Health,

കല്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസല്‍സ് രോഗബാധ
Health,

കല്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസല്‍സ് രോഗബാധ

മീസല്‍സ് രോഗബാധ:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയില്‍ കല്‍പകഞ്ചേരി പ്രദേശത്ത് 28 കുട്ടികള്‍ക്ക് മീസല്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ഈ കുട്ടികളില്‍ 25 പേരും മീസല്‍സ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്ത മൂന്ന് കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായെങ്കിലും വളരെ നിസാരമായ ലക്ഷണങ്ങളണ് ഉണ്ടായത്. ഇത് പ്രതിരോധകുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും പ്രതിരോധകുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ വീണ്ടും വര്‍ധിച്ചുവരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കുട്ടികളുടെ പ്രതിരോധകുത്തിവെപ്പുകളില്‍ വളരെ പിന്നിലായിരുന്ന ജില്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജ...
Health,, Information

ജീവൻരക്ഷാ പരിശീലന ക്ലാസ് ശ്രദ്ധേയമായി

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ജീവൻ രക്ഷാ പരീശീലന ക്ളാസ് സംഘടിപ്പിച്ചു.തിരൂരങ്ങാടി താലൂക്ക് ദുരന്ത നിവാരണ സേനയും എം.എ ഹയർസെക്കണ്ടറി സ്കൂൾ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ നജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി താലൂക്ക് ടി.ഡി.ആർ.എഫ് കോഡിനേറ്റർ ലബീബ് തിരൂരങ്ങാടി ക്ളാസിന് നേതൃത്വം നൽകി. മുജീബ് വി.കെ കൊടിഞ്ഞി,ഫൈസൽ കുഴിമണ്ണിൽ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ നന്ദി പറഞ്ഞു.വീട്ടിലും സ്കൂളിലും സാമൂഹിക ചുറ്റുപാടിലുമായി ജീവിതത്തിൽ നേരിടുന്ന അപകടങ്ങളെ തരണം ചെയ്യാനും പ്രതിസന്ധികളെ മറികടക്കാനും രക്ഷ നേടാനുള്ള മാർഗങ്ങളും വഴികളും പ്രാക്ടിക്കലോടൂ കൂടി വിദ്യാർത്ഥികൾ ക്ക് വിശദീകരിച്ചു കൊടുത്തു.വിദ്യാർഥികളുടെ വിവിധ സംശയങ്ങൾക്കുള്ള മറുപടി യും നൽകി.സകൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സി,തഖ് വിയ യൂണിറ്റുകളിൽ ...
Feature, Health,

താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ്എസ്എഫ് കമ്മിറ്റി വീൽ ചെയറുകൾ വിതരണം ചെയ്തു

തിരൂരങ്ങാടി : ഗോൾഡൻ ഫിഫ്റ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ് എസ് എഫ് തെന്നല വെസ്റ്റ് ബസാർ യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ വീൽ ചെയറുകൾ വിതരണം നടത്തി. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ സ്വാദിഖലി ബുഖാരിയിൽ നിന്നും ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർ ഏറ്റുവാങ്ങി. ചടങ്ങിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജന.സെക്രട്ടറി സഈദ് സകരിയ ചെറുമുക്ക്, ഫിനാ.സെക്രട്ടറി അബ്ദുള്ള സഖാഫി വേങ്ങര, യൂണിറ്റ് പ്രസിഡന്റ്‌ സ്വഫ്‌വാൻ മുസ്‌ലിയാർ, ദഖ്‌വാൻ അഹ്സനി, കെ.വി മുഹമ്മദ്‌ സ്വഫ്‌വാൻ, ഇബ്രാഹിം, ഹാഷിം, അജ്നാസ് എന്നിവർ പങ്കെടുത്തു. ...
Feature, Health,, Other

