Sunday, February 15

Kerala

താനൂര്‍ ബോട്ടപകടം; അന്വേഷണ കമ്മീഷന്റെ കാലവധി ദീര്‍ഘിപ്പിച്ചു
Kerala

താനൂര്‍ ബോട്ടപകടം; അന്വേഷണ കമ്മീഷന്റെ കാലവധി ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം: താനൂര്‍ തൂവല്‍ത്തീരം ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലവധി ദീര്‍ഘിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കമ്മീഷന്റെ കാലാവധി ദീര്‍ഘിപ്പിക്കുവാനുള്ള തീരുമാനമെടുത്തത്. 2023 മെയ് 12 ന് രൂപീകരിച്ച ജസ്റ്റിസ് വി. കെ മോഹനന്റെ നേത്രത്വത്തിലുള്ള മൂന്നംഗ അന്വേഷണ കമ്മീഷന്റെ കാലാവധി 2024 നവംബര്‍ 7 മുതല്‍ ആറ് മാസത്തേക്കു കൂടിയാണ് ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. 2023 മെയ് 7 ന് വൈകുന്നേരം 7 മണിക്കാണ് നാടിനെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. അറ്റലാന്റിക് എന്ന ഉല്ലാസ ബോട്ടാണ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ 15 കുട്ടികളും 5 സ്ത്രീളും രണ്ട് പുരുഷന്‍മാരുമുള്‍ പ്പെടെ 22 പേര്‍ മരണപ്പെട്ടിരുന്നു. ബോട്ട് ദുരന്തത്തിനു വഴിയൊരുക്കിയ കാരണങ്ങള്‍, ഇക്കാര്യത്തില്‍ ഏതൊക്കെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി , ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്...
Kerala

സാദിഖലി തങ്ങള്‍ക്കെതിരായ പരോക്ഷ വിമര്‍ശനം ; ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത

കോഴിക്കോട്: വിവാദമായ എടവണ്ണപ്പാറ പ്രസംഗത്തിലെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യം. നടപടി എടുക്കണമെന്ന സമ്മര്‍ദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമര്‍ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയത്. എടവണ്ണപ്പാറയിലെ മീലാദ് സമ്മേളനത്തില്‍ ഖാദി സ്ഥാനം വഹിക്കുന്നത് സംബന്ധിച്ച് ഉമര്‍ ഫൈസി നടത്തിയ പ്രസംഗം വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രസംഗം സാദിഖലി തങ്ങളെ അപമാനിക്കുന്നതാണ് എന്നായിരുന്നു വിമര്‍ശനം. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവര...
Kerala

അര്‍ധരാത്രി ഹോട്ടലില്‍ വനിതാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലാതെ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്കു ഇടിച്ചു കയറി പൊലീസ് റൈഡ് ; ഒന്നും കിട്ടാതെ മടക്കം

പാലക്കാട് : അര്‍ധരാത്രി ഹോട്ടലില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്കു ഇടിച്ചു കയറി പൊലീസ് റൈഡ്. വനിതാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലാതെ സ്ത്രീകളുടെ മുറിയില്‍ പരിശോധനയ്ക്ക് പൊലീസ് സംഘം എത്തിയത്. ഹോട്ടലിലെ 12 മുറികളിലാണ് പരിശോധന നടത്തിയത്. പരിശോധനയെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷ ഭരിതമായ സാഹചര്യമാണ് ഉണ്ടായത്. വന്‍ പ്രതിഷേധം ഉണ്ടായി. അതേസമയം പരിശോധനയില്‍ ഒന്നും ലഭിക്കാതെയാണ് പൊലീസ് മടങ്ങിയത്. ആരുടേയും പരാതി പ്രകാരമല്ല പരിശോധന എന്ന് പൊലീസ് പറയുമ്പോഴും നിമിഷങ്ങള്‍ക്കകം സിപിഎം ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ സംഘടിച്ചു. പാലക്കാട്ടെ പൊലീസിന്റെ പാതിരാ പരിശോധനയ്ക്ക് പിന്നാലെ സംഘര്‍ഷം കനത്തത് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതോടെയായിരുന്നു. മറുവശത്ത് കോണ്‍ഗ്രസുകാരും സംഘടിച്ചതോടെ പലതവണ കയ്യാങ്കളിയിലേക്ക് സംഭവങ്ങള്‍ എത്തി. എല്...
Kerala

