പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി
പെർമനന്റ് അക്കൗണ്ട് നമ്പറും(പാൻ) ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി 2023 ജൂൺ 30 വരെ നീട്ടി. നേരത്തെ 2023 മാർച്ച് 31-ായിരുന്നു അവസാനതീയതി. എന്നാൽ ചൊവ്വാഴ്ചയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(സി.ബി.ഡി.ടി) സമയപരിധി നീട്ടിനൽകിയത്. ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ പലയിടങ്ങളിലും സാങ്കേതിക തടസങ്ങള്‍ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള വെബ്സൈറ്റ് ഇന്നലെ ലഭ്യമായിരുന്നില്ല. ഇതോടെ തിയ്യതി നീട്ടി നല്‍കണമെന്ന് ആവശ്യമുയർന്നത്.
2023 ജൂൺ 30-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലായ് ഒന്നാം തീയതി മുതൽ പാൻ പ്രവർത്തനരഹിതമാകുമെന്നാണ് സി.ബി.ഡി.ടി.യുടെ മുന്നറിയിപ്പ്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നൽകിയിരുന്നു. പിന്നീട് 2022 ഏപ്രിൽ മുതൽ ജൂൺ വരെ 500 രൂപയും പിന്നാലെ ആയിരം രൂപയും പിഴയും ഏർപ്പെടുത്തി. നിലവിൽ പ...






