ജാതി മത ഭേദമന്യേ രക്ഷിതാക്കൾക്ക് ലഹരി ബോധവൽകരണം നടത്തി വെളിമുക്ക് കൂഫ മഹല്ല്

ലഹരിക്കെതിരെ വെളിമുക്ക് കൂഫ മഹല്ല് കമ്മറ്റി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഒന്നാം ഘട്ട രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം നടത്തി .ഇഹ്‌യാഉദ്ദീൻസെക്കണ്ടറി മദ്രസയിൽസ്ത്രീ രക്ഷിതാക്കൾക്കുവേണ്ടി നടത്തിയ ബോധവത്‌കരണം പൊന്നാനി എഎസ്ഐ റുബീന മാളിയേക്കൽ ഉൽഘാടനം ചെയ്തു. നെഷാ മുക്ത് ഭാരത് ജില്ലാ കോർഡിനേറ്റർബി ഹരികുമാർ ക്ലാസെടുത്തു. പുരുഷ രക്ഷിതാക്കൾക്കുള്ള ബോധവൽകരണംമുനവ്വിറുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിൽ തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖ് ഉൽഘാടനം ചെയ്തു.പ്രശസ്ത കൗൺസിലർ മുഹ്സിൻ ക്ലാസെടുത്തു.കൂഫ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുൽ മജീദ് സഖാഫി ഇരു ക്ലാസുകൾകളിലും ഉത്‌ബോധനം നടത്തി .ചടങ്ങിൽ യു അബൂബക്കർ ഹാജി, പി എം അബൂബക്കർ ,മലയിൽ സൈതലവി മുസല്യാർ, പി എം അബ്ദുറഹിമാൻ മുസ്ലിയാർ സംബന്ധിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം, യുവാക്കൾ, വിദ്യാർഥികൾ എന്നിവർക്കുള്ള ബോധവൽകരണ ക്‌ളാസുകൾ , തുടങ്ങിയവ മഹല്ല് കമ്മിറ്റിക്ക...
Education, Health,

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടി സംഘടിപ്പിച്ച ക്ളാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.സംഗമം സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി ഉദ്ഘാടനം ചെയ്തു.വർക്കിംങ് പ്രസിഡന്റ് പി.വി കോമുക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.മുൻ ഡിജിപിയും എക്സൈസ് കമ്മിഷണറുമായിരുന്ന ഋഷിരാജ് സിങ് സാർ ഐ.പി.എസും നാശമുക്ത ഭാരത് അഭിയാൻ മലപ്പുറം ജില്ലാ കോഡിനേറ്റർ ഹരികുമാർ സാറും ക്ളാസിന് നേതൃത്വം നൽകി.ജീവിതത്തിൻറെ മൂല്യം മനസ്സിലാക്കി ലഹരിക്കെതിരെ ഉണർന്നു പ്രവർത്തിക്കണമെന്നും ഈ വിഷയത്തിൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസിൽ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സംശയനിവാരണവും നടന്നു.പ്രിൻസിപ്പൽ നജീബ് മാ...
Health,

പേ വിഷബാധ: പ്രതിരോധം. ഡോക്ടറോട് സംവദിക്കാം പരിപാടി സംഘടിപ്പിച്ചു

കുന്നുംപുറം : ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായിപേ വിഷബാധ : പ്രതിരോധം. ഡോക്ടറോട് സംവദിക്കാം എന്ന പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ലിയാഖത്തലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ശ്രീജ സുനിൽ അധ്യക്ഷ്യം വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എ കെ റഹീന ആമുഖ ഭാഷണം നടത്തി. അസിസ്റ്റന്റ് സർജൻ ഡോ. ഹരിത മോഹൻ വിഷയമവതരിപ്പിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/GFGfJgNS6Vw2bZN7pek4UB സദസ്സിൽ നിന്നുമുള്ള സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകിആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെർപേഴ്സൺ സി.ജിഷ, ക്ഷേമ കാര്യ ചെയർമാൻ അബ്ദുൽ റഷീദ് കൊണ്ടാനത്ത്, വാർഡ് അംഗങ്ങളായ കെ എം പ്രദീപ്കുമാർ, പി ശംസുദ്ധീൻ, സി.മുഹമ്മദ്‌ ജാബിർ, ഷൈലജ പുനത്തിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ,പബ്ലിക് ഹെൽത്ത്‌ നഴ്‌സ് പി. തങ്ക, ജെ എച്ച് ഐ മാരായ സി കെ നാസർ അഹമ്മദ്, ടി. ഗിരീഷ് കുമാർ, സ്റ്റാഫ് ...
Health,

ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് എൻക്യൂഎഎസ് ദേശീയ അംഗീകാരം

സംസ്ഥാനത്ത് ഒന്നാമത് രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയില്‍ മികച്ച സ്കോറിൽ (NQAS അംഗീകാരം (98%) ) ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം.ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പരിശോധനയിലാണ് ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം മികച്ച മാര്‍ക്ക് നേടിയത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശിയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍ക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DHMu06ft3hm1VFNNhXw8va ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിമാസം 8500 മുതൽ 9000 വരെ ഒ. പി സേവനത്തിന് ഈ ആശുപത്രിയിൽ പൊതുജനങ്ങൾ എത്തുന്നുണ്ട്. ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് ജീവനക്കാരുടെ സേവനവും, മരുന്നുകളുടെയും ലാബ് ടെസ്റ്റുകളുടെ ലഭ്യത...
Health,

പേ വിഷബാധയ്ക്കെതിരെയുള്ള സിറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും

തിരൂരങ്ങാടി : പേവിഷബാധയ്ക്കെതിരെയുള്ള സീറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപ്രതിയിലും ലഭ്യമാകും. നായ, പൂച്ച തുടങ്ങിയവയുടെ ആക്രമണത്തിൽ പരുക്കേറ്റാൽ പേവിഷബാധ ഏൽക്കാതിരിക്കാൻ മുറിവിന് ചുറ്റും നൽകുന്ന ആന്റി റാബിസ് സീറം ആണ് ഇനി മുതൽ താലൂക്ക് ആശുപത്രിയിലും ലഭ്യമാക്കുന്നത്.ആദ്യ കുത്തിവയ്പിന് ശേഷം നൽകുന്നതാണിത്. വാർത്തകൾ വാട്‌സ്ആപ്പിൽ കിട്ടാൻ ലിങ്കിൽ കയറി ജോയിൻ ചെയ്യുക.. https://chat.whatsapp.com/FqWCyqSVfg91uW87INwHKV ഇതുവരെ മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും മാത്രമാണു ലഭിച്ചിരുന്നത്. നായയുടെ കടിയേറ്റവർ ഇതിനായി കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജിലേക്കും ജില്ലാ ആശുപത്രികളിലേക്കും പോകേണ്ട അവസ്ഥയായിരുന്നു. ഇത് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിനാൽ താലൂക്ക് ആശുപത്രിയിൽ തന്നെ ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. താലൂക്ക് ആശുപത്രിയിൽ ഐസിയു സംവിധാനം ആരംഭിച്ച തിനാൽ സീറം ലഭ്യമാക്കണമെ...
Health,, Malappuram

ജില്ലയില്‍ വളർത്തു നായക്കും പൂച്ചക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി

 പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി  ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു പൂച്ചകള്‍ക്കും ഉടമസ്ഥര്‍ അതതു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 15 നകം  നിര്‍ബന്ധമായും പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കണം. കുത്തിവെപ്പിനു ശേഷം മൃഗാശുപത്രിയില്‍ നിന്നും  പ്രതിരോധ വാക്‌സിന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം. പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷന്‍ നല്‍കുന്നതിന് താത്പര്യമുള്ള ഡോഗ് ക്യാച്ചേഴ്‌സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍  പ്രദേശത്തെ മൃഗാശുപത്രികളിലോ മലപ്പുറം മൃഗരോഗ നിയന്ത്ര...
Health,

മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷൻ: ഒന്നാം സ്ഥാനത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി

തിരൂരങ്ങാടി: മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. 99.55 ശതമാനം മാര്‍ക്ക് നേടിയാണ് യോഗ്യത നേടിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആരോഗ്യസ്ഥാപനമാണ് തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. ജില്ലയില്‍ ഈ യോഗ്യത നേടുന്ന അഞ്ചാമത്തെ സ്ഥാപനമാണിത്. പ്രതിമാസം 85 പ്രസവം നടക്കുന്ന ആശുപത്രിയാണ്. ഇവിടെ സ്തീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ബ്ലോക്ക് തന്നെ ഇവിടെ  പ്രവര്‍ത്തിക്കുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/InbxzKFq7NFIXOJc2f3ByAകേരള സര്‍ക്കാര്‍ പ്രസവം നടക്കുന്ന ആശുപത്രിയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃ ശിശു സൗഹൃദാശുപത്രി സംരംഭം(മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേററീവ്്). യൂണിസെഫും ലോകാരോഗ്യ സംഘടനയ...
Breaking news, Health,

ജില്ലയിൽ ഒരാൾക്ക് കൂടി കുരങ്ങു വസൂരി; അരീക്കോട് സ്വദേശിക്കാണ് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ അരീക്കോട് ഊർങ്ങാട്ടിരി സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. 30 വയസ്സുകാരനായ ഇയാള്‍ തിരൂരങ്ങാടിയിൽ ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കുരങ്ങുവസൂരി കേസാണിത്. ...
Health,

ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രി തിരൂരങ്ങാടിയിൽ വരാത്തത് സൂപ്രണ്ടിനെ പേടിച്ചോ ?

തിരൂരങ്ങാടി : താലൂക്ക് ആശുപത്രി യിലെ ഉദ്‌ഘാടന ചടങ്ങിന് മന്ത്രി നേരിട്ട് വരാത്തത് ചർച്ചയാകുന്നു. ആശുപത്രിയിൽ 3 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘടനമാണ് ഇന്ന് നടക്കുന്നത്. ജില്ലയിൽ 18 സ്ഥലങ്ങളിലാണ് ഉദ്‌ഘാടനം നടക്കുന്നത്. ഇതിൽ 6 സ്ഥലങ്ങളിൽ മന്ത്രി നേരിട്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ബാക്കി സ്ഥലങ്ങളിൽ ഓണലൈനയാണ് ഉദ്‌ഘാടനം ചെയ്യുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd 14.60 കോടി രൂപ ചെലവിലാണ് മൊത്തം നിർമാണ പ്രവർത്തനം. അതിൽ ഏറ്റവും കൂടുതൽ തുക ഉപയോഗിച്ചിരിക്കുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്. 3 കോടി രൂപ. നെഗറ്റീവ് പ്രഷർ ഐ സി യു, നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയേറ്റർ, കാഷ്വാലിറ്റി, ബയോ മെഡിക്കൽ വേസ്റ്റ് യൂണിറ്റ് തുടങ്ങിയവയാണ് തിരൂരങ്ങാടിയിൽ ഉദ്‌ഘാടനം ചെയ്യുന്നത്. ഇതേ പ്രവൃത്തികൾ നടത്തിയ നിലമ്പൂരിൽ മന്ത്രി ഉദ്‌ഘാടന ചട...
Health,

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി 29 ന് ജില്ലയില്‍

മലപ്പുറം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്‍ജ്ജ് ജൂലൈ 29 ന് മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നു. സന്ദര്‍ശന ദിവസം ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആരോഗ്യ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുന്നതാണ്.പോത്തുകല്‍ കടുംബാരോഗ്യകേന്ദ്രം,  കോഡൂര്‍ കടുംബാരോഗ്യ കേന്ദ്രം എന്നിവയുടെയും;  പെരുമണ്ണക്ലാരി, മമ്പുറം, പപ്പായി, പടിക്കല്‍, മേല്‍മുറി  തുടങ്ങിയ ഹെല്‍ത്ത് ആന്‍റ് വെല്‍നെസ്സ് സെന്‍ററുകളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.  കാഷ്വാലിറ്റി കൂടാതെ നിലമ്പൂര്‍ ജില്ലാശുപത്രി , തിരൂരങ്ങാടി താലൂക്കശുപത്രി എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഐ.സി.യു എന്നിവയുടെ ഉദ്ഘാടനവും, ഇരിമ്പിളിയം ഗവണ്‍മെന്‍റ് ആയുര്‍വേദ ഡിസ്പന്‍സറിയുടെ കെട്ടിട ഉദ്ഘാടനവും...
Breaking news, Health,