മുത്തശ്ശിക്കൊപ്പം ഒരുമിച്ചുകിടന്നപ്പോള്‍ പാമ്പു കടിയേറ്റു ; മുത്തശ്ശി ചികിത്സയില്‍, കടിയേറ്റത് അറിയാതിരുന്ന 8 വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് : മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകള്‍ അസ്ബിയ ഫാത്തിമ ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീണു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്....
Kerala

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം : പാലോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തൃശ്ശൂര്‍ ടെമ്പിള്‍ സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥനായ പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി കാര്‍ത്തിക് (29) ആണ് മരിച്ചത്. പാലോട് പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് വെച്ചാണ് അപകടം നടന്നത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ കാര്‍ത്തിക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല....
Kerala

മഴ കനത്തപ്പോള്‍ പാറയുടെ അടിയില്‍ കയറി നിന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം: തിരിച്ചിട്ടപാറയില്‍ മഴ കനത്തപ്പോള്‍ പാറയുടെ അടിയില്‍ കയറി നിന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുന്‍ ആണ് മരിച്ചത്. മിഥുന്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് തിരിച്ചിട്ടപ്പാറയില്‍ എത്തിയത്. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോള്‍ സമീപത്തുള്ള പാറയുടെ അടിയില്‍ കയറി നിന്നു. ഈ സമയത്ത് മിന്നലേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുന്‍ മരിച്ചു. സുഹൃത്തുക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി....
Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി ; പുതിയ തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20 ലേക്കാണ് മാറ്റിവെച്ചത്. രഥോത്സവം നടക്കുന്നതിനാല്‍ 13 ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം, വോട്ടെണ്ണല്‍ തീയതില്‍ മാറ്റമില്ല. നവംബര്‍ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുക. കല്‍പ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസം തന്നെ വോട്ടെടുപ്പ് നടക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13ന് നടക്കുന്ന വോട്ടെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കിയിരുന്നു. പ്രാദേശിക സാംസാരിക പരിപാടികളും മതപരിപാടികളും നടക...
Kerala

മലയാള മനോരമ മാനേജ്‌മെന്റിനെതിരെ ഏജന്റുമാര്‍ പ്രതിഷേധ നില്‍പ്പ് സമരം നടത്തി

കോഴിക്കോട് : മലയാള മനോരമ മാനേജ്‌മെന്റിനെതിരെ ന്യൂസ് പേപ്പര്‍ ഏജന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധ നില്‍പ്പ് സമരം നടത്തി. പത്ര ഏജന്റുമാരുടെ സംഘടന വാര്‍ത്തകള്‍ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. കോഴിക്കോട് മലയാള മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസിന്റെ പ്രവേശന കവാടത്തിനടുത്താണ് പ്രതിഷേധ നില്‍പ്പ് സമരം സംഘടിപ്പിച്ചത്. സമരം സംസ്ഥാന ജനറല്‍ സിക്രട്ടറി ചേക്കു കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ അജീഷ് കൈവേലി, സെക്രട്ടറി സി.പി അബ്ദുല്‍ വഹാബ്, ജില്ലാ നേതാക്കളായ ബാബു മഞ്ചേരി, റജി നിലമ്പൂര്‍, ഫിറോസ് ഖാന്‍, ഖാലിദ് തിരൂരങ്ങാടി, ജയരാജന്‍ ബേപ്പൂര്‍, ബഷീര്‍ കൊടുവള്ളി, മോഹനന്‍ മുളിയങ്ങല്‍,ബാലന്‍ കുറ്റ്യാടി, ശിഹാബ് ചെമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Kerala

വീടിന്റെ ടെറസില്‍ തുണി വിരിക്കാന്‍ കയറിയ യുവതിക്ക് മിന്നലേറ്റു, പിന്നാലെ ഹൃദയസ്തംഭനം

തിരുവനന്തപുരം: വീടിന്റെ ടെറസില്‍ തുണി വിരിക്കാന്‍ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനില്‍ ശശിധരന്റെ മകള്‍ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്. കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ഇതിനിടയില്‍ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായതായും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി....
Kerala

