനുഭവങ്ങൾ പങ്കുവെക്കുമായിരുന്നു. തിരൂരങ്ങാടിയിൽ വീറ്റു എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഭാര്യയും, മൂന്ന് പെൺമക്കളുമാണുള്ളത്. എവി.മുഹമ്മദ്, കെട്ടി, മുഹമ്മദ്, എട്ടി. മുഹമ്മദ്, പള്ളിക്കൽ മെയ്തീൻ. തുടങ്ങിയ മാപ്പിളപ്പാട്ട് ഗായകർക്ക് നിരവധി ഗാനങ്ങൾ എഴുതി. രാഷ്ട്രീയ ഗാനങ്ങളും , മത സൗഹാർദ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയ്പ്പ മലർ, ജയ് പന്റുല . എട്ട് കാലി വലയം കെട്ടിയ നേരത്ത്, നാളികേരത്തിന്റെ നാട് കേരളം, ഹിന്ദു മുസ്ലിം സങ്കേതമാ കേരളം, പരസ്പരം കലഹിക്കാൻ പറഞ്ഞില്ല മതങ്ങൾ പരിഹാരം ഐക്യത്തിലാണ് ഗുണങ്ങൾ . തുടങ്ങി നിരവധ...
Feature, National

അപൂർവ രക്ത ഗ്രൂപ്പ്: ചെന്നൈ സ്വദേശിനിക്ക് തൃശൂരിൽ നിന്നെത്തി ഫാറൂക്ക് രക്തം നൽകി

ജീവൻ രക്ഷിക്കാൻ ജാതിയോ മതമോ ഭാഷയോ ദേശമോ വിത്യാസമില്ലെന്നു തെളിയിക്കുകയാണ് മലയാളി. കഴിഞ്ഞ ദിവസം ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ആയിരുന്നു ഇതിന് സാക്ഷ്യം വഹിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശിനി ആർ. ഗിരിജയ്ക്ക് അത്യാവശ്യമായി രക്തം വേണമായിരുന്നു. പക്ഷെ രക്ത ഗ്രൂപ്പ് പരിശോധിച്ചപ്പോൾ ബന്ധുക്കളും ആശുപത്രി ജീവനക്കാരും പ്രതിസന്ധിയിലായി. അപൂർവ രക്തഗ്രൂപ്പ് ആയ ബോംബെ ഒ പോസ്റ്റീവ് എന്ന ഗ്രൂപ്പ് ആയിരുന്നു. പല നിലക്കും അന്വേഷണം നടത്തിയെങ്കിലും ആ ഗ്രൂപ്പുകരെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ബ്ലഡ് ഡൊണേഴ്‌സ് സംഘടന ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ മുന്നിയൂർ വെളിമുക്ക് സ്വദേശി മുഹമ്മദ് ഷാഫി ആലുങൽ ഗിരിജയുടെ ബന്ധുക്കളിൽ നിന്ന് വിവരമറിയുന്നത്. അദ്ദേഹം നാട്ടിലെ രക്ത ദാന സേനയുമായി ബന്ധപ്പെട്ടു വിവരം അറിയിച്ചു. തൃശൂർ പഴുവിൽ വെസ്റ്റ് സ്വദേശി പതിയശ്ശേരി മുഹമ്മദ് ഫാറൂഖ് തയാറായി. അദ്യേഹവും സുഹൃ...
error: Content is protected !!