Information

ഇന്ത്യന്‍ കറന്‍സികളില്‍ നിന്ന് ഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ ? മറുപടിയുമായി കേന്ദ്ര ധനമന്ത്രാലയം
Information, National

ഇന്ത്യന്‍ കറന്‍സികളില്‍ നിന്ന് ഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ ? മറുപടിയുമായി കേന്ദ്ര ധനമന്ത്രാലയം

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സികളില്‍ നിന്നും നീക്കുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനമന്ത്രാലയം. നിലവിലെ കറന്‍സിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ധനമന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കിയത്. ഇക്കാര്യം നേരത്തെ തന്നെ ആര്‍ബിഐയും വ്യക്തമാക്കിയിട്ടുണ്ടെന്നും ധനമന്ത്രാലയം പാര്‍ലമെന്റില്‍ പറഞ്ഞു. ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും ഉള്‍പ്പെടെയുള ചിത്രങ്ങള്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ പലപ്പോഴായി ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവിലെ കറന്‍സിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കി. ...
Health,, Information

ജീവൻരക്ഷാ പരിശീലന ക്ലാസ് ശ്രദ്ധേയമായി

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ജീവൻ രക്ഷാ പരീശീലന ക്ളാസ് സംഘടിപ്പിച്ചു.തിരൂരങ്ങാടി താലൂക്ക് ദുരന്ത നിവാരണ സേനയും എം.എ ഹയർസെക്കണ്ടറി സ്കൂൾ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ നജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി താലൂക്ക് ടി.ഡി.ആർ.എഫ് കോഡിനേറ്റർ ലബീബ് തിരൂരങ്ങാടി ക്ളാസിന് നേതൃത്വം നൽകി. മുജീബ് വി.കെ കൊടിഞ്ഞി,ഫൈസൽ കുഴിമണ്ണിൽ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ നന്ദി പറഞ്ഞു.വീട്ടിലും സ്കൂളിലും സാമൂഹിക ചുറ്റുപാടിലുമായി ജീവിതത്തിൽ നേരിടുന്ന അപകടങ്ങളെ തരണം ചെയ്യാനും പ്രതിസന്ധികളെ മറികടക്കാനും രക്ഷ നേടാനുള്ള മാർഗങ്ങളും വഴികളും പ്രാക്ടിക്കലോടൂ കൂടി വിദ്യാർത്ഥികൾ ക്ക് വിശദീകരിച്ചു കൊടുത്തു.വിദ്യാർഥികളുടെ വിവിധ സംശയങ്ങൾക്കുള്ള മറുപടി യും നൽകി.സകൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സി,തഖ് വിയ യൂണിറ്റുകളിൽ ...
Information

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി

ന്യൂനപക്ഷ വിധവ/വിവാഹ മോചിതര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക്  അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 20വരെ നീട്ടിയതായി ജില്ലാകലക്ടര്‍ അറിയിച്ചു. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകളോ വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം അപേക്ഷിക്കാം. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നല്‍കുന്നത്. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.   ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്കായി 50,000 രൂപയാണ് ധനസഹായം നല്‍കുക. അപേക്ഷകയുടെ സ്വന്തം അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടായിരിക്കണം. വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക...
Information

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകളോ വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ക്കായുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നല്‍കുന്നത്. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.  ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്കായി 50,000 രൂപയാണ് ധനസഹായം നല്‍കുക. അപേക്ഷകയുടെ സ്വന്തം അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടായിരിക്കണം. വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന ലഭിക്കും. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കള്‍ ഉള്ള അപേക്ഷ...
Gulf, Information

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെജാഗ്രത പാലിക്കണം- നോര്‍ക്ക റൂട്ട്സ്

മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. വിദേശ യ്ര്രാതക്കു മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.inല്‍ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.   അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ നല്‍കുന്ന സന്ദര്‍ശക വിസകള്‍ വഴിയുള്ള യാത്ര നിര്‍ബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം.  തൊഴില്‍ ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വ...
Information

ഡ്രൈവിങ് ലൈസൻസ് ഓണ്ലൈനായി പുതുക്കാം

തിരുവനന്തപുരം: കാലാവധി പൂർത്തിയായ ഡ്രൈവിങ് ലൈസൻസുകൾ ആർ.ടി.ഒ ഓഫിസിൽ പോകാതെ ഓൺലൈനിലൂടെ പുതുക്കാം. sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകർ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന റിപ്പോര്‍ട്ട് സമർപ്പിക്കേണ്ടതാണ്. ആവശ്യമുള്ള രേഖകൾ കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്.സ്‌കാന്‍ ചെയ്ത ഫോട്ടോ.സ്‌കാന്‍ ചെയ്ത ഒപ്പ്.ലൈസന്‍സിന്റെ പകര്‍പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്.സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം) ലൈസന്‍സ് പുതുക്കുന്നത്തിനായി1: sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക. 2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല...
Information, Other

മുന്‍ഗണനാ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം ?

മുന്‍ഗണനാ കാര്‍ഡുടമകളിലെ അനര്‍ഹര്‍ ആരാണ് ?സര്‍ക്കാര്‍/ പൊതുമേഖലാ/ അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍/സര്‍വ്വീസ് പെന്‍ഷണര്‍, 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനം, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള വീട്, ഒരേക്കറില്‍ കൂടുതല്‍ പുരയിടം, ആദായ നികുതി അടയ്ക്കുന്നവര്‍, ഏക ഉപജീവനമാര്‍ഗമല്ലാത്ത  നാല് ചക്ര വാഹനമുള്ളവര്‍ എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയില്ല. മുന്‍ഗണനാ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാംഒരു കുടുംബം ആദ്യമായി കാര്‍ഡെടുക്കുമ്പോള്‍, സാമ്പത്തിക ഭേദമന്യെ, വെള്ള നിറത്തിലുള്ള (എന്‍പിഎന്‍എസ്) കാര്‍ഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാര്‍ഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. മാരകമായ അസുഖങ്ങളുള്ളവര്‍ (ക്യാന്‍സര്‍, എയ്ഡ്‌സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവര്‍, നിരാലംബരായ വിധവകള്‍...
error: Content is protected !!