മലപ്പുറത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് ഈ മാസം ആറിന് എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി നിലവില്‍ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Health,

പുത്തൂർ പള്ളിക്കലിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു, നാട് ആശങ്കയിൽ

പുത്തൂർ പള്ളിക്കലില്‍ കറവ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിൽ നാട്. ഈ പശുവിന്റെ പാൽ കുടിച്ചവർ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നന്നാവുമെന്ന് ആരോഗ്യവകുപ്പ്. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പുത്തൂർ പള്ളിക്കൽ താമസക്കാരനായ ദേവതിയാൽ നെച്ചിത്തടത്തിൽ അബ്ദുളളയുടെ കറവ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു . രണ്ടാഴ്ച മുമ്പ് വാങ്ങിയ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ ജെസിബി ഉപയോഗിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഞായറാഴ്ച രാത്രി മുതൽ പശു അസാധാരണ ശബ്ദം പുറപ്പെടുവിക്കുകയും വായിൽ നിന്ന് നുരയും പതയും വന്നുതുടങ്ങിയും ചെയ്തതോടെ വീട്ടുകാരിൽ ആശങ്ക ഉളവാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ പള്ളിക്കൽ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരമറിക്കുകയും പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം പശുവിന്‍റെ കുട്ടിക്ക് രോഗലക്ഷണമൊന്നും ഇല്ലെങ്കിലും പേവിഷബാധയ്ക്കുളള പ്രതിരോധ മരുന്ന് നൽകി തുടങ്...
Health,, Kerala, Malappuram, Other

“ജീവിതമാണ് ലഹരി” പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാരത്തോൺ സംഘടിപ്പിച്ചു

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, വിമുക്തി മിഷൻ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തുടനീളം നടത്തി വരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ഞായറാഴ്ച കാലത്ത് എക്സൈസ് വകുപ്പ് - വിമുക്തി മിഷന്റെയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെയും ട്രോമാ കെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റിന്റെയും പരപ്പനങ്ങാടിയിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകളൂടെയും സംയുക്താഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ പ്രഥമ വനിതാ എക്സൈസ് ഇൻസ്പെക്ടറും തിരൂർ എക്സൈസ് ഇൻസ്പെക്ടറുമായ സജിത ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം പരപ്പനങ്ങാടി ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ We Can ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ കൂട്ടയോട്ടത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ റോഡിൽ കൈയടിച്ചു കൈ വീശിയും നിരന്നപ്പോൾ അത് ഓട്ടക്കാർക...
Health,

ഡോക്ടർമാർ അവധിയില്‍; നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി

നന്നമ്പ്ര: സ്ഥിരം ഡോക്ടര്‍മാര്‍ അവധിയില്‍ പോയതോടെ നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. നാല് ഡോക്ടര്‍മാരുള്ള ആശുപത്രയില്‍ രണ്ട് താൽക്കാലിക ഡോക്ടര്‍മാരാണ് ഇപ്പോള്‍ ലീവിലുള്ളത്. അതോടെ ഉച്ചക്ക് ശേഷമുള്ള ഒ.പി, അവധി ദിവസങ്ങളിലെ ഒപി എന്നിവ നിർത്തിവെച്ചിരിക്കുകയാണ്. ആശുപത്രിയിൽ 2 സ്ഥിരം ഡോക്ടർമാരും എൻ ആർ എച്ച് എം നിയമിച്ച ഒരു ഡോക്ടറും ഉൾപ്പെടെ മൂന്ന് പേരാണ് രാവിലത്തെ ഒപിയിൽ ഉണ്ടായിരുന്നത്. കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ ഉച്ചയ്ക്ക് ശേഷം ഒ പി യിലേക്ക് ഒരു ഡോക്ടറെ പഞ്ചായത്തും നിയമിച്ചു. എന്നാൽ ഇപ്പോൾ ആകെ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. മെഡിക്കൽ ഓഫീസർക്ക് ട്രാൻസ്ഫർ ആയതിനെ തുടർന്ന് പകരം നിയമിച്ച ആൾ ജോയിൻ ചെയ്ത ശേഷം 2 മാസത്തെ അവധിയിൽ പോയിരിക്കുകയാണ്. ഇതേ തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള ഒ പി നിർത്തി വെപ്പിച്ച് പഞ്ചായത്ത് നിയമിച്ച ഡോക്ടറെ കൂടി രാവിലത്തെ ഒപിയിലേക്ക് മാറ്റി. ക...
Health,