വര്‍ക്കലയിലെ ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഐടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വര്‍ക്കല ആലിയിറക്കം ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെല്‍സണ്‍ ജെയ്‌സണ്‍ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോസ്റ്റല്‍ പൊലീസ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ നെല്‍സണും നാല് സുഹൃത്തുക്കളും ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു. ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
Kerala

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയും രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും നടക്കും. ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയും രണ്ടാംവര്‍ഷ പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും നടക്കും. 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുക. ഫെബ്രുവരി 17 മുതല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ 8ന് മൂല്യ നിര്‍ണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കും....
Information, Kerala, National

70 വയസ്സ് മുതലുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ ; ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി ; അപേക്ഷിക്കേണ്ടത് എങ്ങനെ, പദ്ധതിയെ കുറിച്ച് കൂടുതലറിയാം

ന്യൂഡല്‍ഹി : 70 വയസ്സ് മുതലുള്ളവര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഒരുക്കുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇനി തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ 70 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. വരുമാന പരിധിയില്ലാതെ തന്നെ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വയോധികര്‍ക്ക് ലഭിക്കുന്നത് ഏറെ ആശ്വാസകരമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് കീഴില്‍ നൂറു കണക്കിന് എംപാനല്‍ഡ് ആശുപത്രികളുണ്ട്. ഈ ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങള്‍ക്ക് 'ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ്' നല്‍കുമെന്നും 9-ാമത് ആയുര്‍വേദ ദിനത്തോട് അനുബന്ധിച്ചു ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ അരോഗ്യ യോജന പദ്ധതിക്ക് കീഴിലാണ് സഹായം. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയാണ് ഓരോരു...
Kerala

ഇന്ന് കേരളപ്പിറവി ദിനം ; 68 -ാം പിറന്നാള്‍ ആഘോഷിച്ച് കേരളം, ഇത് അതിജീവനത്തിന്റെയും

ഇന്ന് നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വര്‍ഷം തികയുന്നു. ് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്റെ രൂപീകരണം. മലബാര്‍, കൊച്ചി, തിരുവതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ഒത്തുചേര്‍ന്നാണ് കേരളം രൂപീകരിക്കുന്നത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മലയാളികള്‍ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നു. വികസന നേട്ടങ്ങളുടേയും സമൂഹമെന്ന നിലയില്‍ നേരിടുന്ന വലിയ വെല്ലുവിളികളുടേയും നടുവിലൂടെയാണ് കേരളത്തിന്റെ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോകുന്നത്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന കേരളം അതിജീവനത്തിന്റെ പുതിയ ചരിത്രത്തിനും തുടക്കം കുറിക്കുകയാണ്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് ക...
Kerala

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു ; കുടുംബം ചികിത്സയില്‍

തളിപ്പറമ്പ് : മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു. തളിപ്പറമ്പിലെ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി. മുഹമ്മദ് ഹാജിയുടെ മക്കളായ തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗര്‍ റഷീദാസില്‍ എം.സാഹിര്‍ (40), അനുജന്‍ അന്‍വര്‍ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ട് വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സാഹിര്‍ ഇന്നലെയും അന്‍വര്‍ ഇന്നുമാണ് മരിച്ചത്. കോഴിക്കോട് വ്യാപാരിയായ സാഹിര്‍ ഹിദായത്ത് നഗറിലും അനുജന്‍ അന്‍വര്‍ ഇരിക്കൂറിലുമാണ് താമസം. ഇരുവരും കുടുംബസമേതം ഒരുമിച്ചു യാത്ര പോയതായി പറയുന്നു. പിന്നീട് മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനു തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹിദായത്ത് നഗറില്‍ കഴിഞ്ഞ രണ്ടുമാസത്...
Kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം : മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി പിപി ദിവ്യ ; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പ!ഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസും ശ്രദ്ധിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത...
Kerala

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസ് ; പിപി ദിവ്യക്ക് തിരിച്ചടി, ജാമ്യപേക്ഷ തള്ളി, ആഗ്രഹിച്ച വിധിയെന്ന് കുടുംബം

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. ആഗ്രഹിച്ച വിധിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടന്‍ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാല്‍, അറസ്റ്റിനു മുന്‍പ് ദിവ്യയ്ക്കു മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം. പിപി ദിവ്യയ്ക്ക് മുന്‍...
Crime, Kerala, Other

