Gulf

ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു
Gulf, Obituary

ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു

റിയാദ് : ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ ചിനക്കൽ സ്വദേശി കറുത്തേടത്ത് മുഹമ്മദിന്റെ ഭാര്യ മാളിയേക്കൽ റുഖിയ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു....
Gulf, Obituary

വെളിമുക്ക് സ്വദേശിയായ യുവാവ് സൗദിയിൽ നിര്യാതനായി

മുന്നിയൂർ: വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി പാറായി മൊയ്തീൻ കോയ ഹാജിയുടെ മകൻ പാറായി മുഹമ്മദ് ഷാഫി (48) സൗദിയിൽ നിര്യാതനായി. 3 ദിവസം മുമ്പ് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് മരണപ്പെട്ടു. ഭാര്യ: ജിസ്റ തിരൂരങ്ങാടി, മക്കൾ: മുഹമ്മദ് സജീർ, മുഹമ്മദ് സാമിൽ, മുഹമ്മദ് ഷസിൻ, എമിൻ മുഹമ്മദ്, മാതാവ്: ആയിഷ,സഹോദരങ്ങൾ: ശാഹിദ്, ഷമീം മാസ്റ്റർ (പി.കെ.എം.എച്ച്,എസ്,എസ് എടരിക്കോട്,), സലീന....
Gulf, Obituary

മസ്തിഷ്‌കാഘാതം: കൊടിഞ്ഞി സ്വദേശി അൽ ഖർജിൽ നിര്യാതനായി

തിരൂരങ്ങാടി : കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പനക്കൽ (പാങ്ങാട്ട്) മുഹമ്മദ് കുട്ടിയുടെ മകൻ ചീർപ്പിങ്ങലിൽ താമസക്കാരനുമായ പനക്കൽ അബ്ദുൽ ലത്തീഫ് (46) അൽ ഖർജിൽ നിര്യാതനായി. ദീർഘകാലമായി അൽ ഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുൽ ലത്തീഫിനെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് പത്തു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തയാക്കി മൃതദേഹം അൽ ഖർജിൽ ഖബറടക്കാനുള്ള നടപടി ക്രമങ്ങളുമായി അൽ ഖർജ് കെ.എം.സി.സി വെൽഫയർ വിംഗ് രംഗത്തുണ്ട്3 മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയത്. മാതാവ് : പരേതയായ കതിയാമു , ഭാര്യ: ഉമ്മു സൽ‍മ , മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് നഫ്‌ലിഹ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: അബ്ദുൽ സലാം, മുഹമ്മദ് അഷ്‌റഫ്.സുഹറ, സൈനബ....
Gulf, Opinion

മറ്റന്നാൾ നാട്ടിലേക്ക് വരാനിരുന്നയാൾ മദീനയിൽ അന്തരിച്ചു

എ ആർ നഗർ : മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ട എ.ആർ.നഗർ കുന്നുംപുറം കൊടക്കല്ല് സ്വദേശി കൊടുവാപറമ്പൻ കോതേരി അഹമ്മദിൻ്റെ മകൻ അബ്ദുൽ അസീസ് (58) ഹൃദയാഘാതം മൂലം മരിച്ചു. വർഷങ്ങളായി മക്കത്ത് ബൂഫിയയിൽ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം മദീനത്തേക്ക് സിയാറത്തിനായി പോയതായിരുന്നു. ഇതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.  ലീവ് കഴിഞ്ഞ്  ഒരു വർഷമായി പോയിട്ട്. മറ്റന്നാൾ 29ന് വെള്ളിയാഴ്ച നാട്ടിൽ വരാനിരിക്കുകയായിരുന്നു. ഭാര്യ: ഫാത്തിമാബി. മക്കൾ: ജൗഹർ ഹാഷിം, മുനവ്വർ ജസീം, സ്വാലിഹ ജബിൻ, നാഫിയ. മരുമകൾ: ഷംസിയ....
Gulf

കൊടിഞ്ഞി സ്വദേശി അൽ ഐനിൽ നിര്യാതനായി

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശി അൽ ഐനിൽ ഉറക്കത്തിൽ മരണപ്പെട്ടു. കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പാട്ടശേരി ( അരീക്കാട്ട് ) മുഹമ്മദ് എന്നവരുടെ മകൻ അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ റൂമിൽ പോയതായിരുന്നു.ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. വൈകീട്ട് ഉണരാ ത്തതിനാൽ പരി ശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്....
Gulf, Job