പരപ്പനങ്ങാടിയിൽ 13 മുതൽ 18 വരെ കുട്ടികൾക്കുള്ള പ്രത്യേക വാക്സിൻ ക്യാമ്പ്

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിൽ 2022 ജൂൺ 13 മുതൽ 18 വരെ കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ സ്കൂളുകളിൽ നടത്തുന്നു. പ്രസ്തുത പരിപാടിയുടെ കർമ്മസമിതി യോഗം പരപ്പനങ്ങാടി മുൻസിപ്പൽ ഹാളിൽ ബഹുമാനപ്പെട്ട ഡപ്യൂട്ടി ചെയർപേഴ്സൺ ഷഹർബാനുവിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ എ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ഷാഹുൽഹമീദ് മുഖ്യാതിഥിയായിരുന്നു.ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.നിസാർ അഹമ്മദ്, എ.ഇ.ഒ. പുരുഷോത്തമൻ, എസ്.എൻ.എം. ഹയർ സെക്കന്ററി സ്കൂളിലെ ഹെഡ്മിസ്ട്രസ് ബെല്ല ടീച്ചർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ റജീന, നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു ആശംസകൾ അർപ്പിച്ചു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.സുധീഷ് സ്വാഗതവും പരപ്പനങ്ങാടി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.ഹരികൃഷ്ണൻ നന്ദിയും...
Health,

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന് ഇന്ന് തുടക്കം

12 മുതല്‍ 14 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷന്‍ ഒരാഴ്ച്ചക്കം പൂര്‍ത്തീകരിക്കും ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന് ഇന്ന് (ജൂണ്‍ 10) തുടക്കമാകും. 12 മുതല്‍ 14 വയസ്സ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള വാക്‌സിനേഷന്‍ ഒരാഴച്ചക്കകം പൂര്‍ത്തിയാക്കും. ഇതിന് മുന്നോടിയായി അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിത സന്ദേശം നല്‍കും. സ്‌കൂളുകളില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവരുടെ നേത്യത്വത്തില്‍ തിങ്കളാഴ്ച യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് രക്ഷിതാക്കളെ ബോധവത്കരിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ മുഖേന കുട്ടികളുടെ വാക്‌സിനേഷന്‍ കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും  ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകു...
Health,, Local news

എ ആർ നഗറിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

കുന്നുംപുറം, കൊടുവായൂർ, കൊളപ്പുറം ടൗണിലെ ഭക്ഷ്യ വില്പന ശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.ഭക്ഷ്യ യോഗ്യമല്ലാത്തവ പിടിച്ചെടുത്ത് നശിപ്പിച്ചു.ഏതാനും സ്ഥാപനങ്ങളിൽ നിയമനടപടികളുടെ ഭാഗമായുള്ള ലീഗൽ നോട്ടീസ് നൽകി.അടുത്ത ദിവസങ്ങളിലും. കർശന പരിശോധന തുടരുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.പരിശോധന സംഘത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ്‌ ഫൈസൽ, സി കെ നാസർ അഹമ്മദ്, എം. ജിജിമോൾ, രഞ്ജു. സി എന്നിവരുണ്ടായിരുന്നു. ...
Health,, Malappuram