കടവരാന്തയില്‍ അജ്ഞാത വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതി പിടിയില്‍

കോഴിക്കോട് : വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കടവരാന്തയില്‍ വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി സജിത്താണ് അറസ്റ്റിലായത്. വടകര സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 18 ന് രാവിലെയാണ് അഞ്ജാതനായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ തുണി മുറിക്കിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കൊലപാതമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ബസ് സ്റ്റാന്‍ഡുകളില്‍ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടകര സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു....
Kerala

അനുനയം ഫലം കണ്ടു : അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല ; മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് എന്‍എന്‍ മോഹന്‍ദാസ്

പാലക്കാട്: പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടു, പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല. ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ ഷുക്കൂറെത്തി. കണ്‍വന്‍ഷന്‍ യോഗത്തിലേക്ക് ഷുക്കൂറിനെ തോളില്‍ കൈയ്യിട്ട് എന്‍എന്‍ കൃഷ്ണദാസാണ് എത്തിച്ചത്. ഒപ്പം കരഘോഷവുമായി പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അതേസമയം പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായ ഷുക്കൂര്‍ രാജിവെച്ചെന്നും സിപിഎമ്മില്‍ ഭിന്നതയെന്നും റിപ്പോര്‍ട്ട് ചെയ്തതിലെ അമര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകരെ എന്‍എന്‍ മോഹന്‍ദാസ് അധിക്ഷേപിച്ചു. പ്രതികരണം എടുക്കാന്‍ എത്തിയപ്പോളായിരുന്നു അധിക്ഷേപം. 'ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുന്ന പോലെ' എന്നായിരുന്നു അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്...
Kerala

സ്ഥാനാര്‍ത്ഥിയാകില്ല, സരിന് പിന്തുണ, പ്രചരണത്തിന് ഇറങ്ങും : എകെ ഷാനിബ്

പാലക്കാട് : നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്. ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ.പി.സരിന് ഷാനിബ് പിന്തുണ പ്രഖ്യാപിച്ചു. സിപിഎമ്മില്‍ ചേരില്ലെന്നും സരിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കിയിരുന്നെങ്കിലും സരിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഷാനിബ് തീരുമാനം പ്രഖ്യാപിച്ചത്....
Kerala

ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പ്രതി പിടിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഫിസിയോ തെറാപ്പിസ്റ്റ് ബി.മഹേന്ദ്രന്‍ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവര്‍ത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവര്‍ തിരക്കിലായതിനാല്‍ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രന്‍ ചികിത്സ നല്‍കാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകയോട് പെണ്‍കുട്ടി തുറന്നു പറഞ്ഞതിനെ തുടര്‍ന്നാണ് പ്...
Kerala

പാലക്കാട് സിപിഎമ്മിലും പൊട്ടിത്തെറി : അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിലും പൊട്ടിത്തെറി. പാര്‍ട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ച് പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗവും പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായ അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂര്‍ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബുവും ഷുക്കൂറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമര്‍ശിച്ച് കുറിപ്പിട്ട ശേഷം താന്‍ പാര്‍ട്ടി വിടുകയാണെന്ന് അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ വഴി ഷുക്കൂറ...
Kerala

തോട്ടില്‍ അലക്കികൊണ്ടിരിക്കെ മലവെള്ളപ്പാച്ചില്‍ : ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു

കോഴിക്കോട്: തോട്ടില്‍ അലക്കികൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അടിവാരം പൊട്ടികൈയില്‍ അണ് സംഭവം. അടിവാരം കിളിയന്‍കോടന്‍ വീട്ടില്‍ സജ്‌നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ സജ്‌ന ഒഴുകി പോകുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാണ് സജ്‌ന ഒഴുക്കില്‍പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്....
Kerala

വീട്ടില്‍ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

തൊടുപുഴ: വീട്ടില്‍ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തില്‍ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കബറടക്കം നടത്തി. ഭര്‍ത്താവ്: നവാസ്, മക്കള്‍: അസ്ലം, അന്‍സാം....
Kerala