യു എ ഇ യിൽ സ്കൂളുകളിൽ അധ്യാപകർ ഉൾപ്പെടെ ജീവനക്കാരെ നിയമിക്കുന്നു, മികച്ച ഓഫർ

അബുദാബി : യു എ ഇ യിലെ  വിവിധ സ്‌കൂളുകളിലേക്ക്  അധ്യാപകരേയും മറ്റു ജീവനക്കാരേയും കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. പുതുതായി തുടങ്ങിയ ആറ് സ്‌കൂളുകൾ അധ്യാപകരെ  റിക്രൂട്ട് ചെയ്യുന്നുണ്ട്. യു.എ.ഇയിൽ എല്ലാ വർഷവും പൊതുവെ അദ്ധ്യാപക, അഡ്മിൻ സ്ഥാനങ്ങളിൽ  പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻഡുണ്ടാകാറുണ്ട്.   യു.എ.ഇ.യിൽ ജെംസ് എജുക്കേഷൻ, താലീം, നോർഡ് ആംഗ്ലിയ എജുക്കേഷൻ തുടങ്ങി നിരവധി പ്രമുഖ സ്‌കൂൾ ഓപ്പറേറ്റർമാരുണ്ട്. നവംബറിലാണ് അബുദാബി വാർഷിക റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കാറുള്ളത്. ജുമൈറയിൽ പുതിയ ബ്രിട്ടീഷ് സ്‌കൂൾ തുറക്കുമ്പോൾ  റിക്രൂട്ട്‌മെന്റ്  നടത്തുമെന്ന് താലീമിലെ എച്ച്ആർ ഡയറക്ടർ തലത് ഷീരാസി അറിയിച്ചു. നിലവിൽ ഈ സ്ഥാപനത്തിൽ 3000 ജീവനക്കാരുണ്ട്. മികച്ച ജീവനക്കാരെ നിയമിക്കാനാണ് ശ്രമിക്കുന്നതെന്നും  യുകെ, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിട...
Gulf

ഇത്തിഹാദ് എയര്‍വേസ് കോഴിക്കോട്, തിരുവനന്തപുരം സര്‍വീസ് തുടങ്ങുന്നു

യു എ ഇ : അബുദാബിയിൽ നിന്നും ഇത്തിഹാദ് എയർവേസ് കോഴിക്കോട്, തിരുവനന്തപുരം സർവീസുകൾ തുടങ്ങുന്നു. അടുത്ത വർഷം ജനുവരി ഒന്ന് മുതലാണ് പുതിയ സർവീസ്. അതേസമയം ഈ വർഷം നവംബർ 21 മുതൽ കൊച്ചിയിലേക്ക് ആഴ്ചയിൽ എട്ട് അധിക സർവീസും ഇത്തിഹാദ് എയർവേസ് നടത്തും
Gulf, Malappuram

ദുബൈയില്‍ കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു

ദുബൈയിലെ താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു. വേങ്ങര എസ് എസ് റോഡ് നല്ലാട്ടു തൊടിക അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ നൗഷാദിനെ കൂടെ താമസിക്കുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. ഉമ്മ: ഖദീജ.ഭാര്യ: റഹ്‌മത്ത് മക്കള്‍: ജാസ്മിന്‍ ,മുസമ്മില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കും....
Gulf

