സർക്കാരിന്റേത് കാലാനുസൃതമായ വികസന സമീപനം: മന്ത്രി ആർ ബിന്ദു
താനൂർ : സംസ്ഥാനം ഉയർത്തിപ്പിടിച്ച മികച്ച മാതൃകകളുടെ ചുവടുപിടിച്ച് പുതിയ ലോകം ആവശ്യപ്പെടുന്ന കാലാനുസൃതമായ വികസന സമീപനമാണ് സർക്കാരിന്റേതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. താനൂർ ഉണ്ണ്യാൽ സ്റ്റേഡിയത്തിൽ നടന്ന താനൂർ മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം - 0.71%. ഈ പട്ടികയിൽ ഉൾപ്പെട്ട ഏകദേശം 64000 കുടുംബങ്ങളെ സമ്പൂർണ്ണമായി പുനരുദ്ധരിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതികൾ പുരോഗമിക്കുന്നു. ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും സർക്കാർ നൽകും. ഭവന രഹിതർ ഇല്ലാത്ത കേരളത്തെ സൃഷ്ടിക്കും. വയോജനക്ഷേമം, ഭക്ഷ്യസുരക്ഷ, ടൂറിസം, സ്റ്റാർട്ട് അപ്പ് മിഷൻ, ദേശീയ - സംസ്ഥാനപാത വികസനം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരളം ഒന്നാമതാണ്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും മ...

