21 ക്വിന്റല്‍ അരിയുടെ വെട്ടിപ്പ് ; സിപിഐ സംഘടനാ നേതാവിന്റെ റേഷന്‍ കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
പത്തനംതിട്ട: ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഐ സംഘടനാ നേതാവിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കേരളാ റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാര്‍ ലൈസന്‍സിയായുള്ള കുന്നത്തൂര്‍ താലൂക്കിലെ 21-ാം നമ്പര്‍ റേഷന്‍കടയുടെയാണ് സസ്പെന്‍ഡ് ചെയ്തത്. കടയില്‍ 21 ക്വിന്റല്‍ അരിയുടെ വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയത്.
താലൂക്ക് സപ്ലൈസ് ഓഫീസര്‍ ടി.സുജയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന ഭക്ഷ്യകമ്മീഷന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
...