ഹജ് കർമം നിർവഹിച്ചു മടങ്ങി വരവേ എയർ പോർട്ടിൽ മരിച്ചു

കൊണ്ടോട്ടി : ഹജ് തീർത്ഥാടകൻ മടക്ക യാത്രയ്ക്കിടെ മരിച്ചു. മദീനയിൽ നിന്നുഇന്ന് പുലർച്ചെ 3.15 ന്കരിപ്പൂരിൽ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട്‌ താമരശ്ശേരി സ്വദേശി കാരാടി പീടികത്തൊടികയിൽമൊയ്തീൻ ഹാജി (78 ) ആണ് മരിച്ചത്. വിമാനത്തിൽ ബോധരഹിതനായി കണ്ടതിനെ തുടർന്ന് തീർത്ഥാടകനെ കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. ഇയാൾ വീട്ടിലെത്തുന്നതും കാത്തിരിക്കെയാണ് മരണം വിവരം അറിയുന്നത്. ഖബറടക്കം വട്ടക്കുണ്ട് ജുമാ മസ്ജിദിൽ. മക്കൾ: അസീസ് പി ടി, മൈമൂന, റഷീദ് ഖത്തർ, റസീന, സാലി പി ടി, മരുമക്കൾ : സലാം അടിവാരം, ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ....
Gulf, Obituary

കുണ്ടൂർ സ്വദേശി അൽ ഐനിൽ മരിച്ചു

തിരൂരങ്ങാടി : കുണ്ടൂർ അത്താണിക്കൽ സ്വദേശി പരേതനായ മച്ചിഞ്ചേരി മൊയ്‌ദീൻ ഹാജിയുടെ പേരമകനും പരേതനായ മച്ചിഞ്ചേരി മൊയ്‌ദീൻ ബാവ എന്ന ചെറീത് ബാവയുടെ മകനുമായ എംസി സുഹൈർ (31) ഇന്ന് പുലർച്ചെ 3 മണിക്ക് അൽ ഐനിൽ വെച്ച് മരണപെട്ടു. അൽ ഐനിൽ ബിസിനെസ്സ് ആയിരുന്നു. ഭാര്യ : ആമിന അഫ്ന കെ പി. മാതാവ് : കുഞ്ഞിപാത്തുമ്മ. സഹോദരിമാർ: ഡോക്ടർ സുൽഫത്ത് (കോട്ടക്കൽ അൽമാസ് ), സുഹൈല. മയ്യത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് കുണ്ടൂർ ജുമാ മസ്ജിദിൽ...
Accident, Gulf

ശിഹാബ് ചോറ്റൂരിന്റെ കൂടെ നടന്ന മലയാളി സൗദിയിൽ വാഹനമിടിച്ചു മരിച്ചു.

സൗദി : ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ ഒപ്പമുണ്ടായിരുന്ന ആൾ വാഹനമിടിച്ച് മരിച്ചു. ഷിഹാബിന്റെ കൂടെ അൽ റാസിൽ നിന്നും പുറപ്പെട്ട വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ്(47) ആണ് മരിച്ചത്. പുറകിൽ നിന്നും വന്ന വാഹനമിടിച്ചായിരുന്നു അപകടം. അൽ റാസ്സിൽ നിന്ന് 20കിലോമീറ്റർ അകലെ റിയാദ് ഖബറയിൽ വെച്ചാണ് അപകടം സംഭവിച്ചത്. മക്കൾ: താജുദ്ദീൻ. മാജിദ് ശംസിയ. ഭാര്യ: ഹഫ്സത്ത്. ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും അൽ റാസ്സ് ഏരിയ കെഎംസിസി യുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയായി വരികയായിരുന്നു....
Accident, Gulf

റിയാദിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശികളായ യുവതിയും കുട്ടിയും മരിച്ചു

റിയാദ് : സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ റിയാദിനടുത്ത് അപകടത്തിൽപ്പെട്ട് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. വള്ളിക്കുന്ന് കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), പരപ്പനങ്ങാടി ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്), എന്നിവരാണ് മരിച്ചത്. റിയാദിനടുത്ത് അൽ ഖാസിറയിലാണ് മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ജിദ്ദയിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാർ റിയാദിൽ നിന്ന് 350 കിലോ മീറ്റർ അകലെ അൽ ഖാസിറയിൽ മറിഞ്ഞാണ് അപകടം....
Gulf, Obituary

മുന്നിയൂർ സ്വദേശി സഊദിയിൽ നിര്യാതനായി

തിരൂരങ്ങാടി : വെളിമുക്ക് കൂഫയിലെ കണ്ണൻതൊടി ഊർപ്പാട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ യു. ജഅ്ഫർ ( 46 ) സഊദിയിൽ നിര്യാതനായി. തബൂക്കിനടുത്ത് ദുബയിൽ കടയിൽ ജോലിക്കാരനായിരുന്നുഉമ്മ : ഫാത്തിമ.ഭാര്യ :നജീബ, മക്കൾ : തമീം അഹ്‌മദ്‌, ബഹ്ജ, സൽവ .സഹോദരങ്ങൾ :മുസ്തഫ, അബ്ദുർറഹ്മാൻ,ആതിഖമയ്യിത്ത് അവിടെ തന്നെ മറവ് ചെയ്യും.
Gulf, Obituary

