മലപ്പുറം ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി താലൂക്ക് കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരൂരങ്ങാടി : മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ,കോട്ടക്കൽ,പരപ്പനങ്ങാടി ,തേഞ്ഞിപ്പാലം, വേങ്ങര സ്റ്റേഷൻ പരിധികൾ ഉൾപെടുന്ന തിരൂരങ്ങാടി താലൂക്ക് ട്രോമകെയർ കമ്മറ്റി രൂപീകരിച്ചു. ഞായറാഴ്ച വൈകീട്ട് ചെമ്മാട് വ്യാപാര ഭവനിൽ വെച്ച് മലപ്പുറം ജില്ലാ ട്രോമകെയർ ജില്ല കമ്മറ്റി ഭാരവാഹി സ്റ്റാർ മുനീറിൻ്റെ നേതൃത്ഥത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
തിരൂരങ്ങാടി താലൂക്ക് ട്രോമാ കെയർ പ്രസിഡൻ്റായി ഗഫൂർ തമന്നയെയും ജനറൽ സെക്രട്ടറിയായി ശുഐബ് പരപ്പനങ്ങാടിയേയും ട്രഷററായി ഇല്യാസ് വേങ്ങരയേയും . വൈസ് പ്രസിഡൻ്റുമാരായി റഫീഖ് വള്ളിയേങ്ങൽ, റിയാസ് കോട്ടക്കൽ, ജബ്ബാർ പള്ളിയാളി എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി ഉനൈസ് വലിയോറ, ശിഹാബ് പി എം, കുഞ്ഞായിൻ അബൂബക്കർ പനക്കൽ എന്നിവരെയും രക്ഷാധികാരികളായി മുനീർ സ്റ്റാർ, സദഖത്തുള്ള ബാബു, ജാഫർ കുറ്റൂർ എന്നിവരെയും എക്സിക്യൂട്ടിവ് മെമ്പർമാരായി സീനത്ത് പുത്തിരിക്കൽ, സ...