മലപ്പുറത്ത് മൂന്നു പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

ജില്ലയിൽ രണ്ട്‌ കുട്ടികളും സ്‌ത്രീയുമടക്കം മൂന്നുപേർക്ക്‌ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ്‌ പഞ്ചായത്ത്‌ പരിധിയിലാണ്‌ രോഗബാധ. പത്തു വയസുകാരനാണ് ആദ്യം രോഗലക്ഷണമുണ്ടായത്. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെയും സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഒരു കുട്ടിയും സ്‌ത്രീയും ആശുപത്രി വിട്ടു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്‌. രോഗം റിപ്പോർട്ട്‌ ചെയ്‌ത പ്രദേശത്തെ 140 വീടുകളിൽ ആരോഗ്യ വകുപ്പ്‌ പരിശോധന നടത്തി. കുടിവെള്ള സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചിട്ടുണ്ട്‌. വരും ദിവസങ്ങളിലും പ്രദേശത്ത്‌ ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിലടക്കം പരിശോധന നടക്കും ...
Health,

എന്താണ് ഷിഗല്ല ? പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ ?

ഷിഗല്ല; അതീവശ്രദ്ധ പാലിക്കണം - ഡി.എം.ഒജില്ലയിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ചാൽ വളരെ പെട്ടന്ന് നിർജലീകരണം സംഭവിച്ചു അപകടവസ്ഥയിൽ ആവാൻ സാധ്യത ഉള്ളതിനാൽ പ്രത്യേക ശ്രദ്ധവേണമെന്നും ഡി. എം.ഒ അറിയിച്ചു. ഐസ്, ഐസ്ക്രീം, സിപ്പ് - അപ്പ് എന്നിവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ നടത്തുന്നതിനും നിയമ ലംഘനങ്ങൾക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡി...
Health,

കോവിഡ് കൂടുന്നു, സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്തു മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്.പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച്‌ ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴയീടാക്കുന്നതു നിര്‍ത്തിവയ്ക്കുകയായിരുന്നു. സാഹചര്യം അനുസരിച്ച്‌ സംസ്ഥാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. കോവിഡ് 19 വ്യാപനത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില...
Health,, Obituary

ടെറ്റനസ് ബാധിച്ചു വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ചിങ്കാര മെഹബൂബിന്റെ മകൻ സൈനുൽ ആബിദ് (12) ടെറ്റനസ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച്ചയായി കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. തിരുരങ്ങാടിഒ യു പി സ്കൂൾ, ചുള്ളിപ്പാറ ഖിദ്മത്തുൽ ഇസ്ലാം മദ്രസ്സ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് ഹന്നത്ത്. സഹോദരങ്ങൾ ഫാത്തിമ മെഹബിൻ, മാസിൻ. ...
Health,

മാസ്കും സാമൂഹിക അകലവും തുടരണമെന്ന് ആരോഗ്യമന്ത്രാലയം, പ്രചരിക്കുന്നത് തെറ്റായ വാർത്ത

ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിര്‍ദേശമുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ മാസ്‌ക് ധരിക്കേണ്ട എന്നല്ല ഇതിനര്‍ഥം എന്നാണ് കേന്ദ്രം ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉള...
Health,

ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരും: മുഖ്യമന്ത്രി

തിരൂര്‍: സംസ്ഥാനത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് ഇതു തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശത്തെ ഏറ്റവും വലിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ തിരൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ആശുപത്രിക്കു ശേഷം പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിൽസ നൽകുന്ന സ്ഥാപനങ്ങളാണ് സഹകരണ ആശുപത്രികൾ. കുറഞ്ഞ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങൾ നൽകാൻ കഴിയുന്നതാണ് ശിഹാബ് തങ്ങൾ ആശുപത്രിയുടെ പ്രസക്തി. തങ്ങളുടെ മാനവിക അനുഭാവം ആശുപത്രിയ്ക്കും കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വൻ ജന വലിയാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്. തീരമേഖലയുടെ പൊതു മനസാകെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു .ചടങ്ങിൽ ആശുപത്രി ചെയര്‍മാന്‍...
Health,, Malappuram