മുന്നിയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറെ പീടിയേക്കൽ ഉമ്മർ ഹാജിയുടെ മകൻ അബ്ദുർറസാഖ് ഹാജി (57) സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജിദ്ദയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ജിസാനിൻ പോയി തിരിച്ചു വരുമ്പോൾ അൽ ഐത്തിൽ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഐ സി എഫ്. ഖുവൈസ സെക്ടർ മീഡിയ & പബ്ളിക്കേഷൻ സെകട്ടറിയാണ്. കളിയാട്ടമുക്ക് മസ്ജിദ് സ്വഹാബാ , നശ്റുൽ ഉലൂം സുന്നിമദ്രസ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് എന്നിവയുടെ സഹകാരിയും ആയിരുന്നു. ഭാര്യ: ഖദീജ.മക്കൾ :അബ്ദുൽ ഗഫൂർ (സൗദി ), ഡോ : ശഫീഖ് മുസ്ലിയാർ [എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ സെക്രട്ടറി ], ഫാത്തിമ നൂറ. മരുമക്കൾ : നസ്രുദീൻ , ശാന ശഹ്ബാന , സൽവാ ശാക്കിറ. കബറടക്കം ജിദ്ദയിൽ നടക്കും....
Gulf, Obituary

ഒരാഴ്ച്ച മുമ്പ് സന്ദർശക വിസയിൽ പോയയാൾ ഒമാനിൽ മരിച്ചു

കുണ്ടൂർ അബുദാബി റോഡ് സ്വദേശി തലക്കോട്ട് തൊടിക അബ്ദു (61) ഒമാനിൽ അന്തരിച്ചു. കഴിഞ്ഞ 20 നാണ് സന്ദർശക വിസയിൽ പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഭാര്യ, ഖദീജ. മക്കൾ: മുഹമ്മദ് ശുഹൈബ്, ഖൈറുന്നിസ, ആബിദ. മരുമക്കൾ: ശറഫുദ്ധീൻ, നിയാസ്
Crime, Gulf

മലപ്പുറം സ്വദേശിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി; കൂടെയുള്ളയാളെ കഴുത്തറത്ത നിലയിലും

മലപ്പുറം സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു. മലപ്പുറം പുലാമന്തോള്‍ കട്ടുപ്പാറ സ്വദേശി പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശി മഹേഷാണ് കുത്തിക്കൊന്നത്.സൗദിയിലെ ജുബൈലിലാണ് സംഭവം.നെറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്ത് ഉറങ്ങുന്നതിനിടെയാണ് മുഹമ്മദലിയെ കുത്തിയത്. കുത്തിയ ശേഷം പ്രതിയായ മഹേഷ് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുത്തേറ്റ് റൂമില്‍ നിന്ന് ഇറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.സംഭവത്തിന് ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയ മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ജെംസ് കമ്പനി ജീവനക്കാരാണ്. മഹേഷ് കുറച്ചു ദിവസങ്ങളായി മാനസികസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നത്രെ. തുടര്‍ന്ന് ഇയാള്‍ക്ക് കമ്പനി അവധി നല്‍കി വീട്ടില്‍ വീശ്രമിക്കാന്‍ നിര...
Gulf