ജോലിക്ക് പോകുന്നതിനിടെ യുവതി ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃശൂര്‍: തൃശൂരില്‍ ജോലിക്ക് പോകുന്നതിനിടെ യുവതി ബസില്‍ കുഴഞ്ഞു വീണ് മരിച്ചു. കുഴൂര്‍ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂരില്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാന്‍ ബസില്‍ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് അതേ ബസില്‍ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും....
Kerala

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ നിരവധി തവണ പീഡിപ്പിച്ചു ; പ്രതി പിടിയില്‍

തിരുവനന്തപുരം : ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശിനിയുടെ പരാതിയില്‍ ആറ്റിങ്ങല്‍ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനില്‍ അംബരം വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ശേഷം യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ പോലീസിന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിവരുന്നതിനിടെ യുവാവ് ഒളിവില്‍ പോയി. പ്രതി ആറ്റിങ്ങല്‍ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ എത്തുകയായിരുന്നു. ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോപകുമാര്‍. ജി, സബ് ഇന്‍സ്‌പെക്ടര്‍മാരായ സജിത്, ജിഷ്ണു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത് കുമാര്‍, നിധിന്‍ ...
Kerala

തീപ്പെട്ടിയുണ്ടോ ചേട്ടാ…. കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിക്കാനെത്തിയത് എക്‌സൈസ് ഓഫീസില്‍ : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അടിമാലി : കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിച്ച് എക്‌സൈസ് ഓഫീസിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് സഹിതം എക്‌സൈസിന്റെ പിടിയില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് കരുതി ഇടുക്കി അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച് കയറിച്ചെന്നത്. യൂണിഫോമിട്ടവരെ കണ്ടതോടെ കുട്ടികള്‍ തിരിഞ്ഞോടിയെങ്കിലും പിടികൂടുകയായിരുന്നു. ഇവരില്‍ ഒരാളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകര്‍ക്കൊപ്പം വിട്ടയച്ചു. കേസിന്റെ വിശദാംശങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു....
Kerala

പാലക്കാട് മത്സരിക്കും, സതീശനു ധാര്‍ഷ്ട്യം, അധികാരത്തിനു വേണ്ടി എന്തും ചെയ്യും : എകെ ഷാനിബ്

പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്. പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് ധാര്‍ഷ്ട്യമാണെന്ന് ഷാനിബ് ആരോപിച്ചു. പക്വതയില്ലാത്ത നേതാവാണ് സതീശന്‍. വി.ഡി.സതീശനും ഷാഫി പറമ്പിലും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. നാലു വര്‍ഷമായി താന്‍ പാര്‍ട്ടിയുടെ ഭാഗമല്ലെന്ന് വി.ഡി.സതീശന്‍ പറയുന്നത് കള്ളമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്ക് കേള്‍ക്കാന്‍ തയ്യാറാകാത്ത ആളാണ് സതീശന്‍. സതീശനു ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രി ആകാന്‍ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശന്‍ മുന്നോട്ട് പോകുന്നു. ഉപ തെരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റ് ആയ സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളും എന്നും ഷാനിബ് പറഞ്ഞു. പാലക്കാട് ബിജെപിയെ വിജയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് സാഹചര്യം ...
Kerala

ഹജ്ജ് 2025 : ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ഒന്നാം ഗഡു അടക്കുന്നതിനുള്ള തിയ്യതി നീട്ടി

മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാനം തീയ്യതി ഒക്ടോബർ 31 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 10 പ്രകാരം അറിയിച്ചിരിക്കുന്നതായി അസിസ്റ്റൻ്റ് സെക്രട്ടറി. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ 31-10-2024നകം പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 5നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണെന്നും അസി. സെക്രട്ടറി അറിയിച്ചു....
Kerala

കോണ്‍ഗ്രസും ആര്‍എസ്എസും തമ്മില്‍ കരാര്‍ : പാലക്കാട് സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് വിട്ടു

പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു. സരിനു പിന്നാലെ എ.കെ. ഷാനിബും സിപിഎമ്മില്‍ ചേരുമെന്നാണ് വിവരം. തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും പാലക്കാട്, വടകര, ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരന്‍ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാലക്കാട്ടെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. ഉപതെരെഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കും. കോണ്‍ഗ്രസ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ.പി.സരിന്...
Kerala

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പാലക്കാട്: വടക്കാഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി....
error: Content is protected !!