പരിചരണം ക്ലിനിക്കുകൾക്കപ്പുറത്ത് – മാതൃകയായി വെളിമുക്ക് പാലിയേറ്റീവ് സെന്റർ

ഇന്ന് പാലിയേറ്റീവ് കെയർ ദിനം തിരൂരങ്ങാടി: പരിചരണം ക്ലിനിക്കുകൾക്കപ്പുറത്തേക്ക് എന്നതാണ് ഇത്തവണത്തെ പാലിയേറ്റിവ് ദിന മുദ്രാവാക്യം.കഴിഞ്ഞ പത്ത് വർഷമായിട്ട് വെളിമുക്ക് പാലിയേറ്റിവ് സെന്റർ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് ഈയൊരു ആശയത്തിന്റെ അടിത്തറയിൽ നിന്നാണ്.മരുന്നുകൾക്കപ്പുറം ഇരുട്ടും വേദനയും നിറഞ്ഞ ജീവിതങ്ങളിൽ ചിലത് ചെയ്യാനുണ്ടെന്ന തിരിച്ചറിവിലാണ് ഹോം കെയറുകൾക്കൊപ്പം അത്തരം പ്രവർത്തനങ്ങളുമായി വെളിമുക്ക് പാലിയേറ്റിവ് സെന്റർ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. കൃത്യമായി ആഴ്ചയിൽ ആറ് ദിവസവും നടക്കുന്ന നഴ്‌സിംഗ് ഹോം കെയറിനൊപ്പം ഭക്ഷ്യവസ്തുക്കലും പഠനോപകരങ്ങളും അടക്കമുള്ള അവശ്യവസ്തുക്കളും അത്യാവശ്യക്കാരുടെ വീടുകളിൽ എത്തിക്കാൻ പ്രവർത്തകർ മുൻകൈ എടുക്കുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM ബുധൻ,ശനി ദിവസങ്ങളിലെ "ഇൻസ്പെയർ" ഡേ കെയറിൽ മാനസിക...
Health,

കോവിഡ് ‘സുനാമി’ ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ∙ കൊറോണ വൈറസിന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ്. കോവിഡ് ‘സൂനാമി’ ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‘ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ‘ഇരട്ട ഭീഷണി’ ആണ്. ഇത് പുതിയ കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലാക്കിയേക്കാം. ആശുപത്രിയിലാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിക്കുന്നതിനും കാരണമാകും. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നു. ഇത് ആരോഗ്യസംവിധാനങ്ങൾക്കു മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നു’– അദ്ദേഹം കൂട്ടിച്ചേർത്തു. ...
Health,

കൗമാരക്കാര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍, വിദ്യാര്‍ഥി ഐഡി കാര്‍ഡ് ഉപയോഗിക്കാം

ന്യൂഡൽഹി: 15 വയസ്സിനും 18-നും ഇടയിലുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. കോവിൻ രജിസ്ട്രേഷൻ പോർട്ടലിന്റെ മേധാവിയായ ഡോ.ആർ.എസ്.ശർമയാണ് ഇക്കാര്യം അറിയിച്ചത്. ഇവർക്ക് വിദ്യാർഥി തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും വാക്സിനായി രജിസ്ട്രേഷൻ നടത്താൻ സാധിക്കും. കൗമാരക്കാരിൽ ചിലർക്ക് ആധാർ കാർഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അധികൃതർ പറഞ്ഞു. കോവിഡ് രജിസ്ട്രേഷനായി തങ്ങൾ ഒരു തിരിച്ചറിയൽ രേഖ കൂടി കോവിൻ പ്ലാറ്റ്ഫോമിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. വിദ്യാർഥി തിരിച്ചറിയൽ കാർഡ്' - ഡോ.ആർ.എസ്.ശർമ പറഞ്ഞു. 15-നും 18- നും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങുക. ജനുവരി 10 മുതൽ കോവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗികൾക്ക...
Health,

വാക്സിൻ സ്വീകരിക്കാത്തവർക്ക് കോവിഡ് സൗജന്യ ചികിത്സയില്ല

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് ഇനി മുതൽ സൗജന്യ ചികിത്സ നൽകേണ്ടതില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കില്ല. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്സിൻ എടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങൾ, അലർജി മുതലായ ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ വാക്സിൻ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ചതോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി ഫലം സമർപ്പിക്കുകയോ ചെയ്യണം. സ്കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. ഓഫീസുകളിലും പൊതു ജനസമ്പർക്ക...
error: Content is protected !!