സൗദിയിൽ കാണാതായ പരപ്പനങ്ങാടി സ്വദേശിയെ കണ്ടെത്തി

റിയാദ് : സൗദിയിലെ ബുറൈദയിലെ ഉനൈസയിൽ നിന്ന് ഏതാനും ദിവസങ്ങളായി കാണാതായിരുന്ന പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയെ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ചോലക്കകത്ത് മുഹമ്മദ് ഷഫീഖിനെയാണ് തിരച്ചിലുകൾക്കൊടുവിൽ കണ്ടെത്തിയത്. സംശയാസ്പദമായി ഇദ്ദേഹത്തെ പോലീസ് പിടികൂടിയതായിരുന്നു. സാമൂഹിക പ്രവർത്തകനും ബുറൈദ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാനുമായ ഫൈസൽ ആലത്തൂരിന്റെ ഇടപെടലാണ് ജയിൽ മോചനം സാധ്യമാക്കിയത്. ഷഫീഖിന്റെ പേരിൽ കേസ് ചാർജ് ചെയ്തിട്ടില്ല. അതേ സമയം അന്വേഷണം നടക്കുന്നുണ്ട് എന്നാണ് സൂചന....
Gulf, Obituary

ഉംറ കഴിഞ്ഞു ഇന്ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന വലിയപറമ്പ് സ്വദേശിനി മരിച്ചു

ഉംറക്ക് പോയ തലപ്പാറ സ്വദേശിനി മദീനയിൽ മരിച്ചു തലപ്പാറ വലിയ പറമ്പ് പള്ളിക്ക് പിറക് വശം താമസിക്കുന്ന മുഖം വീട്ടിൽ എം.വി. സിദ്ദിഖിന്റെ ഭാര്യ മാനം കുളങ്ങര സീനത്ത് (44) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് സഹോദരിക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് തിരിച്ചു വരേണ്ടതായിരുന്നു. ഉംറ കഴിഞ്ഞു മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങിയ ശേഷം 4 ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് ഭർത്താവ് നാട്ടിൽ നിന്ന് മദീനയിലേക്ക് വന്നിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. ഇവർ പോയ ഉംറ സംഘം ഇന്ന് തിരിച്ചെത്തി.മക്കൾ: സിതാര ഫാബി,ഫവാസ്.മരുമകൻ: മൊയ്‌ദീൻ എന്ന ഷാം (ഇരുമ്പുചോല) https://chat.whatsapp.com/JeihglRgD5f83E7MDZIiXY...
Gulf

‘ഒറ്റ പേരുകാർക്ക്’ യു എ ഇയിലേക്ക് വിസിറ്റിംഗ് വിസ ലഭിക്കില്ല

അബുദാബി: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻ.എ.ഐ.സി). സന്ദർശക വിസയിൽ എത്തുന്ന 'ഒറ്റപ്പേരുകാർക്ക്' യു.എ.ഇയിലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് എൻ.എ.ഐ.സി അറിയിച്ചു. എന്നാൽ, റസിഡന്‍റ് വിസക്കാർക്ക് ഈ നിയമം ബാധകമല്ല. 'മുഹമ്മദ്' എന്ന പേര് മാത്രം പാസ്പോർട്ടിൽ രേഖപ്പെടുത്തിയവർക്ക് സന്ദർശനം അനുവദിക്കില്ലെന്ന് ഉദാഹരണമായി അധികൃതർ പറഞ്ഞു. പാസ്പോർട്ടിൽ 'ഗിവൺ നെയിം' മാത്രം നൽകിയവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. നേരത്തേ അയാട്ട ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇത് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. വ്യാജ വിസക്കാരെ പിടികൂടുന്നതിനാണ് നടപടി....
Gulf

വിസയ്ക്കുള്ള ഡെപ്പോസിറ്റ് തുക യു എ ഇ വർധിപ്പിച്ചു

അബുദാബി∙ യുഎഇ വീസയ്ക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വീസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കി (112852 രൂപ) വർധിപ്പിച്ചു. പാർട്ണർ/ഇൻവെസ്റ്റർ വീസക്കാർ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോൺസർ ചെയ്യുന്നതിന് 1500 ദിർഹത്തിനു (33855 രൂപ) പകരം ഇനി 3000 ദിർഹം (67711രൂപ) വീതം നൽകണം. മാതാപിതാക്കളെ സ്പോൺസർ ചെയ്യുന്നതിന് 5000 ദിർഹമാക്കി (112852 രൂപ). നിലവിൽ 2000 ദിർഹമായിരുന്നു (45140 രൂപ).വീസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കുള്ള പ്രതിദിന പിഴ 1128 രൂപയാക്കി (50 ദിർഹം) ഏകീകരിച്ചു....
Gulf

സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ; 2 കോടി 20 ലക്ഷം രൂപ സമ്മാനം

റിയാദ്: സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും. വനിതാ സിംഗിൾസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെ ഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. സൗദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ...
Gulf

90 ദിവസത്തെ വിസിറ്റിംഗ് വിസ യുഎഇ പൂർണമായും നിർത്തി

അബുദാബി: 90 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നി​ർ​ത്തി. ദു​​ബൈ ഒഴികെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ നേ​ര​ത്തെ 90 ദിവ​സ സ​ന്ദ​ർ​ശ​ക വി​സ നി​ർ​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ദു​ബൈ​യും വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ നി​ർ​ത്തി. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച വ​രെ വി​സ ല​ഭി​ച്ച​വ​ർ​ക്ക് 90 ദി​വ​സം കാ​ലാ​വ​ധി​യു​ണ്ടാ​വും.നേ​ര​ത്തെ അ​നു​വ​ദി​ച്ച വി​സ​യി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യാം. അ​തേ​സ​മ​യം, സ​ന്ദ​​ർ​ശ​ക വി​സ നി​ർ​ത്തി​യെ​ങ്കി​ലും ചി​കി​ത്സ​ക്ക്​ എ​ത്തു​ന്ന​വ​ർ​ക്ക്​ 90 ദി​വ​സ​ത്തെ വി​സ ല​ഭി​ക്കും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 തൊ​ഴി​ല​ന്വേ​ഷി​ച്ച്​ വ​രു​ന്ന​വ​ർ​ക്ക്​ പു​തി​യ 'ജോ​ബ് എ​ക്സ്​​​പ്ലൊ​റേ​ഷ​ൻ വി​സ'​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. 60, 90, 120 ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ണ്​ ഈ ​വി​സ ന​ൽ​കു​ന്ന​ത്. എ​ന്നാ​...
Gulf

കരിപ്പൂർ: ശീതകാല ഷെഡ്യൂൾ നിലവിൽവന്നു; ദുബൈയിലേക്ക് 34 സർവിസ്

സർവീസുകൾ 2023 മാർച്ച് 25 വരെ കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര, ആഭ്യന്തര സർവിസുകളുടെ ശീതകാല ഷെഡ്യൂൾ നിലവിൽവന്നു. ഒക്ടോബർ 30 മുതൽ 2023 മാർച്ച് 25 വരെയാണ് കാലാവധി. ആഗമനവും പുറപ്പെടലും ഉൾപ്പെടെ ആഴ്ചയിൽ 423 സർവിസാണുള്ളത്. ഇതിൽ 293 എണ്ണം അന്താരാഷ്ട്രവും 130 ആഭ്യന്തര സർവിസുകളുമാണ്. 213 പുറപ്പെടലും 210 ആഗമനവുമാണ് ആഴ്ചയിലുള്ളത്. പുതിയ ഷെഡ്യൂളിൽ ദുബൈയിലേക്ക് ആഴ്ചയിൽ 34 സർവിസാണ് കരിപ്പൂരിൽനിന്ന് ഉണ്ടാവുക. ഷാർജയിലേക്ക് 21ഉം, മസ്കത്ത്, ദോഹ, അബൂദബി എന്നിവിടങ്ങളിലേക്ക് 14 ഉം സർവിസുണ്ട്. ജിദ്ദ-12, ബഹ്റൈൻ-13, റിയാദ്-11 സർവിസും ആഴ്ചയിൽ പുറപ്പെടും. റാസൽഖൈമ, അൽഐൻ, സലാല എന്നിവിടങ്ങളിലേക്കും സർവിസുകളുണ്ട്. ആഭ്യന്തര സെക്ടറിൽ മുംബൈ, ചെന്നൈ 14 വീതവും ഡൽഹി-13, ഹൈദരാബാദ്, ബംഗളൂരു ഏഴ് വീതം സർവിസുകളുമാണുള്ളത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KOWVzGWOBCkA0qoex...
Gulf

സൗദിയിൽ കോവിഡിന് പുതിയ വകഭേദം; വാക്സിനെടുക്കാത്തവർക്ക് രോഗസാധ്യതയെന്ന് ആരോഗ്യമന്ത്രാലയം

ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കോവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ അത് രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യവിഭാഗം (വിഖായ) വ്യക്തമാക്കി. രോഗപ്രതിരോധത്തിനനുസരിച്ച് വ്യക്തികളില്‍ ഇതിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. അടുത്ത കാലയളവില്‍ ഇത്തരം രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. രാജ്യത്തിന്റെ വിവിധ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും നിരവധി പേര്‍ ചികിത്സ തേടി എത്താന്‍ തുടങ്ങിയിട്ടുണ്ട്.കോവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരില്‍ കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്.ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ...
Gulf, Obituary

ഉംറ തീർത്ഥാടനത്തിന് പോയ ചെമ്മാട് സ്വദേശിനി മദീനയിൽ മരിച്ചു

തിരൂരങ്ങാടി : ഉംറ തീർത്ഥാടനത്തിന് പോയ സ്ത്രീ മദീനയിൽ മരിച്ചു.ചെമ്മാട് ജമാഅത്ത് ഖിദ്‌മത്തുൽ ഇസ്ലാം വൈസ് പ്രസിഡന്റ് കുരിക്കൾ പീടിയേക്കൽ ഇബ്രാഹിം കുട്ടി ഹാജി എന്ന കുഞ്ഞാപ്പുവിന്റെ ഭാര്യ എം.ടി ശരീഫ (55)യാണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KOWVzGWOBCkA0qoexmqAIV ഉംറ നിർവഹിക്കാനായി രണ്ടാഴ്ച്ച മുമ്പ് പോയതായിരുന്നു. കാലിന് സുഖമില്ലാത്തതിനാൽ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.കബറടക്കം മദീനയിൽ.മക്കൾ : ഷിഹാബുദീൻ സാജിദ, സമീറമരുമക്കൾ : ഖമർ ശരീഫ് (സൗദി ), ഫഹീം (മലപ്പുറം ) മുഹ്സിന....
Gulf

യു.എ.ഇയിൽ 60 ദിവസ വിസ അനുവദിച്ചു തുടങ്ങി

അബുദാബി: ഇടക്കാലത്തിന് ശേഷം യു.എ.ഇയിൽ 60 ദിവസത്തെ വിസ വീണ്ടും അനുവദിച്ച് തുടങ്ങി. നേരത്തെ നിർത്തിവെച്ചിരുന്ന വിസയാണ് വീണ്ടും അനുവദിച്ച് തുടങ്ങിയത്. 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ അനുവദിച്ചത്. അതേസമയം, സന്ദർശക വിസയുടെ പിഴ 50 ദിർഹമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 100 ദിർഹമായിരുന്നു. 60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FN6wIy7sCUCAFd9Bz5TLE1 രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്ക് ഒരു മാസത്തെ സന്ദർശക വിസ സൗജന്യമാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, രണ്ട് മാസം വിസയെടുക്കുന്നവർക്ക് ഈ സൗജന്യം ലഭിക്കില്ല. 60 ദിവസ വിസയിൽ ഗ്രേസ് പിരീഡും കാണിക്കുന്നില്ല. സാധാരണ സന്ദർശക വിസക്ക് 10 ദിവസം ഗ്രേസ് പിരീഡ് ലഭിക്കാറുണ്ട്. എന്നാൽ, വരും ദിവസങ്...
Gulf

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനത്തിന് ദിയാധനമായി ആവശ്യപ്പെടുന്നത് 33 കോടി രൂപ

റിയാദ്: വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ സൗദി അറേബ്യയിൽ 16 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട്​ കോടമ്പുഴ സ്വദേശി അബ്​ദു റഹീമിന്റെ മോചനത്തിന്​ 33 കോടി രൂപ (ഒന്നര കോടി റിയാൽ) ദിയധനമായി ആവശ്യപ്പെട്ട്​ മരിച്ച സൗദി ബാല​ന്റെ കുടുംബം. അപ്പീൽ കോടതയിലുള്ള കേസിൽ അന്തിമ വിധി വരുന്നതിന് മുമ്പ് പണം നൽകിയാൽ മാപ്പ് നൽകാമെന്നും അല്ലെങ്കിൽ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടിവരുമെന്നും കേസിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തകനും റഹീമിന്റെ നാട്ടുകാരനുമായ അഷ്‌റഫ് വേങ്ങാട്ടിനെ കുടുംബം അറിയിച്ചു. കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെ മകൻ അബ്ദുറഹീമിനെ സൗദി പൗരന്റെ മകൻ അനസ് അൽശഹ്‌റി എന്ന ബാലൻ കൊല്ലപ്പെട്ട കേസിൽ 10 വർഷം മുമ്പാണ്​ സൗദി കോടതി വധശിക്ഷക്ക് വിധിച്ചത്. കേസ് ഇപ്പോൾ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. മുസ്​ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ ചൊവ്വാഴ്​ച ഇന്ത്യൻ എംബസി ...
Gulf

അബുദാബി ബിഗ് ടിക്കറ്റ്: മലയാളിക്ക് 44 കോടി രൂപ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനം 20 മില്യൻ ദിർഹം (ഏതാണ്ട് 44 കോടിയിലേറെ രൂപ) സമ്മാനം മലയാളി യുവാവിന്. ജബൽ അലിയിലെ കാർ കമ്പനിയിൽ ഹെൽപ്പർ ആയി ജോലി ചെയ്യുന്ന കെ.പി. പ്രദീപ് ആണ് ഈ ഭാഗ്യവാൻ. 24 കാരനായ പ്രദീപ് 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. സമ്മാനം വീഥിക്കുമെന്നു ഇവർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഇത്തരത്തിൽ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഇത്തവണ സെപ്റ്റംബർ 13നു ഓൺലൈൻ വഴിയെടുത്ത 064141 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ ഏഴു മാസമായി ദുബായിലാണ് താമസം. സമ്മാനം നേടുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ ഇതുവരെ പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലെന്ന് പ്രദീപ് പറഞ്ഞു. https://youtu.be/todFGzkMhQ0 വീഡിയോ ഏതാനും മാസങ്ങൾക്കു ശേഷമാണ് മലയാളിക്ക് ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് സമ്മാനം ലഭിക്കുന്നത്. ആഴ്ചകളിൽ നടക്കുന്ന നറുക്കെടുപ്പുകളിൽ ചെറിയ സമ്മാനങ്ങൾ ല...
Gulf

യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ ഒക്ടോബർ മൂന്നു മുതല്‍ പ്രാബല്യത്തില്‍; നടപടികള്‍ എളുപ്പമാകുന്നു

അബുദാബി: യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അതിനാല്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ എളുപ്പമാകും. വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകുംപുതിയ കാറ്റഗറികളിലുള്ള വിസകളും ഇതോടൊപ്പം നിലവില്‍ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വീസയാണ് പുതിയ വിസകളില്‍ പ്രധാനം. സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. വിദഗ്ധ തൊഴിലാളികള്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്ക് ഗ്രീന്‍ വീസ ലഭിക്കും. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസയും ...
Gulf, Obituary

റിയാദിൽ ഉറുമ്പ് കടിയേറ്റ തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു

റിയാദ്:  ഉറുമ്പു കടിയേറ്റ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. തഞ്ചാവൂര്‍ മൈലാടുതുറൈ സ്വദേശി ഹസ്സന്‍ ഫാറൂഖ് (39) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. റൂമില്‍ നിന്ന് ഉറുമ്പ് കടിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ അദ്ദേഹത്തെ ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ആറ് വര്‍ഷമായി റിയാദിലുള്ള ഹസ്സന്‍ ഫാറൂഖ് ഹൗസ് ഡ്രൈവറാണ്. നാല് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങി വന്നത്. മലയാളികളുമായും വിവിധ മലയാളി സംഘടനകളുമായി ബന്ധമുള്ള ഹസ്സന്‍ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. പിതാവ്: മുഹമ്മദ് റസൂല്‍. മാതാവ്: മഹമൂദ ബീവി. ഭാര്യ: ബാനു. മകന്‍: ഹാഷിം. സഹോദരന്‍ തമീമുല്‍ അന്‍സാരി നടപടിക്രമങ്ങള്‍ക്കായി റിയാദില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ക്കായി സാമൂഹിക പ്രവര്‍ത്തകരായ തോമസ് കുര്യന്‍, കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ്...
error: Content is protected !!